നിങ്ങൾ ദൈവത്തെ സംബന്ധിച്ചു തുറന്ന മനസ്സുള്ളയാളാണോ?
നിങ്ങൾ ദൈവത്തെ സ്നേഹിക്കുന്നുവോ? നിങ്ങൾ അവനെ മെച്ചമായി അറിയാനാഗ്രഹിക്കുന്നുവോ? അങ്ങനെ ചെയ്യുന്നതിനുള്ള മാർഗ്ഗം 19 നൂറ്റാണ്ടുകൾക്കു മുമ്പ് കാണിക്കപ്പെട്ടു. അപ്പോസ്തലനായ പൗലോസ് തെസ്സലോനീക്യയിലെ ഒരു യഹൂദ സിന്നഗോഗിൽ യഹൂദൻമാരും യവനരും അടങ്ങുന്ന ഒരു മിശ്രസമൂഹത്തോടു പ്രസംഗിച്ചു. ചില യഹൂദൻമാരും ചില യവനരും വിശ്വസിക്കുകയും മതം മാറുകയും ചെയ്തു. എന്നാൽ യഹൂദൻമാരിൽ അനേകർ “നീരസം നിറഞ്ഞ് ചന്തസ്ഥലത്തുനിന്ന് ഒരു സംഘത്തിന്റെ സഹായം തേടുകയും ഒരു ജനക്കൂട്ടത്തെ ഇളക്കുകയും പെട്ടെന്ന് മുഴുനഗരത്തെയും കൊണ്ട് ബഹളം വെപ്പിക്കുകയും ചെയ്തു.”
ഇരുട്ടിന്റെ മറവിൽ പൗലോസ് ജനക്കൂട്ടത്തിൽനിന്ന് രക്ഷപ്പെടുകയും ബെരോവയിലേക്കു പോകുകയും ചെയ്തു. പെട്ടെന്ന് യഹൂദൻമാരോടും യവനരോടും പ്രസംഗിക്കാൻ സിന്നഗോഗിലെത്തി. “ഇവിടെ യഹൂദൻമാർ തെസ്സലോനീക്യയിലുള്ളവരെക്കാൾ തുറന്ന മനസ്സുള്ളവർ ആയിരുന്നു, അവർ വളരെ സന്നദ്ധതയോടെ വചനത്തെ സ്വാഗതം ചെയ്തു; ഓരോ ദിവസവും അതു സത്യമാണോയെന്നു പരിശോധിക്കാൻ അവർ തിരുവെഴുത്തു പഠിച്ചു. അനേകം യഹൂദൻമാർ വിശ്വാസികളായിത്തീർന്നു. പ്രഭുവർഗ്ഗത്തിൽപ്പെട്ട അനേകം യവന സ്ത്രീകളും നിരവധി പുരുഷൻമാരും അങ്ങനെ ചെയ്തു.”—പ്രവൃത്തികൾ 17:1-12.
തെസ്സലോനീക്യയിലെ യഹൂദൻമാർ ദൈവവചനത്തെ അസാധുവാക്കിയ വാമൊഴിയായുള്ള പാരമ്പര്യങ്ങളോടുകൂടിയ നൂറ്റാണ്ടുകൾ പഴക്കമുള്ള അവരുടെ മതത്തോടു പറ്റിനിന്നു. (മത്തായി 15:1-9) ബെരോവയിലുണ്ടായിരുന്നവർ എത്ര വ്യത്യസ്തരായിരുന്നു—അവർ തുറന്ന മനസ്സോടെ ശ്രദ്ധിക്കുകയും പൗലോസിന്റെ വാക്കുകൾ സത്യമാണോയെന്നറിയാൻ തിരുവെഴുത്തുകൾ പരിശോധിക്കുകയും മതം മാറുകയും ചെയ്തു.
മുൻ ലേഖനത്തിൽ ഉദ്ധരിക്കപ്പെട്ട ഭാഷ്യകാരൻമാർക്ക് യഹോവയുടെ സാക്ഷികളെക്കുറിച്ചു പറയാനുണ്ടായിരുന്നത് ഇതായിരുന്നു. അവർ “തീക്ത്ണത, ഉത്സാഹം, പ്രവർത്തനം എന്നിവയിൽ ഒന്നാംസ്ഥാന”ത്താണ്. അവർ “തങ്ങൾ പ്രസംഗിക്കുന്ന വിശ്വാസപ്രകാരം ജീവിക്കുന്നതിൽ മുമ്പരാണ്.” അവർ “നിർമ്മലവും സത്യസന്ധവുമായ ജീവിതരീതി പിന്തുടരുന്നു.” ഒരുവൻ “സ്നേഹോഷ്മളമായും സാഹോദര്യത്തിന്റെയും ഐക്യദാർഢ്യത്തിന്റെയും ഒരു ബോധത്തോടെയും സ്വാഗതം” ചെയ്യപ്പെടുന്നു. “അവർക്ക് എപ്പോഴും കൈയിൽ ബൈബിളുണ്ട്.” അവരുടെ “ബൈബിൾ വായനാരീതി മറ്റ് ദൈവശാസ്ത്രങ്ങൾ മേലാൽ നിറവേറ്റാത്ത യഥാർത്ഥ ആവശ്യങ്ങൾ സാധിക്കുന്നു.” അവരുടെ സന്ദേശം “ഈ ലോക ദുരിതങ്ങളിൻമദ്ധ്യേ വ്യക്തിയുടെ ഉൽക്കണ്ഠയെ തരണം ചെയ്യുന്നതിന് സഹായിക്കുന്നു.” ഇതെല്ലാം മാത്രമല്ല, ഇതിലധികവും കത്തോലിക്കാ വൈദികരും ഭാഷ്യകാരൻമാരും പറയുന്നുണ്ട്. ഇതെല്ലാം യഹോവയുടെ സാക്ഷികൾക്ക് ഉയർന്ന പ്രശംസയല്ലേ?
ആ സ്ഥിതിക്ക്, അവർ നിങ്ങളുടെ വീട്ടുവാതിൽക്കൽ സന്ദർശിക്കുമ്പോൾ അവരുടെ ബൈബിളധിഷ്ഠിത സംഭാഷണങ്ങൾ ശ്രദ്ധിക്കുന്നത് ബുദ്ധിപൂർവ്വകമായിരിക്കുകയില്ലേ? അവരുടെ മതം അവജ്ഞാപൂർവ്വം “ഒരു മതവിഭാഗം” എന്നു വിളിക്കപ്പെടുന്നുവെന്ന വസ്തുത അതിനെ വ്യാജമാക്കുന്നില്ലെന്നോർക്കുക. ആദ്യ ക്രിസ്ത്യാനികൾ “നസറായ മതവിഭാഗം” എന്നു വിളിക്കപ്പെട്ടു. “സകലവും പരിശോധിക്കുക: നല്ലതിനെ മുറുകെ പിടിക്കുക” എന്ന് ബൈബിൾ നമ്മെയെല്ലാം ബുദ്ധിയുപദേശിക്കുന്നു. (പ്രവൃത്തികൾ 24:5; 1 തെസ്സലോനീക്യർ 5:21, ഡുവേ ഭാഷാന്തരം) ദൈവത്തെ സ്നേഹിക്കുകയും അവനെ അറിയാനാഗ്രഹിക്കുകയും ചെയ്യുന്ന സകലരും ഈ ദിവ്യബുദ്ധിയുപദേശം അനുസരിക്കേണ്ടതല്ലേ? (g87 3/22)
[9-ാം പേജിലെ ചതുരം/ചിത്രങ്ങൾ]
നിങ്ങൾ ഒരു കത്തോലിക്കനാണെങ്കിൽ, ദൈവത്തെക്കുറിച്ച് മെച്ചമായി അറിയാൻ ആഗ്രഹവുമുണ്ടെങ്കിൽ, ഒരു തുറന്ന മനസ്സോടെ നിങ്ങളുടെ സ്വന്തം ബൈബിൾ ഉപയോഗിച്ച്, സൂചിപ്പിച്ചിരിക്കുന്ന തിരുവെഴുത്തുകളോടുകൂടെ ഈ ചോദ്യങ്ങൾ പരിചിന്തിക്കുക:
ദേഹി മരിക്കുന്നു എന്ന് കാത്തലിക്ക് ഡുവേ വേർഷൻ ബൈബിൾ പഠിപ്പിക്കുന്നു—അത് അമർത്ത്യമാണെന്ന് നിങ്ങളുടെ സഭ പഠിപ്പിക്കുന്നുവോ?—യെഹെസ്ക്കേൽ 18:4; പ്രവൃത്തികൾ 3:23; വെളിപ്പാട് 16:3.
പാപം കൊടുക്കുന്ന ശമ്പളം മരണമാണെന്ന് അതു പഠിപ്പിക്കുന്നു—പാപികൾ നരകത്തിലോ ശുദ്ധീകരണസ്ഥലത്തോ ദണ്ഡിപ്പിക്കപ്പെടുന്നുവെന്ന് നിങ്ങളുടെ സഭ പഠിപ്പിക്കുന്നുവോ?—സഭാപ്രസംഗി 9:5, 10; റോമർ 6:23.
യഹോവ ഏകദൈവമാണെന്നും യേശു അവനോട് സമനല്ലെന്നും അതു പഠിപ്പിക്കുന്നു—ദൈവം മൂന്നാളുകളടങ്ങിയ ഒരു ദൈവമാണെന്നും യേശു മൂന്നു തുല്യൻമാരിൽ ഒരാളാണെന്നും നിങ്ങളുടെ സഭ പഠിപ്പിക്കുന്നുവോ?—ആവർത്തനം 6:4; യോഹന്നാൻ 14:28.
ദൈവത്തിന്റെ സഭ പണിയപ്പെട്ടിരിക്കുന്ന പാറ യേശു ആണെന്ന് അതു പഠിപ്പിക്കുന്നു—അതു പത്രോസിൻമേൽ പണിയപ്പെട്ടിരിക്കുന്നുവെന്ന് നിങ്ങളുടെ സഭ പഠിപ്പിക്കുന്നുവോ?—എഫേസ്യർ 2:20, 21; 1 പത്രോസ് 2:4-8.
ദൈവത്തോട് യേശുക്രിസ്തു മുഖേന പ്രാർത്ഥിക്കുന്നതിനെക്കുറിച്ച് അതു പഠിപ്പിക്കുന്നു—മറ്റുള്ളവരോട് അല്ലെങ്കിൽ മറ്റുള്ളവരിലൂടെ പ്രാർത്ഥിക്കാൻ നിങ്ങളുടെ സഭ പഠിപ്പിക്കുന്നുവോ?—ഫിലിപ്യർ 4:6; 1 തിമൊഥെയോസ് 2:5.
പാപങ്ങളുടെ ഏറ്റുപറച്ചിലും ക്ഷമായാചനങ്ങളും യേശുക്രിസ്തുവിന്റെ ശുപാർശയോടെ ദൈവത്തെ സംബോധന ചെയ്തു നിർവ്വഹിക്കാൻ അതു പഠിപ്പിക്കുന്നു—ഈ അനുഗ്രഹങ്ങൾ ഒരു പുരോഹിതനിലൂടെ വരുന്നുവെന്ന് നിങ്ങളുടെ സഭ പഠിപ്പിക്കുന്നുവോ?—1 യോഹന്നാൻ 1:9; 2:1.
ഈ ലോകത്തോടുള്ള സഖിത്വവും ഈ ലോകത്തിലെ രാഷ്ട്രീയത്തിലുള്ള ഉൾപ്പെടലും ദൈവത്തോടുള്ള ശത്രുത്വമാണെന്ന് അതേ കത്തോലിക്കാ ബൈബിൾ പഠിപ്പിക്കുന്നു—ഈ ലോകത്തിലെ രാഷ്ട്രീയമോ സൈനികമോ ആയ കാര്യങ്ങളിൽ നിങ്ങളുടെ സഭ ഉൾപ്പെടുന്നുവോ?—യോഹന്നാൻ 15:19; 18:36; യാക്കോബ് 1:27; 4:4.
[ചിത്രങ്ങൾ]
നരകാഗ്നിയോ?
ത്രിത്വമോ?
മദ്ധ്യസ്ഥരോ?