വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w26 ഫെബ്രുവരി പേ. 2-7
  • അവിശ്വാ​സി​ക​ളായ കുടും​ബാം​ഗ​ങ്ങളെ എങ്ങനെ സഹായി​ക്കാം?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • അവിശ്വാ​സി​ക​ളായ കുടും​ബാം​ഗ​ങ്ങളെ എങ്ങനെ സഹായി​ക്കാം?
  • വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2026
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • അവരോട്‌ അനുക​മ്പ​യു​ള്ള​വ​രാ​യി​രി​ക്കുക
  • അവർ വേദനി​പ്പി​ക്കുന്ന രീതി​യിൽ പെരു​മാ​റു​മ്പോൾ എന്തു ചെയ്യാം?
  • പ്രതീക്ഷ കൈവി​ടാ​തെ ക്ഷമ കാണി​ക്കു​ക
  • നിങ്ങൾ അവരെ സ്‌നേ​ഹി​ക്കു​ന്നു​ണ്ടെന്നു കാണി​ക്കു​ക
  • മടുത്തു​പി​ന്മാ​റ​രുത്‌
  • “സമാധാനമല്ല, വാൾ വരുത്താനാണു ഞാൻ വന്നത്‌“
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2017
  • ഈ ചോദ്യ​ങ്ങ​ളു​ടെ ഉത്തരങ്ങൾക്കാ​യി കാതോർക്കുക
    2025-2026 സർക്കിട്ട്‌ മേൽവി​ചാ​രകൻ സേവി​ക്കുന്ന സർക്കിട്ട്‌ സമ്മേള​ന​ത്തി​ന്റെ കാര്യ​പ​രി​പാ​ടി
  • നമ്മുടെ തീരുമാനങ്ങൾ യഹോവയിലുള്ള ആശ്രയം തെളിയിക്കും
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2023
  • അടിസ്ഥാന ബൈബിൾപ​ഠി​പ്പി​ക്ക​ലു​ക​ളിൽനിന്ന്‌ തുടർന്നും പഠിക്കാം
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2025
കൂടുതൽ കാണുക
വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2026
w26 ഫെബ്രുവരി പേ. 2-7

2026 ഏപ്രിൽ 6-12

ഗീതം 82 ‘നിങ്ങളു​ടെ വെളിച്ചം പ്രകാ​ശി​ക്കട്ടെ’

അവിശ്വാ​സി​ക​ളായ കുടും​ബാം​ഗ​ങ്ങളെ എങ്ങനെ സഹായി​ക്കാം?

“നന്മ ചെയ്യു​ന്നതു നിറു​ത്തി​ക്ക​ള​യ​രുത്‌.”—ഗലാ. 6:9.

ഉദ്ദേശ്യം

അവിശ്വാ​സി​ക​ളായ കുടും​ബാം​ഗ​ങ്ങ​ളും ബന്ധുക്ക​ളും ആയി ഒരു നല്ല ബന്ധം എങ്ങനെ നിലനി​റു​ത്താ​മെ​ന്നും അവർക്കു താത്‌പ​ര്യ​മു​ണ്ടെ​ങ്കിൽ അവരെ എങ്ങനെ ആത്മീയ​മാ​യി സഹായി​ക്കാ​മെ​ന്നും നോക്കും.

1-2. നിങ്ങൾ സത്യം പഠിച്ച​പ്പോൾ കുടും​ബാം​ഗ​ങ്ങ​ളു​മാ​യുള്ള ബന്ധത്തിന്‌ വിള്ളൽ വീണി​രി​ക്കാൻ സാധ്യ​ത​യു​ള്ളത്‌ എന്തു​കൊ​ണ്ടാണ്‌?

യേശു തന്റെ അനുഗാ​മി​യാ​കാൻ ആഗ്രഹിച്ച ഒരാ​ളോട്‌ പറഞ്ഞു: “നീ നിന്റെ വീട്ടു​കാ​രു​ടെ അടു​ത്തേക്കു പോയി യഹോവ നിനക്കു ചെയ്‌തു​തന്ന കാര്യ​ങ്ങ​ളെ​പ്പറ്റി . . . പറയുക.” (മർക്കോ. 5:19) യേശു എന്തു​കൊ​ണ്ടാ​യി​രി​ക്കും അങ്ങനെ പറഞ്ഞത്‌? നല്ല കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ കുടും​ബാം​ഗ​ങ്ങ​ളോ​ടു പറയാൻ മനുഷ്യർക്കു സ്വാഭാ​വി​ക​മാ​യി ഒരു ആഗ്രഹ​മു​ണ്ടെന്നു യേശു​വിന്‌ അറിയാ​മാ​യി​രു​ന്നു.

2 ആദ്യമാ​യി ബൈബി​ളിൽനിന്ന്‌ പല കാര്യ​ങ്ങ​ളും പഠിച്ച​പ്പോൾ നിങ്ങൾക്ക്‌ എന്താണു തോന്നി​യത്‌? അതെല്ലാം ഉള്ളിൽ അടക്കി​വെ​ക്കാൻ പറ്റിക്കാ​ണില്ല. എന്നാൽ നിങ്ങൾ അത്‌ കുടും​ബാം​ഗ​ങ്ങ​ളോ​ടു പറഞ്ഞ​പ്പോൾ അവർ നല്ല രീതി​യി​ലാ​യി​രി​ക്കില്ല പ്രതി​ക​രി​ച്ചത്‌. അല്ലെങ്കിൽ നിങ്ങൾ പറഞ്ഞ രീതി​യു​ടെ കുഴപ്പം​കൊണ്ട്‌ ചില​പ്പോൾ അവരു​മാ​യുള്ള ബന്ധത്തിനു വിള്ളൽ വീണി​രി​ക്കാ​നും സാധ്യ​ത​യുണ്ട്‌. അങ്ങനെ​യെ​ങ്കിൽ ക്രിസ്‌തീ​യ​നി​ല​വാ​ര​ങ്ങ​ളിൽ വിട്ടു​വീഴ്‌ച ചെയ്യാതെ കുടും​ബാം​ഗ​ങ്ങ​ളു​മാ​യി നല്ല ഒരു ബന്ധം നിലനി​റു​ത്താൻ നിങ്ങൾക്ക്‌ എന്തു ചെയ്യാ​നാ​കും?

3. ഈ ലേഖന​ത്തിൽ നമ്മൾ എന്ത്‌ ചർച്ച ചെയ്യും?

3 ഈ ലേഖന​ത്തിൽ നമ്മൾ നാലു ചോദ്യ​ങ്ങൾക്കുള്ള ഉത്തരം കണ്ടെത്തും: (1) അവിശ്വാസികളായa കുടും​ബാം​ഗ​ങ്ങ​ളോ ബന്ധുക്ക​ളോ സത്യ​ത്തോ​ടു നന്നായി പ്രതി​ക​രി​ച്ചി​ല്ലെ​ങ്കി​ലും അവരിൽ വ്യക്തി​പ​ര​മായ താത്‌പ​ര്യ​മെ​ടു​ക്കാൻ അനുകമ്പ നമ്മളെ എങ്ങനെ​യാണ്‌ സഹായി​ക്കു​ന്നത്‌? (2) അവർ വിഷമി​പ്പി​ക്കുന്ന രീതി​യിൽ സംസാ​രി​ക്കു​ക​യോ പെരു​മാ​റു​ക​യോ ചെയ്‌താൽ നമുക്ക്‌ എന്തു ചെയ്യാ​നാ​കും? (3) നമ്മൾ ക്ഷമ കാണി​ക്കു​ക​യും പ്രതീക്ഷ കൈവി​ടാ​തി​രി​ക്കു​ക​യും ചെയ്യു​ന്നത്‌ സത്യം തിരി​ച്ച​റി​യാൻ അവരെ എങ്ങനെ സഹായി​ക്കും? (4) അവരെ സ്‌നേ​ഹി​ക്കു​ന്നു​ണ്ടെന്നു നമുക്ക്‌ എങ്ങനെ കാണി​ക്കാൻ പറ്റും?

അവരോട്‌ അനുക​മ്പ​യു​ള്ള​വ​രാ​യി​രി​ക്കുക

4. തന്റെ സന്ദേശ​ത്തിൽ താത്‌പ​ര്യം കാണി​ക്കാ​തി​രു​ന്ന​വ​രോട്‌ യേശു എങ്ങനെ​യാണ്‌ പ്രതി​ക​രി​ച്ചത്‌?

4 തന്റെ സന്ദേശ​ത്തിൽ താത്‌പ​ര്യം കാണി​ക്കാ​തി​രു​ന്ന​വരെ യേശു പെട്ടെന്ന്‌ ഉപേക്ഷി​ച്ചു​ക​ള​ഞ്ഞില്ല. കായ്‌ക്കാ​തി​രുന്ന ഒരു അത്തിമ​ര​ത്തിൽനിന്ന്‌ ഫലം കിട്ടാൻ എല്ലാ ശ്രമവും ചെയ്‌ത മുന്തി​രി​ത്തോ​ട്ട​ത്തി​ലെ ഒരു പണിക്കാ​ര​നോ​ടാണ്‌ യേശു തന്നെത്തന്നെ താരത​മ്യം ചെയ്‌തത്‌. (ലൂക്കോ. 13:6-9) ഈ ദൃഷ്ടാന്തം പറഞ്ഞ സമയത്ത്‌, യേശു മൂന്നി​ലേറെ വർഷമാ​യി ജൂതന്മാ​രിൽ വിശ്വാ​സം വളർത്താൻ ശ്രമി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു. മടുത്തു​പോ​കാ​തെ യേശു ശ്രമം തുടർന്നത്‌ എന്തു​കൊ​ണ്ടാണ്‌? യേശു​വിന്‌ ആളുക​ളോട്‌ അനുക​മ്പ​യു​ണ്ടാ​യി​രു​ന്നു. അതാണ്‌ ക്ഷമ കാണി​ക്കാൻ യേശു​വി​നെ സഹായി​ച്ചത്‌.

5. ജൂതന്മാ​രോട്‌ അനുകമ്പ കാണി​ക്കാൻ യേശു​വി​നെ എന്താണ്‌ പ്രേരി​പ്പി​ച്ചത്‌?

5 യേശു​വി​നു ജൂതന്മാ​രോട്‌ എന്തു​കൊ​ണ്ടാണ്‌ അനുകമ്പ തോന്നി​യത്‌? അവരിൽ ശരിക്കുള്ള ദൈവ​വി​ശ്വാ​സം വളർത്താൻ മതനേ​താ​ക്ക​ന്മാർ യാതൊ​ന്നും ചെയ്യു​ന്നി​ല്ലെന്നു യേശു​വിന്‌ അറിയാ​മാ​യി​രു​ന്നു. അന്നുണ്ടാ​യി​രുന്ന ആളുകൾ ‘ഇടയനി​ല്ലാത്ത ആടുക​ളെ​പ്പോ​ലെ​യാ​ണെന്ന്‌’ യേശു മനസ്സി​ലാ​ക്കി. (മർക്കോ. 6:34) തന്റെ മരണത്തിന്‌ ഏതാനും ദിവസ​ങ്ങൾക്കു മുമ്പ്‌ യേശു യരുശ​ലേ​മി​നെ നോക്കി കരയു​ക​പോ​ലും ചെയ്‌തു. കാരണം ശരിയായ വിശ്വാ​സ​മി​ല്ലാ​ത്ത​തു​കൊണ്ട്‌, അവിടെ താമസി​ച്ചി​രുന്ന മിക്കവർക്കും ജീവൻ നഷ്ടമാ​കു​മെന്നു യേശു​വിന്‌ അറിയാ​മാ​യി​രു​ന്നു. (ലൂക്കോ. 19:41-44) നമ്മളും കുടും​ബാം​ഗ​ങ്ങ​ളോട്‌ ഇതു​പോ​ലൊ​രു അനുകമ്പ വളർത്തി​യെ​ടു​ക്കു​ന്നെ​ങ്കിൽ അവരെ സഹായി​ക്കാൻ നമുക്കു ശരിക്കും തോന്നും.

6. അവിശ്വാ​സി​ക​ളായ കുടും​ബാം​ഗ​ങ്ങ​ളോ​ടു നമ്മൾ ക്ഷമ കാണി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌? (ഗലാത്യർ 6:9)

6 ഗലാത്യർ 6:9 വായി​ക്കുക. നിങ്ങളു​ടെ കുടും​ബാം​ഗങ്ങൾ ഇതുവരെ സത്യ​ത്തോ​ടു താത്‌പ​ര്യം കാണി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും നിങ്ങൾ അവരോ​ടു ക്ഷമ കാണി​ക്കണം. ഒരിക്ക​ലും “നന്മ ചെയ്യു​ന്നതു നിറു​ത്തി​ക്ക​ള​യ​രുത്‌.” ഉള്ളിൽ പതിഞ്ഞു​പോയ മുൻവി​ധി​കൾ മാറ്റാ​നും വിശ്വാ​സം വളർത്തി​യെ​ടു​ക്കാ​നും ഒരാൾക്കു സമയം ആവശ്യ​മാ​ണെന്ന്‌ നമുക്ക​റി​യാം. ഒരിക്കൽ നിങ്ങളും ‘പ്രത്യാ​ശ​യി​ല്ലാ​ത്ത​വ​രും ദൈവ​മി​ല്ലാ​ത്ത​വ​രും ആയി ഈ ലോക​ത്തിൽ ജീവി​ച്ച​വ​രല്ലേ?’ (എഫെ. 2:12) ആ സമയത്ത്‌ ഒരാൾ ക്ഷമയോ​ടെ സഹായി​ച്ച​തു​കൊ​ണ്ടാണ്‌ നിങ്ങൾക്കു സത്യം പഠിക്കാ​നാ​യത്‌. ഇങ്ങനെ ചിന്തി​ക്കു​ന്നതു കുടും​ബാം​ഗ​ങ്ങളെ ആത്മീയ​മാ​യി സഹായി​ക്കാൻ നിങ്ങളെ പ്രേരി​പ്പി​ക്കു​ന്നി​ല്ലേ?

അവർ വേദനി​പ്പി​ക്കുന്ന രീതി​യിൽ പെരു​മാ​റു​മ്പോൾ എന്തു ചെയ്യാം?

7. യേശു​വി​ന്റെ അനിയ​ന്മാർ യേശു​വിൽ വിശ്വ​സി​ക്കാ​തി​രു​ന്നത്‌ എന്തു​കൊ​ണ്ടാ​യി​രി​ക്കാം?

7 യേശു ഗലീല​യിൽവെച്ച്‌ നടത്തിയ അത്ഭുത​ങ്ങ​ളെ​ക്കു​റിച്ച്‌ യേശു​വി​ന്റെ അർധസ​ഹോ​ദ​ര​ന്മാർ കേട്ടി​ട്ടു​ണ്ടാ​കും. (ലൂക്കോ. 4:14, 22-24) എന്നിട്ടും അവർ ആദ്യ​മൊ​ന്നും യേശു​വിൽ വിശ്വ​സി​ച്ചില്ല. (യോഹ. 7:5) എന്തു​കൊണ്ട്‌? അതിന്റെ കാരണം ബൈബിൾ പറയു​ന്നില്ല. എങ്കിലും ചില ജൂതന്മാർ യേശു​വി​നെ അനുഗ​മി​ക്കാൻ മടിച്ച​തി​ന്റെ രണ്ട്‌ കാരണ​ങ്ങ​ളെ​ങ്കി​ലും ബൈബിൾ പറയു​ന്നുണ്ട്‌. ഒന്ന്‌, യേശു​വി​ന്റെ ശിഷ്യ​നാ​യാൽ സമൂഹ​ത്തിൽനിന്ന്‌ എതിർപ്പു​ണ്ടാ​കു​മെന്ന്‌ ചിലർ പേടി​ച്ചി​രു​ന്നു. (യോഹ. 9:18-22) ഇനി, യേശു​വി​നെ ചെറു​പ്പം​മു​തലേ അറിയാ​വു​ന്ന​വർക്ക്‌ യേശു ദൈവ​പു​ത്ര​നാ​ണെന്ന്‌ അംഗീ​ക​രി​ക്കാൻ ബുദ്ധി​മുട്ട്‌ തോന്നി​ക്കാ​ണും. (മർക്കോ. 6:1-4) ഇത്തരം ചിന്തകൾ യേശു​വി​ന്റെ അനിയ​ന്മാ​രെ​യും സ്വാധീ​നി​ച്ചി​ട്ടു​ണ്ടാ​കും. നമ്മുടെ പ്രിയ​പ്പെ​ട്ട​വ​രെ​യും ഇതു​പോ​ലുള്ള കാര്യങ്ങൾ സ്വാധീ​നി​ക്കാൻ സാധ്യ​ത​യി​ല്ലേ?

8. അവിശ്വാ​സി​ക​ളായ കുടും​ബാം​ഗങ്ങൾ ദയയി​ല്ലാ​തെ പെരു​മാ​റി​യേ​ക്കാ​വു​ന്നത്‌ എന്തു​കൊണ്ട്‌?

8 അവർ അങ്ങനെ സംസാ​രി​ക്കു​ക​യും പെരു​മാ​റു​ക​യും ചെയ്യു​ന്ന​തി​നു പിന്നിലെ കാരണം മനസ്സി​ലാ​ക്കുക. യേശു​വി​നു “ഭ്രാന്താണ്‌” എന്നു പറഞ്ഞ ബന്ധുക്ക​ളു​ടെ കൂട്ടത്തിൽ യേശു​വി​ന്റെ അനിയ​ന്മാ​രും ഉണ്ടായി​രു​ന്നി​രി​ക്കാം. (മർക്കോ. 3:21) എന്തു​കൊ​ണ്ടാ​യി​രി​ക്കും അവർ അങ്ങനെ പറഞ്ഞത്‌? ആ സാഹച​ര്യം നോക്കു​മ്പോൾ, ഭക്ഷണം കഴിക്കാൻപോ​ലും പറ്റാത്തത്ര തിരക്കാ​യി​രു​ന്നു യേശു​വിന്‌. (മർക്കോ. 3:20) യേശു​വി​നു മതഭ്രാ​ന്താ​ണെന്നു ബന്ധുക്കൾക്കു തോന്നി​ക്കാ​ണു​മോ? അതിന്‌ സാധ്യ​ത​യുണ്ട്‌. നമ്മുടെ ബന്ധുക്ക​ളും നമ്മളെ തീവ്ര​മ​ത​വി​ശ്വാ​സി​ക​ളാ​യി​ട്ടാ​യി​രി​ക്കാം കാണു​ന്നത്‌. അവർക്ക്‌ അങ്ങനെ തോന്നു​ന്നു​ണ്ടെ​ങ്കിൽ, നമുക്കു ശുശ്രൂഷ വളരെ പ്രധാ​ന​പ്പെ​ട്ട​താ​ണെ​ങ്കി​ലും ജീവി​ത​ത്തി​ലെ മറ്റു കാര്യ​ങ്ങൾക്കും നമ്മൾ സമയം കണ്ടെത്തു​ന്ന​വ​രാ​ണെന്ന്‌ പ്രവൃ​ത്തി​ക​ളി​ലൂ​ടെ കാണി​ക്കാൻ കഴിയും.

9. നമ്മളെ​ക്കു​റി​ച്ചുള്ള വീക്ഷണ​ത്തിൽ മാറ്റം വരുത്താൻ കുടും​ബാം​ഗ​ങ്ങളെ എന്തു സഹായി​ച്ചേ​ക്കാം? (1 പത്രോസ്‌ 3:1, 2) (ചിത്ര​ങ്ങ​ളും കാണുക.)

9 നിങ്ങളു​ടെ പ്രവൃ​ത്തി​ക​ളി​ലൂ​ടെ അവർ മനസ്സി​ലാ​ക്കട്ടെ. ദയയോ​ടെ​യുള്ള നമ്മുടെ വാക്കു​ക​ളും പ്രവൃ​ത്തി​ക​ളും സാക്ഷി​ക​ളെ​ക്കു​റി​ച്ചുള്ള കുടും​ബാം​ഗ​ങ്ങ​ളു​ടെ ചിന്തയ്‌ക്കു മാറ്റം വരുത്തി​യേ​ക്കാം. (1 പത്രോസ്‌ 3:1, 2 വായി​ക്കുക.) അവിശ്വാ​സി​യായ ഒരു ഭർത്താ​വി​ന്റെ കാര്യ​മെ​ടു​ക്കുക. തന്റെ ഭാര്യ മീറ്റി​ങ്ങി​നും ശുശ്രൂ​ഷ​യ്‌ക്കും പോകു​മ്പോൾ അദ്ദേഹ​ത്തിന്‌ ഒറ്റപ്പെ​ട​ലോ വിഷമ​മോ തോന്നാ​നി​ട​യുണ്ട്‌. അത്‌ ഒഴിവാ​ക്കാ​നും ഭർത്താ​വു​മാ​യി കൂടുതൽ സമയം ചെലവ​ഴി​ക്കാ​നും ഭാര്യക്കു തന്റെ ആത്മീയ​പ്ര​വർത്ത​ന​ങ്ങൾക്കുള്ള പട്ടിക​യിൽ ചെറിയ മാറ്റങ്ങൾ വരുത്താ​നാ​യേ​ക്കും. ഉദാഹ​ര​ണ​ത്തിന്‌, ഭർത്താവ്‌ തിരക്കി​ലാ​യി​രി​ക്കു​മ്പോ​ഴോ വീട്ടി​ലി​ല്ലാ​ത്ത​പ്പോ​ഴോ സഹോ​ദരി ശുശ്രൂ​ഷ​യ്‌ക്കു പോകാൻ തീരു​മാ​നി​ച്ചേ​ക്കാം. ഇങ്ങനെ വഴക്കവും ന്യായ​ബോ​ധ​വും കാണി​ക്കു​മ്പോൾ ഒരു ക്രിസ്‌തീ​യ​ഭാ​ര്യ സാക്ഷി​ക​ളോ​ടുള്ള വീക്ഷണ​ത്തിൽ മാറ്റം വരുത്താൻ തന്റെ ഭർത്താ​വി​നെ സഹായി​ക്കു​ക​യാ​യി​രി​ക്കും.

ചിത്രങ്ങൾ: 1. സാക്ഷിയല്ലാത്ത ഭർത്താവ്‌ ജോലിക്കു പോകുന്നതിന്‌ മുമ്പ്‌ ഒരു സഹോദരി അദ്ദേഹത്തിന്‌ കാപ്പിയും ഉച്ചഭക്ഷണവും ഉണ്ടാക്കിക്കൊടുക്കുന്നു.. 2. പിന്നീട്‌ ആ സഹോദരി മറ്റൊരു സഹോദരിയോടൊപ്പം ശുശ്രൂഷയിൽ പങ്കെടുക്കുന്നു; ഒരു സ്‌ത്രീക്ക്‌ അവരുടെ വീട്ടുവാതിൽക്കൽവെച്ച്‌ സഹോദരി തന്റെ ഫോണിൽനിന്ന്‌ ഒരു ബൈബിൾസത്യം കാണിച്ചുകൊടുക്കുന്നു.

സാക്ഷി​ക​ളെ​ക്കു​റിച്ച്‌ അവിശ്വാ​സി​യായ ഇണ ചിന്തി​ക്കുന്ന രീതിക്കു മാറ്റം വരുത്താൻ ദയയോ​ടെ​യുള്ള നമ്മുടെ വാക്കു​ക​ളും പ്രവൃ​ത്തി​ക​ളും സഹായി​ച്ചേ​ക്കാം (9-ാം ഖണ്ഡിക കാണുക)g


10. കുറ്റ​പ്പെ​ടു​ത്ത​ലു​കൾ കേൾക്കേ​ണ്ടി​വ​രു​മ്പോൾ നമുക്ക്‌ എങ്ങനെ യേശു​വി​നെ അനുക​രി​ക്കാം?

10 എല്ലാ കുറ്റ​പ്പെ​ടു​ത്ത​ലു​കൾക്കും മറുപടി കൊടു​ക്ക​ണ​മെന്നു ചിന്തി​ക്കേ​ണ്ട​തില്ല. യേശു തീറ്റി​പ്രി​യ​നും വീഞ്ഞു​കു​ടി​യ​നും ആണെന്ന്‌ ആളുകൾ തെറ്റായി ആരോ​പി​ച്ച​പ്പോൾ യേശു അതിനെ എതിർക്കാ​നൊ​ന്നും നിന്നില്ല. പകരം, തന്റെ പ്രവൃ​ത്തി​കൾ നിരീ​ക്ഷിച്ച്‌ ഒരു തീരു​മാ​ന​ത്തി​ലെ​ത്താൻ യേശു ആളുക​ളോ​ടു പറഞ്ഞു. (മത്താ. 11:19) തനിക്കു ജീവി​ത​ത്തെ​ക്കു​റിച്ച്‌ സമനി​ല​യുള്ള ഒരു വീക്ഷണ​മാണ്‌ ഉള്ളതെ​ന്നും യേശു തന്റെ പ്രവൃ​ത്തി​ക​ളി​ലൂ​ടെ കാണി​ച്ചു​കൊ​ടു​ത്തു. (യോഹ​ന്നാൻ 2:2, 6-10 താരത​മ്യം ചെയ്യുക.) ഇതു​പോ​ലെ ആളുകൾ നമ്മളെ​ക്കു​റി​ച്ചും മോശ​മായ കാര്യങ്ങൾ പറയു​മ്പോൾ അതി​നെ​ല്ലാം മറുപടി കൊടു​ക്ക​ണ​മെന്നു ചിന്തി​ക്കേ​ണ്ട​തില്ല. പകരം പ്രവൃ​ത്തി​ക​ളി​ലൂ​ടെ, നമ്മൾ ജീവിതം ആസ്വദി​ക്കു​ന്ന​വ​രും അതേസ​മയം സമനി​ല​യു​ള്ള​വ​രും ആണെന്നു ബന്ധുക്കൾക്കു കാണി​ച്ചു​കൊ​ടു​ക്കുക. അങ്ങനെ അവർതന്നെ കാര്യങ്ങൾ മനസ്സി​ലാ​ക്കി​യെ​ടു​ക്കട്ടെ. അപ്പോൾ നമ്മളെ​ക്കു​റിച്ച്‌ കേട്ട മോശം കാര്യ​ങ്ങ​ളൊ​ന്നും സത്യമ​ല്ലെന്ന്‌ അവർ തിരി​ച്ച​റി​ഞ്ഞേ​ക്കാം.

പ്രതീക്ഷ കൈവി​ടാ​തെ ക്ഷമ കാണി​ക്കു​ക

11. അവിശ്വാ​സി​ക​ളായ തന്റെ അനിയ​ന്മാ​രോ​ടു യേശു എങ്ങനെ​യാണ്‌ ഇടപെ​ട്ടത്‌?

11 തന്റെ അനിയ​ന്മാ​രോ​ടു യേശു ക്ഷമ കാണി​ച്ചെന്നു സുവി​ശേ​ഷ​വി​വ​ര​ണ​ങ്ങ​ളിൽനിന്ന്‌ നമുക്കു മനസ്സി​ലാ​ക്കാം. ഉദാഹ​ര​ണ​ത്തിന്‌, കാനാ​യിൽവെച്ച്‌ ആദ്യത്തെ അത്ഭുതം ചെയ്‌ത​പ്പോൾ തെളി​വ​നു​സ​രിച്ച്‌ യേശു​വി​ന്റെ അനിയ​ന്മാ​രും അവി​ടെ​യു​ണ്ടാ​യി​രു​ന്നു. (യോഹ. 2:11, 12) എന്നാൽ മുമ്പു പറഞ്ഞതു​പോ​ലെ, അനിയ​ന്മാർ യേശു​വിൽ വിശ്വ​സി​ച്ചി​രു​ന്നില്ല. എങ്കിലും അവരു​മാ​യി ഇനി ഒരു ബന്ധവും വേണ്ടെന്നു യേശു വിചാ​രി​ച്ചില്ല. കാനാ​യി​ലെ അത്ഭുതം ചെയ്‌ത്‌ ഏതാണ്ട്‌ മൂന്നു വർഷം കഴിഞ്ഞ്‌ യേശു തന്റെ അനിയ​ന്മാ​രോ​ടു ദയയോ​ടെ സംസാ​രി​ച്ച​താ​യി നമ്മൾ ബൈബി​ളിൽ കാണു​ന്നുണ്ട്‌.—യോഹ. 7:5-8.

12. നമ്മുടെ കുടും​ബാം​ഗ​ങ്ങ​ളിൽ ചിലർക്കെ​ങ്കി​ലും മാറ്റം വരുമെന്ന പ്രതീക്ഷ കൈവി​ടാ​തി​രി​ക്കാൻ നമ്മളെ എന്ത്‌ സഹായി​ക്കും?

12 യഹോ​വ​യു​ടെ കരുണ​യെ​ക്കു​റിച്ച്‌ നന്നായി മനസ്സി​ലാ​ക്കു​ന്നതു പ്രതീക്ഷ കൈവി​ടാ​തി​രി​ക്കാൻ നമ്മളെ സഹായി​ക്കും. വ്യാജ​മ​തങ്ങൾ നശിപ്പി​ക്ക​പ്പെ​ടു​ന്നതു കാണു​മ്പോൾ നമ്മൾ ആ സംഭവ​ത്തെ​ക്കു​റിച്ച്‌ മുമ്പ്‌ പറഞ്ഞി​ട്ടു​ള്ളതു കുടും​ബാം​ഗങ്ങൾ ഓർത്തേ​ക്കാം.b (വെളി. 17:16) മഹാകഷ്ടത തുടങ്ങി​ക്ക​ഴിഞ്ഞ്‌ ചില​പ്പോൾ നമ്മളോ​ടൊ​പ്പം യഹോ​വയെ സേവി​ക്കാൻപോ​ലും അവർ തീരു​മാ​നി​ച്ചേ​ക്കാം. എന്നാൽ ഇപ്പോൾപ്പോ​ലും അവർക്ക്‌ ഒരു പ്രശ്‌നം ഉണ്ടായാൽ അവരെ സഹായി​ക്കാൻ നമ്മളെ​ക്കൊണ്ട്‌ ആകുന്ന​തെ​ല്ലാം നമ്മൾ ചെയ്യും. നമ്മൾ കാണി​ക്കുന്ന സ്‌നേ​ഹ​വും ദയയും ആത്മാർഥ​മാ​ണെന്നു തിരി​ച്ച​റി​യു​മ്പോൾ അവർ ബൈബിൾസ​ത്യ​ങ്ങ​ളോ​ടു താത്‌പ​ര്യം കാണി​ക്കാ​നി​ട​യുണ്ട്‌.

നിങ്ങൾ അവരെ സ്‌നേ​ഹി​ക്കു​ന്നു​ണ്ടെന്നു കാണി​ക്കു​ക

13. ദൈവ​സേ​വ​ന​ത്തിൽ തിരക്കു​ള്ള​വ​രാ​ണെ​ങ്കി​ലും നമ്മൾ ഏതു കാര്യം ശ്രദ്ധി​ക്കണം?

13 ദൈവ​സേ​വ​ന​ത്തിൽ നമ്മൾ തിരക്കു​ള്ള​വ​രാ​ണെ​ങ്കി​ലും, നമുക്കു ഇപ്പോൾ കുടും​ബാം​ഗ​ങ്ങ​ളോ​ടു സ്‌നേ​ഹ​മി​ല്ലെ​ന്നോ അവർക്കു​വേണ്ടി ചെലവ​ഴി​ക്കാൻ സമയമി​ല്ലെ​ന്നോ അവർ ചിന്തി​ക്കാൻ നമ്മൾ ആഗ്രഹി​ക്കു​ന്നില്ല. (മത്താ. 7:12) അവരെ സ്‌നേ​ഹി​ക്കു​ന്നു​ണ്ടെന്നു നമുക്ക്‌ എങ്ങനെ കാണി​ക്കാൻ പറ്റും? ചില വഴികൾ നോക്കാം.

14-15. അവിശ്വാ​സി​ക​ളായ കുടും​ബാം​ഗ​ങ്ങളെ സ്‌നേ​ഹി​ക്കു​ന്നു​ണ്ടെന്നു നമുക്കു തെളി​യി​ക്കാ​നാ​കുന്ന ഒരു വിധം ഏതാണ്‌? ഒരു അനുഭവം പറയുക.

14 ബന്ധം നിലനി​റു​ത്തി​ക്കൊണ്ട്‌ സ്‌നേഹം പ്രകടി​പ്പി​ക്കുക. നമ്മുടെ വിശേ​ഷ​ങ്ങ​ളൊ​ക്കെ പതിവാ​യി കുടും​ബാം​ഗ​ങ്ങ​ളോ​ടു പറയു​ന്ന​തി​ലൂ​ടെ നമ്മൾ അവരെ സ്‌നേ​ഹി​ക്കു​ന്നു​ണ്ടെന്നു തെളി​യി​ക്കു​ക​യാണ്‌. ഉദാഹ​ര​ണ​ത്തിന്‌ നമുക്ക്‌ അവരെ ഫോൺ വിളി​ക്കാ​നും, ഒരു യാത്ര പോയ​പ്പോ​ഴോ കൂട്ടു​കാ​രോ​ടൊ​പ്പം കൂടി​യ​പ്പോ​ഴോ എടുത്ത ഏതാനും ഫോ​ട്ടോ​കൾ ഒക്കെ വെച്ച്‌ ഒരു മെസ്സേജ്‌ അയയ്‌ക്കാ​നും ആകും. ഇനി ചെറിയ ഒരു സമ്മാന​മോ ദയയോ​ടെ​യുള്ള ഒരു കത്തോ ഒക്കെ കൊടു​ക്കു​ന്ന​തും നിങ്ങൾക്കി​ട​യി​ലെ ബന്ധം മെച്ച​പ്പെ​ടു​ത്തും. ഈ രീതി​യിൽ നിങ്ങൾ മുൻ​കൈ​യെ​ടുത്ത്‌ പ്രവർത്തി​ക്കു​മ്പോൾ നിങ്ങൾ അവരെ സ്‌നേ​ഹി​ക്കു​ന്നു​ണ്ടെന്ന്‌ അവരോ​ടു പറയു​ക​യാണ്‌.

15 അർമേ​നി​യ​യിൽനി​ന്നുള്ള അന്ന സഹോ​ദ​രി​യു​ടെ അനുഭവം നോക്കാം. സഹോ​ദ​രി​യു​ടെ കുടും​ബം പിറന്നാ​ളു​ക​ളും മറ്റ്‌ ആഘോ​ഷ​ങ്ങ​ളും ഉള്ള ദിവസ​ങ്ങ​ളിൽ ഒരുപാട്‌ സമയം ഒരുമിച്ച്‌ ചെലവ​ഴി​ക്കാ​റുണ്ട്‌. അന്ന സത്യം പഠിച്ച​പ്പോൾ അവളുടെ പുതിയ വിശ്വാ​സം തങ്ങൾക്കി​ട​യി​ലെ ബന്ധത്തിനു വിള്ളൽ വീഴ്‌ത്തു​മോ എന്നു കുടും​ബാം​ഗങ്ങൾ പേടിച്ചു. ഒരു സാക്ഷി​യാ​യാൽ അവളുടെ ഭാവി എന്തായി​ത്തീ​രു​മെ​ന്നും അവർക്ക്‌ ടെൻഷൻ ഉണ്ടായി​രു​ന്നു. അവരുടെ ഈ ടെൻഷൻ കുറയ്‌ക്കാൻ അന്ന എന്താണ്‌ ചെയ്യു​ന്നത്‌? സഹോ​ദരി പറയുന്നു: “ഞാൻ കുടും​ബാം​ഗ​ങ്ങളെ കാണാൻ പോകു​മ്പോൾ, എന്റെ വിശേ​ഷ​ങ്ങ​ളും ഞാൻ ഇപ്പോൾ ചെയ്യുന്ന ചില കാര്യ​ങ്ങ​ളും അവരോ​ടു പറയും. ഞാൻ താമസി​ക്കുന്ന സ്ഥലത്തേക്ക്‌ അവരെ ക്ഷണിക്കു​ക​യും അവരെ എന്റെ കൂട്ടു​കാർക്കു പരിച​യ​പ്പെ​ടു​ത്തി​ക്കൊ​ടു​ക്കു​ക​യും ചെയ്യും. അങ്ങനെ ചെയ്യു​ന്ന​തു​കൊണ്ട്‌ എന്റെ മിക്ക കുടും​ബാം​ഗ​ങ്ങൾക്കും എന്റെ കൂട്ടു​കാ​രെ നന്നായി അറിയാം. ആ കൂട്ടു​കാ​രോ​ടൊ​ക്കെ സംസാ​രി​ക്കാൻ അവർക്ക്‌ ഒരുപാട്‌ ഇഷ്ടമാണ്‌. എനിക്ക്‌ ഇപ്പോൾ നല്ല സന്തോ​ഷ​മാ​ണെന്ന്‌ കുടും​ബാം​ഗ​ങ്ങ​ളിൽ പലരും എന്നോട്‌ പറഞ്ഞി​ട്ടുണ്ട്‌. അവർക്ക്‌ ഇപ്പോൾ എന്നെക്കു​റിച്ച്‌ ഒരു ടെൻഷ​നു​മില്ല.”

16. അനിയ​നായ യാക്കോ​ബി​ന്റെ കാര്യ​ത്തിൽ തനിക്കു താത്‌പ​ര്യ​മു​ണ്ടെന്നു യേശു കാണി​ച്ചത്‌ എങ്ങനെ​യാണ്‌? (അടിക്കു​റി​പ്പും കാണുക.)

16 അവർ നിങ്ങൾക്കു വില​പ്പെ​ട്ട​വ​രാ​ണെന്ന്‌ കാണി​ച്ചു​കൊ​ടു​ക്കുക. പുനരു​ത്ഥാ​ന​ശേഷം അനിയ​നായ യാക്കോ​ബി​നു തനിച്ച്‌ പ്രത്യ​ക്ഷ​നാ​യി​ക്കൊണ്ട്‌ യാക്കോ​ബി​ന്റെ കാര്യ​ത്തിൽ താത്‌പ​ര്യ​മു​ണ്ടെന്നു യേശു കാണിച്ചു. (1 കൊരി. 15:7) യേശു ഇപ്പോ​ഴും തന്നെ സ്‌നേ​ഹി​ക്കു​ന്നു​ണ്ടെന്നു തിരി​ച്ച​റി​ഞ്ഞ​പ്പോൾ അദ്ദേഹ​ത്തിന്‌ എത്ര സന്തോഷം തോന്നി​ക്കാ​ണും. യേശു​ത​ന്നെ​യാ​യി​രു​ന്നു മിശിഹ എന്നു യാക്കോ​ബി​നു ബോധ്യം വന്ന നിമി​ഷ​മാ​യി​രി​ക്കാം അത്‌. ആ കൂടി​ക്കാ​ഴ്‌ച​യ്‌ക്കു ശേഷം യേശു​വി​നെ​ക്കു​റി​ച്ചുള്ള സത്യം മനസ്സി​ലാ​ക്കാൻ കുടും​ബ​ത്തി​ലെ മറ്റുള്ള​വ​രെ​യും യാക്കോബ്‌ സഹായി​ച്ചി​ട്ടു​ണ്ടാ​കും.c—പ്രവൃ. 1:14.

17. റോമർ 12:15-ലെ തത്ത്വം നമുക്ക്‌ എങ്ങനെ അനുസ​രി​ക്കാം? (ചിത്ര​വും കാണുക.)

17 റോമർ 12:15 വായി​ക്കുക. നമ്മുടെ പ്രിയ​പ്പെ​ട്ട​വ​രു​ടെ നല്ല സമയങ്ങ​ളി​ലും മോശം സമയങ്ങ​ളി​ലും നമ്മൾ അവരോ​ടൊ​പ്പം നിൽക്കു​ന്നെ​ങ്കിൽ നമ്മളോ​ടുള്ള അവരുടെ വീക്ഷണ​ത്തിന്‌ മാറ്റം വന്നേക്കാം.d ഉദാഹ​ര​ണ​ത്തിന്‌, അവർക്ക്‌ ഒരു കുഞ്ഞ്‌ ജനിക്കു​ക​യാ​ണെ​ങ്കിൽ അവരെ അഭിന​ന്ദി​ക്കു​ക​യും എന്തെങ്കി​ലും സമ്മാനം കൊടു​ക്കു​ക​യും ഒക്കെ ചെയ്‌തു​കൊണ്ട്‌ അവരോ​ടൊ​പ്പം നമ്മൾ സന്തോ​ഷി​ക്കു​ന്നെന്നു കാണി​ക്കാ​നാ​കും. ഇനി, അവർ സ്‌നേ​ഹി​ക്കുന്ന ആരെങ്കി​ലും മരിക്കു​മ്പോൾ അവരെ ആശ്വസി​പ്പി​ച്ചു​കൊണ്ട്‌ എന്തെങ്കി​ലും പറയു​ക​യോ അല്ലെങ്കിൽ ഒരു മെസ്സേജ്‌ അയയ്‌ക്കു​ക​യോ ചെയ്യാം; പ്രാ​യോ​ഗി​ക​മായ മറ്റെ​ന്തെ​ങ്കി​ലും സഹായം നൽകാ​നും ആകും. നമ്മൾ നമ്മുടെ പ്രിയ​പ്പെ​ട്ട​വ​രു​ടെ വിശേ​ഷങ്ങൾ പതിവാ​യി അന്വേ​ഷി​ക്കാൻ മറക്കരുത്‌; പ്രത്യേ​കി​ച്ചും അവർ വിഷമ​മുള്ള ഒരു സാഹച​ര്യ​ത്തി​ലൂ​ടെ കടന്നു​പോ​കു​ക​യാ​ണെ​ങ്കിൽ.

മുമ്പത്തെ ചിത്രങ്ങളിൽ കണ്ട സഹോദരി സാക്ഷിയല്ലാത്ത തന്റെ ഭർത്താവിനോടും അമ്മായിയമ്മയോടും ഒപ്പം സെൽഫി എടുക്കുന്നു; അമ്മായിയമ്മ വീൽച്ചെയറിലാണ്‌ ഇരിക്കുന്നത്‌.

സഹായം ആവശ്യ​മുള്ള സമയത്ത്‌ പ്രിയ​പ്പെ​ട്ട​വ​രോ​ടൊ​പ്പം നമ്മൾ ഉണ്ടെങ്കിൽ നമ്മളെ​ക്കു​റി​ച്ചും നമ്മുടെ വിശ്വാ​സ​ത്തെ​ക്കു​റി​ച്ചും ഉള്ള അവരുടെ മനോ​ഭാ​വ​ത്തി​നു മാറ്റം വന്നേക്കാം (17-ാം ഖണ്ഡിക കാണുക)h


നിങ്ങൾ അവരുടെ വിവാ​ഹ​ത്തി​ലോ ശവസം​സ്‌കാര ശുശ്രൂ​ഷ​യി​ലോ പങ്കെടു​ക്ക​ണോ?

വിവാ​ഹ​ത്തി​നും ശവസം​സ്‌കാ​ര​ത്തി​നും ഒക്കെ കുടും​ബാം​ഗ​ങ്ങ​ളും ബന്ധുക്ക​ളും ഒരുമിച്ച്‌ കൂടി​വ​രാ​റുണ്ട്‌. ഇത്തരം ഒരു ചടങ്ങിനു പോകാൻ തീരു​മാ​നി​ക്കു​ന്ന​തി​നു മുമ്പ്‌ താഴെ​പ്പ​റ​യുന്ന ബൈബിൾത​ത്ത്വ​ങ്ങ​ളെ​ക്കു​റിച്ച്‌ നിങ്ങൾക്കു ചിന്തി​ക്കാ​നാ​കും.

  • ഈ ചടങ്ങിൽ മതപര​മായ എന്തെങ്കി​ലും ആചാരം ഉൾപ്പെ​ടു​ന്നു​ണ്ടോ, അവിടെ പോയാൽ തിരു​വെ​ഴു​ത്തു​വി​രു​ദ്ധ​മായ അത്തരം ആചാര​ങ്ങ​ളിൽ പങ്കെടു​ക്കാ​നുള്ള സമ്മർദത്തെ ചെറു​ത്തു​നിൽക്കാൻ നിങ്ങൾക്കാ​കു​മോ? (സുഭാ. 22:3; 2 കൊരി. 6:14, 15)

  • തിരു​വെ​ഴു​ത്തു​വി​രു​ദ്ധ​മായ കാര്യ​ങ്ങ​ളിൽ നിങ്ങൾ ഉൾപ്പെ​ടില്ല എന്ന്‌ അവിശ്വാ​സി​ക​ളായ കുടും​ബാം​ഗ​ങ്ങൾക്ക്‌ അറിയാ​മോ?

  • ഏതെങ്കി​ലും ഒരു ആരാധ​നാ​ല​യ​ത്തി​ലാണ്‌ നിങ്ങൾ പരിപാ​ടി കൂടു​ന്ന​തെ​ങ്കിൽ അത്‌ നിങ്ങളു​ടെ സഹോ​ദ​ര​ങ്ങളെ എങ്ങനെ ബാധി​ക്കും? (ഫിലി. 1:10)

നിങ്ങൾ എന്തു തീരു​മാ​നി​ച്ചാ​ലും നിങ്ങളു​ടെ നിലപാ​ടി​നെ​ക്കു​റിച്ച്‌ കുടും​ബാം​ഗ​ങ്ങ​ളോ​ടു വ്യക്തമാ​യി, എന്നാൽ നയത്തോ​ടെ വിശദീ​ക​രിച്ച്‌ കൊടു​ക്കുക. ഏറ്റവും പ്രധാ​ന​മാ​യി ദൈവ​ത്തി​ന്റെ മുമ്പാകെ ഒരു ശുദ്ധമ​ന​സ്സാ​ക്ഷി ഉണ്ടായി​രി​ക്കാൻ പരമാ​വധി ശ്രമി​ക്കുക.f

18. ശിഷ്യ​നായ അന്ത്ര​യോ​സി​നെ നമുക്ക്‌ എങ്ങനെ അനുക​രി​ക്കാം?

18 അവരെ സഹോ​ദ​ര​ങ്ങൾക്കു പരിച​യ​പ്പെ​ടു​ത്തി​ക്കൊ​ടു​ക്കുക. ശിഷ്യ​നായ അന്ത്ര​യോസ്‌ യേശു മിശി​ഹ​യാ​ണെന്നു മനസ്സി​ലാ​ക്കി​ക്ക​ഴി​ഞ്ഞ​പ്പോൾ ആവേശ​ത്തോ​ടെ സഹോ​ദ​ര​നായ പത്രോ​സി​നെ യേശു​വിന്‌ പരിച​യ​പ്പെ​ടു​ത്തി​ക്കൊ​ടു​ത്തു. (യോഹ. 1:40-42) നമുക്കും അതു​പോ​ലെ എന്തെങ്കി​ലും ചെയ്യാ​നാ​കു​മോ? ഉദാഹ​ര​ണ​ത്തിന്‌, നമ്മുടെ ഒരു കുടും​ബാം​ഗത്തെ ഇടയ്‌ക്കൊ​ക്കെ മീറ്റി​ങ്ങി​നോ കൂട്ടു​കാ​രു​ടെ​കൂ​ടെ ഒരു നേരത്തെ ഭക്ഷണത്തി​നോ ക്ഷണിക്കാ​നാ​കു​മോ? ഇങ്ങനെ സഹോ​ദ​ര​ങ്ങളെ പരിച​യ​പ്പെട്ട്‌ കഴിയു​മ്പോൾ, സാക്ഷികൾ സാധാ​ര​ണ​ക്കാ​രും നല്ല ആളുക​ളും ആണെന്നു അവർക്കു മനസ്സി​ലാ​കും.

19. നമ്മുടെ ചില വിശ്വാ​സ​ങ്ങ​ളെ​ക്കു​റിച്ച്‌ കുടും​ബാം​ഗ​ങ്ങൾക്കു മുഴു​വ​നാ​യി മനസ്സി​ലാ​യി​ല്ലെ​ങ്കി​ലും അവരോ​ടു നമ്മൾ എങ്ങനെ ഇടപെ​ടണം? (1 പത്രോസ്‌ 3:15)

19 1 പത്രോസ്‌ 3:15 വായി​ക്കുക. ചില കാര്യ​ങ്ങ​ളിൽ നമ്മൾ എന്തു​കൊ​ണ്ടാണ്‌ ഉൾപ്പെ​ടാ​ത്ത​തെന്നു കുടും​ബാം​ഗ​ങ്ങൾക്കോ ബന്ധുക്കൾക്കോ മുഴു​വ​നാ​യി മനസ്സി​ലാ​ക​ണ​മെ​ന്നില്ല. എന്നാൽ ദയയോ​ടെ​യും ആദര​വോ​ടെ​യും ഉള്ള നമ്മുടെ പെരു​മാ​റ്റം അവർ എന്നും ഓർത്തി​രി​ക്കും. ചില ആഘോ​ഷ​ങ്ങ​ളി​ലോ ആചാര​ങ്ങ​ളി​ലോ നമ്മൾ അവരോ​ടൊ​പ്പം പങ്കെടു​ക്കു​ന്നി​ല്ലെ​ങ്കി​ലും വേറെ അവസര​ങ്ങ​ളിൽ അവരു​ടെ​കൂ​ടെ സമയം ചെലവ​ഴി​ക്കാൻ നമ്മൾ ശ്രമി​ക്കു​മ്പോൾ അവർ അതിൽ സന്തോ​ഷി​ച്ചേ​ക്കാം. ഉദാഹ​ര​ണ​ത്തിന്‌, മറ്റ്‌ സമയങ്ങ​ളിൽ നമുക്ക്‌ അവരെ ചെന്നു​കാ​ണാ​നും ഒരുമിച്ച്‌ ഭക്ഷണം കഴിക്കാ​നും സമ്മാനങ്ങൾ കൊടു​ക്കാ​നും കഴിയും.

മടുത്തു​പി​ന്മാ​റ​രുത്‌

20. യാക്കോ​ബി​ന്റെ മാതൃക നമ്മളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

20 യേശു​വി​നോ​ടൊ​പ്പം ശുശ്രൂഷ ചെയ്യാ​നുള്ള അവസരം യാക്കോബ്‌ നഷ്ടപ്പെ​ടു​ത്തി​യെ​ങ്കി​ലും അദ്ദേഹം പിന്നീട്‌ ഒരു ശിഷ്യ​നാ​യി​ത്തീർന്നു. (ഗലാ. 1:18, 19; 2:9) ഭൂമി​യിൽ ആയിരു​ന്ന​പ്പോൾ യേശു പഠിപ്പിച്ച കാര്യങ്ങൾ യാക്കോബ്‌ തീർച്ച​യാ​യും പഠിച്ചി​ട്ടു​ണ്ടാ​കണം. ദൈവ​പ്ര​ചോ​ദി​ത​മാ​യി യാക്കോബ്‌ എഴുതിയ കത്തു നോക്കി​യാൽ നമുക്ക്‌ ആ സൂചന​യാണ്‌ കിട്ടു​ന്നത്‌. കാരണം അതിലെ പല ആശയങ്ങൾക്കും, യേശു മലയിലെ പ്രസം​ഗ​ത്തിൽ പറഞ്ഞ കാര്യ​ങ്ങ​ളോട്‌ സാമ്യ​മുണ്ട്‌.e

21. അവിശ്വാ​സി​ക​ളായ കുടും​ബാം​ഗ​ങ്ങ​ളു​ടെ കാര്യ​ത്തിൽ നമ്മൾ മടുത്തു​പോ​ക​രു​താ​ത്തത്‌ എന്തു​കൊണ്ട്‌?

21 അവിശ്വാ​സി​ക​ളായ കുടും​ബാം​ഗ​ങ്ങ​ളു​ടെ കാര്യ​ത്തിൽ നമ്മൾ എത്ര താത്‌പ​ര്യ​മെ​ടു​ത്താ​ലും, അവരോട്‌ എത്ര ദയയോ​ടെ ഇടപെ​ട്ടാ​ലും അവർ നമ്മളോ​ടു നന്നായി ഇടപെ​ടു​ക​യോ സത്യ​ത്തോ​ടു താത്‌പ​ര്യം കാണി​ക്കു​ക​യോ ചെയ്യണ​മെ​ന്നില്ല. എന്നാൽ നമ്മൾ മടുത്ത്‌ പിന്മാ​റ​രു​താ​ത്തത്‌ എന്തു​കൊ​ണ്ടാണ്‌? കാരണം ഓരോ തവണ ദയ കാണി​ക്കു​മ്പോ​ഴും കരുണ​യു​ടെ ദൈവ​മായ യഹോ​വ​യെ​യും മകനായ യേശു​വി​നെ​യും നമ്മൾ അനുക​രി​ക്കു​ക​യാണ്‌. (ലൂക്കോ. 6:33, 36) സമയം കടന്നു​പോ​കു​മ്പോൾ സ്‌നേ​ഹ​ത്തോ​ടെ​യുള്ള നമ്മുടെ ഇടപെടൽ നമ്മളെ​ക്കു​റി​ച്ചുള്ള അവരുടെ ചിന്തയ്‌ക്കു മാറ്റം വരുത്തി​യേ​ക്കാം. വിശ്വാ​സ​ങ്ങ​ളെ​ക്കു​റിച്ച്‌ നമ്മൾ മുമ്പ്‌ അവരോ​ടു പറഞ്ഞ കാര്യങ്ങൾ അവർ ഓർക്കു​ക​പോ​ലും ചെയ്‌തേ​ക്കാം. ഇത്തരത്തിൽ നമ്മൾ മടുത്തു​പി​ന്മാ​റാ​തെ ശ്രമം തുടരു​ന്നെ​ങ്കിൽ ഒരുനാൾ നമ്മുടെ പ്രിയ​പ്പെ​ട്ട​വ​രിൽ ചില​രെ​ങ്കി​ലും നമ്മളോ​ടൊ​പ്പം യഹോ​വയെ ആരാധി​ക്കാൻ തുടങ്ങി​യേ​ക്കാം. അത്‌ എത്ര സന്തോഷം തരുന്ന കാര്യ​മാ​യി​രി​ക്കും!

നിങ്ങൾ എങ്ങനെ ഉത്തരം പറയും?

  • അവിശ്വാ​സി​ക​ളായ കുടും​ബാം​ഗ​ങ്ങളെ സഹായി​ക്കാൻ അനുകമ്പ നമ്മളെ പ്രേരി​പ്പി​ക്കു​ന്നത്‌ എങ്ങനെ​യാണ്‌?

  • അവിശ്വാ​സി​ക​ളായ കുടും​ബാം​ഗ​ങ്ങ​ളു​ടെ കാര്യ​ത്തിൽ പ്രതീക്ഷ കൈവി​ടാ​തെ ക്ഷമ കാണി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

  • അവിശ്വാ​സി​ക​ളായ കുടും​ബാം​ഗ​ങ്ങളെ നമ്മൾ സ്‌നേ​ഹി​ക്കു​ന്നെന്ന്‌ എങ്ങനെ കാണി​ക്കാം?

ഗീതം 60 അവരുടെ ജീവൻ രക്ഷിക്കാൻ

a പദപ്രയോഗത്തിന്റെ വിശദീ​ക​രണം: ബൈബി​ളിൽ “അവിശ്വാ​സി” എന്ന പദം ഏതെങ്കി​ലും ഒരു മതത്തി​ലോ ദൈവ​ത്തി​ലോ വിശ്വ​സി​ക്കാത്ത ഒരാ​ളെയല്ല എല്ലായ്‌പോ​ഴും അർഥമാ​ക്കു​ന്നത്‌. (1 കൊരി. 7:12) ഈ ലേഖന​ത്തിൽ “അവിശ്വാ​സി” എന്ന വാക്കു​കൊണ്ട്‌ ഉദ്ദേശി​ക്കു​ന്നത്‌ യഹോ​വ​യു​ടെ സാക്ഷി​ക​ള​ല്ലാത്ത നമ്മുടെ കുടും​ബാം​ഗ​ങ്ങ​ളെ​യും ബന്ധുക്ക​ളെ​യും ആണ്‌.

b 2024 മേയ്‌ ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ലെ “ഭാവി​യി​ലെ യഹോ​വ​യു​ടെ വിധി​ക​ളെ​ക്കു​റിച്ച്‌ നമുക്ക്‌ എന്ത്‌ അറിയാം?” എന്ന ലേഖന​ത്തി​ന്റെ പേ. 11, ഖ. 11-13 കാണുക.

c കുറഞ്ഞത്‌ യേശു​വി​ന്റെ രണ്ട്‌ അർധസ​ഹോ​ദ​ര​ന്മാ​രെ​ങ്കി​ലും (യാക്കോബ്‌, യൂദ) യേശു​വി​ന്റെ മരണത്തി​നും പുനരു​ത്ഥാ​ന​ത്തി​നും ശേഷം സത്യം സ്വീക​രി​ച്ചി​ട്ടുണ്ട്‌.

d “നിങ്ങൾ അവരുടെ വിവാ​ഹ​ത്തി​ലോ ശവസം​സ്‌കാര ശുശ്രൂ​ഷ​യി​ലോ പങ്കെടു​ക്ക​ണോ?” എന്ന ചതുരം കാണുക.

e യാക്കോബ്‌ 1:2-നെ മത്തായി 5:11, 12-മായും യാക്കോബ്‌ 1:19-നെ മത്തായി 5:22-മായും യാക്കോബ്‌ 1:22; 2:24-നെ മത്തായി 7:21-മായും യാക്കോബ്‌ 2:13-നെ മത്തായി 5:7; 6:14, 15-മായും താരത​മ്യം ചെയ്യുക.

f ഇത്തരം സാഹച​ര്യ​ങ്ങൾ എങ്ങനെ കൈകാ​ര്യം ചെയ്യണ​മെ​ന്ന​തി​നെ​ക്കു​റിച്ച്‌ കൂടുതൽ അറിയാൻ വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ 2002 മേയ്‌ 15 ലക്കത്തി​ലും 2007 നവംബർ 15 ലക്കത്തി​ലും ഉള്ള “വായന​ക്കാ​രിൽനി​ന്നുള്ള ചോദ്യ​ങ്ങൾ” കാണുക.

g ചിത്രത്തിന്റെ വിവരണം: ശുശ്രൂ​ഷ​യ്‌ക്കു പോകു​ന്ന​തി​നു മുമ്പ്‌ ഒരു സഹോ​ദരി ഭർത്താ​വി​നു സ്‌നേ​ഹ​ത്തോ​ടെ ഭക്ഷണം ഉണ്ടാക്കി​ക്കൊ​ടു​ക്കു​ന്നു.

h ചിത്രത്തിന്റെ വിവരണം: അതേ സഹോ​ദരി സാക്ഷി​യ​ല്ലാത്ത തന്റെ അമ്മായി​യ​മ്മയെ ചെന്നു​കണ്ട്‌ അവരോ​ടൊ​പ്പം സമയം ചെലവ​ഴി​ക്കു​ന്നു.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക