വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w91 4/1 പേ. 4-7
  • ഒരു ആഗോള സന്തോഷം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഒരു ആഗോള സന്തോഷം
  • വീക്ഷാഗോപുരം—1991
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • “ആർക്കും എടുത്തു​ക​ള​യാൻ കഴിയാത്ത ഒരു സന്തോഷം”
  • “ഭൂമി​യു​ടെ അതിവി​ദൂ​ര​ഭാ​ഗ​ത്തേക്ക്‌”
  • “നിങ്ങളു​ടെ​യി​ട​യിൽത്തന്നെ സ്‌നേ​ഹ​മു​ണ്ടാ​യി​രി​ക്കുക”
  • സമാധാ​ന​മുള്ള ഒരു ജനം
  • “നീ എന്റെ ക്ലേശം കണ്ടിരി​ക്കു​ന്നു”
  • ഹൃദയസന്തോഷത്തോടെ യഹോവയെ സേവിക്കുക
    വീക്ഷാഗോപുരം—1995
  • ഒരു സന്തുഷ്ടജനം—എന്തുകൊണ്ട്‌?
    വീക്ഷാഗോപുരം—1988
  • സന്തോഷംകൊണ്ടു നിറയുക
    വീക്ഷാഗോപുരം—1991
  • യഹോവയിങ്കലെ സന്തോഷം നമ്മുടെ ശക്തിദുർഗം
    വീക്ഷാഗോപുരം—1995
കൂടുതൽ കാണുക
വീക്ഷാഗോപുരം—1991
w91 4/1 പേ. 4-7

ഒരു ആഗോള സന്തോഷം

“നോക്കൂ! എന്റെ സ്വന്തം ദാസൻമാർ ഹൃദയ​ത്തി​ന്റെ നല്ല അവസ്ഥനി​മി​ത്തം സന്തോ​ഷ​ത്തോ​ടെ ഘോഷി​ക്കും.” (യെശയ്യാവ്‌ 65:14) യഹോവ തന്റെ പ്രവാ​ച​ക​നായ യെശയ്യാ​വി​ലൂ​ടെ അപ്രകാ​രം പറഞ്ഞു, അവന്റെ വാക്കു​കൾക്ക്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ​യി​ട​യിൽ എത്ര മഹത്തായ നിവൃ​ത്തി​യു​ണ്ടാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്നു! അവരുടെ ഹൃദയ​സ​ന്തോ​ഷം എവി​ടെ​നിന്ന്‌ വരുന്നു? അവർ യഹോ​വ​യാം ദൈവത്തെ ഐക്യ​ത്തിൽ ആരാധി​ക്കു​ന്ന​തിൽനിന്ന്‌. അവൻ “സന്തുഷ്ട​നായ ദൈവ”മാണ്‌, അവനെ ആരാധി​ക്കു​ന്നവർ “യഹോ​വ​യിൽ സന്തുഷ്ടർ” ആണ്‌. (1 തിമൊ​ഥെ​യോസ്‌ 1:11; സെഖര്യാവ്‌ 10:7) ഈ സന്തുഷ്ട ഭക്തി അവർ ഒരുമിച്ച്‌ രാജ്യ​ത്തി​ന്റെ സുവാർത്ത പ്രസം​ഗി​ക്കു​ക​യും തങ്ങളുടെ ദൈവ​ത്തിന്‌ ഒരു ആഗോള സ്‌തു​തി​ഘോ​ഷം ഉയർത്തു​ക​യും ചെയ്യു​മ്പോൾ അവരെ ഒരു ജനതയെന്ന നിലയിൽ ഐക്യ​പ്പെ​ടു​ത്തു​ന്നു.—വെളി​പ്പാട്‌ 7:9, 10.

“ആർക്കും എടുത്തു​ക​ള​യാൻ കഴിയാത്ത ഒരു സന്തോഷം”

നിശ്ചയ​മാ​യും, ദൈവ​ത്തി​ന്റെ നാമവും രാജ്യ​വും പ്രസി​ദ്ധ​മാ​ക്കു​ന്നത്‌ യഹോ​വ​യു​ടെ സാക്ഷി​കൾക്ക്‌ സ്ഥിരമായ സന്തോ​ഷ​ത്തി​ന്റെ ഒരു ഉറവി​ട​മാണ്‌. (മർക്കോസ്‌ 13:10) അവർ സങ്കീർത്ത​ന​ക്കാ​രന്റെ വാക്കു​കൾക്ക്‌ ചെവി​കൊ​ടു​ക്കു​ന്നു: “അവന്റെ വിശു​ദ്ധ​നാ​മ​ത്തിൽ പ്രശം​സി​ക്കുക. യഹോ​വയെ അന്വേ​ഷി​ക്കു​ന്ന​വ​രു​ടെ ഹൃദയം സന്തോ​ഷി​ക്കട്ടെ.”—സങ്കീർത്തനം 105:3.

മിക്ക​പ്പോ​ഴും ഇതു ചെയ്യു​ന്ന​തിന്‌ അവർ തടസ്സങ്ങളെ തരണം ചെയ്യുന്നു. സ്‌പെ​യി​നിൽ ഇസി​ഡ്രൊ, യഹോ​വക്കു തന്നെത്തന്നെ സമർപ്പി​ച്ചു, അയാൾ അവനെ​ക്കു​റിച്ച്‌ മററു​ള്ള​വ​രോ​ടു സംസാ​രി​ക്കാൻ ആഗ്രഹി​ച്ചു. എന്നാൽ അയാൾക്ക്‌ ഒരു ട്രക്ക്‌ ഡ്രൈവർ എന്ന നിലയിൽ രാത്രി​യി​ലെ ദീർഘ​യാ​ത്ര​യും പകലത്തെ ഉറക്കവും മൂലം പരിമി​ത​മായ സമയമെ ലഭിച്ചി​രു​ന്നു​ള്ളു. ഇസി​ഡ്രൊ മററു ട്രക്കു​കാ​രോ​ടു സംസാ​രി​ക്കാൻ ആഗ്രഹി​ച്ചു, എന്നാൽ അയാൾക്ക്‌ അത്‌ എങ്ങനെ ചെയ്യാൻ കഴിയു​മാ​യി​രു​ന്നു?

അയാൾ മററു ഡ്രൈ​വർമാ​രോ​ടു സംസാ​രി​ക്കു​ന്ന​തിന്‌ ഉപയോ​ഗി​ക്കാൻ കഴിയുന്ന ഒരു സിബി (സിററി​സൻ ബാൻഡ്‌) റേഡി​യോ തന്റെ ട്രക്കിൽ ഘടിപ്പി​ച്ചു. അയാൾ പെട്ടെന്ന്‌ വളരെ​ക്കു​റച്ച്‌ ഉപയോ​ഗി​ക്ക​പ്പെ​ടുന്ന 13-ാം ചാനൽ കണ്ടുപി​ടി​ക്കു​ക​യും അത്‌ ഉപയോ​ഗ​പ്പെ​ടു​ത്താൻ തീരു​മാ​നി​ക്കു​ക​യും ചെയ്‌തു. തീർച്ച​യാ​യും സിബി റേഡി​യോ​യിൽക്കൂ​ടി തങ്ങൾക്കു ബൈബി​ളി​നെ​ക്കു​റി​ച്ചു സംസാ​രി​ക്കാ​മെന്ന്‌ അയാൾ മററു ഡ്രൈ​വർമാ​രോ​ടു ആദ്യം നിർദ്ദേ​ശി​ച്ച​പ്പോൾ തികച്ചും നിഷേ​ധാ​ത്മക പ്രതി​ക​ര​ണ​മാ​ണു​ണ്ടാ​യത്‌. എന്നാൽ ചിലർ ശ്രദ്ധിച്ചു. വാർത്ത പരന്നു, ആ സ്‌പാ​നീഷ്‌ ട്രക്കു​കാ​രിൽ അധിക​മ​ധി​കം പേർ 13-ാം ചാനലി​ലേക്ക്‌ തിരിഞ്ഞു. അടുത്ത​കാ​ലത്ത്‌ കുറഞ്ഞ​പക്ഷം ഒരാൾ തന്റെ ബൈബിൾപ​ഠനം പുരോ​ഗ​മി​പ്പി​ക്കാൻ നടപടി എടുക്കു​ന്ന​താ​യി ഇസി​ഡ്രോ മനസ്സി​ലാ​ക്കി.

ഇററലി​യിൽ ഒരാൾ ബസ്സിൽവെച്ചു നടത്തിയ സംസാ​ര​ത്തി​ലൂ​ടെ യഹോ​വ​യു​ടെ സാക്ഷി​കളെ സംബന്ധിച്ച്‌ കേട്ടു. അയാളു​ടെ ഭാര്യ ഒരു സ്‌നേ​ഹിത മുഖാ​ന്തരം അവരെ കണ്ടുമു​ട്ടി. രണ്ടു​പേ​രും ബൈബിൾ പഠിക്കു​ക​യും അവർ പഠിച്ചത്‌ മററു​ള്ള​വ​രു​മാ​യി പങ്കു​വെ​ക്കാൻ ആകാം​ക്ഷ​യു​ള്ള​വ​രാ​യി​ത്തീ​രു​ക​യും ചെയ്‌തു. അവർ വളരെ ആകാം​ക്ഷ​യു​ള്ള​വ​രാ​യി​രു​ന്ന​തി​നാൽ തങ്ങൾക്ക്‌ മററു​ള്ള​വ​രോട്‌ രാജ്യ​ത്തി​ന്റെ സുവാർത്ത പറയാൻ കൂടുതൽ സമയം ചെലവ​ഴി​ക്കാൻ കഴി​യേ​ണ്ട​തിന്‌ ആ മനുഷ്യൻ തന്റെ സ്ഥാപന​ത്തി​ലെ ഒരു ജോലി​ക്ക​യ​ററം നിരസി​ക്കു​ക​യും ഭാര്യ നല്ല ശമ്പളമുള്ള ഒരു ജോലി ഉപേക്ഷി​ക്കു​ക​യും ചെയ്‌തു. അത്‌ തക്ക വിലയു​ള്ള​താ​യി​രു​ന്നോ? അതെ. ആ മനുഷ്യൻ പറയുന്നു: “എന്റെ ഭാര്യ​യും ഞാനും സത്യം അറിഞ്ഞ​ശേഷം ദൈ​വോ​ദ്ദേ​ശ്യ​ത്തെ​ക്കു​റി​ച്ചുള്ള സൂക്ഷ്‌മ​പ​രി​ജ്ഞാ​ന​ത്തിൽ എത്തി​ച്ചേ​രാൻ 20 ആളുകളെ സഹായി​ച്ച​തി​ലുള്ള സന്തോഷം അനുഭ​വി​ച്ചി​രി​ക്കു​ന്നു. സായാഹ്നം വന്നെത്തു​മ്പോൾ യഹോ​വ​യു​ടെ സേവന​ത്തിൽ ഒരു പകൽ ചെലവ​ഴി​ച്ച​ശേഷം വീട്ടിൽ തിരി​ച്ചെ​ത്തുന്ന സമയത്ത്‌ എനിക്കു ക്ഷീണം അനുഭ​വ​പ്പെ​ടു​ന്നു എന്നതു സത്യം തന്നെ. എന്നാൽ ഞാൻ സന്തുഷ്ട​നാണ്‌, ആർക്കും എടുത്തു​ക​ള​യാൻ കഴിയാത്ത ഒരു സന്തോഷം എനിക്കു പ്രദാനം ചെയ്‌ത​തിൽ ഞാൻ യഹോ​വക്ക്‌ നന്ദി കൊടു​ക്കു​ന്നു.”

“ഭൂമി​യു​ടെ അതിവി​ദൂ​ര​ഭാ​ഗ​ത്തേക്ക്‌”

ദൈവ​ത്തി​ന്റെ സന്തുഷ്ട ജനതയിൽപെ​ട്ടവർ “ഭൂമി​യു​ടെ അതിവി​ദൂ​ര​ഭാ​ഗത്തു” പോലും എവി​ടെ​യാ​യി​രു​ന്നാ​ലും സമാന​മായ ഒരു തീക്ഷ്‌ണത പ്രകട​മാ​ക്കു​ന്നു. (പ്രവൃ​ത്തി​കൾ 1:8) ഉത്തര ഗ്രീൻലൻഡി​നേ​ക്കാൾ വിദൂ​ര​ത്തി​ലുള്ള സ്ഥലങ്ങൾ ഏറെയില്ല. എന്നിരു​ന്നാ​ലും അവി​ടെ​പ്പോ​ലും ആർക്ടിക്‌ വൃത്തത്തിന്‌ 450 കിലോ​മീ​ററർ വടക്കാണ്‌ 19 പേരുള്ള ഇലുലി​സാ​ററ്‌ എന്ന ചെറിയ സഭ സ്ഥിതി​ചെ​യ്യു​ന്നത്‌. അവരും ആ ഇററലി​ക്കാ​രായ ദമ്പതി​ക​ളെ​പ്പോ​ലെ ഒരേ സുവാർത്ത പ്രസം​ഗി​ക്കു​ന്നു. അവർ കഴിഞ്ഞ വർഷം ഏഴു ഗ്രീൻല​ണ്ടു​കാർ യഹോ​വ​ക്കുള്ള തങ്ങളുടെ സമർപ്പ​ണ​ത്തി​ന്റെ അടയാ​ള​മാ​യി സ്‌നാ​പ​ന​മേ​റ​റത്‌ കണ്ടതിൽ പുളകി​ത​രാ​യി.

ഗ്രീൻല​ണ്ടിൽനിന്ന്‌ അനേകാ​യി​രം കിലോ​മീ​ററർ അകലെ ഇൻഡ്യൻമ​ഹാ​സ​മു​ദ്ര​ത്തി​ലെ ഉപോ​ഷ്‌ണ​മേ​ഖ​ലാ​ദ്വീ​പായ മൗറി​ഷ്യ​സി​ലെ അഞ്ചിനിക്ക്‌ സമാന​മായ സന്തോഷം ഉണ്ട്‌. അഞ്ചിനിക്ക്‌ ആദ്യം കാര്യങ്ങൾ പ്രയാ​സ​ക​ര​മാ​യി​രു​ന്നു. മൗറി​ഷ്യ​സിൽ ഇൻഡ്യൻ വംശജ​യും അവിവാ​ഹി​ത​യു​മായ ഒരു ഹിന്ദു പെൺകു​ട്ടി ക്രിസ്‌തീയ യോഗ​ങ്ങ​ളിൽ ഹാജരാ​കു​ന്ന​തും ദൈവത്തെ സംബന്ധിച്ച്‌ പരസ്യ​മാ​യി പ്രസം​ഗി​ക്കു​ന്ന​തും ഉചിത​മായ പ്രവർത്ത​ന​ങ്ങ​ളാ​യി വീക്ഷി​ക്ക​പ്പെ​ടു​ന്നില്ല. എന്നാൽ അഞ്ചിനി നിറു​ത്താ​തെ പ്രവർത്തി​ച്ചു​കൊ​ണ്ടി​രു​ന്നു. ഇപ്പോൾ, അവൾ തന്റെ ക്രിസ്‌തീ​യ​ഗതി തുടങ്ങി​യ​ശേഷം ഒൻപതു വർഷം കഴിഞ്ഞ്‌, അവളുടെ ബന്ധുക്ക​ളിൽ ചിലരും ബൈബിൾ പഠിച്ചു​കൊ​ണ്ടി​രി​ക്കു​ന്നു.

അഞ്ചിനി​യോ​ടു​ള്ള ബന്ധത്തിൽ ലോക​ത്തി​ന്റെ മറുഭാ​ഗത്ത്‌ ഹോണ്ടു​റാ​സി​ലെ എമിലി​യോ​യെ​ക്കു​റി​ച്ചു പറയേ​ണ്ടി​യി​രി​ക്കു​ന്നു. എമിലി​യൊ ജോലി​സ്ഥ​ലത്ത്‌ സഹജോ​ലി​ക്കാർ ബൈബിൾ ചർച്ച​ചെ​യ്യു​ന്നത്‌ കേൾക്കു​ക​യും തന്നെയും ഉൾപ്പെ​ടു​ത്താൻ ആവശ്യ​പ്പെ​ടു​ക​യും ചെയ്‌തു. അയാൾക്ക്‌ വായി​ക്കാൻ കഴിഞ്ഞി​രു​ന്നി​ല്ലെ​ങ്കി​ലും ബൈബിൾവാ​ക്യ​ങ്ങൾ വായി​ക്കു​മ്പോൾ സന്തോ​ഷ​ത്തോ​ടെ ശ്രദ്ധിച്ചു. ക്രിസ്‌തീയ സത്യം എമിലി​യോ​യു​ടെ ഹൃദയ​ത്തിൽ തുളച്ചു​ക​യ​റി​യ​പ്പോൾ അയാൾ തന്റെ അധാർമ്മിക ജീവി​ത​രീ​തി ഉപേക്ഷി​ക്കു​ക​യും അമിത​മായ കുടി നിർത്തു​ക​യും ചെയ്‌തു. യഹോ​വ​യു​ടെ സാക്ഷികൾ അയാളെ വായി​ക്കാ​നും എഴുതാ​നും പഠിപ്പി​ച്ചു, അയാൾ ഇപ്പോൾ ദൈവ​ത്തി​ന്റെ സന്തുഷ്ട​ജ​ന​ത​യിൽ പെട്ട ഒരു ശുശ്രൂ​ഷ​ക​നാണ്‌.

ഹോണ്ടു​റാ​സിന്‌ ആയിര​ക്ക​ണ​ക്കി​നു കിലോ​മീ​റ​റ​റു​കൾ വടക്കു​പ​ടി​ഞ്ഞാറ്‌ അലാസ്‌കാ​യിൽ ഒരു എസ്‌കി​മൊ മാതാവ്‌ ഇതേ ക്രിസ്‌തീയ സത്യം പഠിച്ചു. ഈ സ്‌ത്രീ വളരെ ഒററപ്പെട്ട ഒരു ഗ്രാമ​ത്തി​ലാണ്‌ വസിച്ചി​രു​ന്നത്‌, യഹോ​വ​യു​ടെ സാക്ഷി​ക​ളു​മാ​യുള്ള അവളുടെ ഏക സമ്പർക്കം തപാൽവ​ഴി​യാ​യി​രു​ന്നു. അതു​കൊണ്ട്‌ അവൾ തപാൽമാർഗ്ഗം പഠിച്ചു, അവളുടെ സംശയങ്ങൾ തപാൽമാർഗ്ഗം ചോദി​ച്ചു, ഇപ്പോൾ അവൾക്ക​റി​യാ​വു​ന്നത്‌ അവളുടെ അയൽക്കാ​രു​മാ​യി അവൾ തീക്ഷ്‌ണ​ത​യോ​ടെ പങ്കു​വെ​ക്കു​ന്നു. ഇവപോ​ലുള്ള ദൃഷ്ടാ​ന്തങ്ങൾ ധാരാളം പറയാൻക​ഴി​യും. ഗോള​ത്തി​നു ചുററും സൗമ്യ​ഹൃ​ദ​യ​രാ​യവർ “യഹോ​വയെ സന്തോ​ഷ​ത്തോ​ടെ സേവി​ക്കു​ന്ന​തി​നു​വേണ്ടി” വന്നു​കൊ​ണ്ടി​രി​ക്കു​ന്നു.—സങ്കീർത്തനം 100:2.

“നിങ്ങളു​ടെ​യി​ട​യിൽത്തന്നെ സ്‌നേ​ഹ​മു​ണ്ടാ​യി​രി​ക്കുക”

ഇവരെ​യെ​ല്ലാം ആകർഷി​ക്കുന്ന ഒരു സംഗതി ദൈവ​ത്തി​ന്റെ സന്തുഷ്ട ജനതയിൽ സ്ഥിതി​ചെ​യ്യുന്ന സ്‌നേ​ഹ​മാണ്‌. യേശു ഇപ്രകാ​രം പറഞ്ഞു: “നിങ്ങൾക്ക്‌ നിങ്ങളു​ടെ ഇടയിൽ സ്‌നേഹം ഉണ്ടെങ്കിൽ അതിനാൽ നിങ്ങൾ എന്റെ ശിഷ്യ​രാണ്‌ എന്ന്‌ എല്ലാവ​രും അറിയും.” (യോഹ​ന്നാൻ 13:35) ഈ യഥാർത്ഥ ക്രിസ്‌ത്യാ​നി​ക​ളു​ടെ ദൈനം​ദിന ജീവി​ത​ത്തിൽ ക്രിസ്‌തീയ സ്‌നേഹം കാണ​പ്പെ​ടു​ന്നു, പ്രത്യേ​കിച്ച്‌ ആപത്‌ഘ​ട്ട​ങ്ങ​ളിൽ.

നിർഭാ​ഗ്യ​ക​ര​മെന്നു പറയട്ടെ, യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പ്രവർത്തനം നിരോ​ധി​ച്ചി​രി​ക്കുന്ന ഒരു ആഫ്രിക്കൻ രാജ്യത്ത്‌ ഒരു ഗുരു​ത​ര​മായ വരൾച്ച ഉണ്ടായി. പതിനാ​യി​രം ആളുകൾ മരിച്ചു, കന്നുകാ​ലി​കൾ മുഴു​വ​നാ​യും നശിച്ചു. സാക്ഷികൾ എങ്ങനെ അതിജീ​വി​ച്ചു? സസ്യങ്ങ​ളു​ടെ വേരു​ക​ളും ഒരിനം പേരക്കാ​യു​ടെ അവശി​ഷ്ടങ്ങൾ പാക​പ്പെ​ടു​ത്തി​യ​തും തിന്ന്‌! എന്നാൽ ദൈവ​സ​ഹാ​യ​ത്താൽ, അപ്രതീ​ക്ഷി​ത​മാ​യി 25 ടൺ ദുരി​താ​ശ്വാ​സ സാമ​ഗ്രി​കൾ അയക്കു​ന്ന​തി​നുള്ള അനുവാ​ദം മററു രാജ്യ​ങ്ങ​ളി​ലെ സാക്ഷി​കൾക്കു ലഭിച്ച​തി​നാൽ അവരുടെ പരിതാ​പ​ക​ര​മായ അവസ്ഥക്ക്‌ നാടകീ​യ​മാ​യി ആശ്വാ​സ​മു​ണ്ടാ​യി. വാസ്‌ത​വ​ത്തിൽ, നിരോ​ധനം ഉണ്ടായി​രു​ന്നി​ട്ടും ഈ വസ്‌തു​ക്ക​ളു​ടെ സുരക്ഷി​ത​മായ വിതരണം ഉറപ്പു​വ​രു​ത്തു​ന്ന​തിന്‌ ഒരു മിലി​റ​ററി അകമ്പടി പ്രദാനം ചെയ്യ​പ്പെട്ടു!

യഥാർത്ഥ​ത്തിൽ ആ ആഫ്രിക്കൻ സാക്ഷികൾ യെശയ്യാ​വി​ന്റെ വാക്കു​ക​ളു​ടെ നിവൃത്തി അനുഭ​വി​ച്ചു​കൊണ്ട്‌ തങ്ങളുടെ സഹോ​ദ​ര​ങ്ങൾക്ക്‌ തങ്ങളോ​ടുള്ള സ്‌നേ​ഹ​ത്തി​ന്റെ തെളിവ്‌ ലഭ്യമാ​യ​തിൽ അത്യന്തം സന്തോ​ഷി​ച്ചു: “നോക്കൂ! യഹോ​വ​യു​ടെ കൈകൾ രക്ഷിക്കാൻ കഴിയാ​ത​വണ്ണം അത്ര കുറു​കി​യി​ട്ടില്ല, അവന്റെ ചെവി കേൾക്കാൻ കഴിയാ​ത​വണ്ണം അത്ര തടിച്ച​താ​യി​ത്തീർന്നി​ട്ടു​മില്ല.”—യെശയ്യാവ്‌ 59:1.

സമാധാ​ന​മുള്ള ഒരു ജനം

ദൈവ​ത്തി​ന്റെ സന്തുഷ്ട ജനതയി​ലെ അംഗങ്ങൾ ഈ ലോക​ത്തി​ലെ സമര​പ്രി​യ​രു​ടെ വഴികൾ ഉപേക്ഷി​ക്ക​യും ‘തങ്ങളുടെ വാളു​കളെ കൊഴു​ക്ക​ളാ​യി അടിച്ചു​തീർക്കു​ക​യും’ ചെയ്‌തി​രി​ക്കു​ന്ന​തി​നാ​ലും അതി​ലേക്ക്‌ സൗമ്യ​ഹൃ​ദ​യി​കൾ ആകർഷി​ക്ക​പ്പെ​ടു​ന്നു. (യെശയ്യാവ്‌ 2:4) എൽ സാൽവ​ഡോ​റിൽ ഒരു വിമു​ക്ത​ഭ​ടന്റെ ഭവനം തന്റെ മിലി​റ​ററി സേവന​ത്തി​ന്റെ സ്‌മാ​ര​ക​ങ്ങ​ളാൽ നിറയ​പ്പെ​ട്ടി​രു​ന്നു. എന്നാൽ അയാൾ യഹോ​വ​യു​ടെ സാക്ഷി​ക​ളോ​ടൊത്ത്‌ ബൈബിൾ പഠിക്കാൻ തുടങ്ങി​യ​പ്പോൾ അയാൾ സമാധാന താൽപ്പ​ര്യ​ങ്ങൾ വളർത്തി. ക്രമേണ, അയാൾ തന്റെ ഭവനത്തിൽനിന്ന്‌ യുദ്ധ​ത്തോട്‌ ബന്ധപ്പെട്ട എല്ലാ വസ്‌തു​ക്ക​ളും നീക്കം​ചെ​യ്യു​ക​യും തീക്ഷ്‌ണ​ത​യോ​ടെ പ്രസം​ഗ​വേല ഏറെറ​ടു​ക്കു​ക​യും ചെയ്‌തു.

ഗവൺമെൻറ്‌ വിരുദ്ധ സൈന്യ​ങ്ങൾ തന്റെ ഗ്രാമ​ത്തി​ന്റെ നിയ​ന്ത്രണം ഏറെറ​ടു​ത്ത​പ്പോൾ, അയാൾ തടവു​കാ​ര​നാ​യി പിടി​ക്ക​പ്പെട്ടു—അയാളെ ഒരു മുൻ പട്ടാള​ക്കാ​ര​നാ​യി ആരോ ഒററി​ക്കൊ​ടു​ത്തു​വെന്നു സ്‌പഷ്ടം. എന്നിരു​ന്നാ​ലും, താൻ മേലാൽ ഒരു പടയാ​ളി​യ​ല്ലെ​ന്നും പിന്നെ​യോ യഹോ​വ​യു​ടെ സാക്ഷി​ക​ളി​ലൊ​രാ​ളാ​ണെ​ന്നും അയാൾ വിശദീ​ക​രി​ച്ചു. വിദ്ധ്വം​സ​ക​പ്ര​വർത്തകർ അയാളു​ടെ വീട്ടിൽ ആയുധങ്ങൾ സൂക്ഷി​ച്ചി​ട്ടു​ള്ള​താ​യി കുററ​മാ​രോ​പി​ച്ചു. എന്നാൽ ഒരു തെരച്ചിൽ യാതൊ​ന്നും വെളി​പ്പെ​ടു​ത്തി​യില്ല. വിദ്ധ്വം​സ​ക​പ്ര​വർത്ത​ക​രു​ടെ ചുമത​ല​ക്കാ​രൻ അപ്പോൾ അയാ​ളെ​ക്കു​റിച്ച്‌ അയൽക്കാ​രോ​ടു ചോദി​ച്ചു. “അയാൾ ദിവസ​വും ബൈബിൾ പ്രസം​ഗി​ച്ചു​കൊണ്ട്‌ തെരു​വി​ലൂ​ടെ അങ്ങുമി​ങ്ങും നടക്കു​ക​യാണ്‌” എന്നായി​രു​ന്നു ഒരു ഉത്തരം. ആ മനുഷ്യൻ വിമോ​ചി​ത​നാ​യി. അയാളു​ടെ തീക്ഷ്‌ണത അയാളെ രക്ഷിച്ചു​വെ​ന്ന​തി​നു സംശയ​മില്ല.

ഒരു ആഫ്രി​ക്കൻരാ​ജ്യ​ത്തു​നി​ന്നുള്ള ഒരു റിപ്പോർട്ട്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളോ​ടൊത്ത്‌ ബൈബിൾ പഠിച്ച രണ്ടു പടയാ​ളി​ക​ളെ​ക്കു​റി​ച്ചു പറയുന്നു. ഒരാൾ ഗവൺമെൻറ്‌​സൈ​ന്യ​ത്തിൽ സേവി​ച്ചി​രു​ന്നു. മറേറ​യാൾ വിമതർക്കു​വേണ്ടി പോരാ​ടി. ഒടുവിൽ, ഇരുവ​രും “തങ്ങളുടെ വാളു​കളെ കൊഴു​ക്ക​ളാ​യി അടിച്ചു​തീർക്കാൻ” തീരു​മാ​നി​ക്കു​ക​യും പട്ടാള​ത്തിൽനിന്ന്‌ രാജി​വെ​ക്കു​ക​യും ചെയ്‌തു. അവർ ആദ്യമാ​യി ക്രിസ്‌തീയ മീററിം​ഗു​കൾക്കു ഹാജരാ​യ​പ്പോൾ, ഗവൺമെൻറ്‌വി​രുദ്ധ പടയാളി മറേറ​യാ​ളോട്‌ “തനിക്ക്‌ ഇവിടെ എന്താണ്‌ കാര്യം?” എന്നു ചോദി​ച്ചു. “തനിക്ക്‌ എന്താണി​വി​ടെ കാര്യം?” എന്നു മറേറ​യാൾ മറുപടി പറഞ്ഞു. “പിന്നീട്‌, തങ്ങൾക്ക്‌ സമാധാ​ന​ത്തിൽ ഒന്നിച്ചു​വ​രാൻ കഴിഞ്ഞ​തു​കൊണ്ട്‌ അവർ അന്യോ​ന്യം ആശ്ലേഷി​ച്ചു​കൊണ്ട്‌ സന്തോ​ഷാ​ശ്രു പൊഴി​ച്ച​താ​യി റിപ്പോർട്ട്‌ ഉപസം​ഹ​രി​ക്കു​ന്നു. ഈ മുൻ പട്ടാള​ക്കാർ രണ്ടു പേരും “എന്റെ രക്ഷയുടെ ദൈവ​മായ ദൈവമേ, എന്നെ രക്തപാ​ത​ക​ത്തിൽനിന്ന്‌ വിടു​വി​ക്കേ​ണമേ, എന്റെ നാവ്‌ നിന്റെ നീതിയെ​ക്കു​റിച്ച്‌ സന്തോ​ഷ​പൂർവം പറയേ​ണ്ട​തി​നു​തന്നെ”യെന്ന്‌ ദൈവ​ത്തോ​ടു പ്രാർത്ഥി​ച്ചു​വെ​ന്ന​തി​നു സംശയ​മില്ല.—സങ്കീർത്തനം 51:14.

“നീ എന്റെ ക്ലേശം കണ്ടിരി​ക്കു​ന്നു”

“നീ എന്റെ ക്ലേശം കണ്ടിരി​ക്കു​ന്ന​തി​നാൽ ഞാൻ നിന്റെ സ്‌നേ​ഹ​ദ​യ​യിൽ സന്തോ​ഷി​ക്കു​ക​യും ആനന്ദി​ക്കു​ക​യും ചെയ്യും; നീ എന്റെ ദേഹി​യു​ടെ ദുഃഖങ്ങൾ അറിഞ്ഞി​രി​ക്കു​ന്നു.” (സങ്കീർത്തനം 31:7) സങ്കീർത്ത​ന​ക്കാ​രൻ അങ്ങനെ പ്രാർത്ഥി​ച്ചു. തങ്ങളുടെ ക്ലേശങ്ങളെ നേരി​ടു​ന്ന​തിന്‌ ദൈവ​വ​ചനം തങ്ങളെ സഹായി​ക്കു​ന്ന​തു​കൊണ്ട്‌ ഇന്ന്‌ അനേകർ സന്തോ​ഷി​ക്കു​ന്നുണ്ട്‌. ഫ്രാൻസിൽ മാനസി​ക​രോ​ഗ​മുള്ള ഒരു സ്‌ത്രീ​യു​മാ​യി യഹോ​വ​യു​ടെ സാക്ഷി​ക​ളി​ലൊ​രാൾ ഒരു അദ്ധ്യയനം നടത്തു​ന്നുണ്ട്‌. ഈ സ്‌ത്രീ കുറേ നാളായി മനോ​രോ​ഗ​ചി​കിൽസ​യി​ലാ​യി​രു​ന്നു. എന്നാൽ അത്‌ സഹായ​ക​മാ​യി​രു​ന്നില്ല. അവർ പഠനം തുടങ്ങി ഒരു വാരം കഴിഞ്ഞ​പ്പോൾ മനോ​രോ​ഗ​ചി​കി​ത്സാ​വി​ദ​ഗ്‌ദ്ധൻ ചോദി​ച്ചു: “ഈ സ്‌ത്രീ ബൈബി​ളിൽനിന്ന്‌ നിങ്ങൾക്കു വിശദീ​ക​രി​ച്ചു​ത​രു​ന്നത്‌ നിങ്ങൾക്ക്‌ യഥാർത്ഥ​ത്തിൽ മനസ്സി​ലാ​കു​ന്നു​ണ്ടോ?” അതു​കൊണ്ട്‌ അടുത്ത​യാ​ഴ്‌ച​യിൽ സാക്ഷി അയാളു​ടെ ആഫീസിൽ പോകു​ക​യും അയാളു​ടെ സാന്നി​ദ്ധ്യ​ത്തിൽ സ്‌ത്രീ​യു​മാ​യി ബൈബിൾ പഠനം നടത്തു​ക​യും ചെയ്‌തു.

പഠനത്തി​നു​ശേ​ഷം, മനോ​രോ​ഗ​വി​ദ​ഗ്‌ദ്ധൻ സാക്ഷി​യോട്‌ ഇങ്ങനെ പറഞ്ഞു: “പല വർഷങ്ങ​ളിൽ ഞാൻ എന്റെ രോഗി​ക​ളു​ടെ മതങ്ങളിൽ താത്‌പ​ര്യ​മെ​ടു​ത്തി​ട്ടുണ്ട്‌, എന്നാൽ യാതൊ​രു മതവും യഥാർത്ഥ സഹായം വാഗ്‌ദാ​നം​ചെ​യ്‌തി​രു​ന്നി​ല്ലെന്ന്‌ ഞാൻ കണ്ടെത്തി​യി​രു​ന്നു. നിങ്ങളു​ടെ സംഗതി​യിൽ, ഏതായാ​ലും, കാര്യങ്ങൾ വ്യത്യ​സ്‌ത​മാണ്‌. ശ്രീമതി പീ വാരത്തിൽ രണ്ടു പ്രാവ​ശ്യം എന്നെ കാണാൻ വരുന്നുണ്ട്‌, അവർ അതിന്‌ എനിക്ക്‌ കൂലി തരുന്നുണ്ട്‌. എന്നാൽ നിങ്ങളു​ടെ ബൈബിൾ പഠിപ്പി​ക്ക​ലി​നാ​ലും സദുപ​ദേ​ശ​ത്താ​ലും സൗജന്യ​മാ​യി മെച്ചപ്പെട്ട വേലയാണ്‌ ചെയ്യു​ന്നത്‌. അവർക്ക്‌ നല്ല പുരോ​ഗ​തി​യുണ്ട്‌. അതു തുടരുക, നിങ്ങൾക്ക്‌ ആവശ്യ​മു​ണ്ടാ​കുന്ന പക്ഷം എന്റെ പൂർണ്ണ സഹകര​ണ​ത്തിന്‌ ഞാൻ ഉറപ്പു​നൽകു​ക​യാണ്‌.”

ബൈബിൾ ഇങ്ങനെ പറയുന്നു: “സന്തോ​ഷ​ഘോ​ഷം അറിയുന്ന ജനം സന്തുഷ്ട​മാ​കു​ന്നു. യഹോവേ, അവർ നിന്റെ മുഖ​പ്ര​കാ​ശ​ത്തിൽ നടന്നു​കൊ​ണ്ടേ​യി​രി​ക്കു​ന്നു. അവർ ദിവസം​മു​ഴു​വൻ നിന്റെ നാമത്തിൽ സന്തോ​ഷ​മു​ള്ള​വ​രാണ്‌.” (സങ്കീർത്തനം 89:15, 16) ഈ സങ്കീർത്തനം സത്യമാ​ണെന്ന്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളി​ലോ​രോ​രു​ത്തർക്കു​മറി​യാം. അവരുടെ വായ്‌ക​ളിൽനിന്ന്‌ യഹോ​വ​യു​ടെ സ്‌തു​തി​ക്കാ​യി ഒരു ആഗോള സന്തോ​ഷ​ഘോ​ഷ​മു​യർന്നു​കൊ​ണ്ടി​രി​ക്കു​ന്നു. ജനതക​ളിൽനിന്ന്‌ കൂടുതൽ കൂടുതൽ ആളുകൾ അവരോ​ടൊത്ത്‌ ദൈവത്തെ സ്‌തു​തി​ക്കാൻ ഒഴുകി​വ​രു​ന്നുണ്ട്‌. അവരു​മാ​യി സഹവസി​ക്കു​ക​യും ആ സന്തോഷം അനുഭ​വി​ക്കു​ക​യും ചെയ്‌തു​കൂ​ടേ? (w91 1⁄1)

[7-ാം പേജിലെ ചിത്രം]

പൂർവയൂറോപ്പിലെ യഹോ​വ​യു​ടെ സാക്ഷികൾ തങ്ങളുടെ സ്വന്തം ഭാഷക​ളിൽ “വീക്താ​ഗോ​പു​രം” സ്വീക​രി​ക്കു​ന്ന​തി​നും പഠിക്കു​ന്ന​തി​നും കിട്ടിയ തങ്ങളുടെ പുതിയ സ്വാത​ന്ത്ര്യ​ത്തിൽ സന്തോ​ഷി​ക്കു​ന്നു

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക