പേജ് രണ്ട്
തോക്കുകൾ സമൃദ്ധം
തോക്കുകൾ കൂടുന്നതനുസരിച്ച് വെടിയുടെ എണ്ണവും കൂടുന്നു, കൂട്ടക്കൊലകളും കൂടുന്നു. ഐക്യനാടുകളിൽ ഒരു തോക്കുധാരി തുരുതുരെ വെടിവെക്കുന്ന ഒരു റൈഫിളുപയോഗിച്ച് സ്കൂൾകുട്ടികളുടെ ഒരു കൂട്ടത്തിലേക്ക് നൂറു റൗണ്ട് വെടിവെക്കുന്നു. 5 പേർ മരിച്ചു. 29 പേർക്കു മുറിവേറ്റു. ഇംഗ്ലണ്ടിൽ ഒരു ഭ്രാന്തൻ ഒരു എ.കെ-47 റൈഫിൾ ഉപയോഗിച്ച് 16 പേരെ കൊല്ലുന്നു. കാനഡായിൽ ഒരു സ്ത്രീവിദ്വേഷി മോണ്ട്രിയൽ യൂണിവേഴ്സിറ്റിയിലേക്കുപോയി അവരിൽ 14 പേരെ കൊല്ലുന്നു. സാൻ സാൽവഡോറിൽ ഗാർഡുകൾ ഷോട്ട് ഗൺസ് ധരിച്ചുകൊണ്ട് സൂപ്പർമാർക്കറ്റ് ഇടനാഴികൾക്കു കാവൽ നിൽക്കുന്നു. ഷോപ്പിംഗിനു വരുന്നവരോട് തങ്ങളുടെ ആയുധങ്ങൾ വാതിൽക്കൽ വെക്കാൻ ആവശ്യപ്പെടുന്നു.
കൂടുതൽ സ്ത്രീകൾ ഇപ്പോൾ തോക്കുകൾ വാങ്ങുന്നുണ്ട്. അവർ വെടി പരിശീലനകേന്ദ്രങ്ങളിലേക്കു ചെന്ന് പുരുഷൻമാരുടെ മുഴുകായ പോസ്റ്ററുകളിൽ കണ്ണുകളുടെ മദ്ധ്യത്തിൽത്തന്നെ ദ്വാരങ്ങൾ ഉളവാക്കിക്കൊണ്ട് വെടിയുണ്ടകളുടെ റൗണ്ടുകൾ പായിക്കുന്നു. സ്ത്രീകൾക്കു വേണ്ടിയുള്ള പ്രത്യേക ഡിസൈനർ പിസ്റ്റലുകൾക്ക് ഇപ്പോൾ നല്ല വില്പനയുണ്ട്.
നിങ്ങൾ കുട്ടികളെ ഒഴിവാക്കുന്നില്ല. അനേകം കേസുകളിലൊന്ന്: പത്തു വയസ്സുള്ള ഒരു ബാലൻ “അവന്റെ അപ്പന്റെ അതിശക്തമായ നായാട്ടുതോക്കു നിറച്ച് തന്നെക്കാൾ മെച്ചമായി വീഡിയോ ഗെയിംസ് കളിക്കുമെന്ന് വീമ്പിളക്കിയ ഒരു പെൺകുട്ടിയെ വെടിവെച്ചുകൊന്നു.”
ഗാർഹിക ആയുധമത്സരം നടക്കുകയാണ്. അത് എവിടെ അവസാനിക്കും? അത് എപ്പോൾ അവസാനിക്കും?