വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w26 ജൂലൈ പേ. 20-25
  • യഹോവയെ അറിയാൻ മറ്റുള്ളവരെ സഹായിക്കുക

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • യഹോവയെ അറിയാൻ മറ്റുള്ളവരെ സഹായിക്കുക
  • വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2026
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • യഹോ​വയെ അടുത്ത​റി​യാൻ വിദ്യാർഥി​യെ സഹായി​ക്കു​ക
  • യഹോവ എങ്ങനെ​യുള്ള ഒരാളാ​ണെന്ന്‌ വിദ്യാർഥി​യെ പഠിപ്പി​ക്കു​ക
  • അറിവ്‌ ഉപയോ​ഗി​ക്കാൻ വിദ്യാർഥി​യെ സഹായി​ക്കു​ക
  • യഹോ​വയെ നന്നായി അറിയു​ന്ന​വർക്കു കിട്ടുന്ന അനു​ഗ്ര​ഹ​ങ്ങൾ
  • സത്യത്തി​നു​വേണ്ടി ഉറച്ച നിലപാ​ടെ​ടു​ക്കാൻ ബൈബിൾവി​ദ്യാർഥി​യെ സഹായി​ക്കുക
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2025
  • സ്‌നാ​ന​ത്തി​ലേക്കു പുരോ​ഗ​മി​ക്കാൻ ബൈബിൾവി​ദ്യാർഥി​കളെ സഹായി​ക്കുക
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2021
  • സ്‌നാ​ന​ത്തി​ലേക്ക്‌ പുരോ​ഗ​മി​ക്കാൻ ബൈബിൾവി​ദ്യാർഥി​കളെ എങ്ങനെ സഹായി​ക്കാം?—ഭാഗം 2
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2020
  • സ്‌നാ​ന​ത്തി​ലേക്ക്‌ പുരോ​ഗ​മി​ക്കാൻ ബൈബിൾവി​ദ്യാർഥി​കളെ എങ്ങനെ സഹായി​ക്കാം?—ഭാഗം 1
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2020
കൂടുതൽ കാണുക
വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2026
w26 ജൂലൈ പേ. 20-25

2026 സെപ്‌റ്റം​ബർ 28-ഒക്ടോബർ 4

ഗീതം 79 ഉറച്ചു​നിൽക്കാൻ അവരെ പഠിപ്പി​ക്കു​ക

യഹോ​വയെ അറിയാൻ മറ്റുള്ള​വരെ സഹായി​ക്കു​ക

‘ ഏകസത്യ​ദൈ​വ​മായ അങ്ങയെ അവർ അറിയു​ന്ന​താ​ണു നിത്യ​ജീ​വൻ.’—യോഹ. 17:3.

ഉദ്ദേശ്യം

യഹോ​വ​യെ അറിയാൻ, യഹോ​വ​യു​ടെ ഗുണങ്ങ​ളും യഹോ​വ​യ്‌ക്ക്‌ ഇഷ്ടമു​ള്ള​തും ഇഷ്ടമി​ല്ലാ​ത്ത​തും ആയ കാര്യ​ങ്ങ​ളും മനസ്സി​ലാ​ക്കാൻ ബൈബിൾവി​ദ്യാർഥി​കളെ എങ്ങനെ സഹായി​ക്കാ​മെന്നു നോക്കും.

1. ഒരു ബൈബിൾവി​ദ്യാർഥി പുരോ​ഗ​മി​ക്കു​ന്നതു കാണു​മ്പോൾ നിങ്ങൾക്ക്‌ എന്താണു തോന്നാ​റു​ള്ളത്‌?

ഒരു ബൈബിൾവി​ദ്യാർഥി ആദ്യമാ​യി മീറ്റി​ങ്ങി​നു വരു​മ്പോ​ഴോ ഉത്തരം പറയു​മ്പോ​ഴോ തന്റെ വിശ്വാ​സ​ത്തെ​ക്കു​റിച്ച്‌ മറ്റൊ​രാ​ളോ​ടു വിശദീ​ക​രി​ക്കു​മ്പോ​ഴോ സ്‌നാ​ന​പ്പെ​ടാൻ തീരു​മാ​നി​ക്കു​മ്പോ​ഴോ നിങ്ങൾക്ക്‌ എന്താണു തോന്നാ​റു​ള്ളത്‌? ഉറപ്പാ​യും ആവേശം തോന്നും. ആ ബൈബിൾവി​ദ്യാർഥി​യെ പുരോ​ഗ​മി​ക്കാൻ സഹായി​ച്ചത്‌ യഹോ​വ​യാ​ണെന്നു നമുക്ക്‌ അറിയാം. അതിനുള്ള മഹത്ത്വം നമ്മൾ യഹോ​വ​യ്‌ക്കു കൊടു​ക്കും.—1 കൊരി. 3:5-9; 3 യോഹ. 3, 4.

2. ബൈബിൾവി​ദ്യാർഥി​ക​ളു​ടെ കാര്യ​ത്തിൽ യഹോവ ആഗ്രഹി​ക്കു​ന്നത്‌ എന്താണ്‌? (1 തിമൊ​ഥെ​യൊസ്‌ 2:3, 4)

2 യഹോവ ആഗ്രഹി​ക്കു​ന്നത്‌ “എല്ലാ തരം ആളുകൾക്കും രക്ഷ കിട്ടണ​മെ​ന്നും അവർ സത്യത്തി​ന്റെ ശരിയായ അറിവ്‌ നേടണ​മെ​ന്നും ആണ്‌.” (1 തിമൊ​ഥെ​യൊസ്‌ 2:3, 4 വായി​ക്കുക.) അതെ, ആളുകൾ തന്നെ അറിയാ​നും തന്റെ ഉദ്ദേശ്യ​ത്തെ​ക്കു​റിച്ച്‌ നന്നായി മനസ്സി​ലാ​ക്കാ​നും ആണ്‌ യഹോവ ആഗ്രഹി​ക്കു​ന്നത്‌. (യിരെ. 9:24) അതിന്‌ ഒരാൾ ശരിയായ അറിവ്‌ നേടണം. എന്താണു ശരിയായ അറിവ്‌? അത്‌ ദൈവ​ത്തെ​ക്കു​റിച്ച്‌ വെറുതെ കുറെ കാര്യങ്ങൾ പഠിക്കു​ന്നതല്ല. ഒരു ബൈബിൾപ​ണ്ഡി​തൻ പറയു​ന്ന​ത​നു​സ​രിച്ച്‌, “ഒരാൾ തന്റെ ജീവി​തത്തെ സ്വാധീ​നി​ക്കുന്ന രീതി​യിൽ അറിവ്‌ നേടു​ന്ന​തി​നെ​യാണ്‌ അത്‌ അർഥമാ​ക്കു​ന്നത്‌.” അതു​കൊണ്ട്‌ ഒരു ബൈബിൾവി​ദ്യാർഥി യഹോ​വയെ നന്നായി അറിയു​മ്പോൾ ആ അറിവ്‌ ജീവി​ത​ത്തിൽ മാറ്റങ്ങൾ വരുത്താൻ അദ്ദേഹത്തെ പ്രേരി​പ്പി​ക്കും. അതു “നിത്യ​ജീ​വൻ” നേടാ​നുള്ള വഴി അദ്ദേഹ​ത്തി​നു തുറന്നു​കൊ​ടു​ക്കും.—യോഹ. 17:3.

3. ഈ ലേഖന​ത്തിൽ എന്തു ചർച്ച ചെയ്യും?

3 യഹോ​വയെ അറിയാൻ നമുക്കു മറ്റുള്ള​വരെ സഹായി​ക്കാ​നാ​കും. അത്‌ യഹോവ തന്നിരി​ക്കുന്ന മഹത്തായ ഒരു നിയമ​ന​മാണ്‌. ഈ ലേഖന​ത്തിൽ പിൻവ​രുന്ന ചോദ്യ​ങ്ങൾക്കുള്ള ഉത്തരമുണ്ട്‌: ബൈബിൾവി​ദ്യാർഥി​കൾ യഹോ​വയെ നന്നായി അറി​യേ​ണ്ടത്‌ എന്തു​കൊണ്ട്‌? യഹോവ എങ്ങനെ​യുള്ള ഒരാളാ​ണെന്ന്‌ അവരെ പഠിപ്പി​ക്കാൻ നമുക്ക്‌ എന്തു ചെയ്യാം? യഹോ​വ​യെ​ക്കു​റി​ച്ചുള്ള അറിവ്‌ അവരുടെ ജീവി​ത​ത്തിൽ ഉപയോ​ഗി​ക്കാൻ നമുക്ക്‌ എങ്ങനെ സഹായി​ക്കാം?

യഹോ​വയെ അടുത്ത​റി​യാൻ വിദ്യാർഥി​യെ സഹായി​ക്കു​ക

4. മർക്കോസ്‌ 12:30 അനുസ​രിച്ച്‌ ഒരു ബൈബിൾപ​ഠനം നടത്തു​മ്പോ​ഴുള്ള നമ്മുടെ പ്രധാന ഉദ്ദേശ്യം എന്താണ്‌?

4 യഹോ​വയെ മുഴു​ഹൃ​ദ​യ​ത്തോ​ടും മുഴു​ദേ​ഹി​യോ​ടും മുഴു​മ​ന​സ്സോ​ടും മുഴു​ശ​ക്തി​യോ​ടും കൂടെ സ്‌നേ​ഹി​ക്കുക എന്നതാണ്‌ ഏറ്റവും വലിയ കല്പനയെന്ന്‌ യേശു പറഞ്ഞു. (മർക്കോസ്‌ 12:30 വായി​ക്കുക.) ബൈബിൾവി​ദ്യാർഥിക്ക്‌ യഹോ​വയെ സ്‌നേ​ഹി​ക്കാൻ കഴിയ​ണ​മെ​ങ്കിൽ ആദ്യം അവർ യഹോ​വയെ അറി​യേ​ണ്ട​തുണ്ട്‌. വിദ്യാർഥി നമുക്കു​വേ​ണ്ടി​യോ സംഘട​ന​യ്‌ക്കു​വേ​ണ്ടി​യോ ഏതെങ്കി​ലും ബൈബിൾപ​ഠി​പ്പി​ക്ക​ലു​ക​ളോ​ടുള്ള പ്രത്യേ​ക​താ​ത്‌പ​ര്യം​കൊ​ണ്ടോ ജീവിതം സമർപ്പി​ക്കാ​നല്ല, പകരം യഹോ​വ​യോ​ടുള്ള ഇഷ്ടം​കൊണ്ട്‌ അങ്ങനെ ചെയ്യാ​നാ​ണു നമ്മൾ ആഗ്രഹി​ക്കു​ന്നത്‌. അതു​കൊണ്ട്‌ ബൈബിൾപ​ഠനം നടത്തു​മ്പോ​ഴുള്ള നമ്മുടെ പ്രധാന ഉദ്ദേശ്യം യഹോ​വ​യെ​ക്കു​റിച്ച്‌ അറിയാ​നും യഹോ​വയെ സ്‌നേ​ഹി​ക്കാ​നും വിദ്യാർഥി​യെ സഹായി​ക്കുക എന്നതാണ്‌.

5. യഹോ​വ​യോ​ടുള്ള സ്‌നേഹം ബൈബിൾവി​ദ്യാർഥി​യെ എന്തു ചെയ്യാൻ പ്രേരി​പ്പി​ക്കും?

5 സ്‌നേ​ഹ​വും അനുസ​ര​ണ​വും തമ്മിൽ നല്ല ബന്ധമുണ്ട്‌. നമ്മുടെ വിദ്യാർഥി യഹോ​വയെ അറിയു​ക​യും സ്‌നേ​ഹി​ക്കു​ക​യും ചെയ്‌താൽ യഹോ​വയെ അനുസ​രി​ക്കാൻ എളുപ്പ​മാ​യി​രി​ക്കും. യേശു പറഞ്ഞു: “ഞാൻ പിതാ​വി​നെ സ്‌നേ​ഹി​ക്കു​ന്നു​ണ്ടെന്നു ലോകം അറിയാൻ, പിതാവ്‌ എന്നോടു കല്പിച്ചതെല്ലാം ഞാൻ അങ്ങനെ​തന്നെ ചെയ്യു​ക​യാണ്‌.” (യോഹ. 14:31) യേശു​വി​നെ​പ്പോ​ലെ നമ്മുടെ വിദ്യാർഥി​യും യഹോ​വയെ സ്‌നേ​ഹി​ക്കാൻ തുടങ്ങി​യാൽ, യഹോ​വയെ അനുസ​രി​ക്കാ​നും വിശ്വ​സ്‌ത​നാ​യി നിൽക്കാ​നും അത്‌ അദ്ദേഹത്തെ പ്രേരി​പ്പി​ക്കും.—1 യോഹ. 5:3.

6. തീരു​മാ​ന​ങ്ങ​ളെ​ടു​ക്കു​മ്പോൾ യഹോ​വ​യെ​ക്കു​റി​ച്ചുള്ള അറിവ്‌ ബൈബിൾവി​ദ്യാർഥി​യെ എങ്ങനെ സഹായി​ക്കും? ഒരു ഉദാഹ​രണം പറയുക.

6 യഹോ​വയെ നന്നായി അറിഞ്ഞി​ട്ടുള്ള ഒരു ബൈബിൾവി​ദ്യാർഥി ശരിയായ തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാ​നുള്ള സാധ്യത കൂടു​ത​ലാ​യി​രി​ക്കും. ഒരു ഉദാഹ​രണം നോക്കാം: ഒരു പൈലറ്റ്‌, വിമാനം ഓടി​ക്കേ​ണ്ടത്‌ എങ്ങനെ​യാണ്‌ എന്നതി​നെ​ക്കു​റി​ച്ചുള്ള കുറെ കാര്യങ്ങൾ പഠിച്ച​തു​കൊ​ണ്ടോ പരീക്ഷ എഴുതി​യ​തു​കൊ​ണ്ടോ മാത്രം അദ്ദേഹ​ത്തിന്‌ ആ ജോലി നന്നായി ചെയ്യാൻ പറ്റണ​മെ​ന്നില്ല. പകരം പല തവണ അദ്ദേഹം വിമാനം ഓടി​ച്ചു​തന്നെ പഠി​ക്കേ​ണ്ട​തുണ്ട്‌. അങ്ങനെ പതി​യെ​പ്പ​തി​യെ വ്യത്യ​സ്‌ത​സാ​ഹ​ച​ര്യ​ങ്ങൾ എങ്ങനെ കൈകാ​ര്യം ചെയ്യണ​മെ​ന്നും എന്ത്‌ തീരു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്നും ആ പൈലറ്റ്‌ പഠിക്കും. അതു​പോ​ലെ ഒരു ബൈബിൾവി​ദ്യാർഥി യഹോ​വയെ അടുത്ത​റി​യു​ന്നത്‌, കുറെ കാര്യങ്ങൾ പഠിക്കു​മ്പോൾ മാത്രമല്ല പകരം ബൈബിൾത​ത്ത്വ​ങ്ങൾക്കു ചേർച്ച​യി​ലെ​ടു​ക്കുന്ന തീരു​മാ​ന​ങ്ങ​ളു​ടെ നല്ല ഫലങ്ങൾ ജീവി​ത​ത്തിൽ അനുഭ​വി​ച്ച​റി​യു​മ്പോൾകൂ​ടി​യാണ്‌. അങ്ങനെ ഒരു വിദ്യാർഥി യഹോ​വയെ കൂടു​തൽക്കൂ​ടു​തൽ അടുത്ത​റി​യു​ക​യും സ്വർഗീ​യ​പി​താവ്‌ തന്നെ സഹായി​ക്കു​ന്നതു രുചി​ച്ച​റി​യു​ക​യും ചെയ്യു​മ്പോൾ ഏതു സാഹച​ര്യ​ത്തി​ലും ശരിയായ തീരു​മാ​ന​മെ​ടു​ക്കാൻ അദ്ദേഹം സജ്ജനാ​യി​ത്തീ​രും.

7. യഹോ​വ​യെ​ക്കു​റി​ച്ചുള്ള അറിവ്‌ ശരിയായ തീരു​മാ​ന​മെ​ടു​ക്കാൻ യോ​സേ​ഫി​നെ എങ്ങനെ​യാ​ണു സഹായി​ച്ചത്‌?

7 യോ​സേ​ഫിന്‌ യഹോ​വയെ നന്നായി അറിയാ​മാ​യി​രു​ന്നു. ആ അറിവാ​ണു പോത്തി​ഫ​റി​ന്റെ ഭാര്യ വശീക​രി​ക്കാൻ ശ്രമി​ച്ച​പ്പോൾ ഒഴിഞ്ഞു​മാ​റാൻ യോ​സേ​ഫി​നെ സഹായി​ച്ചത്‌. ചെറു​പ്പ​ത്തിൽ ആദാമി​നെ​യും ഹവ്വയെ​യും കുറി​ച്ചും അബ്രാ​ഹാ​മി​നെ​യും സാറ​യെ​യും കുറി​ച്ചും ഉള്ള കഥകൾ യോ​സേഫ്‌ കേട്ടി​ട്ടുണ്ട്‌. (ഉൽപ. 2:24; 20:3, 6) അതിൽനിന്ന്‌ വിവാ​ഹ​ത്തെ​യും ലൈം​ഗി​കത എന്ന സമ്മാന​ത്തെ​യും കുറി​ച്ചുള്ള യഹോ​വ​യു​ടെ വീക്ഷണം യോ​സേഫ്‌ മനസ്സി​ലാ​ക്കി​യി​ട്ടു​ണ്ടാ​കണം. യോ​സേഫ്‌ യഹോ​വയെ നന്നായി അറിഞ്ഞ​തു​കൊ​ണ്ടാ​ണു പോത്തി​ഫ​റി​ന്റെ ഭാര്യ​യിൽനി​ന്നുള്ള പ്രലോ​ഭനം ചെറു​ത്തു​നിൽക്കാ​നും ഇങ്ങനെ പറയാ​നും കഴിഞ്ഞത്‌: “ഇത്ര വലി​യൊ​രു തെറ്റു ചെയ്‌ത്‌ ഞാൻ ദൈവ​ത്തോ​ടു പാപം ചെയ്യു​ന്നത്‌ എങ്ങനെ?” (ഉൽപ. 39:7-9) യഹോ​വ​യു​ടെ കണ്ണിൽ എന്താണു ശരി​യെ​ന്നും തെറ്റെ​ന്നും യോ​സേ​ഫിന്‌ അറിയാ​മാ​യി​രു​ന്നു. യഹോ​വയെ വേദനി​പ്പി​ക്കുന്ന കാര്യ​ങ്ങ​ളും യോ​സേഫ്‌ മനസ്സി​ലാ​ക്കി. അങ്ങനെ ശരിയായ തീരു​മാ​ന​മെ​ടു​ക്കാൻ അദ്ദേഹ​ത്തി​നു കഴിഞ്ഞു. അതു​കൊണ്ട്‌ യഹോ​വയെ നന്നായി അറിയാ​നും യഹോവ എങ്ങനെ​യുള്ള ദൈവ​മാ​ണെന്നു മനസ്സി​ലാ​ക്കാ​നും വിദ്യാർഥി​കളെ സഹായി​ക്കു​ന്നെ​ങ്കിൽ അവരും യഹോ​വയെ സന്തോ​ഷി​പ്പി​ക്കുന്ന തീരു​മാ​ന​ങ്ങ​ളെ​ടു​ക്കും.

യഹോവ എങ്ങനെ​യുള്ള ഒരാളാ​ണെന്ന്‌ വിദ്യാർഥി​യെ പഠിപ്പി​ക്കു​ക

8. ജീവിതം ആസ്വദി​ക്കാം പുസ്‌തകം ഉപയോ​ഗിച്ച്‌ യഹോ​വയെ അറിയാൻ ബൈബിൾവി​ദ്യാർഥി​യെ എങ്ങനെ സഹായി​ക്കാം?

8 യഹോവ എങ്ങനെ​യുള്ള ഒരാളാ​ണെന്ന്‌ അറിയാൻ ബൈബിൾവി​ദ്യാർഥി​യെ എങ്ങനെ സഹായി​ക്കാം? തന്റെ വ്യക്തി​ത്വ​ത്തെ​ക്കു​റിച്ച്‌ ഇയ്യോ​ബി​നെ പഠിപ്പി​ക്കാൻ യഹോവ ചോദ്യ​ങ്ങൾ ചോദി​ച്ചു, ഏതാണ്ട്‌ 50-ലധികം ചോദ്യ​ങ്ങൾ! (ഇയ്യോ. 38:1–41:34) നമുക്കും അതു​പോ​ലെ ചോദ്യ​ങ്ങൾ ചോദി​ക്കാം. ജീവിതം ആസ്വദി​ക്കാം പുസ്‌ത​ക​ത്തിൽ യഹോ​വ​യു​ടെ വ്യക്തി​ത്വ​ത്തെ​ക്കു​റിച്ച്‌ അറിയാൻ വിദ്യാർഥി​യെ സഹായി​ക്കുന്ന ഒരുപാട്‌ ചോദ്യ​ങ്ങ​ളുണ്ട്‌. (“പഠിപ്പി​ക്കാൻ സഹായി​ക്കുന്ന ചോദ്യ​ങ്ങൾ” എന്ന ചതുരം കാണുക.) അതു​കൊണ്ട്‌ ആ ചോദ്യ​ങ്ങൾ ഉപേയാ​ഗി​ച്ചു​കൊണ്ട്‌ യഹോ​വയെ അറിയാൻ വിദ്യാർഥി​യെ സഹായി​ക്കുക.

“ജീവിതം ആസ്വദിക്കാം” പുസ്‌തകത്തിന്റെ 17-ാം പാഠത്തിലെ ഒരു ചോദ്യത്തിനു ബൈബിൾവിദ്യാർഥി ഉത്തരം പറയുന്നത്‌ ഒരു സഹോദരി ശ്രദ്ധിച്ച്‌ കേൾക്കുന്നു.

പഠിപ്പിക്കാൻ സഹായി​ക്കുന്ന ചോദ്യ​ങ്ങൾ

ജീവിതം ആസ്വദി​ക്കാം പുസ്‌ത​ക​ത്തിൽ യഹോ​വ​യെ​ക്കു​റിച്ച്‌ മനസ്സി​ലാ​ക്കാൻ ബൈബിൾവി​ദ്യാർഥി​യെ സഹായി​ക്കുന്ന പല ചോദ്യ​ങ്ങ​ളും ഉണ്ട്‌. ചില ഉദാഹ​ര​ണങ്ങൾ നോക്കാം:

  • “സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കു​ന്ന​വരെ കാണു​മ്പോൾ യഹോ​വ​യ്‌ക്ക്‌ എന്താണു തോന്നു​ന്നത്‌?” (പാഠം 21)

  • “(അർമ​ഗെ​ദോ​നിൽ) യഹോ​വ​യും യേശു​വും ന്യായ​ത്തോ​ടും നീതി​യോ​ടും കൂടെ മാത്രമേ ഇടപെ​ടു​ക​യു​ള്ളൂ എന്ന്‌ നിങ്ങൾക്ക്‌ ഉറപ്പു​ള്ളത്‌ എന്തു​കൊണ്ട്‌?” (പാഠം 33)

  • “ജ്ഞാന​ത്തോ​ടെ തീരു​മാ​ന​ങ്ങ​ളെ​ടുത്ത്‌ നമ്മൾ യഹോ​വയെ അനുസ​രി​ക്കു​മ്പോൾ യഹോ​വ​യ്‌ക്ക്‌ എന്തു തോന്നു​ന്നു, എന്തു​കൊണ്ട്‌?” (പാഠം 34)

  • “യഹോ​വയെ സ്‌നേ​ഹി​ക്കാത്ത ഒരാളെ നമ്മൾ വിവാഹം ചെയ്‌താൽ യഹോ​വ​യ്‌ക്ക്‌ എന്തായി​രി​ക്കും തോന്നുക?” (പാഠം 42)

  • “ക്ഷമിക്കാൻ സന്നദ്ധനായ യഹോ​വ​യോ​ടു നിങ്ങൾക്കു നന്ദി തോന്നു​ന്നത്‌ എന്തു​കൊണ്ട്‌?” (പാഠം 56)

  • “പാപി​ക​ളോട്‌ യഹോവ ഇടപെ​ടുന്ന വിധം, യഹോ​വ​യു​ടെ നീതി​യും കരുണ​യും സ്‌നേ​ഹ​വും തെളി​യി​ക്കു​ന്നത്‌ എങ്ങനെ​യാണ്‌?” (പാഠം 57)

9-10. (എ) ബൈബിൾവാ​യ​ന​യിൽനിന്ന്‌ പൂർണ​പ്ര​യോ​ജനം നേടാൻ വിദ്യാർഥി​യെ എന്തു സഹായി​ക്കും? (യാക്കോബ്‌ 5:11) (ബി) ഒരു ബൈബിൾഭാ​ഗ​ത്തു​നിന്ന്‌ യഹോ​വ​യ്‌ക്ക്‌ ഇഷ്ടമു​ള്ള​തും ഇഷ്ടമി​ല്ലാ​ത്ത​തും ആയ കാര്യങ്ങൾ എങ്ങനെ കണ്ടെത്താ​മെന്ന്‌ ഉദാഹ​ര​ണ​ത്തി​ലൂ​ടെ പറയുക.

9 ബൈബിൾ എന്നും വായി​ക്കാൻ, നമ്മൾ വിദ്യാർഥി​യെ ബൈബിൾപ​ഠനം തുടങ്ങിയ സമയം​മു​തൽ പ്രോ​ത്സാ​ഹി​പ്പി​ക്കാ​റുണ്ട്‌.a ആ വായന​യിൽനിന്ന്‌ പൂർണ​പ്ര​യോ​ജനം നേടാൻ നമുക്കു വിദ്യാർഥി​യെ എങ്ങനെ സഹായി​ക്കാം? ഓരോ ഭാഗം വായി​ക്കു​മ്പോ​ഴും യഹോവ എന്തിനാ​ണു ബൈബി​ളിൽ അത്‌ ഉൾപ്പെ​ടു​ത്തി​യ​തെ​ന്നും യഹോ​വ​യു​ടെ ഏതെല്ലാം ഗുണങ്ങ​ളാണ്‌ ആ ഭാഗത്ത്‌ കാണാ​നാ​കു​ന്ന​തെ​ന്നും ചിന്തി​ക്കാൻ നമുക്കു പ്രോ​ത്സാ​ഹി​പ്പി​ക്കാം. ശിഷ്യ​നായ യാക്കോബ്‌ അതു ചെയ്‌തത്‌ എങ്ങനെ​യാ​ണെന്നു നമുക്കു നോക്കാം. യാക്കോബ്‌ ഇയ്യോ​ബി​ന്റെ കഥ പറഞ്ഞ​പ്പോൾ ഇയ്യോ​ബി​ന്റെ സഹനശ​ക്തി​യെ​ക്കു​റിച്ച്‌ മാത്രമല്ല യഹോ​വ​യു​ടെ ഗുണങ്ങ​ളായ വാത്സല്യ​ത്തെ​ക്കു​റി​ച്ചും കരുണ​യെ​ക്കു​റി​ച്ചും പറഞ്ഞു.—യാക്കോബ്‌ 5:11 വായി​ക്കുക.

10 ഒരു ബൈബിൾഭാ​ഗം വായി​ക്കു​മ്പോൾ യഹോ​വ​യ്‌ക്ക്‌ ഇഷ്ടമു​ള്ള​തും ഇഷ്ടമി​ല്ലാ​ത്ത​തും എന്താ​ണെന്ന്‌ ബൈബിൾവി​ദ്യാർഥി കണ്ടെത്തണം എന്നാണു നമ്മുടെ ആഗ്രഹം. ഉദാഹ​ര​ണ​ത്തിന്‌, നമ്മുടെ വിദ്യാർഥി ജീവിതം ആസ്വദി​ക്കാം പുസ്‌ത​ക​ത്തി​ലെ “ബൈബിൾ ദിവസ​വും വായി​ക്കാം” എന്ന ഭാഗം നോക്കി​യിട്ട്‌, ദാനി​യേ​ലി​നെ സിംഹ​ക്കു​ഴി​യിൽ ഇട്ട കഥ വായി​ക്കാൻ പോകു​ക​യാ​ണെന്നു നിങ്ങ​ളോ​ടു പറഞ്ഞെന്നു കരുതുക. എങ്കിൽ ഈ ചോദ്യ​ങ്ങൾ ചിന്തി​ക്കാൻ നമുക്ക്‌ വിദ്യാർഥി​യെ പ്രോ​ത്സാ​ഹി​പ്പി​ക്കാം: ‘എന്തു​കൊ​ണ്ടാണ്‌ യഹോവ ദാനി​യേ​ലി​നെ രക്ഷിച്ചത്‌? യഹോ​വ​യ്‌ക്ക്‌ ഇഷ്ടമുള്ള കാര്യം എന്താ​ണെ​ന്നാണ്‌ ഈ ഭാഗം കാണി​ക്കു​ന്നത്‌?’ (ദാനി. 6:10, 22) അതു​പോ​ലെ ‘ദാനി​യേ​ലിന്‌ എതിരെ കുറ്റം ആരോ​പി​ച്ച​വർക്ക്‌ എന്താണു സംഭവി​ച്ചത്‌? യഹോ​വ​യ്‌ക്ക്‌ ഇഷ്ടമി​ല്ലാത്ത ഏതു കാര്യ​മാണ്‌ ഈ ഭാഗം കാണി​ക്കു​ന്നത്‌?’ (ദാനി. 6:4, 5, 24) അവസാനം, ആ വിവര​ണ​ത്തിൽ കാണുന്ന യഹോ​വ​യു​ടെ മറ്റു ഗുണങ്ങ​ളെ​ക്കു​റി​ച്ചും ബൈബിൾവി​ദ്യാർഥി​ക്കു ചിന്തി​ക്കാം.—ദാനി. 6:26, 27.

11. ബൈബിൾപ​ഠനം യഹോ​വ​യിൽനി​ന്നുള്ള ഒരു സമ്മാന​മാ​ണെന്ന്‌ ഓർക്കാൻ വിദ്യാർഥി​യെ നമുക്ക്‌ എങ്ങനെ സഹായി​ക്കാം?

11 ബൈബിൾപ​ഠ​ന​ത്തിൽനിന്ന്‌ ഒരുപാട്‌ പ്രയോ​ജനം കിട്ടു​ന്നു​ണ്ടെന്നു വിദ്യാർഥി മനസ്സി​ലാ​ക്കു​മ്പോൾ നമുക്കു സന്തോഷം തോന്നും. എന്നാൽ അദ്ദേഹം പഠിക്കുന്ന കാര്യങ്ങൾ മഹാനായ ഉപദേ​ഷ്ടാ​വായ യഹോ​വ​യിൽനി​ന്നുള്ള വിവര​ങ്ങ​ളാ​ണെന്നു ഓർക്കാൻ നമ്മൾ സഹായി​ക്കണം. (യശ. 30:20, 21) പഠിക്കുന്ന കാര്യ​ങ്ങൾക്ക്‌ അവർ നമ്മളോ​ടു നന്ദി പറയു​ക​യോ നമ്മൾ വളരെ നല്ലൊരു അധ്യാ​പ​ക​നാ​ണെന്നു പ്രശം​സി​ക്കു​ക​യോ ഒക്കെ ചെയ്‌തേ​ക്കാം. അത്തരം നന്ദിവാ​ക്കു​ക​ളിൽ തെറ്റൊ​ന്നു​മി​ല്ലെ​ങ്കി​ലും എല്ലാ സ്‌തു​തി​യും യഹോ​വ​യി​ലേക്കു തിരി​ച്ചു​വി​ടാൻ നമ്മൾ എപ്പോ​ഴും ശ്രദ്ധി​ക്കണം.

അറിവ്‌ ഉപയോ​ഗി​ക്കാൻ വിദ്യാർഥി​യെ സഹായി​ക്കു​ക

12-13. ഒരു ബൈബിൾവി​വ​രണം മനസ്സി​ലാ​ക്കാൻ ബുദ്ധി​മു​ട്ടാ​യി തോന്നു​മ്പോൾ, യഹോ​വയെ നന്നായി അറിയു​ന്നത്‌ ബൈബിൾവി​ദ്യാർഥി​യെ എങ്ങനെ സഹായി​ക്കും? (ചിത്ര​വും കാണുക.)

12 ശരിയായ അറിവിൽനിന്ന്‌ പൂർണ​പ്ര​യോ​ജനം നേടാൻ യഹോ​വ​യെ​ക്കു​റിച്ച്‌ അറിയാ​വുന്ന കാര്യങ്ങൾ നമ്മൾ ഉപയോ​ഗി​ക്കേ​ണ്ട​തുണ്ട്‌. അതിനു നമുക്ക്‌ എങ്ങനെ വിദ്യാർഥി​യെ സഹായി​ക്കാം? ഒരു കാര്യം, ഏതെങ്കി​ലും ഒരു ബൈബിൾഭാ​ഗം വായി​ക്കു​മ്പോൾ അതു മനസ്സി​ലാ​ക്കാൻ വിദ്യാർഥിക്ക്‌ ബുദ്ധി​മുട്ട്‌ തോന്നു​ന്നു​ണ്ടെ​ങ്കിൽ യഹോ​വ​യെ​ക്കു​റിച്ച്‌ അതുവരെ അറിയാ​വുന്ന കാര്യങ്ങൾ ചിന്തി​ച്ചെ​ടു​ക്കാൻ നമുക്കു പഠിപ്പി​ക്കാ​നാ​കും. ഉദാഹ​ര​ണ​ത്തിന്‌, മുൻകാ​ല​ങ്ങ​ളിൽ യഹോവ പ്രവർത്തിച്ച വിധ​ത്തെ​ക്കു​റിച്ച്‌ വായി​ക്കു​മ്പോൾ യഹോവ ചിലരെ നശിപ്പി​ച്ച​തും ചിലരെ നശിപ്പി​ക്കാ​തി​രു​ന്ന​തും എന്തു​കൊ​ണ്ടാ​ണെന്നു ബൈബിൾവി​ദ്യാർഥി സംശയി​ച്ചേ​ക്കാം. ഇക്കാര്യ​ത്തിൽ ശരിയാ​യി ചിന്തി​ക്കാൻ നിങ്ങൾക്കു വിദ്യാർഥി​യെ എങ്ങനെ സഹായി​ക്കാ​നാ​കും?

13 യഹോ​വ​യെ​ക്കു​റിച്ച്‌ ഇതുവരെ മനസ്സി​ലാ​ക്കി​യി​ട്ടുള്ള കാര്യങ്ങൾ ഓർത്തെ​ടു​ക്കാൻ അവരെ പ്രോ​ത്സാ​ഹി​പ്പി​ക്കാം. ഉദാഹ​ര​ണ​ത്തിന്‌, ഇതു​പോ​ലെ​യുള്ള ചോദ്യ​ങ്ങൾ ചിന്തി​ക്കാൻ നമുക്ക്‌ അവരോ​ടു പറയാം: ജീവനെ എത്ര​ത്തോ​ളം വില​പ്പെ​ട്ട​താ​യാണ്‌ യഹോവ കാണു​ന്നത്‌? (2 പത്രോ. 3:9) പാപി​ക​ളാ​യി​രു​ന്നി​ട്ടും നമ്മളെ സംരക്ഷി​ക്കാ​നാ​യി യഹോവ ഏതറ്റം​വരെ പോയി​ട്ടുണ്ട്‌? (എഫെ. 2:4, 5) ശിക്ഷ അർഹി​ക്കാ​ത്ത​വരെ യഹോവ ശിക്ഷി​ക്കു​മോ? അതേസ​മയം, ശിക്ഷ അർഹി​ക്കു​ന്ന​വരെ യഹോവ വെറുതെ വിടു​മോ? (പുറ. 34:6, 7) ചില​പ്പോ​ഴൊ​ക്കെ, യഹോവ എടുത്ത ഒരു തീരു​മാ​നം പൂർണ​മാ​യി മനസ്സി​ലാ​ക്കാൻ സഹായി​ക്കുന്ന എല്ലാ വസ്‌തു​ത​ക​ളും ഒരു ബൈബിൾവി​വ​ര​ണ​ത്തിൽ ഉണ്ടാക​ണ​മെ​ന്നില്ല. സത്യത്തിൽ, നമുക്ക്‌ എല്ലാ വിശദാം​ശ​ത്തി​ന്റെ​യും ആവശ്യ​മില്ല. കാരണം നമുക്കു നമ്മുടെ ദൈവത്തെ അറിയാം. യഹോവ എപ്പോ​ഴും ശരിയാ​യതേ ചെയ്യൂ.

ചിത്രങ്ങൾ: അതേ സഹോദരി പഠിച്ച കാര്യങ്ങൾ തന്റെ ബൈബിൾ വിദ്യാർഥിയുമൊത്ത്‌ ചർച്ച ചെയ്യുന്നു. 1. യഹോവ തന്റെ സ്വർഗീയ സിംഹാസനത്തിൽ ഇരിക്കുന്നു. 2. ഹവ്വ കൊടുത്ത വിലക്കപ്പെട്ട ഫലം കഴിക്കുന്നതിനെക്കുറിച്ച്‌ ആദാം ചിന്തിക്കുന്നു. 3. ഒരു ഉപ്പൂറ്റി സർപ്പത്തിന്റെ തല ചതയ്‌ക്കുന്നു. 4. പ്രളയത്തിന്റെ സമയത്ത്‌ നോഹയുടെ പെട്ടകം വെള്ളത്തിലൂടെ ഒഴുകി നടക്കുന്നു. 5. മോശ ചെങ്കടൽ വിഭജിക്കുന്നു. 6. യരീഹൊയുടെ മതിലുകൾ നിലംപൊത്തിയ സമയത്ത്‌ രാഹാബിന്റെ വീട്‌ നശിച്ചുപോകാതെ നിൽക്കുന്നു. 7. ഏബെദ്‌മേലെക്ക്‌ യിരമ്യയെ ഒരു കിണറ്റിൽനിന്ന്‌ വലിച്ചുകയറ്റുന്നു. 8. യേശു സ്‌തംഭത്തിൽ കിടക്കുന്നു.

ഒരു ബൈബിൾഭാ​ഗം മനസ്സി​ലാ​ക്കാൻ ബുദ്ധി​മുട്ട്‌ തോന്നു​മ്പോൾ യഹോ​വ​യെ​ക്കു​റിച്ച്‌ അറിയാ​വുന്ന കാര്യങ്ങൾ ചിന്തി​ക്കാൻ ബൈബിൾവി​ദ്യാർഥി​യെ പഠിപ്പി​ക്കുക (12-13 ഖണ്ഡികകൾ കാണുക)


14. സഭയി​ലുള്ള ആരെങ്കി​ലു​മാ​യി ഒത്തു​പോ​കാൻ വിദ്യാർഥി​ക്കു ബുദ്ധി​മുട്ട്‌ തോന്നു​ന്നു​ണ്ടെ​ങ്കിൽ അദ്ദേഹത്തെ എങ്ങനെ സഹായി​ക്കാം?

14 ബൈബിൾവി​ദ്യാർഥിക്ക്‌ യഹോ​വ​യെ​ക്കു​റി​ച്ചുള്ള അറിവ്‌ ഉപയോ​ഗി​ക്കാ​നാ​കുന്ന രണ്ടാമത്തെ സാഹച​ര്യം നോക്കാം. നിങ്ങളു​ടെ വിദ്യാർഥി ഇപ്പോൾ മീറ്റി​ങ്ങി​നു വരുന്നു​ണ്ടെന്നു ചിന്തി​ക്കുക. എന്നാൽ സഭയി​ലുള്ള ഒരാളു​മാ​യി അദ്ദേഹ​ത്തി​നു ഒത്തു​പോ​കാൻ ബുദ്ധി​മുട്ട്‌ തോന്നു​ന്നു. ചില​പ്പോൾ ആ സഹോ​ദരൻ അദ്ദേഹത്തെ വിഷമി​പ്പി​ക്കുന്ന എന്തെങ്കി​ലും ചെയ്‌ത​തു​കൊ​ണ്ടാ​യി​രി​ക്കാം അത്‌. അപ്പോൾ യഹോവ എങ്ങനെ​യാ​ണു സഹോ​ദ​ര​ങ്ങളെ കാണു​ന്ന​തെന്നു ചിന്തി​ക്കാൻ വിദ്യാർഥി​യെ പ്രോ​ത്സാ​ഹി​പ്പി​ക്കുക. ഉദാഹ​ര​ണ​ത്തിന്‌, ഈ ചോദ്യ​ങ്ങൾ വിദ്യാർഥി​ക്കു ചിന്തി​ക്കാ​നാ​കും: നമ്മളെ​യെ​ല്ലാം സ്‌നേ​ഹി​ക്കു​ന്നു​ണ്ടെന്നു തെളി​യി​ക്കുന്ന എന്തു ത്യാഗ​മാണ്‌ യഹോവ ചെയ്‌തി​രി​ക്കു​ന്നത്‌? (യോഹ. 3:16) ക്രിസ്‌തീയ ഐക്യം യഹോ​വ​യ്‌ക്ക്‌ എത്ര​ത്തോ​ളം പ്രധാ​ന​പ്പെ​ട്ട​താണ്‌? (സങ്കീ. 133:1) നമ്മൾ ആ ഐക്യം നിലനി​റു​ത്താൻ ശ്രമി​ക്കു​മ്പോൾ യഹോ​വ​യ്‌ക്ക്‌ എന്ത്‌ തോന്നും? (2 കൊരി. 13:11) മറ്റുള്ള​വ​രു​ടെ തെറ്റു​ക​ളി​ലേക്കു നോക്കാ​തെ നല്ല ഗുണങ്ങ​ളി​ലേക്കു ശ്രദ്ധി​ക്കു​മ്പോൾ യഹോ​വ​യ്‌ക്ക്‌ എത്രയ​ധി​കം സന്തോഷം തോന്നു​മെന്നു മനസ്സി​ലാ​ക്കാൻ വിദ്യാർഥി​യെ സഹായി​ക്കുക.

15-16. (എ) ഒരു പ്രധാ​ന​പ്പെട്ട തീരു​മാ​ന​മെ​ടു​ക്കേ​ണ്ടി​വ​രു​മ്പോൾ ബൈബിൾവി​ദ്യാർഥിക്ക്‌ യേശു​വി​നെ എങ്ങനെ അനുക​രി​ക്കാം? (യോഹ​ന്നാൻ 8:29) (ബി) നല്ലൊരു തീരു​മാ​ന​മെ​ടു​ക്കാൻ മര്യാന എങ്ങനെ​യാ​ണു തന്റെ വിദ്യാർഥി​യെ സഹായി​ച്ചത്‌? (ചിത്ര​വും കാണുക.)

15 മൂന്നാ​മ​താ​യി, യഹോ​വ​യെ​ക്കു​റി​ച്ചുള്ള അറിവ്‌ ഉപയോ​ഗിച്ച്‌ നല്ല തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാൻ ബൈബിൾവി​ദ്യാർഥി​യെ സഹായി​ക്കുക. ആദ്യം​തന്നെ ജീവിതം ആസ്വദി​ക്കാം പുസ്‌ത​ക​ത്തി​ലെ “നമുക്ക്‌ എങ്ങനെ നല്ല തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാം” എന്ന 35-ാം പാഠം അവർക്കു കാണി​ച്ചു​കൊ​ടു​ക്കാ​നാ​കും. എന്നാൽ കുറെ പ്രാർഥി​ച്ചി​ട്ടും ഗവേഷണം ചെയ്‌തി​ട്ടും വിദ്യാർഥിക്ക്‌ ഒരു തീരു​മാ​ന​മെ​ടു​ക്കാൻ പറ്റുന്നി​ല്ലെ​ങ്കി​ലോ? ആ വിഷയ​വു​മാ​യി ബന്ധപ്പെട്ട ഒരുപാട്‌ ബൈബിൾത​ത്ത്വ​ങ്ങൾ ഉള്ളതു​കൊണ്ട്‌ ഏതു തിര​ഞ്ഞെ​ടു​ക്കണം എന്ന സംശയ​ത്തി​ലാ​യി​രി​ക്കും വിദ്യാർഥി. അപ്പോൾ യേശു​വി​ന്റെ മാതൃ​ക​യെ​ക്കു​റിച്ച്‌ ചിന്തി​ക്കാൻ നമുക്ക്‌ അവരോ​ടു പറയാം. യേശു തീരു​മാ​ന​ങ്ങ​ളെ​ടു​ത്തത്‌ എങ്ങനെ​യാണ്‌? യേശു പറഞ്ഞു: ‘ഞാൻ എപ്പോ​ഴും (പിതാ​വിന്‌) ഇഷ്ടമു​ള്ളതു ചെയ്യുന്നു.’ (യോഹ​ന്നാൻ 8:29 വായി​ക്കുക.) ഇങ്ങനെ ചിന്തി​ക്കാൻ വിദ്യാർഥി​യോ​ടു പറയുക: ‘പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളിൽനിന്ന്‌ പഠിച്ച​തും യഹോ​വ​യെ​ക്കു​റിച്ച്‌ മനസ്സി​ലാ​ക്കി​യ​തും ആയ കാര്യങ്ങൾ വെച്ചു​നോ​ക്കു​മ്പോൾ ഞാൻ ഏതു തീരു​മാ​ന​മെ​ടു​ത്താ​ലാ​യി​രി​ക്കും യഹോ​വ​യ്‌ക്കു സന്തോ​ഷ​മാ​കുക?’ യഹോ​വയെ സന്തോ​ഷി​പ്പി​ക്കുന്ന ഏതൊരു തീരു​മാ​ന​വും നല്ല തീരു​മാ​ന​മാ​യി​രി​ക്കും.

16 ചിലി​യിൽ ബൈബിൾ പഠിച്ചു​കൊ​ണ്ടി​രുന്ന ഒരു സ്‌ത്രീക്ക്‌ പ്രധാ​ന​പ്പെട്ട ഒരു തീരു​മാ​ന​മെ​ടു​ക്കേ​ണ്ടി​വന്നു. ഉയർന്ന ശമ്പളമുള്ള ഒരു ജോലി സ്വീക​രി​ക്കാൻ കുടും​ബാം​ഗങ്ങൾ അവളെ നിർബ​ന്ധി​ച്ചു. എന്നാൽ ആ ജോലി​ക്കു പോയാൽ മീറ്റി​ങ്ങു​കൾ മുട​ക്കേ​ണ്ടി​വ​രു​മാ​യി​രു​ന്നു. ആ സ്‌ത്രീ​യെ ബൈബിൾ പഠിപ്പി​ച്ചു​കൊ​ണ്ടി​രുന്ന മര്യാന സഹോ​ദരി പറയുന്നു: “അവളുടെ തീരു​മാ​നം യഹോ​വയെ എങ്ങനെ ബാധി​ക്കു​മെന്നു ചിന്തി​ക്കാൻ ഞാൻ പറഞ്ഞു. അത്‌ യഹോ​വയെ സന്തോ​ഷി​പ്പി​ക്കു​മോ അതോ വിഷമി​പ്പി​ക്കു​മോ? ഈ വിഷയ​ത്തെ​ക്കു​റിച്ച്‌ എടുത്തു​പ​റഞ്ഞ്‌ പ്രാർഥി​ക്കാ​നും യഹോവ എങ്ങനെ​യാണ്‌ ഉത്തരം തരുന്ന​തെന്നു നോക്കാ​നും ഞാൻ അവളെ പ്രോ​ത്സാ​ഹി​പ്പി​ച്ചു. അങ്ങനെ ആ ജോലി അവൾ വേണ്ടെ​ന്നു​വെച്ചു. എന്നാൽ പെട്ടെ​ന്നു​തന്നെ മീറ്റി​ങ്ങു​കൾക്ക്‌ പോകാൻ പറ്റുന്ന മറ്റൊരു ജോലി അവൾക്കു കണ്ടെത്താ​നാ​യി.” എന്തു തീരു​മാ​ന​മെ​ടു​ക്ക​ണ​മെന്ന്‌ നേരിട്ട്‌ പറഞ്ഞു​കൊ​ടു​ക്കു​ന്ന​തി​നു പകരം അതി​നോ​ടകം യഹോ​വ​യെ​ക്കു​റിച്ച്‌ അറിയാ​വുന്ന കാര്യ​ങ്ങ​ളെ​പ്പറ്റി ചിന്തി​ക്കാ​നാ​ണു മര്യാന വിദ്യാർഥി​യെ സഹായി​ച്ചത്‌. ഈയൊ​രു അനുഭ​വം​കൊണ്ട്‌ വിദ്യാർഥിക്ക്‌ മര്യാ​ന​യു​മാ​യുള്ള ബന്ധം മാത്രമല്ല യഹോ​വ​യു​മാ​യുള്ള ബന്ധവും ശക്തമാ​ക്കാ​നാ​യി. മര്യാന പറയുന്നു: “ആരാധ​ന​യ്‌ക്ക്‌ എപ്പോ​ഴും ഒന്നാം സ്ഥാനം കൊടു​ക്കു​ക​യാ​ണെ​ങ്കിൽ യഹോവ നമുക്കു​വേണ്ടി കരുതു​മെന്ന്‌ അവൾ പഠിച്ചു.”

ഒരു ബൈബിൾ വിദ്യാർഥി, മാനേജർ നൽകിയ ഒരു ജോലി ആദരവോടെ വേണ്ടെന്നുവെക്കുന്നു. അദ്ദേഹത്തിന്റെ കൈയിൽ കരാറെഴുതിയ ഒരു പേപ്പറും പേനയുമുണ്ട്‌.

യഹോ​വയെ സന്തോ​ഷി​പ്പി​ക്കുന്ന തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാൻ നിങ്ങളു​ടെ ബൈബിൾവി​ദ്യാർഥി​യെ പരിശീ​ലി​പ്പി​ക്കുക (15-16 ഖണ്ഡികകൾ കാണുക)b


യഹോ​വയെ നന്നായി അറിയു​ന്ന​വർക്കു കിട്ടുന്ന അനു​ഗ്ര​ഹ​ങ്ങൾ

17. കുറെ വിവരങ്ങൾ പഠിക്കു​ന്ന​തി​നെ​ക്കാ​ളും നമ്മുടെ ബൈബിൾവി​ദ്യാർഥി​കൾ എന്തു ചെയ്യണം എന്നാണു നമ്മുടെ ആഗ്രഹം?

17 ബൈബിൾപ​ഠ​ന​ത്തി​ലൂ​ടെ വിദ്യാർഥി​കൾ പ്രധാ​ന​പ്പെട്ട പല കാര്യ​ങ്ങ​ളും പഠിക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, മരിച്ച​വ​രു​ടെ അവസ്ഥ, മോച​ന​വില, ദൈവ​രാ​ജ്യം എന്നിങ്ങ​നെ​യുള്ള അടിസ്ഥാ​ന​പ​ഠി​പ്പി​ക്ക​ലു​ക​ളെ​ക്കു​റി​ച്ചെ​ല്ലാം അവർ മനസ്സി​ലാ​ക്കും. അതു​പോ​ലെ മീറ്റി​ങ്ങു​കൾ, മൂപ്പന്മാ​രു​ടെ ഉത്തരവാ​ദി​ത്വം, ഭരണസം​ഘ​ത്തി​ന്റെ പ്രവർത്തനം പോലുള്ള സംഘട​നാ​പ​ര​മായ കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചും അവർ പഠിക്കു​ന്നു. എന്നാൽ നമ്മുടെ ആഗ്രഹം വിദ്യാർഥി​കൾ ഇങ്ങനെ കുറെ വിവരങ്ങൾ പഠിക്കണം എന്നു മാത്രമല്ല, അവർ യഹോ​വയെ അടുത്ത​റി​യണം എന്നുകൂ​ടി​യാണ്‌.

18. യഹോ​വയെ അറിയു​ന്ന​വരെ എന്തെല്ലാം അനു​ഗ്ര​ഹ​ങ്ങ​ളാ​ണു കാത്തി​രി​ക്കു​ന്നത്‌?

18 യഹോ​വയെ അറിയാൻ മറ്റുള്ള​വരെ സഹായി​ക്കു​ന്ന​തി​നുള്ള എത്ര മഹത്തായ അവസര​മാ​ണു നമുക്കു കിട്ടി​യി​രി​ക്കു​ന്നത്‌. യഹോ​വയെ അറിയു​ക​യും ആരാധി​ക്കു​ക​യും ചെയ്യു​ന്ന​വർക്ക്‌, ഇപ്പോൾ കിട്ടാ​വു​ന്ന​തി​ലും​വെച്ച്‌ ഏറ്റവും സന്തോ​ഷ​മുള്ള ജീവിതം ആസ്വദി​ക്കാ​നാ​കു​ന്നു. (സങ്കീ. 25:12-15) ഇനി ‘സത്യ​ദൈ​വ​മായ യഹോ​വ​യെ​ക്കു​റിച്ച്‌ അറിവ്‌ നേടു​ന്ന​വർക്ക്‌’ ഭാവി​യിൽ നിത്യ​ജീ​വ​നും ലഭിക്കും. (1 യോഹ. 5:20) എന്നാൽ അതു മാത്രമല്ല, തന്നെ അറിയാൻ ശ്രമി​ക്കു​ന്ന​വ​രെ​യും തന്നെ സ്‌നേ​ഹി​ക്കു​ന്ന​വ​രെ​യും യഹോവ “അറിയു​ന്നു” എന്നാണു ബൈബിൾ പറയു​ന്നത്‌. (1 കൊരി. 8:3) അതെ, സർവശ​ക്ത​നായ ദൈവം നമ്മളെ ശ്രദ്ധി​ക്കു​ക​യും തന്റെ സുഹൃ​ത്തു​ക്ക​ളാ​യി നമ്മളെ കാണു​ക​യും ചെയ്യുന്നു. സത്യ​ദൈ​വത്തെ അറിയു​ന്ന​വർക്കുള്ള എത്ര മഹത്തായ ഒരു പ്രതി​ഫലം!

നിങ്ങൾ എങ്ങനെ ഉത്തരം പറയും?

  • യഹോ​വയെ നന്നായി അറിയാൻ ബൈബിൾവി​ദ്യാർഥി​യെ സഹായി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

  • യഹോവ എങ്ങനെ​യുള്ള ഒരാളാ​ണെന്നു ബൈബിൾവി​ദ്യാർഥി​യെ നമുക്ക്‌ എങ്ങനെ പഠിപ്പി​ക്കാം?

  • യഹോ​വ​യെ​ക്കു​റി​ച്ചുള്ള അറിവ്‌ ഉപയോ​ഗി​ക്കാൻ ബൈബിൾവി​ദ്യാർഥി​യെ നമുക്ക്‌ എങ്ങനെ സഹായി​ക്കാം?

ഗീതം 84 സമഗ്ര​മായ്‌ പ്രസം​ഗി​ക്കാം

a ജീവിതം ആസ്വദി​ക്കാം പുസ്‌ത​ക​ത്തി​ന്റെ 5-ാം പാഠത്തിൽ “നിങ്ങൾക്ക്‌ ചെയ്യാൻ” എന്ന ഭാഗത്ത്‌ ഇങ്ങനെ കൊടു​ത്തി​രി​ക്കു​ന്നു: “ബൈബിൾ മുടങ്ങാ​തെ വായി​ക്കുന്ന ശീലം തുടങ്ങാം. ‘ബൈബിൾ ദിവസ​വും വായി​ക്കാം’ എന്ന പട്ടിക ഇതിനാ​യി ഉപയോ​ഗി​ക്കാം.”

b ചിത്രത്തിന്റെ വിവരണം: മര്യാ​ന​യു​ടെ ബൈബിൾവി​ദ്യാർഥി തനിക്കു കിട്ടിയ ഒരു ജോലി നിരസി​ക്കു​ന്ന​തി​ന്റെ പുനര​വ​ത​രണം.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക