സന്തോഷമുള്ള ജനത
സന്തോഷമുള്ള ജനത! ഈ വിവരണം ഇന്നത്തെ മനുഷ്യവർഗ്ഗത്തിലെ ഏതെങ്കിലും ജനതക്ക് യോജിക്കുന്നുവോ? ഏതെങ്കിലും രാഷ്ട്രത്തിന് അത് അക്രമം, കുററകൃത്യം, ദാരിദ്ര്യം, മലിനീകരണം, വൈകല്യം വരുത്തുന്ന വ്യാധികൾ, രാഷ്ട്രീയ അഴിമതി, മതപരമായ വിദ്വേഷങ്ങൾ എന്നിവ നിർമ്മാർജ്ജനം ചെയ്തിരിക്കുന്നുവെന്ന് അവകാശപ്പെടാൻ കഴിയുമോ? ഏതെങ്കിലും രാഷ്ട്രം അത്തരം ലക്ഷ്യങ്ങൾ നേടുമെന്നുള്ള യഥാർത്ഥ പ്രതീക്ഷ നൽകുന്നുവോ? അശേഷം ഇല്ല!
ആഗോള ചിത്രത്തെ സംബന്ധിച്ചെന്ത്? യു. എസ്സ്. എസ്സ്. ആർ., പ്രസിഡണ്ട് മീഖായേൽ ഗോർബച്ചേവ് കഴിഞ്ഞ ജൂലൈ 16-ാം തീയതി ഇപ്രകാരം പ്രസ്താവിച്ചു: “നാം അന്തർദ്ദേശീയ ബന്ധങ്ങളിലെ ഒരു യുഗം പിന്നിടുകയും ശക്തവും നീണ്ടുനിൽക്കുന്നതുമായ സമാധാനത്തിന്റെ മറെറാരു യുഗത്തിൽ പ്രവേശിക്കുകയുമാണ് എന്ന് ഞാൻ വിചാരിക്കുന്നു.” എന്നിരുന്നാലും, അതേ തീയതിയിലെ ടൈം മാസിക, യുണൈററഡ് സ്റേറററ്സ് ഇപ്പോഴും മോസ്ക്കോയെ ലക്ഷ്യമാക്കി 120 ന്യൂക്ലിയർ സ്ഫോടനഗോളങ്ങൾ സ്ഥാപിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുചെയ്തു, അവയിൽ ഏതെങ്കിലും ഒരെണ്ണം ആ നഗരത്തെ മുഴുവനായും തുടച്ചുനീക്കാൻ പോന്നതാണ്. സോവിയററുകളും അതേ വിധത്തിൽ മറുപടി കൊടുക്കത്തക്കവണ്ണം തയ്യാറാണെന്നതിന് സംശയമില്ല. ഇപ്പോൾ ഐക്യരാഷ്ട്രങ്ങളുടെ അനേകം അംഗങ്ങൾക്ക് ആണവായുധങ്ങൾ നിർമ്മിക്കുന്നതിനുള്ള സാങ്കേതികജ്ഞാനം ഉള്ളതിനാൽ ആദ്യം കാഞ്ചിവലിച്ചുവിടുന്നതിൽ സന്തോഷം കണ്ടെത്തുന്നത് ആരെന്നുള്ള ചിന്ത അശേഷം സന്തോഷപ്രദമല്ല.
യഥാർത്ഥത്തിൽ സന്തുഷ്ടമായ ഒരു ജനത
ചരിത്രത്തിൽ ഒരു കാലത്ത്—ഉദ്ദേശം 3,500 വർഷംമുമ്പ്—യഥാർത്ഥത്തിൽ സന്തുഷ്ടമായ ഒരു ജനത ഉണ്ടായിരുന്നു. അത് പുരാതന ഇസ്രായേൽ ആയിരുന്നു. ദൈവം ആ ജനതയെ ഈജിപ്ററിന്റെ മർദ്ദനത്തിൽ നിന്ന് വിടുവിച്ചപ്പോൾ അവർ ഒരു വിജയാഹ്ലാദ ഗീതം പാടുന്നതിൽ മോശയോട് ചേർന്നു, അവർ തങ്ങളുടെ ദൈവവും വിമോചകനുമായവനെ അനുസരിച്ചടത്തോളം കാലം സന്തോഷിക്കുന്നതിൽ തുടരുകയും ചെയ്തു.—പുറപ്പാട് 15:1-21; ആവർത്തനം 28:1, 2, 15, 47.
ശലോമോന്റെ ഭരണത്തിൻകീഴിൽ, “യഹൂദയും ഇസ്രായേലും പെരുപ്പത്തിൽ കടൽക്കരയിലെ മണൽത്തരികൾ പോലെ അനേകരായി, തിന്നുകയും കുടിക്കുകയും സന്തോഷിക്കുകയും ചെയ്തിരുന്നു.” അത് ഒരുപക്ഷേ ചരിത്രത്തിലെ അതിമഹത്തായ സൗധമായ, യരുശലേമിലെ യഹോവയുടെ ആരാധനാലയത്തിന്റെ പണിയോടെ പാരമ്യത്തിലെത്തിയ വലിയ സന്തോഷത്തിന്റെ ഒരു സമയമായിരുന്നു.—1 രാജാക്കൻമാർ 4:20; 6:11-14.
ആധുനികകാലത്തെ സന്തുഷ്ട ജനത
പുരാതന ഇസ്രായേൽ ഒരു ആധുനിക ജനതയെ മുൻനിഴലാക്കി. ഏതിനെ? മദ്ധ്യപൗരസ്ത്യദേശത്തെ രാഷ്ട്രീയ ഇസ്രായേലിനെയോ? പോരാട്ടത്തിലേർപ്പെട്ടിരിക്കുന്ന ആ ജനത അശേഷം സന്തുഷ്ടമല്ലെന്ന് വാർത്താറിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഐക്യരാഷ്ട്രങ്ങൾ എന്നു വിളിക്കപ്പെടുന്നത് അതിന്റെ അംഗരാഷ്ട്രങ്ങൾക്ക് യഥാർത്ഥ സന്തുഷ്ടി കൈവരുത്തിയിട്ടുണ്ടോ? ഇല്ല, യഥാർത്ഥ സന്തുഷ്ടി ഇന്നത്തെ രാഷ്ട്രീയ ജനതകളിലൊന്നിലും കാണപ്പെടുന്നില്ല. അത്യാഗ്രഹവും, അഴിമതിയും സത്യസന്ധതയില്ലായ്മയും പെരുകിയിരിക്കുന്നു, കൂടാതെ അനേകം രാജ്യങ്ങളിൽ ജനസാമാന്യം കേവലം നിലനിൽപ്പിനുവേണ്ടി അസന്തുഷ്ടമായി പോരാടുകയാണ്.—സദൃശവാക്യങ്ങൾ 28:15; 29:2.
എന്നിരുന്നാലും, ഇന്ന് അത്യന്തം സന്തോഷമുള്ള ശ്രദ്ധേയമായ ഒരു ജനതയുണ്ട്. അത് ഒരു രാഷ്ട്രീയജനതയല്ല, എന്തുകൊണ്ടെന്നാൽ അതിന്റെ ശിരസ്സായ യേശുക്രിസ്തു അതിലെ ജനത്തെ സംബന്ധിച്ച് ഇപ്രകാരം പറഞ്ഞു: “നിങ്ങൾ ഈ ലോകത്തിന്റെ ഭാഗമല്ല.” (യോഹന്നാൻ 15:19) ഐക്യരാഷ്ട്രങ്ങൾ പേരിൽ മാത്രം ഐക്യത്തിലായിരിക്കുമ്പോൾ ഈ സന്തുഷ്ട ജനത “എല്ലാ ജനതകളിൽനിന്നും ഗോത്രങ്ങളിൽനിന്നും ജനങ്ങളിൽനിന്നും ഭാഷകളിൽനിന്നും” സമാധാനപ്രിയരായ അനുയായികളെ ആകർഷിക്കുന്നു. (വെളിപ്പാട് 7:4, 9) ഇപ്പോൾ അതിന്റെ സംഖ്യ നാൽപ്പതുലക്ഷത്തിൽ അധികമായിരിക്കുന്നതിനാൽ അതിന്റെ ജനസംഖ്യ യുഎൻ-ന്റെ 159 അംഗരാഷ്ട്രങ്ങളിൽ 60 എണ്ണത്തിന്റെ ജനസംഖ്യയെക്കാൾ അധികമായിരിക്കുന്നു. ഈ നാൽപ്പതുലക്ഷം ആളുകളുടെ മാതൃഭാഷകളുടെ എണ്ണം ഏതാണ്ട് 200 ആണ്; എന്നിരുന്നാലും അവരെല്ലാം “നിർമ്മലഭാഷ” സംസാരിക്കുന്നതിൽ ഐക്യപ്പെട്ടിരിക്കുന്നു.—സെഫന്യാവ് 3:9.
ഇത്രയധികം വ്യത്യസ്ത സംസ്കാരങ്ങളിൽപ്പെട്ടവർ ഒരു പൊതുഭാഷ സംസാരിക്കുന്നത് ആശ്ചര്യമല്ലേ? യഥാർത്ഥത്തിലല്ല, കാരണം ഈ ഐക്യപ്പെടുത്തുന്ന ഏക ഭാഷയിൽ ആസന്നമായിരിക്കുന്ന ദൈവത്തിന്റെ നീതിയുള്ള രാജ്യത്തിന്റെ ദൂത് ഉൾപ്പെടുന്നു. ഈ സന്തുഷ്ട ജനത “ഭൂമിയുടെ അറുതിയിൽ നിന്ന്” വരുന്നു, ലോകവിസ്തൃതമായി ‘യഹോവയുടെ സാക്ഷികൾ’ എന്ന് അറിയപ്പെടുകയും ചെയ്യുന്നു. (യെശയ്യാവ് 43:5-7, 10; സെഖര്യാവ് 8:23) നിങ്ങൾ ഈ ഗോളത്തിന്റെ ഉപരിതലത്ത് എവിടെത്തന്നെ സഞ്ചരിച്ചാലും നിങ്ങൾ അവരെ കണ്ടെത്തും.
യെശയ്യാവ് 2:2-4-ൽ സകല ജനതകളിൽനിന്നുമുള്ള ഒരു പുരുഷാരം ഇപ്രകാരം പറഞ്ഞുകൊണ്ട് ഒഴുകിവരുന്നതായി ദൈവത്തിന്റെ പ്രവാചകൻ വർണ്ണിക്കുന്നു: “ജനങ്ങളേ വരുവിൻ, നമുക്ക് യഹോവയുടെ പർവതത്തിലേക്ക്, യാക്കോബിൻ ദൈവത്തിന്റെ ആലയത്തിലേക്ക് കയറിപ്പോകാം; അവൻ നമുക്ക് തന്റെ വഴികളെ ഉപദേശിച്ചുതരികയും നാം അവന്റെ പാതകളിൽ നടക്കുകയും ചെയ്യും.” മററുള്ളവർ യഹോവയുടെ ഇഷ്ടം ചെയ്യാൻ പഠിക്കുന്നതിന് അവന്റെ വചനമാകുന്ന ബൈബിളിലൂടെയുള്ള അവന്റെ പ്രബോധനങ്ങൾ സ്വീകരിക്കുന്നതിന് ഇവർ ക്ഷണിക്കുന്നു. ഈ ഒരു ജനത യഥാർത്ഥ സമാധാനത്തിന്റെ വഴി പിൻതുടരുന്നു, അതിലെ ആളുകൾ ഇപ്പോൾത്തന്നെ ‘മേലാൽ യുദ്ധം അഭ്യസിക്കാതെ, വാളുകളെ കൊഴുക്കളായും കുന്തങ്ങളെ കോതുകത്രികകളായും അടിച്ചുതീർത്തിരിക്കുന്നു.’ നിശ്ചയമായും ഒരു സന്തുഷ്ട ജനത!
നിങ്ങൾക്കും ഈ സന്തോഷത്തിൽ പങ്കുകൊള്ളാം. നിങ്ങൾക്ക് രാജാവായ ക്രിസ്തുയേശു നാശകാരികളായ മനുഷ്യരെയും ഗവൺമെൻറുകളെയും നീക്കം ചെയ്യുകയും ഭൂമിയിൽ പറുദീസ പുനഃസ്ഥാപിക്കുകയും ചെയ്യുന്ന, അതിശീഘ്രം അടുത്തുവരുന്ന നാളിനെക്കുറിച്ച് പഠിക്കാൻ കഴിയും. (ദാനിയേൽ 2:44; മത്തായി 6:9, 10) തുടർന്നുവരുന്ന പേജുകൾ കാണിക്കുന്നതുപോലെ ഇപ്പോൾപോലും, യഥാർത്ഥത്തിൽ ഐക്യമുള്ള ഒരു ജനത എന്ന നിലയിൽ യഹോവയുടെ സാക്ഷികൾ യഥാർത്ഥ സമാധാനത്തിന്റെ ആ മഹത്തായ യുഗത്തിനുവേണ്ടി ഒരുങ്ങുന്ന തങ്ങളുടെ വേലയിൽ വലിയ സന്തോഷം കണ്ടെത്തുന്നു. (w91 1⁄1)