വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g91 5/8 പേ. 8-9
  • തോക്കുകൾ ഒരു മരണവഴി

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • തോക്കുകൾ ഒരു മരണവഴി
  • ഉണരുക!—1991
  • സമാനമായ വിവരം
  • തോക്കുകൾ ഒരു ജീവിതരീതി
    ഉണരുക!—1991
  • തോക്കുകൾ പുരുഷൻമാർക്കുമാത്രമല്ല
    ഉണരുക!—1991
  • “നാശത്തിലേക്കുള്ള താക്കോൽ”
    ഉണരുക!—1990
  • ഞാൻ ആത്മരക്ഷാമാർഗങ്ങൾ അഭ്യസിക്കേണ്ടതുണ്ടോ?
    ഉണരുക!—1995
കൂടുതൽ കാണുക
ഉണരുക!—1991
g91 5/8 പേ. 8-9

തോക്കു​കൾ ഒരു മരണവഴി

“തങ്ങൾ ആരു​ടെ​യെ​ങ്കി​ലും നേരെ തോക്കു​ചൂ​ണ്ടി കീഴട​ക്കാൻ പോകു​ക​യാ​ണെ​ന്നുള്ള മിഥ്യാ​ധാ​രണ അവർക്കുണ്ട്‌” എന്ന്‌ ഒരു പ്രമുഖ പോലീ​സ്‌ഉ​ദ്യോ​ഗസ്ഥൻ പറയു​ക​യു​ണ്ടാ​യി. “അത്‌ അങ്ങനെ പ്രാവർത്തി​ക​മാ​കാ​ത്ത​പ്പോൾ, അനേകം പോലീസ്‌ ഉദ്യോ​ഗ​സ്ഥൻമാ​രും ഒരു സെക്കണ്ടി​ന്റെ അംശം താമസി​ക്കു​ന്ന​തു​പോ​ലെ, അവർ താമസി​ക്കു​ന്നു. അതിന്‌ അവർ തങ്ങളുടെ ജീവൻ വില​യൊ​ടു​ക്കു​ന്നു.” ഒരു പ്രസിദ്ധ യു.എസ്‌. പൊതു സുരക്ഷാ​ക​മ്മീ​ഷ​ണ​റു​ടെ ഈ നിരീ​ക്ഷ​ണ​വും ഉണ്ട്‌: “ഒരു കൈ​ത്തോ​ക്കു​ണ്ടാ​യി​രി​ക്കു​ന്ന​തി​ന്റെ അർത്ഥം മറെറാ​രു മനുഷ്യ​ജീ​വി​യെ കൊന്ന​തി​ന്റെ അനന്തര​ഫ​ല​വു​മാ​യി ജീവി​ക്കാൻ ഒരുങ്ങി​യി​രി​ക്കു​ക​യെ​ന്നാ​ണെ​ന്നുള്ള വസ്‌തു​തയെ അനേകർ നേരി​ടു​ന്നില്ല. നിങ്ങൾ യഥാർത്ഥ​ത്തിൽ വെടി​വെ​ക്കു​ന്ന​തി​നു മുമ്പ്‌ ഒരു കുററ​പ്പു​ള്ളി നിറ​യൊ​ഴി​ക്കു​ക​യാ​ണെ​ങ്കിൽ ഒരു ആയുധം കൈവ​ശ​മു​ണ്ടാ​യി​രി​ക്കു​ന്നത്‌ ഒന്നില്ലാ​തി​രി​ക്കു​ന്ന​തി​നെ​ക്കാൾ അപകട​ക​ര​മാണ്‌.”

ഒടുവിൽ, ഈ വസ്‌തു​ത​യുണ്ട്‌: “സംവി​ധാ​നം​ചെ​യ്‌തു​ണ്ടാ​ക്കിയ ഈ ആയുധ​ങ്ങ​ളെ​ല്ലാം ഏറെക്കു​റെ കുഴപ്പ​ത്തി​ലേക്കു നയിക്കു​മെന്ന്‌ അല്‌പം ഭാവന നമ്മോടു പറയേ​ണ്ട​താണ്‌” എന്ന്‌ ഒരു വിദഗ്‌ദ്ധ​വെ​ടി​ക്കാ​രി​ത​ന്നെ​യായ ഒരു പോലീസ്‌ കുടും​ബാം​ഗം എഴുതി. അവൾ ഒരു വനിതാ​റി​പ്പോർട്ടർ ആയിരു​ന്നു. “‘ഭംഗി​യുള്ള’ തോക്കു​കൾ വാങ്ങുന്ന സ്‌ത്രീ​കൾ തെറി​ച്ചു​പോ​കുന്ന തലച്ചോ​റി​ന്റെ അഴകിനെ അഭിമു​ഖീ​ക​രി​ക്കു​ന്നു​ണ്ടോ? ഫലം മനോ​ഹ​ര​മാ​യി​രി​ക്കു​ക​യില്ല. വെടി​യേററ മുഖ​ത്തോ​ടു​കൂ​ടിയ ഒരു പുരു​ഷനെ എന്നെങ്കി​ലും കണ്ടിട്ടു​ണ്ടോ?” “നിങ്ങൾക്ക്‌ ഹൃദയ​ത്തിന്‌ ഉന്നംപി​ടി​ക്കാൻ പാടില്ലേ?” എന്ന്‌ അവൾ ചോദി​ക്കു​ന്നു.

ഒരു ആക്രമ​ണ​കാ​രി പെട്ടെന്ന്‌ നിങ്ങളെ പിന്തു​ട​രു​ക​യാ​ണെ​ങ്കിൽ, ഒളിച്ചു​വെ​ച്ചി​രി​ക്കുന്ന നിങ്ങളു​ടെ തോക്ക്‌ എത്ര പെട്ടെന്ന്‌ നിങ്ങൾക്ക്‌ പുറ​ത്തെ​ടു​ക്കാൻ കഴിയും? അവളുടെ സ്വന്തം അനുഭവം പരിചി​ന്തി​ക്കുക: “ഒരു കശാപ്പു​കത്തി പിടി​ച്ചി​രുന്ന ഒരു ഭ്രാന്തൻ ആസക്തൻ എന്നെ പിടി​ച്ചു​പ​റി​ച്ച​പ്പോൾ എന്റെ ആക്രമ​ണ​കാ​രി​യെ കേൾക്കു​ക​യോ കാണു​ക​യോ ചെയ്യു​ന്ന​തി​നു മുമ്പ്‌ ഉരുക്കു​കത്തി എന്റെ തൊണ്ട​യ്‌ക്കൽ ആയിരു​ന്നു. ഞാൻ ഒരു തോക്കി​നു​വേണ്ടി പോയി​രു​ന്നെ​ങ്കിൽ ആർ ആദ്യം ഓടി​യെത്തി ഫോ​ട്ടോ​ഫി​നിഷ്‌ വിജയം നേടു​മാ​യി​രു​ന്നു?” അനന്തരം അവൾ ഇങ്ങനെ കൂട്ടി​ച്ചേർക്കു​ന്നു: “വ്യക്തി​പ​ര​മായ സുരക്ഷി​ത​ത്വ​ത്തി​നു​വേണ്ടി ഒരു തോക്കു സൂക്ഷി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ ഞാൻ സ്വപ്‌നം​കാ​ണു​ക​പോ​ലു​മില്ല. ഇത്‌ ധാർമ്മി​ക​ത​യു​ടെ ഒരു പ്രശ്‌നമല്ല; പിന്നെ​യോ പ്രാ​യോ​ഗി​ക​ത​യു​ടെ ഒരു പ്രശ്‌ന​മാണ്‌.”

ഇനി ചില ആകുലീ​ക​രി​ക്കുന്ന വസ്‌തു​തകൾ പരിചി​ന്തി​ക്കുക. “വീട്ടു​കാ​രും കൊള്ള​ക്കാ​രും തമ്മിൽ താരത​മ്യേന അപൂർവ​മാ​യി നടക്കുന്ന വെടി​വെ​യ്‌പു​ക​ളിൽ തോക്കു കൈകാ​ര്യം​ചെ​യ്യു​ന്ന​തിൽ കൂടുതൽ വിദഗ്‌ദ്ധ​രെന്നു അനായാ​സം തെളി​യു​ന്നത്‌ കൊള്ള​ക്കാ​ര​നാ​യി​രി​ക്കാം, ശവമു​റി​യിൽ കിടക്കു​ന്നത്‌ വീട്ടു​കാ​ര​നു​മാ​യി​രി​ക്കാം” എന്ന്‌ 1989 ഫെബ്രു​വരി 6ലെ റൈറം മാസിക റിപ്പോർട്ടു​ചെ​യ്‌തു. ഒരു കുററ​കൃ​ത്യ​ത്തെ തടയു​ന്ന​തിൽ ഒരു തോക്ക്‌ എത്ര ഫലപ്ര​ദ​മാ​യി​രു​ന്നാ​ലും മററു വിനാ​ശ​ക​മായ വസ്‌തു​ത​ക​ളാൽ അത്‌ നഷ്ടപ്പെ​ടു​ക​യാണ്‌. ഉദാഹ​ര​ണ​മാ​യി ആത്മഹത്യ​ക​ളു​ടെ കാര്യം പരിചി​ന്തി​ക്കുക. ഐക്യ​നാ​ടു​ക​ളിൽത്തന്നെ 12 മാസത്തെ ഒരു കാലഘ​ട്ട​ത്തിൽ 18,000ൽപരമാളുകൾ വെടി​വെച്ച്‌ ആത്‌മ​ഹ​ത്യ​ചെ​യ്‌തു.

ഒരു പേഴ്‌സി​ലൊ ഒരു ഡ്രോ​യ​റി​ലൊ ഒരു തോക്കു ലഭ്യമ​ല്ലാ​യി​രു​ന്നെ​ങ്കിൽ ഇവയി​ലെ​ത്ര​യെണ്ണം നിമി​ഷ​നേ​രം​കൊ​ണ്ടു നടന്നതാ​യി​രി​ക്കു​മാ​യി​രു​ന്നില്ല? എന്നിരു​ന്നാ​ലും, തീർച്ച​യാ​യും, സത്വര​ല​ഭ്യത യുക്തി​സ​ഹ​മാ​യി ചിന്തി​ക്കു​ന്ന​തി​നും ഒരുപക്ഷേ തങ്ങളുടെ ജീവനെ രക്ഷിക്കു​ന്ന​തി​നും വേണ്ടത്ര സമയം ലഭിക്കു​ന്ന​തിൽനിന്ന്‌ ചില ഇരകളെ തടഞ്ഞു. തോക്കു​ക​ളാ​ലുള്ള യു.എസ്‌. ആത്മഹത്യ​യു​ടെ എണ്ണം ലോക​ത്തി​ലെ ശേഷി​ച്ച​വ​യോ​ടു കൂട്ടുക, മൊത്ത​സം​ഖ്യ തീർച്ച​യാ​യും ഞെട്ടി​ക്കു​ന്ന​താ​യി​രി​ക്കു​മെ​ന്നു​ള്ള​തിന്‌ സംശയ​മില്ല.

മെയ്‌, 1989ലെ ആദ്യവാ​ര​ത്തിൽമാ​ത്രം ഐക്യ​നാ​ടു​ക​ളിൽത്തന്നെ 464 പേർ വെടി​വെ​ച്ചു​കൊ​ല്ല​പ്പെ​ട്ടു​വെന്ന്‌ 1989 ജൂലൈ 17ലെ റൈറം​മാ​സിക റിപ്പോർട്ടു​ചെ​യ്‌തു. “ഈ വർഷത്തിൽ വേറെ 30,000ത്തിലധികംപേർ അവരുടെ ഭാഗ​ധേ​യ​ത്തിൽ പങ്കു​ചേ​രും” എന്ന്‌ റൈറം പറയു​ക​യു​ണ്ടാ​യി. “ഓരോ രണ്ടു വർഷത്തി​ലും ഇന്നോളം എയ്‌ഡ്‌സ്‌ മൂലം മരിച്ച​വ​രെ​ക്കാൾ കൂടുതൽ അമേരി​ക്ക​ക്കാർ വെടി​യു​ണ്ട​ക​ളാൽ മുറി​വേ​ററു മരിക്കു​ന്നു. സമാന​മാ​യി, രണ്ട്‌ വർഷം​കൊണ്ട്‌ മുഴു വിയറ​റ്‌നാം യുദ്ധത്തി​ലേ​തി​ലും കൂടുതൽ അമേരി​ക്ക​ക്കാ​രെ തോക്കു​കൾ കൊന്നു”വെന്ന്‌ ആ മാസിക റിപ്പോർട്ടു​ചെ​യ്‌തു.

തോക്കു​ക​ളു​ള്ള മാതാ​പി​താ​ക്കൻമാർ സ്വന്തമോ മററു​ള്ള​വ​രു​ടെ​യോ ജീവനെ ഹനിക്കാൻ അവയെ ഉപയോ​ഗി​ക്കുന്ന തങ്ങളുടെ മക്കളുടെ ഉത്തരവാ​ദി​ത്തം വഹിക്കണം. “യുവജ​ന​ങ്ങ​ളു​ടെ ആത്മഹത്യ​യിൽ 1988ൽ ഉണ്ടായ ഉയർച്ചയെ, ഭാഗി​ക​മാ​യി തങ്ങളുടെ ഭവനങ്ങളെ സംരക്ഷി​ക്കാൻ വീട്ടു​ട​മകൾ ആയുധങ്ങൾ കൂനകൂ​ട്ടി​വെ​ക്കു​മ്പോൾ അനായാ​സ​മായ തോക്കു​ക​ളു​ടെ ലഭ്യത​യോട്‌ ബന്ധിപ്പി​ക്കാ​വു​ന്ന​താ​ണെന്ന്‌ പോലീസ്‌ പറയു​ക​യു​ണ്ടാ​യി. . . . നിങ്ങൾക്ക്‌ വീട്ടിൽ ഒരു ആയുധ​മു​ണ്ടെ​ങ്കിൽ, എന്നെങ്കി​ലും ഒരു കുട്ടി അതെടു​ക്കാൻ സാദ്ധ്യ​ത​യുണ്ട്‌.” 1988ൽ 3,000ത്തിൽപരം കുട്ടികൾ മററു കുട്ടി​കളെ വെടി​വെ​ച്ചു​കൊ​ന്നു​വെന്ന്‌ 1989 ജൂണിലെ ഒരു യു.എസ്‌. റെറലി​വി​ഷൻവാർത്ത റിപ്പോർട്ടു​ചെ​യ്‌തു.

മാതാ​പി​താ​ക്ക​ളേ, നിങ്ങളു​ടെ തോക്കു​കൾ എവി​ടെ​യാ​ണെന്ന്‌ നിങ്ങൾക്ക​റി​യാ​മോ? ഒരു പിതാ​വി​ന​റി​യാ​മാ​യി​രു​ന്നു, എന്നാൽ അയാളു​ടെ പത്തുവ​യ​സ്സു​കാ​രൻ മകനു​മ​റി​യാ​മാ​യി​രു​ന്നു. “അവൻ തന്റെ പിതാ​വി​ന്റെ ഉഗ്രശ​ക്തി​യുള്ള നായാ​ട്ടു​തോക്ക്‌ നിറക്കു​ക​യും തന്നെക്കാൾ മെച്ചമാ​യി വീഡി​യോ ഗയിംസ്‌ കളിക്കാൻ അറിയാ​മെന്ന്‌ വീമ്പി​ള​ക്കിയ ഒരു പെൺകു​ട്ടി​യെ വെടി​വെ​ച്ചു​കൊ​ല്ലു​ക​യും​ചെ​യ്‌തു”വെന്ന്‌ 1989 ഓഗസ്‌ററ്‌ 26ലെ ന്യൂ​യോർക്ക്‌ റൈറംസ്‌ റിപ്പോർട്ടു​ചെ​യ്‌തു. നിങ്ങളു​ടെ കുട്ടിയെ സ്‌കൂ​ളി​ല​യ​ക്കു​മ്പോൾ അവന്റെ അല്ലെങ്കിൽ അവളുടെ ഭക്ഷണ​പ്പെ​ട്ടി​യിൽ സാൻഡ്‌വി​ച്ചു​കൾക്കും മധുര​പ​ല​ഹാ​ര​ങ്ങൾക്കും പുറമേ എന്തു​ണ്ടെന്ന്‌ നിങ്ങൾക്ക​റി​യാ​മോ? അതു നിങ്ങളു​ടെ തോക്കാ​യി​രി​ക്കാ​മെന്ന്‌ നിങ്ങൾ വിശ്വ​സി​ക്കു​മോ? നൂറു​ക​ണ​ക്കിന്‌ വിദ്യാർത്ഥി​കൾ തങ്ങളുടെ സാൻഡ്‌വി​ച്ചു​ക​ളും പാലും പലഹാ​ര​ങ്ങ​ളും ഭക്ഷിച്ച​പ്പോൾ ഒരു തിരക്കുള്ള ഭക്ഷണശാ​ല​യിൽ തങ്ങളുടെ മകനിൽനിന്ന്‌ .25 കാലി​ബ​റി​ന്റെ (തോക്കിൻകു​ഴ​ലി​ന്റെ വായ്‌വട്ടം) ഒരു നിറ​തോക്ക്‌ എടുത്തു​മാ​റ​റി​യെന്ന്‌ സ്‌കൂ​ള​ധി​കൃ​തർ അറിയി​ച്ച​പ്പോൾ ആ അഞ്ചുവ​യ​സ്സു​കാ​രൻ കിൻറർഗാർട്ടൻ വിദ്യാർഥി​യു​ടെ മാതാ​പി​താ​ക്കൾ എന്ത്‌ വിചാ​രി​ക്കാ​നാണ്‌?

ആയിര​ത്തി​ത്തൊ​ള്ളാ​യി​ര​ത്തി​എൺപ​ത്തൊൻപ​തി​ന്റെ ഒടുവിൽ ഒന്നാം ഗ്രേഡിൽ പഠിക്കുന്ന ഒരു ആറുവ​യ​സ്സു​കാ​രൻ ഒരു നിറ​തോ​ക്കു കാണി​ച്ചു​കൊ​ണ്ടി​രു​ന്ന​പ്പോൾ പിടി​കൂ​ട​പ്പെട്ടു. അതേ മാസത്തിൽ സ്‌കൂ​ളിൽ ഒരു നിറ​തോക്ക്‌ കൊണ്ടു​ന​ട​ന്ന​തിന്‌ ഒരു 12 വയസ്സു​കാ​രൻ അറസ്‌റ​റ്‌ചെ​യ്യ​പ്പെട്ടു. ഇതെല്ലാം ഒരേ സ്‌കൂൾ ഡിസ്‌ത്രി​ക്‌റ​റി​ലാ​യി​രു​ന്നു. ഫ്‌ളോ​റി​ഡാ​യിൽ ഒരു കുട്ടി​യു​ടെ കൈയി​ലെ നിറ​തോ​ക്കി​നാ​ലുള്ള വിപത്തി​നെ ഒഴിഞ്ഞു​പോ​കാൻതക്ക ഭാഗ്യം മറെറാ​രു കുട്ടി​ക്കി​ല്ലാ​യി​രു​ന്നു. ഒരു 11വയസ്സുകാരി തന്റെ സുഹൃ​ത്തു​ക്കളെ കാണി​ക്കാൻ സ്‌കൂ​ളിൽ കൊണ്ടു​വന്ന തോക്ക്‌ യാദൃ​ച്ഛി​ക​മാ​യി നിറ​യൊ​ഴി​ച്ച​പ്പോൾ അവളുടെ പിന്നിൽ വെടി​യേ​ററു.

“നമ്മുടെ കൊച്ച്‌ ആറുവ​യ​സ്സു​കാർ വീട്ടിൽപോ​കു​ന്നു, അവരുടെ വീട്ടിൽ ഒരു തോക്കു​ണ്ടെന്ന്‌ മിക്കവാ​റു​മെ​ല്ലാ​വർക്കു​മ​റി​യാം” എന്ന്‌ ഒരു സ്‌കൂൾപ്രിൻസി​പ്പൽ പറയു​ക​യു​ണ്ടാ​യി. “അവരി​ല​നേ​കർക്ക്‌ ഒരു തോക്കി​ന്റെ ഫലമറി​യാം” എന്ന്‌ ഒരു മൂന്നാം​ക്ലാസ്‌ അദ്ധ്യാ​പകൻ പറയു​ക​യു​ണ്ടാ​യി. “ഒരുപക്ഷേ ഒരു പിതാ​വോ ഒരു അങ്കിളോ ഒരു സഹോ​ദ​ര​നോ ഒരു തോക്കു​നി​മി​ത്തം മേലാൽ അവരുടെ വീട്ടി​ലി​ല്ലാ​യി​രി​ക്കാം” എന്ന്‌ അദ്ദേഹം പറഞ്ഞു. ചില സ്‌കൂ​ളു​കൾ വളരെ കൊച്ചു​കു​ട്ടി​കൾ കൊണ്ടു​വ​രുന്ന തോക്കു​കൾ കണ്ടുപി​ടി​ക്കു​ന്ന​തിന്‌ മെററൽ ഡിററ​ക്‌റ​റ​റു​കൾ സ്ഥാപി​ക്കേ​ണ്ട​തി​ന്റെ ആവശ്യം​പോ​ലും കണ്ടിരി​ക്കു​ന്നു, പ്രായ​ക്കൂ​ടു​ത​ലുള്ള വിദ്യാർത്ഥി​ക​ളു​ടെ കാര്യം പറയു​ക​യും​വേണ്ട! മാതാ​പി​താ​ക്കൻമാർ, വിശേ​ഷിച്ച്‌, തങ്ങളുടെ കുട്ടി​കൾക്കു കണ്ടുപി​ടി​ക്കാ​വു​ന്നി​ടത്ത്‌ വീട്ടിൽ തോക്കു​കൾ വെക്കു​ന്നത്‌ ഉചിത​മെന്നു കാണു​ന്നവർ, തങ്ങളുടെ കുട്ടി​ക​ളു​ടെ പ്രവർത്ത​ന​ങ്ങൾക്ക്‌ ഉത്തരവാ​ദി​ത്തം വഹി​ക്കേ​ണ്ട​തല്ലേ?

തങ്ങളുടെ തോക്കു​കൾ കുട്ടി​കൾക്കോ മററു​ള്ള​വർക്കോ കണ്ടുപി​ടി​ക്കാൻക​ഴി​യാ​ത്തി​ടത്ത്‌ ഒളിച്ചു​വെ​ച്ചി​രി​ക്കു​ക​യാ​ണെന്ന്‌ മാതാ​പി​താ​ക്കൾ ആശ്വസി​ച്ചേ​ക്കാം. എന്നിരു​ന്നാ​ലും, സങ്കടക​ര​മെന്ന്‌ പറയട്ടെ, മരിച്ച കുട്ടികൾ തങ്ങളുടെ മാതാ​പി​താ​ക്കൾക്ക്‌ തെററു​പ​റ​റി​യെന്ന്‌ തെളി​യി​ച്ചി​ട്ടുണ്ട്‌. കൂടാതെ വ്യക്തമായ ഈ സംഗതി പരിചി​ന്തി​ക്കുക. “ശരി, നിങ്ങൾക്ക്‌ രണ്ടു വിധത്തി​ലും പ്രവർത്തി​ക്കുക സാദ്ധ്യമല്ല. നിങ്ങളു​ടെ വീട്ടിലെ നിർദ്ദോ​ഷി​ക​ളും നിങ്ങളു​ടെ മക്കളും അല്ലെങ്കിൽ നിങ്ങളു​ടെ സന്ദർശ​ക​രോ മററാ​രെ​ങ്കി​ലു​മോ തോക്കി​നാൽ ഉപദ്ര​വി​ക്ക​പ്പെ​ടാ​ത്ത​വണ്ണം നിങ്ങൾ യഥാർത്ഥ​മാ​യി അതിനെ കാത്തു​സൂ​ക്ഷി​ക്കു​ന്നു​വെ​ങ്കിൽ, നിങ്ങൾ ഒന്നാമ​തു​തന്നെ അതു വാങ്ങിയ അടിയ​ന്തി​ര​സാ​ഹ​ച​ര്യ​ത്തിൽ ആ തോക്കു എടുക്കാൻ നിങ്ങൾക്കു സാദ്ധ്യ​മാ​കു​ക​യില്ല” എന്ന്‌ പോലീസ്‌ ചീഫ്‌ പറയു​ക​യു​ണ്ടാ​യി.

ഒരു വീട്ടു​തോക്ക്‌ എന്നെങ്കി​ലും ഉപയോ​ഗി​ക്കു​ക​യാ​ണെ​ങ്കിൽ, “ഒരു നുഴഞ്ഞു​ക​യ​റ​റ​ക്കാ​രനെ അപേക്ഷിച്ച്‌ ഒരു കുടും​ബാം​ഗ​ത്തി​ന്റെ​യോ സുഹൃ​ത്തി​ന്റെ​യോ നേരെ നിറ​യൊ​ഴി​ക്കാൻ ആറിരട്ടി സാദ്ധ്യ​ത​യാ​ണു​ള്ളത്‌” എന്ന്‌ പോലീസ്‌ കണക്കു​കൂ​ട്ടു​ന്നു. റൈറം മാസി​ക​യി​ലെ റിപ്പോർട്ടാ​ണിത്‌. “താൻ ഒരു കവർച്ച​ക്കാ​രന്റെ ശബ്ദം കേൾക്കു​ന്നു​വെന്ന്‌ ഒരു ഭാര്യ അല്ലെങ്കിൽ മാതാവ്‌ വിചാ​രി​ക്കു​ക​യും വീട്ടി​ലേക്കു താമസി​ച്ചു​വ​രുന്ന ഒരു ഭർത്താ​വി​നെ​യോ മകനെ​യോ വെടി​വെ​ക്കു​ക​യും ചെയ്യുന്നു” എന്ന്‌ ഒരു പൊതു സുരക്ഷാ​ക​മ്മീ​ഷണർ പറയു​ക​യു​ണ്ടാ​യി. ‘അപ്പോൾ ആളുകൾ തങ്ങളുടെ ഭവനങ്ങളെ എങ്ങനെ സംരക്ഷി​ക്കണം?’ എന്ന്‌ അദ്ദേഹ​ത്തോ​ടു ചോദി​ക്ക​പ്പെട്ടു. “ഒരുപക്ഷേ നിങ്ങ​ളെ​ത്തന്നെ സംരക്ഷി​ക്കാ​നുള്ള ഏററം നല്ല മാർഗ്ഗം നിങ്ങളു​ടെ ജീവനു​പ​കരം നിങ്ങളു​ടെ വസ്‌തു​വ​കകൾ അപകട​പ്പെ​ടു​ത്തു​ന്ന​താണ്‌. മിക്ക കൊള്ള​ക്കാ​രും കവർച്ച​ക്കാ​രും അവിടെ എത്തുന്നത്‌ കൊല്ലാ​നല്ല, പിന്നെ​യോ മോഷ്ടി​ക്കാ​നാണ്‌. ഭവനങ്ങ​ളി​ലെ മിക്ക തോക്കു​മ​ര​ണ​ങ്ങ​ളും വീട്ടു​കാ​രന്റെ തോക്കു​മൂ​ല​മാണ്‌ നടക്കു​ന്നത്‌. എങ്ങനെ​യാ​യാ​ലും, പട്ടണവാ​സി​കൾ കുററ​കൃ​ത്യ​വി​രുദ്ധ ‘ജാഗ്രതാ’ സംഘങ്ങൾ രൂപവൽക്ക​രി​ച്ചു​കൊണ്ട്‌ സംരക്ഷണം വർദ്ധി​പ്പി​ക്കാൻ ശ്രമി​ക്കണം.” ഒടുവിൽ, ഒരു പേഴ്‌സി​ലെ അല്ലെങ്കിൽ പണസഞ്ചി​യി​ലെ ഉള്ളടക്കത്തെ അഥവാ വീട്ടിലെ ചുരു​ക്കം​ചില മൂല്യ​വ​ത്തായ വസ്‌തു​ക്കളെ സംരക്ഷി​ക്കാൻ മറെറാ​രു മമനു​ഷ്യ​ന്റെ ജീവനെ ഹനിക്കാൻ തങ്ങൾ സന്നദ്ധരാ​ണോ​യെന്ന്‌ തോക്കു​ട​മകൾ തങ്ങളോ​ടു​തന്നെ ചോദി​ക്കേ​ണ്ട​താണ്‌.

നിങ്ങൾ ജ്ഞാനി​യാ​ണെ​ങ്കിൽ, നിങ്ങളു​ടെ വസ്‌തു​ക്കൾക്കു​വേണ്ടി നിങ്ങളു​ടെ ജീവനെ ഭീഷണി​പ്പെ​ടു​ത്തുന്ന ഒരാളെ നിങ്ങൾ ചെറു​ത്തു​നിൽക്കു​ക​യില്ല. നിങ്ങളു​ടെ ജീവൻ അതി​നെ​ക്കാൾ കവിഞ്ഞ​താണ്‌. (g90 5⁄22)

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക