ക്രിസ്തു ക്രിസ്തുമസ്സ് അംഗീകരിക്കുന്നുവോ?
ക്രിസ്തുമസ്സ് കാലത്ത് ഭൂമിയുടെ പലഭാഗങ്ങളിലും യേശുവിന്റെ ജനന ദൃശ്യങ്ങൾ സാധാരണമാണ്. ഇവയിൽ പലപ്പോഴും മറിയയോടും യോസേഫിനോടും ഇടയൻമാരോടും വിദ്വാൻമാരോടും ഏതാനും കന്നുകാലികളോടും കൂടെ ഒരു തൊഴുത്തിൽ കിടക്കുന്ന ശിശുവായ യേശുവിന്റെ പ്രസവിച്ചയുടെനെയുള്ള ചിത്രങ്ങൾ ഉൾപ്പെടുന്നു. അത്തരം ക്രിസ്തുമസ്സ് പ്രദർശനങ്ങൾ ക്രിസ്തു അംഗീകരിക്കുന്നുവോ?
യഥാർത്ഥത്തിൽ ജനന ദൃശ്യങ്ങളുടെ ഔചിത്യം ചൂടുപിടിച്ച വാദപ്രതിവാദത്തിനിടയാക്കിയിട്ടുണ്ട്, ഐക്യനാടുകളിൽ സുപ്രീംകോടതിയുടെ മുമ്പാകെ പോലും വാദിക്കപ്പെട്ടിരിക്കുന്നു. കഴിഞ്ഞ ഡിസംബറിൽ ടൈം മാസിക ഇപ്രകാരം റിപ്പോർട്ടു ചെയ്തു: “ഈ വർഷം ആദ്യം സുപ്രീംകോടതിയെടുത്ത ഒരു തീരുമാനത്തിനു നന്ദി, പബ്ലിക് പാർക്കുകളിലും ചില മുൻസിപ്പൽ കെട്ടിടങ്ങളിലും ഇക്കാലത്ത് അലങ്കരിക്കാൻ ഉപയോഗിച്ചിരുന്ന ജനന ദൃശ്യങ്ങൾ അത് തർക്കവിഷയമായതോടെ പ്രദർശനം നിർത്തിയതിനു തന്നെ.”
എന്നാൽ, ജനന ദൃശ്യങ്ങൾ ഗവൺമെൻറ് വക വസ്തുവകകളിൽ നിയമാനുസൃതമാണോ എന്നത് ഇപ്പോഴും തർക്കവിഷയമാണ്. “സുപ്രീംകോടതിയുടെ വിധി പ്രശ്നം പരിഹരിക്കുന്നതിൽ പരാജയപ്പെട്ടു”വെന്ന് ടൈം സമ്മതിച്ചു. വീണ്ടും ഈ വർഷം ന്യൂയോർക്കിലെ സ്ക്കാർസ്ഡോലിലുള്ള ഒരു ഇനന ദൃശ്യത്തിന്റെ നിയമാനുസാരിത്വം സംബന്ധിച്ച് നടത്തിയ ഒരു അനിശ്ചിത വിധിയിൽ വ്യക്തമായ മാർഗ്ഗനിർദ്ദേശം നൽകുന്നതിന് സുപ്രീംകോടതി പരാജയപ്പെട്ടു.
ക്രിസ്ത്യാനിത്വം അഭിവൃത്തിപ്പെടുത്തുന്നുവോ?
അമേരിക്കൻ പൗരസ്വാതന്ത്ര്യ സമാജം ഉൾപ്പെടെ അത്തരം ജനന ദൃശ്യങ്ങളുടെ എതിരാളികൾ, ക്രിസ്തുമസ്സ് പ്രദർശനങ്ങൾ സംസ്ഥാനം മതത്തെ അഭിവൃദ്ധിപ്പെടുത്തുന്നതിൽ കലാശിക്കുന്നതായും അങ്ങനെ അത് ഭരണഘടനാ വിരുദ്ധമായിരിക്കുന്നതായും വാദിക്കുന്നു. എന്നാൽ സീറ്റിൽ പോസ്റ്റ്—ഇൻറലിജൻസറിൽ എഴുതിക്കൊണ്ട് കോളമെഴുത്തുകാരനായ ബിൽ ഹാൾ ക്രിസ്തുമസ്സ് ഒരു വിധത്തിലും ക്രിസ്ത്യാനിത്വത്തെ അഭിവൃദ്ധിപ്പെടുത്തുന്നില്ലെന്ന് സാക്ഷ്യപ്പെടുത്തുന്നു:
“ക്രിസ്തുമസ്സ് ഒരു ക്രിസ്തീയ വിശേഷ ദിവസമാണെന്ന ബാലിശമായ ആശയം അമേരിക്കൻ പൗര സ്വാതന്ത്ര്യസമാജത്തിന് ലോകത്തിൽ എവിടെ നിന്നാണ് ലഭിച്ചത്? ക്രിസ്തുമസ്സ് കാലത്ത് അമേരിക്കയിലെ ഏതെങ്കിലും വ്യാപാരകേന്ദ്രത്തിലൂടെ ഒന്ന് നടക്കുന്നത് ആ ധാരണ അകറ്റുന്നതാണ്.
“ക്രിസ്തുമസ്സിന് ക്രിസ്ത്യാനിത്വവുമായി യാതൊരു ബന്ധവുമില്ല. ക്രിസ്തുമസ്സ് ധനത്തിന്റെയും അത്യാഗ്രഹത്തിന്റെയും പെരുംതീറ്റയുടെയും ഒരു പുറജാതി ആഘോഷമാണ്.
“നേരെമറിച്ച്, ക്രിസ്ത്യാനിത്വം ഒരു യേശുക്രിസ്തുവിന്റെ പഠിപ്പിക്കലുകളിൽ അടിസ്ഥാനപ്പെട്ടിരിക്കുന്ന മിക്കവാറും നാമാവശേഷമായ ഒരു മതമാണ്. അത് ഔദാര്യവും സ്നേഹവും സഹിഷ്ണതയും അക്രമരാഹിത്യവും ഊന്നിപ്പറഞ്ഞ ഒരു മതമായിരുന്നു. . . .
“എന്നാൽ സ്വാതന്ത്ര്യസമാജം, ക്രിസ്തുമസ്സിനും ഇന്നത്തെ ക്രിസ്തീയ സഭകൾക്കും യഥാർത്ഥത്തിൽ ആദിമ—പ്രമാണിക ക്രിസ്ത്യാനിത്വവുംമായി കുറെ ബന്ധമുണ്ടെന്നുള്ള നിഗമനത്തിലേക്ക് കൗതുകപൂർവ്വം എടുത്തു ചാടിയിരിക്കുന്നു. ഒരുപക്ഷെ പേരുകളിലുള്ള സാമ്യം നിമിത്തം തന്നെ. . . .
“അമേരിക്കയിലെ വിജാതീയരും ആഘോഷിക്കുന്ന ഒരു ക്രിസ്തീയ ആഘോഷമാണ് ക്രിസ്തുമസ്സ് എന്ന് സങ്കൽപ്പിക്കുകയിൽ സ്വാതന്ത്ര്യസമാജം ഒരു സാധാരണ അബദ്ധം വരുത്തിയിരിക്കുന്നു. നേരെ മറിച്ചാണ് സത്യം. ക്രിസ്തുമസ്സ് ആഘോഷിക്കുന്നതിൽ ബഹുഭൂരിപക്ഷം ആളുകളും പള്ളിയിൽ പോകാത്തവരാണ്. അത് മുഖ്യമായും ഒരു പുറജാതി ആഘോഷമാണ്.”
ക്രിസ്തുമസ്സ് “ഒരു പുറജാതി ആഘോഷമോ?” അത് സത്യമായിരിക്കുമോ? ക്രിസ്തുമസ്സ് ക്രിസ്തുവിന്റെ ജൻമദിനമല്ലേ?
ആരുടെ ജൻമദിനം?
അല്ല, അത് ക്രിസ്തുവിന്റെ ജൻമദിനമല്ല. “ക്രിസ്തുവിന്റെ ജനന ദിവസം പുതിയ നിയമത്തിൽ നിന്നോ മറ്റേതെങ്കിലും ഉറവിൽനിന്നോ തിട്ടപ്പെടുത്താൻ കഴിയുകയില്ല” എന്ന് സൈക്ലോപ്പീഡിയ ഓഫ് ബിബ്ലിക്കൽ, തീയോളജിക്കൽ, ആൻഡ് എക്ലിസിയാസ്റ്റിക്കൽ ലിറ്ററേച്ചർ വിശദീകരിക്കുന്നു. ഒരു കാര്യം ഉറപ്പാണ്, ക്രിസ്തു ജനിച്ചത് ഡിസംബർ 25-നല്ല. അവന്റെ ജനന സമയത്ത് ആട്ടിടയൻമാർ തങ്ങളുടെ ആടുകളെ കാത്ത് രാത്രിയിൽ വയലിലായിരുന്നു. അവർ ഡിസംബറിലെ തണുപ്പുള്ള രാത്രികളിൽ അങ്ങനെ ചെയ്യുകയില്ലായിരുന്നു.—ലൂക്കോസ് 2:6-8.
അതിലുപരി, ലൂതറൻ ശുശ്രൂഷകനായ ജോൺ സി. മാക്കോളിസ്റ്റർ ദ ക്രിസ്ത്യൻ ബുക്ക് ഓഫ് വൈ എന്ന തന്റെ പുതിയ പുസ്തകത്തിൽ ഇപ്രകാരം എഴുതി: “എല്ലാ ജൻമദിനാഘോഷങ്ങളും (കർത്താവിന്റേതുപോലും) പുറജാതികളുടെ ഒരു ആചാരമാണെന്നുള്ളതായിരുന്നു അക്കാലത്ത് എല്ലാ ക്രിസ്ത്യാനികളുടെയും മനോഭാവം. എല്ലാ പുറജാതി ആചാരങ്ങളിൽനിന്നും തങ്ങളെത്തന്നെ വേർപെടുത്താനുള്ള ശ്രമത്തിൽ യേശുവിന്റെ ജനനത്തെ അടയാളപ്പെടുത്തുന്ന ഒരു തീയതി നീക്കിവെക്കാൻ ആദിമ ക്രിസ്ത്യാനികൾ വിസമ്മതിച്ചു.”
അപ്പോൾ ഡിസംബർ 25-ലെ ക്രിസ്തുമസ്സ് ആഘോഷം ഉത്ഭവിച്ചതെവിടെയാണ്? റോബർട്ട് ജെ. മായേഴ്സ് രചിച്ച ആഘോഷങ്ങൾ—അമേരിക്കൻ വിശേഷ ദിവസങ്ങളുടെ സമ്പൂർണ്ണ ഗ്രന്ഥം എന്ന പുസ്തകം ഇപ്രകാരം ഉത്തരം നൽകുന്നു: “ക്രിസ്തുമസ്സ് ആഘോഷത്തിനുമുമ്പ് ഡിസംബർ 25 റോമൻ ലോകത്തിൽ അജയ്യ സൂര്യന്റെ ജൻമദിനമായിരുന്നു. ജൂലിയൻ കലണ്ടറിൽ മകരസംക്രാന്തി കഴിഞ്ഞ ഉടനെ നടത്തുന്ന ഈ സദ്യ സൂര്യദേവനായ മിത്രാസിന്റെ ബഹുമാനാർത്ഥമായിരുന്നു.” “മിത്രായുടെ സ്വാധീനത്തിനു പുറമെ മറ്റ് പുറജാതി സ്വാധീനങ്ങളും ഉണ്ടായിരുന്നു” എന്ന് മായേഴ്സ് തുടർന്നു പറയുന്നു. റോമാക്കാർ ഡിസംബർ അവസാനം സാറ്റർ നേലിയ എന്ന ദുസ്വാതന്ത്ര്യമുള്ള ഉത്സവം ആഘാഷിച്ചിരുന്നു. മായേഴ്സ് വിശദീകരിക്കുന്ന പ്രകാരം: “പുരോഹിതൻമാർ ഒടുവിൽ തലതിരിഞ്ഞ സാറ്റർനേലിയാലോകത്തെ സഭയിലേക്ക് ആനയിച്ചു. ലോകമെമ്പാടുമുള്ള ക്രിസ്തുമസ്സ് ആചാരങ്ങൾ എന്ന പുസ്തകം ഇപ്രകാരം റിപ്പോർട്ട് ചെയ്യുന്നത് അതിശയമല്ല: “ആ ദിവസം കഠിനവേല ചെയ്യാൻ പദ്ധതിയിട്ടുകൊണ്ടും ക്രിസ്തുമസ്സ് ആഘോഷത്തെ വിലക്കുന്ന ഒരു കൽപന അയച്ചുകൊണ്ടും പ്യൂരിറ്റൻമാർ ഈ പുറജാതി ഉത്സവത്തോടുള്ള തങ്ങളുടെ അവജ്ഞ പ്രകടമാക്കി!”
ക്രിസ്തു അംഗീകരിക്കുന്നുവോ?
‘എന്നാൽ പ്യൂരിറ്റൻമാർ കർക്കശരായിരുന്നു, ആദിമ ക്രിസ്ത്യാനികൾ അങ്ങനെയായിരുന്നു. ഇപ്പോൾ ക്രിസ്തുമസ്സ് ക്രിസ്തുവിന് ബഹുമാനം വരുത്തുന്നു’ എന്ന് ചിലർ തടസ്സവാദം ഉന്നയിച്ചേക്കാം. അത് യഥാർത്ഥമാണോ? ക്രിസ്തു എല്ലായ്പ്പോഴും സത്യത്തിനുവേണ്ടി നിലനിന്നു, എന്നാൽ ക്രിസ്തുമസ്സ് അസത്യങ്ങളെ ഊട്ടിവളർത്തുന്നു. (യോഹന്നാൻ 14:6) ‘അത് ക്രിസ്തുവിന്റെ ജൻമദിനമാണ്’ എന്ന് സ്കൂൾ അദ്ധ്യാപകരും പുരോഹിതൻമാരും പോലും പറയുന്നു. എന്നാൽ അങ്ങനെയല്ല! ‘നിങ്ങൾക്ക് സമ്മാനങ്ങൾ തരും. എന്നാൽ അത് സത്യമല്ല! ജനന ദൃശ്യങ്ങളുടെ കാര്യവും പരിഗണിക്കുക.
ഇവയിൽ പലതും യേശു ജനിച്ച സമയത്തു അവനോടുകൂടെ വിദ്വാൻമാരെ അഥവാ ജോൽസ്യരെ ചിത്രീകരിക്കുന്നു. എന്നാൽ ജോൽസ്യൻമാർ എത്തിയ സമയത്ത് യേശു ഒരു ശിശുവല്ല പിന്നെയോ ഒരു വീട്ടിൽ താമസിക്കുന്ന കുട്ടിയായിരുന്നുവെന്ന് ബൈബിൾ പറയുന്നു. (മത്തായി 2:7-11) സത്യത്തെ തെറ്റിധരിപ്പിക്കുന്ന ഒരു ആഘോഷത്തെ ക്രിസ്തു അംഗീകരിക്കുന്നുവെന്ന് നിങ്ങൾ യഥാർത്ഥത്തിൽ വിശ്വസിക്കുന്നുവോ?
എന്നിരുന്നാലും, അതിനേക്കാൾ ഗുതുതരമായത് ക്രിസ്തു ഒരു വെറും നിസ്സഹായ ശിശുവാണെന്ന വ്യാജധാരണ ക്രിസ്തുമസ്സ് നൽകുന്നുവെന്നതാണ്. ഒരു ജനന ദൃശ്യം കണ്ടുകൊണ്ടിരുന്ന ഒരു കൊച്ചു പെൺകുട്ടി തന്റെ അമ്മയോട് ഇപ്രകാരം ചോദിക്കുന്നത് കേൾക്കാനിടയായി: “യേശു ഒരിക്കലും വളരുകയില്ലേ?” അവൾ അങ്ങനെ ചോദിച്ചതെന്തുകൊണ്ട്? “ഞാൻ കഴിഞ്ഞവർഷം കണ്ടതിനേക്കാൾ അവൻ ഒട്ടും വളർന്നിട്ടില്ല!” എന്ന് അവൾ ഉത്തരം പറഞ്ഞു. ക്രിസ്തുമസ്സ് നൽകുന്ന ധാരണ അതാണ്, യേശു വേഗത്തിൽ ഭൂമിയിൽനിന്ന് സകല അനീതിയും തുടച്ചു നീക്കാൻ പോകുന്ന വാഴുന്ന രാജാവല്ല പിന്നെയോ ഒരു നിസ്സഹായ ശിശുവാണ് എന്നതുതന്നെ.—സങ്കീർത്തനം 2:9, 12; 110:1, 2; വെളിപ്പാട് 12:5; 19:15, 16.
ക്രിസ്തുമസ്സിൽ എന്തു നടക്കുന്നുവെന്ന് പരിചിന്തിക്കുമ്പോൾ, ക്രിസ്തുവിന് അത് എങ്ങനെ അംഗീകരിക്കാൻ കഴിയും? “മദ്യാസക്തർക്കും അവരുടെ കുടുംബങ്ങൾക്കും അത് വിശേഷാൽ വിഷമം പിടിച്ച സമയമാണ്, കാരണം ക്രിസ്തുമസ്സ് ആത്മാവ് പലപ്പോഴും കുപ്പികളിലാണ് വരുന്നത്” എന്ന് ടൈം റിപ്പോർട്ടു ചെയ്തു. “ഓഫീസ് പാർട്ടി മുതൽ ലിപ്സ്റ്റിക് തേഞ്ഞ കടുംബം വരെ പറയാൻ കഴിയാത്ത ദശലക്ഷങ്ങൾ കൂടെ ശല്യം അനുഭവിക്കുന്നു.” അതെ, ക്രിസ്തുമസ്സ് ആദിമനാളുകളിലെ അതിന്റെ താന്തോന്നിത്വത്തിൽനിന്ന് മാറിയിട്ടില്ല.
വില്യം എസ്. വേൾഡ് എഴുതിയ ക്യൂരിയോസിറ്റിസ് ഓഫ് പോപ്പുലർ കസ്റ്റംസ് എന്ന പുസ്തകം ഇപ്രകാരം പ്രസ്താവിക്കുന്നു: “ജ്ഞാനികളുടെയും സുബുദ്ധിയുള്ളവരുടെയും എതിർപ്പു ഗണ്യമാക്കാതെ, ആദിമനാളുകളിൽ ക്രിസ്തുമസ്സ് ബാക്കനോലിയായിലെയും സാറ്റർനേലിയായിലെയും അങ്ങേയറ്റം വഷളായ എല്ലാ മദിരോത്സവവും ഭോഗാസക്തിയും അസഭ്യതയും പകർത്തുകയുണ്ടായി. . . . പണ്ട് ക്രിസ്തുമസ്സ് കാലത്തെ മദ്യപാന കോലാഹലങ്ങൾ വാസ്തവത്തിൽ വിശ്വാസം ഇടറിക്കുന്ന അളവിലെത്തി.”
നിങ്ങൾ അതിനേക്കുറിച്ച് ചിന്തിക്കുമ്പോൾ, ഒരുപക്ഷേ നിങ്ങൾ കഴിഞ്ഞ ഡിസംബറിൽ ഒരു ദക്ഷിണാഫ്രിക്കൻ പത്രമായ സൺഡെ എക്സ്പ്രസ് പുറപ്പെടുവിച്ച ആശയഗതിയോട് യോജിച്ചേക്കാം. ആ ലേഖനം തുടങ്ങിയതിങ്ങനെയാണ്: “ഉത്സവാത്മാവ് മുൻപന്തിയിലേക്കു വരുകയും ‘നമുക്ക് ക്രിസ്തുവിനെ ക്രിസ്തുമസ്സിലേക്ക് തള്ളിയിടാം’ എന്ന് മതഭക്തർ പറയുകയും ചെയ്യുന്ന ആ കാലം വീണ്ടും വന്നെത്തിയിരിക്കുന്നു.”
“തുടക്കത്തിൽ അവിടെ ക്രിസ്തു ഇല്ലായിരുന്നതുകൊണ്ട് അവനേക്കുറിച്ചുള്ള ഏതു പരാമർശനവും നീക്കിക്കളയുന്നതും ക്രിസ്തുമസ്സിനെ മറ്റേതെങ്കിലും പേരിനാൽ വിളിക്കുന്നതും ആണ് കൂടുതൽ ഉചിതം. വ്യാപാര ഏർപ്പാടുകളും അമിത ഭക്ഷണവും കുടിയും മദ്യപാനകോലഹലങ്ങളുമായി കൂട്ടിക്കുഴച്ച് ക്രിസ്തുവിന്റെ നാമം അപകീർത്തിപ്പെടുത്തുന്നതെന്തിന്?”
നിങ്ങൾ എന്തുചെയ്യും?
തീർച്ചയായും, ക്രിസ്തു ക്രിസ്തുമസ്സ് അംഗീകരിക്കുന്നില്ല. അത് അവനെയും അവന്റെ പഠിപ്പിക്കലുകളെയും അപകീർത്തിപ്പെടുത്തുന്നു. അതുകൊണ്ട് ഈ കാലത്ത് നിങ്ങൾ എന്തുചെയ്യും?
മുകളിൽ ഉദ്ധരിച്ച ദക്ഷിണാഫ്രിക്കൻ പത്രം ഇപ്രകാരം നിർദ്ദേശിച്ചു: “നാം ക്രിസ്തുവിന്റെ ജനനം ആഘോഷിക്കുകയാണെന്നു നടിക്കാതെ നമുക്ക് സത്യസന്ധരായിരിക്കുകയും ക്രിസ്തുമസ്സ് അത് തുടക്കത്തിൽ ആയിരുന്നതുപോലെതന്നെ ഒരു പുറജാതി ആഘോഷമായി പുറന്തള്ളുകയും ചെയ്യാം, ക്രിസ്തുമസ്സ് വിറകു കത്തിച്ചും അനിയന്ത്രിത സദ്യനടത്തിയും എല്ലാ അലങ്കാരങ്ങളോടും കൂടെ നമുക്ക് സൽക്കരിച്ചും ആഹ്ലാദിച്ചും സന്തോഷിക്കാം.”
അത് കപടഭക്തിപരമല്ലായിരിക്കാമെന്നുള്ളത് സത്യംതന്നെ, എങ്കിലും ക്രിസ്തുവിന്റെ നാമത്തിലോ അല്ലാതെയോ നടത്തപ്പെട്ടാലും അവൻ മ്ലേച്ഛമായ പുറജാതി ആഘോഷങ്ങളെ അംഗീകരിക്കുന്നില്ല. (2 കൊരിന്ത്യർ 6:14-18) അതുകൊണ്ട് നിങ്ങൾ യഥാർത്ഥത്തിൽ ക്രിസ്തുവിന്റെ അംഗീകാരം ആഗ്രഹിക്കുന്നെങ്കിൽ നിങ്ങൾ എന്തു ചെയ്യും? മുകളിൽ ഉദ്ധരിച്ച കോളമെഴുത്തുകാരനായ ബിൽ ഹാൾ ഇപ്രകാരം ഉത്തരം നൽകുന്നു: “ആത്മാർത്ഥതയുള്ള ഏതു ക്രിസ്ത്യാനിയും—അവരിൽ ഏതാനും പേർ മാത്രമേ അവശേഷിക്കുന്നുള്ളുവെന്ന് സങ്കൽപ്പിച്ചുകൊണ്ട്—ക്രിസ്തുമസ്സ് എന്നറിയപ്പെടുന്ന ആധുനികവും ലൗകീകവുമായ ആഘോഷത്തോടുള്ള ഏതു ബന്ധവും ഒഴിവാക്കണം.”
എല്ലായിടത്തുമുള്ള യഹോവയുടെ സാക്ഷികൾ അതുതന്നെ ചെയ്യുന്നു. അവർ ക്രിസ്തുമസ്സ് ആഘോഷത്തിൽ പങ്കെടുക്കുന്നില്ല, കാരണം അവർ സത്യത്തിൽ തങ്ങളുടെ സ്വർഗ്ഗീയ രാജാവായ യേശു ക്രിസ്തുവിന്റെ പ്രീതി നേടാൻ ശ്രമിക്കുകയാണ്. ഏതെങ്കിലും പ്രത്യേക സന്ദർഭങ്ങളിൽ മാത്രമല്ല പിന്നെയോ വർഷത്തിൽ ഓരോ ദിവസവും അവർ അവന്റെ പഠിപ്പിക്കലുകൾ അനുസരിച്ച് ജീവിക്കാൻ ശ്രമിക്കുന്നു. നിങ്ങളുടെയും ആഗ്രഹം അതാണെങ്കിൽ അതു നിറവേറ്റാൻ നിങ്ങളെ സഹായിക്കുന്നതിന് യഹോവയുടെ സാക്ഷികൾക്ക് സന്തോഷമുണ്ട്. (g85 12/22)
[12-ാം പേജിലെ ചിത്രം]
ജനന ദൃശ്യങ്ങൾ ക്രിസ്തുവിനെ സംബന്ധിച്ച സത്യം പഠിപ്പിക്കുന്നുവോ?