കോഡക്സ് സൈനാറ്റിക്കസ്—മർക്കോസിന്റെ സുവിശേഷത്തിന്റെ അവസാനഭാഗം
എ.ഡി. നാലാം നൂറ്റാണ്ടോളം പഴക്കമുള്ള ഒരു ഗ്രീക്ക് കൈയെഴുത്തുപ്രതിയാണ് കോഡക്സ് സൈനാറ്റിക്കസ്. തുകലുകൊണ്ടുള്ള ഈ പ്രതിയിൽ ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളും എബ്രായതിരുവെഴുത്തുകളുടെ ഗ്രീക്കുപരിഭാഷയായ സെപ്റ്റുവജിന്റിന്റെ ചില ഭാഗങ്ങളും അടങ്ങിയിട്ടുണ്ട്. ബൈബിളിന്റെ ആധികാരിക ഗ്രീക്കുപാഠങ്ങളിൽ ഒന്നായിട്ടാണു പണ്ഡിതന്മാർ കോഡക്സ് സൈനാറ്റിക്കസിനെ കാണുന്നത്. 1800-കളുടെ മധ്യകാലംവരെ ഈ കൈയെഴുത്തുപ്രതി സീനായ് പർവതത്തിന്റെ അടിവാരത്തുള്ള വി. കാതറിന്റെ ആശ്രമത്തിലായിരുന്നു. ഇന്ന് ഈ ചിത്രത്തിൽ കാണിച്ചിരിക്കുന്ന ഭാഗം ഉൾപ്പെടെ ഈ കൈയെഴുത്തുപ്രതിയുടെ വലിയൊരു ഭാഗം ഇംഗ്ലണ്ടിലെ ലണ്ടനിലുള്ള ബ്രിട്ടീഷ് ലൈബ്രറിയിലാണു സൂക്ഷിച്ചിരിക്കുന്നത്. മർക്കോസിന്റെ സുവിശേഷത്തിന്റെ അവസാനവും (1) ലൂക്കോസിന്റെ വിവരണത്തിന്റെ തുടക്കവും (2) ആണ് ചിത്രത്തിൽ കാണുന്നത്. ഈ കൈയെഴുത്തുപ്രതിയും ഇതേ പ്രാധാന്യമുള്ള നാലാം നൂറ്റാണ്ടിലെ കോഡക്സ് വത്തിക്കാനസ് എന്ന കൈയെഴുത്തുപ്രതിയും പരിശോധിച്ചാൽ ഒരു കാര്യം വ്യക്തമാകും: ആധുനികബൈബിളുകളിൽ മർക്കോസ് 16:8-ാം വാക്യത്തിൽ കാണുന്ന വാക്കുകളോടെ മർക്കോസിന്റെ വിവരണം അവസാനിക്കുകയാണ്.—മർ 16:8-ന്റെ പഠനക്കുറിപ്പു കാണുക.
കടപ്പാട്:
© The British Library Board, Add. 43725, f.228
ബന്ധപ്പെട്ട തിരുവെഴുത്ത്: