വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • wcg അധ്യാ. 48 പേ. 216-219
  • ‘വിശ്വാ​സ​വും പരിശു​ദ്ധാ​ത്മാ​വും നിറഞ്ഞവൻ’

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ‘വിശ്വാ​സ​വും പരിശു​ദ്ധാ​ത്മാ​വും നിറഞ്ഞവൻ’
  • ധൈര്യത്തോടെ ദൈവത്തിന്റെകൂടെ നടക്കുക
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ആഴത്തിൽ പഠിക്കാൻ
  • നമുക്കുള്ള പാഠങ്ങൾ
  • വിശാ​ല​മാ​യി ചിന്തി​ക്കാൻ
  • കൂടുതൽ അറിയാൻ
  • സ്‌തെ​ഫാ​നൊസ്‌—‘ദൈവി​ക​മായ ദയയും ശക്തിയും നിറഞ്ഞവൻ’
    “ദൈവരാജ്യത്തെക്കുറിച്ച്‌ സമഗ്രസാക്ഷ്യം” നൽകുക!
  • സ്‌തെഫാനൊസിനെ കല്ലെറിയുന്നു
    എന്റെ ബൈബിൾ കഥാപുസ്‌തകം
  • വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
    2005 വീക്ഷാഗോപുരം
  • നിങ്ങൾക്ക്‌ അറിയാമോ?
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2018
കൂടുതൽ കാണുക
ധൈര്യത്തോടെ ദൈവത്തിന്റെകൂടെ നടക്കുക
wcg അധ്യാ. 48 പേ. 216-219

48 സ്‌തെ​ഫാ​നൊസ്‌

‘വിശ്വാ​സ​വും പരിശു​ദ്ധാ​ത്മാ​വും നിറഞ്ഞവൻ’

അച്ചടിച്ച പതിപ്പ്
അച്ചടിച്ച പതിപ്പ്

സ്‌തെ​ഫാ​നൊസ്‌ വെറും സാധാ​ര​ണ​ക്കാ​ര​നാ​യി​രു​ന്നു. എന്നാൽ ജീവൻ അപകട​ത്തി​ലായ ഒരു സാഹച​ര്യ​ത്തിൽ അദ്ദേഹ​ത്തി​ന്റെ ‘മുഖം ഒരു ദൈവ​ദൂ​തന്റെ മുഖം​പോ​ലി​രു​ന്നു’ എന്നാണു ബൈബിൾ പറയു​ന്നത്‌. ജൂതന്മാ​രു​ടെ പരമോ​ന്നത കോട​തി​യായ സൻഹെ​ദ്രി​ന്റെ മുമ്പാകെ സംസാ​രി​ക്കാൻ പോകു​ക​യാ​യി​രു​ന്നി​ട്ടും അദ്ദേഹം വളരെ ശാന്തനാ​യി​രു​ന്നു. ഏതാനും മാസങ്ങൾക്കു മുമ്പ്‌ ഇതേ കോട​തി​യാ​ണു യേശു​വി​നെ വധശി​ക്ഷ​യ്‌ക്കു വിധി​ച്ചത്‌. എന്നിട്ടും സ്‌തെ​ഫാ​നൊ​സിന്‌ ഇപ്പോൾ ശാന്തനാ​യി നിൽക്കാൻ കഴിഞ്ഞു. അദ്ദേഹ​ത്തി​നു നല്ല ധൈര്യ​മു​ണ്ടാ​യി​രു​ന്നു.

സ്‌തെ​ഫാ​നൊസ്‌ “വിശ്വാ​സ​വും പരിശു​ദ്ധാ​ത്മാ​വും നിറഞ്ഞ” ഒരാളാ​യി​രു​ന്നെന്നു ബൈബിൾ പറയുന്നു. അതു​കൊണ്ട്‌ യരുശ​ലേ​മി​ലെ അപ്പോ​സ്‌ത​ല​ന്മാർ അദ്ദേഹത്തെ പ്രധാ​ന​പ്പെട്ട ഒരു ഉത്തരവാ​ദി​ത്വം ഏൽപ്പിച്ചു: സഭയിലെ ദരി​ദ്ര​രായ വിധവ​മാർക്കു വേണ്ട സഹായം നൽകുക. ഒരിക്കൽ ചില ജൂതന്മാർ സ്‌തെ​ഫാ​നൊ​സി​നോ​ടു ദേഷ്യ​പ്പെട്ട്‌, തർക്കി​ക്കാൻതു​ടങ്ങി. എന്നാൽ അദ്ദേഹം തിരു​വെ​ഴു​ത്തു​കൾ ഉപയോ​ഗിച്ച്‌ നന്നായി സംസാ​രി​ച്ച​തു​കൊണ്ട്‌ അവർക്കു മറുപ​ടി​യൊ​ന്നും പറയാ​നാ​യില്ല. അതിൽ ദേഷ്യം തോന്നി​യിട്ട്‌ അവർ അദ്ദേഹത്തെ സൻഹെ​ദ്രി​ന്റെ മുമ്പാകെ കൊണ്ടു​വന്നു. വധശിക്ഷ വിധി​ക്കാൻപോ​ലു​മുള്ള അധികാ​രം സൻഹെ​ദ്രി​നു​ണ്ടാ​യി​രു​ന്നു.

ഇത്തരം സാഹച​ര്യ​ങ്ങളെ നേരി​ടുന്ന തന്റെ അനുഗാ​മി​കൾക്കു യേശു കൊടുത്ത വാക്കും സ്‌തെ​ഫാ​നൊ​സിന്‌ അറിയാ​മാ​യി​രു​ന്നി​രി​ക്കണം: “എന്തു പറയു​മെന്നു മുൻകൂ​ട്ടി ചിന്തിച്ച്‌ ഉത്‌ക​ണ്‌ഠ​പ്പെ​ടേണ്ടാ. ആ സമയത്ത്‌ പരിശു​ദ്ധാ​ത്മാവ്‌ നിങ്ങൾക്കു നൽകു​ന്നത്‌ എന്തോ അതു പറയുക. കാരണം സംസാ​രി​ക്കു​ന്നതു നിങ്ങളല്ല, പരിശു​ദ്ധാ​ത്മാ​വാണ്‌.” (മർക്കോ. 13:11) ആ ഉറപ്പ്‌ സ്‌തെ​ഫാ​നൊ​സി​നെ ധൈര്യ​പ്പെ​ടു​ത്തി​യി​രി​ക്കണം. കൂടാതെ സൻഹെ​ദ്രി​ന്റെ മുമ്പാകെ ഒരു ദൈവ​ദൂ​ത​നെ​പ്പോ​ലെ ശാന്തനാ​യി നിൽക്കാൻ യഹോ​വ​യു​ടെ ആത്മാവും അദ്ദേഹത്തെ സഹായി​ച്ചി​ട്ടുണ്ട്‌.

ജൂതമ​ത​ത്തിൽ വലിയ അധികാ​ര​മുള്ള 71 പേരാണു സൻഹെ​ദ്രി​നി​ലു​ണ്ടാ​യി​രു​ന്നത്‌. വലി​യൊ​രു ഹാളിൽ അർധവൃ​ത്താ​കൃ​തി​യിൽ മൂന്നു നിരക​ളാ​യി ക്രമീ​ക​രി​ച്ചി​രുന്ന ഇരിപ്പി​ട​ങ്ങ​ളിൽ അവർ ഇരിക്കും. അവിടെ പറയു​ന്ന​തെ​ല്ലാം രണ്ടു ശാസ്‌ത്രി​മാർ എഴുതി​യെ​ടു​ക്കും. ദേവാ​ല​യ​ത്തി​നും മോശ​യി​ലൂ​ടെ ദൈവം കൊടുത്ത നിയമ​ത്തി​നും എതിരെ സംസാ​രി​ച്ചു എന്നതാ​യി​രു​ന്നു സ്‌തെ​ഫാ​നൊ​സി​ന്റെ പേരി​ലുള്ള ആരോ​പണം. അതു വധശിക്ഷ കിട്ടാ​വുന്ന ഒരു കുറ്റമാ​യി​രു​ന്നു. ആരോ​പ​ണങ്ങൾ കേട്ട മഹാപു​രോ​ഹി​ത​നായ കയ്യഫ, ഇതെല്ലാം സത്യമാ​ണോ എന്നു സ്‌തെ​ഫാ​നൊ​സി​നോ​ടു ചോദി​ച്ചു.

ഇസ്രാ​യേൽ ജനതയു​ടെ ചരിത്രം പറഞ്ഞു​കൊ​ണ്ടാ​ണു സ്‌തെ​ഫാ​നൊസ്‌ തുടങ്ങി​യത്‌. ആദ്യം അബ്രാ​ഹാ​മി​നെ​ക്കു​റിച്ച്‌ സംസാ​രി​ച്ചു. തുടർന്ന്‌ യോ​സേ​ഫി​നെ​ക്കു​റി​ച്ചും സ്വന്തം സഹോ​ദ​ര​ന്മാർതന്നെ അദ്ദേഹത്തെ ഉപദ്ര​വി​ച്ച​തി​നെ​ക്കു​റി​ച്ചും പറഞ്ഞു. ആ സഹോ​ദ​ര​ന്മാ​രാ​ണു പിന്നീട്‌ ഇസ്രാ​യേ​ല്യ​രു​ടെ ഗോ​ത്ര​പി​താ​ക്ക​ന്മാ​രാ​യത്‌. പിന്നെ സ്‌തെ​ഫാ​നൊസ്‌ മോശ​യെ​യും അദ്ദേഹം ചെയ്‌ത അത്ഭുത​ങ്ങ​ളെ​യും കുറിച്ച്‌ സംസാ​രി​ച്ചു. മോശ​യെ​ക്കു​റിച്ച്‌ എബ്രായ തിരു​വെ​ഴു​ത്തു​ക​ളിൽ ഉൾപ്പെ​ടു​ത്തി​യി​ട്ടി​ല്ലാത്ത കാര്യ​ങ്ങൾപോ​ലും ദൈവാ​ത്മാ​വി​ന്റെ സഹായ​ത്തോ​ടെ പറയാൻ അദ്ദേഹ​ത്തി​നു കഴിഞ്ഞു. എന്നാൽ മോശയെ ഇസ്രാ​യേ​ല്യർ അനുസ​രി​ക്കാ​തി​രുന്ന കാര്യ​വും സ്‌തെ​ഫാ​നൊസ്‌ അവരെ ഓർമി​പ്പി​ച്ചു.

മോശ​യു​ടെ നിയമ​ത്തോ​ടും വിശു​ദ്ധ​കൂ​ടാ​ര​ത്തോ​ടും ദേവാ​ല​യ​ത്തോ​ടും തനിക്കു വലിയ ആദരവു​ണ്ടെന്നു സ്‌തെ​ഫാ​നൊ​സി​ന്റെ സംസാരം തെളി​യി​ച്ചു. അതേസ​മയം ദൈവ​ജനം, അവരെ നയിക്കാൻ ദൈവം അയച്ചവ​രോ​ടു കൂടെ​ക്കൂ​ടെ ധിക്കാരം കാണി​ച്ചെന്ന കാര്യം അദ്ദേഹം എടുത്തു​പ​റഞ്ഞു.

ക്രിസ്‌ത്യാനികളെ ഇഷ്ടമി​ല്ലാ​തി​രു​ന്ന​വ​രും തന്നെ കൊല്ലാൻ തീരു​മാ​നി​ച്ചു​റ​ച്ചി​രു​ന്ന​വ​രും ആയ ഒരു കൂട്ടം ആളുക​ളു​ടെ മുന്നിൽ സ്‌തെ​ഫാ​നൊ​സി​നു തന്റെ വിശ്വാ​സ​ത്തെ​ക്കു​റിച്ച്‌ സംസാ​രി​ക്കേ​ണ്ടി​വന്നു

ആ കഠിന​ഹൃ​ദ​യ​രിൽനിന്ന്‌ തനിക്കു കരുണ​യൊ​ന്നും കിട്ടി​ല്ലെന്നു സ്‌തെ​ഫാ​നൊ​സിന്‌ ഏതാണ്ട്‌ ഉറപ്പാ​യി​രു​ന്നു. അതു​കൊണ്ട്‌ അവരെ​ക്കു​റി​ച്ചുള്ള യഹോ​വ​യു​ടെ വീക്ഷണം എന്താ​ണെന്നു പറയാൻ പരിശു​ദ്ധാ​ത്മാ​വി​ലൂ​ടെ യഹോവ സ്‌തെ​ഫാ​നൊ​സി​നെ ധൈര്യ​പ്പെ​ടു​ത്തി. അദ്ദേഹം അവരെ “ദുശ്ശാ​ഠ്യ​ക്കാ​രേ” എന്നു വിളി​ച്ചിട്ട്‌, അവരുടെ പൂർവി​ക​രെ​പ്പോ​ലെ​തന്നെ അവരും എപ്പോ​ഴും “പരിശു​ദ്ധാ​ത്മാ​വി​നെ എതിർത്തു​നിൽക്കു​ന്നു” എന്നു പറഞ്ഞു. മാത്രമല്ല, മോശ മുൻകൂ​ട്ടി​പ്പറഞ്ഞ, മോശ​യെ​ക്കാൾ വലിയ ആ പ്രവാ​ച​ക​നെ​ത്തന്നെ അവർ കൊന്നു​ക​ളഞ്ഞു. അങ്ങനെ അവർ മിശി​ഹ​യായ യേശു​വെന്ന നീതി​മാ​ന്റെ ‘ഒറ്റുകാ​രും കൊല​യാ​ളി​ക​ളും’ ആയിത്തീർന്നെ​ന്നും സ്‌തെ​ഫാ​നൊസ്‌ തുറന്നു​പ​റഞ്ഞു.

ഇതൊക്കെ കേട്ട​പ്പോൾ അവർക്കു ദേഷ്യം അടക്കാൻ പറ്റിയില്ല. അവർ സ്‌തെ​ഫാ​നൊ​സി​നെ “നോക്കി പല്ലിറു​മ്മി.” എന്നാൽ പ്രോ​ത്സാ​ഹനം പകരുന്ന ഒരു ദർശനം യഹോവ അദ്ദേഹ​ത്തി​നു നൽകി. സ്‌തെ​ഫാ​നൊസ്‌ പറഞ്ഞു: “ഇതാ, ആകാശങ്ങൾ തുറന്നി​രി​ക്കു​ന്ന​തും മനുഷ്യ​പു​ത്രൻ ദൈവ​ത്തി​ന്റെ വലതു​ഭാ​ഗത്ത്‌ നിൽക്കു​ന്ന​തും ഞാൻ കാണുന്നു.” അതു കേട്ട​പ്പോൾ സൻഹെ​ദ്രി​നി​ലു​ള്ള​വ​രു​ടെ ദേഷ്യം ഒന്നുകൂ​ടി വർധിച്ചു. കാരണം സാധ്യ​ത​യ​നു​സ​രിച്ച്‌ അവർക്കു പരിച​യ​മുള്ള വാക്കു​ക​ളാ​യി​രു​ന്നു അവ. കുറച്ച്‌ മാസങ്ങൾക്കു മുമ്പാണ്‌, യേശു തന്റെ വിചാ​ര​ണ​യു​ടെ സമയത്ത്‌, ‘മനുഷ്യ​പു​ത്രൻ ശക്തനാ​യ​വന്റെ വലതു​ഭാ​ഗത്ത്‌ ഇരിക്കു​ന്നതു നിങ്ങൾ കാണും’ എന്നു പറഞ്ഞത്‌. (മത്താ. 26:64) യേശു പറഞ്ഞതു നിറ​വേ​റി​യെന്നു സ്‌തെ​ഫാ​നൊ​സി​ന്റെ വാക്കുകൾ തെളി​യി​ച്ചു. യേശു യഹോ​വ​യോ​ടൊ​പ്പം സ്വർഗ​ത്തി​ലാണ്‌!

സ്‌തെഫാനൊസ്‌ ശാന്തനായി, ബോധ്യത്തോടെ സൻഹെദ്രിന്റെ മുമ്പാകെ സംസാരിക്കുന്നു. അദ്ദേഹം സംസാരിക്കുമ്പോൾ മതനേതാക്കന്മാർ അലറുകയും ചെവി പൊത്തുകയും പല്ലിറുമ്മുകയും ചെയ്യുന്നു.

ഇതെല്ലാം കേട്ട്‌ ദേഷ്യം അടക്കാ​നാ​കാ​തെ അവർ സ്‌തെ​ഫാ​നൊ​സി​ന്റെ നേരെ പാഞ്ഞു​ചെന്നു. എന്നിട്ട്‌ അദ്ദേഹത്തെ നഗരത്തി​നു വെളി​യി​ലേക്കു കൊണ്ടു​പോ​യി കല്ലെറി​യാൻതു​ടങ്ങി. അപ്പോൾ സ്‌തെ​ഫാ​നൊസ്‌, തന്റെ ജീവൻ സ്വീക​രി​ക്ക​ണ​മെന്നു യേശു​വി​നോട്‌ അപേക്ഷി​ച്ചു. അദ്ദേഹം ഒരുപക്ഷേ അപ്പോ​ഴും യേശു​വി​നെ ദർശന​ത്തിൽ കാണു​ന്നു​ണ്ടാ​യി​രു​ന്നു. അവസാ​ന​മാ​യി അദ്ദേഹം യഹോ​വ​യോട്‌ ഇങ്ങനെ പ്രാർഥി​ച്ചു: “ഈ പാപത്തിന്‌ ഇവരെ ശിക്ഷി​ക്ക​രു​തേ.” തുടർന്ന്‌ സ്‌തെ​ഫാ​നൊസ്‌ യേശു​വി​ന്റെ വിശ്വ​സ്‌താ​നു​ഗാ​മി​യാ​യി മരിച്ചു. വിശ്വാ​സ​ത്തി​ന്റെ പേരിൽ രക്തസാ​ക്ഷി​യായ ആദ്യത്തെ ക്രിസ്‌ത്യാ​നി​യാ​യി​രു​ന്നു അദ്ദേഹം. ഇതെല്ലാം കണ്ടു​കൊണ്ട്‌, സ്‌തെ​ഫാ​നൊ​സി​ന്റെ മരണം ആഗ്രഹിച്ച ഒരു ചെറു​പ്പ​ക്കാ​രൻ അവി​ടെ​യു​ണ്ടാ​യി​രു​ന്നു. മരിക്കു​ന്ന​തി​നു തൊട്ടു​മുമ്പ്‌ സ്‌തെ​ഫാ​നൊസ്‌ പറഞ്ഞ​തൊ​ന്നും അദ്ദേഹം ഒരിക്ക​ലും മറന്നില്ല. അദ്ദേഹ​ത്തെ​ക്കു​റിച്ച്‌ 50, 51, 53 അധ്യാ​യ​ങ്ങ​ളിൽ നമ്മൾ കൂടു​ത​ലാ​യി പഠിക്കും.

ബൈബിൾവി​വ​രണം വായി​ക്കുക:

  • പ്രവൃ​ത്തി​കൾ 6:5–8:2

ചർച്ച ചെയ്യാൻ:

സ്‌തെ​ഫാ​നൊസ്‌ എങ്ങനെ​യെ​ല്ലാ​മാ​ണു ധൈര്യം കാണി​ച്ചത്‌?

ആഴത്തിൽ പഠിക്കാൻ

  1. 1. “ദൈവാ​ത്മാ​വും ജ്ഞാനവും നിറഞ്ഞ” സ്‌തെ​ഫാ​നൊ​സി​നെ​യും മറ്റുള്ള​വ​രെ​യും ഭക്ഷണസാ​ധ​നങ്ങൾ വിതരണം ചെയ്യാൻ അപ്പോ​സ്‌ത​ല​ന്മാർ തിര​ഞ്ഞെ​ടു​ത്തത്‌ എന്തു​കൊ​ണ്ടാണ്‌? (പ്രവൃ. 6:3-5; bt പേ. 41-42 ഖ. 17-18) A

    സ്‌തെഫാനൊസ്‌ ഭക്ഷണവിതരണത്തിന്റെ മേൽനോട്ടം വഹിക്കുന്നു. രണ്ടു സഹോദരന്മാർ വലിയ കൊട്ടകളിൽ ഭക്ഷണസാധനങ്ങളുമായി വരുന്നു. മറ്റൊരു സഹോദരൻ മേശയ്‌ക്കൽ ഇരുന്ന്‌, കൊണ്ടുവരുന്ന സാധനങ്ങളുടെ കണക്കുകൾ എഴുതുന്നു. അവ അളക്കാനുള്ള ത്രാസ്സ്‌ മേശയിലുണ്ട്‌.

    ചിത്രം A

  2. 2. മോശ​യെ​ക്കു​റിച്ച്‌ ബൈബി​ളിൽ മറ്റ്‌ എവി​ടെ​യും കാണാത്ത എന്തെല്ലാം കാര്യ​ങ്ങ​ളാ​ണു സ്‌തെ​ഫാ​നൊസ്‌ പറഞ്ഞത്‌? (bt പേ. 48 ഖ. 13, അടിക്കു​റിപ്പ്‌)

  3. 3. ഉപദ്രവം നേരി​ട്ട​പ്പോൾ സ്‌തെ​ഫാ​നൊ​സിന്‌ എങ്ങനെ​യാണ്‌ അത്ര ശാന്തനാ​യി നിൽക്കാൻ കഴിഞ്ഞത്‌? (w18.10 പേ. 32)

  4. 4. പ്രവൃ​ത്തി​കൾ 7:59 സ്‌തെ​ഫാ​നൊസ്‌ യേശു​വി​നോ​ടാ​ണു പ്രാർഥി​ച്ച​തെന്നു സൂചി​പ്പി​ക്കു​ന്നു​ണ്ടോ? (w05 1/1 പേ. 31)

നമുക്കുള്ള പാഠങ്ങൾ

  • സ്‌തെ​ഫാ​നൊസ്‌ ‘വിശ്വാ​സ​വും പരിശു​ദ്ധാ​ത്മാ​വും നിറഞ്ഞ​വ​നും’ അതു​പോ​ലെ ‘ദൈവി​ക​മായ ദയയും ശക്തിയും നിറഞ്ഞ​വ​നും’ ആയിരു​ന്നു. എന്നിട്ടും മനസ്സോ​ടെ ഭക്ഷണസാ​ധ​നങ്ങൾ വിതരണം ചെയ്യാൻ തയ്യാറാ​യി. (പ്രവൃ. 6:2, 5, 8) നല്ല കഴിവും പ്രാപ്‌തി​യും ഒക്കെ ഉള്ളവരോ സഭയിൽ വലിയ ഉത്തരവാ​ദി​ത്വ​ങ്ങൾ വഹിക്കു​ന്ന​വ​രോ ആയ സഹോ​ദ​ര​ന്മാർക്കു സ്‌തെ​ഫാ​നൊ​സി​ന്റെ മാതൃക എങ്ങനെ അനുക​രി​ക്കാം? B

    ചിത്രങ്ങൾ: 1. ഒരു മൂപ്പൻ സമ്മേളനത്തിനു പ്രസംഗം നടത്തുന്നു. 2. അദ്ദേഹം രാജ്യഹാളിന്റെ പാർക്കിങ്‌ സ്ഥലത്ത്‌ വീണ മഞ്ഞു കോരിമാറ്റുന്നു.

    ചിത്രം B

  • സ്‌തെ​ഫാ​നൊസ്‌ തന്നെ ഉപദ്ര​വി​ച്ച​വർക്കു​വേണ്ടി പ്രാർഥി​ച്ചു. ഇന്നു നമുക്ക്‌ എങ്ങനെ നമ്മളെ എതിർക്കു​ക​യും ഉപദ്ര​വി​ക്കു​ക​യും ചെയ്യു​ന്ന​വ​രോ​ടു സ്‌നേഹം കാണി​ക്കാം? (മത്താ. 5:44-48)

  • ഏതെല്ലാം വിധങ്ങ​ളിൽ നിങ്ങൾക്കു സ്‌തെ​ഫാ​നൊ​സി​ന്റെ ധൈര്യം അനുക​രി​ക്കാം?

വിശാ​ല​മാ​യി ചിന്തി​ക്കാൻ

  • ഈ വിവരണം യഹോ​വ​യെ​ക്കു​റിച്ച്‌ എന്നെ എന്താണു പഠിപ്പി​ക്കു​ന്നത്‌?

  • ഈ വിവരണം ഭൂമി​യെ​യും മനുഷ്യ​രെ​യും കുറി​ച്ചുള്ള യഹോ​വ​യു​ടെ ഉദ്ദേശ്യ​ങ്ങ​ളു​മാ​യി എങ്ങനെ ബന്ധപ്പെ​ട്ടി​രി​ക്കു​ന്നു?

  • ക്രിസ്‌തു​വി​നോ​ടൊ​പ്പം ഭരിക്കാൻ സ്‌തെ​ഫാ​നൊ​സി​നെ തിര​ഞ്ഞെ​ടു​ത്ത​തിൽ നിങ്ങൾ നന്ദിയു​ള്ള​വ​രാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

കൂടുതൽ അറിയാൻ

സ്‌തെഫാനൊസിനെപ്പോലെ ആദര​വോ​ടെ​യും അതേസ​മയം ധൈര്യ​ത്തോ​ടെ​യും നമ്മുടെ വിശ്വാ​സ​ത്തി​നു​വേണ്ടി സംസാ​രി​ക്കാ​നാ​കുന്ന വിധങ്ങൾ കാണുക.

“സ്‌തെ​ഫാ​നൊസ്‌—‘ദൈവി​ക​മായ ദയയും ശക്തിയും നിറഞ്ഞവൻ’” (bt പേ. 47-50 ഖ. 9-19)

ഇന്ന്‌ ഉപദ്രവം സഹി​ക്കേ​ണ്ടി​വ​രു​മ്പോൾ യഹോ​വ​യു​ടെ ജനത്തിന്‌ എങ്ങനെ സ്‌തെ​ഫാ​നൊ​സി​നെ​പ്പോ​ലെ ധൈര്യ​മു​ള്ള​വ​രാ​യി​രി​ക്കാം?

ഉപദ്ര​വ​ങ്ങൾ അവരുടെ ധൈര്യം ചോർത്തി​യില്ല (6:27)

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക