വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • wcg അധ്യാ. 47 പേ. 212-215
  • “ഇവളെ​ക്കൊണ്ട്‌ പറ്റുന്നത്‌ ഇവൾ ചെയ്‌തു”

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • “ഇവളെ​ക്കൊണ്ട്‌ പറ്റുന്നത്‌ ഇവൾ ചെയ്‌തു”
  • ധൈര്യത്തോടെ ദൈവത്തിന്റെകൂടെ നടക്കുക
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ആഴത്തിൽ പഠിക്കാൻ
  • നമുക്കുള്ള പാഠങ്ങൾ
  • വിശാ​ല​മാ​യി ചിന്തി​ക്കാൻ
  • കൂടുതൽ അറിയാൻ
  • വളരെ പ്രധാ​ന​പ്പെട്ട ഒരു നിയമനം സ്വീക​രി​ക്കാൻ ധൈര്യം കാണിച്ചു
    ധൈര്യത്തോടെ ദൈവത്തിന്റെകൂടെ നടക്കുക
  • “ഇതാ, യഹോവയുടെ ദാസി!”
    അവരുടെ വിശ്വാസം അനുകരിക്കുക
  • “ഞാൻ കർത്താ​വി​നെ കണ്ടു”
    ധൈര്യത്തോടെ ദൈവത്തിന്റെകൂടെ നടക്കുക
  • ദുഃഖത്തിന്റെ വാൾ അവൾ അതിജീവിച്ചു
    2014 വീക്ഷാഗോപുരം
കൂടുതൽ കാണുക
ധൈര്യത്തോടെ ദൈവത്തിന്റെകൂടെ നടക്കുക
wcg അധ്യാ. 47 പേ. 212-215

47 ലാസറി​ന്റെ പെങ്ങളായ മറിയ

“ഇവളെ​ക്കൊണ്ട്‌ പറ്റുന്നത്‌ ഇവൾ ചെയ്‌തു”

അച്ചടിച്ച പതിപ്പ്
അച്ചടിച്ച പതിപ്പ്

യേശു​ക്രി​സ്‌തു കാണിച്ച ദയ മറിയയെ ശരിക്കും സ്വാധീ​നി​ച്ചു. മറിയ​യ്‌ക്കും സഹോ​ദ​രി​യായ മാർത്ത​യ്‌ക്കും സഹോ​ദ​ര​നായ ലാസറി​നും വേണ്ടി യേശു ഒരുപാ​ടു കാര്യങ്ങൾ ചെയ്‌തി​ട്ടുണ്ട്‌. ബഥാന്യ​യിൽ വന്നപ്പോൾ യേശു പല തവണ അവരുടെ വീട്ടിൽ താമസി​ച്ചി​ട്ടുണ്ട്‌. അപ്പോ​ഴെ​ല്ലാം യഹോ​വ​യെ​ക്കു​റി​ച്ചും തന്നെക്കു​റി​ച്ചും യേശു അവരെ ഒത്തിരി കാര്യങ്ങൾ പഠിപ്പി​ച്ചു. അവർ യേശു​വി​നു വളരെ പ്രിയ​പ്പെ​ട്ട​വ​രാ​യി​രു​ന്നു. പിന്നീട്‌ ലാസർ മരിച്ച​പ്പോൾ യേശു അദ്ദേഹത്തെ ഉയിർപ്പി​ക്കു​ക​യും ചെയ്‌തു.

മറിയ​യ്‌ക്കു തന്റെ കർത്താ​വായ യേശു​വി​നു​വേണ്ടി എന്തെങ്കി​ലും കാര്യ​മാ​യി ചെയ്യണ​മെ​ന്നു​ണ്ടാ​യി​രു​ന്നു. അങ്ങനെ വില​യേ​റിയ ഒരു സമ്മാനം കൊടു​ക്കാൻ മറിയ തീരു​മാ​നി​ച്ചു. അത്‌ ‘വളരെ വിലപി​ടി​പ്പുള്ള, ഒരു റാത്തൽ (ഏകദേശം 350 മില്ലീ​ലി​റ്റർ) ശുദ്ധമായ ജടാമാം​സി തൈല​മാ​യി​രു​ന്നു.’ ആ കാലത്ത്‌ അത്രയും വാങ്ങാൻതന്നെ ഏകദേശം ഒരു വർഷത്തെ കൂലി വേണമാ​യി​രു​ന്നു. ചെറി​യൊ​രു വെൺകൽഭ​ര​ണി​യി​ലാണ്‌ അതു കൊണ്ടു​വ​ന്നത്‌. മറിയ​യ്‌ക്ക്‌ അത്‌ എപ്പോൾ, എങ്ങനെ കിട്ടി​യെന്നു ബൈബിൾ പറയു​ന്നില്ല. എങ്കിലും മറിയ​യു​ടെ കൈയി​ലു​ണ്ടാ​യി​രുന്ന ഏറ്റവും വിലപി​ടി​പ്പുള്ള വസ്‌തു​വാ​യി​രു​ന്നി​രി​ക്കാം അത്‌.

വളരെ വിലപ്പെട്ട ഒരു സമ്മാനം യേശു​വി​നു കൊടു​ക്കാൻ മറിയ ആഗ്രഹി​ച്ചു. എന്നാൽ ചില​രെ​ങ്കി​ലും അതിനെ വിമർശി​ക്കു​മെന്നു മറിയ​യ്‌ക്ക്‌ അറിയാ​മാ​യി​രു​ന്നു

യേശു ബഥാന്യ​യി​ലെ ഒരു വീട്ടിൽ ഭക്ഷണത്തിന്‌ എത്തിയ​പ്പോൾ മറിയ തന്റെ സമ്മാനം കൊടു​ക്കാൻ തീരു​മാ​നി​ച്ചു. അങ്ങനെ യേശു​വി​ന്റെ അടുത്ത്‌ ചെന്ന്‌ ആ വെൺകൽഭ​രണി തുറന്ന്‌ അതിലെ തൈലം യേശു​വി​ന്റെ തലയി​ലും കാലി​ലും ഒഴിച്ചു. കാലിൽനിന്ന്‌ തൈലം ഒലിച്ചി​റ​ങ്ങി​യ​പ്പോൾ മറിയ തന്റെ തലയിലെ തുണി മാറ്റി​യിട്ട്‌, മുടി​കൊണ്ട്‌ അതു തുടച്ചു. അക്കാലത്ത്‌ ജൂതന്മാർക്കി​ട​യിൽ ഒരു സ്‌ത്രീ തന്റെ തലയിലെ തുണി മാറ്റു​ന്നത്‌ ഒരു മോശം കാര്യ​മാ​യി​ട്ടാ​ണു കണ്ടിരു​ന്നത്‌. എന്നാൽ ആളുകൾ എന്തു ചിന്തി​ക്കു​ന്നു എന്നതൊ​ന്നും മറിയ​യ്‌ക്ക്‌ ഒരു പ്രശ്‌ന​മാ​യി​രു​ന്നില്ല. തന്റെ കർത്താ​വി​നെ അങ്ങേയറ്റം ആദരി​ക്കാൻ ആഗ്രഹി​ച്ച​തു​കൊണ്ട്‌ മറിയ താഴ്‌മ​യോ​ടെ അതു ചെയ്‌തു.

ആ തൈല​ത്തി​ന്റെ സുഗന്ധം വീട്ടി​ലെ​ങ്ങും പരന്നു. എന്നാൽ മറിയ ചെയ്‌തത്‌ എല്ലാവർക്കും ഇഷ്ടപ്പെ​ട്ടില്ല, പ്രത്യേ​കിച്ച്‌ യൂദാസ്‌ ഈസ്‌ക​ര്യോ​ത്തിന്‌. സാധ്യ​ത​യ​നു​സ​രിച്ച്‌ യൂദാസ്‌ മറ്റു ചില അപ്പോ​സ്‌ത​ല​ന്മാ​രെ​യും തന്റെകൂ​ടെ കൂട്ടി. എന്നിട്ട്‌ “ഈ സുഗന്ധ​തൈലം 300 ദിനാ​റെക്കു വിറ്റ്‌ ദരി​ദ്രർക്കു കൊടു​ക്കാ​മാ​യി​രു​ന്ന​ല്ലോ” എന്നു പറഞ്ഞു. അതു കേട്ട​പ്പോൾ മറിയ​യ്‌ക്ക്‌ എത്ര വിഷമം തോന്നി​ക്കാ​ണും! തനിക്ക്‌ ഏറ്റവും പ്രിയ​പ്പെട്ട യേശു​വിന്‌, വളരെ വിലപി​ടി​പ്പുള്ള ഒരു സമ്മാനം കൊടു​ക്ക​ണ​മെന്ന ആഗ്രഹ​ത്തോ​ടെ​യാ​ണു മറിയ അതു കൊണ്ടു​വ​ന്നത്‌. എന്നാൽ മറിയ ഒത്തിരി ആദരി​ക്കുന്ന അപ്പോ​സ്‌ത​ല​ന്മാർതന്നെ ഇപ്പോൾ മറിയ​യോ​ടു ദേഷ്യ​പ്പെ​ടു​ന്നു. എല്ലാവ​രു​ടെ​യും മുന്നിൽവെച്ച്‌ തന്നെ ഇങ്ങനെ അപമാ​നി​ച്ച​പ്പോൾ മറിയ​യ്‌ക്ക്‌ എത്ര സങ്കടം തോന്നി​യി​രി​ക്കണം! എന്നാൽ യേശു മറിയ​യ്‌ക്കു​വേണ്ടി സംസാ​രി​ച്ചു.

യേശു അപ്പോ​സ്‌ത​ല​ന്മാ​രോ​ടു പറഞ്ഞു: “അവളെ വെറുതേ വിടൂ.” പെട്ടെ​ന്നു​തന്നെ എല്ലാവ​രും നിശ്ശബ്ദ​രാ​യി. “അവൾ എനിക്കു​വേണ്ടി ഒരു നല്ല കാര്യ​മല്ലേ ചെയ്‌തത്‌” എന്നു യേശു പറഞ്ഞു. മറിയ തന്നോടു കാണിച്ച ആ സ്‌നേ​ഹത്തെ യേശു അഭിന​ന്ദി​ച്ചു. യേശു​വി​ന്റെ മരണവും ശവസം​സ്‌കാ​ര​വും പെട്ടെ​ന്നു​തന്നെ നടക്കാ​നി​രി​ക്കു​ക​യാ​യി​രു​ന്നു, ഒരുപക്ഷേ മറിയ​യ്‌ക്ക്‌ അത്‌ അറിയി​ല്ലാ​യി​രു​ന്നെ​ങ്കി​ലും. മറിയ ചെയ്‌തത്‌ തന്റെ ശവസം​സ്‌കാ​ര​ത്തി​നുള്ള ഒരുക്ക​മാ​യി​ട്ടാ​ണു യേശു കണ്ടത്‌. അതു​കൊണ്ട്‌ യേശു പറഞ്ഞു: “ഇവളെ​ക്കൊണ്ട്‌ പറ്റുന്നത്‌ ഇവൾ ചെയ്‌തു.” അവസാനം യേശു ഇങ്ങനെ​യും കൂട്ടി​ച്ചേർത്തു: “ലോകത്ത്‌ എവിടെ ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള സന്തോ​ഷ​വാർത്ത പ്രസം​ഗി​ച്ചാ​ലും അവി​ടെ​യെ​ല്ലാം ആളുകൾ ഈ സ്‌ത്രീ ചെയ്‌ത​തി​നെ​ക്കു​റിച്ച്‌ പറയു​ക​യും ഇവളെ ഓർക്കു​ക​യും ചെയ്യും എന്നു ഞാൻ സത്യമാ​യി നിങ്ങ​ളോ​ടു പറയുന്നു.” മറിയ​യു​ടെ സ്‌നേ​ഹ​വും ധൈര്യ​വും യേശു ശ്രദ്ധിച്ചു. ശരിക്കും അപ്പോ​സ്‌ത​ല​ന്മാർ അതിനെ വിമർശി​ക്കു​കയല്ല അഭിന​ന്ദി​ക്കു​ക​യാ​ണു ചെയ്യേ​ണ്ടി​യി​രു​ന്നത്‌.

മറിയ ചെയ്‌തതിനെ യൂദാസ്‌ വിമർശിക്കുമ്പോൾ യേശു മറ്റ്‌ അപ്പോസ്‌തലന്മാരുടെ മുന്നിൽവെച്ച്‌ മറിയയ്‌ക്കുവേണ്ടി സംസാരിക്കുന്നു. മറിയ വെൺകൽഭരണിയും പിടിച്ച്‌ യേശുവിന്റെ കാൽക്കൽ ഇരിക്കുന്നു. യേശുവിന്റെ കാലിൽ തൈലം പൂശിയിട്ടുണ്ട്‌.

പിന്നെ അപ്പോ​സ്‌ത​ല​ന്മാർ ഒന്നും പറഞ്ഞില്ല. യേശു​വി​നെ ഒറ്റി​ക്കൊ​ടു​ക്കുക എന്ന ലക്ഷ്യത്തിൽ യൂദാസ്‌ അവി​ടെ​നിന്ന്‌ പോയി. എന്നാൽ യേശു പറഞ്ഞ വാക്കുകൾ മറിയയെ എത്ര ആശ്വസി​പ്പി​ച്ചു​കാ​ണും! കുറച്ച്‌ ദിവസം കഴിഞ്ഞ്‌ പ്രിയ​പ്പെട്ട കർത്താ​വി​നെ ശത്രുക്കൾ അന്യാ​യ​മാ​യി വിചാരണ ചെയ്‌ത്‌ വധിക്കു​ക​യും തുടർന്ന്‌ യേശു​വി​ന്റെ ശവസം​സ്‌കാ​രം നടക്കു​ക​യും ചെയ്‌തു. അതു കണ്ടപ്പോൾ യേശു തന്റെ ശവസം​സ്‌കാ​ര​ത്തെ​ക്കു​റിച്ച്‌ മുൻകൂ​ട്ടി​പ്പറഞ്ഞ കാര്യ​ങ്ങ​ളു​ടെ അർഥം മറിയ​യ്‌ക്കു ശരിക്കും മനസ്സി​ലാ​യി. മറിയ നല്ല ദയയും മറ്റുള്ള​വ​രെ​ക്കു​റിച്ച്‌ ചിന്തയും ഉള്ളവളാ​യി​രു​ന്ന​തു​കൊണ്ട്‌ യേശു കഷ്ടപ്പാ​ടു​കൾ സഹിച്ച്‌ മരിക്കു​ന്നതു കണ്ടപ്പോൾ എത്ര സങ്കടം തോന്നി​യി​രി​ക്കും! എന്നാൽ ആ സമയത്ത്‌, യേശു മുമ്പ്‌ പറഞ്ഞ വാക്കുകൾ മറിയ​യ്‌ക്കു ശരിക്കും ആശ്വാ​സ​മാ​യി​രു​ന്നി​ട്ടുണ്ട്‌.

യേശു മരിച്ച്‌ മൂന്നാം ദിവസം ഏറ്റവും അത്ഭുത​ക​ര​മായ ആ കാര്യം സംഭവി​ച്ചു. കർത്താ​വായ യേശു ഉയിർത്തെ​ഴു​ന്നേറ്റു! അതു കഴിഞ്ഞ്‌ അധികം താമസി​യാ​തെ 500-ലധികം വരുന്ന ശിഷ്യ​ന്മാർക്കു പ്രത്യ​ക്ഷ​നാ​യി. ആ സമയത്താ​യി​രി​ക്കാം ‘എല്ലാ ജനതക​ളി​ലെ​യും ആളുക​ളോട്‌’ സന്തോ​ഷ​വാർത്ത അറിയി​ക്കാ​നുള്ള ഒരു നിയമനം യേശു അവർക്കു നൽകി​യത്‌. (മത്താ. 28:19, 20) ഈ “സന്തോ​ഷ​വാർത്ത” എവി​ടെ​യെ​ല്ലാം ആളുകൾ പ്രസം​ഗി​ക്കു​ന്നോ അവി​ടെ​യെ​ല്ലാം മറിയ കാണിച്ച താഴ്‌മ​യും തന്നോടു കാണിച്ച സ്‌നേ​ഹ​വും ആളുകൾ അറിയു​മെ​ന്നും യേശു പറഞ്ഞു. നല്ല ധൈര്യം സംഭരിച്ച്‌ തനിക്കുള്ള ഏറ്റവും നല്ലതു കർത്താ​വി​നു നൽകി​യ​തിൽ മറിയ​യ്‌ക്ക്‌ ഒട്ടും സങ്കടം തോന്നി​ക്കാ​ണില്ല. മാത്രമല്ല തന്റെ വിശ്വാ​സ​ത്തെ​യും ധൈര്യ​ത്തെ​യും പ്രശം​സി​ച്ചു​കൊണ്ട്‌ യേശു പറഞ്ഞ ആ വാക്കുകൾ മറിയ എന്നും ഓർമ​യിൽ സൂക്ഷി​ച്ചി​ട്ടു​ണ്ടാ​കണം: “ഇവളെ​ക്കൊണ്ട്‌ പറ്റുന്നത്‌ ഇവൾ ചെയ്‌തു.”

ബൈബിൾവി​വ​രണം വായി​ക്കുക:

  • മത്തായി 26:6-13

  • മർക്കോസ്‌ 14:3-9

  • ലൂക്കോസ്‌ 10:38-42

  • യോഹ​ന്നാൻ 11:5, 6, 31-35, 41-45; 12:1-8

ചർച്ച ചെയ്യാൻ:

ലാസറി​ന്റെ പെങ്ങളായ മറിയ എങ്ങനെ​യെ​ല്ലാ​മാ​ണു ധൈര്യം കാണി​ച്ചത്‌?

ആഴത്തിൽ പഠിക്കാൻ

  1. 1. മാർത്ത​യെ​യും മറിയ​യെ​യും കുറിച്ച്‌ നമുക്ക്‌ എന്ത്‌ അറിയാം? (ലൂക്കോ. 10:39, 40; യോഹ. 11:20; ia പേ. 199 ഖ. 5-6; പേ. 204 ഖ. 17) A

    മറിയയും സഹോദരി മാർത്തയും. മാർത്ത ഒരു കൊട്ടയിൽ അപ്പവുമായി പുഞ്ചിരിച്ചുകൊണ്ട്‌ നിൽക്കുമ്പോൾ മറിയ അതു നോക്കിനിൽക്കുന്നു.

    ചിത്രം A

  2. 2. ഒന്നാം നൂറ്റാ​ണ്ടി​ലെ മറ്റു മതനേ​താ​ക്ക​ന്മാ​രിൽനിന്ന്‌ യേശു വ്യത്യ​സ്‌ത​നാ​യി​രു​ന്നത്‌ എങ്ങനെ​യാണ്‌? (w99 9/1 പേ. 30 ഖ. 1-4)

  3. 3. മറിയ യേശു​വി​ന്റെ മേൽ ഒഴിച്ച തൈലം വളരെ മൂലമ്യ​ള്ള​താ​യി​രു​ന്നത്‌ എന്തു​കൊണ്ട്‌? (മത്തായി 26:7-ലെ “വിലപി​ടി​പ്പുള്ള സുഗന്ധ​തൈലം” എന്ന പഠനക്കു​റിപ്പ്‌, nwtsty) B

    Indian nard: © Haijie Lu, licensed under CC BY-NC 4.0. Source; dried jatamansi: wasanajai/​stock.adobe.com; alabaster jar: © The Trustees of the British Museum. Licensed under CC BY-NC-SA 4.0. Source

    ചിത്രം B: ജടാമാ​ഞ്ചി ചെടി​യു​ടെ (നാർഡൊ​സ്റ്റാ​ക്കിസ്‌ ജടമാൻസി) പൂവും വേരു​ക​ളും. മറിയ യേശു​വി​ന്റെ മേൽ ഒഴിച്ച തൈലം ഇതിൽനിന്ന്‌ എടുത്ത​താ​യി​രി​ക്കാം. സുഗന്ധ​തൈലം സൂക്ഷി​ക്കുന്ന വെൺകൽഭരണി

  4. 4. ബൈബിൾക്കാ​ല​ങ്ങ​ളിൽ ഒരാളു​ടെ തലയി​ലും കാലി​ലും തൈലം ഒഴിക്കു​ന്നത്‌ എന്തു സൂചി​പ്പി​ച്ചി​രു​ന്നു? (w11 4/1 പേ. 6 ഖ. 4, അടിക്കു​റിപ്പ്‌)

നമുക്കുള്ള പാഠങ്ങൾ

  • മറിയ ആത്മീയ​കാ​ര്യ​ങ്ങൾക്ക്‌ ഒന്നാം സ്ഥാനം കൊടു​ത്ത​തു​കൊണ്ട്‌ അവൾ “നല്ല പങ്കു തിര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്നു” എന്നു യേശു പറഞ്ഞു. (ലൂക്കോ. 10:42) നമുക്ക്‌ എങ്ങനെ മറിയയെ അനുക​രി​ക്കാം? C

    ചിത്രങ്ങൾ: ചെറുപ്പക്കാരിയായ ഒരു സഹോദരി എപ്പോഴും ആത്മീയപ്രവർത്തനങ്ങൾക്കു ജീവിതത്തിൽ ഒന്നാം സ്ഥാനം നൽകുന്നു. അടുത്ത രണ്ടു ചിത്രങ്ങളിൽ ഓരോ രംഗവും വെവ്വേറെ കാണിച്ചിരിക്കുന്നു. ഒരു കൂടിവരവിൽ മറ്റുള്ളവർ കളിച്ചുകൊണ്ടിരിക്കുമ്പോൾ ചെറുപ്പക്കാരിയായ ആ സഹോദരി നേരത്തേ അവിടെനിന്ന്‌ പോരുന്നു. ആ സഹോദരി കട്ടിലിൽ കിടന്ന്‌ സുഖമായി ഉറങ്ങുന്നു. തൊട്ട്‌ അടുത്തുള്ള ഒരു മേശയിൽ സഹോദരിയുടെ ബൈബിളുണ്ട്‌. പിറ്റേന്ന്‌ രാവിലെ ആ സഹോദരി മറ്റൊരു സഹോദരിയുടെകൂടെ പരസ്യസാക്ഷീകരണം നടത്തുന്നു.

    ചിത്രം C

  • “ഇവളെ​ക്കൊണ്ട്‌ പറ്റുന്നത്‌ ഇവൾ ചെയ്‌തു” എന്നു പറഞ്ഞ്‌ യേശു മറിയയെ അഭിന​ന്ദി​ച്ചു. യഹോവ നമ്മളിൽ മൂല്യ​മു​ള്ള​താ​യി കാണു​ന്നത്‌ എന്താ​ണെ​ന്നാണ്‌ ഇതു പഠിപ്പി​ക്കു​ന്നത്‌? (മർക്കോ. 12:29, 30; 14:8)

  • ഏതെല്ലാം വിധങ്ങ​ളിൽ നിങ്ങൾക്കു മറിയ​യു​ടെ ധൈര്യം അനുക​രി​ക്കാം?

വിശാ​ല​മാ​യി ചിന്തി​ക്കാൻ

  • ഈ വിവരണം യഹോ​വ​യെ​ക്കു​റിച്ച്‌ എന്നെ എന്താണു പഠിപ്പി​ക്കു​ന്നത്‌?

  • ഈ വിവരണം ഭൂമി​യെ​യും മനുഷ്യ​രെ​യും കുറി​ച്ചുള്ള യഹോ​വ​യു​ടെ ഉദ്ദേശ്യ​ങ്ങ​ളു​മാ​യി എങ്ങനെ ബന്ധപ്പെ​ട്ടി​രി​ക്കു​ന്നു?

  • ക്രിസ്‌തു​വി​നോ​ടൊ​പ്പം ഭരിക്കാൻ ലാസറി​ന്റെ പെങ്ങളായ മറിയയെ തിര​ഞ്ഞെ​ടു​ത്തി​ട്ടു​ണ്ടെ​ങ്കിൽ നിങ്ങൾക്ക്‌ അതിൽ നന്ദിയു​ള്ള​വ​രാ​യി​രി​ക്കാ​നാ​കു​ന്നത്‌ എന്തു​കൊണ്ട്‌?

കൂടുതൽ അറിയാൻ

കൂട്ടുകാരെ കണ്ടെത്തു​ന്ന​തി​നെ​ക്കു​റിച്ച്‌ മറിയ, മാർത്ത, യേശു എന്നിവ​രിൽനിന്ന്‌ കുട്ടി​കൾക്ക്‌ എന്തു പഠിക്കാം?

ഞാൻ ആരെ കൂട്ടു​കാ​രാ​ക്കും? (13:14)

മറിയയുടെ വില​യേ​റിയ സമ്മാന​വും വിധവ​യു​ടെ രണ്ടു ചെറു​തു​ട്ടു​ക​ളും യേശു വിലമ​തി​ച്ചു. ഇതിൽനിന്ന്‌ യേശു​വി​നെ​ക്കു​റിച്ച്‌ എന്തു പഠിക്കാം?

“നന്ദി—നിങ്ങൾ അതു പ്രകടി​പ്പി​ക്കാ​റു​ണ്ടോ?” (w99 4/15 പേ. 16 ഖ. 3-7)

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക