ലോകം, 1914-നുശേഷം
ഭാഗം 1: 1920-1928 ഇരച്ചുകയറിയ ഇരുപതുകൾ—ഒരു കൊടുങ്കാറ്റിനുമുമ്പുള്ള പ്രശാന്തത
ഒന്നാം ലോകമഹായുദ്ധം വർണ്ണിച്ചുകൊണ്ട് ഉണരുക! 1983-ൽ മൂന്നു ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു. ഇപ്പോൾ ഞങ്ങൾ ആ യുദ്ധത്തിനുശേഷം നടന്നിട്ടുള്ള പ്രധാന സംഭവങ്ങളിൽ ചിലവ ഉൾപ്പെടുത്തിക്കൊണ്ട് എട്ടു ലേഖനങ്ങളുടെ ഒരു പരമ്പര ആരംഭിക്കയാണ്. ഈ സംഭവങ്ങൾ ജീവിച്ചിരിക്കുന്ന ഓരോരുത്തരെയും ബാധിച്ചിട്ടുണ്ട്, അവ നമ്മിൽ അനേകരും സങ്കല്പിച്ചേക്കാവുന്നതിനേക്കാൾ വളരെയധികം ഗൗരവാവഹവുമാണ്. തുടർന്നു വരുന്ന ലോകം, 1914-നു ശേഷം എന്നതിന്റെ ഒന്നാം ഭാഗത്തിന്റെ വായന നിങ്ങൾ ആസ്വദിക്കുമെന്ന് ഞങ്ങൾക്കുറപ്പുണ്ട്
അധികം ആളുകളും “തങ്ങൾ ആധുനിക ചരിത്രത്തിന്റെ വഴിത്തിരിവിനു സാക്ഷ്യം വഹിക്കുകയായിരുന്നു എന്ന് തിരിച്ചറിഞ്ഞിരുന്നില്ല,” എന്ന് മനുഷ്യചരിത്രത്തിലെ ഒന്നാമത്തെ സാർവ്വത്രിക യുദ്ധമായ 1-ാം ലോക മഹായുദ്ധത്തിന്റെ ഫലങ്ങളെ സംബന്ധിച്ച് ചരിത്രകാരനായ ഹാൻഡ് കോൺ പറയുന്നു. യുദ്ധം തീർന്നശേഷം പോലും, “മുഴുഗോളത്തിലെയും ആളുകളുടെ മനസ്സുകളിൽ രൂപം പ്രാപിച്ച അവഗാഢമായ സമൂല പരിവർത്തനം, അഥവാ ഈ സമൂല പരിവർത്തനംതന്നെ പെട്ടെന്ന് ഒരു നാൾ ദേശീയവും അന്തർദ്ദേശീയവുമായ സമൂഹത്തിന്റെ പുനഃക്രമീകരണം പ്രകടമാക്കുന്നതിനെക്കുറിച്ച് ചുരുക്കം പേരെ മനസ്സിലാക്കിയിരുന്നുള്ളു” എന്ന് അദ്ദേഹം വിശദീകരിക്കുന്നു. അവർ അങ്ങനെ ആയിരുന്നതെന്തുകൊണ്ട്? എന്തെല്ലാമായാലും, 1910-കൾ അത്തരം ഒരു ക്രിയാത്മക വിജ്ഞാപനത്തോടെ അവസാനിക്കുന്നതായി പ്രകടമാക്കി.
പാരീസ് സമാധാന സമ്മേളനത്തിൽ വേർസയ്ൽസ് ഉടമ്പടി 1919-ൽ ഒപ്പിട്ടതോടെ യുദ്ധത്തിന്റെ ഒരു ഔദ്യോഗിക അന്ത്യം ഉണ്ടായില്ലേ? ഈ സമ്മേളനം ലോകത്തെ സമാധാനത്തിൽ ഐക്യപ്പെടുത്തുന്നതിനു രൂപകല്പന ചെയ്യപ്പെട്ട സർവ്വരാജ്യസഖ്യത്തിന്റെ സ്ഥാപനത്തിനു നിശ്ചയിച്ചില്ലയോ? 1920 ജനുവരി 16-ലെ ഇതിന്റെ ഔദ്യോഗിക ഉൽഘാടനം മറ്റൊരു ലോകയുദ്ധം ഇപ്പോൾ ഒഴിവാക്കപ്പെടാൻ കഴിയുമെന്നു വിശ്വസിക്കാൻ ആവശ്യമായ ന്യായം നൽകിയിരുന്നില്ലേ?
ഇരച്ചുകയറിയ ഇരുപതുകൾ—ഒരു ഉചിതമായ പേര്
പ്രമോദ തൊണ്ണൂറുകളുടെ (1890-കൾക്കു നൽകിയിരുന്ന പേര്) അല്ലലില്ലാത്ത ലോകം ഏറ്റവും വൈകിയാൽ 1914-ൽ ആരംഭിച്ച അതിദാരുണാനുഭവത്തോടെ നശിപ്പിക്കപ്പെട്ടു. ഇപ്പോൾ യുദ്ധം അവസാനിച്ചിരുന്നു, മതിമോഹ വിമുക്തരായ ആളുകൾ എത്രയും പെട്ടെന്ന് അതു മറക്കാൻ ആഗ്രഹിച്ചു. പ്രത്യേകിച്ച് യൂറോപ്പിൽ സാഹചര്യം രാഷ്ട്രീയ അനിശ്ചിതത്വത്താലും സാമ്പത്തിക പ്രതിസന്ധിയാലും അടയാളപ്പെടുത്തപ്പെട്ടു. “അനേകം ചെറുപ്പക്കാരും തങ്ങളെ തങ്ങളുടെ മൂത്തവരാൽ ശിക്ഷിക്കപ്പെട്ട അനാവശ്യമായ യുദ്ധത്തിന്റെ അതിജീവകരാണെന്നു കാണപ്പെട്ടു” എന്ന് ചരിത്രകാരനായ ആർ. ബി. ഗ്രുവർ പറയുന്നു. ഈ വീക്ഷണത്താൽ അവർ പ്രായമേറിയ തലമുറയുടെ മൂല്യങ്ങളെ അത്യന്തം സംശയിക്കാൻ തുടങ്ങി. . . . അവർ ഭൗതിക വിജയത്തിലും ശാരീരിക സുഖത്തിലും മുഴുശ്രദ്ധയും നൽകാൻ തുടങ്ങി.”
ഐക്യനാടുകളിലോ? ഗ്രുവർ ഇപ്രകാരം പറയുന്നു: “മിക്ക അമേരിക്കക്കാരും, സാധനങ്ങളുടെയും വസ്തുക്കളുടെയും വില അനിശ്ചിതമായി വർദ്ധിക്കുമെന്നും, ഇന്ന് എന്തെങ്കിലും സാധനം വാങ്ങുന്ന ഒരു വ്യക്തിക്ക് അത് നാളെ ലാഭത്തിനു വിൽക്കാൻ കഴിയുമെന്നും വിശ്വസിക്കുന്നതായി തോന്നി. . . . വികസിച്ചുകൊണ്ടിരുന്ന സമ്പദ് വ്യവസ്ഥിതിയിൽ പണം ഉണ്ടാക്കുന്നതിനുവേണ്ടി ബാർബർമാരും സ്റ്റെനോഗ്രാഫർമാരും എലിവേറ്റർ ബോയ്സും തങ്ങളുടെ അവസരം പിടിച്ചെടുത്തതിനാൽ സ്റ്റോക്കുകളിലെ ഊഹക്കച്ചവടം വിപുല വ്യാപകമായിത്തീർന്നു.”
അറ്റ്ലാൻറിക്കിന്റെ ഇരുകരകളിലും അതിന്റെ ധാർമ്മികതകളിലും മനോഭാവങ്ങളിലും സംഗീതങ്ങളിലും ആ കാലഘട്ടത്തിന്റെ സന്തുഷ്ട—ഭാഗ്യ—ഉദ്യമ, ഭൗതികത്വ ആത്മാവ് പ്രതിഫലിച്ചിരുന്നു. അന്നത്തെ സംഗീതത്തെക്കുറിച്ച് ഗ്രുവർ ഇപ്രകാരം പറയുന്നു: “1920-കളിലെ ജനസമ്മതിയാർജ്ജിച്ച സംഗീതം പാരമ്പര്യത്തിന്റെ ഒരു തിരസ്ക്കരണവും അന്തഃപ്രചോദനത്തിനും വ്യക്തി പ്രഭാവത്തിനും വിഷയാസക്തിക്കും ഒരു പുതിയ ഊന്നലും പ്രകടമാക്കി.” 20-ാം നൂറ്റാണ്ടിന്റെ സംഗീതത്തിനുവേണ്ടിയുള്ള ഐക്യനാടുകളുടെ സംഭാവനയായ ജാസ്സ് ഇപ്പോൾ അംഗീകരിക്കപ്പെട്ടിരുന്നു. അത് “അടക്കത്തിന്റെയും ആദരണീയതയുടെയും മേലുള്ള ഒരു തലമുറയുടെ അവജ്ഞയെ പ്രതിനിധീകരിക്കുന്ന സംഗീത”മായിരുന്നു. ദീർഘനാളായി അംഗീകരിക്കപ്പെട്ടിരുന്ന നടത്തയുടെയും മൂല്യങ്ങളുടെയും നിലവാരങ്ങളുടെ ഈ തിരസ്ക്കരണം എഴുത്തുകാരനായ എഫ്. സ്കോട്ട് ഫിറ്റ്സ് ജെറാൾഡ് 1920-കളെ ജാസ്സ് യുഗം എന്നു പരാമർശിക്കാൻ ഇടയാക്കി. ജാസ്സിന് അതിവേഗം ലോകവ്യാപക അംഗീകരണം ലഭിച്ചതുപോലെതന്നെ, അതിനാൽ പ്രതിനിധീകരിക്കപ്പെട്ട ഉല്ലാസാനുധാവനത്തിനും അംഗീകാരം ലഭിച്ചു.
ഈ യുദ്ധാനന്തര കാലഘട്ടത്തിന് ഇരച്ചു കയറിയ ഇരുപതുകൾ എന്ന് ആദ്യമായി പേർ വിളിച്ചതാരാണെന്നതു സംബന്ധിച്ച് അഭിപ്രായ വ്യത്യാസം ഉണ്ടായിരിക്കാം. എന്നാൽ ആ പേരിന്റെ ഔചിത്യം സംബന്ധിച്ച് അഭിപ്രായ വ്യത്യാസം ഉണ്ടായിരിക്കാൻ സാദ്ധ്യതയില്ല. “ഇരച്ചു കയറൽ” എന്നതിന്റെ ഒരു നിർവ്വചനം, “സമൃദ്ധിയാൽ അടയാളമിടപ്പെടുന്നു . . . പ്രത്യേകിച്ചും ഒരു താല്ക്കാലിക പ്രകൃതിയാൽ” എന്നാണ്. 1920-കൾക്ക് അത് നിശ്ചയമായും അനുയോജ്യമാണ്. അവ സമൃദ്ധിയിൽ അടയാളപ്പെടുത്തപ്പെട്ടതും ഉല്ലാസത്തിനും സമ്പത്തിനും സംതൃപ്തിക്കും വേണ്ടിയുള്ള അനവരതമായ തേട്ടത്താൽ വിശേഷവൽക്കരിക്കപ്പെട്ടതുമായ ആണ്ടുകളായിരുന്നു. എന്നിരുന്നാലും ആ പതിറ്റാണ്ടു തീരുന്നതിനു വളരെ മുമ്പുതന്നെ “നല്ല കാലങ്ങൾ” താല്ക്കാലിക പ്രകൃതം മാത്രം ഉള്ളതായിരുന്നു എന്നതിനുള്ള ആപൽസൂചനകൾ ലഭിച്ചിരുന്നു.
രാഷ്ട്രീയ പിരിമുറുക്കത്തിന്റെ കാർമേഘങ്ങൾ ഉരുണ്ടുകൂടുന്നു
സർവ്വരാജ്യസഖ്യം 1920-കളിലെല്ലാം സമാധാന പുനഃസ്ഥാപനത്തിനുവേണ്ടിയുള്ള അതിന്റെ ലോലമായ യത്നം തുടർന്നു. ഇത് അത്യന്തം പ്രയാസകരമായിരുന്നു. ജർമ്മനിയിലെ ടുബിഞ്ചൻ യൂണിവേഴ്സിറ്റിയിലെ ആധുനിക ചരിത്രത്തിന്റെ പ്രൊഫസറായ ഗെർഹാർഡ് ഷൂൾസ് ഇപ്രകാരം വിശദീകരിക്കുന്നു: “പ്രാരംഭ രാഷ്ട്രീയ, ധാർമ്മിക, സാമ്പത്തിക സമാധാനത്തിന്റെ ഭാരങ്ങൾ, ദേശീയത്വം ലോകയുദ്ധത്തെ അതിജീവിച്ചിരുന്നു, യഥാർത്ഥത്തിൽ വീണ്ടും തീകൊളുത്തപ്പെടുകപോലും ചെയ്തിരുന്നു എന്ന വസ്തുത മൂലം വർദ്ധിച്ചു.” ഇറ്റലിയിൽ ദേശീയത്വം ബനിറ്റോ മുസോളിനിയുടെ കീഴിലെ ഫാസിസത്തിന്റെ രൂപത്തിലും ജപ്പാനിൽ വർദ്ധിച്ച മിലിററ്റി സ്വാധീനത്തിന്റെ രൂപത്തിലുമായിരുന്നു വീണ്ടും തീകൊളുത്തപ്പെട്ടത്. റഷ്യയിൽ 1917-ഒക്ടോബർ വിപ്ലവത്തെ തുടർന്ന് കമ്മ്യൂണിസത്തിന്റെ ശക്തി ഉറപ്പിച്ചശേഷം ചൈനയിലേക്ക് അത് അതിക്രമിച്ചു കടന്നു. ഈ എല്ലാ ദേശീയത്വവും സർവ്വരാജ്യ സഖ്യത്തിന്റെ താല്പര്യങ്ങൾക്ക് എതിരെ പ്രവർത്തിച്ചു.
ഇതിനിടയിൽ, ജർമ്മനിയിൽ നാഷനൽ സോഷ്യലിസ്റ്റുകൾ, ആരംഭത്തിൽ “നാസികൾ” എന്ന് അധിക്ഷേപിച്ചുവിളിക്കപ്പെട്ട പരിഹാസപേരിനാൽ പിന്നീട് അറിയപ്പെടാനിടയായിത്തീർന്നവർക്ക് പിൻതുണ ലഭിച്ചു. 1928-ൽ അവരുടെ അത്യാഡംബരിയായ നേതാവായിരുന്ന അഡോൾഫ് ഹിറ്റ്ലർ ഇപ്രകാരം പറഞ്ഞപ്പോൾ ദേശീയത്വത്തിന് വീണ്ടും തീകൊളുത്തുന്നതിനുവേണ്ടി വാദിച്ചു: “നമ്മുടെ ജനതയെ ഒന്നാമതായി സാർവ്വദേശീയത്വത്തിന്റെ പ്രത്യാശയില്ലാത്ത കുഴപ്പത്തിൽനിന്ന് സ്വതന്ത്രരാക്കുകയും മനഃപൂർവ്വമായും ക്രമീകൃതമായും അതീവമായ ദേശീയത്വത്തിൽ പരിശീലിപ്പിക്കയും വേണം. . . . ഈ ലോകത്തിൽ ഒരു ന്യായമേയുള്ളു, അത് ഒരുവന്റെ സ്വന്തം ശക്തിയിൽ സ്ഥിതിചെയ്യുകയും ചെയ്യുന്നു.”
ഐക്യനാടുകളിൽ ദേശീയത്വം ഒറ്റപ്പെട്ടുനിൽക്കുന്ന രാഷ്ട്രീയ നയത്തിന്റെ രൂപത്തിൽ പ്രത്യക്ഷപ്പെട്ടും അധികമധികം അമേരിക്കക്കാർ, യൂറോപ്പ് അതിന്റെ സ്വയംകൃതമായ കുഴപ്പത്തിന്റെ ഫലം അനുഭവിക്കുന്നതിന് അനുവദിക്കുന്നതിനനുകൂലമായിരുന്നു. അവർ, “വിശുദ്ധ നാമത്തോടുകൂടിയ ദുഷിച്ച വസ്തു” എന്നു ചിലർ വിളിച്ച സർവ്വരാജ്യസഖ്യത്തിനും എതിരായിരുന്നു. പ്രസിഡൻറ് വിൽസന്റെ അഭ്യർത്ഥനകൾ ഉണ്ടായിരുന്നിട്ടും കോൺഗ്രസ്സ് ആ കാലത്തു നിലവിലിരുന്ന ആത്മാവിനു കീഴ്പ്പെടുകയും 1920-ൽ ഐക്യരാഷ്ട്രത്തിലെ അംഗത്വത്തിനെതിരെവോട്ടു ചെയ്യുകയും ചെയ്തു.
ഈ ഉരുണ്ടുകൂടിയ രാഷ്ട്രീയ പിരിമുറുക്കത്തിൽ ഒളിഞ്ഞുകിടന്ന സ്വതസിദ്ധമായ അപകടങ്ങൾ, അവ അധികമായും ശ്രദ്ധിക്കപ്പെടാതെ പോവുകയോ അഥവാ കേവലം അവഗണിക്കപ്പെടുകയോ ചെയ്തു എന്ന വസ്തുതയാൽ സ്പഷ്ടമാക്കപ്പെട്ടു. എന്നിട്ടും, ആരും ഒരിക്കലും അനുഭവിക്കാഞ്ഞ കൂടുതൽ ഭയാനകവും വിനാശകരവുമായ ഒരു കൊടുങ്കാറ്റിന് അടിത്തറ പാകുമായിരുന്നു.
സാമൂഹ്യമാറ്റത്തിന്റെ കൊടുങ്കാറ്റുകൾ
ഭീഷണിപ്പെടുത്തിയ രാഷ്ട്രീയ കാർമേഘങ്ങളോടൊത്ത് സാമൂഹ്യമാറ്റത്തിന്റെ കൊടുങ്കാറ്റുകളും വന്നു. ആളുകൾ അതുവരെ അറിയപ്പെടാതിരുന്ന ഒരു കൺസ്യൂമർ മാർക്കറ്റിനാൽ പിടിക്കപ്പെട്ടതിനാൽ മനോഭാവങ്ങളും നിലവാരങ്ങളും വ്യത്യാസപ്പെട്ടു. ആദ്യമായി, യാന്ത്രികവാഹനങ്ങൾ, റേഡിയോകൾ, റഫ്രിജറ്റേറ്റുകൾ മുതലായ ആധുനിക സൗകര്യങ്ങൾ ആവശ്യമായ അളവിൽ ഓരോരുത്തർക്കും വിതരണം ചെയ്യത്തക്കവണ്ണം ഉല്പാദിപ്പിക്കാൻ കഴിഞ്ഞു. അവയുടെ വില്പനയെ ത്വരിതപ്പെടുത്തുന്നതിന് പരസ്യ വ്യവസായം ഒരു കോടിക്കണക്കിനു രൂപയുടെ ബിസ്സിനസ്സായി അതിവേഗം വികസിച്ചു. അത്, ആളുകൾക്ക് സാദ്ധ്യതയനുസരിച്ച് ആവശ്യമില്ലാഞ്ഞതോ ചിലപ്പോൾ ആഗ്രഹിക്കാഞ്ഞതോ പോലുമോ ആയതും പലപ്പോഴും തങ്ങൾക്ക് അങ്ങനെ ചെയ്യാൻ ഇല്ലാഞ്ഞപണം കൊണ്ട് വസ്തുക്കൾ വാങ്ങുന്നതിന് ബോദ്ധ്യപ്പെടുത്തുന്നതിനും കഠിനശ്രമം ചെയ്യുന്നതിനും കടം കിട്ടാനുള്ള എളുപ്പമാർഗ്ഗങ്ങളും ഇൻസ്റ്റാൾമെൻറ് പദ്ധതികളും ആനയിച്ചു.a റേഡിയോയിൽ അത് അതിന്റെ ലക്ഷ്യം നേടുന്നതിന് ഒരു ശക്തമായ മാദ്ധ്യമം കണ്ടെത്തി, അത് അതിന്റെ മുഴു പ്രയോജനവും എടുക്കുകയും ചെയ്തു.
ഇപ്പോൾ ലഭ്യമായ എല്ലാത്തരം പുതിയ യന്ത്രോപായങ്ങളും സമയവും ഊർജ്ജവും ലഭിക്കുന്നു എങ്കിലും എപ്പോഴും വിലമതിക്കപ്പെടുന്നില്ല; അവ പ്രോത്സാഹിപ്പിച്ചു എന്ന് ചിലർ വിചാരിച്ച മടി, അലക്ഷ്യ ജീവിതം, കളങ്കമുള്ള ചായ്വുകൾ എന്നിവയും അങ്ങനെതന്നെ. ദൃഷ്ടാന്തത്തിന്, ഒരു പ്രായമുള്ള സ്ത്രീ ആദ്യമായി തന്റെ പലചരക്കു കടയിൽ മുറിച്ച റൊട്ടി കണ്ടെത്തിയപ്പോൾ അതിയായി വൈഷമ്യമനുഭവിച്ചു. അവിശ്വാസത്താൽ തന്റെ തല കുലുക്കിക്കൊണ്ട് അവൾ ഇപ്രകാരം മുറുമുറുത്തു: “ആളുകൾ തങ്ങളുടെ സ്വന്തം റൊട്ടിമുറിക്കാൻ പ്രയാസമാകത്തക്കവണ്ണം അത്ര മടിയുള്ളവരാണെങ്കിൽ, ലോകം എവിടെ വന്നെത്തിയിരിക്കുന്നു എന്നു നിങ്ങൾ യഥാർത്ഥത്തിൽ അതിശയിക്കുന്നുണ്ടായിരിക്കും.” ഇന്ന് അവൾ എന്തു ചിന്തിക്കുന്നുണ്ടായിരിക്കും?
എന്നാൽ സാഹചര്യം യഥാർത്ഥത്തിൽ ഇതിനെക്കാൾ ഗൗരവതരമായിരുന്നു. പരസ്യലോകം വളരെ ആകർഷകമാക്കിയിരുന്ന ഉല്പന്നങ്ങളുടെ ലഭ്യത ആളുകളുടെ ശ്രദ്ധ ആത്മീയ ആവശ്യങ്ങളിൽ നിന്ന് സാവകാശം മാറുന്നതിനും ഭൗതിക വസ്തുക്കളിൽ കേന്ദ്രീകരിക്കുന്നതിനും ഇടയാക്കി. വ്യവസ്ഥാപിതമതം ആവശ്യമായ ആത്മീയ മാർഗ്ഗദർശനം പ്രദാനം ചെയ്യുന്നതിൽ വളരെ മുമ്പുതന്നെ പരാജയപ്പെട്ടുകഴിഞ്ഞിരുന്നു, ദൈവത്തിൽ നിന്നുള്ള ഈ വിട്ടുപോക്ക് തടയുന്നതിൽ നിസ്സഹായവുമായിരുന്നു. വർദ്ധിച്ച സംഖ്യ ആളുകൾ മാനുഷ സിദ്ധാന്തങ്ങളും തത്വശാസ്ത്രങ്ങളും ഉന്നമിപ്പിക്കാൻ തുടങ്ങി. ദൃഷ്ടാന്തത്തിന് ഗ്രുവർ പറഞ്ഞതുപോലെ, സിഗ്മൺഡ് ഫ്രോയിഡിന്റെ “പുതിയ മാനസികാപഗ്രഥന ശാസ്ത്രം അതിൽ തന്നെയും അതിന്റെ സ്വന്തം അനുഭവങ്ങളിലും അതീവ തൽപരരായ ഒരു തലമുറയെ അതിശയിപ്പിച്ചു.”
ഡാർവിന്റെ പരിണാമവാദസിദ്ധാന്തവും ദൈവത്തിലും ബൈബിളിലുമുള്ള വിശ്വാസത്തെ നഷ്ടപ്പെടുത്താൻ സഹായിച്ചു. യൂറോപ്പാ സ്വിഷെൻ ഡെൻ ക്രിഗെൻ (യുദ്ധങ്ങൾക്കിടയിലെ യൂറോപ്പ്) എന്ന പുസ്തകം പറയുന്നതുപോലെ ലോകചരിത്രത്തിൽ അതിന്റെ സ്വാധീനത്തെ വിലകുറച്ചു കാണരുത്. അർഹതയുള്ളതിന്റെ അതിജീവനം പ്രകൃതിയുടെ ഒരു നിയമമാണെന്നു ദൃഢമായി വിശ്വസിച്ചിരുന്ന ഹിറ്റ്ലറെ “ഒരു യഥാർത്ഥ സാമൂഹ്യ ഡാർവിനിസ്റ്റ്” എന്ന് അത് വിളിച്ചു. അതിന്റെ എഴുത്തുകാരനായ ഹെർമൻ ഗ്രാമൽ, “യുദ്ധം സംബന്ധിച്ച് അയാളുടെ വിശ്വാസം, അത് രാജ്യത്തിന്റെ സ്വന്തം ജനങ്ങളെ ശക്തിപ്പെടുത്തുന്നതിനാവശ്യമായതും യഥാർത്ഥ രാജ്യതന്ത്രജ്ഞനെ ആവർത്തിച്ച് വെളിപ്പെടുത്തുന്നതിനു ശ്രമിക്കുന്നതുമായ പൂർണ്ണമായും സാധാരണമായ ദേശീയ ഇടപാട് ആയിരുന്നു” എന്ന് വിശദീകരിക്കുന്നു.
തീർച്ചയായും എല്ലാവരും, സാമൂഹ്യമാറ്റത്തിന്റെ കൊടുങ്കാറ്റ്, ദൈവത്തിലും അവന്റെ വചനത്തിലുമുള്ള തങ്ങളുടെ വിശ്വാസത്തെ ദുർബലപ്പെടുത്താൻ അനുവദിക്കയില്ല. ചിലർ ആധുനിക സാങ്കേതിക വിദ്യയെ, ദൃഷ്ടാന്തത്തിന് റേഡിയോയെ തങ്ങളുടെ സ്രഷ്ടാവിനുവേണ്ടി പ്രതിവാദം നടത്തുന്നതിന് സഹായകമായി ഉപയോഗിച്ചു. ഇത് സ്വാർത്ഥ വ്യാപാര താല്പര്യങ്ങളുടെ അനുധാവനങ്ങൾക്കുവേണ്ടിമാത്രം റേഡിയോ തരംഗങ്ങളെ ഉപയോഗിക്കുന്നതിൽ നിന്ന് തികച്ചും വിഭിന്നമായിരുന്നു. 1924-ൽ വാച്ച്ടവർ സൊസൈറ്റിയുടെ ക്രിസ്തീയ സഹകാരികളുടെ ഒരു കൂട്ടം ന്യൂയോർക്ക് സിറ്റിയിലെ ആദ്യത്തെ വ്യാപാരപരമല്ലാത്ത റേഡിയോ സ്റ്റേഷൻ ആയിരുന്ന WBBR ഉൽഘാടനം ചെയ്തു. അവർ അത് 1957-ൽ മൂന്നു ദശകത്തിലധികം കാലം ദൈവരാജ്യ താല്പര്യങ്ങൾക്കും ഉദ്ദേശ്യങ്ങൾക്കുംവേണ്ടി പ്രവർത്തിപ്പിച്ചശേഷം വിറ്റു.
ഇരച്ചുകയറിയ ഇരുപതുകളും “അലറുന്ന ഒരു സിംഹവും”
“സ്വസ്നേഹികൾ, പണസ്നേഹികൾ, സ്വാഭിമാനികൾ. . . . ദൈവസ്നേഹത്തേക്കാൾ ഉല്ലാസപ്രിയർ, ദൈവഭക്തിയുടെ ഒരു ബാഹ്യരൂപം എന്നാൽ അതിന്റെ ശക്തി വ്യാജമെന്നു തെളിയിക്കുന്നു.” ഇരച്ചുകയറിയ ഇരുപതുകളുടെ ഒരു വിവരണം? ക്രിസ്തീയ അപ്പോസ്തലനായ പൗലോസ് ഉദ്ദേശം രണ്ടായിരം വർഷങ്ങൾക്കുമുമ്പ് എഴുതിയതായിരുന്നു ഈ വാക്കുകൾ എങ്കിലും, അതെ, ഇവിടെ പ്രതിപാദിച്ചിട്ടുള്ള മാനുഷ ബലഹീനതകൾ പണോൻമുഖവും ഉല്ലാസഭ്രാന്തുപിടിച്ചതും ആത്മീയമായി ശുഷ്ക്കിച്ചതുമായ ഇരച്ചുകയറിയ ഇരുപതുകളിലെ സമൂഹത്തിൽ അധികം പ്രകടമായിത്തീർന്നത് ആകസ്മികമല്ലായിരുന്നു. പൗലോസ് “അന്ത്യനാളുകൾ” എന്നു വിളിച്ച കാലഘട്ടത്തിലേക്ക് ലോകം നീങ്ങിയെന്നതിന്റെ തെറ്റില്ലാത്ത സൂചനയാണ് അത്. “പിശാച് . . . അലറുന്ന ഒരു സിംഹത്തെപ്പോലെ” ആളുകളെ തങ്ങളുടെ സ്രഷ്ടാവിൽനിന്ന് തിരിച്ചുകളയാൻ തന്റെ പ്രവർത്തനത്തെ വർദ്ധിപ്പിച്ചു എന്നും അതു സൂചിപ്പിക്കുന്നു.—2 തിമൊഥെയോസ് 3:1-5; 1 പത്രോസ് 5:8.
ഇതിനു വിപരീതമായി വാച്ച്ടവർ സൊസൈറ്റിയുമായി സഹവസിച്ചിരുന്ന ക്രിസ്ത്യാനികൾ സത്യമതത്തിന്റെ പ്രതിരോധത്തിനായി തങ്ങളുടെതന്നെ പ്രവർത്തനത്തെ വർദ്ധിപ്പിക്കാൻ തുടങ്ങി. 1922-ൽ ആസന്നമായിരിക്കുന്ന ദൈവരാജ്യത്തെ പ്രസിദ്ധമാക്കാൻ രൂപകൽപ്പന ചെയ്തിരുന്ന ഒരു പരസ്യപ്രസ്ഥാനത്തെ തീവ്രമാക്കി. 1927-ൽ ബൈബിൾ സാഹിത്യങ്ങളുടെ അച്ചടിസൗകര്യത്തിനായി ബ്രൂക്ലിനിൽ തങ്ങളുടെ സ്വന്തം ഫാക്ടറി നിർമ്മിച്ചു. “പരസ്യപ്പെടുത്തുന്നവരുടെ” സംഖ്യ അപ്പോഴും ചെറുതായിരുന്നു. എന്നിരുന്നാലും 1928-ൽ ഇരച്ചുകയറിയ ഇരുപതുകൾ അതിന്റെ അവസാനത്തോടടുത്തപ്പോൾ ലോകത്തിനുചുറ്റും 32 രാജ്യങ്ങളിലായി അവരിൽ 44,080 പേർ ദൈവരാജ്യം പ്രസംഗിക്കുന്നുണ്ടായിരുന്നു. “അലറുന്ന സിംഹം” ഇതു തടയുന്നതിന് അശക്തനായിരുന്നു.
അവരുടെ ദൂത് എല്ലായിടത്തും ഒന്നുതന്നെയായിരുന്നു: ദൈവരാജ്യത്തിൽ ഒരുവന്റെ ആശ്രയത്വം വെക്കുന്നതിനുപകരം ഭൗതികത്വത്തിലും മാനുഷ സിദ്ധാന്തങ്ങളിലും രാഷ്ട്രീയ പദ്ധതികളിലും വെക്കുന്നതിന്റെ വിഡ്ഢിത്തം. 1926 ജൂലൈ 15 വാച്ച്ടവർ ഇപ്രകാരം പറഞ്ഞുകൊണ്ട് സർവ്വരാജ്യസഖ്യം ദൈവത്തിനെതിരാണെന്ന് വ്യക്തമായും പ്രഖ്യാപിച്ചു: “അത് മശിഹായുടെ രാജ്യത്തിനുപകരം നിൽക്കുന്നതാണെന്നുള്ള പുരോഹിതവൃന്ദത്തിന്റെ അംഗീകാരം ലോക ജനതകളുടെമേൽ ഭയങ്കര അന്ധകാരം നിഴലിടാൻ ഇടയാക്കി. . . . കർത്താവ് അതിന്റെ ജനനത്തെയും അതിന്റെ ചുരുങ്ങിയ അസ്തിത്വത്തെയും അതിന്റെ നിത്യമായ നാശത്തെയും മുൻകൂട്ടി പറഞ്ഞിരുന്നു.—വെളിപ്പാട് 17:10, 11; യെശയ്യാവ് 8:9, 10.”
ഈ ക്രിസ്ത്യാനികൾക്ക്, ദൈവത്തിന്റെ ന്യായവിധിയുടെ കൊടുങ്കാറ്റ് അതിവേഗം അടുത്തുവരികയായിരുന്നു എന്ന് ബോദ്ധ്യമുണ്ടായിരുന്നു. എന്നാൽ ആദ്യം, ഇരമ്പിക്കയറിയ ഇരുപതുകൾ മറ്റൊരുവിധത്തിലുള്ള കൊടുങ്കാറ്റ്, ഒരു സാമ്പത്തിക കൊടുങ്കാറ്റ് അപ്രതീക്ഷിത വേഗതയിൽ അടിക്കുന്നതിനായി അവസാനിച്ചു. അത് തിരിച്ച്, “യുദ്ധം” എന്ന വാക്കിന് പുതിയ അർത്ഥം നൽകിക്കൊണ്ട് ഒരു രാഷ്ട്രീയ കൊടുങ്കാറ്റിന് വഴിയൊരുക്കി. അടുത്ത ലക്കം ഉണരുക! യിൽ ഈ പരമ്പരയുടെ രണ്ടാംഭാഗം: “ലോകവ്യാപക സാമ്പത്തിക മാന്ദ്യം, വീണ്ടും യുദ്ധത്തിലേക്കും” വായിക്കുക. (g87 3/8)
[അടിക്കുറിപ്പുകൾ]
a അര നൂറ്റാണ്ടിനുശേഷം ഒരു ഹാർവാർഡ് സാമൂഹ്യ വിജ്ഞാനിയായിരുന്ന ഡാനിയേൽ ബൽ ഇപ്രകാരം പറഞ്ഞു: “ആധുനിക കാലത്തെ ഏറ്റവും വന്യവും ക്രൂരവുമായ കണ്ടുപിടുത്തങ്ങളിലൊന്ന് ഇൻസ്റ്റാൾമെൻറ് പദ്ധതിയായിരുന്നു. . . . അത് സാധാരണയായി കഠിനാദ്ധ്വാനം ചെയ്യുകയും പിന്നീട് വാങ്ങുകയും ആയിരുന്നു. ഇപ്പോൾ നിങ്ങൾക്ക് ക്രെഡിറ്റ് ഉപയോഗിച്ച് ഉടനടി തൃപ്തിനേടാൻ കഴിയും.”
[13-ാം പേജിലെ ചതുരം]
വാർത്ത ഉളവാക്കിയ മറ്റ് ഇനങ്ങൾ
1919—ആസ്ട്രിയാ, ഫ്രാൻസ്, നെതർലാൻഡ്സ്, സ്വീഡൻ, സ്പെയിൻ, യുഗോസ്ലാവിയാ എന്നീ രാജ്യങ്ങൾ എട്ടു മണിക്കൂർ ജോലിസമയം സ്വീകരിക്കുന്നു
1920—ഇൻഡ്യയിൽ മോഹൻദാസ് ഗാന്ധിക്ക് തന്റെ അക്രമരഹിത പ്രതിഷേധപ്രസ്ഥാനത്തിന് പിൻതുണ ലഭിക്കുന്നു
ഐക്യനാടുകൾ സ്ത്രീകൾക്ക് വോട്ടവകാശം നൽകുന്നു. (ന്യൂസിലാൻഡ് ഉൾപ്പെടെ കുറഞ്ഞത് 13 മറ്റു രാജ്യങ്ങൾ നേരത്തെ 1893-ൽ നൽകിയിരുന്നു)
1921—പ്രമേഹരോഗത്തിന് ഇൻസുലിൻ ചികിത്സയുടെ കണ്ടുപിടുത്തം
1922—യൂണിയൻ ഓഫ് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക്സിന്റെ ഔദ്യോഗിക രൂപീകരണം
1923—ടോക്കിയോ ഭൂകമ്പത്തിൽ ശതസഹസ്രത്തിലധികം പേരുടെ മരണം
1924—ഡെറ്ററോയ്റ്റ് അസംബ്ലിലൈനിൽനിന്ന് ഒരു കോടി ഫോർഡ് റോൾസ്; അതിന്റെ T മാതൃക 3000 രൂപയിൽ താഴെ വിലയ്ക്കു വില്ക്കുന്നു
1925—ബ്രിട്ടനിലും ജർമ്മനിയിലും ഐക്യനാടുകളിലും ആദ്യത്തെ ടെലിവിഷനുവേണ്ടി ശ്രമം നടത്തുന്നു
1926—ആദ്യത്തെ വിജയപ്രദ ലിക്വഡ്—ഫ്യൂയൽ—റോക്കറ്റിന്റെ പറക്കൽ; റോക്കറ്റ് 2.5 സെക്കൻറുകൊണ്ട് 56 മീറ്റർ പറക്കുന്നു
1927—ചാൾസ് ലിൻഡ്ബേർഗ് തനിച്ച് ന്യൂയോർക്കിൽ നിന്ന് പാരീസിലേക്ക് ആദ്യമായി നിർത്താതെ പറക്കുന്നു
ബെൽജിയൻ ജ്യോതിശാസ്ത്രജ്ഞനായ ജോർജിസ് ലെമാറ്റർ അഖിലാണ്ഡത്തിന്റെ വികാസം സംബന്ധിച്ച് ബിഗ് ബാംഗ് തിയറി രൂപീകരിക്കുന്നു
സംസാരിക്കുന്ന ആദ്യത്തെ ഹോളിവുഡ് ചലച്ചിത്രം ഉല്പാദിപ്പിക്കുന്നു
1928—പെൻസിലിൻ കണ്ടുപിടിക്കപ്പെടുന്നു
വാൾട്ട് ഡിസ്നിയുടെ ആദ്യത്തെ മിക്കി മൗസ് ഫിലിം
കിംഗ്സ്ഫോർഡ് സ്മിത്തും കൂട്ടരും ആദ്യത്തെ ട്രാൻസ്—പസഫിക്ക് ഫൈറ്ളറ് നടത്തുന്നു
[12-ാം പേജിലെ ചിത്രം]
പകിട്ടും വന്യമായ വികൃതിചേഷ്ടകളും ഇരച്ചുകയറിയ ഇരുപതുകളുടെ സ്വഭാവമായിരുന്നു
[കടപ്പാട്]
The Bettmann Archive
[14-ാം പേജിലെ ചിത്രം]
വാച്ച്ടവർ സൊസൈറ്റി പ്രസിഡൻഡ് ജെ. എഫ്. റതർഫോർഡ് 1922 മുതൽ ദൈവരാജ്യം പ്രഘോഷിക്കുന്നതിന് റേഡിയോ ഉപയോഗിച്ചു.