യേശുവിൽനിന്ന് പഠിക്കുക
ദൈവത്തെ അറിയാൻ സമയം മാറ്റിവെക്കുക
ദൈവത്തെ അറിയാൻ സമയം മാറ്റിവെച്ചാൽ അതു നിങ്ങളുടെ ജീവിതം മെച്ചപ്പെടുത്തും. കൂടാതെ ദൈവത്തെ അറിയാനും ആരാധിക്കാനും ഉള്ള ആഗ്രഹം തൃപ്തിപ്പെടുത്താനുമാകും. യേശു ഇതെക്കുറിച്ച് എന്താണു പറഞ്ഞതെന്നു നോക്കാം.
യേശു പറഞ്ഞു. . .
“ആത്മീയകാര്യങ്ങൾക്കായി ദാഹിക്കുന്നവർ സന്തുഷ്ടർ.”—മത്തായി 5:3.
നമുക്കെല്ലാം ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം അറിയാൻ ആഗ്രഹമുണ്ടാകും: ജീവിതത്തിന്റെ ഉദ്ദേശ്യം എന്താണ്? എന്തുകൊണ്ടാണ് ആളുകൾ ഇത്രയധികം കഷ്ടപ്പെടുന്നത്? മരിക്കുമ്പോൾ എന്തു സംഭവിക്കുന്നു? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം അറിയുന്നതു സന്തോഷത്തോടെയിരിക്കാൻ നമ്മളെ സഹായിക്കും.
“മനുഷ്യൻ അപ്പംകൊണ്ട് മാത്രമല്ല, യഹോവയുടെa വായിൽനിന്ന് വരുന്ന എല്ലാ വചനംകൊണ്ടും ജീവിക്കേണ്ടതാണ്.”—മത്തായി 4:4.
നമുക്കു ഭക്ഷണം ആവശ്യമാണല്ലോ. അതുപോലെ ജീവിതത്തിലെ പ്രധാനപ്പെട്ട ചോദ്യങ്ങൾക്കുള്ള ഉത്തരം കണ്ടെത്തുന്നതും ദൈവത്തോട് അടുക്കുന്നതും പ്രധാനമാണ്. അതിനുവേണ്ടി നമ്മൾ പതിവായി ദൈവത്തിലേക്കു നോക്കണമെന്നു യേശു പഠിപ്പിച്ചു.
“അങ്ങയുടെ വചനം സത്യമാണ്.”—യോഹന്നാൻ 17:17.
ദൈവം നമ്മുടെ ആത്മീയാവശ്യങ്ങൾ തൃപ്തിപ്പെടുത്തുന്നതു പ്രധാനമായും ദൈവവചനമായ ബൈബിളിലൂടെയാണെന്നു യേശു പറഞ്ഞു.
ദൈവത്തെ അറിയാൻ സമയം മാറ്റിവെച്ചുകൊണ്ടും ആത്മീയാവശ്യങ്ങൾ തൃപ്തിപ്പെടുത്തിക്കൊണ്ടും നിങ്ങൾ ശരിക്കുള്ള സന്തോഷം കണ്ടെത്തണമെന്നാണു ഞങ്ങളുടെ ആഗ്രഹം. അതിനുവേണ്ടി എന്തു ചെയ്യാം? ഇതാ ചില വഴികൾ:
ബൈബിൾ വായിക്കുക. ഇതു ഫ്രീയാണ്.
ഒരു സൗജന്യ ബൈബിൾപഠന പരിപാടിക്ക് അപേക്ഷിക്കുക. വ്യക്തിപരമായി ഒരാൾ നിങ്ങളെ സഹായിക്കും.
a ദൈവത്തിന്റെ പേരാണ് യഹോവ. (സങ്കീർത്തനം 83:18) “യഹോവ ആരാണ്?” എന്ന ലേഖനം കാണുക.