ഭൂമിയിൽ സമാധാനം—ഒരു സ്വപ്നം മാത്രമോ?
രണ്ടാം ലോക മഹായുദ്ധത്തിന്റെ ഭീകരതകളെ അതിജീവിച്ചതിനെത്തുടർന്ന് എങ്ങുമുള്ള ആളുകൾ സമാധാനത്തിനുവേണ്ടി അതിയായി ആശിച്ചു. “നമ്മുടെ അവസാന അവസരവും നാം പിന്നിട്ടിരിക്കുന്നു” എന്ന് പ്രഖ്യാപിച്ചുകൊണ്ട് ജനറൽ ഡഗ്ലസ്സ് മക് ആർതർ ഇങ്ങനെ തുടർന്നു: “നാം മികവേറിയതും കൂടുതൽ നീതിപൂർവ്വകവുമായ ഒരു സംവിധാനത്തിനു രൂപം നൽകിയില്ലെങ്കിൽ അർമ്മഗെദ്ദോൻ നമ്മുടെ പടിവാതിൽക്കൽ ആയിരിക്കും.”
അതേ വർഷം തന്നെ ഐക്യരാഷ്ട്രങ്ങളുടെ ചാർട്ടർ ഒപ്പിടപ്പെട്ടു. “ഐക്യരാഷ്ട്രങ്ങളിലെ ജനതകളായ ഞങ്ങൾ” എന്നു തുടങ്ങുന്ന ചാർട്ടിന്റെ ആമുഖം ഇങ്ങനെ തുടങ്ങുന്നു: “യുദ്ധത്തിന്റെ പീഢയിൽ നിന്നും അനന്തര തലമുറകളെ രക്ഷിക്കുന്നതിനും . . . അന്തർദ്ദേശീയ സമാധാനവും സുരക്ഷിതത്വവും നിലനിർത്താൻ ഞങ്ങളുടെ ശക്തി ഏകീകരിക്കുന്നതിനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.”
ഐക്യരാഷ്ട്രങ്ങളെ രാഷ്ട്രീയ നേതാക്കളും മതനേതാക്കളും ഒരുപോലെ വാഴ്ത്തിയിട്ടുണ്ട്. ഐക്യനാടുകളുടെ പ്രസിഡൻറായിരുന്ന ജോൺ എഫ്. കെന്നഡി 1961-ൽ അതിനെ “യുദ്ധോപകരണങ്ങൾ സമാധാനോപകരണങ്ങളെ ബഹുദൂരം പിന്നിലാക്കിയിരിക്കുന്ന ഒരു യുഗത്തിലെ നമ്മുടെ അവസാനത്തെ ഉത്തമ ആശാകേന്ദ്രം” എന്ന് വിളിച്ചു. (ഇറ്റാലിക് ഞങ്ങളുടേത്) കൂടാതെ 1965-ൽ പോൾ ആറാമൻ പാപ്പ ഇങ്ങനെ പറഞ്ഞു: “സമാധാനത്തിന്റെയും ഐക്യത്തിന്റെയും അവസാന ആശാകേന്ദ്രം എന്നനിലയിൽ ഭൂമിയിലെ ജനതകൾ ഐക്യരാഷ്ട്രങ്ങളിലേക്ക് തിരിയുന്നു.”
പക്ഷെ സമാധാനം ഉണ്ടായിരുന്നിട്ടില്ല. പിന്നെയോ കോടിക്കണക്കിനാളുകൾ ലോകമൊട്ടാകെയുള്ള ഏറ്റുമുട്ടലുകളിൽ അന്നുമുതൽ മരിച്ചുകൊണ്ടിരിക്കുന്നു, യു. എൻ. ലുള്ള നിരാശ വളരുകയും ചെയ്യുന്നു. ആയിരത്തിത്തൊള്ളായിരത്തി എൺപത്താറിനെ സമാധാന വർഷമായി പ്രഖ്യാപിച്ചുകൊണ്ടുള്ള ഐക്യരാഷ്ട്ര നടപടി ഉണ്ടായിരുന്നിട്ടും യഥാർത്ഥസമാധാനം എന്നെങ്കിലും സാക്ഷാത്കരിക്കാനാവുമോ എന്ന് എങ്ങുമുള്ള ആളുകൾ സംശയിക്കുന്നു.
മറ്റൊരാശ
ക്രിസ്തുവിന്റെ ജനനത്തിങ്കൽ ‘ഭൂമിയിലെ സമാധാന’ത്തെ ചൊല്ലി ദൂതൻമാർ നടത്തിയ ഉത്ഘോഷം സംബന്ധിച്ചെന്ത്? (ലൂക്കോസ് 2:14) റ്റോം ഹാർപ്പർ എന്ന മത പത്രാധിപർ ഇങ്ങനെ എഴുതി: “ദൂതൻമാർ പാടിയ വിധത്തിലുള്ള സമാധാനം ‘യേശുവിൻ—കൈകളിൽ—സുരക്തിതം’ എന്ന വിധമുള്ള കേവലം വ്യക്തിപരമായ ആന്തരിക ശാന്തിയല്ല. . . . അതിന്റെ അർത്ഥം. നീതി ജയിക്കുകയും ഭയം ഇല്ലായ്മ ചെയ്യപ്പെടുകയും യുദ്ധം എന്നത് മേലാൽ ചിന്തിക്കപ്പെടുകപോലും ഇല്ലാതിരിക്കുകയും ചെയ്യുമ്പോൾ വരുന്ന സമാധാനം ആണ്.”
ഒരു മാനുഷ നിലപാടിൽ നിന്ന് നോക്കുമ്പോൾ അത്തരം സമാധാനം സാദ്ധ്യമായി തോന്നിയെന്നിരിക്കില്ല. പക്ഷേ ആരുടെ ജനനത്തിങ്കൽ ദൂതൻമാർ പാടിയോ ആ ഒരുവനെ സംബന്ധിച്ച് ബൈബിൾ ഇങ്ങനെ വാഗ്ദാനം ചെയ്യുന്നു: “അവന്റെ നാളുകളിൽ നീതിമാൻ തഴക്കും. ചന്ദ്രനില്ലാതാകും വരെ സമാധാന സമൃദ്ധി ഉണ്ടാകും അവന് സമുദ്രം മുതൽ സമുദ്രം വരെയും നദി മുതൽ ഭൂമിയുടെ അറ്റങ്ങൾ വരെയും പ്രജകളുണ്ടായിരിക്കും.—”സങ്കീർത്തനം 72:7, 8.
അതെ, ഇവിടെ മുൻകൂട്ടിപ്പറയപ്പെട്ടിരിക്കുന്നത് ദൈവപുത്രനായ യേശുക്രിസ്തുവിന്റെ ഭൂവ്യാപകമായ ഭരണമാണ്. മറിയക്ക് അവളുടെ ശിശുവായ യേശുവിനെക്കുറിച്ച് ദൂതൻമാർ നൽകിയ ഉറപ്പിന്റെ നിവൃത്തി എന്നവണ്ണം ഇത് സംഭവിക്കും എന്നു വാഗ്ദത്തം ചെയ്യപ്പെട്ടിരിക്കുന്നു. അത് ഇങ്ങനെയായിരുന്നു: “അവൻ രാജാവായി ഭരിക്കും, അവന്റെ രാജ്യത്തിന് അവസാനം ഉണ്ടാകുകയും ഇല്ല!”—ലൂക്കോസ് 1:32, 33.
‘ക്രിസ്ത്യാനികൾ യുദ്ധത്തിലേർപ്പെടാനും അന്യോന്യം കൊല്ലാനും മടിക്കാത്തപ്പോൾ ഇതെങ്ങനെ സാദ്ധ്യമാകും? എന്നു വിശ്വസിക്കുന്നതിന് നമുക്ക് എന്തടിസ്ഥാനമാണുള്ളത്?’ എന്നിങ്ങനെ നിങ്ങൾ ചോദിച്ചേക്കാം.
ക്രിസ്ത്യാനികളല്ലാത്ത “ക്രിസ്ത്യാനികൾ”
ഒന്നാമതായി ക്രിസ്ത്യാനിത്വം എന്താണ് എന്നും എന്തല്ല എന്നും വ്യക്തമാക്കുക മർമ്മപ്രധാനമാണ്. ഒരു വ്യക്തി താൻ ക്രിസ്ത്യാനി ആണ് എന്നു പറയുന്നതുകൊണ്ട് അയാൾ അങ്ങനെ ആയിരിക്കണമെന്നില്ല എന്ന് യേശുതന്നെ പറഞ്ഞു. അവൻ മുന്നറിയിപ്പു നൽകി: “കുഞ്ഞാടിന്റെ മൂടുപടവുമായി നിങ്ങളുടെ അടുത്തേക്ക് വരുന്ന കള്ളപ്രവാചകൻമാരെക്കുറിച്ച് നിങ്ങൾ ജാഗ്രത പാലിക്കുക.” യേശു ഇങ്ങനെയും പറഞ്ഞു: “അന്നാളിൽ പലരും എന്നോട് ‘കർത്താവേ, കർത്താവേ നിന്റെ നാമത്തിൽ . . . അനേക വീര്യപ്രവൃത്തികൾ ചെയ്തില്ലയോ?’ എന്നു പറയും. എങ്കിലും ഞാനവരോട് ഇങ്ങനെ ഏറ്റുപറയും. ഞാൻ നിങ്ങളെ ഒരു നാളും അറിഞ്ഞിട്ടില്ല! അധർമ്മം പ്രവൃത്തിക്കുന്നവരെ, എന്നെ വിട്ടു പോകുവിൻ.”—മത്തായി 7:15, 21-23.
യേശു ഈ ചട്ടം നൽകി: “അവരുടെ ഫലങ്ങളാൽ നിങ്ങൾ അവരെ തിരിച്ചറിയും.” (മത്തായി 7:16) ഇത് വാസ്തവമായും അത്യന്തം ലളിതമായ ഒരു ചട്ടമാണ് അഥവാ യാഥാർത്ഥ്യം ആണ്. ദ വാൻകൂവർസൺ എന്ന മാസികയുടെ സ്റ്റാഫ് ലേഖകനായ സ്റ്റീവ് വൈസാർ പിൻവരുന്ന വിശദീകരണത്തിലൂടെ ഇത് ചൂണ്ടിക്കാണിച്ചു. ക്രിസ്ത്യാനിത്വത്തിന്റെ പേരിൽ അത് അല്ലെങ്കിൽ ഇത് എങ്ങനെ ചെയ്യാനിടയായി എന്നും അങ്ങനെ ചെയ്യുന്നത് എത്ര ഭയങ്കരമാണ് എന്നും ആളുകൾ സംസാരിക്കുന്നത് നിങ്ങൾ കേട്ടിരിക്കും. കൊള്ളാം, അതെ, അത് ഭയങ്കരം തന്നെ. . . . പക്ഷേ ഈ ഭയങ്കര കാര്യങ്ങൾ ചെയ്തവർ ക്രിസ്ത്യാനികൾ ആണ് എന്ന് ആർ പറഞ്ഞു?
“ഓ, വ്യവസ്ഥാപിത മതങ്ങൾ അങ്ങനെ പറയുന്നു എന്നു നിങ്ങൾ പറയുന്നോ, വ്യവസ്ഥാപിത മതങ്ങൾ ക്രിസ്തീയം ആണ് എന്ന് ആർ പറഞ്ഞു?
ആ വിധം പാപ്പ മുസ്സോളിനിയെ അനുഗ്രഹിച്ചു. മറ്റു പാപ്പാമാർ ആകട്ടെ കഴിഞ്ഞ കാലത്ത് കിരാതമായ കൃത്യങ്ങൾ ചെയ്തിട്ടുണ്ട് എന്നതിന് തെളിവുമുണ്ട്. അതുകൊണ്ട്, അവർ ക്രിസ്ത്യാനികൾ ആണ് എന്ന് ആർ പറഞ്ഞു?
“ഒരു മനുഷ്യൻ പോപ്പ് ആയതുകൊണ്ട് അയാൾ ഒരു ക്രിസ്ത്യാനി ആയിരിക്കണം എന്ന് നിങ്ങൾ കരുതുന്നുവോ? ഒരു വ്യക്തി ‘ഞാനൊരു ക്രിസ്ത്യാനി ആണ്’ എന്നു പറയുന്നതുകൊണ്ട് അയാൾ ക്രിസ്ത്യാനി ആയിരിക്കണം എന്നില്ല—താനൊരു മെക്കാനിക്ക് ആണ് എന്നു അവകാശപ്പെടുന്ന ഒരാൾ ഒരു മെക്കാനിക്ക് ആയിരിക്കണം എന്നില്ലാത്തത് പോലെതന്നെ. . . . ”
“വടക്കൻ അയർലണ്ടിൽ നടക്കുന്ന പോരാട്ടം ഒരു വിശുദ്ധയുദ്ധമാണ് എന്ന് എത്രയാളുകൾ ചിന്തിക്കുന്നുണ്ടെന്നുള്ളത് ആശ്ചര്യംതന്നെ. അത് ഒരു ഭോഷ്ക് ആണ്.”
“യാതൊരു ക്രിസ്ത്യാനിക്കും മറ്റൊരു ക്രിസ്ത്യാനിക്കെതിരെ യുദ്ധം ചെയ്യാൻ സാദ്ധ്യമല്ല—അത് ഒരു മനുഷ്യൻ സ്വയം ആക്രമിക്കുന്നത് പോലെ ആയിരിക്കും. സത്യക്രിസ്ത്യാനികൾ ക്രിസ്തുവിൻ സഹോദരൻമാരും സഹോദരികളും ആണ്. അവർ ഒരിക്കലും മനഃപൂർവ്വകമായി അന്യോന്യം മുറിവേൽപ്പിക്കുകയില്ല.”
ബൈബിൾ സംഗതി വളരെ വ്യക്തമായി അവതരിപ്പിക്കുന്നു: “ദൈവത്തിന്റെ പുത്രൻമാരും പിശാചിന്റെ പുത്രൻമാരും ആർ എന്ന് ഈ വസ്തുതയാൽ തെളിയും. നീതിയിൽ നിലനിൽക്കാത്തവനൊരുവനും ദൈവത്തിൽ നിന്നുള്ളവനല്ല, തന്റെ സഹോദരനെ സ്നേഹിക്കാത്തവനും അങ്ങനെ തന്നെ. എന്തെന്നാൽ ഇതാകുന്നു നിങ്ങൾ ആദിമുതൽ കേട്ട വചനം നമുക്ക് അന്യോന്യം സ്നേഹമുണ്ടായിരിക്കണം എന്നു തന്നെ; ദുഷ്ടനായവനിൽ നിന്നുത്ഭവിച്ച് തന്റെ സഹോദരനെ കൊന്നവനായ കയീനെപ്പോലെ അല്ല.”—1 യോഹന്നാൻ 3:10-12.
സഭകൾ ലോകമൊട്ടാകെ സമാധാനം കൊണ്ടു വരും എന്നു വിശ്വസിക്കാൻ തക്ക യാതൊരു അടിസ്ഥാനവും അവ നൽകുന്നില്ല. അവരുടെ രേഖ എന്താണ് കാണിക്കുന്നത്? അവയുടെ അംഗങ്ങൾ തന്നെയായിരുന്നു ലോകത്തിലെ രണ്ടു മഹായുദ്ധങ്ങളിലെ മുഖ്യപോരാളികൾ എന്നാണ് അതു കാണിക്കുന്നത്; അവർ അന്യോന്യം കൊല ചെയ്തുവെന്നു മാത്രമല്ല നിരപരാധികളായ സ്ത്രീകളെയും കുട്ടികളെയും അവർ കൊന്നൊടുക്കി. കൊള്ളാം, ആ സ്ഥിതിക്ക് നിലനിൽക്കുന്ന സമാധാനം സാക്ഷാത്ക്കരിക്കപ്പെടും എന്ന് ആശിക്കാൻ എന്തെങ്കിലും അടിസ്ഥാനം ഉണ്ടോ?
യുദ്ധം അസാദ്ധ്യമാക്കിത്തീർക്കുന്നു
തന്റെ യഥാർത്ഥ അനുഗാമികളെ എങ്ങനെ തിരിച്ചറിയാൻ കഴിയും എന്നു യേശു വിശദീകരിച്ചു. അവർ “സമാധാന പ്രേമികൾ” ആയിരിക്കും എന്ന് അവൻ പറഞ്ഞു. (മത്തായി 5:9) അവരെ തിരിച്ചറിയാനുള്ള പിൻവരുന്ന മാർഗ്ഗവും അവൻ നൽകി: “നിങ്ങൾക്ക് നിങ്ങളുടെ ഇടയിൽ തന്നെ സ്നേഹമുണ്ടെങ്കിൽ ഇതിനാൽ നിങ്ങൾ എന്റെ ശിഷ്യൻമാരാണ് എന്ന് സകലരും അറിയും.” കൂടുതലായി അവൻ തന്റെ ശിഷ്യൻമാരെക്കുറിച്ച് ഇങ്ങനെ പ്രസ്താവിച്ചു: “ഞാൻ ലോകത്തിന്റെ ഭാഗമല്ലാത്തതുപോലെ അവരും ലോകത്തിന്റെ ഭാഗമല്ല.”—യോഹന്നാൻ 13:35; 17:16
ഈ പഠിപ്പിക്കലുകളുടെ വീക്ഷണത്തിൽ, ക്രിസ്തുവിന്റെ ആദിമ അനുഗാമികൾ, ജാതികളുടെ യുദ്ധങ്ങളിൽ പങ്കെടുത്തിരുന്നുവെന്ന് തോന്നുന്നുവോ? ഈ വിഷയം ചർച്ചചെയ്തുകൊണ്ട് റിയൊ. എം. ക്രിസ്റ്റ്യൻസൺ ദ ക്രിസ്റ്റ്യൻ സെൻച്യുറിയിൽ ഇങ്ങനെ എഴുതി: ആദിമ ക്രിസ്ത്യാനികൾ സായുധ സേനകളിൽ സേവിച്ചിരുന്നില്ല. ‘പുതിയ നിയമകാലത്തിന്റെ അന്ത്യം മുതൽ ക്രി. വ. 170-180 എന്ന ദശകം വരെ ക്രിസ്ത്യാനികൾ സൈന്യത്തിൽ ചേർന്നതായി യാതൊരു തെളിവും ഇല്ല . . . സൈന്യസേവനത്തോടുള്ള വിരോധം ക്രിസ്ത്യാനികൾ ഉപേക്ഷിച്ചത് ക്രമേണ മാത്രമാണ്, എന്ന് റോളൻഡ് ബേയ്ൻറൻ കുറിക്കൊള്ളുന്നു.”
അതുകൊണ്ട് ഒരു ക്രിസ്ത്യാനി സഹക്രിസ്ത്യാനിക്കെതിരെ യുദ്ധത്തിന് പോവുക എന്ന ഒരു സംഗതിയേ ഉണ്ടായിരുന്നില്ല. ഒരു ലോക ഭരണാധികാരി എന്താജ്ഞാപിച്ചാലും തങ്ങളുടെ ആത്മീയ സഹോദരങ്ങളെ കശാപ്പു ചെയ്തുകൊണ്ട് ക്രിസ്തുവിന്റെ അനുഗാമികൾ പിശാചിന്റെ സന്തതികളായിത്തീരുമായിരുന്നില്ല. അവർ മനുഷ്യരെക്കാളധികം ദൈവത്തെ രാജാവായി അനുസരിച്ചു! (പ്രവൃത്തികൾ 5:29) അതുകൊണ്ട് മുഴുലോകവും സത്യക്രിസ്ത്യാനികളാൽ മാത്രം നിവസിതമായിത്തീർന്നാൽ യുദ്ധം അസാദ്ധ്യം ആയിത്തീരും!
സന്തോഷകരമെന്ന് പറയട്ടെ, അത്തരം സ്ഥിതിവിശേഷം വാസ്തവത്തിൽ വന്നുചേരും എന്ന് ബൈബിൾ മുൻകൂട്ടിപ്പറയുന്നു. അതിങ്ങനെ പ്രസ്താവിക്കുന്നു: “അവർ തങ്ങളുടെ വാളുകളെ കൊഴുക്കളായും തങ്ങളുടെ കുന്തങ്ങളെ കോതുകത്രികകളായും അടിച്ചുതീർക്കും: രാഷ്ട്രം രാഷ്ട്രത്തിനെതിരെ വാളോങ്ങുകയില്ല. മേലാൽ അവർ യുദ്ധം അഭ്യസിക്കുകയും ഇല്ല. (യെശയ്യാവ് 2:4, ജയിംസ് രാജാവിന്റെ ഭാഷാന്തരം) ന്യൂയോർക്ക് നഗരിയിലെ പ്രധാന ഐക്യരാഷ്ട്ര മന്ദിരത്തിൽ നിന്നുള്ള റോഡിനഭിമുഖമായി കാണുന്ന കൻമതിലിൻമേൽ ആലേഖം ചെയ്തിരിക്കുന്നതാണ് ഈ വാക്കുകൾ. പക്ഷേ യു. എന്നിന്റെ അംഗങ്ങൾ അത് നിവർത്തിച്ചിട്ടില്ല എന്നത് സ്പഷ്ടമാണ്. പക്ഷേ ആദിമ ക്രിസ്ത്യാനികൾ അത് ചെയ്തിരിക്കുന്നു!
പ്രമുഖ സഭാ ചരിത്രകാരനായിരുന്ന സി. ജെ. കാലെക്സ് വിശദീകരിച്ചു: “ആദിമ ക്രിസ്ത്യാനികൾ ക്രിസ്തുവിനെ അക്ഷരം പ്രതി പിൻപറ്റി . . . അവർ തങ്ങളുടെ മതത്തെ സമാധാനവുമായി അടുത്ത് താദാത്മ്യപ്പെടുത്തി, യുദ്ധത്തെ അതിൽ ഉൾപ്പെട്ട രക്തച്ചൊരിച്ചിൽ നിമിത്തം അവർ രൂക്ഷമായി കുറ്റംവിധിച്ചു. യുദ്ധായുധങ്ങളെ കൃഷി ആയുധങ്ങളായി പരിവർത്തനം ചെയ്യപ്പെടുന്നത് മുൻകൂട്ടിപ്പറഞ്ഞ പഴയനിയമ പ്രവചനത്തെ അവർ സ്വാംഗീകരിച്ചു.—യെശയ്യാവ് 2:4
അതുകൊണ്ട് ഭൂമിയിലെ സമാധാനം ഒരു അപ്രാപ്യമായ സ്വപ്നമല്ല. ക്രിസ്തുവിന്റെ പഠിപ്പിക്കലുകളോടുള്ള പറ്റിനൽപ്പ് അവന്റെ ആദിമ അനുഗാമികളുടെ ഇടയിൽ യുദ്ധം അസാദ്ധ്യമാക്കിത്തീർത്തതുകൊണ്ട് ആത്യന്തികമായി ഭൂവ്യാപകമായ സമാധാനം കൈവരിക്കപ്പെടും എന്നു വിശ്വസിക്കുന്നതിന് അടിസ്ഥാനം പ്രദാനം ചെയ്യപ്പെട്ടിട്ടുണ്ട്. ഭൂമിയിൽ സമാധാനം സാദ്ധ്യമാണ് എന്ന് വിശ്വസിക്കുന്നതിന് സമാനമായ അടിസ്ഥാനം ഇന്നുണ്ടോ?
ഇന്ന് ആശക്കുള്ള അടിസ്ഥാനം
കൊള്ളാം, കനേഡിയാനാ വിജ്ഞാനകോശം ഇങ്ങനെ നിരീക്ഷിക്കുന്നു: “യഹോവയുടെ സാക്ഷികളുടെ പ്രവർത്തനം യേശുവും അവന്റെ ശിഷ്യൻമാരും നമ്മുടെ യുഗത്തിന്റെ ഒന്നും രണ്ടും നൂറ്റാണ്ടുകളിൽ ആചരിച്ചിരുന്ന പ്രാചീന ക്രിസ്ത്യാനിത്വത്തിന്റെ പുനരാവിഷ്ക്കാരം ആണ്. . . . എല്ലാവരും സഹോദരൻമാർ.”
ഇത് വാസ്തവമായും സത്യം ആണോ? രാഷ്ട്രങ്ങൾ രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുത്തപ്പോൾ യഹോവയുടെ സാക്ഷികൾ “അന്യോന്യം സ്നേഹിക്കുക എന്നും സമാധാന സ്നേഹികളായി നിലകൊള്ളുക എന്നുമുള്ള ക്രിസ്തുവിന്റെ കൽപ്പനകൾ അനുസരിച്ചുവോ?—യോഹന്നാൻ 13:34; മത്തായി 5:9.
ഉവ്വ്, അവർ ചെയ്തു. ജെ. എസ്. കോൺവേ എഴുതിയ സഭകളുടെ മേലുള്ള നാസി പീഡനം 1933-45 എന്ന പുസ്തകം ഇങ്ങനെ വിശദീകരണം നൽകുന്നു: “[യഹോവയുടെ സാക്ഷികൾ] ബൈബിൾ ആജ്ഞ അടിസ്ഥാനമാക്കി ആയുധങ്ങൾ എടുക്കാൻ വിസമ്മതിച്ചു.” ക്രിസ്തുവിന്റെ നിർദ്ദേശങ്ങളോടുള്ള അവരുടെ പറ്റിനിൽപ്പിനെ മറ്റുള്ളവരുടെ ചെയ്തികളോട് വിപരീത താരതമ്യം ചെയ്തുകൊണ്ട് റോമൻ കത്തോലിക്കാ പ്രസിദ്ധീകരണമായ സെയിൻറ് ആൻറണി മെസഞ്ജർ ഇങ്ങനെ നിരീക്ഷണം നടത്തി: “യഹോവയുടെ സാക്ഷികൾ ‘വ്യവസ്ഥാപിത മണ്ഡലത്തിന് വെളിയിൽ നിലകൊള്ളുകയും മതേതര ഭരണകൂടം ചെയ്യാൻ നിശ്ചയിക്കുന്ന എന്തിനെയും ആശീർവദിക്കുന്നതിന്റെ ഉത്തരവാദിത്തം നിശ്ശേഷം ഏൽക്കാതിരിക്കുകയും ചെയ്യുന്നു. നല്ലവരായ അനേകായിരങ്ങൾ രാഷ്ട്രീയവും സാമ്പത്തികവും ആയ താത്പര്യങ്ങളിൽ നിന്നുള്ള ഈ അകന്നു നിൽപ്പ്, സഭയും സംസ്ഥാനവും തമ്മിലിന്നുള്ള ലോഹ്യബന്ധങ്ങളെക്കാൾ പുതിയ നിയമത്തിന്റെ ആത്മാവിനോട് ഏറെ അടുത്തതായി തോന്നുന്നു.”
യഹോവയുടെ സാക്ഷികൾ അവരുടെ സമാധാനപ്രത്യാശ ഐക്യരാഷ്ട്രങ്ങളിലോ മറ്റേതെങ്കിലും സമാധാന സംരംഭങ്ങളിലോ അല്ല പിന്നെയോ സമാധാന പ്രഭുവായ യേശുക്രിസ്തുവിൽ ആണ് വയ്ക്കുന്നത്. എല്ലാവരും അങ്ങനെ ചെയ്തിരുന്നെങ്കിൽ എന്ത്? അതെ, “അന്യോന്യം സ്നേഹിക്കുന്നതിനും” “സമാധാന സ്നേഹികളായിരിക്കുന്നതിനും ഉള്ള ക്രിസ്തുവിന്റെ ഉപദേശം എല്ലാവരും അനുസരിച്ചിരുന്നുവെങ്കിൽ എന്തു സംഭവിക്കുമായിരുന്നു എന്ന് സങ്കൽപ്പിക്കുക!
ഭൂമിയിൽ യഥാർത്ഥ സമാധാനം—ഉടൻ!
ഭൂമിയിൽ സമാധാനം എന്ന വാക്കുകൾ പുൽത്തൊഴുത്തിലെ ശിശുവിന്റെ ദൃശ്യരൂപത്തോട് അനുബന്ധിച്ച് ക്രിസ്തുമസ്സ് കാലങ്ങളിൽ മിക്കപ്പോഴും കേൾക്കാറുള്ള പദങ്ങളാണ്. പക്ഷേ, ഇത് ക്രിസ്തുവിന്റെ സ്ഥാനത്തിന്റെ യഥാർത്ഥ ചിത്രം ആണോ? അശ്ശേഷം അല്ല. ക്രിസ്തു ഒരു രാജശിശുവിനേക്കാൾ കവിഞ്ഞവനാണ്. പിൻവരുന്ന ബൈബിൾ പ്രവചനത്തിന്റെ നിവൃത്തിയായി അവന് രാജത്വവും അധികാരവും നൽകപ്പെട്ടിരിക്കുന്നു: “രാജാധിപത്യം അവന്റെ തോളിൽ ഇരിക്കും. സമാധാനപ്രഭു എന്ന് അവന് പേർ വിളിക്കപ്പെടും”—യെശയ്യാവ് 9:6.
മുഴുഭൂമിയുടെയും മേലുള്ള ദൈവത്തിന്റെ നിയമിത രാജാവെന്ന നിലയിൽ ക്രിസ്തു ഭൂമിയിൽ സമാധാനം കൈവരുത്തും. പക്ഷെ ഇത് പലരും പ്രതീക്ഷിച്ചേക്കാവുന്ന വിധത്തിൽ ആയിരിക്കുകയില്ല. നിങ്ങളുടെ ബൈബിൾ തുറന്ന് വെളിപ്പാട് പുസ്തകം 19-ാം അദ്ധ്യായം 11 മുതൽ 16 വരെയുള്ള വാക്യങ്ങൾ വായിക്കുക. ഇവിടെ വിവരിച്ചിരിക്കുന്ന ക്രിസ്തുവിന്റെ സ്ഥാനം സംബന്ധിച്ച ഒരു ചിത്രം നമുക്ക് ലഭിക്കുന്നത് മർമ്മപ്രദാനം ആണ്.—ദൈവത്തിന്റെ ദൂതസൈന്യത്തിൽ ശിരസ്ഥാനത്തുള്ള ശക്തനായ രാജാവ് എന്ന സ്ഥാനം. “ദൈവവചനമായ” ക്രിസ്തു രാഷ്ട്രങ്ങളെ പ്രഹരിച്ച്, അവരെ ഇരുമ്പ് ദണ്ഡുകൊണ്ട് മെയിക്കും. സമാധാനത്തിന്റെ ഗവൺമെൻറിന് വഴിയൊരുക്കുന്നതിന് അവയെ നീക്കം ചെയ്തു കൊണ്ടുതന്നെ.
ആ സ്ഥിതിക്ക് ഭൂമിയിൽ സമാധാനം സാക്ഷാത്കരിക്കപ്പെടുന്ന വിധം ഇതാണ്. ഇത് ഐക്യരാഷട്രങ്ങൾ മുഖേനയോ മറ്റേതെങ്കിലും മാനുഷ സമാധാന ഏജൻസി മുഖേനയോ അല്ല വരുന്നത് പിന്നെയോ അത് ദൈവത്തിന്റെ രാജ്യഗവൺമെൻറ് മുഖാന്തരം കൈവരിക്കപ്പെടും പിൻവരുന്ന ബൈബിൾ പ്രവചനം നിവൃത്തിയേറുന്ന കാലത്താണ് നാം ഇന്ന് ജീവിക്കുന്നത്: ആ രാജാക്കൻമാരുടെ കാലത്ത് സ്വർഗ്ഗസ്ഥനായ ദൈവം ഒരു നാളും നശിച്ചുപോകാത്ത രാജ്യം സ്ഥാപിക്കും. ആ രാജ്യം താനും . . . ഈ രാജ്യങ്ങളെ എല്ലാം തകർത്ത് നശിപ്പിക്കുകയും, അത് സ്വയം അനിശ്ചിത കാലത്തോളം നിലനിൽക്കുകയും ചെയ്യും.”—ദാനിയേൽ 2:44.
ഇന്നത്തെ ഈ ഗവൺമെൻറുകളുടെയും അവയെ പിന്താങ്ങുന്ന മതങ്ങളുടെയും മുൻകൂട്ടിപ്പറയപ്പെട്ട ദിവ്യനാശത്തിന്റെ കാഴ്ചപ്പാടിൽ നാം നമ്മുടെ സ്വന്ത അവസ്ഥ പരിശോധിക്കുന്നത് മർമ്മപ്രധാനമാണ്. യുദ്ധത്തിനർത്ഥം ഇല്ലെന്നു നിങ്ങൾ വിശ്വസിക്കുകയും സമാധാനം സാർവ്വത്രികം ആയിത്തീരുന്ന കാലത്ത് ഭൂമിയിൽ വസിക്കാൻ നിങ്ങൾ ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ യഹോവയുടെ സാക്ഷികളുമായി ബന്ധപ്പെടുക. ദൈവരാജ്യഭരണത്തിൻ കീഴെ ഭൂമിയിൽ സമാധാനം വേഗത്തിൽ എങ്ങനെ സാക്ഷാത്കരിക്കപ്പെടും എന്ന് കൂടുതൽ ഗ്രഹിക്കാൻ നിങ്ങളെ സഹായിക്കുന്നതിന് അവർ സന്തുഷ്ടരാണ്. (g85 12/22)
ജനങ്ങളായ നിങ്ങൾ വരിക. അവൻ ഭൂമിയിൽ ആശ്ചര്യ സംഭവങ്ങൾ എങ്ങനെ ഒരുക്കിയിരിക്കുന്നു എന്നിങ്ങനെ അവന്റെ പ്രവൃത്തികളെ നോക്കുവിൻ. അവൻ ഭൂമിയുടെ അറ്റത്തോളം യുദ്ധങ്ങൾക്കറുതി വരുത്തുന്നു. അവൻ വില്ലൊടിച്ച് കുന്തം തുണ്ടങ്ങളായി മുറിക്കുന്നു; രഥങ്ങളെ അവൻ തീയിലിട്ടു ചുട്ടുകളയുന്നു.”—സങ്കീർത്തനങ്ങൾ 46:8, 9.
[8-ാം പേജിലെ ആകർഷകവാക്യം]
“നമുക്ക് അന്യോന്യം സ്നേഹം ഉണ്ടായിരിക്കണം; സഹോദരനെ കൊന്ന . . . കയീനെപ്പോലെയല്ല.”
[9-ാം പേജിലെ ചതുരം]
കൊലയാളിയിൽ നിന്ന് സമാധാന പുരുഷനിലേക്ക്
ഐക്യനാടുകളുടെ തെക്കു ഭാഗത്തെ യഹോവയുടെ സാക്ഷികളുടെ ഒരു സഞ്ചാരമേൽവിചാരകൻ ഒരു പ്രായമുള്ള ജർമ്മൻ സാക്ഷിയുമൊത്ത് വീടുതോറുമുള്ള സന്ദർശനങ്ങൾ നടത്തി വരികയായിരുന്നു. ഒരു വീട്ടു വാതിൽക്കൽ, ക്രൈസ്തവ ലോകസഭകളിൽ ഒന്നിന്റെ അംഗമാണ് താനെന്ന് സ്വയം തിരിച്ചറിയിച്ച ഒരു സ്ത്രീ, യഹോവയുടെ സാക്ഷികൾ അവരുടെ രാജ്യത്തിന് വേണ്ടി പോരാടിയില്ല എന്നതുകൊണ്ട് തനിക്ക് അവരുമായി യാതൊരു കാര്യവും ഇല്ല എന്ന് പറഞ്ഞു. അവൾക്ക് രണ്ടാംലോക മഹായുദ്ധത്തിൽ വച്ച് ഒരു മകൻ നഷ്ടമായിരുന്നു, സാക്ഷികളും ആ യുദ്ധസംരംഭത്തിൽ സഹായിക്കേണ്ടതായിരുന്നു എന്നു അവൾക്ക് തോന്നി.
അവർ അവിടം വിട്ടുപോകവേ, പ്രായമേറിയ ജർമ്മൻ സാക്ഷി, താൻ അവളോട് പറഞ്ഞുകൊള്ളട്ടെ എന്നു ചോദിച്ചു. ‘നിങ്ങളറിയുന്നുണ്ടോ, ഞാനും ആ യുദ്ധത്തിൽ പോരാടിയിരുന്നു’ എന്നു പറഞ്ഞുകൊണ്ട് അദ്ദേഹം ഇങ്ങനെ തുടർന്നു. പക്ഷേ ഞാൻ ഐക്യനാടുകളുടെ പക്ഷത്തായിരുന്നില്ല. ഞാൻ ജർമ്മനിയുടെ പക്ഷത്തുനിന്നാണ് പോരാടിയത്. മുപ്പത്തഞ്ച് അമേരിക്കൻ ഭടൻമാരെ ഒറ്റക്ക് കൊന്നതിന് അഡോൾഫ് ഹിറ്റലർ എന്നെ പതക്കമണിയിച്ചിട്ടുണ്ട്. ഇതിൽ പലതും ദ്വന്ദയുദ്ധങ്ങളിൽ വച്ച് എന്റെ സ്വന്തം കൈകൾ കൊണ്ടായിരുന്നു. ഒരു പക്ഷേ ആ മനുഷ്യരിൽ ഒരാൾ നിങ്ങളുടെ മകൻ ആയിരുന്നിരിക്കാം. എനിക്കറിയില്ല. ഞാൻ ഒരു യഹോവയുടെ സാക്ഷിയായിരുന്നെങ്കിൽ എന്ന് നിങ്ങൾ പ്രാർത്ഥിക്കുമായിരുന്നു. കാരണം അത് ചെയ്തപ്പോൾ ഞാൻ നിങ്ങളുടെ മതത്തിന്റെ ഒരംഗം ആയിരുന്നു.’
അത് ആ സ്ത്രീക്ക് തികച്ചും വ്യത്യസ്ഥമായ ഒരു കാഴ്ച്ചപ്പാട് നൽകി. വാസ്തവത്തിൽ സത്യക്രിസ്ത്യാനികൾക്ക് തങ്ങളുടെ സഹവിശ്വാസികളെ അവർ കേവലം ഒരു ഭിന്ന ജാതിയിലോ ദേശത്തിലോ ഉള്ളവരാണ് എന്ന കാരണം ചൊല്ലി കൊല ചെയ്യാൻ എങ്ങനെ കഴിയും?
[10-ാം പേജിലെ ചിത്രം]
ഐക്യരാഷ്ട്ര പ്ലാസയുടെ ഈ കൻമതിലിൻമേൽ കൊത്തിയിരിക്കുന്ന യെശയ്യാവ് 2:4-ലെ ബൈബിൾ പ്രവചനം ആരാണ് നിവർത്തിക്കുന്നത്?