വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mrt ലേഖനം 135
  • ലോക​മെ​ങ്ങും സമാധാ​നം വരും!

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ലോക​മെ​ങ്ങും സമാധാ​നം വരും!
  • മറ്റു വിഷയങ്ങൾ
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • യേശു എന്തു ചെയ്യും?
  • യേശു എന്താണു പഠിപ്പി​ച്ചത്‌?
  • യഥാർഥ സമാധാനം—ഏത്‌ ഉറവിൽനിന്ന്‌?
    വീക്ഷാഗോപുരം—1997
  • മനുഷ്യവർഗ്ഗത്തെ ആർ സമാധാനത്തിലേക്ക്‌ നയിക്കും?
    വീക്ഷാഗോപുരം—1991
  • സമാധാനം—അത്‌ എങ്ങനെ കണ്ടെത്താം?
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2018
  • യഥാർഥ സമാധാനം അന്വേഷിച്ചു പിന്തുടരുക!
    വീക്ഷാഗോപുരം—1997
കൂടുതൽ കാണുക
മറ്റു വിഷയങ്ങൾ
mrt ലേഖനം 135
യേശു പല പ്രായത്തിലുള്ള സ്‌ത്രീപുരുഷന്മാരെ പഠിപ്പിക്കുന്നു.

യേശുവിൽനിന്ന്‌ പഠിക്കുക

ലോക​മെ​ങ്ങും സമാധാ​നം വരും!

സമാധാ​നം നിറഞ്ഞ ഒരു ലോകം. അതാണ്‌ എല്ലാവ​രു​ടെ​യും ആഗ്രഹം. പോരാ​ട്ട​ങ്ങ​ളും യുദ്ധങ്ങ​ളും ഒക്കെ അവസാ​നി​പ്പിച്ച്‌ സമാധാ​നം കൊണ്ടു​വ​രാൻ ആയിര​ക്ക​ണ​ക്കി​നു വർഷങ്ങ​ളാ​യി ലോക​നേ​താ​ക്ക​ന്മാർ ശ്രമി​ക്കു​ന്നുണ്ട്‌. അവരുടെ ശ്രമങ്ങൾകൊണ്ട്‌ കുറച്ച്‌ കാല​ത്തേക്ക്‌ ഒരു ശാന്തത​യൊ​ക്കെ ഉണ്ടാ​യേ​ക്കാം. എന്നാൽ പ്രശ്‌നങ്ങൾ വീണ്ടും തലപൊ​ക്കു​ന്നു. സമാധാ​നം നിറഞ്ഞ ഒരു ലോകം എന്നെങ്കി​ലും കാണാ​നാ​കു​മോ? ഉറപ്പാ​യും! കാരണം യേശു അതിന്‌ ഉറപ്പു തരുന്നുണ്ട്‌.

യേശു എന്തു ചെയ്യും?

സമാധാ​നം കൊണ്ടു​വ​രാ​നാ​യി യേശു പെട്ടെ​ന്നു​തന്നെ എന്തു ചെയ്യു​മെന്നു ബൈബിൾ പറയുന്നു.

  • ‘സമാധാ​ന​പ്രഭു എന്നു യേശു​വി​നു പേരാ​കും. അവന്റെ ഭരണത്തി​ന്റെ വളർച്ച​യ്‌ക്കും സമാധാ​ന​ത്തി​നും അവസാ​ന​മു​ണ്ടാ​കില്ല.’ (യശയ്യ 9:6, 7) ദൈവ​രാ​ജ്യ​ത്തി​ന്റെ രാജാ​വെന്ന നിലയിൽ യേശു ലോക​മെ​ങ്ങും സമാധാ​നം കൊണ്ടു​വ​രും. അത്‌ എന്നും നിലനിൽക്കു​ക​യും ചെയ്യും.

  • ‘സഹായ​ത്തി​നാ​യി കേഴുന്ന ദരി​ദ്ര​നെ​യും ആരോ​രു​മി​ല്ലാ​ത്ത​വ​നെ​യും അവൻ രക്ഷിക്കും.’ (സങ്കീർത്തനം 72:12-14) യേശു തന്റെ അധികാ​രം ഉപയോ​ഗിച്ച്‌ നീതി നടപ്പാ​ക്കും. അതോടെ യുദ്ധവും അക്രമ​വും കഷ്ടതയും അവസാ​നി​ക്കും.

  • “ജനത ജനതയ്‌ക്കു നേരെ വാൾ ഉയർത്തില്ല, അവർ ഇനി യുദ്ധം ചെയ്യാൻ പരിശീ​ലി​ക്കു​ക​യു​മില്ല.” (യശയ്യ 2:4) യേശു ഭൂമിയെ ഭരിക്കു​മ്പോൾ പരസ്‌പരം പോര​ടി​ക്കാ​തെ എങ്ങനെ സമാധാ​ന​ത്തോ​ടെ ജീവി​ക്കാ​മെന്ന്‌ ആളുകൾ പഠിക്കും.

യേശു എങ്ങനെ സമാധാ​നം കൊണ്ടു​വ​രു​മെ​ന്നും അപ്പോൾ അവി​ടെ​യാ​യി​രി​ക്കാൻ നമ്മൾ എന്തു ചെയ്യണ​മെ​ന്നും അറിയാൻ എന്താണ്‌ ദൈവ​രാ​ജ്യം? എന്ന ചെറി​യൊ​രു വീഡി​യോ കാണുക.

യേശു എന്താണു പഠിപ്പി​ച്ചത്‌?

യേശു പഠിപ്പിച്ച കാര്യങ്ങൾ സമാധാ​ന​ത്തോ​ടെ ജീവി​ക്കാൻ ലക്ഷക്കണ​ക്കിന്‌ ആളുകളെ ഇന്നു​പോ​ലും സഹായി​ക്കു​ന്നുണ്ട്‌. പരസ്‌പരം സമാധാ​ന​ത്തോ​ടെ ജീവി​ക്കാൻ ആളുകളെ സഹായി​ക്കുന്ന ചില കാര്യങ്ങൾ യേശു പ്രശസ്‌ത​മായ മലയിലെ പ്രസം​ഗ​ത്തിൽ പഠിപ്പി​ച്ചു. അവയിൽ ചിലതു നോക്കാം.

  • “സമാധാ​നം ഉണ്ടാക്കു​ന്നവർ സന്തുഷ്ടർ.” (മത്തായി 5:9) പോരാ​ട്ടങ്ങൾ ഒഴിവാ​ക്കാൻ മാത്രമല്ല സമാധാ​നം ഉണ്ടാക്കാ​നും യേശു തന്റെ അനുഗാ​മി​കളെ പ്രോ​ത്സാ​ഹി​പ്പി​ച്ചു.

  • “ആദ്യം പോയി നിന്റെ സഹോ​ദ​ര​നു​മാ​യി സമാധാ​ന​ത്തി​ലാ​കുക. പിന്നെ വന്ന്‌ നിന്റെ കാഴ്‌ച അർപ്പി​ക്കുക.” (മത്തായി 5:23, 24) ആരെങ്കി​ലു​മാ​യി ഒരു പ്രശ്‌ന​മു​ണ്ടാ​യാൽ എത്രയും പെട്ടെ​ന്നു​തന്നെ അതു പരിഹ​രി​ക്കാൻ യേശു തന്റെ കേൾവി​ക്കാ​രെ ഉപദേ​ശി​ച്ചു. ദൈവ​വു​മാ​യി നല്ലൊരു ബന്ധമു​ണ്ടാ​യി​രി​ക്ക​ണ​മെ​ങ്കിൽ നമ്മൾ ആളുക​ളു​മാ​യി സമാധാ​ന​ത്തി​ലാ​യി​രി​ക്ക​ണ​മെ​ന്നും യേശു പഠിപ്പി​ച്ചു.

  • “നിങ്ങളെ വിധി​ക്കാ​തി​രി​ക്ക​ണ​മെ​ങ്കിൽ നിങ്ങളും വിധി​ക്കു​ന്നതു നിറു​ത്തുക!” (മത്തായി 7:1) ഒരു ദയയു​മി​ല്ലാ​തെ ആളുകളെ വിധി​ക്കു​ക​യോ നമ്മൾതന്നെ ചെയ്യാത്ത കാര്യങ്ങൾ മറ്റുള്ളവർ ചെയ്യാൻ പ്രതീ​ക്ഷി​ക്കു​ക​യോ ചെയ്യരു​തെന്നു യേശു പഠിപ്പി​ച്ചു. മറ്റുള്ള​വ​രു​ടെ കുറ്റങ്ങൾ കണ്ടുപി​ടി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നു പകരം അവരുടെ തെറ്റുകൾ ‘എപ്പോ​ഴും ക്ഷമിക്കാൻ’ ആണ്‌ യേശു പറഞ്ഞത്‌.—ലൂക്കോസ്‌ 6:37.

യേശു പഠിപ്പിച്ച കാര്യങ്ങൾ ലോക​മെ​ങ്ങു​മുള്ള ആളുകൾ ഇന്ന്‌ അനുസ​രി​ക്കു​ന്നുണ്ട്‌, അക്രമ​വും ഭിന്നത​യും നിറഞ്ഞു​നിൽക്കുന്ന സ്ഥലങ്ങളിൽ താമസി​ക്കു​ന്ന​വർപോ​ലും. ദേഷ്യ​പ്പെ​ടാ​തെ പ്രശ്‌നങ്ങൾ പരിഹ​രി​ക്കാ​നും പരസ്‌പരം ക്ഷമിക്കാ​നും ദയയി​ല്ലാ​തെ ഇടപെ​ടു​ന്ന​വ​രോ​ടു​പോ​ലും സ്‌നേഹം കാണി​ക്കാ​നും അവർ പഠിക്കു​ന്നു.

യേശു​വി​ന്റെ പഠിപ്പി​ക്ക​ലു​കൾ സമാധാ​നം കണ്ടെത്താൻ ചിലരെ സഹായി​ച്ചി​രി​ക്കു​ന്നത്‌ എങ്ങനെ​യെന്ന്‌ അറിയാൻ “യുദ്ധങ്ങ​ളും പോരാ​ട്ട​ങ്ങ​ളും ഉണ്ടെങ്കി​ലും സമാധാ​നം കണ്ടെത്തു​ന്നു” എന്ന ലേഖനം വായി​ക്കുക.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക