വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w26 ഫെബ്രുവരി പേ. 14-19
  • സ്‌നാ​ന​ത്തി​ലേക്കു പുരോ​ഗ​മി​ക്കുക

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • സ്‌നാ​ന​ത്തി​ലേക്കു പുരോ​ഗ​മി​ക്കുക
  • വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2026
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ചിലർ മടിച്ചു​നിൽക്കു​ന്നത്‌ എന്തു​കൊണ്ട്‌?
  • അവസാനം അടുത്ത്‌ എത്തി​യെന്ന്‌ ഓർക്കുക
  • ഇപ്പോൾത്തന്നെ പ്രവർത്തി​ക്കു​ന്ന​തി​ന്റെ പ്രയോ​ജ​ന​ങ്ങൾ
  • സ്‌നാ​ന​ത്തി​ന്റെ അർഥവും പ്രാധാ​ന്യ​വും
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2026
  • ജീവിതം യഹോ​വ​യ്‌ക്കു സമർപ്പി​ക്കാൻ നിങ്ങൾ തയ്യാറാ​യോ?
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2024
  • സ്‌നാ​ന​ത്തി​നു ശേഷവും യേശു​വി​നെ അനുഗ​മി​ക്കു​ന്ന​തിൽ തുടരുക
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2024
  • സ്‌നാ​ന​മേൽക്കാൻ വൈക​രുത്‌!
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2025
കൂടുതൽ കാണുക
വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2026
w26 ഫെബ്രുവരി പേ. 14-19

2026 ഏപ്രിൽ 20–26

ഗീതം 49 യഹോ​വ​യു​ടെ ഹൃദയം സന്തോ​ഷി​പ്പി​ക്കാം

സ്‌നാ​ന​ത്തി​ലേക്കു പുരോ​ഗ​മി​ക്കു​ക

“ഇപ്പോ​ഴാണ്‌ ഏറെ സ്വീകാ​ര്യ​മായ സമയം!”—2 കൊരി. 6:2.

ഉദ്ദേശ്യം

യഹോ​വ​യു​മാ​യി ഒരു അടുത്ത ബന്ധം വളർത്തി​യെ​ടു​ക്കാ​നും സ്‌നാ​ന​മേൽക്കാ​നും ഉള്ള സമയം ഇപ്പോ​ഴാണ്‌.

1. (എ) സ്‌നാ​ന​പ്പെ​ടു​ന്ന​തി​ലൂ​ടെ നമുക്കു കിട്ടുന്ന ചില പ്രയോ​ജ​നങ്ങൾ എന്തൊ​ക്കെ​യാണ്‌? (ബി) ഈ ലേഖന​ത്തിൽ നമ്മൾ എന്ത്‌ ചർച്ച ചെയ്യും?

നിങ്ങൾ നിങ്ങ​ളെ​ത്തന്നെ യഹോ​വ​യ്‌ക്കു സമർപ്പി​ക്കു​ക​യും സ്‌നാ​ന​മേൽക്കു​ക​യും ചെയ്‌തി​ട്ടു​ണ്ടോ? ഉണ്ടെങ്കിൽ ഒരു ശുദ്ധമ​ന​സ്സാ​ക്ഷി​ക്കാ​യി നിങ്ങൾ യഹോ​വ​യോട്‌ അപേക്ഷി​ച്ചി​രി​ക്കു​ക​യാണ്‌. (1 പത്രോ. 3:21) അങ്ങനെ ചെയ്‌ത​തി​ലൂ​ടെ സഭയിലെ ചെറു​പ്പ​ക്കാർക്കും പുതി​യ​വർക്കും നിങ്ങൾ ഒരു നല്ല മാതൃക വെച്ചി​രി​ക്കു​ന്നു. അതെ, ഏറ്റവും മികച്ച ഒരു തീരു​മാ​ന​മാണ്‌ നിങ്ങ​ളെ​ടു​ത്തത്‌. എന്നാൽ നിങ്ങൾ ഇതുവരെ സ്‌നാ​ന​പ്പെ​ടാത്ത ഒരാളാ​ണെ​ങ്കി​ലോ? നിങ്ങൾ യഹോ​വയെ സ്‌നേ​ഹി​ക്കു​ന്നു​ണ്ടെ​ന്നും യഹോ​വ​യു​ടെ ഇഷ്ടം ചെയ്യാൻ ആഗ്രഹി​ക്കു​ന്നു​ണ്ടെ​ന്നും ഉറപ്പാണ്‌. പാപങ്ങൾ ക്ഷമിച്ചു​കി​ട്ടാ​നും യഹോ​വ​യു​ടെ അംഗീ​കാ​രം നേടാ​നും സ്‌നാനം ഒരു പ്രധാ​ന​പ​ടി​യാണ്‌ എന്നും നിങ്ങൾക്ക്‌ അറിയാം. (പ്രവൃ. 2:38-40) എന്നിട്ടും ചില കാര്യങ്ങൾ നിങ്ങളെ പിന്നോട്ട്‌ വലിക്കു​ന്നു​ണ്ടാ​കും. അതാണ്‌ നിങ്ങളു​ടെ സാഹച​ര്യ​മെ​ങ്കിൽ നിങ്ങളെ എന്ത്‌ സഹായി​ക്കും? ഈ ലേഖന​ത്തിൽ, (1) സ്‌നാ​ന​പ്പെ​ടാൻ ചിലർ മടിച്ചു​നിൽക്കു​ന്നത്‌ എന്തു​കൊ​ണ്ടാ​ണെ​ന്നും (2) അവസാനം അടു​ത്തെ​ത്തി​യെന്ന്‌ മനസ്സിൽപ്പി​ടി​ക്കേ​ണ്ടത്‌ എന്തു​കൊ​ണ്ടാ​ണെ​ന്നും (3) ഒട്ടും താമസി​പ്പി​ക്കാ​തെ സ്‌നാ​ന​ത്തി​ലേക്കു പുരോ​ഗ​മി​ക്കു​ന്നത്‌ നിങ്ങൾക്ക്‌ എങ്ങനെ പ്രയോ​ജനം ചെയ്യു​മെ​ന്നും നോക്കും.

ചിലർ മടിച്ചു​നിൽക്കു​ന്നത്‌ എന്തു​കൊണ്ട്‌?

2. സ്‌നാ​ന​മേൽക്കാൻ ചിലർ മടിച്ചു​നിൽക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌?

2 ചിലർ പേടി കാരണം സ്‌നാ​ന​പ്പെ​ടാൻ മടിച്ചു​നിൽക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, അവർക്ക്‌ യഹോ​വയെ സേവി​ക്ക​ണ​മെ​ന്നു​ണ്ടെ​ങ്കി​ലും തങ്ങൾക്ക്‌ ഒരിക്ക​ലും ദൈവത്തെ സന്തോ​ഷി​പ്പി​ക്കാൻ കഴിയില്ല എന്ന പേടി​യാണ്‌. നിങ്ങൾക്ക്‌ അങ്ങനെ തോന്നു​ന്നെ​ങ്കിൽ, യഹോവ പൂർണത പ്രതീ​ക്ഷി​ക്കു​ന്നി​ല്ലെ​ന്നും നിങ്ങൾ ഏറ്റവും നല്ലതു കൊടു​ക്കു​മ്പോൾ നിങ്ങളു​ടെ ആരാധ​ന​യിൽ യഹോവ സന്തോ​ഷി​ക്കു​ന്നു​ണ്ടെ​ന്നും ഉറപ്പ്‌ തരുന്ന തിരു​വെ​ഴു​ത്തു​കൾ വായി​ക്കുക. (സങ്കീ. 103:13, 14; കൊലോ. 3:23) ഇനി, നിങ്ങൾ എതിർപ്പി​നെ​യാണ്‌ പേടി​ക്കു​ന്ന​തെ​ങ്കിൽ സങ്കീർത്ത​ന​ക്കാ​ര​നു​ണ്ടാ​യി​രുന്ന ഈ ഉറപ്പ്‌ നിങ്ങൾക്കും തരാൻ യഹോ​വ​യോട്‌ പ്രാർഥി​ക്കുക: “യഹോവ എന്റെ പക്ഷത്തുണ്ട്‌; ഞാൻ പേടി​ക്കില്ല. മനുഷ്യന്‌ എന്നോട്‌ എന്തു ചെയ്യാ​നാ​കും?”—സങ്കീ. 118:6.

3. സ്‌നാ​ന​മേൽക്കാൻ ചിലർ മടിക്കു​ന്ന​തി​ന്റെ മറ്റൊരു കാരണം എന്താണ്‌? (ചിത്ര​വും കാണുക.)

3 യഹോ​വയെ സ്‌നേ​ഹി​ക്കുന്ന ചിലർ സ്‌നാ​ന​മെന്ന പടിയി​ലേക്ക്‌ കാലെ​ടു​ത്തു​വെ​ക്കാൻ മടിക്കു​ന്ന​തി​ന്റെ വേറൊ​രു കാരണം തങ്ങൾക്ക്‌ ആവശ്യ​ത്തിന്‌ അറിവില്ല എന്ന തോന്ന​ലാണ്‌. എന്നാൽ സ്‌നാ​ന​ത്തി​നു മുമ്പ്‌ നമ്മൾ എത്രമാ​ത്രം അറിവ്‌ നേടേ​ണ്ട​തുണ്ട്‌? ഒരു തിരു​വെ​ഴുത്ത്‌ ഉദാഹ​രണം നോക്കാം. യഹോവ പൗലോ​സി​നെ​യും ശീലാ​സി​നെ​യും ഭൂകമ്പ​ത്തി​ലൂ​ടെ ജയിലിൽനിന്ന്‌ മോചി​പ്പിച്ച രാത്രി​യിൽ, അവർ ജയില​ധി​കാ​രി​യോ​ടും വീട്ടു​കാ​രോ​ടും സാക്ഷീ​ക​രി​ച്ചു. അവിടെ നടന്നത്‌ ദൈവ​ത്തി​ന്റെ ഒരു അത്ഭുത​മാ​ണെന്ന്‌ അദ്ദേഹ​ത്തി​നും വീട്ടു​കാർക്കും അപ്പോൾ മനസ്സി​ലാ​യി​ക്കാ​ണും. കൂടാതെ യഹോ​വ​യെ​ക്കു​റി​ച്ചും യേശു​വി​നെ​ക്കു​റി​ച്ചും പ്രധാ​ന​പ്പെട്ട ചില കാര്യ​ങ്ങ​ളും അവർ ആ രാത്രി പഠിച്ചു. അതിന്റെ ഫലം എന്തായി​രു​ന്നു? ഒട്ടും ‘വൈകാ​തെ സ്‌നാ​ന​മേൽക്കാൻ’ അവർ പ്രേരി​ത​രാ​യി. (പ്രവൃ. 16:25-33) നിങ്ങൾക്ക്‌ യഹോ​വയെ അറിയാ​മെ​ങ്കിൽ, യഹോ​വയെ നിങ്ങൾ മുഴു​ഹൃ​ദ​യ​ത്തോ​ടെ സ്‌നേ​ഹി​ക്കു​ന്നു​ണ്ടെ​ങ്കിൽ, ബൈബി​ളി​ന്റെ അടിസ്ഥാ​ന​പ​ഠി​പ്പി​ക്ക​ലു​കൾ നിങ്ങൾ മനസ്സി​ലാ​ക്കി​യി​ട്ടു​ണ്ടെ​ങ്കിൽ, പാപങ്ങ​ളെ​ക്കു​റിച്ച്‌ പശ്ചാത്ത​പി​ച്ചി​ട്ടു​ണ്ടെ​ങ്കിൽ, ദൈവ​ത്തി​ന്റെ നിലവാ​ര​ങ്ങൾക്ക​നു​സ​രിച്ച്‌ ജീവി​ക്കാൻ ഉറച്ച തീരു​മാ​ന​മെ​ടു​ത്തി​ട്ടു​ണ്ടെ​ങ്കിൽ നിങ്ങൾ സ്‌നാ​ന​ത്തിന്‌ റെഡി​യാണ്‌.—മർക്കോ. 12:30.

പൗലോസും ശീലാസും രാത്രിയിൽ ജയിലധികാരിയോടും വീട്ടുകാരോടും സാക്ഷീകരിക്കുന്നു. അവരെല്ലാം ശ്രദ്ധയോടെ കേൾക്കുന്നു.

പൗലോ​സും ശീലാ​സും ജയില​ധി​കാ​രി​യോ​ടും അദ്ദേഹ​ത്തി​ന്റെ കുടും​ബാം​ഗ​ങ്ങ​ളോ​ടും സാക്ഷീ​ക​രി​ച്ച​പ്പോൾ അവർ ‘വൈകാ​തെ സ്‌നാ​ന​മേറ്റു’ (3-ാം ഖണ്ഡിക കാണുക)


4. ഏത്‌ കാര്യ​ത്തെ​ക്കു​റിച്ച്‌ അമിത​മാ​യി ചിന്തി​ക്കു​ന്നത്‌ സ്‌നാ​ന​മേൽക്കു​ന്ന​തിൽനിന്ന്‌ ചിലരെ പിന്നോട്ട്‌ വലിക്കു​ന്നു? (ചിത്ര​വും കാണുക.)

4 ദൈവത്തെ സന്തോ​ഷി​പ്പി​ക്കാൻ ആഗ്രഹി​ക്കുന്ന ചിലർ അതിനു കൊടു​ക്കേ​ണ്ടി​വ​രുന്ന വില​യെ​ക്കു​റിച്ച്‌ ഒരുപാട്‌ ചിന്തി​ക്കു​ന്നു. ശരിയാണ്‌, ഒരു തീരു​മാ​ന​മെ​ടു​ക്കു​ന്ന​തിന്‌ മുമ്പ്‌ അതിന്റെ ചെലവ്‌ കണക്കു​കൂ​ട്ടി​നോ​ക്കണം. (ലൂക്കോ. 14:27-30) എന്നാൽ ചില ആളുകൾ ദൈവത്തെ സേവി​ക്കു​ന്ന​തി​നു​വേണ്ടി തങ്ങൾ ചെയ്യേ​ണ്ടി​വ​രുന്ന ത്യാഗ​ങ്ങ​ളെ​ക്കു​റിച്ച്‌ വേണ്ടതി​ല​ധി​കം ചിന്തി​ക്കു​ന്നു. സത്യത്തിൽ വളർന്നു​വന്ന ക്യാൻഡസ്‌ സഹോ​ദ​രി​യു​ടെ അനുഭവം നോക്കുക. ചെറു​പ്പ​ത്തിൽ സഹോ​ദരി യഹോ​വ​യെ​ക്കു​റിച്ച്‌ പഠി​ച്ചെ​ങ്കി​ലും ജീവി​ത​ത്തിൽ മാറ്റ​മൊ​ന്നും വരുത്തി​യില്ല. പിന്നീട്‌ വലുതാ​യ​പ്പോൾ സഹോ​ദരി വീണ്ടും ബൈബിൾ പഠിക്കാൻതു​ടങ്ങി. ക്യാൻഡസ്‌ പറയുന്നു: “യഹോ​വ​യ്‌ക്കു​വേണ്ടി ഞാൻ എന്താണ്‌ ചെയ്യേ​ണ്ട​തെന്ന്‌ എനിക്ക്‌ അറിയാ​മാ​യി​രു​ന്നു. പക്ഷേ ലോക​ത്തിൽ ചെയ്‌തു​കൊ​ണ്ടി​രുന്ന കാര്യങ്ങൾ ഞാൻ ഒരുപാട്‌ ഇഷ്ടപ്പെ​ട്ടി​രു​ന്ന​തു​കൊണ്ട്‌ അതൊക്കെ വിട്ടു​ക​ള​യാൻ എനിക്കു ബുദ്ധി​മുട്ട്‌ തോന്നി.” ഇനി മറ്റു ചിലർ, സ്‌നാ​ന​മേറ്റ്‌ കഴിയു​മ്പോൾ ദൈവ​ത്തി​ന്റെ ഉയർന്ന നിലവാ​ര​ങ്ങൾക്ക​നു​സ​രിച്ച്‌ ജീവി​ക്കാൻ പറ്റുമോ എന്നും ഗുരു​ത​ര​മായ ഒരു തെറ്റ്‌ ചെയ്‌തു​പോ​യാൽ തങ്ങളെ സഭയിൽനിന്ന്‌ നീക്കം ചെയ്യില്ലേ എന്നും ടെൻഷ​ന​ടി​ക്കു​ന്നു. ഇതിൽ ഏതെങ്കി​ലും ചിന്തകൾ നിങ്ങളെ പിന്നോട്ട്‌ വലിക്കു​ന്നു​ണ്ടെ​ങ്കിൽ എന്ത്‌ സഹായി​ക്കും?

ഒരു സഹോദരി ഒരു സ്‌ത്രീക്ക്‌ ബൈബിൾപഠനം നടത്തുന്നു. സഹോദരി സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ആ സ്‌ത്രീ, താൻ മദ്യപിക്കുന്നതും രാത്രിയിൽ കൂട്ടുകാരോടൊപ്പം ക്ലബിൽ ഡാൻസ്‌ കളിക്കുന്നതും ഭാവനയിൽ കാണുന്നു.

ദൈവത്തെ സന്തോ​ഷി​പ്പി​ക്കാൻ ആഗ്രഹി​ക്കുന്ന ചിലർ ദൈവത്തെ സേവി​ക്കാ​നാ​യി തങ്ങൾ വരു​ത്തേ​ണ്ടി​വ​രുന്ന ത്യാഗ​ങ്ങ​ളെ​ക്കു​റിച്ച്‌ ഒരുപാ​ടു ചിന്തി​ക്കു​ന്നു (4-ാം ഖണ്ഡിക കാണുക)


5. സ്‌നാ​ന​മേൽക്കാൻ മടി തോന്നു​ന്നെ​ങ്കിൽ നമ്മൾ എന്തി​നെ​ക്കു​റിച്ച്‌ കൂടുതൽ ചിന്തി​ക്കണം? (മത്തായി 13:44-46)

5 നമ്മൾ ഒരു സാധനം മേടി​ക്കു​മ്പോൾ അതിന്റെ വില മാത്രമല്ല മൂല്യ​വും​കൂ​ടി നോക്കും. അതിന്റെ വില​യേ​ക്കാൾ വളരെ കൂടു​ത​ലാണ്‌ അതിന്റെ മൂല്യ​മെ​ങ്കിൽ നമ്മൾ അത്‌ അപ്പോൾത്തന്നെ മേടി​ക്കാ​നാണ്‌ സാധ്യത. അതു​പോ​ലെ സ്‌നാ​ന​ത്തി​ന്റെ കാര്യ​മെ​ടു​ക്കു​മ്പോൾ നമ്മൾ കൂടുതൽ ചിന്തി​ക്കേ​ണ്ടത്‌, വരുത്തുന്ന മാറ്റങ്ങ​ളു​ടെ വില​യേ​ക്കാൾ യഹോ​വ​യു​മാ​യുള്ള ബന്ധത്തിന്റെ മൂല്യ​ത്തെ​ക്കു​റി​ച്ചാണ്‌. ഈ ആശയം പഠിപ്പി​ക്കാൻ യേശു രണ്ട്‌ ദൃഷ്ടാ​ന്തങ്ങൾ ഉപയോ​ഗി​ച്ചു. (മത്തായി 13:44-46 വായി​ക്കുക.) ആ ഓരോ ദൃഷ്ടാ​ന്ത​ത്തി​ലും, ഒരു വ്യക്തി താൻ കണ്ടെത്തിയ വില​യേ​റിയ ഒരു വസ്‌തു വാങ്ങാൻ സന്തോ​ഷ​ത്തോ​ടെ ഉള്ളതെ​ല്ലാം വിൽക്കു​ന്നതു കാണാം. നിങ്ങളും വളരെ മൂല്യ​വ​ത്തായ ഒന്നാണ്‌ കണ്ടെത്തി​യി​രി​ക്കു​ന്നത്‌—ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള സത്യം! അതു​കൊണ്ട്‌ ആ സത്യത്തി​നു ചേർച്ച​യിൽ ജീവി​ത​ത്തിൽ മാറ്റങ്ങൾ വരുത്താൻ നിങ്ങൾ മടിച്ചു​നിൽക്കു​ക​യാ​ണെ​ങ്കിൽ യേശു​വി​ന്റെ ഈ ദൃഷ്ടാ​ന്ത​ങ്ങ​ളെ​ക്കു​റിച്ച്‌ നന്നായി ചിന്തി​ക്കുക. നിങ്ങൾക്കു സ്വയം ഇങ്ങനെ ചോദി​ക്കാം: ‘ഞാൻ കണ്ടെത്തി​യി​രി​ക്കു​ന്നത്‌ വളരെ മൂല്യ​മുള്ള ഒന്നാ​ണെന്ന്‌ എനിക്കു ശരിക്കും ഉറപ്പു​ണ്ടോ? യഹോ​വ​യു​മാ​യുള്ള ബന്ധത്തെ​യും ദൈവം തന്നിരി​ക്കുന്ന പ്രത്യാ​ശ​യെ​യും സഹോ​ദ​ര​കു​ടും​ബ​ത്തെ​യും ഞാൻ വില​പ്പെ​ട്ട​താ​യി കാണു​ന്നു​ണ്ടോ?’ ഈ ചോദ്യ​ങ്ങൾക്കുള്ള നിങ്ങളു​ടെ ഉത്തരം നോക്കി​യാൽ സ്‌നാ​ന​മെന്ന തീരു​മാ​ന​മെ​ടു​ക്കാൻ നിങ്ങൾ എന്തൊ​ക്കെ​യാണ്‌ ചെയ്യേ​ണ്ട​തെന്ന്‌ മനസ്സി​ലാ​ക്കാ​നാ​കും.

6. നല്ലൊരു ഹൃദയ​നില നമുക്ക്‌ എങ്ങനെ വളർത്തി​യെ​ടു​ക്കാം?

6 വിതക്കാ​ര​നെ​ക്കു​റി​ച്ചുള്ള ദൃഷ്ടാ​ന്ത​ത്തിൽ ഒരാൾക്ക്‌ ആത്മീയ​പു​രോ​ഗതി വരുത്തു​ന്ന​തി​നു തടസ്സമാ​കുന്ന പല തരം ഹൃദയ​നി​ല​യെ​ക്കു​റിച്ച്‌ യേശു പറഞ്ഞു. എന്നാൽ ചിലർ, “ആത്മാർഥ​ത​യുള്ള നല്ലൊരു ഹൃദയ​ത്തോ​ടെ” രാജ്യ​സ​ന്ദേശം കേൾക്കു​മെ​ന്നും അതി​നോട്‌ പ്രതി​ക​രി​ക്കു​മെ​ന്നും യേശു ചൂണ്ടി​ക്കാ​ണി​ച്ചു. (ലൂക്കോ. 8:5-15) പഠിക്കുന്ന കാര്യ​ങ്ങൾക്കു ചേർച്ച​യിൽ പ്രവർത്തി​ക്കുന്ന ഒരു ഹൃദയമല്ല നിങ്ങൾക്കു​ള്ള​തെന്നു തോന്നു​ന്നെ​ങ്കിൽ മടുത്തു​പി​ന്മാ​റ​രുത്‌. ദൈവ​ത്തി​ന്റെ സഹായ​ത്താൽ, ദൈവത്തെ അനുസ​രി​ക്കുന്ന ‘ഒരു പുതിയ ഹൃദയം നേടാൻ’ നിങ്ങൾക്കു കഴിയും. പഠിക്കുന്ന കാര്യ​ങ്ങളെ സ്‌നേ​ഹി​ക്കാ​നും അതനു​സ​രിച്ച്‌ ജീവി​ക്കാ​നും സഹായി​ക്കുന്ന ഒരു ഹൃദയം നൽക​ണേ​യെന്ന്‌ യഹോ​വ​യോട്‌ പ്രാർഥി​ക്കുക.—യഹ. 18:31; 36:26.

7-8. ചില ചെറു​പ്പ​ക്കാർ സ്‌നാ​ന​മെന്ന പടിയി​ലേക്കു പുരോ​ഗ​മി​ക്കാ​ത്തത്‌ എന്തു​കൊണ്ട്‌? (ചിത്ര​വും കാണുക.)

7 യഹോ​വയെ സ്‌നേ​ഹി​ക്കുന്ന ചില ചെറു​പ്പ​ക്കാർ മറ്റുള്ള​വ​രു​ടെ സ്വാധീ​നം കാരണം സ്‌നാ​ന​ത്തി​ലേക്കു പുരോ​ഗ​മി​ക്കു​ന്നില്ല. ഉദാഹ​ര​ണ​ത്തിന്‌, സ്‌കൂ​ളി​ലുള്ള ചില ടീച്ചർമാർ ചില കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ “ഒരു തുറന്ന മനസ്സു​ണ്ടാ​യി​രി​ക്കാൻ” കുട്ടി​ക​ളോട്‌ പറഞ്ഞേ​ക്കാം. ദൈവ​ത്തി​ന്റെ ധാർമി​ക​നി​ല​വാ​ര​ങ്ങൾക്ക്‌ എതിരായ കാര്യ​ങ്ങൾപോ​ലും ആയിരി​ക്കാം ചില​പ്പോൾ അത്‌. അത്തരം ഉപദേ​ശങ്ങൾ നിങ്ങളെ വലിയ കുഴപ്പ​ങ്ങ​ളിൽ കൊ​ണ്ടെ​ത്തി​ച്ചേ​ക്കാം. (സങ്കീ. 1:1, 2; സുഭാ. 7:1-5) ഈ അപകടം ഒഴിവാ​ക്കാൻ സങ്കീർത്ത​ന​ക്കാ​രന്റെ മാതൃക നിങ്ങൾക്ക്‌ അനുക​രി​ക്കാ​നാ​കും. അദ്ദേഹം യഹോ​വ​യോട്‌ ഇങ്ങനെ പറഞ്ഞു: “എന്റെ എല്ലാ ഗുരു​ക്ക​ന്മാ​രെ​ക്കാ​ളും ഞാൻ ഉൾക്കാ​ഴ്‌ച​യു​ള്ളവൻ; കാരണം, ഞാൻ അങ്ങയുടെ ഓർമി​പ്പി​ക്ക​ലു​ക​ളെ​ക്കു​റിച്ച്‌ ധ്യാനി​ക്കു​ന്നു.”—സങ്കീ. 119:99.

8 ഇനി സാക്ഷി​ക​ളായ ചില മാതാ​പി​താ​ക്കൾ, തങ്ങളുടെ മക്കളെ സ്‌നാ​ന​ത്തിൽനിന്ന്‌ തടയു​ന്ന​താ​യി കാണ​പ്പെ​ടു​ന്നു. അവർ മക്കളുടെ വിദ്യാ​ഭ്യാ​സ​ത്തി​നും ജോലി​ക്കും അമിത​പ്രാ​ധാ​ന്യം കൊടു​ക്കു​ന്നു​ണ്ടാ​യി​രി​ക്കാം. അല്ലെങ്കിൽ മക്കളുടെ ഉള്ളിൽ ആത്മീയ​ല​ക്ഷ്യ​ങ്ങൾ വളർത്താൻ അവർ പരാജ​യ​പ്പെ​ട്ടി​ട്ടു​ണ്ടാ​കാം. നിങ്ങളു​ടെ ആത്മീയ​പു​രോ​ഗ​തി​യു​ടെ കാര്യ​ത്തിൽ മാതാ​പി​താ​ക്കൾ കുറച്ചു​കൂ​ടി പിന്തു​ണ​ച്ചി​രു​ന്നെ​ങ്കിൽ എന്നു തോന്നു​ന്നു​ണ്ടോ? എങ്കിൽ ആ കാര്യം മാതാ​പി​താ​ക്ക​ളു​മാ​യി നിങ്ങൾക്കു ചർച്ച ചെയ്‌തു​കൂ​ടേ? നിങ്ങൾ ഏത്‌ പ്രായ​ത്തി​ലുള്ള ഒരാളാ​ണെ​ങ്കി​ലും യഹോ​വ​യു​മാ​യി ഒരു അടുത്ത ബന്ധം വളർത്തി​യെ​ടു​ക്കാൻ നിങ്ങൾക്കാ​കും.—സുഭാ. 20:11.

ഒരു കൗമാരക്കാരൻ “ജീവിതം ആസ്വദിക്കാം” പുസ്‌തകത്തിന്റെ 23-ാം പാഠം കാണിച്ചുകൊണ്ട്‌ മാതാപിതാക്കളോട്‌ സംസാരിക്കുന്നു.

സ്‌നാ​ന​ത്തെ​ക്കു​റിച്ച്‌ മാതാ​പി​താ​ക്ക​ളോ​ടു തുറന്ന്‌ സംസാ​രി​ച്ചു​കൂ​ടേ? (8-ാം ഖണ്ഡിക കാണുക)


9. ചിലർ സ്‌നാ​ന​മേൽക്കാൻ വൈകു​ന്നത്‌ എന്തു​കൊ​ണ്ടാ​യി​രി​ക്കാം?

9 സ്‌നാ​ന​പ്പെ​ടാ​നുള്ള യോഗ്യ​ത​യി​ലെ​ത്തി​യി​ട്ടും ചിലർ മറ്റാരു​ടെ​യെ​ങ്കി​ലും കൂടെ സ്‌നാ​ന​പ്പെ​ടാ​നുള്ള സമ്മർദം കാരണം സ്വന്തം സ്‌നാനം നീട്ടി​വെ​ച്ചേ​ക്കാം. ഉദാഹ​ര​ണ​ത്തിന്‌, ഒരു അടുത്ത സുഹൃ​ത്തി​ന്റെ​യോ കുടും​ബാം​ഗ​ത്തി​ന്റെ​യോ കൂടെ ഒരേ ദിവസം സ്‌നാ​ന​പ്പെ​ടാൻ അവർ ആഗ്രഹി​ച്ചേ​ക്കാം. അങ്ങനെ ആഗ്രഹി​ക്കു​ന്നത്‌ ഒരു തെറ്റല്ല. എന്നാൽ അതു കാരണം നിങ്ങളു​ടെ സ്‌നാനം നിങ്ങൾ വൈകി​പ്പി​ക്കു​ന്നു​ണ്ടോ? ഓർക്കുക: സമർപ്പണം എന്നത്‌ നിങ്ങൾ വ്യക്തി​പ​ര​മാ​യി ദൈവ​ത്തിന്‌ കൊടു​ക്കുന്ന വാക്കാണ്‌. നിങ്ങളു​ടെ സ്‌നാനം മറ്റാ​രെ​യും ആശ്രയി​ച്ചാ​യി​രി​ക്ക​രുത്‌.—റോമ. 14:12.

അവസാനം അടുത്ത്‌ എത്തി​യെന്ന്‌ ഓർക്കുക

10. ആത്മീയ​പു​രോ​ഗതി വരുത്താൻ ചിലർ വൈകു​ന്നത്‌ എന്തു​കൊ​ണ്ടാ​യി​രി​ക്കാം?

10 ഇനി, അവസാനം വരാൻ കുറെ സമയമുണ്ട്‌ എന്നു ചിന്തി​ച്ചു​കൊ​ണ്ടും ചിലർ ആത്മീയ​പു​രോ​ഗതി വരുത്തു​ന്നത്‌ വെച്ചു​താ​മ​സി​പ്പി​ച്ചേ​ക്കാം. എന്നാൽ അങ്ങനെ ചിന്തി​ക്കു​ന്നത്‌ ശരിയാ​ണോ? യേശു തന്റെ ശിഷ്യ​ന്മാർക്ക്‌ ഈ മുന്നറി​യിപ്പ്‌ കൊടു​ത്തു: “മനുഷ്യ​പു​ത്രൻ വരുന്ന​തും നിങ്ങൾ പ്രതീ​ക്ഷി​ക്കാത്ത സമയത്താ​യി​രി​ക്കും. അതു​കൊണ്ട്‌ നിങ്ങൾ ഒരുങ്ങി​യി​രി​ക്കണം.”—ലൂക്കോ. 12:40.

11. യഹോ​വ​യെ​ക്കു​റിച്ച്‌ കൂടുതൽ പഠിക്കു​മ്പോൾ എന്തു ചെയ്യാൻ നമുക്ക്‌ ആഗ്രഹം തോന്നും? (സങ്കീർത്തനം 119:60)

11 യഹോ​വ​യ്‌ക്ക്‌ സമർപ്പി​ക്കാൻ നമ്മളെ പ്രേരി​പ്പി​ക്കു​ന്നത്‌ സ്‌നേ​ഹ​മാ​യി​രി​ക്കണം. സ്‌നേ​ഹ​വാ​നായ ദൈവ​ത്തെ​ക്കു​റിച്ച്‌ നമ്മൾ എത്രയ​ധി​കം അറിയു​ന്നോ അത്രയ​ധി​കം ദൈവ​ത്തി​ന്റെ കല്പനകളെ സ്‌നേ​ഹി​ക്കാ​നും പെട്ടെ​ന്നു​തന്നെ അവ അനുസ​രി​ക്കാ​നും നമുക്ക്‌ ആഗ്രഹം തോന്നും. (സങ്കീർത്തനം 119:60 വായി​ക്കുക.) യഹോ​വ​യു​ടെ കല്പനകൾ ഉടനടി അനുസ​രി​ക്കേ​ണ്ട​തി​ന്റെ പ്രധാ​ന​പ്പെട്ട മറ്റൊരു കാരണം ശിഷ്യ​നായ യാക്കോബ്‌ പറയു​ന്നുണ്ട്‌: നാളെ എന്തു സംഭവി​ക്കു​മെന്നു നമുക്കാർക്കും അറിയില്ല. ‘ശരി ചെയ്യാൻ’ നമുക്ക്‌ ഇനി ഒരു ദിവസ​വും​കൂ​ടെ കിട്ടു​മോ എന്ന്‌ നമുക്ക്‌ ഉറപ്പില്ല. അതു​കൊണ്ട്‌ നമ്മൾ മനസ്സി​ലാ​ക്കിയ കാര്യ​ങ്ങൾക്കു ചേർച്ച​യിൽ ഇപ്പോൾത്തന്നെ പ്രവർത്തി​ക്കണം.—യാക്കോ. 4:13-17.

12. മുന്തി​രി​ത്തോ​ട്ട​ത്തെ​ക്കു​റി​ച്ചുള്ള യേശു​വി​ന്റെ ദൃഷ്ടാ​ന്ത​ക​ഥ​യിൽനിന്ന്‌ നമ്മൾ എന്താണ്‌ പഠിക്കു​ന്നത്‌?

12 മുന്തി​രി​ത്തോ​ട്ട​ത്തെ​ക്കു​റി​ച്ചുള്ള യേശു​വി​ന്റെ ദൃഷ്ടാ​ന്ത​ക​ഥ​യു​ടെ കാര്യ​മോ? ഒരു ദിവസം മുഴുവൻ ജോലി ചെയ്‌ത​വർക്കും ഒരു മണിക്കൂർ മാത്രം ജോലി ചെയ്‌ത​വർക്കും ഒരേ കൂലി കിട്ടു​മെന്ന്‌ യേശു അവിടെ പറഞ്ഞി​ട്ടി​ല്ലേ? അത്‌ ശരിയാണ്‌. എന്നാൽ ഒരു മണിക്കൂർ മാത്രം ജോലി ചെയ്‌തവർ നേരത്തേ വരാതി​രു​ന്ന​തി​ന്റെ കാരണ​ത്തെ​ക്കു​റി​ച്ചും നമ്മൾ ചിന്തി​ക്കണം. ആ പണിക്കാർ ഇങ്ങനെ​യാണ്‌ പറഞ്ഞത്‌: “ആരും ഞങ്ങളെ പണിക്കു വിളി​ച്ചില്ല.” മടി കാരണമല്ല അവർ ഒരു ദിവസം മുഴുവൻ പണി​യെ​ടു​ക്കാ​തി​രു​ന്നത്‌. പകരം ആരും അവരെ ജോലിക്ക്‌ വിളി​ക്കാ​തി​രു​ന്ന​തു​കൊ​ണ്ടാണ്‌. ജോലിക്ക്‌ വിളിച്ച ഉടനെ അവർ വരുക​യും ചെയ്‌തു. (മത്താ. 20:1-16) ഇന്ന്‌ യേശു നമ്മളെ​യും തന്റെ ശിഷ്യ​രാ​കാ​നും പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ ഉൾപ്പെ​ടാ​നും ക്ഷണിച്ചി​രി​ക്കു​ന്നു. ആ ക്ഷണം കേൾക്കുന്ന ഉടൻതന്നെ നമ്മൾ അതനു​സ​രിച്ച്‌ പ്രവർത്തി​ക്കേ​ണ്ട​തുണ്ട്‌.

13. ലോത്തി​ന്റെ ഭാര്യ​യിൽനിന്ന്‌ നമ്മൾ എന്താണ്‌ പഠിക്കു​ന്നത്‌?

13 ആത്മീയ​പു​രോ​ഗതി വരുത്താൻ ചിലർ വൈകി​പ്പി​ക്കു​ന്നത്‌, അന്ത്യം വരുന്ന​തിന്‌ തൊട്ടു​മുമ്പ്‌ മാറ്റം വരുത്താ​മ​ല്ലോ എന്ന്‌ ചിന്തി​ച്ചി​ട്ടാ​യി​രി​ക്കാം. എന്നാൽ അവസാ​ന​നി​മി​ഷം മാറ്റം വരുത്തു​ന്നത്‌ ഒട്ടും എളുപ്പ​മാ​യി​രി​ക്കില്ല. ഇത്‌ മനസ്സി​ലാ​ക്കി​ക്കൊണ്ട്‌ യേശു തന്റെ ശിഷ്യ​ന്മാർക്ക്‌ ഈ മുന്നറി​യിപ്പ്‌ കൊടു​ത്തു: “ലോത്തി​ന്റെ ഭാര്യയെ ഓർത്തു​കൊ​ള്ളുക.” (ലൂക്കോ. 17:31-35) യഹോവ സൊ​ദോ​മി​നെ​യും ഗൊ​മോ​റ​യെ​യും പെട്ടെ​ന്നു​തന്നെ നശിപ്പി​ക്കു​മെന്ന്‌ അവൾക്ക്‌ അറിയാ​മാ​യി​രു​ന്നു. എന്നിട്ടും അവി​ടെ​യുള്ള തന്റെ വസ്‌തു​വ​കകൾ വിട്ടു​ക​ള​യാൻ അവൾക്ക്‌ മനസ്സി​ല്ലാ​യി​രു​ന്നു. (ഉൽപ. 19:23-26) ഇനി, രക്ഷയുടെ വാതിൽ എല്ലാ കാല​ത്തേ​ക്കും തുറന്നു​കി​ട​ക്കില്ല എന്ന കാര്യ​വും ആ വിവരണം നമ്മളെ പഠിപ്പി​ക്കു​ന്നു. ദൈവം തന്റെ സമയത്ത്‌ ആ വാതിൽ അടയ്‌ക്കും; പിന്നെ അത്‌ ആർക്കു​വേ​ണ്ടി​യും തുറക്കില്ല.—ലൂക്കോ. 13:24, 25.

14. അവസാ​ന​ത്തെ​ക്കു​റി​ച്ചുള്ള ബൈബിൾപ്ര​വ​ച​നങ്ങൾ നിങ്ങളെ എങ്ങനെ സ്വാധീ​നി​ക്കണം?

14 ഓരോ ദിവസ​ത്തെ​യും ലോക​സം​ഭ​വങ്ങൾ നോക്കി​യാൽ അവസാ​ന​കാ​ല​ത്തെ​ക്കു​റി​ച്ചുള്ള ബൈബിൾ പ്രവച​നങ്ങൾ നിറ​വേ​റു​ന്നത്‌ നമുക്കു കാണാ​നാ​കും. അത്തരം ചില സംഭവങ്ങൾ നിങ്ങൾ താമസി​ക്കുന്ന പ്രദേ​ശ​ത്താ​യി​രി​ക്കില്ല നടക്കു​ന്നത്‌. എങ്കിലും ലോക​ത്തി​ന്റെ പല ഭാഗങ്ങ​ളിൽ അത്‌ നടക്കു​ന്നത്‌ കാണു​മ്പോൾ എത്രയും പെട്ടെന്ന്‌ മാറ്റങ്ങൾ വരുത്തി സ്‌നാ​ന​പ്പെ​ടാൻ നിങ്ങൾക്കു തോ​ന്നേ​ണ്ട​താണ്‌. ഒന്നാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌ത്യാ​നി​ക​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കുക. ‘അവസാനം അടുത്തി​രി​ക്കു​ന്ന​തു​കൊണ്ട്‌’ ‘ഉണർന്നി​രി​ക്കാൻ’ അഥവാ ‘ശ്രദ്ധ​യോ​ടെ​യി​രി​ക്കാൻ’ പത്രോസ്‌ അപ്പോ​സ്‌തലൻ ക്രിസ്‌ത്യാ​നി​കളെ പ്രോ​ത്സാ​ഹി​പ്പി​ച്ചു. (1 പത്രോ. 4:7, അടിക്കു​റിപ്പ്‌) തെളി​വ​നു​സ​രിച്ച്‌ ഇവിടെ പറഞ്ഞി​രി​ക്കുന്ന “അവസാനം,” അന്നത്തെ ജൂതവ്യ​വ​സ്ഥി​തി​യു​ടെ അവസാ​ന​മാ​യി​രു​ന്നു. എന്നാൽ പത്രോസ്‌ ഈ കത്ത്‌ എഴുതി​യത്‌ യരുശ​ലേ​മിൽനിന്ന്‌ ഒരുപാ​ടു ദൂരെ താമസി​ക്കുന്ന ക്രിസ്‌ത്യാ​നി​കൾക്കാണ്‌. യരുശ​ലേ​മി​ന്റെ നാശം ആ ക്രിസ്‌ത്യാ​നി​കളെ നേരിട്ട്‌ ബാധി​ക്കി​ല്ലാ​യി​രു​ന്നു. (1 പത്രോ. 1:1) എങ്കിലും ആ പ്രവചനം നിറ​വേ​റു​ന്നത്‌ കാണു​മ്പോൾ യഹോ​വ​യു​ടെ മറ്റ്‌ വാഗ്‌ദാ​നങ്ങൾ നിറ​വേ​റു​മെന്ന ഉറപ്പ്‌ അവർക്കു കിട്ടു​മാ​യി​രു​ന്നു. സമാന​മാ​യി, ഇന്ന്‌ നിറ​വേ​റി​ക്കൊ​ണ്ടി​രി​ക്കുന്ന പ്രവച​ന​ങ്ങൾക്ക്‌ നിങ്ങളും അടുത്ത ശ്രദ്ധ കൊടു​ക്കണം. അവസാനം എത്ര​ത്തോ​ളം അടു​ത്തെ​ത്തി​യെന്നു തിരി​ച്ച​റി​യു​മ്പോൾ സ്‌നാ​ന​പ്പെ​ടാൻ വേണ്ട കാര്യങ്ങൾ ചെയ്യാൻ അത്‌ നിങ്ങ​ളെ​യും പ്രേരി​പ്പി​ക്കും.

15. യഹോ​വ​യു​ടെ ദിവസ​ത്തി​നാ​യി നമുക്ക്‌ എങ്ങനെ ഒരുങ്ങി​യി​രി​ക്കാം? (2 പത്രോസ്‌ 3:10-13)

15 പത്രോസ്‌ തന്റെ രണ്ടാമത്തെ കത്തിൽ, യഹോ​വ​യു​ടെ ന്യായ​വി​ധി ദിവസ​ത്തി​നാ​യി എങ്ങനെ ഒരുങ്ങി​യി​രി​ക്കാ​നാ​കു​മെന്നു വിശദീ​ക​രി​ക്കു​ന്നുണ്ട്‌. പത്രോസ്‌ ഈ കത്ത്‌ എഴുതി പിന്നെ​യും വർഷങ്ങൾ കഴിഞ്ഞാണ്‌ യരുശ​ലേ​മി​ന്റെ മേൽ നാശം വരുന്നത്‌. പക്ഷേ പത്രോസ്‌ അവരോട്‌ പറഞ്ഞത്‌ യഹോ​വ​യു​ടെ ദിവസം “എപ്പോ​ഴും മനസ്സിൽക്കണ്ട്‌” ജീവി​ക്കാൻ അഥവാ ‘അതിനു​വേണ്ടി അതിയാ​യി ആഗ്രഹി​ക്കാൻ’ ആണ്‌. (2 പത്രോസ്‌ 3:10-13 വായി​ക്കുക; അടിക്കു​റിപ്പ്‌.) നമുക്കും യഹോ​വ​യു​ടെ ദിവസ​ത്തി​നാ​യി ഒരുങ്ങി​യി​രു​ന്നു​കൊ​ണ്ടും അതിനാ​യി അതിയാ​യി ആഗ്രഹി​ച്ചു​കൊ​ണ്ടും ആ ദിവസം മനസ്സിൽക്കണ്ട്‌ ജീവി​ക്കാ​നാ​കും. ‘വിശു​ദ്ധ​മായ പെരു​മാ​റ്റ​രീ​തി​ക​ളി​ലൂ​ടെ​യും ഭക്തിപൂർണ​മായ പ്രവൃ​ത്തി​കൾ ചെയ്യു​ന്ന​തി​ലൂ​ടെ​യും’ നമ്മൾ ആ ദിവസ​ത്തി​നാ​യി തയ്യാറാ​ണെന്ന്‌ കാണി​ക്കു​ക​യാണ്‌. നമ്മൾ ഇത്തരത്തിൽ “ഭക്തിപൂർണ​മായ പ്രവൃ​ത്തി​കൾ” ചെയ്യു​മ്പോൾ അത്‌ യഹോ​വയെ എത്രയ​ധി​കം സന്തോ​ഷി​പ്പി​ക്കു​മെന്നു ചിന്തി​ച്ചു​നോ​ക്കൂ. നിങ്ങൾ നിങ്ങ​ളെ​ത്തന്നെ യഹോ​വ​യ്‌ക്കു സമർപ്പി​ക്കു​ക​യും സ്‌നാ​ന​മേൽക്കു​ക​യും ചെയ്യു​ന്നതു കാണു​മ്പോൾ യഹോവ ഒരുപാ​ടു സന്തോ​ഷി​ക്കും.

ഇപ്പോൾത്തന്നെ പ്രവർത്തി​ക്കു​ന്ന​തി​ന്റെ പ്രയോ​ജ​ന​ങ്ങൾ

16. സ്‌നാ​ന​ത്തി​ലേക്ക്‌ പുരോ​ഗ​മി​ക്കാ​നുള്ള ഏറ്റവും നല്ല സമയം ഏതാണ്‌? (2 കൊരി​ന്ത്യർ 6:1, 2) (ചിത്ര​ങ്ങ​ളും കാണുക.)

16 നിങ്ങൾക്കു സ്‌നാ​ന​ത്തി​ലേക്കു പുരോ​ഗ​മി​ക്കാ​നുള്ള ഏറ്റവും നല്ല സമയം ഇപ്പോ​ഴാണ്‌. (2 കൊരി​ന്ത്യർ 6:1, 2 വായി​ക്കുക.) ഫിലി​പ്പോസ്‌ കണ്ട എത്യോ​പ്യ​ക്കാ​രൻ ഷണ്ഡൻ താൻ പെട്ടെന്നു പ്രവർത്തി​ക്കേ​ണ്ട​തു​ണ്ടെന്ന്‌ തിരി​ച്ച​റി​ഞ്ഞു. സന്തോ​ഷ​വാർത്ത മനസ്സി​ലാ​ക്കു​ക​യും സ്‌നാ​ന​മേൽക്കാൻ ഒരു സ്ഥലം കാണു​ക​യും ചെയ്‌ത​പ്പോൾ അദ്ദേഹം ഇങ്ങനെ ചിന്തി​ച്ചില്ല: ‘സന്തോ​ഷ​വാർത്ത​യെ​ക്കു​റിച്ച്‌ ഞാൻ ആദ്യം കുറച്ചു​കൂ​ടി പഠിക്കട്ടെ. ഇനിയും മുന്നോട്ട്‌ പോകു​മ്പോൾ വേറെ വെള്ളം കാണു​മ​ല്ലോ.’ പകരം അദ്ദേഹം ഫിലി​പ്പോ​സി​നോട്‌ പറഞ്ഞത്‌ “സ്‌നാ​ന​മേൽക്കാൻ ഇനി എനിക്ക്‌ എന്താണു തടസ്സം” എന്നാണ്‌. (പ്രവൃ. 8:26, 27, 35-39) എത്ര നല്ലൊരു മാതൃക! സ്‌നാ​ന​മേ​റ്റ​തി​നു ശേഷം ആ “ഷണ്ഡൻ സന്തോ​ഷ​ത്തോ​ടെ യാത്ര തുടർന്നു.”

ചിത്രങ്ങൾ: 1. ഫിലിപ്പോസ്‌ എത്യോപ്യക്കാരൻ ഷണ്ഡനെ സ്‌നാനപ്പെടാനായി ക്ഷണിക്കുമ്പോൾ അദ്ദേഹം വെള്ളത്തിലേക്കു കാലെടുത്ത്‌ വെക്കുന്നു. 2. മുമ്പത്തെ ചിത്രത്തിൽ കണ്ട ബൈബിൾവിദ്യാർഥിയും സഹോദരിയും രാജ്യഹാളിൽവെച്ച്‌ രണ്ടു മൂപ്പന്മാരോട്‌ സന്തോഷത്തോടെ സംസാരിക്കുന്നു.

എത്യോ​പ്യ​ക്കാ​രൻ ഷണ്ഡനിൽനിന്ന്‌ വിലപ്പെട്ട ഒരു പാഠം പഠിക്കാം: സ്‌നാ​ന​ത്തി​ലേക്കു പുരോ​ഗ​മി​ക്കാ​നുള്ള ഏറ്റവും നല്ല സമയം ഇപ്പോ​ഴാണ്‌ (16-ാം ഖണ്ഡിക കാണുക)a


17. യഹോവ നിങ്ങളെ എങ്ങനെ സഹായി​ക്കും?

17 സ്‌നാ​ന​മേൽക്കു​ന്ന​തിന്‌ നിങ്ങൾക്ക്‌ എന്തെങ്കി​ലും തടസ്സമു​ണ്ടെ​ങ്കിൽ നിങ്ങളെ യഹോവ സഹായി​ക്കു​മെന്ന്‌ ഉറപ്പു​ണ്ടാ​യി​രി​ക്കുക. കാരണം നിങ്ങളു​മാ​യി ഒരു സൗഹൃ​ദ​ത്തി​ലേക്കു വരാൻ യഹോവ ആഗ്രഹി​ക്കു​ന്നു. (റോമ. 2:4) നിങ്ങളു​ടെ പുരോ​ഗ​തി​ക്കു തടസ്സമാ​യി നിൽക്കു​ന്നതു പേടി​യോ ടെൻഷ​നോ മറ്റുള്ള​വ​രു​ടെ സ്വാധീ​ന​മോ എന്തുത​ന്നെ​യാ​യാ​ലും അതി​നെ​യെ​ല്ലാം മറിക​ട​ക്കാൻ യഹോവ സഹായി​ക്കും. സ്‌നാ​ന​മേ​റ്റു​കൊണ്ട്‌ നിങ്ങൾ ദൈവ​മു​മ്പാ​കെ നല്ലൊരു മനസ്സാക്ഷി നേടി​ക്ക​ഴി​യു​മ്പോൾ ‘പിന്നിൽ വിട്ടു​ക​ള​ഞ്ഞ​തൊ​ന്നും’ വലിയ കാര്യ​ങ്ങ​ള​ല്ലെന്നു നിങ്ങൾ മനസ്സി​ലാ​ക്കും. (ഫിലി. 3:8, 13) പിന്നെ നിങ്ങൾ നോക്കു​ന്നത്‌ ‘മുന്നി​ലേക്ക്‌’ ആയിരി​ക്കും. ദൈവ​ത്തി​നു സമർപ്പി​ക്കു​ക​യും സ്‌നാ​ന​മേൽക്കു​ക​യും ചെയ്യു​ന്ന​വർക്ക്‌ യഹോവ കൊടു​ക്കുന്ന അനു​ഗ്ര​ഹ​ങ്ങൾക്കാ​യി നിങ്ങൾ ആകാം​ക്ഷ​യോ​ടെ കാത്തി​രി​ക്കും.—പ്രവൃ. 3:19.

നിങ്ങൾ എങ്ങനെ ഉത്തരം പറയും?

  • സ്‌നാ​ന​മേൽക്കാൻ ചിലർ മടിച്ചു​നിൽക്കു​ന്നത്‌ എന്തു​കൊ​ണ്ടാ​യി​രി​ക്കാം?

  • സ്‌നാനം വൈകി​പ്പി​ക്കു​ന്നത്‌ ബുദ്ധി​യ​ല്ലാ​ത്തത്‌ എന്തു​കൊണ്ട്‌?

  • സ്‌നാ​ന​ത്തി​ലേക്കു പുരോ​ഗ​മി​ക്കാ​നുള്ള ഏറ്റവും നല്ല സമയം എപ്പോ​ഴാണ്‌?

ഗീതം 38 ദൈവം നിന്നെ ബലപ്പെ​ടു​ത്തും

a ചിത്രത്തിന്റെ വിവരണം: എത്യോ​പ്യ​ക്കാ​രൻ ഷണ്ഡൻ തനിക്ക്‌ സ്‌നാ​ന​പ്പെ​ട​ണ​മെന്നു ഫിലി​പ്പോ​സി​നോ​ടു പറഞ്ഞതു​പോ​ലെ ഒരു ബൈബിൾവി​ദ്യാർഥി സ്‌നാ​ന​പ്പെ​ടാ​നുള്ള തന്റെ ആഗ്രഹം മൂപ്പന്മാ​രു​ടെ അടുത്തു​ചെന്ന്‌ പറയുന്നു.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക