വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g89 9/8 പേ. 26-30
  • ഞാൻ കാണാനാഗ്രഹിച്ചു

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഞാൻ കാണാനാഗ്രഹിച്ചു
  • ഉണരുക!—1989
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ഒരു സന്യാ​സി​മ​ഠ​ത്തി​ലെ “ചപ്പുച​വറ്‌”
  • തീയിൽനി​ന്നു രക്ഷപെട്ടു
  • അയർല​ണ്ടി​ലെ നിധികൾ
  • ദിവ്യ​നാ​മം അനാവ​ര​ണം​ചെ​യ്യ​പ്പെ​ടു​ന്നു
  • മാഞ്ചസ്റ്ററി​ലെ ഒരു ചെറിയ നിക്ഷേപം
  • പുരാതന കയ്യെഴുത്തുപ്രതികൾ—അവയുടെ പഴക്കം നിർണയിക്കുന്നത്‌ എങ്ങനെ?
    ഉണരുക!—2008
  • കോഡ​ക്‌സ്‌ സൈനാ​റ്റി​ക്കസ്‌—മർക്കോ​സി​ന്റെ സുവി​ശേ​ഷ​ത്തി​ന്റെ അവസാ​ന​ഭാ​ഗം
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
  • ദിവ്യസംരക്ഷണത്തിന്റെ തെളിവ്‌
    വീക്ഷാഗോപുരം—1990
  • കോഡ​ക്‌സ്‌ വത്തിക്കാ​നസ്‌—മർക്കോ​സി​ന്റെ സുവി​ശേ​ഷ​ത്തി​ന്റെ അവസാ​ന​ഭാ​ഗം
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
കൂടുതൽ കാണുക
ഉണരുക!—1989
g89 9/8 പേ. 26-30

ഞാൻ കാണാ​നാ​ഗ്ര​ഹി​ച്ചു

‘എന്റെ ബൈബിൾ വിവർത്ത​നം​ചെ​യ്യു​ന്ന​തി​നു​പ​യോ​ഗിച്ച കൈ​യെ​ഴു​ത്തു​പ്ര​തി​കൾ എവി​ടെ​യാ​ണു​ള്ളത്‌? ഞാൻ എന്നോ​ടു​തന്നെ മിക്ക​പ്പോ​ഴും ചോദി​ച്ചി​രു​ന്നു. അവ എത്ര പഴക്കമു​ള്ള​താ​ണെന്ന്‌ എങ്ങനെ നിശ്ചയി​ക്കാൻ കഴിയും? അവ യുഗങ്ങ​ളിൽ എങ്ങനെ സൂക്ഷി​ക്ക​പ്പെട്ടു? വളരെ​യ​ധി​കം നൂററാ​ണ്ടു​കൾക്കു​ശേഷം അവ മൂല ബൈബിൾഎ​ഴു​ത്തു​കളെ കൃത്യ​മാ​യി പ്രതി​നി​ധാ​നം​ചെ​യ്യു​ന്നു​വെന്ന്‌ നമുക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാൻ കഴിയു​മോ? ബൈബി​ളി​ലുള്ള എന്റെ സ്വന്തം വിശ്വാ​സം ഇപ്പോൾ ഭദ്രമാണ്‌, എന്നാൽ ബൈബിൾ വിദഗ്‌ദ്ധ​മായ ഒരു വഞ്ചനയാ​ണെന്ന്‌ വിശ്വ​സി​ക്ക​ത്ത​ക്ക​വണ്ണം വളർത്ത​പ്പെ​ട്ടി​രു​ന്ന​തു​കൊണ്ട്‌ ഇവ പോലുള്ള ചോദ്യ​ങ്ങൾ എന്നെ എപ്പോ​ഴും അമ്പരി​പ്പി​ച്ചി​രു​ന്നു. എന്റെ ജിജ്ഞാസ ഞാൻ യൂറോപ്പ്‌ സന്ദർശി​ച്ചു​കൊ​ണ്ടി​രു​ന്ന​പ്പോൾ അവിടത്തെ ഏററം പ്രസി​ദ്ധ​മായ ചില ലൈ​ബ്ര​റി​കൾ സന്ദർശി​ക്കു​ന്ന​തിന്‌ എന്നെ പ്രേരി​പ്പി​ച്ചു. എന്റെ ആദ്യ സന്ദർശനം ഇററലി​യി​ലെ റോമി​ലാ​യി​രു​ന്നു, അവിടെ ശതക്കണ​ക്കിന്‌ ബൈബിൾ കൈ​യെ​ഴു​ത്തു​പ്ര​തി​കൾ കാണാം.

കോട്ട​കെ​ട്ടി​യു​റ​പ്പിച്ച നഗരം​പോ​ലെ​യുള്ള വത്തിക്കാൻ നഗരത്തി​ന്റെ ഉയർന്നു​നിൽക്കുന്ന ചുവരു​കൾക്കും കനത്ത സുരക്ഷി​തത്വ ഏർപ്പാ​ടു​കൾക്കും പിന്നിൽ താൻ യഥാർത്ഥ​ത്തിൽ ഒരു ഭണ്ഡാഗാ​ര​ത്തി​ലേ​ക്കാണ്‌ പ്രവേ​ശി​ക്കു​ന്ന​തെന്ന ധാരണ​യാണ്‌ ഒരുവന്‌ ലഭിക്കുക. വത്തിക്കാൻ ലൈ​ബ്രറി പാപ്പാ​യു​ടെ അരമന​യു​ടെ അങ്കണത്തി​ലാണ്‌ സ്ഥിതി​ചെ​യ്യു​ന്നത്‌. അതു​കൊണ്ട്‌ സന്ദർശ​കർക്ക്‌ പ്രത്യേക സന്ദർശ​നാ​നു​മതി ആവശ്യ​മാണ്‌.

ഇവി​ടെ​യാണ്‌ പ്രസി​ദ്ധ​മായ 1209-ാം നമ്പർ വത്തിക്കാൻ കൈ​യെ​ഴു​ത്തു​പ്രതി അഥവാ കോഡ​ക്‌സ്‌ വത്തിക്കാ​നസ്‌ സൂക്ഷി​ച്ചി​രി​ക്കു​ന്നത്‌. സാധാ​ര​ണ​യാ​യി അത്‌ “ബി” എന്ന സംജ്ഞയാ​ലാണ്‌ പരാമർശി​ക്ക​പ്പെ​ടു​ന്നത്‌. അതിൽ ക്രി.വ. നാലാം നൂററാ​ണ്ടി​ന്റെ പ്രാരം​ഭ​കാ​ല​ത്തോ​ളം മുമ്പത്തെ എബ്രായ തിരു​വെ​ഴു​ത്തു​ക​ളും ക്രിസ്‌തീയ ഗ്രീക്ക്‌ തിരു​വെ​ഴു​ത്തു​ക​ളു​ടെ അധിക​ഭാ​ഗ​വും അടങ്ങി​യി​രി​ക്കു​ന്നു—അപ്പോ​സ്‌ത​ലൻമാ​രു​ടെ നാളു​കൾക്കു​ശേഷം 300-ൽകുറഞ്ഞ വർഷം മുമ്പ​ത്തേ​തു​തന്നെ. അത്‌ കുറഞ്ഞ​പക്ഷം 1481 മുതൽ വത്തിക്കാൻ ലൈ​ബ്ര​റി​യി​ലുണ്ട്‌. എന്നാൽ അത്‌ അക്കാദ​മിക ലോക​ത്തിന്‌ 1889-90 വരെ ലഭ്യമാ​ക്ക​പ്പെ​ട്ടില്ല.

എന്റെ ആദ്യ ധാരണ എഴുത്ത്‌ അതിശ​യ​ക​ര​മാം​വണ്ണം വ്യക്തവും മങ്ങലി​ല്ലാ​ത്ത​തു​മാ​ണെ​ന്നാ​യി​രു​ന്നു. പ്രത്യ​ക്ഷ​ത്തിൽ ആദ്യമഷി മങ്ങി​പ്പോ​യി​രു​ന്നു. ഒരു പിൽക്കാല പകർപ്പെ​ഴു​ത്തു​കാ​രൻ ഓരോ അക്ഷരത്തി​നും മീതെ എഴുതി, അങ്ങനെ കോഡ​ക്‌സി​ന്റെ ആദ്യഭം​ഗി​യി​ല​ധി​ക​വും നഷ്ടപ്പെട്ടു. ഗ്രീക്കി​ലുള്ള വിശു​ദ്ധ​തി​രു​വെ​ഴു​ത്തു​ക​ളു​ടെ മിക്കവാ​റു​മെല്ലാ കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളും പോലെ വത്തിക്കാ​ന​സും ഒരു കോഡ​ക്‌സാണ്‌, അതായത്‌, ഒരു ചുരു​ളാ​യി​രി​ക്കാ​തെ താളു​ക​ളുള്ള ഒരു പുസ്‌ത​ക​മാണ്‌. അത്‌ ചർമ്മ പത്രത്തിൻമേ​ലാണ്‌ (മൃദു​ല​മായ ചർമ്മം) എഴുത​പ്പെ​ട്ടി​രി​ക്കു​ന്നത്‌, ഇളംമൃ​ഗ​ങ്ങ​ളു​ടെ തുകലു​ക​ളിൽനി​ന്നു തയ്യാർചെയ്‌ത ഒരു ലേഖന​വ​സ്‌തു​വാ​ണത്‌.

‘അങ്ങനെ​യുള്ള പ്രമാ​ണ​ങ്ങ​ളു​ടെ പഴക്കം എങ്ങനെ നിർണ്ണ​യി​ക്കാൻ കഴിയും?’ ഞാൻ അറിയാ​നാ​ഗ്ര​ഹി​ച്ചു. കൈ​യെ​ഴു​ത്തി​ന്റെ രീതി ഒരു മുഖ്യ​ഘ​ട​ക​മാണ്‌, ഞാൻ മനസ്സി​ലാ​ക്കി. ലൈ​ബ്ര​റി​യി​ലെ സെക്ര​ട്ടറി കൈ​യെ​ഴു​ത്തു​പ്ര​തി​യി​ലെ വളരെ വ്യത്യ​സ്‌ത​മായ രണ്ടുതരം കൈ​യെ​ഴു​ത്തു​കൾ കാണി​ച്ചു​തന്നു. ഉല്‌പത്തി മുതൽ എബ്രായർ വരെ എഴുതി​യി​രി​ക്കു​ന്നത്‌ അൺഷ്യൽ എന്നു വിളി​ക്ക​പ്പെ​ടുന്ന കൈ​യെ​ഴു​ത്തി​ലാണ്‌. ഇത്‌ ക്രി.മു. നാലാം നൂററാ​ണ്ടു മുതൽ ക്രി.വ. എട്ടോ ഒൻപതോ നൂററാ​ണ്ടു വരെ പുസ്‌ത​കങ്ങൾ എഴുതു​ന്ന​തിന്‌ ഉപയോ​ഗി​ക്ക​പ്പെ​ട്ടി​രുന്ന വല്യക്ഷര രീതി​യാ​യി​രു​ന്നു. വാക്കു​കൾക്കു മദ്ധ്യേ ഇടയി​ല്ലാ​യി​രു​ന്നു, ചിഹ്‌ന​ന​ങ്ങ​ളു​മി​ല്ലാ​യി​രു​ന്നു. മറിച്ച്‌ വെളി​പ്പാട്‌ (മൂല കൈ​യെ​ഴു​ത്തു​പ്ര​തി​യു​ടെ ഭാഗമാ​യി​രു​ന്നില്ല) മിനി​സ്‌കൂൾ കൈ​യെ​ഴു​ത്തിൽ എഴുതി​യി​രി​ക്കു​ന്നു, അതായത്‌, ഒരു തുടർച്ച​യായ രീതി​യിൽ അനേകം അക്ഷരങ്ങൾ കൂട്ടി​യോ​ജി​പ്പി​ക്കുന്ന വളവുള്ള രൂപത്തി​ലാ​ണിത്‌. വലിപ്പ​ക്കു​റ​വുള്ള ഈ രീതി പൊ.യു. ഒൻപതാം നൂററാ​ണ്ടി​ന്റെ ആരംഭ​ത്തി​ലാണ്‌ പ്രചാ​ര​ത്തി​ലാ​യത്‌.

പുരാതന എഴുത്തു​കൾ പഠിക്കുന്ന ശാസ്‌ത്രം പാലി​യോ​ഗ്രാ​ഫി എന്നു വിളി​ക്ക​പ്പെ​ടു​ന്നു. എന്നിരു​ന്നാ​ലും, ഒരു വ്യക്തി​യു​ടെ എഴുത്തി​ന്റെ രീതി അയാളു​ടെ ആയുഷ്‌കാ​ലത്ത്‌ സാധാ​ര​ണ​യാ​യി വളരെ​യ​ധി​കം മാറു​ന്നി​ല്ലാ​ത്ത​തു​കൊണ്ട്‌ എഴുത്തി​ന്റെ രീതി​യു​ടെ തെളി​വി​നെ മാത്രം ആശ്രയിച്ച്‌ ഏതാണ്ട്‌ 50 വർഷഘ​ട്ട​ത്തി​ലു​മ​ധി​കം കൃത്യ​മാ​യി ഒരു കൈ​യെ​ഴു​ത്തു​പ്ര​തി​യു​ടെ പഴക്കം നിർണ്ണ​യി​ക്കാൻ കഴിക​യില്ല.

ഒരു സന്യാ​സി​മ​ഠ​ത്തി​ലെ “ചപ്പുച​വറ്‌”

അടുത്ത​താ​യി എന്റെ സഞ്ചാര​പ​ട്ടി​ക​യിൽ ഉണ്ടായി​രു​ന്നത്‌ ഇംഗ്ലണ്ടാ​യി​രു​ന്നു. ഇവിടെ ബൈബിൾ കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളു​ടെ ഏററവും വലിയ ഒരു ശേഖരം കാണാ​നുണ്ട്‌. ലണ്ടനിലെ ബ്രിട്ടീഷ്‌ കാഴ്‌ച​ബം​ഗ്ലാ​വി​ന്റെ മുമ്പിലെ പ്രൗഢി​യേ​റിയ പടവുകൾ കയറി​യത്‌ തീർച്ച​യാ​യും എന്റെ പ്രതീ​ക്ഷയെ ഉയർത്തി. ഇത്‌ കീർത്തി​പ്പെട്ട കോഡ​ക്‌സ്‌ സൈനാ​റ​റി​ക്ക​സി​ന്റെ ഭവനമാണ്‌. (ഈ കൈ​യെ​ഴു​ത്തു​പ്ര​തി​യു​ടെ ചില താളുകൾ 1844-ൽ സീനാ​യി​യി​ലെ ഒരു സന്യാ​സി​മ​ഠ​ത്തി​ലെ ചവററു​കൊ​ട്ട​യിൽ എങ്ങനെ കണ്ടെത്തി​യെ​ന്നുള്ള ശ്രദ്ധേ​യ​മായ കഥ 1979 ഒക്‌ടോ​ബർ 8-ലെ എവേക്കി!ന്റെ ലക്കത്തിൽ പറഞ്ഞി​ട്ടു​ണ്ടാ​യി​രു​ന്നു.) വത്തിക്കാ​ന​സും ഈ കൈ​യെ​ഴു​ത്തു​പ്ര​തി​യു​മാണ്‌ വിശുദ്ധ തിരു​വെ​ഴു​ത്തു​ക​ളു​ടെ പുതി​യ​ലോ​ക​ഭാ​ഷാ​ന്തരം വിവർത്ത​നം​ചെയ്‌ത ഗ്രീക്ക്‌ പാഠത്തി​ന്റെ മുഖ്യ ആധാരം. കോഡ​ക്‌സ്‌ അലക്‌സാ​ണ്ട്രി​യാ​ന​സി​നോ​ടു​കൂ​ടെ അത്‌ പ്രദർശി​പ്പി​ച്ചി​രി​ക്കു​ന്നത്‌ ഞാൻ കണ്ടു.

സൈനാ​റ​റി​ക്ക​സിന്‌ ഈ മാസി​ക​യു​ടെ ഇരട്ടി​യി​ല​ധി​കം വരുന്ന പേജ്‌ വിസ്‌തൃ​തി​യുണ്ട്‌. അതിന്‌ നേർത്ത ചർമ്മപ​ത്ര​ത്തിൽ ഒരു പേജിൽ നാലു പംക്തി​ക​ളുണ്ട്‌. സൈനാ​റ​റി​ക്ക​സി​ന്റെ അന്താരാ​ഷ്‌ട്ര സംജ്ഞ എബ്രായ അക്ഷരമാ​ല​യു​ടെ ആദ്യക്ഷ​ര​മായ ആലേഫാണ്‌, “א”. അതും ക്രി.വ. നാലാം നൂററാ​ണ്ടി​ലേ​താ​ണെന്ന്‌ പറയ​പ്പെ​ടു​ന്നു, എന്നാൽ അത്‌ വത്തിക്കാ​ന​സിന്‌ അല്‌പ​കാ​ല​ശേ​ഷ​മു​ള്ള​താ​ണെന്ന്‌ പരിഗ​ണി​ക്ക​പ്പെ​ടു​ന്നു.

സൈനാ​റ​റി​ക്കസ്‌ പോ​ലെ​യുള്ള കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളു​ടെ കണ്ടുപി​ടു​ത്തം പ്രധാ​ന​മാണ്‌, എന്തു​കൊ​ണ്ടെ​ന്നാൽ അങ്ങനെ​യുള്ള കണ്ടുപി​ടു​ത്ത​ങ്ങൾക്കു​മുമ്പ്‌ പകർപ്പെ​ഴു​ത്തി​ലെ അനേകം തെററു​ക​ളും കള്ളവാ​ക്യ​ങ്ങൾ പോലും അടങ്ങിയ വളരെ പിൽക്കാ​ലത്തെ പ്രതി​ക​ളിൽനിന്ന്‌ വിവർത്ത​നങ്ങൾ നടത്തേ​ണ്ട​തു​ണ്ടാ​യി​രു​ന്നു. ദൃഷ്‌ടാ​ന്ത​മാ​യി, വ്യഭി​ചാ​രി​ണി​യായ സ്‌ത്രീ​യെ​ക്കു​റി​ച്ചുള്ള യോഹ​ന്നാൻ 7:53–യോഹന്നാൻ8:11-ലെ വിവരണം പിൽക്കാ​ലത്തു കൂട്ടി​ച്ചേർത്ത​താ​ണെന്ന്‌ സൈനാ​റ​റി​ക്ക​സും വത്തിക്കാ​ന​സു​മാ​യി​രു​ന്നു സൂചി​പ്പി​ച്ചത്‌, കാരണം രണ്ടു കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളി​ലും അതടങ്ങി​യി​ട്ടില്ല.

തീയിൽനി​ന്നു രക്ഷപെട്ടു

അതേ പ്രദർശ​ന​പെ​ട്ടി​യി​ലാണ്‌ കോഡ​ക്‌സ്‌ അലക്‌സാ​ണ്ട്രി​യാ​നസ്‌ (എ) ഇരിക്കു​ന്നത്‌. അത്‌ ക്രി.വ. 400-450-ലേതാ​ണെന്ന്‌ കണക്കാ​ക്ക​പ്പെ​ടു​ന്നു. ഞാൻ കണ്ടതി​ലേ​ക്കും അതിമ​നോ​ഹ​ര​മാ​യി എഴുത​പ്പെട്ട കൈ​യെ​ഴു​ത്തു​പ്ര​തി​യാ​ണ​തെന്ന്‌ എനിക്കു തോന്നി. ഈജി​പ്‌റ​റി​ലെ അലക്‌സാ​ണ്ട്രി​യാ​യി​ലുള്ള പേട്രി​യാർക്കൽ ലൈ​ബ്ര​റി​യിൽനി​ന്നാണ്‌ അതിന്റെ പേരു​ണ്ടാ​യത്‌. ഇംഗ്ലണ്ടി​ലെ ജയിംസ്‌ ഒന്നാമന്‌ അതു കൊടു​ക്ക​പ്പെ​ടു​ന്ന​തി​നു​മുമ്പ്‌ അവി​ടെ​യാണ്‌ അതു സൂക്ഷി​ക്ക​പ്പെ​ട്ടി​രു​ന്നത്‌. 1611-ലെ പ്രസിദ്ധ ബൈബിൾവി​വർത്ത​ന​ത്തിന്‌ അധികാ​ര​പ്പെ​ടു​ത്തി​യത്‌ അദ്ദേഹ​മാ​യി​രു​ന്നു. എന്നിരു​ന്നാ​ലും, ആ വിവർത്തനം പൂർത്തീ​ക​രി​ക്ക​പ്പെട്ട ശേഷം വളരെ കാലം കഴിഞ്ഞ്‌ 1627 വരെ കോഡ​ക്‌സ്‌ അലക്‌സാ​ണ്ട്രി​യാ​നസ്‌ എത്തി​ച്ചേർന്നി​രു​ന്നില്ല.

റോയൽ ലൈ​ബ്ര​റി​യിൽ അത്‌ എപ്പോ​ഴും ശരിയാ​യി സൂക്ഷി​ച്ചി​രു​ന്നു​മില്ല. 1973-ൽ അത്‌ നാശത്തിൽനിന്ന്‌ കഷ്ടിച്ചു രക്ഷപെ​ടു​ക​യാ​യി​രു​ന്നു. കോഡ​ക്‌സ്‌ സൂക്ഷി​ച്ചി​രുന്ന മുറി​യു​ടെ താഴത്തെ മുറി​യിൽ തീ പൊട്ടി​പ്പു​റ​പ്പെട്ടു. എന്നിരു​ന്നാ​ലും, ചിലർ ഈ കൈ​യെ​ഴു​ത്തു​പ്ര​തി​യു​ടെ മൂല്യം വിലമ​തി​ച്ചു​വെന്നു സ്‌പഷ്ട​മാണ്‌, എന്തു​കൊ​ണ്ടെ​ന്നാൽ “കോഡ​ക്‌സ്‌ അലക്‌സാ​ണ്ട്രി​യാ​നസ്‌ കക്ഷത്തിൽവെ​ച്ചു​കൊണ്ട്‌ ‘നൈറ​റ്‌ഗൗ​ണും വലിയ വിഗ്ഗും ധരിച്ച’ പണ്ഡിത​നായ ഡോ. ബെൻറ്‌ലി കെട്ടി​ട​ത്തിൽനിന്ന്‌ നടന്നു​പോ​കു​ന്ന​തി​നെ​ക്കു​റിച്ച്‌ ഒരു ദൃക്‌സാ​ക്ഷി പറയുന്നു.”

വത്തിക്കാ​നസ്‌, സൈനാ​റ​റി​ക്കസ്‌, അലക്‌സാ​ണ്ട്രി​യാ​നസ്‌ എന്നീ മൂന്നു വലിയ കൈ​യെ​ഴു​ത്തു​പ്ര​തി​കൾ ഫോ​ട്ടോ​ഗ്രാ​ഫിക്‌ ഫാക്‌സി​മി​ലി രൂപത്തിൽ വെവ്വേറെ പ്രസി​ദ്ധീ​ക​രി​ച്ചത്‌ 19-ാം നൂററാ​ണ്ടി​ന്റെ ഉത്തരാർദ്ധ​ത്തി​ലാ​യി​രു​ന്നു. ആദ്യത്തെ രണ്ടെണ്ണം പുസ്‌ത​കോ​ല്‌പ്പാ​ദ​ന​ത്തി​നുള്ള മുഖ്യ​വ​സ്‌തു​വാ​യി ചർമ്മപ​ത്രം ഉപയോ​ഗി​ച്ചു​തു​ട​ങ്ങിയ കാലത്തു​തന്നെ എഴുത​പ്പെ​ട്ടി​രു​ന്നു. പപ്പൈ​റ​സി​ന്റെ നാശോൻമു​ഖ​പ്ര​കൃ​തി​യു​ടെ വീക്ഷണ​ത്തിൽ അതി​നെ​ക്കാൾ പഴക്കമുള്ള എന്തെങ്കി​ലും കണ്ടെത്ത​പ്പെ​ടാൻ സാദ്ധ്യ​ത​യി​ല്ലെന്നു തോന്നി—മുൻകാ​ല​ങ്ങ​ളിൽ പപ്പൈ​റ​സി​ലാ​യി​രു​ന്ന​ല്ലോ എഴുതി​യി​രു​ന്നത്‌. എന്നാൽ 1931-ൽ പപ്പൈ​റ​സി​ലുള്ള വളരെ പുരാ​ത​ന​മായ 11 കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളു​ടെ പ്രത്യ​ക്ഷ​ത​യു​ണ്ടാ​യി.

അയർല​ണ്ടി​ലെ നിധികൾ

ഡബ്ലിനി​ലെ നിവാ​സ​പ്ര​ദേ​ശത്ത്‌ അയർല​ണ്ടി​ലെ ഈർപ്പ​മുള്ള ശീതകാ​ലാ​വ​സ്ഥ​യിൽമാ​ത്രം തഴക്കുന്ന മനോ​ഹ​ര​മായ ഹരി​തോ​ദ്യാ​ന​ങ്ങൾക്കി​ട​യി​ലാണ്‌ അമേരി​ക്കൻ ശേഖര​ണ​വി​ദ​ഗ്‌ദ്ധ​നായ ചെസ്‌ററർ ബീററി​യു​ടെ കാഴ്‌ച​ബം​ഗ്ലാ​വും ലൈ​ബ്ര​റി​യും സ്ഥിതി​ചെ​യ്യു​ന്നത്‌. ചരി​ത്ര​സം​ബ​ന്ധ​മായ കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളിൽ തല്‌പ​ര​നാ​യി​രു​ന്ന​തി​നാൽ അദ്ദേഹം സൈനാ​റ​റി​ക്ക​സി​ന്റെ കണ്ടുപി​ടു​ത്ത​ത്തി​നു​ശേ​ഷ​മുള്ള അതി​പ്ര​ധാന ബൈബിൾക​ണ്ടു​പി​ടു​ത്തം നേടി​യെ​ടു​ത്തു. പ്രത്യ​ക്ഷ​ത്തിൽ അത്‌ നാലാം നൂററാ​ണ്ടിൽ ഈജി​പ്‌റ​റി​ലു​ണ്ടാ​യി​രുന്ന ഒരു ക്രിസ്‌തീയ സമൂഹ​ത്തി​ന്റെ പുസ്‌ത​ക​ശേ​ഖ​ര​മാ​യി​രു​ന്നു. “നൈലി​നു സമീപ​മു​ണ്ടാ​യി​രുന്ന ഒരു പുരാ​ത​ന​പ​ള്ളി​യു​ടെ സ്ഥാനത്താണ്‌” അവ കണ്ടുപി​ടി​ക്ക​പ്പെ​ട്ടത്‌.

പപ്പൈ​റസ്‌ ചർമ്മപ​ത്ര​ത്തിൽനിന്ന്‌ തികച്ചും വ്യത്യ​സ്‌ത​മാണ്‌. പപ്പൈ​റസ്‌ നൈൽന​ദി​യു​ടെ ഡൽററാ​പ്ര​ദേ​ശത്തെ വെള്ളങ്ങ​ളിൽ വളർന്ന ഞാങ്ങണ​ച്ചെ​ടി​യിൽനിന്ന്‌ നിർമ്മി​ക്കു​ന്ന​താണ്‌. ക്രി.വ. നാലാം നൂററാ​ണ്ടു​വരെ അത്‌ ചർമ്മപ​ത്ര​ത്തെ​ക്കാൾ വ്യാപ​ക​മാ​യി ഉപയോ​ഗി​ക്ക​പ്പെ​ട്ടി​രു​ന്നു.

നിങ്ങൾ ഡബ്ലിൻ സന്ദർശി​ക്കു​ക​യാ​ണെ​ങ്കിൽ പപ്പൈ​റസ്‌ കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളു​ടെ തെര​ഞ്ഞെ​ടുത്ത ഒരു വലിയ ശേഖരം പ്രദർശി​പ്പി​ച്ചി​രി​ക്കു​ന്നതു നിങ്ങൾക്കു കാണാൻ കഴിയും. p45 എന്നു പരാമർശി​ക്ക​പ്പെ​ടുന്ന അവയി​ലൊന്ന്‌ വളരെ കേടു​ബാ​ധി​ച്ച​താ​ണെ​ങ്കി​ലും അതിൽ നാലു സുവി​ശേ​ഷ​ങ്ങ​ളു​ടെ​യും പ്രവൃ​ത്തി​ക​ളു​ടെ​യും ഭാഗങ്ങ​ള​ട​ങ്ങി​യി​ട്ടുണ്ട്‌. അത്‌ ക്രി.വ. മൂന്നാം നൂററാ​ണ്ടി​ന്റെ പ്രാരംഭ ഭാഗ​ത്തേ​താ​ണെന്ന്‌ കരുത​പ്പെ​ടു​ന്നു.

മൂന്നാം നൂററാ​ണ്ടു മുതൽത​ന്നെ​യു​ള്ള​താണ്‌ p47, അതിൽ വെളി​പ്പാ​ടി​ന്റെ അഥവാ അപ്പോ​ക്ക​ലി​പ്‌സി​ന്റെ കോഡ​ക്‌സി​ന്റെ പത്തു താളുകൾ അടങ്ങി​യി​രി​ക്കു​ന്നു. ക്രി.വ. ഏതാണ്ട്‌ 200 മുതലുള്ള p46ഉം താല്‌പ​ര്യ​ജ​ന​ക​മാണ്‌. ഇത്‌ പൗലോ​സി​ന്റെ ലേഖന​ങ്ങ​ളിൽ ഒൻപ​തെണ്ണം അടങ്ങി​യി​രി​ക്കുന്ന ഒരു കോഡ​ക്‌സാണ്‌. പൗലോ​സി​ന്റെ ലേഖന​ങ്ങ​ളു​ടെ കൂട്ടത്തിൽ റോമ​റി​നു​ശേഷം എബ്രായർ വെച്ചി​രി​ക്കു​ന്നതു ഞാൻ കണ്ടു. ഈ വസ്‌തുത പൗലോ​സി​ന്റെ പേരി​ല്ലാത്ത എബ്രായർ അവനാൽ വിരചി​ത​മാ​ണെന്ന്‌ അംഗീ​ക​രി​ക്ക​പ്പെ​ട്ടി​രു​ന്ന​താ​യി പ്രകട​മാ​ക്കു​ന്നു, ചില ആധുനിക വിമർശകർ ഈ വസ്‌തു​തയെ എതിർക്കു​ന്നുണ്ട്‌.

ഇതുവരെ ഞാൻ കണ്ട എല്ലാ ഗ്രീക്ക്‌ കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളെ​ക്കു​റി​ച്ചും ശ്രദ്ധേ​യ​മായ ഒരു വശം അവയി​ലൊ​ന്നും യഹോ​വ​യെന്ന ദൈവ​നാ​മം അടങ്ങി​യി​ട്ടി​ല്ലെ​ന്നു​ള്ള​താ​യി​രു​ന്നു. ഈ പാഠങ്ങ​ളാണ്‌ ഏററവും പഴക്കമു​ള്ള​തും വിശ്വ​സ​നീ​യ​വു​മെ​ങ്കിൽ പുതിയ ലോക ഭാഷാ​ന്ത​ര​ത്തിൽ അതടങ്ങി​യി​രി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌? ഇംഗ്ലണ്ടി​ലെ കേം​ബ്രി​ഡ്‌ജിൽ ആദ്യം പഠിക്ക​പ്പെട്ട കൈ​യെ​ഴു​ത്തു​പ്ര​തി​ശ​ക​ലങ്ങൾ ഉത്തരത്തി​ന്റെ ഒരു അംശം നൽകുന്നു.

ദിവ്യ​നാ​മം അനാവ​ര​ണം​ചെ​യ്യ​പ്പെ​ടു​ന്നു

കേം​ബ്രി​ഡ്‌ജി​ലെ എന്റെ സന്ദർശനം ഞാൻ എത്ര ആസ്വദി​ച്ചു! അവിടെ പഴയ കോള​ജു​ക​ളു​ടെ ചുററു​വ​രാ​ന്തകൾ അരളി​വൃ​ക്ഷ​ത്തി​ന്റെ ചാഞ്ഞു​കി​ട​ക്കുന്ന കൊമ്പു​ക​ളാ​ലുള്ള കമാന​ങ്ങ​ളാൽ ഫ്രെയിം ചെയ്‌ത​തു​പോ​ലെ നിൽക്കു​ന്നതു കാണാ​മാ​യി​രു​ന്നു! ഈ വിദ്യാ​ഭ്യാ​സ​കേ​ന്ദ്ര​ത്തി​ലേ​ക്കാ​യി​രു​ന്നു കൈറോ ജനിസാ​യി​ലെ ഉള്ളടക്ക​ങ്ങ​ളി​ല​ധി​ക​ഭാ​ഗ​വും കൊണ്ടു​വ​ര​പ്പെ​ട്ടത്‌. ജനിസാ യഹൂദൻമാർ പഴയ പ്രമാ​ണങ്ങൾ സൂക്ഷിച്ച സിന​ഗോ​ഗി​ലെ ഒരു മുറി​യാ​യി​രു​ന്നു.

സാധനങ്ങൾ ശേഖരി​ക്കാ​നുള്ള ഉദ്ദേശ്യ​ത്തിൽ വരുന്ന​വരെ ആക്രമി​ക്കാൻ തയ്യാറായ ഒരു വിഷപ്പാമ്പ്‌ ജനിസാ​യു​ടെ വാതി​ലി​നെ സംരക്ഷി​ക്കു​ന്നു​ണ്ടെ​ന്നുള്ള പഴയ കൈ​റോ​യി​ലെ ഒരു അന്ധവി​ശ്വാ​സം ഡോ. സോളമൻ ഷെസ്‌ററർ 1898-ൽ അതിലെ ഉള്ളടക്കങ്ങൾ കേം​ബ്രി​ഡ്‌ജി​ലേക്കു കൊണ്ടു​പോ​കാ​നുള്ള അനുമതി നേടു​ന്ന​തു​വരെ അവയെ സൂക്ഷി​ക്കാൻ സഹായി​ച്ചി​രു​ന്നു. ഏതാണ്ട്‌ ആയിര​ത്തോ​ളം വർഷം കുന്നു​കൂ​ടിയ പ്രമാ​ണങ്ങൾ കണ്ടുപി​ടി​ക്ക​പ്പെട്ടു. ചപ്പുച​വ​റു​കൾ പോലെ തേയി​ല​പ്പെ​ട്ടി​ക​ളിൽ കുത്തി​ക്കൊ​ള്ളിച്ച്‌ വന്നെത്തിയ കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളു​ടെ ഒരു ഫോട്ടോ ഒരു ലൈ​ബ്ര​റി​യൻ എന്നെ കാണിച്ചു.

അവയു​ടെ​യെ​ല്ലാ​മി​ട​യിൽ വലിയ താൽപ​ര്യ​മു​ണർത്തിയ ഒരു പാലിം​പ്‌സെ​സ്‌ററ്‌ അഥവാ ആവർത്തിച്ച്‌ എഴുത​പ്പെട്ട ഒരു ചുരുൾ കണ്ടെത്ത​പ്പെട്ടു. “പാലിം​പ്‌സെ​സ്‌ററി”ന്റെ അർത്ഥം “വീണ്ടും തൂത്തു​മാ​യി​ക്ക​പ്പെട്ട” എന്നാണ്‌. അത്‌ വിലയുള്ള ലേഖന​വ​സ്‌തു വീണ്ടും ഉപയോ​ഗി​ക്കാൻക​ഴി​യ​ത്ത​ക്ക​വണ്ണം മൂല എഴുത്ത്‌ കഴുകി​യോ തൂത്തോ നീക്കം​ചെയ്‌ത ഒരു പ്രമാ​ണത്തെ പരാമർശി​ക്കു​ന്നു. പലപ്പോ​ഴും മൂല എഴുത്ത്‌ പിന്നെ​യും മനസ്സി​ലാ​ക്കാൻ കഴിയു​മാ​യി​രു​ന്നു.

ഈ സംഗതി​യിൽ, ഒരു പിൽക്കാല എഴുത്തി​ന​ടി​യിൽ, ക്രി.വ. രണ്ടാം നൂററാ​ണ്ടിൽ ജീവിച്ച ഒരു യഹൂദ​മ​താ​നു​സാ​രി​യാ​യി​രുന്ന അക്വിലാ ഗ്രീക്കി​ലേക്കു വിവർത്ത​നം​ചെയ്‌ത എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളു​ടെ ഒരു ഭാഗത്തി​ന്റെ ഒരു പ്രതി കണ്ടെത്ത​പ്പെട്ടു. ഗ്രീക്ക്‌ പാഠത്തി​ന്റെ പല സ്ഥലങ്ങളി​ലും പഴയ എബ്രായ അക്ഷരങ്ങ​ളിൽ യഹോവ എന്ന നാമം എഴുത​പ്പെ​ട്ടി​രി​ക്കു​ന്നതു നിരീ​ക്ഷി​ക്കു​ന്നത്‌ എനിക്ക്‌ കൗതു​ക​ക​ര​മാ​യി​രു​ന്നു. ക്രി.വ. രണ്ടാം നൂററാ​ണ്ടി​ലും ഗ്രീക്ക്‌ കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളിൽ എബ്രാ​യ​യിൽ യഹോ​വ​യു​ടെ നാമം എഴുത​പ്പെ​ട്ടി​രു​ന്നു​വെന്ന്‌ ഇതു പ്രകട​മാ​ക്കു​ന്നു. അതു​കൊണ്ട്‌ യേശു​വി​ന്റെ ശിഷ്യൻമാർ ദിവ്യ​നി​ശ്വ​സ്‌ത​ത​യിൽ ആദ്യം ഗ്രീക്ക്‌ തിരു​വെ​ഴു​ത്തു​കൾ എഴുതി​യ​പ്പോൾ അവരും അതുപ​യോ​ഗി​ച്ചി​രി​ക്കു​മെ​ന്ന​തി​നെ സംശയി​ക്കാൻ കാരണ​മില്ല.

“ബൈബിൾ പുസ്‌ത​ക​ങ്ങ​ളു​ടെ​യും ക്ലാസ്സിക്കൽ ഗ്രന്ഥകാ​രൻമാ​രു​ടെ സകല കൃതി​ക​ളു​ടെ​യും മിക്കവാ​റു​മെല്ലാ മദ്ധ്യയുഗ കൃതി​ക​ളു​ടെ​യും കാര്യ​ത്തിൽ മൂല കൈ​യെ​ഴു​ത്തു​ക​ളും അവയുടെ സകല ആദിമ​പ്ര​തി​ക​ളും അപ്രത്യ​ക്ഷ​പ്പെ​ട്ടി​രി​ക്കു​ന്നു”വെന്ന്‌ ബൈബിൾപാ​ഠ​ങ്ങ​ളു​ടെ ഒരു പിൽക്കാല പണ്ഡിത​നായ എഫ്‌.ജി. കെനിയൻ എഴുതി. എന്നിരു​ന്നാ​ലും, ക്രിസ്‌തീയ ഗ്രീക്ക്‌ തിരു​വെ​ഴു​ത്തു​ക​ളു​ടെ ഏററവും പഴക്കമു​ള്ള​താ​യി അറിയ​പ്പെ​ടുന്ന കൈ​യെ​ഴു​ത്തു പ്രതി ഏതാണ്‌?

മാഞ്ചസ്റ്ററി​ലെ ഒരു ചെറിയ നിക്ഷേപം

അത്‌ യോഹ​ന്നാൻ 18:31-34, 37, 38ന്റെ ഒരു ശകലം മാത്ര​മാണ്‌, അതിന്‌ മൂന്നര ഇഞ്ച്‌ നീളവും രണ്ടേകാൽ ഇഞ്ച്‌ വീതി​യു​മുണ്ട്‌. യോഹ​ന്നാ​ന്റെ സുവി​ശേഷം ആദ്യം എഴുത​പ്പെ​ട്ടത്‌ ക്രി.വ. 98ൽ ആയിരു​ന്നു. ഈ ശകല​പ്രതി അല്‌പ​കാ​ല​ശേഷം മാത്ര​മാണ്‌ നിർമ്മി​ക്ക​പ്പെ​ട്ടത്‌. അത്‌ ക്രി.വ. 100-150-ലേതാ​ണെന്ന്‌ കണക്കാ​ക്ക​പ്പെ​ടു​ന്നു. അത്‌ എവി​ടെ​യാണ്‌ കണ്ടെത്ത​പ്പെ​ട്ടത്‌? ഇംഗ്ലണ്ടി​ലെ 19-ാം നൂററാ​ണ്ടി​ലെ പഞ്ഞിവ്യ​വ​സാ​യ​ത്തി​ന്റെ സമ്പന്നപ​ട്ട​ണ​മാ​യി​രുന്ന മാഞ്ചസ്‌റ​റ​റിൽ. അവിടെ ജോൺ റൈലാൻഡ്‌സ്‌ ലൈ​ബ്ര​റി​യിൽ അപൂർവം ചില സന്ദർഭ​ങ്ങ​ളിൽ ഈ ശകലം പ്രദർശി​പ്പി​ക്ക​പ്പെ​ടു​ന്നു.

ഇത്തര​മൊ​രു ശകലത്തിൽനിന്ന്‌ പുസ്‌ത​ക​ത്തി​ന്റെ മൂല പരിമാ​ണങ്ങൾ എങ്ങനെ കണക്കു​കൂ​ട്ടാ​മെന്ന്‌ ലൈ​ബ്രേ​റി​യൻ ദയാപൂർവം എന്നോടു വിശദീ​ക​രി​ച്ചു. ഈ മാസി​ക​യു​ടെ പേജു​വ​ലി​പ്പ​ത്തോ​ടു താരത​മ്യ​പ്പെ​ടു​ത്താ​വുന്ന 130 പേജു​ക​ളു​ണ്ടാ​യി​രുന്ന യോഹ​ന്നാ​ന്റെ സുവി​ശേ​ഷ​ത്തി​ന്റെ ഒരു കോഡ​ക്‌സിൽനിന്ന്‌ വന്നതാ​ണ​തെന്ന്‌ കണക്കാ​ക്ക​പ്പെ​ടു​ന്നു. രണ്ടു ഗ്ലാസ്‌ പ്ലേററു​കൾക്കി​ട​യിൽ വെച്ചി​രി​ക്കുന്ന ശകലം അങ്ങേയ​ററം ദുർബ​ല​മായ ഒരു പപ്പടം പോലെ കാണ​പ്പെ​ടു​ന്നു. എങ്കിൽപോ​ലും അനേകം പപ്പൈ​റസ്‌ കഷണങ്ങൾ അതിശ​യ​ക​ര​മാം​വി​ധം വഴങ്ങു​ന്ന​താ​ണെന്ന്‌ എന്നോടു പറയ​പ്പെട്ടു.

അതിന്റെ പഴക്കം നിർണ്ണ​യി​ക്ക​പ്പെ​ടു​ന്ന​തെ​ങ്ങ​നെ​യാണ്‌? ഉപയോ​ഗി​ക്ക​പ്പെ​ട്ടി​രി​ക്കുന്ന പപ്പൈ​റ​സി​ന്റെ തരവും അതിന്റെ പൊതു പ്രകൃ​തി​യും എഴുത്തി​ന്റെ ശൈലി​യും സൂചനകൾ നല്‌കു​ന്നു​വെന്ന്‌ ഞാൻ മനസ്സി​ലാ​ക്കി. ഒരു പകർപ്പെ​ഴു​ത്തു വിദഗ്‌ദ്ധ​ന്റേ​താ​ണെന്ന്‌ പരിഗ​ണി​ക്ക​പ്പെ​ടാഞ്ഞ കൈ​യെ​ഴുത്ത്‌ ഞാൻ കണ്ടിട്ടുള്ള ചർമ്മ​പ്രതി കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളി​ലെ എഴുത്തിൽനി​ന്നു വ്യത്യ​സ്‌ത​മാ​യി​രു​ന്നു​വെന്ന്‌ എനിക്കു പോലും കാണാൻ കഴിഞ്ഞു. അവയിൽ ലംബവ​രകൾ കട്ടികൂ​ടി​യ​വ​യാ​യി​രു​ന്നു, തിരശ്ചീ​ന​വ​ര​കൾക്ക്‌ അവസാനം കനത്ത കുത്തു​ക​ളു​മു​ണ്ടാ​യി​രു​ന്നു.

ഈ ചെറിയ ശകലത്തി​ന്റെ പ്രാധാ​ന്യ​മെ​ന്താണ്‌? സുവി​ശേ​ഷങ്ങൾ യഥാർത്ഥ​ത്തിൽ രണ്ടാം നൂററാ​ണ്ടു മുതലുള്ള കള്ളരേ​ഖ​ക​ളാ​ണെ​ന്നും യേശു​വി​ന്റെ ശിഷ്യൻമാർ എഴുതി​യ​തേ​യ​ല്ലെ​ന്നു​മുള്ള ചില വിമർശ​ക​രു​ടെ സിദ്ധാ​ന്തത്തെ അത്‌ ഖണ്ഡിക്കു​ന്നു. എന്നിരു​ന്നാ​ലും, മത്തായി​യും മർക്കോ​സും ലൂക്കോ​സും യോഹ​ന്നാ​നു മുമ്പ്‌ എഴുത​പ്പെ​ട്ടു​വെന്ന്‌ സാർവ​ലൗ​കി​ക​മാ​യി സമ്മതി​ക്ക​പ്പെ​ടു​ന്ന​തി​നാൽ അവയെ​ല്ലാം ഒന്നാം നൂററാ​ണ്ടിൽ എഴുത​പ്പെ​ട്ട​വ​യാ​ണെന്ന്‌ ഇവിടെ നമുക്കു തെളി​വുണ്ട്‌. തങ്ങൾ പ്രതി​പാ​ദിച്ച സംഭവ​ങ്ങ​ളു​ടെ ദൃക്‌സാ​ക്ഷി​കൾക്ക്‌ ഏതു കള്ളക്കഥ​ക​ളെ​യും ഖണ്ഡിക്കാൻ കഴിയുന്ന ഒന്നാം നൂററാ​ണ്ടിൽ വഞ്ചകൻമാ​രു​ടെ ഒരു കൂട്ടം അവ ഉളവാ​ക്കാൻ സാദ്ധ്യ​ത​യില്ല.

ഇത്ര​യേ​റെ നൂററാ​ണ്ടു​കൾക്കു ശേഷം, ദൈവ​വ​ചനം എഴുത​പ്പെ​ട്ട​ശേഷം ഇത്ര ഹ്രസ്വ​മായ സമയത്തി​നു​ള്ളി​ലു​ണ്ടായ അതിന്റെ കൃത്യ​മായ പകർപ്പു​കൾ നമുക്കു​ള്ളത്‌ എത്ര ശ്രദ്ധേ​യ​മാണ്‌! ബൈബി​ളി​നെ​സം​ബ​ന്ധിച്ച്‌ പ്രസിദ്ധ പണ്ഡിത​നായ സർ ഫ്രെഡ​റിക്‌ കെനിയൻ എഴുതിയ പ്രകാരം: “വേറെ യാതൊ​രു പുരാതന ഗ്രന്ഥത്തി​നും ഇത്ര പൂർവി​ക​വും സമൃദ്ധ​വു​മായ പാഠസാ​ക്ഷ്യ​മില്ല, നമുക്കു കൈവ​ന്നി​രി​ക്കുന്ന പാഠം ഈടുററ വിധം അവിക​ല​മാ​ണെ​ന്നു​ള്ള​തി​നെ നിഷ്‌പ​ക്ഷ​നായ ഒരു പണ്ഡിത​നും നിഷേ​ധി​ക്കു​ക​യില്ല.”

എന്റെ സന്ദർശ​ന​ങ്ങ​ളു​ടെ ഫലമായി, ദാവീദ്‌ നിശ്വ​സ്‌ത​നാ​യി രേഖ​പ്പെ​ടു​ത്തിയ വാക്കു​ക​ളിൽ എനിക്ക്‌ പൂർവാ​ധി​കം വിശ്വാ​സം തോന്നി: “യഹോ​വ​യു​ടെ മൊഴി​കൾ നിർമ്മ​ല​മൊ​ഴി​ക​ളാ​കു​ന്നു . . . യഹോവേ, നീ തന്നെ അവയെ സൂക്ഷി​ക്കും; ഈ തലമുറ മുതൽ അനിശ്ചി​ത​കാ​ല​ത്തോ​ളം നീ ഓരോ​ന്നും കാത്തു​സൂ​ക്ഷി​ക്കും.” (സങ്കീർത്തനം 12:6, 7)—സംഭാ​വ​ന​ചെ​യ്യ​പ്പെ​ട്ടത്‌. (g88 7/22)

[27-ാം പേജിലെ ചിത്രം]

കോഡക്‌സ്‌ സൈനാ​റ​റി​ക്കസ്‌ പുതി​യ​ലോ​ക​ഭാ​ഷാ​ന്തരം വിവർത്ത​നം​ചെ​യ്യാ​നു​പ​യോ​ഗിച്ച ഗ്രീക്ക്‌ പാഠത്തി​ന്റെ ആധാര​ത്തി​ന്റെ ഒരു ഭാഗം പ്രദാ​നം​ചെ​യ്‌തു

[കടപ്പാട്‌]

Courtesy of the British Museum, London

[28-ാം പേജിലെ ചിത്രം]

ക്രി.വ. 400-450-തിലേ​തെന്നു കണക്കാ​ക്ക​പ്പെ​ടുന്ന കോഡ​ക്‌സ്‌ അലക്‌സാ​ണ്ട്രി​യാ​ന​സിന്‌ അതിന്റെ പേരു​കി​ട്ടി​യത്‌ ഈജി​പ്‌റ​റി​ലെ അലക്‌സാ​ണ്ട്രി​യാ​യി​ലുള്ള പേട്രി​യാർക്കൽ ലൈ​ബ്ര​റി​യിൽനി​ന്നാണ്‌

[കടപ്പാട്‌]

By permission of The British Library

[29-ാം പേജിലെ ചിത്രം]

യോഹന്നാൻ 18-ന്റെ ഒരു ഭാഗത്തി​ന്റെ രണ്ടാം നൂററാ​ണ്ടി​ലെ ഒരു ശകലമായ ഇത്‌ ക്രിസ്‌തീയ ഗ്രീക്ക്‌ തിരു​വെ​ഴു​ത്തു​ക​ളു​ടെ അറിയ​പ്പെ​ടു​ന്ന​തി​ലേ​ക്കും പഴക്കമുള്ള പാഠമാ​ണെന്നു പരിഗ​ണി​ക്ക​പ്പെ​ടു​ന്നു

[കടപ്പാട്‌]

Courtesy of The John Rylands University Library, Manchester

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക