വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w26 ജൂലൈ പേ. 14-19
  • നിങ്ങൾ യഹോവയെ അടുത്തറിയുന്നുണ്ടോ?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • നിങ്ങൾ യഹോവയെ അടുത്തറിയുന്നുണ്ടോ?
  • വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2026
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • യഹോ​വയെ അറിയുക എന്നാൽ എന്താണ്‌ അർഥം?
  • നമ്മൾ യഹോ​വയെ അറിയു​ന്ന​തിൽ തുട​രേ​ണ്ടത്‌ എന്തു​കൊണ്ട്‌?
  • യഹോ​വയെ നന്നായി അറിയാൻ നമുക്ക്‌ എങ്ങനെ കഴിയും?
  • നമ്മുടെ പഠനം തുടർന്നു​കൊ​ണ്ടേ​യി​രി​ക്കും
  • നിങ്ങൾക്ക്‌ അറിയാത്ത കാര്യ​ങ്ങ​ളു​ണ്ടെന്ന്‌ എളിമ​യോ​ടെ അംഗീ​ക​രി​ക്കുക
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2025
  • നമ്മുടെ തീരുമാനങ്ങൾ യഹോവയിലുള്ള ആശ്രയം തെളിയിക്കും
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2023
  • യഹോവ ‘ജീവനുള്ള ദൈവ​മാ​ണെന്ന്‌’ ഓർക്കുക
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2024
  • “ആരെ സേവി​ക്ക​ണ​മെന്നു നിങ്ങൾ . . . തീരു​മാ​നി​ക്കുക”
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2025
കൂടുതൽ കാണുക
വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2026
w26 ജൂലൈ പേ. 14-19

2026 സെപ്‌റ്റം​ബർ 21-27

ഗീതം 12 യഹോവ മഹാ​ദൈ​വം

നിങ്ങൾ യഹോ​വയെ അടുത്ത​റി​യു​ന്നു​ണ്ടോ?

‘നിന്റെ അപ്പന്റെ ദൈവത്തെ അറിഞ്ഞ്‌ പൂർണ​ഹൃ​ദ​യ​ത്തോ​ടെ ദൈവത്തെ സേവി​ക്കുക.’—1 ദിന. 28:9.

ഉദ്ദേശ്യം

യഹോ​വ​യെ അറിയുക എന്നാൽ എന്താ​ണെ​ന്നും എന്തു​കൊ​ണ്ടാണ്‌ യഹോ​വയെ അറി​യേ​ണ്ട​തെ​ന്നും അത്‌ എങ്ങനെ ചെയ്യാ​മെ​ന്നും നോക്കും.

1. യഹോ​വ​യു​ടെ അറിവി​നെ​യും ജ്ഞാന​ത്തെ​യും യഹോവ ചെയ്‌ത കാര്യ​ങ്ങ​ളെ​യും കുറിച്ച്‌ ചിന്തി​ക്കു​മ്പോൾ നമുക്ക്‌ എന്താണ്‌ തോന്നു​ന്നത്‌?

നമ്മുടെ ദൈവ​മായ യഹോ​വ​യ്‌ക്ക്‌ എല്ലാം അറിയാം. യഹോവ മറ്റാ​രെ​ക്കാ​ളും ജ്ഞാനി​യാണ്‌. അത്ഭുത​ക​ര​മായ ഒരുപാട്‌ കാര്യങ്ങൾ യഹോവ ചെയ്‌തി​ട്ടുണ്ട്‌. നമ്മുടെ സ്രഷ്ടാ​വി​നെ​ക്കു​റിച്ച്‌ ചിന്തി​ക്കു​മ്പോൾ നമുക്ക്‌ അത്ഭുതം തോന്നു​ന്നി​ല്ലേ? പൗലോ​സി​നു തോന്നി​യ​തു​പോ​ലെ ആയിരി​ക്കും നമുക്കും തോന്നു​ന്നത്‌. പൗലോസ്‌ എഴുതി: “ഹോ, ദൈവ​ത്തി​ന്റെ ധനവും ജ്ഞാനവും അറിവും എത്ര അപാരം! ദൈവ​ത്തി​ന്റെ വിധികൾ പരി​ശോ​ധി​ച്ച​റി​യുക തികച്ചും അസാധ്യം! ദൈവ​ത്തി​ന്റെ വഴികൾ ഒരിക്ക​ലും അന്വേ​ഷിച്ച്‌ കണ്ടുപി​ടി​ക്കാൻ പറ്റാത്തവ!”—റോമ. 11:33, 34.

2. യഹോ​വയെ അറിയാ​നാ​കും എന്ന്‌ പറയാൻ കഴിയു​ന്നത്‌ എന്തു​കൊണ്ട്‌?

2 നമുക്ക്‌ യഹോ​വ​യെ​ക്കു​റിച്ച്‌ എല്ലാ കാര്യ​ങ്ങ​ളും അറിയാൻ പറ്റി​ല്ലെ​ങ്കി​ലും യഹോവ എങ്ങനെ​യുള്ള ദൈവ​മാ​ണെന്ന്‌ ഒരു പരിധി​വരെ അറിയാ​നാ​കും. ദാവീദ്‌ രാജാവ്‌ മകനായ ശലോ​മോ​നോട്‌ പറഞ്ഞു: ‘നിന്റെ അപ്പന്റെ ദൈവത്തെ അറിഞ്ഞ്‌ പൂർണ​ഹൃ​ദ​യ​ത്തോ​ടെ ദൈവത്തെ സേവി​ക്കുക. നീ ദൈവത്തെ അന്വേ​ഷി​ച്ചാൽ ദൈവത്തെ കണ്ടെത്തും.’ (1 ദിന. 28:9) അതു​പോ​ലെ നൂറ്റാ​ണ്ടു​കൾക്കു ശേഷം അപ്പോ​സ്‌ത​ല​നായ യോഹ​ന്നാൻ ‘സത്യ​ദൈ​വ​ത്തെ​ക്കു​റിച്ച്‌ അറിവ്‌ നേടാ​നുള്ള ഉൾക്കാഴ്‌ച’ നമുക്കു​ണ്ടെന്ന്‌ സഹക്രി​സ്‌ത്യാ​നി​ക​ളോട്‌ പറഞ്ഞു. (1 യോഹ. 5:20) ഇനി, യേശു​വും ഇങ്ങനെ പറഞ്ഞു: ‘പുത്രൻ വെളി​പ്പെ​ടു​ത്തി​ക്കൊ​ടു​ക്കാൻ താത്‌പ​ര്യ​പ്പെ​ടു​ന്ന​വന്‌ യഹോ​വ​യെ​ക്കു​റിച്ച്‌ അറിയാ​നാ​കും.’—മത്താ. 11:27.

3. ഈ ലേഖന​ത്തിൽ നമ്മൾ എന്ത്‌ ചർച്ച ചെയ്യും?

3 യഹോ​വയെ സേവി​ക്കുന്ന നമ്മൾ ഇപ്പോൾത്തന്നെ യഹോ​വ​യെ​ക്കു​റിച്ച്‌ ഒരുപാട്‌ കാര്യങ്ങൾ പഠിച്ചി​ട്ടുണ്ട്‌. എങ്കിലും യഹോ​വയെ ‘അറിയു​ന്നത്‌’ നമ്മൾ ഒരിക്ക​ലും നിറു​ത്ത​രുത്‌. (യോഹ. 17:3; പഠനക്കു​റിപ്പ്‌ കാണുക.) ഉദാഹ​ര​ണ​ത്തിന്‌, യഹോ​വയെ സന്തോ​ഷി​പ്പി​ക്കു​ന്നത്‌ എന്തൊ​ക്കെ​യാ​ണെ​ന്നും യഹോ​വ​യി​ലുള്ള ആശ്രയം എങ്ങനെ ശക്തമാ​ക്കാ​മെ​ന്നും നമുക്ക്‌ ഇനിയും പഠിക്കാ​നാ​കും. നമുക്ക്‌ ഇപ്പോൾ മൂന്നു ചോദ്യ​ങ്ങൾ നോക്കാം. യഹോ​വയെ അറിയുക എന്നാൽ എന്താണ്‌ അർഥം? നമ്മൾ യഹോ​വയെ അറിയു​ന്ന​തിൽ തുട​രേ​ണ്ടത്‌ എന്തു​കൊണ്ട്‌? യഹോ​വയെ നന്നായി അറിയാൻ നമുക്ക്‌ എങ്ങനെ കഴിയും? യഹോ​വയെ സേവി​ക്കാൻ തുടങ്ങി​യിട്ട്‌ എത്രകാ​ല​മാ​യെ​ങ്കി​ലും ഈ ചോദ്യ​ങ്ങൾക്കുള്ള ഉത്തരം കണ്ടെത്തു​ന്നത്‌ നമ്മളെ​യെ​ല്ലാം സഹായി​ക്കും.

യഹോ​വയെ അറിയുക എന്നാൽ എന്താണ്‌ അർഥം?

4. യഹോ​വയെ അറിയു​ന്ന​തിൽ എന്താണ്‌ ഉൾപ്പെ​ട്ടി​രി​ക്കു​ന്നത്‌?

4 പ്രവാ​സ​ത്തിൽനിന്ന്‌ മടങ്ങി​വ​രുന്ന ജൂതന്മാ​രെ​ക്കു​റിച്ച്‌, യഹോവ പറഞ്ഞ ഈ വാക്കു​ക​ളിൽനിന്ന്‌ യഹോ​വയെ അറിയു​ന്ന​തിൽ എന്താണ്‌ ഉൾപ്പെ​ട്ടി​രി​ക്കു​ന്ന​തെന്ന്‌ മനസ്സി​ലാ​ക്കാം: “എന്നെ അറിയാൻ, ഞാൻ യഹോ​വ​യാ​ണെന്ന്‌ അറിയാൻ, സഹായി​ക്കുന്ന ഒരു ഹൃദയം ഞാൻ അവർക്കു നൽകും.” (യിരെ. 24:7) ബാബി​ലോ​ണിൽനിന്ന്‌ മടങ്ങി​വ​ന്ന​വർക്ക്‌ യഹോ​വ​യെ​ക്കു​റിച്ച്‌ അപ്പോൾത്തന്നെ പല കാര്യ​ങ്ങ​ളും അറിയാ​മാ​യി​രു​ന്നു. എന്നാൽ അവർ യഹോ​വയെ കൂടുതൽ അടുത്ത​റി​യ​ണ​മാ​യി​രു​ന്നു. അതിൽ അവരുടെ ഹൃദയം ഉൾപ്പെ​ട്ടി​രു​ന്നു. ഒരു ബൈബിൾ പണ്ഡിതൻ പറയു​ന്നത്‌ ഇതാണ്‌: “ദൈവ​ത്തെ​ക്കു​റിച്ച്‌ അറിയു​ന്ന​തും ദൈവത്തെ അറിയു​ന്ന​തും തമ്മിൽ വലിയ വ്യത്യാ​സ​മുണ്ട്‌. സ്‌നേ​ഹ​ത്തെ​ക്കു​റിച്ച്‌ വായി​ച്ച​റി​യു​ന്ന​തും ഒരാളെ സ്‌നേ​ഹി​ക്കു​ന്ന​തും തമ്മിലുള്ള വ്യത്യാ​സം പോ​ലെ​യാ​ണത്‌.” അതെ, ദൈവത്തെ അറിയു​ന്ന​തിൽ യഹോ​വ​യ്‌ക്ക്‌ ഒരു പേരു​ണ്ടെ​ന്നും യഹോ​വ​യാണ്‌ ദൈവ​മെ​ന്നും അറിയു​ന്ന​തി​ല​ധി​കം ഉൾപ്പെ​ട്ടി​ട്ടുണ്ട്‌. ആ പേരിനു പിന്നി​ലുള്ള വ്യക്തിയെ നമ്മൾ നന്നായി അറിയണം.

5. യഹോ​വയെ അറിയുക എന്നതിന്റെ അർഥം മനസ്സി​ലാ​ക്കാൻ യോശിയ രാജാ​വി​ന്റെ ഉദാഹ​രണം സഹായി​ക്കു​ന്നത്‌ എങ്ങനെ?

5 നമ്മൾ യഹോ​വയെ അറിയു​മ്പോൾ യഹോ​വയെ സന്തോ​ഷി​പ്പി​ക്കുന്ന കാര്യ​ങ്ങ​ളും വിഷമി​പ്പി​ക്കുന്ന കാര്യ​ങ്ങ​ളും മനസ്സി​ലാ​ക്കും. നമുക്ക്‌ യോശിയ രാജാ​വി​ന്റെ ഉദാഹ​രണം നോക്കാം. ബൈബിൾ പറയുന്നു: “ഭരണത്തി​ന്റെ 8-ാം വർഷം, ചെറു​പ്രാ​യ​ത്തിൽത്തന്നെ, യോശിയ രാജാവ്‌ പൂർവി​ക​നായ ദാവീ​ദി​ന്റെ ദൈവത്തെ അന്വേ​ഷി​ച്ചു.” (2 ദിന. 34:3) യോശിയ ദൈവ​വ​ചനം വായി​ക്കു​ക​യും പഠിക്കു​ക​യും മാത്രമല്ല ചെയ്‌തത്‌. ആ പഠിച്ച കാര്യ​ങ്ങൾക്ക്‌ ചേർച്ച​യിൽ പ്രവർത്തി​ച്ചു. യഹോവ യിരെമ്യ പ്രവാ​ച​ക​നി​ലൂ​ടെ പറഞ്ഞ കാര്യ​ങ്ങ​ളിൽനിന്ന്‌ അത്‌ മനസ്സി​ലാ​ക്കാം. യോശിയ “നീതി​യു​ടെ​യും ന്യായ​ത്തി​ന്റെ​യും പക്ഷത്ത്‌” നിന്നെ​ന്നും പാവങ്ങ​ളു​ടെ​യും ക്ലേശി​ത​രു​ടെ​യും അവകാ​ശ​ങ്ങൾക്കു​വേണ്ടി നില​കൊ​ണ്ടെ​ന്നും യഹോവ പറഞ്ഞു. “എന്നെ അറിയു​ക​യെന്നു പറഞ്ഞാൽ ഉദ്ദേശി​ക്കു​ന്നത്‌ ഇതല്ലേ” എന്നാണ്‌ യഹോവ തുടർന്ന്‌ പറഞ്ഞത്‌.—യിരെ. 22:15, 16.

6. സങ്കീർത്തനം 9:10 അനുസ​രിച്ച്‌ യഹോ​വയെ കൂടുതൽ അറിയു​ന്ന​തു​കൊണ്ട്‌ എന്ത്‌ പ്രയോ​ജ​ന​മാ​ണു​ള്ളത്‌?

6 സങ്കീർത്തനം 9:10 വായി​ക്കുക. നമ്മൾ യഹോ​വയെ എത്ര​ത്തോ​ളം അറിയു​ന്നോ അത്രയ​ധി​കം യഹോ​വ​യി​ലുള്ള നമ്മുടെ ആശ്രയ​വും കൂടും. പൗലോസ്‌ അപ്പോ​സ്‌ത​ലന്റെ ജീവിതം അതാണ്‌ തെളി​യി​ക്കു​ന്നത്‌. അവസാ​നത്തെ ജയിൽവാ​സ​ത്തി​ന്റെ സമയത്ത്‌, മരണത്തി​നു തൊട്ടു​മുമ്പ്‌ അദ്ദേഹം ഇങ്ങനെ എഴുതി: “എനിക്ക്‌ അതിൽ ഒട്ടും നാണ​ക്കേടു തോന്നു​ന്നില്ല. കാരണം, ഞാൻ വിശ്വാ​സ​മർപ്പി​ച്ചി​രി​ക്കുന്ന എന്റെ ദൈവത്തെ എനിക്കു നന്നായി അറിയാം.” (2 തിമൊ. 1:12) യഹോ​വ​യെ​ക്കു​റിച്ച്‌ പഠിച്ച കാര്യ​ങ്ങ​ളും ജീവി​ത​ത്തി​ലു​ട​നീ​ളം യഹോവ തനിക്കു​വേണ്ടി ചെയ്‌ത കാര്യ​ങ്ങ​ളും, യഹോ​വ​യിൽ പൂർണ​മാ​യി ആശ്രയി​ക്കാൻ പൗലോ​സി​നെ സഹായി​ച്ചു. തന്നെയും തന്റെ വിശ്വ​സ്‌ത​സേ​വ​ന​ത്തെ​യും യഹോവ ഒരിക്ക​ലും മറക്കി​ല്ലെ​ന്നും യഹോവ തന്നെ ഉയിർപ്പി​ക്കു​മെ​ന്നും പൗലോ​സിന്‌ ഉറപ്പാ​യി​രു​ന്നു.

നമ്മൾ യഹോ​വയെ അറിയു​ന്ന​തിൽ തുട​രേ​ണ്ടത്‌ എന്തു​കൊണ്ട്‌?

7. വർഷങ്ങ​ളാ​യി യഹോ​വയെ സേവി​ക്കുന്ന ഒരാൾക്ക്‌ ചില​പ്പോൾ എന്തു സംഭവി​ച്ചേ​ക്കാം?

7 കാലം കടന്നു​പോ​കു​മ്പോൾ നമ്മൾ ആദ്യം യഹോ​വ​യെ​ക്കു​റിച്ച്‌ പഠിച്ച അത്രയും പിന്നീട്‌ പഠിക്കാൻ ശ്രമി​ക്ക​ണ​മെ​ന്നില്ല. അത്‌ എന്തു​കൊ​ണ്ടാ​യി​രി​ക്കും? നമ്മൾ മീറ്റി​ങ്ങി​ലോ വ്യക്തി​പ​ര​മാ​യോ ഒക്കെ ബൈബിൾ വായി​ക്കു​മ്പോൾ നമുക്ക്‌ അത്‌ എങ്ങനെ പ്രയോ​ജനം ചെയ്യും അല്ലെങ്കിൽ അത്‌ മറ്റുള്ള​വരെ സഹായി​ക്കാ​നാ​യി എങ്ങനെ ഉപയോ​ഗി​ക്കാം എന്നൊ​ക്കെ​യാ​യി​രി​ക്കും കൂടു​ത​ലും ചിന്തി​ക്കു​ന്നത്‌. അങ്ങനെ ചെയ്യാൻ തിരു​വെ​ഴു​ത്തു​കൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു​മുണ്ട്‌. (2 തിമൊ. 3:16, 17) എന്നാൽ ബൈബിൾ അതിന്റെ എഴുത്തു​കാ​ര​നെ​ക്കു​റി​ച്ചും കുറെ കാര്യങ്ങൾ വെളി​പ്പെ​ടു​ത്തു​ന്നുണ്ട്‌. (സങ്കീ. 25:8-10) അതു​കൊണ്ട്‌ ബൈബി​ളി​ന്റെ സന്ദേശം നമുക്കും മറ്റുള്ള​വർക്കും എങ്ങനെ പ്രയോ​ജനം ചെയ്യു​മെ​ന്ന​തിൽ മാത്രം ശ്രദ്ധി​ക്കാ​തെ ‘യഹോ​വ​യെ​ക്കു​റിച്ച്‌ ഇത്‌ എന്നെ എന്ത്‌ പഠിപ്പി​ക്കു​ന്നു’ എന്നതി​നെ​ക്കു​റി​ച്ചും ചിന്തി​ക്കേ​ണ്ടത്‌ പ്രധാ​ന​മാണ്‌.a

8. യഹോ​വയെ അടുത്ത​റി​യാൻ ശ്രമി​ക്കു​മ്പോൾ യഹോ​വ​യു​മാ​യുള്ള നമ്മുടെ സൗഹൃ​ദത്തെ അത്‌ എങ്ങനെ ബാധി​ക്കും? (സങ്കീർത്തനം 73:24-28)

8 നമ്മൾ യഹോ​വയെ നന്നായി അറിയാൻ ശ്രമി​ക്കു​മ്പോൾ യഹോ​വ​യു​മാ​യുള്ള സൗഹൃദം ശക്തമാ​കും. ഉദാഹ​ര​ണ​ത്തിന്‌, എന്നുമുള്ള ബൈബിൾവാ​യന കഴിയു​മ്പോ​ഴോ ഒരു മാസത്തെ പ്രക്ഷേ​പണം കണ്ടുക​ഴി​യു​മ്പോ​ഴോ ഒരു സമ്മേള​ന​മോ കൺ​വെൻ​ഷ​നോ കൂടി​ക്ക​ഴി​യു​മ്പോ​ഴോ യഹോ​വ​യെ​ക്കു​റിച്ച്‌ നിങ്ങൾക്ക്‌ എന്താണ്‌ തോന്നാ​റു​ള്ളത്‌? നമ്മുടെ സ്വർഗീ​യ​പി​താ​വി​നോ​ടുള്ള അടുപ്പം കൂടി​യ​താ​യി നിങ്ങൾക്ക്‌ തോന്നി​യി​ട്ടി​ല്ലേ? കാരണം ആ സമയത്ത്‌ യഹോ​വ​യെ​ക്കു​റിച്ച്‌ കൂടുതൽ പഠിക്കാൻ നമ്മൾ ശ്രമിച്ചു. അത്‌ യഹോ​വയെ സ്‌തു​തി​ക്കാ​നും യഹോ​വ​യോട്‌ നന്ദി പറയാ​നും നമ്മളെ പ്രേരി​പ്പി​ച്ചി​ട്ടു​ണ്ടാ​കും. യഹോവ നമ്മളെ എത്രമാ​ത്രം സ്‌നേ​ഹി​ച്ചു എന്നതി​നെ​ക്കു​റിച്ച്‌ ചിന്തി​ച്ചാൽ സങ്കീർത്ത​ന​ക്കാ​രന്റെ ഈ വാക്കു​ക​ളോട്‌ നമ്മളും യോജി​ക്കും: “ദൈവം എന്റെ ഹൃദയ​ത്തി​ന്റെ പാറ, എന്നും എന്റെ ഓഹരി.” (സങ്കീർത്തനം 73:24-28 വായി​ക്കുക.) യഹോ​വയെ അടുത്ത​റി​യാൻ ഓരോ തവണ ശ്രമി​ക്കു​മ്പോ​ഴും യഹോവ എത്ര നല്ലൊരു സുഹൃ​ത്താ​ണെന്ന്‌ നന്ദി​യോ​ടെ ഓർക്കാൻ അത്‌ നമ്മളെ പ്രേരി​പ്പി​ക്കും.

9. യഹോ​വ​യെ​ക്കു​റിച്ച്‌ ‘ഓർക്കു​ന്നത്‌’ നമ്മുടെ തീരു​മാ​ന​ങ്ങളെ എങ്ങനെ സ്വാധീ​നി​ക്കും? ഒരു ഉദാഹ​രണം പറയുക.

9 യഹോ​വ​യെ​ക്കു​റിച്ച്‌ ‘ഓർക്കാൻ’ ബൈബിൾ നമ്മളോട്‌ പറയുന്നു. (സുഭാ. 3:5, 6) അതിന്റെ അർഥം യഹോ​വ​യെ​പ്പറ്റി പഠിച്ച കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചും നമ്മുടെ പ്രവൃ​ത്തി​കൾ യഹോ​വയെ എങ്ങനെ ബാധി​ക്കും എന്നതി​നെ​ക്കു​റി​ച്ചും ചിന്തി​ക്ക​ണ​മെ​ന്നാണ്‌. അത്‌ നല്ല തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാൻ നമ്മളെ പ്രേരി​പ്പി​ക്കും. ഒരു ഉദാഹ​രണം നോക്കാം. പല സഹോ​ദ​ര​ങ്ങ​ളും തങ്ങളുടെ ഇണയുടെ ഒരു ഫോട്ടോ മേശയി​ലോ പേഴ്‌സി​ലോ വെക്കു​ക​യോ അല്ലെങ്കിൽ ഫോണി​ന്റെ വോൾപേപ്പർ ആക്കുക​യോ ചെയ്യാ​റുണ്ട്‌. അത്‌ തങ്ങളുടെ പ്രിയ​പ്പെട്ട ഇണയെ​ക്കു​റിച്ച്‌ കൂടെ​ക്കൂ​ടെ ഓർക്കാ​നും ഇണയ്‌ക്ക്‌ ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാ​നും വേദനി​പ്പി​ക്കുന്ന കാര്യങ്ങൾ ഒഴിവാ​ക്കാ​നും അവരെ സഹായി​ക്കു​ന്നു. ഇതു​പോ​ലെ യഹോ​വ​യെ​ക്കു​റിച്ച്‌ എത്ര കൂടെ​ക്കൂ​ടെ ചിന്തി​ക്കു​ന്നോ അത്രയ​ധി​കം യഹോ​വയെ സന്തോ​ഷി​പ്പി​ക്കുന്ന തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാൻ നമുക്കു തോന്നും.—സങ്കീ. 19:13, 14.

10. യഹോ​വ​യെ​ക്കു​റിച്ച്‌ പഠിക്കു​മ്പോൾ നമുക്ക്‌ എന്ത്‌ ചെയ്യാ​നാ​കും?

10 യഹോ​വ​യു​ടെ ഛായയിൽ സൃഷ്ടി​ച്ചി​രി​ക്കു​ന്ന​തു​കൊണ്ട്‌ യഹോ​വ​യു​ടെ ഗുണങ്ങൾ അനുക​രി​ക്കാ​നുള്ള പ്രാപ്‌തി നമുക്കുണ്ട്‌. (ഉൽപ. 1:26) എന്നാൽ നമ്മൾ എത്ര​ത്തോ​ളം യഹോ​വ​യു​ടെ ഗുണങ്ങ​ളെ​ക്കു​റിച്ച്‌ പഠിക്കു​ന്നോ അത്ര​ത്തോ​ളം യഹോ​വയെ എങ്ങനെ അനുക​രി​ക്കാ​മെന്ന്‌ നമുക്ക്‌ മനസ്സി​ലാ​കും. ദൈവി​ക​ഗു​ണങ്ങൾ കാണി​ക്കാൻ പരാജ​യ​പ്പെട്ട ശാസ്‌ത്രി​മാ​രെ​യും പരീശ​ന്മാ​രെ​യും യേശു കുറ്റം വിധിച്ചു. അവർ നിയമ​ത്തി​ലെ ചെറി​യ​ചെ​റിയ കാര്യ​ങ്ങൾക്കാണ്‌ പ്രാധാ​ന്യം കൊടു​ത്തത്‌. ‘എന്നാൽ ന്യായം, കരുണ, വിശ്വ​സ്‌തത എന്നിങ്ങനെ നിയമ​ത്തി​ലെ പ്രാധാ​ന്യ​മേ​റിയ കാര്യങ്ങൾ അവഗണി​ച്ചു.’ (മത്താ. 23:23) നമ്മൾ അവരെ​പ്പോ​ലെ​യാ​ക​രുത്‌. നിയമ​ങ്ങ​ളി​ലും തത്ത്വങ്ങ​ളി​ലും കാണുന്ന യഹോ​വ​യു​ടെ ഗുണങ്ങ​ളെ​ക്കു​റിച്ച്‌ മനസ്സി​ലാ​ക്കാൻ നമുക്കു പരമാ​വധി ശ്രമി​ക്കാം. ആ ഗുണങ്ങൾ അനുക​രി​ക്കാൻ അത്‌ നമ്മളെ പ്രേരി​പ്പി​ക്കും.—1 യോഹ. 4:8, 11.

യഹോ​വയെ നന്നായി അറിയാൻ നമുക്ക്‌ എങ്ങനെ കഴിയും?

11. നിങ്ങൾ ആദ്യമാ​യി യഹോ​വ​യെ​ക്കു​റിച്ച്‌ അറിഞ്ഞത്‌ എങ്ങനെ​യാണ്‌?

11 യഹോ​വ​യെ​ക്കു​റിച്ച്‌ നിങ്ങളെ പഠിപ്പി​ച്ചത്‌ ആരാണ്‌? ഒരു സാക്ഷി​കു​ടും​ബ​ത്തി​ലാണ്‌ വളർന്നു​വ​ന്ന​തെ​ങ്കിൽ മാതാ​പി​താ​ക്ക​ളാ​യി​രി​ക്കാം നിങ്ങളെ പഠിപ്പി​ച്ചത്‌. അവർ ബൈബിൾവി​വ​ര​ണ​ങ്ങ​ളിൽ കാണുന്ന ദൈവ​ത്തി​ന്റെ ഗുണങ്ങ​ളെ​ക്കു​റി​ച്ചും സൃഷ്ടി​ക​ളിൽ യഹോ​വ​യു​ടെ വ്യക്തി​ത്വം പ്രതി​ഫ​ലി​ക്കു​ന്നത്‌ എങ്ങനെ​യാ​ണെ​ന്നും നിങ്ങൾക്ക്‌ പറഞ്ഞു​ത​ന്നി​ട്ടു​ണ്ടാ​കും. അതല്ലെ​ങ്കിൽ നിങ്ങൾ യഹോ​വ​യു​ടെ സാക്ഷി​ക​ളോ​ടൊ​പ്പം ബൈബിൾ പഠിച്ചു​വന്ന ഒരാളാ​യി​രി​ക്കാം. ജീവിതം ആസ്വദി​ക്കാം പുസ്‌തകം പോലുള്ള ഏതെങ്കി​ലും പഠനോ​പ​ക​രണം ഉപയോ​ഗിച്ച്‌ തിരു​വെ​ഴു​ത്തു​വി​വ​ര​ണങ്ങൾ മനസ്സി​ലാ​ക്കാ​നും സൃഷ്ടി​ക​ളിൽനിന്ന്‌ യഹോ​വ​യു​ടെ അതുല്യ​മായ ഗുണങ്ങൾ തിരി​ച്ച​റി​യാ​നും അധ്യാ​പകൻ നിങ്ങളെ സഹായി​ച്ചി​ട്ടു​ണ്ടാ​കും.b (നെഹ. 8:8; പ്രവൃ. 14:17) അങ്ങനെ​യെ​ങ്കിൽ തുടർന്നും നമുക്ക്‌ എങ്ങനെ യഹോ​വ​യെ​ക്കു​റിച്ച്‌ പഠിക്കാ​മെന്ന്‌ നോക്കാം.

12-13. ബൈബിൾ വായി​ക്കു​മ്പോൾ യഹോ​വ​യെ​ക്കു​റിച്ച്‌ നമുക്ക്‌ എന്തെല്ലാം പഠിക്കാം? ഒരു ഉദാഹ​രണം പറയുക. (യിരെമ്യ 39:15-18) (പുറം​താ​ളി​ലെ ചിത്ര​വും കാണുക.)

12 ഒന്നാമ​താ​യി, ബൈബിൾ വായി​ച്ചു​കൊ​ണ്ടും പഠിച്ചു​കൊ​ണ്ടും യഹോ​വ​യെ​ക്കു​റിച്ച്‌ കൂടുതൽ അറിയാൻ നമുക്കാ​കും. ചില​പ്പോ​ഴൊ​ക്കെ ബൈബി​ളിൽ യഹോ​വ​യു​ടെ ഗുണങ്ങ​ളെ​ക്കു​റിച്ച്‌ നേരിട്ട്‌ പറഞ്ഞി​ട്ടുണ്ട്‌. (പുറ. 34:6, 7) എന്നാൽ കൂടു​ത​ലും, ആളുക​ളെ​ക്കു​റി​ച്ചും അവർ എടുത്ത തീരു​മാ​ന​ങ്ങ​ളെ​ക്കു​റി​ച്ചും ആണ്‌ നമ്മൾ കാണു​ന്നത്‌. അതു​പോ​ലെ​യുള്ള വിവര​ണങ്ങൾ വായി​ക്കു​മ്പോൾ യഹോ​വ​യെ​ക്കു​റിച്ച്‌ അത്‌ നിങ്ങളെ എന്താണ്‌ പഠിപ്പി​ക്കു​ന്ന​തെന്ന്‌ ചിന്തി​ക്കുക.

13 ഒരു ഉദാഹ​രണം നോക്കാം. യിരെമ്യ പ്രവാ​ച​കനെ രക്ഷിച്ച എത്യോ​പ്യ​ക്കാ​ര​നായ ഏബെദ്‌-മേലെ​ക്കി​നെ​ക്കു​റിച്ച്‌ വായി​ക്കു​മ്പോൾ, നിങ്ങൾ ഉറപ്പാ​യും ഏബെദ്‌-മേലെക്ക്‌ കാണിച്ച ആത്മത്യാ​ഗ​വും ധൈര്യ​വും സഹാരാ​ധ​ക​രോ​ടുള്ള സ്‌നേ​ഹ​വും ഒക്കെ എങ്ങനെ അനുക​രി​ക്കാ​മെന്ന്‌ ചിന്തി​ക്കും. (യിരെ. 38:6-13) എന്നാൽ ആ വിവരണം യഹോ​വ​യെ​ക്കു​റിച്ച്‌ എന്താണ്‌ പഠിപ്പി​ക്കു​ന്ന​തെന്ന്‌ നമ്മൾ ചിന്തി​ക്കു​മോ? (യിരെമ്യ 39:15-18 വായി​ക്കുക.) ഉദാഹ​ര​ണ​ത്തിന്‌, ഒരു വ്യക്തി ചെയ്യുന്ന കാര്യ​ങ്ങളെ വിലമ​തി​ക്കുന്ന, നീതി​യുള്ള, പക്ഷപാ​ത​മി​ല്ലാത്ത ദൈവം ആണ്‌ യഹോവ എന്ന്‌ ഏതൊക്കെ വാക്യ​ങ്ങ​ളാണ്‌ കാണി​ക്കു​ന്നത്‌? ഇനി യഹോ​വ​യു​ടെ വ്യക്തി​ത്വ​ത്തി​ന്റെ മറ്റ്‌ ഏതൊക്കെ വശങ്ങളാണ്‌ ഈ വിവരണം വെളി​പ്പെ​ടു​ത്തു​ന്നത്‌? അതു​കൊണ്ട്‌ ദൈവ​വ​ച​ന​ത്തി​ലെ ഒരു ഭാഗം നമ്മൾ വായി​ക്കു​മ്പോൾ അവിടെ കാണുന്ന യഹോ​വ​യു​ടെ ഗുണങ്ങൾ മനസ്സി​ലാ​ക്കാൻ ശ്രമി​ക്കുക. ആ ഗുണങ്ങൾ തിരി​ച്ച​റി​യു​മ്പോൾ യഹോ​വ​യ്‌ക്ക്‌ നന്ദി പറയു​ക​യും യഹോ​വയെ സ്‌തു​തി​ക്കു​ക​യും ചെയ്യുക.

ഏബെദ്‌-മേലെക്കും മറ്റു ചില പുരുഷന്മാരും ചേർന്ന്‌ യിരെമ്യയെ ഒരു കയറുകൊണ്ട്‌ കിണറ്റിൽനിന്ന്‌ വലിച്ചുകയറ്റുന്നു. ആയുധമേന്തിയ മറ്റു പുരുഷന്മാർ ജാഗ്രതയോടെ നിൽക്കുന്നു.

ശത്രുക്കൾ യിരെ​മ്യ​യെ ഒരു കിണറ്റി​ലി​ട്ടു. ഏബെദ്‌-മേലെക്ക്‌ ധൈര്യ​ത്തോ​ടെ യിരെ​മ്യ​യെ അവി​ടെ​നിന്ന്‌ രക്ഷിക്കു​ന്നു (12-13 ഖണ്ഡികകൾ കാണുക)


14. യഹോ​വ​യു​ടെ സൃഷ്ടി​ക​ളെ​ക്കു​റിച്ച്‌ നമ്മൾ ആഴത്തിൽ ചിന്തി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

14 യഹോ​വയെ നന്നായി അറിയാൻ സഹായി​ക്കുന്ന രണ്ടാമത്തെ കാര്യം സൃഷ്ടി​ക്രി​യ​ക​ളെ​ക്കു​റിച്ച്‌ ആഴത്തിൽ ചിന്തി​ക്കു​ന്ന​താണ്‌. (സങ്കീ. 145:9, 10) എന്നാൽ വെറുതെ പ്രകൃ​തി​യെ നിരീ​ക്ഷി​ക്കു​ന്ന​തു​കൊ​ണ്ടു​മാ​ത്രം നമുക്ക്‌ യഹോ​വയെ അറിയാ​നാ​ക​ണ​മെ​ന്നില്ല. ചിലർ തങ്ങളുടെ ജീവിതം മുഴു​വ​നും പ്രകൃ​തി​യെ​ക്കു​റിച്ച്‌ പഠിക്കാൻ മാറ്റി​വെ​ക്കാ​റുണ്ട്‌. എന്നിട്ടും ദൈവ​ത്തി​ന്റെ ഗുണങ്ങ​ളെ​ക്കു​റി​ച്ചോ ദൈവം ഉണ്ടെ​ന്നോ​പോ​ലും മനസ്സി​ലാ​ക്കാൻ അവർ പരാജ​യ​പ്പെ​ടു​ന്നു. അപ്പോ​സ്‌ത​ല​നായ പൗലോസ്‌ എഴുതി​യത്‌ ‘ദൈവ​ത്തി​ന്റെ അദൃശ്യ​ഗു​ണങ്ങൾ ദൈവ​ത്തി​ന്റെ സൃഷ്ടി​ക​ളി​ലൂ​ടെ വ്യക്തമാ​യി കാണാ​നും മനസ്സി​ലാ​ക്കാ​നും കഴിയും’ എന്നാണ്‌. (റോമ. 1:20) ഈ വാക്യ​ത്തി​ന്റെ മറ്റൊരു പരിഭാഷ പറയു​ന്നത്‌ “നന്നായി ചിന്തി​ക്കു​ന്ന​വർക്ക്‌ ദൈവ​ത്തി​ന്റെ ഗുണങ്ങൾ മനസ്സി​ലാ​ക്കാ​നാ​കും” എന്നാണ്‌. അതു​കൊണ്ട്‌ യഹോവ സൃഷ്ടിച്ച അതിശ​യ​ക​ര​മായ കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കാ​നും അത്‌ യഹോ​വ​യെ​ക്കു​റിച്ച്‌ എന്താണ്‌ പഠിപ്പി​ക്കു​ന്നത്‌ എന്നു മനസ്സി​ലാ​ക്കാ​നും നമ്മൾ സമയ​മെ​ടു​ക്കണം.

15. യഹോ​വയെ കൂടുതൽ അടുത്ത​റി​യാ​നാ​യി പാട്രിക്‌ എന്താണ്‌ ചെയ്‌തത്‌, അതു​പോ​ലെ നിങ്ങൾക്കും എന്ത്‌ ചെയ്യാ​നാ​കും? (ചിത്ര​വും കാണുക.)

15 നമ്മളിൽ മിക്കവ​രും അധികം പ്രകൃ​തി​ഭം​ഗി​യൊ​ന്നും ആസ്വദി​ക്കാൻ പറ്റാത്ത, നഗരങ്ങ​ളി​ലാ​യി​രി​ക്കും താമസി​ക്കു​ന്നത്‌. നിങ്ങളു​ടെ സാഹച​ര്യം അതാ​ണെ​ങ്കിൽ സൃഷ്ടി​ക​ളിൽനിന്ന്‌ പഠിക്കാൻ അപ്പോ​ഴു​മാ​കും. കോം​ഗോ​യി​ലെ ഒരു വലിയ നഗരമായ ബ്രാസ​വി​ലിൽനി​ന്നുള്ള പാട്രിക്‌ സഹോ​ദ​രന്റെ അനുഭവം നോക്കാം. സഹോ​ദരൻ പറയുന്നു: “എന്റെ ബാൽക്ക​ണി​യിൽനി​ന്നു​കൊണ്ട്‌ സൃഷ്ടി​കളെ നിരീ​ക്ഷി​ക്കാൻ ഞാൻ പരമാ​വധി ശ്രമി​ക്കാ​റുണ്ട്‌. ചെറിയ പ്രാണി​ക​ളും കിളി​ക​ളും ഒക്കെ ഭക്ഷണവും താമസി​ക്കാൻ ഒരു സ്ഥലവും അന്വേ​ഷിച്ച്‌ നടക്കു​ന്നത്‌ ഞാൻ മിക്ക​പ്പോ​ഴും കാണും. ഒരിക്കൽ ഞാൻ നോക്കി​യ​പ്പോൾ ചില കിളികൾ കൂടു​ണ്ടാ​ക്കു​ന്നത്‌ കണ്ടു. അവർ ആ പരിസ​ര​ത്തുള്ള സാധനങ്ങൾ ഉപയോ​ഗി​ച്ചു​ത​ന്നെ​യാണ്‌ കൂടു​ണ്ടാ​ക്കി​യത്‌. അതാ​ണെ​ങ്കി​ലോ വിരി​യാൻപോ​കുന്ന കുഞ്ഞി​ക്കി​ളി​കൾക്ക്‌ പറ്റിയ കൂടും.” പാട്രിക്‌ സഹോ​ദരൻ അവിടം​കൊണ്ട്‌ നിറു​ത്തി​യില്ല. സ്രഷ്ടാ​വി​നെ​ക്കു​റിച്ച്‌ ആഴത്തിൽ ചിന്തിച്ചു. അദ്ദേഹം പറയുന്നു: “നമുക്ക്‌ അത്ര പ്രാധാ​ന്യ​മി​ല്ലാ​ത്ത​താ​യി തോന്നുന്ന ഈ കിളി​ക​ളെ​പ്പോ​ലും യഹോവ എത്ര നന്നായി ആണ്‌ നോക്കു​ന്നത്‌ എന്ന്‌ എനിക്ക്‌ മനസ്സി​ലാ​യി. അങ്ങനെ​യാ​ണെ​ങ്കിൽ യഹോവ എനിക്കു​വേണ്ടി കരുതു​മെ​ന്നും ആവശ്യ​മു​ള്ള​തെ​ല്ലാം തരു​മെ​ന്നും എനിക്ക്‌ ഉറപ്പായി.”

ഒരു വലിയ നഗരത്തിൽ താമസിക്കുന്ന ഒരു സഹോദരി വീട്ടിലെ ബാൽക്കണിയിൽ വെച്ചിരിക്കുന്ന ചെടികൾക്കു വെള്ളം ഒഴിക്കുന്നു. പൂക്കളിൽവന്ന്‌ തേൻ കുടിക്കുന്ന ഒരു കുരുവിയെ സഹോദരി സന്തോഷത്തോടെ നോക്കിനിൽക്കുന്നു.

സൃഷ്ടി​ക​ളെ​ക്കു​റിച്ച്‌ ആഴത്തിൽ ചിന്തി​ച്ചാൽ യഹോ​വയെ കൂടുതൽ അറിയാ​നാ​കും (15-ാം ഖണ്ഡിക കാണുക)


16. യഹോ​വയെ അടുത്ത​റി​യാൻ യേശു​വി​ന്റെ അമ്മയായ മറിയയെ സഹായി​ച്ചത്‌ എന്താണ്‌, നമുക്ക്‌ എങ്ങനെ മറിയയെ അനുക​രി​ക്കാം? (ചിത്ര​വും കാണുക.)

16 ഇനി യഹോ​വയെ അടുത്ത​റി​യാ​നുള്ള മൂന്നാ​മത്തെ വിധം മുമ്പ്‌ യഹോവ നമുക്കു​വേണ്ടി ചെയ്‌തു​തന്ന കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കു​ന്ന​താണ്‌. അതാണ്‌ യേശു​വി​ന്റെ അമ്മയായ മറിയ ചെയ്‌തത്‌. മറിയ​യ്‌ക്ക്‌ അപ്പോൾത്തന്നെ യഹോ​വയെ നന്നായി അറിയാ​മാ​യി​രു​ന്നു. മറിയ​യോട്‌ ദൈവ​ത്തിന്‌ ‘പ്രീതി തോന്നി​യി​രു​ന്നു.’ (ലൂക്കോ. 1:30) തുടർന്ന്‌ യഹോവ മറിയ​യ്‌ക്ക്‌ ഗൗരവ​മുള്ള ഒരു നിയമനം കൊടു​ത്തു. ദൈവ​പു​ത്രന്റെ അമ്മയാ​കുക എന്നതാ​യി​രു​ന്നു അത്‌. ഗബ്രി​യേൽ ദൂതനി​ലൂ​ടെ​യും മറിയ​യു​ടെ ബന്ധുവായ എലിസ​ബ​ത്തി​ലൂ​ടെ​യും യഹോവ മറിയയെ ശക്തി​പ്പെ​ടു​ത്തു​ക​യും താൻ സഹായി​ക്കു​മെന്ന്‌ ഉറപ്പു​കൊ​ടു​ക്കു​ക​യും ചെയ്‌തു. തന്റെ ഈ അനുഭവം യഹോ​വ​യെ​ക്കു​റിച്ച്‌ എന്താണ്‌ പഠിപ്പി​ക്കു​ന്ന​തെന്ന്‌ മറിയ ചിന്തിച്ചു. യഹോവ ശക്തിയും കരുണ​യും ഉള്ള, എളിയ​വ​രു​ടെ കാര്യ​ത്തിൽപ്പോ​ലും താത്‌പ​ര്യ​മെ​ടു​ക്കുന്ന, പക്ഷപാതം കാണി​ക്കാത്ത ദൈവ​മാ​ണെന്ന്‌ മറിയ​യ്‌ക്ക്‌ കൂടുതൽ ഉറപ്പായി. (ലൂക്കോ. 1:46-55) ദൈവം തനിക്കു​വേണ്ടി ചെയ്‌ത കാര്യ​ങ്ങൾക്ക്‌ മറിയ നന്ദിയു​ള്ള​വ​ളാ​യി​രു​ന്നു. അതു​പോ​ലെ “ആവശ്യ​മുള്ള സമയത്തു​തന്നെ” യഹോവ നമ്മളെ​യും സഹായി​ക്കു​മ്പോൾ നമുക്കും യഹോ​വ​യോട്‌ നന്ദി തോന്നും. (എബ്രാ. 4:16) എന്നാൽ അതോ​ടൊ​പ്പം യഹോ​വ​യിൽനിന്ന്‌ സഹായം ലഭിക്കു​മ്പോൾ നമുക്ക്‌ സ്വയം ഇങ്ങനെ ചോദി​ക്കാം: ‘യഹോ​വ​യെ​ക്കു​റിച്ച്‌ ഇത്‌ എന്താണ്‌ എന്നെ പഠിപ്പി​ക്കു​ന്നത്‌? ഈ അനുഭ​വ​ത്തി​ലൂ​ടെ യഹോ​വ​യു​ടെ ഏതൊക്കെ ഗുണങ്ങ​ളാണ്‌ എനിക്ക്‌ കാണാ​നാ​കു​ന്നത്‌?’

ചിത്രങ്ങൾ: യഹോവയുടെ സഹായം ലഭിച്ച സമയത്തെക്കുറിച്ച്‌ ഒരു സഹോദരൻ ചിന്തിക്കുന്നു. 1. സഭയിൽ ലഭിച്ച ഒരു നിയമനം ചെയ്യാനുള്ള സഹായത്തിനായി സഹോദരൻ തീവ്രമായി പ്രാർഥിക്കുന്നു. 2. സ്റ്റേജിൽനിന്ന്‌ സഹോദരൻ തന്റെ നിയമനം നന്നായി ചെയ്യുന്നു.

യഹോവ നിങ്ങൾക്കു​വേണ്ടി ചെയ്‌തു​ത​ന്നി​ട്ടുള്ള കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തി​ച്ചാൽ യഹോ​വയെ കൂടുതൽ അറിയാ​നാ​കും (16-ാം ഖണ്ഡിക കാണുക)c


നമ്മുടെ പഠനം തുടർന്നു​കൊ​ണ്ടേ​യി​രി​ക്കും

17-18. യഹോ​വ​യെ​ക്കു​റിച്ച്‌ പഠിക്കു​ന്നത്‌ നമ്മൾ ഒരിക്ക​ലും നിറു​ത്തില്ല എന്ന്‌ പറയാ​നാ​കു​ന്നത്‌ എന്തു​കൊണ്ട്‌?

17 പുതിയ ലോക​ത്തിൽ യഹോ​വ​യെ​ക്കു​റിച്ച്‌ നമുക്ക്‌ എത്രയ​ധി​കം പഠിക്കാ​നാ​കു​മെന്ന്‌ ഒന്ന്‌ ചിന്തി​ച്ചു​നോ​ക്കൂ! യഹോവ നമ്മളിൽനിന്ന്‌ പ്രതീ​ക്ഷി​ക്കുന്ന കാര്യങ്ങൾ പറഞ്ഞു​ത​രുന്ന പുതിയ ചുരു​ളു​കൾ അന്ന്‌ നമുക്ക്‌ ലഭിക്കും. (വെളി. 20:12) യഹോ​വ​യു​ടെ സൃഷ്ടി​ക​ളെ​ക്കു​റിച്ച്‌ കൂടുതൽ അറിയാൻ നമുക്ക്‌ അന്നാകും. (യശ. 11:6-9) ഇനി, നമ്മുടെ പ്രിയ​പ്പെ​ട്ട​വരെ തിരികെ ജീവനി​ലേക്ക്‌ കൊണ്ടു​വ​രു​ന്ന​തും ഓരോ ദിവസ​വും നമ്മൾ പൂർണ​ത​യി​ലേക്ക്‌ അടുക്കു​ന്ന​തും പോലുള്ള പുതിയ കാര്യങ്ങൾ നമ്മൾ അനുഭ​വി​ച്ച​റി​യും. ഇതെല്ലാം നമ്മുടെ സ്വർഗീ​യ​പി​താ​വി​നെ കൂടുതൽ അടുത്ത​റി​യാൻ നമ്മളെ സഹായി​ക്കും.

18 യഹോ​വ​യെ​ക്കു​റിച്ച്‌ പഠിക്കു​ന്നത്‌ നമ്മൾ ഒരിക്ക​ലും നിറു​ത്തില്ല. നമ്മളെ​ക്കാ​ളും ഒരുപാട്‌ കാര്യങ്ങൾ യഹോ​വ​യ്‌ക്ക്‌ അറിയാം. ‘ദൈവ​ത്തി​ന്റെ ഗ്രാഹ്യം അളവറ്റ​താണ്‌.’ (സങ്കീ. 90:2; 147:5) ‘സത്യ​ദൈവം ആദി​യോ​ടന്തം ചെയ്‌തി​രി​ക്കുന്ന കാര്യങ്ങൾ ഗ്രഹി​ക്കാൻ ഒരിക്ക​ലും കഴിയില്ല.’ (സഭാ. 3:11) അതു​കൊണ്ട്‌ നമ്മൾ സത്യത്തിൽ വന്നിട്ട്‌ എത്രനാ​ളാ​യെ​ങ്കി​ലും യഹോ​വ​യെ​ക്കു​റിച്ച്‌ പഠിക്കാൻ ലഭിക്കുന്ന എല്ലാ അവസര​ങ്ങ​ളും തുടർന്നും പ്രയോ​ജ​ന​പ്പെ​ടു​ത്താം. നമ്മുടെ സ്‌നേ​ഹ​മുള്ള പിതാ​വി​നെ അടുത്ത​റി​യാം.

നിങ്ങൾ എങ്ങനെ ഉത്തരം പറയും?

  • യഹോ​വയെ അറിയുക എന്നാൽ എന്താണ്‌ അർഥം?

  • നമ്മൾ യഹോ​വയെ അറിയു​ന്ന​തിൽ തുട​രേ​ണ്ടത്‌ എന്തു​കൊണ്ട്‌?

  • യഹോ​വയെ നന്നായി അറിയാൻ നമുക്ക്‌ എങ്ങനെ കഴിയും?

ഗീതം 28 യഹോ​വ​യു​ടെ സൗഹൃദം നേടുക

a പുതിയ ലോക ഭാഷാ​ന്ത​ര​ത്തി​ന്റെ തുടക്ക​ത്തി​ലുള്ള “ദൈവ​വ​ച​ന​ത്തിന്‌ ഒരു ആമുഖം” എന്ന ഭാഗത്തെ 20-ാം ചോദ്യം കാണുക.

b ജീവിതം ആസ്വദി​ക്കാം പുസ്‌ത​ക​ത്തി​ന്റെ 7-ാം പാഠത്തി​ലെ 5-7 വരെയുള്ള പോയി​ന്റു​കൾ കാണുക.

c ചിത്രത്തിന്റെ വിവരണം: പ്രസംഗം നടത്താൻ വളരെ പേടി തോന്നുന്ന ഒരു സഹോ​ദരൻ മുമ്പ്‌ മധ്യവാ​ര​യോ​ഗ​ത്തിൽ പ്രസംഗം നടത്താൻ യഹോവ തന്നെ സഹായി​ച്ച​തി​നെ​ക്കു​റിച്ച്‌ ഓർക്കു​ന്നു.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക