വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w26 ഫെബ്രുവരി പേ. 8-13
  • സ്‌നാ​ന​ത്തി​ന്റെ അർഥവും പ്രാധാ​ന്യ​വും

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • സ്‌നാ​ന​ത്തി​ന്റെ അർഥവും പ്രാധാ​ന്യ​വും
  • വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2026
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • നിങ്ങളു​ടെ സ്‌നാ​ന​ത്തി​ന്റെ അർഥം
  • ക്രിസ്‌തീ​യ​സ്‌നാ​ന​ത്തിൽ ഉൾപ്പെ​ടു​ന്നത്‌
  • “പിതാ​വി​ന്റെ​യും പുത്ര​ന്റെ​യും പരിശു​ദ്ധാ​ത്മാ​വി​ന്റെ​യും നാമത്തിൽ”
  • സ്‌നാനം—ഒരു നല്ല ഭാവി​ക്കു​വേ​ണ്ടി​യുള്ള തുടക്കം
    ജീവിതം ആസ്വദിക്കാം എന്നേക്കും!—ദൈവത്തിൽനിന്ന്‌ പഠിക്കാം
  • നിങ്ങളുടെ സ്‌നാപനത്തിന്റെ അർത്ഥം
    ഏകസത്യദൈവത്തിൻറെ ആരാധനയിൽ ഏകീകൃതർ
  • സ്‌നാനം​—ക്രിസ്‌ത്യാനികൾക്ക്‌ അനിവാര്യം
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2018
  • എന്താണു സ്‌നാനം?
    ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ
കൂടുതൽ കാണുക
വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2026
w26 ഫെബ്രുവരി പേ. 8-13

2026 ഏപ്രിൽ 13-19

ഗീതം 52 ക്രിസ്‌തീ​യ​സ​മർപ്പണം

സ്‌നാ​ന​ത്തി​ന്റെ അർഥവും പ്രാധാ​ന്യ​വും

‘ആളുകളെ ശിഷ്യ​രാ​ക്കു​ക​യും അവരെ സ്‌നാ​ന​പ്പെ​ടു​ത്തു​ക​യും വേണം.’—മത്താ. 28:19, 20.

ഉദ്ദേശ്യം

സ്‌നാ​ന​ത്തി​ന്റെ അർഥവും പ്രാധാ​ന്യ​വും അതിൽ ഉൾപ്പെ​ടുന്ന കാര്യ​ങ്ങ​ളും.

1. സ്‌നാനം ഒരു അടിസ്ഥാന ബൈബിൾപ​ഠി​പ്പി​ക്ക​ലാ​ണെന്ന്‌ നമുക്ക്‌ എങ്ങനെ അറിയാം?

പുതി​യവർ സ്‌നാ​ന​മേൽക്കു​ന്നതു കാണു​മ്പോൾ നമ്മുടെ ഹൃദയം സന്തോ​ഷം​കൊണ്ട്‌ നിറയാ​റി​ല്ലേ? ഇതേ സന്തോ​ഷ​മാണ്‌ എ.ഡി 33-ൽവെച്ച്‌ നടന്ന ക്രിസ്‌തീ​യ​സ​ഭ​യു​ടെ ആദ്യ​യോ​ഗ​ത്തി​ലും ഉണ്ടായത്‌. അന്ന്‌ അനേകം പേർ സ്‌നാ​ന​മേറ്റു. സ്‌നാ​ന​ത്തി​ന്റെ പ്രാധാ​ന്യം വിശദീ​ക​രി​ക്കുന്ന ഒരു പ്രസം​ഗ​വും പത്രോസ്‌ അപ്പോ​സ്‌തലൻ അന്ന്‌ നടത്തി. (പ്രവൃ. 2:38, 40, 41) ‘ക്രിസ്‌തു​വി​നെ​ക്കു​റി​ച്ചുള്ള അടിസ്ഥാ​ന​പ​ഠി​പ്പി​ക്ക​ലു​ക​ളിൽ’ ‘സ്‌നാ​ന​ങ്ങ​ളെ​ക്കു​റി​ച്ചുള്ള ഉപദേ​ശ​വും’ ഉൾപ്പെ​ടു​ന്നു​ണ്ടെന്ന്‌ അപ്പോ​സ്‌ത​ല​നായ പൗലോസ്‌ എഴുതി. (എബ്രാ. 6:1, 2) സ്‌നാനം എന്നത്‌ ഒരു ക്രിസ്‌ത്യാ​നി​യു​ടെ ആദ്യപാ​ഠ​ങ്ങ​ളിൽ വരുന്ന ഒരു കാര്യ​മാ​യി തോന്നി​യാ​ലും നമ്മൾ അതെക്കു​റിച്ച്‌ നന്നായി പഠി​ക്കേ​ണ്ട​തുണ്ട്‌. എന്തു​കൊണ്ട്‌?

2. സ്‌നാ​ന​ത്തെ​ക്കു​റിച്ച്‌ നമ്മൾ നന്നായി മനസ്സി​ലാ​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

2 ഒരു വീട്‌ എളുപ്പം തകർന്ന്‌ പോകാ​തി​രി​ക്ക​ണ​മെ​ങ്കിൽ അതിന്റെ അടിസ്ഥാ​നം ശക്തമാ​യി​രി​ക്കണം. അതു​പോ​ലെ ഒരു വ്യക്തി​യു​ടെ വിശ്വാ​സം തകർന്ന്‌ പോകാ​തി​രി​ക്ക​ണ​മെ​ങ്കിൽ അദ്ദേഹം അടിസ്ഥാന ബൈബിൾസ​ത്യ​ങ്ങൾ നന്നായി മനസ്സി​ലാ​ക്കി​യി​ട്ടു​ണ്ടാ​കണം. അതിൽ ഉൾപ്പെ​ടുന്ന ഒന്നാണ്‌ സ്‌നാനം. നമ്മൾ സ്‌നാ​ന​ത്തി​ലേക്കു പുരോ​ഗ​മി​ക്കുന്ന ഒരാളാ​ണെ​ങ്കി​ലും സ്‌നാ​ന​മേ​റ്റിട്ട്‌ കുറെ വർഷമായ ഒരാളാ​ണെ​ങ്കി​ലും സ്‌നാ​ന​ത്തി​ന്റെ പ്രാധാ​ന്യം നന്നായി മനസ്സി​ലാ​ക്കേ​ണ്ട​തുണ്ട്‌. അതു​കൊണ്ട്‌ ഈ ലേഖന​ത്തിൽ പിൻവ​രുന്ന ചോദ്യ​ങ്ങൾ നമ്മൾ നോക്കും: സ്‌നാ​ന​ത്തി​ന്റെ അർഥം എന്താണ്‌? ക്രിസ്‌തീ​യ​സ്‌നാ​ന​ത്തിൽ എന്താണ്‌ ഉൾപ്പെ​ട്ടി​രി​ക്കു​ന്നത്‌? പിതാ​വി​ന്റെ​യും പുത്ര​ന്റെ​യും പരിശു​ദ്ധാ​ത്മാ​വി​ന്റെ​യും നാമത്തിൽ സ്‌നാ​ന​മേൽക്കേ​ണ്ടത്‌ എന്തു​കൊ​ണ്ടാണ്‌?

നിങ്ങളു​ടെ സ്‌നാ​ന​ത്തി​ന്റെ അർഥം

3. നിങ്ങൾ സ്‌നാ​ന​പ്പെ​ടു​മ്പോൾ എന്ത്‌ തെളി​യി​ക്കു​ക​യാണ്‌?

3 സ്‌നാ​ന​മേൽക്കു​മ്പോൾ നിങ്ങൾ (1) യഹോ​വ​യെ​യും യേശു​ക്രി​സ്‌തു​വി​നെ​യും കുറി​ച്ചുള്ള സത്യം അംഗീ​ക​രി​ച്ചെ​ന്നും (2) പാപങ്ങ​ളെ​ക്കു​റിച്ച്‌ പശ്ചാത്ത​പി​ച്ചെ​ന്നും (3) യഹോ​വയെ സേവി​ക്കാൻ ജീവി​ത​ത്തിൽ മാറ്റം വരുത്തി​യി​ട്ടു​ണ്ടെ​ന്നും (4) യേശു​വി​ലൂ​ടെ​യാണ്‌ ദൈവം രക്ഷ നൽകു​ന്ന​തെന്ന്‌ അംഗീ​ക​രി​ക്കു​ന്നു​ണ്ടെ​ന്നും (5) ദൈവ​ത്തി​ന്റെ സംഘട​ന​യോ​ടൊ​പ്പം​നിന്ന്‌ ദൈ​വേഷ്ടം ചെയ്യാൻ ആഗ്രഹി​ക്കു​ന്നെന്ന്‌ പ്രാർഥ​ന​യിൽ പറഞ്ഞി​ട്ടു​ണ്ടെ​ന്നും പരസ്യ​മാ​യി തെളി​യി​ക്കു​ക​യാണ്‌. നിങ്ങൾ ഈ രീതി​യിൽ യഹോ​വ​യ്‌ക്ക്‌ വാക്കു കൊടു​ത്തു​കൊണ്ട്‌ സമർപ്പി​ക്കു​ക​യും സ്‌നാ​ന​മേൽക്കു​ക​യും ചെയ്യു​ന്ന​തോ​ടെ നിത്യ​ജീ​വന്റെ പാതയി​ലൂ​ടെ​യുള്ള യാത്ര ആരംഭി​ക്കു​ക​യാണ്‌.

4. ഒരാൾ വെള്ളത്തിൽ പൂർണ​മാ​യി മുങ്ങി​യിട്ട്‌ പൊങ്ങി​വ​രു​ന്നത്‌ എന്തി​നെ​യാണ്‌ അർഥമാ​ക്കു​ന്നത്‌? (ചിത്ര​വും കാണുക.)

4 നിങ്ങൾ സ്‌നാ​ന​മേൽക്കുന്ന സമയത്ത്‌ വെള്ളത്തിൽ പൂർണ​മാ​യി മുങ്ങി​പ്പൊ​ങ്ങു​ന്നു.a അതിനെ, മരിച്ച്‌ അടക്കി​യിട്ട്‌ പിന്നീട്‌ ഉയിർപ്പി​ക്ക​പ്പെ​ടു​ന്ന​തി​നോ​ടു ചില​പ്പോ​ഴൊ​ക്കെ താരത​മ്യ​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. (കൊ​ലോ​സ്യർ 2:12 താരത​മ്യം ചെയ്യുക.) നിങ്ങൾ ജീവി​ത​ത്തിൽ വലിയ മാറ്റങ്ങൾ വരുത്തി​യി​ട്ടുണ്ട്‌ എന്നാണ്‌ സ്‌നാ​ന​പ്പെ​ടു​മ്പോൾ തെളി​യി​ക്കു​ന്നത്‌. എങ്ങനെ? നിങ്ങൾ വെള്ളത്തിൽ മുങ്ങു​മ്പോൾ പഴയ ജീവി​ത​രീ​തി ഉപേക്ഷി​ച്ചെ​ന്നും തുടർന്ന്‌ വെള്ളത്തിൽനിന്ന്‌ പൊങ്ങി​വ​രു​മ്പോൾ ദൈ​വേ​ഷ്ട​ത്തി​നു ചേർച്ച​യി​ലുള്ള ഒരു പുതിയ ജീവി​ത​രീ​തി തുടങ്ങു​ന്നെ​ന്നും കാണി​ക്കു​ക​യാണ്‌.

ചിത്രങ്ങൾ: പല മോശം ശീലങ്ങളും മറികടന്ന്‌ ഒരു വ്യക്തി സ്‌നാനമേൽക്കുന്നു. 1. അദ്ദേഹം ആവേശത്തോടെ ടിവിയിൽ ബോക്‌സിങ്‌ മത്സരം കാണുന്നു. 2. അദ്ദേഹം പുകവലിക്കുന്നു. 3. അദ്ദേഹം അമിതമായി മദ്യപിക്കുന്നു. 4. പിന്നീട്‌ അദ്ദേഹം ഒരു നീന്തൽക്കുളത്തിൽ സ്‌നാനമേൽക്കുന്നു.

സ്‌നാ​ന​പ്പെ​ടു​മ്പോൾ നിങ്ങൾ പഴയ ജീവി​ത​രീ​തി ഉപേക്ഷി​ക്കു​ക​യും ദൈ​വേ​ഷ്ട​ത്തി​നു ചേർച്ച​യി​ലുള്ള ഒരു പുതിയ ജീവി​ത​രീ​തി തുടങ്ങു​ക​യും ആണ്‌ (4-ാം ഖണ്ഡിക കാണുക)


5. സ്‌നാ​ന​ത്തി​ലേക്ക്‌ എത്താനാ​യി നിങ്ങൾ ചെയ്യുന്ന ശ്രമങ്ങളെ പെട്ടകം പണിയാ​നാ​യി നോഹ ചെയ്‌ത ശ്രമങ്ങ​ളോ​ടു താരത​മ്യ​പ്പെ​ടു​ത്താ​വു​ന്നത്‌ എന്തു​കൊണ്ട്‌? (1 പത്രോസ്‌ 3:18-21)

5 1 പത്രോസ്‌ 3:18-21 വായി​ക്കുക. സ്‌നാനം എന്ന പടിയി​ലേക്കു പുരോ​ഗ​മി​ക്കാ​നാ​യി നിങ്ങൾ ചെയ്യുന്ന ശ്രമങ്ങളെ, പെട്ടകം പണിയാ​നാ​യി നോഹ ചെയ്‌ത ശ്രമങ്ങ​ളോട്‌ താരത​മ്യം ചെയ്യാ​നാ​കും. ഒരു പെട്ടകം പണിയു​ന്ന​തി​നെ​ക്കു​റിച്ച്‌ ചിന്തി​ച്ച​പ്പോൾ അത്‌ വലി​യൊ​രു ജോലി​യാ​യി നോഹ​യ്‌ക്കു തോന്നി​ക്കാ​ണും. നിങ്ങൾ യഹോ​വ​യെ​ക്കു​റിച്ച്‌ പഠിച്ച്‌ തുടങ്ങി​യതേ ഉള്ളു​വെ​ങ്കിൽ സ്‌നാ​ന​ത്തെ​ക്കു​റിച്ച്‌ ചിന്തി​ക്കു​മ്പോൾ നിങ്ങൾക്കും അങ്ങനെ​ത​ന്നെ​യാ​യി​രി​ക്കും തോന്നു​ന്നത്‌. ശരിക്കും ഇത്രയ​ധി​കം ശ്രമം നമ്മൾ ചെയ്യേ​ണ്ട​തു​ണ്ടോ? ഉണ്ട്‌. പ്രളയ​ത്തി​ന്റെ സമയത്ത്‌ ജീവൻ രക്ഷിക്ക​ണ​മെ​ങ്കിൽ നോഹ അതു ചെയ്യണ​മാ​യി​രു​ന്നു. ദൈവ​മാണ്‌ പെട്ടകം ഡിസൈൻ ചെയ്‌തത്‌. ദൈവം പറഞ്ഞ നിർദേ​ശങ്ങൾ നോഹ അക്ഷരം​പ്രതി അനുസ​രി​ക്ക​ണ​മാ​യി​രു​ന്നു. നോഹ അങ്ങനെ അനുസ​രി​ക്കു​ക​യും ദൈവ​ത്തിൽ വിശ്വ​സി​ക്കു​ക​യും ചെയ്‌ത​തു​കൊണ്ട്‌ ദൈവ​ത്തി​ന്റെ സഹായ​ത്താൽ നോഹ​യ്‌ക്കു പെട്ടകം പണിയാൻ കഴിഞ്ഞു. നോഹ​യെ​പ്പോ​ലെ “ദൈവം കല്പിച്ചതെല്ലാം” വിജയ​ക​ര​മാ​യി ചെയ്യാൻ നിങ്ങൾക്കും കഴിയും.—ഉൽപ. 6:22.

6. സ്‌നാനം നിങ്ങളെ രക്ഷിക്കു​ന്നത്‌ ഏത്‌ അർഥത്തി​ലാണ്‌?

6 ‘സ്‌നാനം നിങ്ങളെ രക്ഷിക്കു​ന്നു’ എന്ന്‌ 21-ാം വാക്യ​ത്തിൽ പത്രോസ്‌ അപ്പോ​സ്‌തലൻ പറയു​ന്നുണ്ട്‌. വെള്ളത്തിൽ മുങ്ങുന്ന ആ പ്രവൃ​ത്തി​കൊണ്ട്‌ മാത്രം നമുക്കു രക്ഷ കിട്ടി​ല്ലെന്നു നമുക്ക്‌ അറിയാം. ഏതെങ്കി​ലും വിധത്തിൽ അതു നമ്മുടെ പാപങ്ങൾ കഴുകി​ക്ക​ള​യു​ന്നു​മില്ല. യേശു​വി​ന്റെ രക്തത്തിനു മാത്രമേ പാപങ്ങ​ളിൽനിന്ന്‌ നമ്മളെ ശുദ്ധീ​ക​രി​ക്കാ​നാ​കു​ക​യു​ള്ളൂ. (1 യോഹ. 1:7) എങ്കിലും സ്‌നാനം വളരെ പ്രധാ​ന​പ്പെട്ട ഒരു കാര്യം​ത​ന്നെ​യാണ്‌. കാരണം യഹോവ അങ്ങനെ ചെയ്യാൻ ആവശ്യ​പ്പെ​ടു​ന്നു. മാത്രമല്ല സ്‌നാ​ന​പ്പെ​ടു​മ്പോൾ നിങ്ങൾ ‘ഒരു ശുദ്ധമ​ന​സ്സാ​ക്ഷി​ക്കു​വേണ്ടി ദൈവ​ത്തോട്‌ അപേക്ഷി​ക്കു​ക​യു​മാണ്‌.’ അപ്പോൾ യഹോവ സന്തോ​ഷ​ത്തോ​ടെ, യേശു​വി​ന്റെ ബലിയു​ടെ അടിസ്ഥാ​ന​ത്തിൽ നിങ്ങളു​ടെ പാപങ്ങൾ ക്ഷമിച്ചു​ത​രും. ഈ അർഥത്തിൽ സ്‌നാനം ‘നിങ്ങളെ രക്ഷിക്കു​ന്നു’ അഥവാ രക്ഷയി​ലേക്കു നയിക്കു​ന്നു.

ക്രിസ്‌തീ​യ​സ്‌നാ​ന​ത്തിൽ ഉൾപ്പെ​ടു​ന്നത്‌

7. സ്‌നാനം എങ്ങനെ​യാണ്‌ നടത്തേ​ണ്ടത്‌?

7 സ്‌നാ​ന​പ്പെ​ടുന്ന സമയത്ത്‌ ഒരാൾ വെള്ളത്തിൽ പൂർണ​മാ​യി മുങ്ങണം എന്നതല്ലാ​തെ ആ സമയത്ത്‌ ചെയ്യേണ്ട വേറെ കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ബൈബിൾ അധിക​മൊ​ന്നും പറയു​ന്നില്ല. എങ്കിലും സ്‌നാ​ന​ത്തി​ന്റെ സമയത്ത്‌ എന്താണ്‌ ഉചിത​മെന്ന്‌ മനസ്സി​ലാ​ക്കാൻ തിരു​വെ​ഴു​ത്തു​കൾ നമ്മളെ സഹായി​ക്കു​ന്നുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, ബൈബിൾത​ത്ത്വ​ങ്ങൾ നോക്കി​യാൽ സ്‌നാ​നാർഥി​ക​ളു​ടെ വസ്‌ത്ര​ധാ​രണം എങ്ങനെ​യാ​യി​രി​ക്ക​ണ​മെ​ന്നും കണ്ടുനിൽക്കു​ന്നവർ എങ്ങനെ പെരു​മാ​റ​ണ​മെ​ന്നും മനസ്സി​ലാ​ക്കാ​നാ​കും. (1 കൊരി. 14:40; 1 തിമൊ. 2:9) ഇന്ന്‌ ഒരാളെ സ്‌നാ​ന​പ്പെ​ടു​ത്തു​ന്നത്‌ മിക്ക​പ്പോ​ഴും ഒരു മൂപ്പനാ​യി​രി​ക്കും. എന്നാൽ ആ പദവി ലഭിക്കുന്ന സഹോ​ദ​രനു നമ്മൾ പ്രത്യേക പ്രാധാ​ന്യ​മൊ​ന്നും കൊടു​ക്കില്ല. (1 കൊരി. 1:14, 15) അതു​പോ​ലെ സ്‌നാ​ന​പ്പെ​ടുന്ന സമയത്ത്‌ കാഴ്‌ച​ക്കാ​രാ​യി ചുറ്റും ഒരുപാട്‌ ആളുകൾ ഉണ്ടോ ഇല്ലയോ എന്നുള്ള​തി​നും പ്രാധാ​ന്യ​മില്ല.—പ്രവൃ. 8:36.

8. സ്‌നാ​നാർഥി​ക​ളോട്‌ സ്‌നാ​ന​ദി​വസം ചില ചോദ്യ​ങ്ങൾ ചോദി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌, ഏതൊ​ക്കെ​യാണ്‌ ആ ചോദ്യ​ങ്ങൾ? (പ്രവൃ​ത്തി​കൾ 2:38-42) (ചിത്ര​വും കാണുക.)

8 നമ്മുടെ വിശ്വാ​സം “പരസ്യ​മാ​യി പ്രഖ്യാ​പി​ക്കു​മ്പോ​ഴാ​ണു രക്ഷ കിട്ടു​ന്നത്‌” എന്നു ബൈബിൾ പറയുന്നു. (റോമ. 10:9, 10) പല അവസര​ങ്ങ​ളി​ലും നമ്മൾ നമ്മുടെ വിശ്വാ​സം പരസ്യ​മാ​യി പ്രഖ്യാ​പി​ക്കു​മെ​ങ്കി​ലും രക്ഷയി​ലേക്കു നയിക്കുന്ന സ്‌നാ​ന​ത്തി​ന്റെ ദിവസം അങ്ങനെ ചെയ്യു​ന്നത്‌ വളരെ പ്രധാ​ന​മാണ്‌. അതു​കൊ​ണ്ടാണ്‌ ആ ദിവസം സ്‌നാ​നാർഥി​ക​ളോട്‌ രണ്ടു ചോദ്യ​ങ്ങൾ ചോദി​ക്കു​ന്നത്‌. ആദ്യ​ത്തേത്‌: “നിങ്ങൾ സ്വന്തം പാപങ്ങ​ളെ​ക്കു​റിച്ച്‌ പശ്ചാത്ത​പി​ക്കു​ക​യും യഹോ​വ​യ്‌ക്കു നിങ്ങ​ളെ​ത്തന്നെ സമർപ്പി​ക്കു​ക​യും യേശു​ക്രി​സ്‌തു​വി​ലൂ​ടെ യഹോവ തുറന്നു​തന്ന രക്ഷാമാർഗം അംഗീ​ക​രി​ക്കു​ക​യും ചെയ്‌തി​ട്ടു​ണ്ടോ?” ഈ ചോദ്യം സ്‌നാ​ന​ത്തി​നാ​യി ഒരു വ്യക്തി അതുവരെ ചെയ്‌തി​രി​ക്കുന്ന കാര്യ​ങ്ങൾക്കാണ്‌ ഊന്നൽ നൽകു​ന്നത്‌. പെന്തി​ക്കോ​സ്‌ത്‌ ദിവസം കൂടി​വ​ന്ന​വ​രോട്‌ പത്രോ​സും സമാന​മായ ചില കാര്യങ്ങൾ പറഞ്ഞതാ​യി കാണാം. രണ്ടാമ​ത്തേത്‌: “നിങ്ങളു​ടെ സ്‌നാനം, നിങ്ങളെ യഹോ​വ​യു​ടെ സംഘട​ന​യു​ടെ ഭാഗമാ​ക്കി​ത്തീർക്കു​മെ​ന്നും നിങ്ങൾ ഇനിമു​തൽ യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ ഒരാളാ​യി അറിയ​പ്പെ​ടു​മെ​ന്നും നിങ്ങൾ മനസ്സി​ലാ​ക്കു​ന്നു​ണ്ടോ?” ഈ ചോദ്യം യഹോ​വ​യു​ടെ സംഘടന നൽകുന്ന നിർദേ​ശങ്ങൾ അനുസ​രി​ച്ചു​കൊ​ണ്ടും സഹോ​ദ​ര​ങ്ങ​ളോ​ടൊ​പ്പം ദൈവത്തെ ആരാധി​ച്ചു​കൊ​ണ്ടും സമർപ്പ​ണ​ത്തി​നു ചേർച്ച​യിൽ ജീവി​ക്കാൻ ആ വ്യക്തിയെ ഓർമി​പ്പി​ക്കു​ന്നു. ഒന്നാം നൂറ്റാ​ണ്ടി​ലെ ശിഷ്യ​ന്മാ​രും തങ്ങളുടെ സ്‌നാ​ന​ത്തി​നു ശേഷം അതാണ്‌ ചെയ്‌തത്‌. (പ്രവൃ​ത്തി​കൾ 2:38-42 വായി​ക്കുക.) ഈ രണ്ടു ചോദ്യ​ങ്ങൾക്കും ഹൃദയ​ത്തിൽനിന്ന്‌ ഉവ്വ്‌ എന്ന്‌ ഉത്തരം പറയാൻ കഴിയു​ന്ന​വ​രാണ്‌ സ്‌നാ​ന​ത്തി​നു യോഗ്യ​രാ​കു​ന്നത്‌.

ഒരു സമ്മേളനത്തിൽ, വ്യത്യസ്‌ത പ്രായക്കാരായ എല്ലാ സ്‌നാനാർഥികളും മുൻനിരയിൽനിന്നുകൊണ്ട്‌ വിശ്വാസത്തിന്റെ പരസ്യപ്രഖ്യാപനം നടത്തുന്നു.

സ്‌നാ​ന​ത്തിൽ, രക്ഷയി​ലേക്കു നയിക്കുന്ന ‘പരസ്യ​പ്ര​ഖ്യാ​പനം’ ഉൾപ്പെ​ടു​ന്നു (8-ാം ഖണ്ഡിക കാണുക)d


9. ദൈവ​ത്തി​ന്റെ അംഗീ​കാ​രം നേടാൻ എല്ലാവ​രും എന്തെല്ലാം പടികൾ സ്വീക​രി​ക്കണം?

9 സത്യം പഠിക്കു​ന്ന​തി​നു മുമ്പു​പോ​ലും നിങ്ങൾ ഒരുപക്ഷേ ഗുരു​ത​ര​മായ പാപ​മൊ​ന്നും ചെയ്യാതെ നല്ലൊരു ജീവി​ത​മാ​യി​രി​ക്കും നയിച്ചത്‌. അല്ലെങ്കിൽ നിങ്ങൾ ഒരു സാക്ഷി​ക്കു​ടും​ബ​ത്തിൽ ജനിച്ച​തു​കൊണ്ട്‌ യഹോ​വയെ സ്‌നേ​ഹി​ക്കാൻ ചെറു​പ്പം​മു​തലേ മാതാ​പി​താ​ക്കൾ നിങ്ങളെ സഹായി​ച്ചി​ട്ടു​ണ്ടാ​കാം. ഇതിൽ ഏതെങ്കി​ലു​മാണ്‌ നിങ്ങളു​ടെ സാഹച​ര്യ​മെ​ങ്കിൽ നിങ്ങൾ അപ്പോ​ഴും ദൈവ​ത്തി​ന്റെ അംഗീ​കാ​രം നേടാ​നാ​യി പശ്ചാത്ത​പി​ക്കു​ക​യും സ്‌നാ​ന​പ്പെ​ടു​ക​യും ചെയ്യേ​ണ്ട​തു​ണ്ടോ? ഉണ്ട്‌. കാരണം ഒരാളു​ടെ പശ്ചാത്തലം എന്തുത​ന്നെ​യാ​ണെ​ങ്കി​ലും കൈമാ​റി​ക്കി​ട്ടിയ പാപാവസ്ഥ എല്ലാ മനുഷ്യ​രി​ലു​മുണ്ട്‌. നമ്മളെ​ല്ലാം ദൈവ​ത്തിൽനിന്ന്‌ അകന്നു​പോ​യ​വ​രാണ്‌. (സങ്കീ. 51:5) യഹോ​വ​യെ​ക്കു​റിച്ച്‌ കൂടുതൽ മനസ്സി​ലാ​ക്കു​മ്പോൾ നമ്മൾ ആ കാര്യം തിരി​ച്ച​റി​യും. മുൻകാല ജീവി​ത​ത്തെ​ക്കു​റിച്ച്‌ പശ്ചാത്ത​പി​ക്കു​ക​യും നമ്മുടെ ഇഷ്ടത്തെ​ക്കാൾ യഹോ​വ​യു​ടെ ഇഷ്ടത്തിനു പ്രാധാ​ന്യം കൊടു​ത്തു​കൊണ്ട്‌ ജീവി​ക്കാൻ നമ്മൾ തീരു​മാ​നി​ക്കു​ക​യും ചെയ്യും. ഇങ്ങനെ​യെ​ല്ലാം ചെയ്യു​മ്പോൾ നമ്മൾ സ്‌നാ​ന​മേൽക്കാൻ യോഗ്യ​രാ​യി​ത്തീ​രും.—പ്രവൃ. 3:19.

10. മറ്റൊരു മതത്തിന്റെ ഭാഗമാ​യി നിങ്ങൾ സ്‌നാ​ന​മേ​റ്റി​ട്ടു​ണ്ടെ​ങ്കി​ലും ഇപ്പോൾ എന്ത്‌ ചെയ്യേ​ണ്ട​തുണ്ട്‌?

10 മറ്റൊരു മതത്തിന്റെ ഭാഗമാ​യി നിങ്ങൾ സ്‌നാ​ന​മേ​റ്റ​താ​ണെ​ങ്കി​ലും ഒരു യഹോ​വ​യു​ടെ സാക്ഷി​യാ​യി ഇപ്പോൾ വീണ്ടും സ്‌നാ​ന​മേൽക്കേ​ണ്ട​തുണ്ട്‌. കാരണം യഹോ​വ​യെ​ക്കു​റി​ച്ചും യേശു​വി​നെ​ക്കു​റി​ച്ചും ഉള്ള സത്യം പൂർണ​മാ​യി നിങ്ങൾ അന്ന്‌ മനസ്സി​ലാ​ക്കി​യി​രു​ന്നില്ല. ഇനി, പ്രാർഥ​ന​യിൽ നിങ്ങൾ സ്വയം ദൈവ​ത്തി​നു സമർപ്പി​ച്ചി​ട്ടു​ണ്ടെ​ങ്കിൽത്തന്നെ ദൈവ​ത്തി​ന്റെ ഇഷ്ടം ശരിയാ​യി മനസ്സി​ലാ​ക്കി​യിട്ട്‌ ആയിരു​ന്നി​രി​ക്കില്ല നിങ്ങൾ ആ വാക്ക്‌ കൊടു​ത്തത്‌. എഫെ​സൊ​സി​ലെ ചില പുരു​ഷ​ന്മാർ യേശു​വി​നെ​ക്കു​റി​ച്ചുള്ള സത്യം മനസ്സി​ലാ​ക്കാ​തെ​യാണ്‌ മുമ്പ്‌ സ്‌നാ​ന​മേ​റ്റ​തെന്ന്‌ പൗലോസ്‌ ചൂണ്ടി​ക്കാ​ണി​ച്ച​പ്പോൾ, തങ്ങൾ വീണ്ടും സ്‌നാ​ന​മേൽക്കേ​ണ്ട​താ​ണെന്ന്‌ അവർ തിരി​ച്ച​റി​ഞ്ഞു.b (പ്രവൃ. 19:1-5) ഇതു​പോ​ലെ ഇന്നും ദൈ​വേ​ഷ്ട​ത്തെ​ക്കു​റി​ച്ചുള്ള ശരിയായ അറിവ്‌ നേടി സ്‌നാ​ന​മേൽക്കു​മ്പോൾ മാത്ര​മാണ്‌ യഹോവ അത്‌ അംഗീ​ക​രി​ക്കു​ന്നത്‌.

“പിതാ​വി​ന്റെ​യും പുത്ര​ന്റെ​യും പരിശു​ദ്ധാ​ത്മാ​വി​ന്റെ​യും നാമത്തിൽ”

11. “പിതാ​വി​ന്റെ​യും പുത്ര​ന്റെ​യും പരിശു​ദ്ധാ​ത്മാ​വി​ന്റെ​യും നാമത്തിൽ” സ്‌നാ​ന​മേൽക്കുക എന്നതിന്റെ അർഥം എന്താണ്‌? (മത്തായി 28:18-20)

11 പുതിയ ശിഷ്യരെ “പിതാ​വി​ന്റെ​യും പുത്ര​ന്റെ​യും പരിശു​ദ്ധാ​ത്മാ​വി​ന്റെ​യും നാമത്തിൽ” സ്‌നാ​ന​പ്പെ​ടു​ത്ത​ണ​മെന്ന്‌ യേശു കല്പിച്ചു. (മത്തായി 28:18-20 വായി​ക്കുക.) എന്താണ്‌ അതിന്റെ അർഥം? ബൈബി​ളിൽ “നാമം” എന്ന വാക്കിന്‌ ഒരാളു​ടെ സത്‌പേ​രി​നെ അർഥമാ​ക്കാ​നാ​കും. അതിന്‌ ഒരാളു​ടെ സ്ഥാന​ത്തെ​യും അധികാ​ര​ത്തെ​യും സൂചി​പ്പി​ക്കാ​നും കഴിയും. അതു​കൊണ്ട്‌ ഒരാളു​ടെ അല്ലെങ്കിൽ എന്തി​ന്റെ​യെ​ങ്കി​ലും “നാമത്തിൽ” നമ്മൾ ഒരു കാര്യം ചെയ്യുന്നു എന്നതിന്റെ അർഥം ആ പേരിനു പിന്നിലെ അധികാ​രത്തെ നമ്മൾ അംഗീ​ക​രി​ക്കു​ന്നു എന്നാണ്‌. (മത്തായി 10:41 താരത​മ്യം ചെയ്യുക; “പ്രവാ​ച​ക​നാ​ണെന്ന ഒറ്റ കാരണ​ത്താൽ” എന്ന പഠനക്കു​റിപ്പ്‌ കാണുക.) അങ്ങനെ​യെ​ങ്കിൽ പിതാ​വി​ന്റെ​യും പുത്ര​ന്റെ​യും സ്ഥാനവും അധികാ​ര​വും അംഗീ​ക​രി​ക്കാ​നും, പരിശു​ദ്ധാ​ത്മാ​വി​ന്റെ പങ്ക്‌ തിരി​ച്ച​റി​യാ​നും നമുക്ക്‌ എങ്ങനെ കഴിയു​മെന്നു നോക്കാം.

12. നമ്മൾ പിതാ​വി​ന്റെ നാമത്തിൽ സ്‌നാ​ന​മേൽക്കു​ന്നത്‌ എങ്ങനെ​യാണ്‌? (വെളി​പാട്‌ 4:11) (ചിത്ര​വും കാണുക.)

12 പിതാ​വി​ന്റെ നാമത്തിൽ. നമുക്കു ജീവൻ നൽകിയ സ്വർഗീ​യ​പി​താ​വാ​യി നമ്മൾ യഹോ​വയെ അംഗീ​ക​രി​ക്കു​ന്നു. ദൈവം എല്ലാം സൃഷ്ടി​ച്ച​വ​നും സർവശ​ക്ത​നും ആണ്‌. (വെളി​പാട്‌ 4:11 വായി​ക്കുക.) ദൈവം നമ്മുടെ പ്രാർഥ​നകൾ കേൾക്കു​ന്നു​ണ്ടെന്ന്‌ നമുക്ക​റി​യാം. നമ്മൾ പ്രാർഥി​ക്കു​ക​യും ദൈവ​ത്തെ​ക്കു​റിച്ച്‌ മറ്റുള്ള​വ​രോ​ടു സംസാ​രി​ക്കു​ക​യും ചെയ്യു​മ്പോൾ ഒരു മടിയും കൂടാതെ, എന്നാൽ ആദര​വോ​ടെ ദൈവ​ത്തി​ന്റെ നാമം ഉപയോ​ഗി​ക്കു​ന്നു. (സങ്കീ. 65:2) എന്നാൽ പിതാ​വി​ന്റെ നാമത്തിൽ സ്‌നാ​ന​മേൽക്കു​ന്ന​തിൽ ഇതിലും കൂടുതൽ കാര്യങ്ങൾ ഉൾപ്പെ​ടു​ന്നുണ്ട്‌. പെന്തി​ക്കോ​സ്‌ത്‌ ദിവസം പത്രോ​സി​ന്റെ വാക്കുകൾ കേട്ടു​കൊ​ണ്ടി​രു​ന്ന​വർക്ക്‌ യഹോ​വയെ അപ്പോൾത്തന്നെ അറിയാ​മാ​യി​രു​ന്നു. പക്ഷേ യേശു​ക്രി​സ്‌തു​വി​ലൂ​ടെ നിത്യരക്ഷ നൽകുന്ന സ്‌നേ​ഹ​വാ​നായ പിതാ​വാ​യി അവർ യഹോ​വയെ അംഗീ​ക​രി​ക്കേ​ണ്ട​തു​ണ്ടാ​യി​രു​ന്നു.—റോമ. 5:8.

മുമ്പത്തെ ചിത്രത്തിൽ കണ്ട പുതുതായി സ്‌നാനമേറ്റ സഹോദരിമാരിൽ ഒരാൾ തന്റെ വീട്ടിൽ ഇരുന്ന്‌ പ്രാർഥിക്കുന്നു.

സ്‌നാ​ന​ത്തി​നു ശേഷവും പിതാ​വി​ന്റെ സ്ഥാനവും അധികാ​ര​വും തുടർന്നും അംഗീ​ക​രി​ക്കു​ക (12-ാം ഖണ്ഡിക കാണുക)


13. നമ്മൾ പുത്രന്റെ നാമത്തിൽ സ്‌നാ​ന​മേൽക്കു​ന്നത്‌ എങ്ങനെ​യാണ്‌? (ചിത്ര​വും കാണുക.)

13 പുത്രന്റെ നാമത്തിൽ. യേശു ദൈവ​ത്തി​ന്റെ ഏകജാ​ത​നായ മകനാ​ണെന്ന്‌ നമ്മൾ അംഗീ​ക​രി​ക്കു​ന്നു. യഹോ​വ​യു​മാ​യി നല്ലൊരു ബന്ധത്തി​ലേക്ക്‌ വരാനുള്ള ഏക “വഴി” യേശു​വാണ്‌. (യോഹ. 14:6) നമുക്കു ജീവൻ കിട്ടാ​നാ​യി യേശു സ്വന്തം ജീവൻ ബലി അർപ്പി​ച്ചു​കൊണ്ട്‌ നമ്മുടെ വിമോ​ച​ക​നു​മാ​യി​ത്തീർന്നു. ആ അറിവ്‌ സ്‌നാ​ന​പ്പെ​ടുന്ന ദിവസം മാത്രമല്ല ജീവി​ത​ത്തി​ലെ എല്ലാ ദിവസ​വും യേശു​വി​നെ അനുക​രി​ക്കാൻ നമ്മളെ പ്രേരി​പ്പി​ക്കു​ന്നു. (1 യോഹ. 2:6) അതു​കൊണ്ട്‌ എന്തൊക്കെ തടസ്സങ്ങൾ നേരി​ട്ടാ​ലും നമ്മൾ യേശു​വി​നെ​പ്പോ​ലെ തീക്ഷ്‌ണ​ത​യോ​ടെ പ്രസം​ഗ​പ്ര​വർത്തനം ചെയ്യും. (ലൂക്കോ. 4:43) വിശ്വ​സ്‌ത​മാ​യി ദൈവത്തെ സേവി​ക്കു​ന്ന​തിന്‌, ഉപദ്രവം സഹിക്കാൻപോ​ലും നമ്മൾ തയ്യാറാണ്‌. (2 തിമൊ. 3:12) ഇനി, യേശു​വി​നെ “സഭയുടെ തലയായി” നമ്മൾ അംഗീ​ക​രി​ക്കു​ന്നു. അതു​കൊ​ണ്ടു​തന്നെ നേതൃ​ത്വ​മെ​ടു​ക്കാ​നും തന്റെ അനുഗാ​മി​കളെ പരിപാ​ലി​ക്കാ​നും ആയി യേശു നിയമി​ച്ചി​രി​ക്കു​ന്ന​വർക്കു നമ്മൾ സന്തോ​ഷ​ത്തോ​ടെ കീഴ്‌പെ​ടു​ന്നു.—എഫെ. 4:8, 11, 12; 5:23.

മുമ്പത്തെ ചിത്രത്തിൽ കണ്ട പുതുതായി സ്‌നാനമേറ്റ സഹോദരന്മാരിൽ ഒരാൾ വീടുതോറുമുള്ള ശുശ്രൂഷയിൽ കണ്ടുമുട്ടിയ ഒരാളെ ഒരു തിരുവെഴുത്ത്‌ കാണിച്ചുകൊടുക്കുന്നു.

സ്‌നാ​ന​ത്തി​നു ശേഷവും പുത്രന്റെ സ്ഥാനവും അധികാ​ര​വും തുടർന്നും അംഗീ​ക​രി​ക്കുക (13-ാം ഖണ്ഡിക കാണുക)


14. (എ) നമ്മൾ പരിശു​ദ്ധാ​ത്മാ​വി​ന്റെ നാമത്തിൽ സ്‌നാ​ന​പ്പെ​ടു​ന്നത്‌ എങ്ങനെ​യാണ്‌? (ചിത്ര​വും കാണുക.) (ബി) അഭിഷി​ക്തർക്കുള്ള മറ്റു ചില സ്‌നാ​നങ്ങൾ ഏതൊ​ക്കെ​യാണ്‌? (“അഭിഷി​ക്തർക്കുള്ള മറ്റു ചില സ്‌നാ​നങ്ങൾ” എന്ന ചതുരം കാണുക.)

14 പരിശു​ദ്ധാ​ത്മാ​വി​ന്റെ നാമത്തിൽ. പരിശു​ദ്ധാ​ത്മാ​വി​നെ​ക്കു​റി​ച്ചുള്ള സത്യം നമ്മൾ അംഗീ​ക​രി​ക്കു​ന്നു. അതൊരു വ്യക്തിയല്ല, ത്രിത്വ​ത്തി​ന്റെ ഭാഗവും അല്ല; പകരം ദൈവ​ത്തി​ന്റെ ചലനാ​ത്മ​ക​ശ​ക്തി​യാണ്‌. പ്രവാ​ച​ക​ന്മാ​രെ​യും ബൈബി​ളെ​ഴു​ത്തു​കാ​രെ​യും വഴിന​യി​ച്ചത്‌ പരിശു​ദ്ധാ​ത്മാ​വാ​ണെന്ന്‌ നമ്മൾ മനസ്സി​ലാ​ക്കു​ന്നു. അതു​കൊ​ണ്ടു​തന്നെ നമ്മൾ പതിവാ​യി ബൈബിൾ വായി​ക്കു​ക​യും അതിൽ പറയുന്ന കാര്യ​ങ്ങൾക്ക​നു​സ​രിച്ച്‌ ജീവി​ക്കു​ക​യും ചെയ്യുന്നു. (2 പത്രോ. 1:20, 21) അതു​പോ​ലെ ഗുരു​ത​ര​മായ തെറ്റുകൾ ചെയ്യു​ന്ന​തും നമ്മൾ ഒഴിവാ​ക്കും. കാരണം അത്തരം പ്രവൃ​ത്തി​കൾ ചെയ്യു​ന്നെ​ങ്കിൽ പരിശു​ദ്ധാ​ത്മാ​വി​ന്റെ സഹായം നമുക്കു കിട്ടില്ല എന്നു മാത്രമല്ല അതിന്റെ ഒഴുക്ക്‌ സഭയി​ലും ഉണ്ടായി​രി​ക്കില്ല.—എഫെ. 4:30.

മുമ്പത്തെ ചിത്രത്തിൽ കണ്ട പുതുതായി സ്‌നാനമേറ്റ സഹോദരിമാരിൽ ഒരാൾ തന്റെ വീട്ടിൽ ഇരുന്ന്‌ ബൈബിൾ വായിക്കുന്നു.

സ്‌നാ​ന​ത്തി​നു ശേഷവും പരിശു​ദ്ധാ​ത്മാ​വി​ന്റെ പങ്ക്‌ തുടർന്നും അംഗീ​ക​രി​ക്കുക (14-ാം ഖണ്ഡിക കാണുക)


അഭിഷിക്തർക്കുള്ള മറ്റു ചില സ്‌നാ​ന​ങ്ങൾ

വെള്ളത്തിൽ സ്‌നാ​ന​പ്പെ​ടു​ന്ന​തി​നു പുറമേ അഭിഷി​ക്ത​ക്രി​സ്‌ത്യാ​നി​കൾ മറ്റു ചില സ്‌നാ​ന​ങ്ങ​ളും ഏൽക്കു​ന്നുണ്ട്‌.

  • അവർ പരിശു​ദ്ധാ​ത്മാ​വി​നാൽ സ്‌നാ​ന​മേൽക്കു​ന്നു. സ്വർഗ​ത്തിൽ ക്രിസ്‌തു​വി​നോ​ടൊ​പ്പം സേവി​ക്കാൻ അവർ തിര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​മ്പോ​ഴാണ്‌ അതു സംഭവി​ക്കു​ന്നത്‌. (മത്താ. 3:11)

  • അവർ ‘ക്രിസ്‌തു​വി​നോ​ടു ചേരുന്ന’ സ്‌നാ​ന​മേൽക്കു​ന്നു. അതിന്റെ അർഥം, അവരെ ക്രിസ്‌തു​വി​ന്റെ ശരീരം എന്നു വിളി​ക്കാൻ പറ്റുന്ന രീതി​യിൽ അവർ ക്രിസ്‌തു​വി​നോ​ടൊ​പ്പം ഒരൊറ്റ കൂട്ടമാ​യി​ത്തീ​രു​ന്നു എന്നാണ്‌. (ഗലാ. 3:27, 28; 1 കൊരി. 12:27)

  • അവർ ക്രിസ്‌തു​വി​ന്റെ മരണത്തി​ലേ​ക്കും സ്‌നാ​ന​മേൽക്കു​ന്നു. അതിന്റെ അർഥം, അവർ മരിച്ച്‌ സ്വർഗ​ത്തി​ലേക്ക്‌ ഉയിർപ്പി​ക്ക​പ്പെ​ടു​ന്ന​തു​വരെ യേശു​വി​ന്റെ മാതൃക വിശ്വ​സ്‌ത​മാ​യി അനുക​രി​ക്കു​ന്നു എന്നാണ്‌. (റോമ. 6:3-5)

15. എന്തായി​രി​ക്കണം നിങ്ങളു​ടെ തീരു​മാ​നം?

15 നിങ്ങൾ ഇപ്പോൾത്തന്നെ സ്‌നാ​ന​മേറ്റ ഒരു ക്രിസ്‌ത്യാ​നി​യാ​ണോ? എങ്കിൽ ‘സ്‌നാ​ന​ങ്ങ​ളെ​ക്കു​റി​ച്ചുള്ള ഉപദേ​ശ​ത്തി​ന്റെ’c എല്ലാ വശങ്ങളും മനസ്സി​ലാ​ക്കാ​നും സമർപ്പ​ണ​ത്തി​ലൂ​ടെ​യും സ്‌നാ​ന​ത്തി​ലൂ​ടെ​യും യഹോ​വ​യ്‌ക്കു കൊടുത്ത വാക്കിനു ചേർച്ച​യിൽ ജീവി​ക്കാ​നും ഉറച്ച തീരു​മാ​ന​മെ​ടു​ക്കുക. എന്നാൽ നിങ്ങൾ ഇതുവരെ സ്‌നാ​ന​പ്പെ​ട്ടി​ട്ടി​ല്ലെ​ങ്കിൽ നിങ്ങളെ തടയുന്ന എന്തെങ്കി​ലും ഉണ്ടോ? സ്‌നാ​ന​ത്തി​ലേക്കു പുരോ​ഗ​മി​ക്കാൻ നിങ്ങൾക്ക്‌ എന്തു ചെയ്യാ​നാ​കും എന്ന്‌ അടുത്ത ലേഖനം ചർച്ച ചെയ്യും.

നിങ്ങൾ എങ്ങനെ ഉത്തരം പറയും?

  • ക്രിസ്‌തീ​യ​സ്‌നാ​നം എന്താണ്‌ അർഥമാ​ക്കു​ന്നത്‌?

  • സ്‌നാ​നാർഥി​ക​ളോട്‌ ചില ചോദ്യ​ങ്ങൾ ചോദി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌, ഏതെല്ലാ​മാണ്‌ ആ ചോദ്യ​ങ്ങൾ?

  • “പിതാ​വി​ന്റെ​യും പുത്ര​ന്റെ​യും പരിശു​ദ്ധാ​ത്മാ​വി​ന്റെ​യും നാമത്തിൽ” സ്‌നാ​ന​മേൽക്കുക എന്നതിന്റെ അർഥം എന്താണ്‌?

ഗീതം 161 അങ്ങയുടെ ഇഷ്ടമാണ്‌ എന്റെ സന്തോഷം

a സ്‌നാനം എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന “ബാപ്‌റ്റി​ഡ്‌സ്‌മ” എന്ന ഗ്രീക്കു​പ​ദ​ത്തി​ന്റെ അർഥം “നിമഞ്ജനം ചെയ്യുക,” “മുങ്ങുക” എന്നൊ​ക്കെ​യാണ്‌. അതു​കൊണ്ട്‌ ചില മതങ്ങൾ പഠിപ്പി​ക്കു​ന്ന​തു​പോ​ലെ വെള്ളം തളിക്കു​ന്നതല്ല, വെള്ളത്തിൽ പൂർണ​മാ​യി മുങ്ങു​ന്ന​താണ്‌ സ്‌നാ​ന​ത്തിൽ ഉൾപ്പെ​ടു​ന്നത്‌.

b എഫെസൊസിലുണ്ടായിരുന്ന പുരു​ഷ​ന്മാർ “യോഹ​ന്നാ​ന്റെ സ്‌നാനം” ആണ്‌ സ്വീക​രി​ച്ചി​രു​ന്നത്‌. (പ്രവൃ. 19:3) മോശ​യു​ടെ നിയമ​ത്തിന്‌ എതിരാ​യി ചെയ്‌ത പാപങ്ങ​ളെ​ക്കു​റിച്ച്‌ പശ്ചാത്ത​പി​ക്കാൻ യോഹ​ന്നാൻ സ്‌നാ​പകൻ ജൂതന്മാ​രെ പ്രോ​ത്സാ​ഹി​പ്പി​ച്ചു. അങ്ങനെ പശ്ചാത്ത​പി​ച്ച​വരെ യോഹ​ന്നാൻ സ്‌നാ​ന​പ്പെ​ടു​ത്തി. (മർക്കോ. 1:4, 5) എന്നാൽ മോശ​യു​ടെ നിയമം നീങ്ങി​പ്പോ​യ​തോ​ടെ യോഹ​ന്നാ​ന്റെ സ്‌നാനം യഹോവ അംഗീ​ക​രി​ക്കാ​തെ​യാ​യി. പിന്നീ​ട​ങ്ങോട്ട്‌ രക്ഷയി​ലേക്കു നയിക്കുന്ന ‘ഒരേ​യൊ​രു സ്‌നാ​ന​ത്തി​നേ’ ദൈവ​ത്തി​ന്റെ അംഗീ​കാ​ര​മു​ള്ളൂ.—എഫെ. 4:5.

c “ബൈബിൾചോ​ദ്യ​ങ്ങൾക്കുള്ള ഉത്തരങ്ങൾ” എന്ന പരമ്പര​യി​ലെ “എന്താണു സ്‌നാനം?” എന്ന ലേഖനം jw.org-ലും JW ലൈ​ബ്ര​റി​യി​ലും കാണുക.

d ചിത്രത്തിന്റെ വിവരണം: ഒരു സമ്മേള​ന​ത്തിൽ സ്‌നാ​നാർഥി​കൾ തങ്ങളുടെ വിശ്വാ​സ​ത്തെ​ക്കു​റിച്ച്‌ പരസ്യ​മാ​യി പ്രഖ്യാ​പി​ക്കാൻ എഴു​ന്നേറ്റ്‌ നിൽക്കു​ന്നു.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക