വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2027)
ലോഗ് ഔട്ട്
ലോഗ് ഇൻ
വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
സ്വാഗതം.
യഹോവയുടെ സാക്ഷികള്‍ പ്രസിദ്ധീകരിച്ച വ്യത്യസ്ത ഭാഷകളിലുള്ള പ്രസിദ്ധീകരണങ്ങള്‍ ഗവേഷണം ചെയ്യാനുള്ള ഒരു ഉപകരണമാണ് ഇത്.
പ്രസിദ്ധീകരണങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍, ദയവായി jw.org സന്ദര്‍ശിക്കുക.
  • ഇന്ന്

ഒക്ടോബർ 16 വെള്ളി

“നിന്റെ ഹൃദയം അവളുടെ വഴിക​ളി​ലേക്കു തിരി​യ​രുത്‌. അറിയാ​തെ​പോ​ലും അവളുടെ പാതക​ളിൽ കടക്കരുത്‌.”—സുഭാ. 7:25.

ശലോ​മോൻ എഴുതിയ ഈ ദൃഷ്ടാ​ന്ത​ത്തിൽനിന്ന്‌, യഹോ​വ​യു​ടെ ആരാധ​ക​നായ ഒരാൾക്ക്‌ എന്തു സംഭവി​ക്കാൻ സാധ്യ​ത​യു​ണ്ടെന്നു നമുക്കു മനസ്സി​ലാ​ക്കാം. ഒരാൾ ഗുരു​ത​ര​മായ ഒരു തെറ്റു ചെയ്‌തിട്ട്‌ ‘അറിയാ​തെ പെട്ടെന്നു പറ്റി​പ്പോ​യ​താണ്‌’ എന്നു ചില​പ്പോൾ പറയാ​നി​ട​യുണ്ട്‌. എന്നാൽ ഒന്നു ചിന്തി​ച്ചാൽ, ബുദ്ധി​ശൂ​ന്യ​മായ പല പടിക​ളും കടന്നാണു താൻ ഈ തെറ്റി​ലേക്ക്‌ എത്തിയ​തെന്ന്‌ ഒരുപക്ഷേ അദ്ദേഹ​ത്തി​നു മനസ്സി​ലാ​കും. ആ പടിക​ളിൽ എന്തൊക്കെ ഉൾപ്പെട്ട്‌ കാണും? അദ്ദേഹ​ത്തി​ന്റെ കൂട്ടു​കാ​രോ അദ്ദേഹം തിര​ഞ്ഞെ​ടുത്ത വിനോ​ദ​ങ്ങ​ളോ സന്ദർശിച്ച വെബ്‌​സൈ​റ്റു​ക​ളോ പോയ ഇടങ്ങളോ ഒന്നും അത്ര നല്ലതാ​യി​രി​ക്കില്ല. ഇനി അദ്ദേഹം, പ്രാർഥി​ക്കു​ന്ന​തും ബൈബിൾ വായി​ക്കു​ന്ന​തും മീറ്റി​ങ്ങു​കൾക്കു പോകു​ന്ന​തും ശുശ്രൂ​ഷ​യിൽ ഏർപ്പെ​ടു​ന്ന​തും ഒക്കെ നിറു​ത്തി​യി​ട്ടു​മു​ണ്ടാ​കും. അതു​കൊണ്ട്‌ സുഭാ​ഷി​ത​ങ്ങ​ളി​ലെ ആ ചെറു​പ്പ​ക്കാ​രന്റെ കാര്യ​ത്തി​ലെ​പ്പോ​ലെ, അദ്ദേഹം ചെയ്‌ത തെറ്റും “പെട്ടെന്ന്‌” സംഭവിച്ച ഒന്നായി​രി​ക്കില്ല. നമുക്കുള്ള പാഠം എന്താണ്‌? തെറ്റു ചെയ്യു​ന്നതു മാത്രമല്ല, അതി​ലേക്കു നയിക്കുന്ന ബുദ്ധി​ശൂ​ന്യ​മായ പടിക​ളും നമ്മൾ ഒഴിവാ​ക്കണം. അതുത​ന്നെ​യാ​ണു ചെറു​പ്പ​ക്കാ​ര​നെ​യും സ്‌ത്രീ​യെ​യും കുറി​ച്ചുള്ള വിവര​ണ​ത്തി​നു ശേഷം ശലോ​മോൻ പറഞ്ഞത്‌.—മത്താ. 5:29, 30. w24.07 പേ. 16 ഖ. 10-11

തിരുവെഴുത്തുകൾ ദൈനംദിനം പരിശോധിക്കൽ—2026

ഒക്ടോബർ 17 ശനി

“ഞങ്ങളുടെ കാര്യ​ത്തിൽ ഈ അമൂല്യ​നി​ധി മൺപാ​ത്ര​ങ്ങ​ളി​ലാണ്‌.”—2 കൊരി. 4:7

എന്താണ്‌ ഈ അമൂല്യ​നി​ധി? രാജ്യ​സ​ന്ദേശം അറിയി​ച്ചു​കൊണ്ട്‌ ആളുക​ളു​ടെ ജീവൻ രക്ഷിക്കുന്ന പ്രവർത്ത​ന​മാണ്‌ അത്‌. (2 കൊരി. 4:1) മൺപാ​ത്ര​ങ്ങ​ളോ? ആളുകളെ സന്തോ​ഷ​വാർത്ത അറിയി​ക്കുന്ന ദൈവ​ദാ​സ​രെ​യാണ്‌ അത്‌ അർഥമാ​ക്കു​ന്നത്‌. പൗലോ​സി​ന്റെ കാലത്ത്‌ വ്യാപാ​രി​കൾ ഭക്ഷണം, വീഞ്ഞ്‌, പണം പോലുള്ള വില​യേ​റിയ വസ്‌തു​ക്കൾ കൊണ്ടു​പോ​യി​രു​ന്നത്‌ മൺപാ​ത്ര​ങ്ങ​ളി​ലാണ്‌. അതു​പോ​ലെ സന്തോ​ഷ​വാർത്ത​യാ​കുന്ന വില​യേ​റിയ സന്ദേശം യഹോവ ഏൽപ്പി​ച്ചി​രി​ക്കു​ന്നതു നമ്മളെ​യാണ്‌. ദൈവ​രാ​ജ്യ​ത്തെ​ക്കു​റിച്ച്‌ പ്രസം​ഗി​ക്കാൻവേണ്ട ശക്തി യഹോവ തുടർന്നും നമുക്കു തരും. ചില​പ്പോൾ, ആളുകൾ നമ്മുടെ ശുശ്രൂ​ഷയെ എതിർക്കു​മോ എന്നു നമുക്കു പേടി തോന്നി​യേ​ക്കാം. അതിനെ എങ്ങനെ മറിക​ട​ക്കാ​നാ​കും? പ്രസം​ഗി​ക്ക​രു​തെന്ന്‌ അപ്പോ​സ്‌ത​ല​ന്മാ​രോ​ടു കല്പിച്ചപ്പോൾ അവർ എന്താണു ചെയ്‌തെന്നു ചിന്തി​ക്കുക. പേടിച്ച്‌ പ്രസം​ഗ​പ്ര​വർത്തനം നിറു​ത്തി​ക്ക​ള​യു​ന്ന​തി​നു പകരം “പൂർണ​ധൈ​ര്യ​ത്തോ​ടെ പ്രസം​ഗി​ച്ചു​കൊ​ണ്ടി​രി​ക്കാൻ” സഹായി​ക്കണേ എന്ന്‌ അവർ യഹോ​വ​യോ​ടു പ്രാർഥി​ച്ചു. (പ്രവൃ. 4:18, 29, 31) യഹോവ പെട്ടെ​ന്നു​തന്നെ അവരുടെ പ്രാർഥ​ന​യ്‌ക്ക്‌ ഉത്തരം കൊടു​ത്തു. ഇതു​പോ​ലെ ചില​പ്പോ​ഴൊ​ക്കെ നിങ്ങൾക്കും മാനു​ഷ​ഭയം തോന്നു​ന്നെ​ങ്കിൽ ആളുകളെ പേടി​ക്കു​ന്ന​തി​നു പകരം അവരോ​ടുള്ള സ്‌നേഹം ശക്തമാ​ക്കാൻ സഹായി​ക്കണേ എന്നു യഹോ​വ​യോ​ടു പ്രാർഥി​ക്കാം. w24.04 പേ. 16 ഖ. 8-9

തിരുവെഴുത്തുകൾ ദൈനംദിനം പരിശോധിക്കൽ—2026

ഒക്ടോബർ 18 ഞായർ

“സ്വർഗ​സ്ഥ​നായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ പേര്‌ പരിശു​ദ്ധ​മാ​യി​രി​ക്കേ​ണമേ.”—മത്താ. 6:9.

യഹോ​വ​യോ​ടു​ള്ള സ്‌നേഹം ദൈവ​നാ​മം വിശു​ദ്ധീ​ക​രി​ക്കാൻ നമ്മളെ പ്രേരി​പ്പി​ക്കു​ന്നു. ദുഷ്ടമായ നുണകൾ പറഞ്ഞു​കൊണ്ട്‌ സാത്താൻ ദൈവ​നാ​മ​ത്തി​ന്മേൽ വരുത്തി​വെ​ച്ചി​രി​ക്കുന്ന നിന്ദ നീക്കു​ന്ന​തിൽ ഒരു പങ്കുണ്ടാ​യി​രി​ക്കാൻ, നമ്മൾ ആഗ്രഹി​ക്കു​ന്നു. (ഉൽപ. 3:1-5; ഇയ്യോ. 2:4; യോഹ. 8:44) ശുശ്രൂ​ഷ​യിൽ ശ്രദ്ധി​ക്കുന്ന എല്ലാവ​രോ​ടും യഹോവ ആരാ​ണെ​ന്നും എങ്ങനെ​യുള്ള ദൈവ​മാ​ണെ​ന്നും പറയാൻ നമ്മൾ അതിയാ​യി ആഗ്രഹി​ക്കു​ന്നു. യഹോ​വ​യു​ടെ ഏറ്റവും വലിയ ഗുണം സ്‌നേ​ഹ​മാ​ണെ​ന്നും യഹോവ ഭരിക്കുന്ന വിധം നീതി​യു​ള്ള​താ​ണെ​ന്നും ദൈവ​ത്തി​ന്റെ രാജ്യം എല്ലാ കഷ്ടപ്പാ​ടു​ക​ളും അവസാ​നി​പ്പിച്ച്‌ മനുഷ്യ​കു​ടും​ബ​ത്തിന്‌ സന്തോ​ഷ​വും സമാധാ​ന​വും പകരു​മെ​ന്നും എല്ലാവ​രും അറിയാൻ നമ്മൾ ആഗ്രഹി​ക്കു​ന്നു. (സങ്കീ. 37:10, 11, 29; 1 യോഹ. 4:8) ഇക്കാര്യ​ങ്ങ​ളെ​ല്ലാം മറ്റുള്ള​വ​രോ​ടു പറയു​മ്പോൾ നമ്മൾ യഹോ​വ​യു​ടെ പേര്‌ വിശു​ദ്ധ​മാ​ക്കു​ക​യാണ്‌. നമ്മുടെ പേരി​നൊത്ത്‌ ജീവി​ക്കു​ന്ന​തി​ന്റെ സന്തോ​ഷ​വും നമുക്കുണ്ട്‌. w24.05 പേ. 18 ഖ. 12

തിരുവെഴുത്തുകൾ ദൈനംദിനം പരിശോധിക്കൽ—2026
സ്വാഗതം.
യഹോവയുടെ സാക്ഷികള്‍ പ്രസിദ്ധീകരിച്ച വ്യത്യസ്ത ഭാഷകളിലുള്ള പ്രസിദ്ധീകരണങ്ങള്‍ ഗവേഷണം ചെയ്യാനുള്ള ഒരു ഉപകരണമാണ് ഇത്.
പ്രസിദ്ധീകരണങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍, ദയവായി jw.org സന്ദര്‍ശിക്കുക.
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക