നിങ്ങൾ നഷ്ടപ്പെടുത്തരുതാത്ത ഒരു സംഭവം
“എന്റെ ഓർമ്മക്കായി ഇതു ചെയ്തുകൊണ്ടിരിക്കുക.” ലൂക്കോസ് 22:19-ൽ കാണപ്പെടുന്ന നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ഈ വാക്കുകൾ അവൻ തന്റെ മരണത്തിന്റെ സ്മാരകം ഏർപ്പെടുത്തിയ സമയത്ത് പറയപ്പെട്ടതാണ്. യേശുവിന്റെ മരണമാണ് മനുഷ്യവർഗ്ഗത്തിന് പറുദീസായവസ്ഥകളിൽ നിത്യജീവൻ സമ്പാദിക്കുന്നതിനുള്ള പ്രതീക്ഷ തുറന്നുകൊടുത്തത്. അതുകൊണ്ട്അവന്റെ മരണം നാം ഓർമ്മിക്കേണ്ട ഒരു പ്രധാന കാര്യമാണ്.
നിങ്ങൾ അതിന്റെ സ്മാരകം ഈ വർഷം ആചരിക്കുമോ?
ദയവായി ഈ പ്രധാനപ്പെട്ട സംഭവത്തിന്റെ സ്മാരകം ആചരിക്കുന്നതിന് യഹോവയുടെ സാക്ഷികളോടൊത്ത് ചേരാനുള്ള അവരുടെ ഈ ക്ഷണം സ്വീകരിക്കുക. ഈ ആഘോഷം ബൈബിളിലെ ചാന്ദ്ര പഞ്ചാംഗത്തിൽ നീസാൻ 14-നോട് ഒത്തുവരുന്ന തീയതിയിലെ സൂര്യാസ്തമയത്തിനു ശേഷമായിരിക്കും. നിങ്ങൾ മറക്കാതിരിക്കേണ്ടതിന് ഈ തീയതി നിങ്ങളുടെ കലണ്ടറിൽ അടയാളപ്പെടുത്തുക. അത് മാർച്ച് 30, 1991 ആണ്. നിങ്ങളുടെ സമൂഹത്തിൽ ഈ സംഭവം ആചരിക്കുന്ന സ്ഥലവും കൃത്യമായ സമയവും സ്ഥലത്തെ യഹോവയുടെ സാക്ഷികൾക്ക് നിങ്ങളോട് പറയാൻ കഴിയും.