വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g91 5/8 പേ. 3-5
  • തോക്കുകൾ ഒരു ജീവിതരീതി

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • തോക്കുകൾ ഒരു ജീവിതരീതി
  • ഉണരുക!—1991
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • തോക്കു​ക​മ്പം
  • തോക്കുകൾ ഒരു മരണവഴി
    ഉണരുക!—1991
  • തോക്കുകൾ പുരുഷൻമാർക്കുമാത്രമല്ല
    ഉണരുക!—1991
  • “നാശത്തിലേക്കുള്ള താക്കോൽ”
    ഉണരുക!—1990
  • ലോകത്തെ വീക്ഷിക്കൽ
    ഉണരുക!—1995
കൂടുതൽ കാണുക
ഉണരുക!—1991
g91 5/8 പേ. 3-5

തോക്കു​കൾ ഒരു ജീവി​ത​രീ​തി

ജീവൻ തുടി​ക്കുന്ന ചുവന്ന വാടക​ഭ​വ​ന​ങ്ങ​ളു​ടെ നീണ്ട നിരകൾ സാധാരണ നിലയി​ലേക്കു മടങ്ങി​യി​രി​ക്കു​ന്നു. ഓട്ടോ​മാ​റ​റിക്ക്‌ തോക്കു​ക​ളു​ടെ​യും സെമി ഓട്ടോ​മാ​റ​റിക്ക്‌ തോക്കു​ക​ളു​ടെ​യും സുനി​ശ്ചി​ത​മായ ശബ്ദം മേലാൽ പ്രശാ​ന്ത​തയെ ഭഞ്‌ജി​ക്കു​ന്നില്ല. ആയുധ​ങ്ങ​ളു​ടെ ഓരോ ചീററ​ലോ​ടും​കൂ​ടെ​യുള്ള അഗ്നിനാ​ളങ്ങൾ മേലാൽ രാത്രി​യിൽ ഭീകര​ങ്ങ​ളായ നിഴൽ വീഴ്‌ത്തു​ന്നില്ല, മേലാൽ മങ്ങിയ വെളി​ച്ച​മുള്ള തെരു​വു​കളെ പ്രകാ​ശ​മാ​ന​മാ​ക്കാൻ അവ സഹായി​ക്കു​ന്നില്ല. പണ്ടത്തെ​യും ഇപ്പോ​ഴ​ത്തെ​യും തോക്കു​യു​ദ്ധ​ങ്ങ​ളിൽ വെടി​യു​ണ്ടകൾ തുളച്ചു​ക​യ​റിയ പഴയ ഇഷ്ടിക​ചു​വ​രു​ക​ളിൽ ആഴത്തി​ലുള്ള ദ്വാരങ്ങൾ കാണാ​വു​ന്ന​താണ്‌.

പോലീ​സി​നും മെഡിക്കൽ പരി​ശോ​ധ​കർക്കും തെരു​വു​ക​ളെ​ക്കു​റിച്ച്‌ നന്നായ​റി​യാം. ഒരു ചെറിയ പോലീ​സ്‌സേ​നയെ ആയുധീ​ക​രി​ക്കാൻ മതിയായ വെടി​ക്കോ​പ്പു​കൾ സഹിത​മുള്ള ആയുധ​ശേ​ഖരം പിടി​ച്ചെ​ടു​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു—കൊല​പാ​ത​ക​ങ്ങ​ളു​ടെ​യും ആത്മഹത്യ​ക​ളു​ടെ​യും യാദൃ​ച്ഛി​ക​മായ വെടി​വെ​യ്‌പു​ക​ളു​ടെ​യും കവർച്ച​ക​ളു​ടെ​യും അനന്തര​ദു​ഷ്‌ഫ​ല​ങ്ങൾതന്നെ. വെടി​യു​ണ്ട​ക​ളു​ടെ വർഷത്തിൽ അകപ്പെ​ടാ​തി​രി​ക്കാൻ തപാൽജോ​ലി​ക്കാ​രും ചപ്പുചവർ നീക്കം​ചെ​യ്യു​ന്ന​വ​രും ജനസമു​ദാ​യത്തെ സേവി​ക്കാൻ വിസമ്മ​തി​ക്കു​ന്നു. കുട്ടി​കളെ വീടി​നു​ള്ളിൽത്തന്നെ സൂക്ഷി​ക്കു​ന്നു. എന്നാൽ പിന്നെ​യും മനഃപൂർവ​മാ​യോ ഉന്നം​തെ​റ​റി​യോ പായി​ക്ക​പ്പെ​ടുന്ന വെടി​യു​ണ്ടകൾ ജനാല​ക​ളെ​യും ചുവരു​ക​ളെ​യും തുളച്ച്‌ മുറി​ക​ളിൽ തട്ടി​ത്തെ​റി​ക്കു​മ്പോൾ ചിലർ മരിച്ചു​വീ​ഴു​ന്നു.

നിങ്ങൾ ഒരു വലിയ നഗരത്തി​ലാണ്‌ വസിക്കു​ന്ന​തെ​ങ്കിൽ ഇവിടെ വർണ്ണിച്ച രംഗം നിങ്ങൾക്ക്‌ പരിചി​ത​മാ​യി​രി​ക്കാ​നാണ്‌ സാദ്ധ്യത, ഒരു ദൃക്‌സാ​ക്ഷി​യാ​യി​ട്ട​ല്ലെ​ങ്കിൽ ററിവി​യിൽ സന്ധ്യാ​വാർത്തകൾ വീക്ഷി​ക്കുന്ന ഒരാളെന്ന നിലയിൽ. അനേകം നഗരങ്ങ​ളിൽ വെടി​വെ​യ്‌പു​കൾ വളരെ സാധാ​ര​ണ​മാ​ക​യാൽ അവ മിക്ക​പ്പോ​ഴും പ്രാ​ദേ​ശി​ക​പ്ര​സ്സിൽ റിപ്പോർട്ടു​ചെ​യ്യ​പ്പെ​ടു​ന്നില്ല. കൂടെ​ക്കൂ​ടെ, മററു നഗരങ്ങ​ളി​ലെ​യോ ലോക​ത്തി​ന്റെ മററു ഭാഗങ്ങ​ളി​ലെ​യോ ദൈനം​ദിന വാർത്ത​ക​ളാ​യി​ത്തീ​രുന്ന മററ​നേകം കൂട്ട​ക്കൊ​ല​ക​ളാൽ ഇവയുടെ പ്രാധാ​ന്യം മങ്ങി​പ്പോ​കു​ക​യാണ്‌.

ദൃഷ്ടാ​ന്ത​ത്തിന്‌, ഒരു തോക്കു​ധാ​രി തുരു​തു​രാ വെടി​വെ​ക്കുന്ന ഒരു ആക്രമ​ണ​തോ​ക്കിൽനിന്ന്‌ പ്രൈ​മറി സ്‌കൂൾകു​ട്ടി​ക​ളു​ടെ കൂട്ടത്തി​ലേക്ക്‌ നൂറു റൗണ്ട്‌ വെടി​വെ​ച്ച​പ്പോൾ ആ കാലി​ഫോർണി​യാ കൂട്ട​ക്കൊ​ല​യു​ടെ രംഗം ലോക​ത്തി​ന്റെ അനേകം ഭാഗങ്ങ​ളിൽ വാർത്ത സൃഷ്ടിച്ചു. അയാൾ ഒരു കൈ​ത്തോ​ക്കു​കൊണ്ട്‌ സ്വന്തജീ​വൻ നശിപ്പി​ക്കു​ന്ന​തി​നു മുമ്പ്‌ 5 വിദ്യാർഥി​കളെ കൊല്ലു​ക​യും വേറെ 29 പേർക്ക്‌ മുറി​വേ​ല്‌പി​ക്കു​ക​യും ചെയ്‌തു. ഒരു എ.കെ-47 അസോൾട്ട്‌ റൈഫിൾകൊണ്ട്‌ ഇംഗ്ലണ്ടിൽ ഒരു ഭ്രാന്തൻ 16 പേരെ സംഹരി​ച്ച​തി​നെ​ക്കു​റി​ച്ചുള്ള ഞെട്ടി​ക്കുന്ന വാർത്ത യൂറോ​പ്പി​ലും ഐക്യ​നാ​ടു​ക​ളി​ലും വായി​ക്ക​പ്പെട്ടു. കാനഡാ​യിൽ സ്‌ത്രീ​ക​ളോ​ടു വെറു​പ്പു​ണ്ടാ​യി​രുന്ന ഒരു മനുഷ്യൻ മോ​ണ്ട്രി​യൽ യൂണി​വേ​ഴ്‌സി​റ​റി​യി ലേക്കു പോയി 14 സ്‌ത്രീ​കളെ വെടി​വെ​ക്കു​ക​യും കൊല്ലു​ക​യും ചെയ്‌തു. എന്നിരു​ന്നാ​ലും, മരണസം​ഖ്യ വമ്പിച്ച​ത​ല്ലെ​ങ്കിൽ യാദൃ​ച്ഛി​ക​മോ ഉദ്ദേശ്യ​പൂർവ​ക​മോ ആയി തോക്കു​കൾ കൊണ്ടു നടത്തുന്ന കൊലകൾ അവ നടക്കുന്ന നഗരത്തി​നു പുറത്ത്‌ അപൂർവ​മാ​യേ റിപ്പോർട്ടു​ചെ​യ്യ​പ്പെ​ടു​ന്നു​ള്ളു.

തോക്കു​ക​മ്പം

തദ്ദേശീ​യ​വും സംസ്ഥാ​ന​പ​ര​വും ദേശീ​യ​വും സാർവ​ദേ​ശീ​യ​വു​മായ നിയമ​പാ​ലക ഏജൻസി​ക​ളും നേതാ​ക്കൻമാ​രും ഇപ്പോൾത്തന്നെ കുററ​പ്പു​ള്ളി​ക​ളു​ടെ​യും മാനസി​ക​വൈ​ക​ല്യ​മു​ള്ള​വ​രു​ടെ​യും കൈക​ളി​ലെ കൈ​ത്തോ​ക്കു​ക​ളും ഓട്ടോ​മാ​റ​റി​ക്കും സെമി ഓട്ടോ​മാ​റ​റി​ക്കു​മായ വലിപ്പ​മേ​റിയ ആയുധ​ങ്ങ​ളും വരുത്തി​യ​താ​യി വിചാ​രി​ക്ക​പ്പെ​ടുന്ന മരണസം​ഖ്യ​യി​ലെ വർദ്ധന​വി​ന്റെ പ്രവണ​ത​യിൽ സംഭ്രാ​ന്ത​രാ​കു​ക​യാണ്‌. 6,50,000 മുതൽ 20,00,000 വരെ സെമി ഓട്ടോ​മാ​റ​റി​ക്കും ഓട്ടോ​മാ​റ​റി​ക്കും ആയുധങ്ങൾ “[ഐക്യ​നാ​ടു​ക​ളിൽ] ദേശവ്യാ​പ​ക​മാ​യുള്ള കുററ​പ്പു​ള്ളി​ക​ളു​ടെ—ഒരു വെടി​വെ​യ്‌പിൽ മിക്കവാ​റും എല്ലായ്‌പ്പോ​ഴും വിജയം​നേ​ടുന്ന ദുഷ്‌പ്ര​വൃ​ത്തി​ക്കാ​രു​ടെ—ഒരു സൈന്യ​ത്തി​ന്റെ കൈക​ളി​ലു​ണ്ടാ​യി​രി​ക്കാ​മെന്ന്‌ പോലീസ്‌ ചീഫു​ക​ളു​ടെ ഒരു ഇൻറർനാ​ഷനൽ അസോ​സ്സി​യേഷൻ കണക്കു​കൂ​ട്ടു​ന്നു”വെന്ന്‌ യു. എസ്‌ ന്യൂസ്‌ ആൻഡ്‌ വേൾഡ്‌ റിപ്പോർട്ട്‌ റിപ്പോർട്ടു​ചെ​യ്‌തു.

ഐക്യ​നാ​ടു​ക​ളിൽത്തന്നെ മിക്കവാ​റും ഒന്നിട​വിട്ട വീടു​ക​ളിൽ തോക്കു​ക​ളു​ണ്ടെന്ന്‌ കണക്കാ​ക്ക​പ്പെ​ടു​ന്നു. അമേരി​ക്ക​ക്കാ​രു​ടെ ഉടമയി​ലുള്ള തോക്കു​ക​ളു​ടെ മുഴു​സം​ഖ്യ​യും നിശ്ചയി​ക്കുക സാദ്ധ്യ​മ​ല്ലെ​ങ്കി​ലും അടുത്ത കാലത്തെ കണക്കുകൾ തെളി​യി​ക്കു​ന്നത്‌ 7 കോടി അമേരി​ക്ക​ക്കാ​രു​ടെ കൈവശം ഏതാണ്ട്‌ 14 കോടി റൈഫി​ളു​ക​ളും 6 കോടി കൈ​ത്തോ​ക്കു​ക​ളു​മു​ണ്ടെ​ന്നാണ്‌. “ജനതയു​ടെ സ്വകാര്യ ആയുധ​ശേ​ഖരം രാജ്യത്തെ മിക്കവാ​റും ഓരോ പുരു​ഷ​നും സ്‌ത്രീ​ക്കും കുട്ടി​ക്കും കൊടു​ക്കാൻ തക്കവിധം വലുതാണ്‌” എന്ന്‌ യു.എസ്‌. ന്യൂസ്‌ ആൻഡ്‌ വേൾഡ്‌ റിപ്പോർട്ട്‌ എഴുതി. ഇത്‌ ഞെട്ടി​ക്കു​ന്ന​തെന്ന്‌ നിങ്ങൾ കണ്ടെത്തു​ന്നു​വോ?

യൂറോ​പ്പി​ലും പൗരസ​ഞ്ചയം ഒരു പട്ടാള​ക്യാ​മ്പു​പോ​ലെ​യാ​യി​ത്തീർന്നി​ട്ടുണ്ട്‌. കൂടുതൽ കൂടുതൽ അനഭി​ല​ഷ​ണീയ ഘടകങ്ങൾ പൂർണ്ണ​മാ​യി ആയുധീ​ക​രി​ക്കു​മ്പോൾ ഇംഗ്ലണ്ട്‌ അതിന്റെ ആയുധ​പ്ര​ശ്‌നത്തെ ഫലപ്ര​ദ​മാ​യി നേരി​ടാൻ ശ്രമി​ക്കു​ക​യാണ്‌. പശ്ചിമ​ജർമ്മ​നി​യിൽ തോക്കു​ക​ളു​ടെ നിയമ​വി​രുദ്ധ പൂഴ്‌ത്തി​വെ​യ്‌പ്പ്‌, പ്രചരി​ച്ചി​ട്ടുള്ള സകല ആയുധ​ങ്ങ​ളു​ടെ​യും 80 ശതമാ​ന​ത്തി​ല​ധി​ക​മാ​ണെന്ന്‌ കണക്കാ​ക്ക​പ്പെ​ടു​ന്നു. ഇവയിൽ ഒട്ടനവ​ധി​യും, റിപ്പോർട്ട​നു​സ​രിച്ച്‌, “ജർമ്മൻ പോലീ​സി​ന്റെ​യും അതിർത്തി​പ്പോ​ലീ​സി​ന്റെ​യും ജർമ്മൻ സൈന്യ​ത്തി​ന്റെ​യും നേറേറാ സ്‌റേ​റാ​റു​ക​ളു​ടെ​യും ആയുധ​ശാ​ല​ക​ളിൽനിന്ന്‌” മോഷ്ടി​ക്ക​പ്പെ​ട്ട​താണ്‌. ലോക​ത്തിൽ ഏററവും കൂടുതൽ സ്വകാ​ര്യ​തോ​ക്കു​കൾ കൈവ​ശ​മു​ള്ളത്‌ സ്വിറ​റ്‌സർല​ണ്ടി​ലാ​ണെന്ന്‌ റിപ്പോർട്ടു​ചെ​യ്യ​പ്പെ​ടു​ന്നു. “നിയമ​മ​നു​സ​രി​ക്കുന്ന ഏതു സ്വിസ്‌ പൗരനും തോക്കു​കൾ കൈവശം വെക്കാം, സൈന്യ​പ്രാ​യ​മുള്ള ഏതു പുരു​ഷ​നും സ്‌റേ​റാ​ക്ക്‌ററൺ [കാലി​ഫോർണി​യാ] കൂട്ട​ക്കൊ​ല​യി​ലു​പ​യോ​ഗി​ക്ക​പ്പെ​ട്ട​തി​നെ​ക്കാൾ ശക്തമായ ഒരു അസോൾട്ട്‌ റൈഫിൾ വീട്ടിൽ സൂക്ഷി​ക്കേ​ണ്ട​താണ്‌” എന്ന്‌ 1989 ഫെബ്രു​വരി 4ലെ ദി ന്യൂ​യോർക്ക്‌ റൈറംസ്‌ റിപ്പോർട്ടു​ചെ​യ്‌തു.

അതിന്‌ ഏതാനും ദിവസം മുമ്പ്‌, ദി ന്യൂ​യോർക്ക്‌ റൈറംസ്‌ റിപ്പോർട്ടു​ചെ​യ്‌ത​ത​നു​സ​രിച്ച്‌ “തോക്കു​കൾ പുരു​ഷൻമാ​രു​ടെ അരയിൽ പണസഞ്ചി​പോ​ലെ സാധാ​ര​ണ​മാണ്‌. ഷോട്ട്‌ഗൺസ്‌കൊണ്ട്‌ ഇടനാ​ഴി​കൾ കാവൽചെ​യ്യുന്ന ഗാർഡു​ക​ളോ​ടു​കൂ​ടിയ സൂപ്പർമാർക്ക​റ​റു​കൾ മുൻവാ​തി​ലു​കൾക്കു സമീപം പൂട്ടുള്ള പെട്ടി​ക​ളിൽ തങ്ങളുടെ ആയുധങ്ങൾ ഇറക്കി​വെ​ക്കാൻ ഷോപ്പിംഗ്‌ നടത്തു​ന്ന​വ​രോട്‌ ആവശ്യ​പ്പെ​ടു​ന്നു.” 1989 ഫെബ്രു​വ​രി​യി​ലെ ഏഷ്യാ​വീക്ക്‌ മാസിക പറയു​ന്ന​ത​നു​സ​രിച്ച്‌, “ലൈസൻസി​ല്ലാത്ത കുറഞ്ഞ​പക്ഷം 1,89,000 തോക്കു​കൾ രാജ്യത്ത്‌ വ്യാപി​ച്ചി​ട്ടു”ണ്ടെന്ന്‌ ഫിലി​പ്പീൻഗ​വൺമെൻറ്‌ സമ്മതി​ക്കു​ന്നു. അതും ലൈസൻസുള്ള 4,39,000ഉം കൂടെ​യാ​കു​മ്പോൾ അതിന്റെ അർത്ഥം സ്വകാ​ര്യ​വ്യ​ക്തി​ക​ളു​ടെ കൈക​ളി​ലെ ആയുധ​ങ്ങ​ളു​ടെ എണ്ണം സായു​ധ​സൈ​ന്യ​ത്തി​നു​ള്ള​വ​യെ​ക്കാൾ വളരെ​ക്കൂ​ടു​ത​ലാ​ണെ​ന്നാണ്‌, സൈന്യ​ത്തിൽ ഏതാണ്ട്‌ 1,65,000 പേരാ​ണു​ള്ളത്‌. ഇൻറർനാ​ഷനൽ എയർപോർട്ടി​ലും മനിലാ ജലമു​ഖ​ത്തും നിയമ​വി​രുദ്ധ ആയുധങ്ങൾ വാരം​തോ​റും തടഞ്ഞ്‌ പിടി​ച്ചെ​ടു​ക്ക​പ്പെ​ടു​ന്നുണ്ട്‌.”

ക്രിമി​നൽ നിയമ​സം​ഹിത തോക്കു​കൾ കൈവ​ശം​വെ​ക്കു​ന്ന​തും ഉപയോ​ഗി​ക്കു​ന്ന​തും കർശന​മാ​യി നിയ​ന്ത്രി​ക്കുന്ന സമാധാ​ന​പൂർണ്ണ​മായ കാനഡാ​യിൽ തോക്കു​ക​ളോ​ടു ബന്ധപ്പെട്ട കുററ​ങ്ങ​ളിൽ ഒരു സ്ഥിരമായ വർദ്ധനവു കാണു​ന്നുണ്ട്‌. 1986ന്റെ ഒടുവിൽ രജിസ്‌റ​റർചെ​യ്യ​പ്പെട്ട ഏതാണ്ട്‌ 8,60,000 നിയ​ന്ത്രിത തോക്കു​കൾ കാനഡാ​യി​ലു​ണ്ടാ​യി​രു​ന്നു. അതിൽ 1978നുമുമ്പ്‌ സമ്പാദിച്ച ഓട്ടോ​മാ​റ​റിക്ക്‌ ആയുധ​ങ്ങ​ളു​ടെ സ്വകാ​ര്യ​ശേ​ഖരം ഉൾപ്പെ​ട്ടി​രു​ന്നില്ല. ഒരു പ്രശസ്‌ത കനേഡി​യൻ പോലീസ്‌ ഉദ്യോ​ഗസ്ഥൻ ഇങ്ങനെ പറഞ്ഞു: “കാനഡാ​യി​ലെ ജനങ്ങൾക്ക്‌ ഒരു കൈ​ത്തോ​ക്കോ ഒരു റൈഫി​ളോ ഒരു ഷോട്ട്‌ഗ​ണ്ണോ ഉണ്ടായി​രി​ക്കേ​ണ്ട​തി​ന്റെ ആവശ്യം തോന്നു​ന്ന​തെ​ന്തു​കൊ​ണ്ടെന്ന്‌ അറിയാ​നാണ്‌ ഞാൻ ആഗ്രഹി​ക്കു​ന്നത്‌.”

അടുത്ത കാലത്ത്‌ യു.എസ്‌. ഗവൺമെൻറ്‌ സെമി ഓട്ടോ​മാ​റ​റിക്ക്‌ ആയുധ​ങ്ങ​ളു​ടെ ഇറക്കു​മ​തി​യു​ടെ​മേൽ ഒരു താത്‌ക്കാ​ലിക നിരോ​ധനം ഏർപ്പെ​ടു​ത്തി​യ​പ്പോൾ ഫലങ്ങൾ അപ്രതീ​ക്ഷി​ത​മാ​യി​രു​ന്നു. രാജ്യ​ത്തെ​ങ്ങും തോക്കു​ക​ട​ക​ളിൽ അപ്പോൾത്ത​ന്നെ​യു​ണ്ടാ​യി​രു​ന്നവ വാങ്ങാൻ ഭ്രാന്തു​പി​ടിച്ച ക്രേതാ​ക്കൾ ദീർഘ മണിക്കൂ​റു​ക​ളിൽ ലൈനിൽനി​ന്നു. “അത്‌ ഓക്ല​ഹോ​മാ​യിൽ വസ്‌തു വാങ്ങാ​നുള്ള തിരക്കു​പോ​ലെ​യാണ്‌” എന്ന്‌ സ്‌റേ​റാ​ക്കി​ലുള്ള അവസാ​ന​ത്ത​വ​യിൽ ഒന്നു വാങ്ങാൻ ലൈനിൽനിന്ന ഒരാൾ പറഞ്ഞു. നിരോ​ധ​ന​ത്തി​നു​മുമ്പ്‌ അവ ഏതാണ്ട്‌ 100 ഡോള​റിന്‌ വാങ്ങാൻ കഴിയു​മാ​യി​രു​ന്നു. ഇന്ന്‌ അവക്ക്‌ ഓരോ​ന്നി​നും 1000 ഡോളർ വിലയുണ്ട്‌. “ഈ തോക്കു​കൾ ദിവസ​വും 30 വീതം വരുക​യും പോകു​ക​യും ചെയ്യുന്നു”വെന്ന്‌ ഒരു സന്തുഷ്ട​ക​ട​ക്കാ​രൻ പറയു​ക​യു​ണ്ടാ​യി. “അവർ അവയെ​ല്ലാം വാങ്ങു​ക​യാണ്‌. അവർക്ക്‌ എത്തിപ്പി​ടി​ക്കാൻ കഴിയു​ന്ന​തെ​ല്ലാം​തന്നെ അവർ വാങ്ങുന്നു”വെന്ന്‌ അയാൾ പറഞ്ഞു. “അവർ വാങ്ങി​യത്‌ ഓരോ​രു​ത്ത​രു​ടെ​യും വീട്ടിൽ ഓരോ​ന്നു വെക്കു​ക​യാണ്‌” എന്ന്‌ മറെറാ​രു തോക്കു​ക​ട​യു​ടമ പറയു​ക​യു​ണ്ടാ​യി.

ഐക്യ​നാ​ടു​ക​ളി​ലെ ഫ്‌ളോ​റി​ഡാ​സം​സ്ഥാ​നത്തെ ഒരു നിയമം തങ്ങളുടെ അരയിൽ ബൽററിൽ മുറുക്കി അല്ലെങ്കിൽ ശരീര​ത്തിൽ ഒളിച്ചു​വെച്ച്‌ തോക്കു​മാ​യി പരസ്യ​മാ​യി നടന്നു​പോ​കാൻ തോക്കു​ട​മ​കളെ അനുവ​ദി​ച്ചി​രി​ക്കു​ന്നു. ഇത്‌ കാടൻ പാശ്ചാ​ത്യ​യു​ഗത്തെ അനുസ്‌മ​രി​പ്പി​ക്കുന്ന തെരു​ക്കോ​ണു​ക​ളി​ലെ വെടി​വെ​യ്‌പ്പു​ക​ളിൽ കലാശി​ക്കു​മെന്ന്‌ ചിലർ ഭയപ്പെ​ടു​ന്നു. ഒരു ഫ്‌ളോ​റി​ഡാ സംസ്ഥാ​ന​പ്ര​തി​നി​ധി ഇങ്ങനെ പറഞ്ഞു: “ഞങ്ങൾ പുറ​ത്തേക്കു വിടുന്ന സന്ദേശ​മി​താണ്‌, ‘ഞങ്ങൾക്കു മേലാൽ നിങ്ങളെ സംരക്ഷി​ക്കാൻ കഴിയു​ക​യില്ല, അതു​കൊണ്ട്‌ പോയി ഒരു തോക്കു​വാ​ങ്ങി നിങ്ങളാ​ലാ​വത്‌ ചെയ്യുക.’” തോക്കു​വി​ല്‌പ​നയെ അടിസ്ഥാ​ന​പ്പെ​ടു​ത്തി പറഞ്ഞാൽ ആയിരങ്ങൾ അതുത​ന്നെ​യാണ്‌ ചെയ്യു​ന്നത്‌.

തോക്കു​ക​ളോ​ടുള്ള ഈ പെട്ടെ​ന്നുള്ള ആവേശം എന്തു​കൊണ്ട്‌?—ചിലതിന്‌ കോൺക്രീ​ററ്‌ ചുവരു​ക​ളി​ലൂ​ടെ വെടി​യു​ണ്ടകൾ പായി​ക്കാൻ കഴിയ​ത്ത​ക്ക​വണ്ണം അവ അത്ര ശക്തമാണ്‌. ചിലത്‌ യുദ്ധക്ക​ള​ത്തി​ലെ പോരാ​ട്ട​ത്തി​ന്റെ ഏക ഉദ്ദേശ്യ​ത്തിൽ സംവി​ധാ​നം​ചെ​യ്‌ത​വ​യാ​ക​യാൽ മിനി​റ​റിൽ 900 റൗണ്ട്‌ വെടി​വെ​ക്കാൻ കഴിയു​ന്ന​വ​യാണ്‌. ചില അധികാ​രി​കൾ തോക്കു​കളെ പുരു​ഷൻമാർക്ക്‌ ആകർഷ​ക​മാ​ക്കുന്ന ഒരു “ലൈം​ഗിക കമ്പം” ഉണ്ടെന്ന്‌ പറയുന്നു. “ഏററവും വലിയ​തും വിരൂ​പ​വും ഏററവും ശക്തവു​മായ ആയുധങ്ങൾ വഹിക്കു​ന്ന​തിൽ ഒരു പുരു​ഷാ​ഭി​മാ​ന​മുണ്ട്‌” എന്ന്‌ ഒരു ഗവൺമെൻറ്‌ ഉദ്യോ​ഗസ്ഥൻ പറയു​ക​യു​ണ്ടാ​യി. “വിശേ​ഷിച്ച്‌ പുരു​ഷൻമാ​രു​ടെ കാര്യ​ത്തിൽ തോക്കു​കൾ അവരുടെ യൗവന​ത്തി​ലേ​ക്കുള്ള ഏതാണ്ട്‌ നിഗൂ​ഢ​മായ ഒരു മടങ്ങി​പ്പോ​ക്കി​നെ അനുസ്‌മ​രി​പ്പി​ക്കു​ന്നു”വെന്ന്‌ ഒരു റിപ്പോർട്ടർ എഴുതു​ക​യു​ണ്ടാ​യി. ചില ബാങ്കിംഗ്‌ സ്ഥാപനങ്ങൾ നിക്ഷേപ സർട്ടി​ഫി​ക്ക​റ​റു​കൾക്ക്‌ പലിശ​കൊ​ടു​ക്കു​ന്ന​തി​നു പകരം കൈ​ത്തോ​ക്കു​കൾ കൊടു​ത്തു​കൊണ്ട്‌ ഈ തോക്ക്‌ക​മ്പത്തെ പിന്തു​ടർന്നി​രി​ക്കു​ന്നു. ഈ പ്രോൽസാ​ഹനം നിക്ഷേ​പ​ക​രിൽ അങ്ങേയ​ററം സമ്മതി​യു​ള​വാ​ക്കി​യി​രി​ക്കു​ന്ന​താ​യി റിപ്പോർട്ടു​കൾ സൂചി​പ്പി​ക്കു​ന്നു.

ലോക​വ്യാ​പ​ക​മാ​യി തോക്കു​വി​ല്‌പന പെരു​കു​ക​യാണ്‌. അത്‌ എവിടെ അവസാ​നി​ക്കും? സമുദാ​യ​ത്തി​ലെ ഓരോ പുരു​ഷാം​ഗ​ത്തി​നും ഒരു തോ​ക്കെ​ങ്കി​ലും അല്ലെങ്കിൽ ഒന്നില​ധി​കം ഉണ്ടായി​രി​ക്കു​മ്പോ​ഴോ? അല്ലെങ്കിൽ തോക്കു​കൾ പുരു​ഷൻമാർക്കു മാത്ര​മാ​ണോ? അടുത്ത ലേഖന​ത്തിൽ ചില രസാവ​ഹ​മായ വസ്‌തു​തകൾ പരിചി​ന്തി​ക്കുക. (g90 5⁄22)

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക