വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • wcg അധ്യാ. 49 പേ. 220-223
  • പാറ​പോ​ലെ ഉറപ്പു​ള്ള​വ​നാ​യി

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • പാറ​പോ​ലെ ഉറപ്പു​ള്ള​വ​നാ​യി
  • ധൈര്യത്തോടെ ദൈവത്തിന്റെകൂടെ നടക്കുക
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ആഴത്തിൽ പഠിക്കാൻ
  • നമുക്കുള്ള പാഠങ്ങൾ
  • വിശാ​ല​മാ​യി ചിന്തി​ക്കാൻ
  • കൂടുതൽ അറിയാൻ
  • “ഞാനൊ​രു പാപി​യാണ്‌”
    ധൈര്യത്തോടെ ദൈവത്തിന്റെകൂടെ നടക്കുക
  • യഹോ​വ​യും യേശു​വും ചിന്തി​ക്കുന്ന വിധം അനുക​രി​ക്കുക
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2025
  • അവൻ ഗുരുവിൽനിന്ന്‌ ക്ഷമിക്കാൻ പഠിച്ചു
    അവരുടെ വിശ്വാസം അനുകരിക്കുക
  • നമ്മുടെ അമൂല്യ വിശ്വാസം മുറുകെപ്പിടിക്കാം!
    വീക്ഷാഗോപുരം—1997
കൂടുതൽ കാണുക
ധൈര്യത്തോടെ ദൈവത്തിന്റെകൂടെ നടക്കുക
wcg അധ്യാ. 49 പേ. 220-223

49 പത്രോസ്‌

പാറ​പോ​ലെ ഉറപ്പു​ള്ള​വ​നാ​യി

അച്ചടിച്ച പതിപ്പ്
അച്ചടിച്ച പതിപ്പ്

ശിമോ​നെ കണ്ടപ്പോൾ യേശു പറഞ്ഞു: “നീ യോഹ​ന്നാ​ന്റെ മകനായ ശിമോ​നാ​ണ​ല്ലോ. നീ കേഫ എന്ന്‌ അറിയ​പ്പെ​ടും.” “കേഫ” (ഗ്രീക്കിൽ “പത്രോസ്‌”) എന്ന പേരിന്റെ അർഥം “പാറക്ക​ഷണം” എന്നാണ്‌. എന്തു​കൊ​ണ്ടാ​യി​രി​ക്കും യേശു ആ പേര്‌ തിര​ഞ്ഞെ​ടു​ത്തത്‌? പാറ പൊതു​വേ ഉറപ്പു​ള്ള​തും നിലനിൽക്കു​ന്ന​തും ആണ്‌. എന്തെങ്കി​ലും പണിയാൻ ഉപയോ​ഗി​ക്കുന്ന വസ്‌തു​വാണ്‌ അത്‌. പത്രോസ്‌ ഭാവി​യിൽ ധൈര്യ​മു​ള്ള​വ​നും സഹോ​ദ​ര​ങ്ങളെ ബലപ്പെ​ടു​ത്തു​ന്ന​വ​നും ആയിത്തീ​രു​മെ​ന്നാ​ണു യേശു ഉദ്ദേശി​ച്ചത്‌.

പത്രോസ്‌ ആ പേരിനു ചേർച്ച​യിൽ ജീവി​ച്ചോ? നമ്മൾ 45-ാം അധ്യാ​യ​ത്തിൽ കണ്ടതു​പോ​ലെ പത്രോസ്‌ എപ്പോ​ഴും അങ്ങനെ​യാ​യി​രു​ന്നില്ല. ഇടയ്‌ക്കൊ​ക്കെ അദ്ദേഹ​ത്തി​ന്റെ വിശ്വാ​സം കുറഞ്ഞു​പോ​യി​ട്ടുണ്ട്‌. ചില​പ്പോ​ഴൊ​ക്കെ പേടി തോന്നി​യിട്ട്‌ തെറ്റായ തീരു​മാ​ന​ങ്ങ​ളെ​ടു​ത്തി​ട്ടുണ്ട്‌. എങ്കിലും യേശു​വി​നു തന്റെ ഈ കൂട്ടു​കാ​ര​നിൽ നല്ല വിശ്വാ​സ​മു​ണ്ടാ​യി​രു​ന്നു. പത്രോസ്‌ പതി​യെ​പ്പ​തി​യെ ധൈര്യ​ശാ​ലി​യാ​യി​ത്തീ​രു​മെന്നു യേശു​വിന്‌ ഉറപ്പാ​യി​രു​ന്നു. യേശു​വി​ന്റെ ആ ചിന്ത ശരിയാ​യി​രു​ന്നോ?

യേശു മരിച്ച്‌ ഉയിർത്തെ​ഴു​ന്നേറ്റ്‌ കഴിഞ്ഞ്‌ അപ്പോ​സ്‌ത​ല​ന്മാർക്കു സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കാ​നുള്ള പ്രധാ​ന​പ്പെട്ട ഉത്തരവാ​ദി​ത്വം കൊടു​ത്തു. അതു ചെയ്യാൻ പത്രോ​സി​നു നല്ല ഉത്സാഹ​മാ​യി​രു​ന്നു. ശരിക്കും അതിനു​വേണ്ടി പത്രോസ്‌ പല സാഹച​ര്യ​ങ്ങ​ളി​ലും ധൈര്യം കാണി​ച്ചി​ട്ടുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, യരുശ​ലേ​മിൽ വലി​യൊ​രു ഉത്സവം നടക്കുന്ന സമയത്ത്‌ പത്രോസ്‌ ആയിര​ക്ക​ണ​ക്കി​നു​വ​രുന്ന ജൂതന്മാ​രു​ടെ മുന്നിൽ എഴു​ന്നേ​റ്റു​നി​ന്നിട്ട്‌ അവരാണു മിശി​ഹയെ കൊന്ന​തിന്‌ ഉത്തരവാ​ദി​കൾ എന്നു പറഞ്ഞു. ധൈര്യ​ത്തോ​ടെ​യുള്ള പത്രോ​സി​ന്റെ വാക്കുകൾ കേട്ട്‌ പലർക്കും “മനസ്സാ​ക്ഷി​ക്കു​ത്തു” തോന്നി. അങ്ങനെ ആ ദിവസം ഏകദേശം 3,000 പേരാണു മാനസാ​ന്ത​ര​പ്പെട്ട്‌ യേശു​വി​ന്റെ ശിഷ്യ​രാ​യി സ്‌നാ​ന​മേ​റ്റത്‌.

യേശു മുൻകൂ​ട്ടി​പ്പ​റ​ഞ്ഞ​തു​പോ​ലെ നല്ല വിശ്വാ​സ​വും ധൈര്യ​വും ഉള്ളവനാ​യി​ത്തീ​രാൻ പത്രോ​സി​നെ സഹായി​ച്ചത്‌ എന്താണ്‌?

സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കുക എന്നതു പത്രോ​സി​ന്റെ ജീവി​ത​ത്തിൽ ഏറ്റവും പ്രധാ​ന​പ്പെട്ട കാര്യ​മാ​യി​രു​ന്നു. യേശു “സ്വർഗ​രാ​ജ്യ​ത്തി​ന്റെ താക്കോ​ലു​കൾ” പത്രോ​സി​നെ ഏൽപ്പിച്ചു. അതായത്‌ സ്വർഗ​രാ​ജ്യ​ത്തി​ലേ​ക്കുള്ള അവസരം മൂന്നു വ്യത്യ​സ്‌ത​കൂ​ട്ടർക്കു തുറന്നു​കൊ​ടു​ക്കാ​നുള്ള ഒരു നിയമ​ന​മാ​യി​രു​ന്നു അത്‌. പത്രോസ്‌ ധൈര്യ​ത്തോ​ടെ, ഒരു പക്ഷപാ​ത​വും കാണി​ക്കാ​തെ ആദ്യം ജൂതന്മാ​രോ​ടും പിന്നെ ശമര്യ​ക്കാ​രോ​ടും അവസാനം ജനതക​ളിൽപ്പെ​ട്ട​വ​രോ​ടും സന്തോ​ഷ​വാർത്ത അറിയി​ച്ചു. അദ്ദേഹം പല സ്ഥലങ്ങളി​ലും പോയി പ്രസം​ഗി​ക്കു​ക​യും സഹോ​ദ​ര​ങ്ങളെ ബലപ്പെ​ടു​ത്തു​ക​യും ചെയ്‌തു. ഇടയ്‌ക്കൊ​ക്കെ ഭാര്യ​യും കൂടെ പോയി​രു​ന്നു. അങ്ങ്‌ അകലെ ബാബി​ലോ​ണിൽപ്പോ​ലും താമസിച്ച്‌ അദ്ദേഹം സന്തോ​ഷ​വാർത്ത അറിയി​ച്ചു.

പിന്നീട്‌ വർഷങ്ങ​ളോ​ളം സന്തോ​ഷ​വാർത്ത പ്രസം​ഗി​ച്ച​തി​ന്റെ പേരിൽ പത്രോ​സി​നു ശക്തമായ എതിർപ്പും ഉപദ്ര​വ​ങ്ങ​ളും സഹി​ക്കേ​ണ്ടി​വന്നു. ഒന്നില​ധി​കം തവണ പത്രോ​സും മറ്റ്‌ അപ്പോ​സ്‌ത​ല​ന്മാ​രും ജയിലി​ലാ​യി. ജൂതമ​ത​നേ​താ​ക്ക​ന്മാർ പ്രസം​ഗ​പ്ര​വർത്തനം നിറു​ത്താൻ കല്പിച്ചപ്പോൾ, “ഞങ്ങൾ മനുഷ്യ​രെയല്ല, ദൈവ​ത്തെ​യാണ്‌ അനുസ​രി​ക്കേ​ണ്ടത്‌” എന്നു പത്രോസ്‌ ധൈര്യ​ത്തോ​ടെ മറുപടി പറഞ്ഞു. അതിന്റെ പേരിൽ അടി കിട്ടി​യി​ട്ടും പത്രോസ്‌ ധൈര്യ​ത്തോ​ടെ ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചും ആ രാജ്യ​ത്തി​ന്റെ രാജാ​വാ​യി യഹോവ നിയമി​ച്ചി​രി​ക്കുന്ന യേശു​ക്രി​സ്‌തു​വി​നെ​ക്കു​റി​ച്ചും പ്രസം​ഗി​ച്ചു​കൊ​ണ്ടി​രു​ന്നു.

അടി കിട്ടിയശേഷം പത്രോസും മറ്റു ചില അപ്പോസ്‌തലന്മാരും ഒരു നഗരത്തിലെ തെരുവിലൂടെ സന്തോഷത്തോടെ വർത്തമാനം പറഞ്ഞ്‌ നടന്നുനീങ്ങുന്നു. രക്തക്കറ പറ്റിയ വസ്‌ത്രങ്ങളും ധരിച്ച്‌ അവർ പോകുന്നതു കാണുമ്പോൾ ഒരു കൂട്ടം ജൂതന്മാർ അതിശയത്തോടെ അവരെ തുറിച്ചുനോക്കുന്നു.

ഉപദ്രവം പിന്നീട്‌ കൂടി​ക്കൂ​ടി വന്നു. കഴിഞ്ഞ അധ്യാ​യ​ത്തിൽ കണ്ടതു​പോ​ലെ സ്‌തെ​ഫാ​നൊ​സി​നെ എതിരാ​ളി​കൾ വധിച്ചു. ഏതാണ്ട്‌ പത്തു വർഷം കഴിഞ്ഞ​പ്പോൾ, പത്രോ​സി​ന്റെ കൂട്ടു​കാ​ര​നും അപ്പോ​സ്‌ത​ല​നും ആയിരുന്ന യാക്കോ​ബി​നെ ദുഷ്ടഭ​ര​ണാ​ധി​കാ​രി​യായ ഹെരോദ്‌ കൊന്നു​ക​ളഞ്ഞു. യാക്കോ​ബി​ന്റെ മരണം ജൂതന്മാ​രെ സന്തോ​ഷി​പ്പി​ച്ചെന്നു കണ്ട്‌ ഹെരോദ്‌ പത്രോ​സി​നെ​യും അറസ്റ്റു ചെയ്യാൻ ഉത്തരവി​ട്ടു. ചങ്ങലക​ളാൽ ബന്ധിച്ച്‌ പത്രോ​സി​നെ ജയിലി​ലാ​ക്കി. രക്ഷപ്പെ​ടാ​തി​രി​ക്കാൻ കാവലും ഏർപ്പെ​ടു​ത്തി. പത്രോ​സി​നെ തടവി​ലാ​ക്കു​മെ​ന്നും കൊന്നു​ക​ള​യു​മെ​ന്നും സ്വർഗ​ത്തി​ലേക്കു പോകു​ന്ന​തി​നു മുമ്പ്‌ യേശു മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രു​ന്നു. പത്രോസ്‌ ജയിലി​ലാ​യ​പ്പോൾ ആ പ്രവച​ന​മാ​ണു നിറ​വേ​റു​ന്ന​തെന്ന്‌ അദ്ദേഹം ചിന്തി​ച്ചു​കാ​ണു​മോ?

എന്നാൽ അന്നു സംഭവി​ച്ചത്‌ ഇതാണ്‌: രാത്രി വളരെ വൈകി​യ​പ്പോൾ യഹോ​വ​യു​ടെ ഒരു ദൂതൻ പെട്ടെന്നു പ്രത്യ​ക്ഷ​നാ​യി. എന്നിട്ട്‌ പത്രോ​സി​നെ ഉറക്കത്തിൽനിന്ന്‌ ഉണർത്തി, ചങ്ങല​യെ​ല്ലാം അഴിച്ച്‌ ജയിലി​നു വെളി​യിൽ കൊണ്ടു​വന്നു. കാവൽക്കാ​രെ കടന്ന്‌ ഒരു വലിയ കവാട​ത്തി​ലൂ​ടെ​യാണ്‌ അവർ തെരു​വിൽ എത്തിയത്‌. കിട്ടിയ അവസരം മുതലാ​ക്കി എങ്ങോ​ട്ടെ​ങ്കി​ലും രക്ഷപ്പെ​ട്ടേ​ക്കാ​മെന്നു പത്രോസ്‌ ചിന്തി​ച്ചോ? ഇല്ല. പകരം തന്റെ സഹോ​ദ​രങ്ങൾ യഹോ​വയെ ആരാധി​ക്കാ​നും പ്രാർഥി​ക്കാ​നും കൂടി​വ​ന്നി​രുന്ന വീട്ടി​ലേ​ക്കാണ്‌ അദ്ദേഹം പോയത്‌. പത്രോ​സി​നെ കണ്ടപ്പോൾ അവർക്ക്‌ എത്ര സന്തോ​ഷ​വും പ്രോ​ത്സാ​ഹ​ന​വും തോന്നി​ക്കാ​ണും!

“നിന്റെ സഹോ​ദ​ര​ങ്ങളെ ബലപ്പെ​ടു​ത്തണം” എന്നും “എന്റെ കുഞ്ഞാ​ടു​കളെ തീറ്റുക” എന്നും യേശു പറഞ്ഞതു പത്രോസ്‌ ഒരിക്ക​ലും മറന്നില്ല. (ലൂക്കോ. 22:32; യോഹ. 21:17) താൻ പോയി​ട​ത്തെ​ല്ലാം പത്രോസ്‌ ധൈര്യ​ത്തോ​ടെ സന്തോ​ഷ​വാർത്ത പ്രസം​ഗി​ച്ചു, സഹോ​ദ​ര​ങ്ങളെ ബലപ്പെ​ടു​ത്തി. പത്രോസ്‌ പൂർണ​നാ​യി​രു​ന്നില്ല. അദ്ദേഹ​ത്തി​നു തെറ്റു​ക​ളൊ​ക്കെ പറ്റിയി​ട്ടുണ്ട്‌. ഒരിക്കൽ ചില സഹോ​ദ​ര​ങ്ങളെ സന്തോ​ഷി​പ്പി​ക്കാ​നാ​യി സഭയി​ലുള്ള ചില​രോ​ടൊ​പ്പം ഭക്ഷണം കഴിക്കു​ന്നത്‌ അദ്ദേഹം നിറുത്തി. ഇതു കണ്ട്‌ മറ്റൊരു അപ്പോ​സ്‌തലൻ അദ്ദേഹത്തെ തിരു​ത്തി​യ​പ്പോൾ താഴ്‌മ​യോ​ടെ അദ്ദേഹം ആ തിരുത്തൽ സ്വീക​രി​ച്ചു. അതിൽനിന്ന്‌ പാഠം ഉൾക്കൊ​ണ്ടു. തുടർന്നും സഹോ​ദ​ര​ങ്ങ​ളെ​യെ​ല്ലാം പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെയ്‌തു. പിന്നീട്‌ ബൈബി​ളി​ന്റെ ഭാഗമാ​യി​ത്തീർന്ന രണ്ടു കത്തുക​ളും ദൈവ​പ്ര​ചോ​ദി​ത​നാ​യി അദ്ദേഹം എഴുതി. വർഷങ്ങ​ളോ​ളം വിശ്വ​സ്‌ത​മാ​യി യഹോ​വയെ സേവിച്ച അദ്ദേഹത്തെ പിന്നീടു ജയിലിൽ അടയ്‌ക്കു​ക​യും കൊന്നു​ക​ള​യു​ക​യും ചെയ്‌തു. എന്നാൽ അവസാ​നം​വരെ അദ്ദേഹ​ത്തി​ന്റെ വിശ്വാ​സ​വും ധൈര്യ​വും നഷ്ടപ്പെ​ട്ടില്ല. അതെ, താൻ ‘പാറ​പോ​ലെ’ ഉറപ്പു​ള്ള​വ​നാ​യി​ത്തീർന്നെന്നു പത്രോസ്‌ തന്റെ ജീവി​ത​ത്തി​ലൂ​ടെ തെളി​യി​ച്ചു!

ബൈബിൾവി​വ​രണം വായി​ക്കുക:

  • മത്തായി 16:18, 19

  • യോഹ​ന്നാൻ 1:40-42; 21:14-19

  • പ്രവൃ​ത്തി​കൾ 2:14-43; 5:17-42; 8:14-17, 25; 10:44-48; 12:1-17

  • ഗലാത്യർ 2:11-14

  • 1 പത്രോസ്‌ 5:13

  • 2 പത്രോസ്‌ 1:12-15

ചർച്ച ചെയ്യാൻ:

തന്റെ ജീവി​ത​ത്തി​ലെ ഈ ഒരു സമയത്ത്‌ പത്രോസ്‌ എങ്ങനെ​യെ​ല്ലാ​മാ​ണു ധൈര്യം കാണി​ച്ചത്‌?

ആഴത്തിൽ പഠിക്കാൻ

  1. 1. യേശു പത്രോ​സി​നു “സ്വർഗ​രാ​ജ്യ​ത്തി​ന്റെ താക്കോ​ലു​കൾ” നൽകി. പത്രോസ്‌ എങ്ങനെ​യാണ്‌ അവ ഉപയോ​ഗി​ച്ചത്‌? (മത്താ. 16:18, 19; ijwbq ലേഖനം 124 ഖ. 1-5) A

    പത്രോസ്‌ “സ്വർഗരാജ്യത്തിന്റെ താക്കോലുകൾ” ഉപയോഗിച്ച സ്ഥലങ്ങൾ കാണിക്കുന്ന ഭൂപടം.

    ചിത്രം A: പത്രോസ്‌ യരുശ​ലേ​മിൽ ജൂതന്മാ​രോ​ടും ശമര്യ​യിൽ ശമര്യ​ക്കാ​രോ​ടും കൈസ​ര്യ​യിൽ ജനതക​ളിൽപ്പെ​ട്ട​വ​രോ​ടും രാജ്യ​സ​ന്ദേശം അറിയിച്ചു

  2. 2. ജനതക​ളിൽപ്പെട്ട കൊർന്നേ​ല്യൊ​സി​നെ സന്ദർശി​ക്കു​ന്ന​തി​നു മുമ്പു​തന്നെ പത്രോ​സി​നു പക്ഷപാതം ഇല്ലായി​രു​ന്നു എന്നതിന്‌ എന്തു തെളി​വുണ്ട്‌? (പ്രവൃ. 10:5-7, 23; bt പേ. 69 ഖ. 1, അടിക്കു​റിപ്പ്‌) B

    ചിത്രം B: പുരാതന യോപ്പ സ്ഥിതി​ചെ​യ്‌തി​രുന്ന സ്ഥലം

  3. 3. പൗലോസ്‌ ഉപദേശം കൊടു​ത്ത​പ്പോൾ അതനു​സ​രിച്ച്‌ പത്രോസ്‌ വേണ്ട മാറ്റങ്ങൾ വരുത്തി​യെന്നു നമുക്ക്‌ എങ്ങനെ അറിയാം? (w17.04 പേ. 26-27 ഖ. 15-17)

  4. 4. പത്രോസ്‌ എന്തിനാ​ണു ബാബി​ലോ​ണി​ലേക്കു താമസം മാറി​യത്‌? (w14 1/15 പേ. 24 ഖ. 9)

നമുക്കുള്ള പാഠങ്ങൾ

  • യരുശ​ലേ​മിൽ കൂടിവന്ന വലി​യൊ​രു കൂട്ടം ആളുക​ളോ​ടു പത്രോസ്‌ ധൈര്യ​ത്തോ​ടെ​യും എന്നാൽ നയത്തോ​ടെ​യും സംസാ​രി​ച്ചു. ഏതെല്ലാം സാഹച​ര്യ​ങ്ങ​ളി​ലാ​ണു നമ്മൾ ധൈര്യ​വും നയവും കാണി​ക്കേ​ണ്ടത്‌?

  • പത്രോസ്‌ സഭയിൽ വലിയ ഉത്തരവാ​ദി​ത്വ​സ്ഥാ​നത്ത്‌ ആയിരു​ന്നെ​ങ്കി​ലും പൗലോസ്‌ കൊടുത്ത ഉപദേശം സ്വീക​രി​ച്ചു. നമുക്ക്‌ എങ്ങനെ പത്രോ​സി​നെ അനുക​രി​ക്കാം? C

    ചിത്രങ്ങൾ: ഒരു ദിവ്യാധിപത്യ നിർമാണപ്രവർത്തനത്തിൽ ഒരു ടീമിന്റെ ചുമതലയുള്ള ഒരു സഹോദരന്‌, വേണ്ട ഉപദേശം കൊടുക്കുന്നു. അടുത്ത രണ്ടു ചിത്രങ്ങളിൽ ഓരോ രംഗവും വെവ്വേറെ കാണിച്ചിരിക്കുന്നു. ടീമിന്റെ ചുമതലയുള്ള ഒരു സഹോദരൻ മറ്റു രണ്ടു സഹോദരന്മാരോടു ദേഷ്യത്തോടെ സംസാരിക്കുന്നു. തൊട്ടടുത്ത്‌ ജോലി ചെയ്‌തുകൊണ്ടിരുന്ന രണ്ടു സഹോദരന്മാർ അതു ശ്രദ്ധിക്കുന്നുണ്ട്‌. അവരുടെ സംഭാഷണം കേട്ട രണ്ടു സഹോദരന്മാർ പിന്നീട്‌ തിരുവെഴുത്തുകളിൽനിന്ന്‌ ദയയോടെ ഉപദേശം കൊടുത്തപ്പോൾ ആ സഹോദരൻ അതു സ്വീകരിക്കുന്നു.

    ചിത്രം C

  • ഈ വിവര​ണ​ത്തിൽ പത്രോസ്‌ കാണിച്ച ധൈര്യം വേറെ എങ്ങനെ​യും നിങ്ങൾക്ക്‌ അനുക​രി​ക്കാം?

വിശാ​ല​മാ​യി ചിന്തി​ക്കാൻ

  • ഈ വിവരണം യഹോ​വ​യെ​ക്കു​റിച്ച്‌ എന്നെ എന്താണു പഠിപ്പി​ക്കു​ന്നത്‌?

  • ഈ വിവരണം ഭൂമി​യെ​യും മനുഷ്യ​രെ​യും കുറി​ച്ചുള്ള യഹോ​വ​യു​ടെ ഉദ്ദേശ്യ​ങ്ങ​ളു​മാ​യി എങ്ങനെ ബന്ധപ്പെ​ട്ടി​രി​ക്കു​ന്നു?

  • ഈ അധ്യായം പഠിച്ചു​ക​ഴി​ഞ്ഞ​പ്പോൾ പത്രോസ്‌ സ്വർഗ​ത്തിൽ ക്രിസ്‌തു​വി​നോ​ടൊ​പ്പം ഭരിക്കു​മെ​ന്നുള്ള അറിവ്‌ നിങ്ങളെ സന്തോ​ഷി​പ്പി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

കൂടുതൽ അറിയാൻ

പേടി തോന്നു​മ്പോൾ നമുക്ക്‌ എങ്ങനെ പത്രോ​സി​നെ​പ്പോ​ലെ യഹോ​വ​യിൽ ആശ്രയി​ക്കാം?

അവരിൽനിന്ന്‌ പഠിക്കുക—പത്രോസ്‌ (6:48)

പ്രവൃത്തികൾ 10-ാം അധ്യാ​യ​ത്തി​ലെ വിവര​ണ​ത്തിൽനിന്ന്‌ കൂടുതൽ പാഠങ്ങൾ പഠിക്കാൻ ഇത്‌ ഉപയോ​ഗി​ക്കുക.

“ദൈവം പക്ഷപാ​ത​മു​ള്ള​വനല്ല” (വെബ്‌​സൈ​റ്റി​ലെ “ബൈബിൾപ​ഠനം രസകര​മാ​ക്കാം.”-wcgr)

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക