വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w26 മാർച്ച്‌ പേ. 20-25
  • ഉൾക്കാഴ്‌ച കാണി​ച്ചാൽ നിങ്ങൾ “വിജയി​ക്കും”

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഉൾക്കാഴ്‌ച കാണി​ച്ചാൽ നിങ്ങൾ “വിജയി​ക്കും”
  • വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2026
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • അഹങ്കാരം ഒഴിവാ​ക്കുക, താഴ്‌മ കാണി​ക്കു​ക
  • ദേഷ്യം ഒഴിവാ​ക്കുക, ശാന്തത കാണി​ക്കു​ക
  • പേടി ഒഴിവാ​ക്കുക, യഹോ​വ​യിൽ ആശ്രയി​ക്കു​ക
  • ഉൾക്കാഴ്‌ച നേടുക, അതു കാത്തു​സൂ​ക്ഷി​ക്കു​ക
  • ഒരു അടിമ​പ്പെൺകു​ട്ടി ധൈര്യ​ത്തോ​ടെ സംസാ​രി​ക്കു​ന്നു
    ധൈര്യത്തോടെ ദൈവത്തിന്റെകൂടെ നടക്കുക
  • യോദ്ധാവും ചെറിയ പെൺകുട്ടിയും
    ബൈബിൾ നൽകുന്ന ഗുണപാഠങ്ങൾ
  • സഹായമനഃസ്ഥിതിയുള്ള ഒരു ബാലിക
    2008 വീക്ഷാഗോപുരം
  • ആദ്യം അവൻ ദുശ്ശാ​ഠ്യം കാണിച്ചു, പിന്നെ അനുസ​രി​ച്ചു
    2012 വീക്ഷാഗോപുരം
കൂടുതൽ കാണുക
വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2026
w26 മാർച്ച്‌ പേ. 20-25

2026 മേയ്‌ 25-31

ഗീതം 135 യഹോ​വ​യു​ടെ സ്‌നേ​ഹ​ത്തോ​ടെ​യുള്ള അപേക്ഷ: ‘മകനേ, നീ ജ്ഞാനി​യാ​യി​രിക്ക’

ഉൾക്കാഴ്‌ച കാണി​ച്ചാൽ നിങ്ങൾ “വിജയി​ക്കും”

“എല്ലാ കാര്യ​ത്തി​ലും ഉൾക്കാഴ്‌ച കാണി​ക്കു​ന്നവൻ വിജയി​ക്കും.”—സുഭാ. 16:20.

ഉദ്ദേശ്യം

ബുദ്ധി​മു​ട്ടു നിറഞ്ഞ സാഹച​ര്യ​ങ്ങളെ വിജയ​ക​ര​മാ​യി നേരി​ടാൻ ഉൾക്കാഴ്‌ച കാണി​ക്കു​ന്നത്‌ എങ്ങനെ സഹായി​ക്കു​മെന്നു നോക്കും.

1-2. എന്താണ്‌ ഉൾക്കാഴ്‌ച, അതു നമ്മളെ എങ്ങനെ സഹായി​ക്കും?

എപ്പോ​ഴെ​ങ്കി​ലും അർഹി​ക്കുന്ന ബഹുമാ​നം കിട്ടാ​തെ​പോ​യ​താ​യി നിങ്ങൾക്കു തോന്നി​യി​ട്ടു​ണ്ടോ? നിങ്ങളെ ആരെങ്കി​ലും തെറ്റി​ദ്ധ​രി​ക്കു​ക​യോ വേദനി​പ്പി​ക്കു​ക​യോ ചെയ്‌തി​ട്ടു​ണ്ടോ? പേടി തോന്നുന്ന ഒരു സാഹച​ര്യ​ത്തി​ലൂ​ടെ നിങ്ങൾ കടന്നു​പോ​യി​ട്ടു​ണ്ടോ? ഉണ്ടെങ്കിൽ ഈ സാഹച​ര്യ​ങ്ങ​ളി​ലൊ​ന്നും നല്ല രീതി​യിൽ പ്രതി​ക​രി​ക്കാൻ അത്ര എളുപ്പ​മ​ല്ലെന്ന്‌ നിങ്ങൾ മനസ്സി​ലാ​ക്കി​യി​ട്ടു​ണ്ടാ​കും. എന്നാൽ ഇതു​പോ​ലെ​യുള്ള സന്ദർഭ​ങ്ങ​ളിൽ നമ്മളെ സഹായി​ക്കുന്ന ഒരു ഗുണ​ത്തെ​ക്കു​റിച്ച്‌ തിരു​വെ​ഴു​ത്തു​കൾ പറയുന്നു; അതാണ്‌ ഉൾക്കാഴ്‌ച.

2 ഉൾക്കാഴ്‌ച എന്നത്‌ പുറമേ കാണു​ന്ന​തിന്‌ അപ്പുറ​ത്തേക്ക്‌ നോക്കാ​നുള്ള ഒരാളു​ടെ കഴിവാണ്‌. ഒരു കാര്യം എന്തു​കൊ​ണ്ടാ​യി​രി​ക്കാം സംഭവി​ച്ചത്‌, അല്ലെങ്കിൽ ഒരാൾ ഒരു പ്രത്യേ​ക​വി​ധ​ത്തിൽ ഇടപെ​ട്ടത്‌ എന്തു​കൊ​ണ്ടാ​യി​രി​ക്കാം എന്നൊക്കെ മനസ്സി​ലാ​ക്കാൻ അതു സഹായി​ക്കും. അങ്ങനെ ഉൾക്കാഴ്‌ച കാണി​ക്കു​മ്പോൾ ജ്ഞാന​ത്തോ​ടെ​യും വകതി​രി​വോ​ടെ​യും പ്രവർത്തി​ക്കാൻ നമുക്കു കഴിയും. ഉദാഹ​ര​ണ​ത്തിന്‌, ‘നാവിനെ’ നിയ​ന്ത്രി​ക്കാ​നും എപ്പോ​ഴാണ്‌ ‘മിണ്ടാ​തി​രി​ക്കേ​ണ്ടത്‌’ എന്നു മനസ്സി​ലാ​ക്കാ​നും ഉൾക്കാഴ്‌ച നമ്മളെ സഹായി​ക്കും. (സുഭാ. 10:19; സങ്കീ. 4:4) ദേഷ്യം വരു​മ്പോൾ അതു നിയ​ന്ത്രി​ക്കാ​നും മറ്റുള്ള​വ​രോട്‌ ക്ഷമിക്കാ​നും അതു സഹായി​ക്കും. ഇനി, ഉൾക്കാ​ഴ്‌ച​യുള്ള ഒരാൾക്ക്‌ ഉപദേ​ശ​മോ തിരു​ത്ത​ലോ സ്വീക​രി​ക്കാ​നും എളുപ്പ​മാ​യി​രി​ക്കും. (സുഭാ. 19:20) ഇത്തരത്തിൽ നമ്മൾ ഉൾക്കാഴ്‌ച കാണി​ക്കു​ന്നെ​ങ്കിൽ അത്‌ യഹോ​വയെ സന്തോ​ഷി​പ്പി​ക്കു​മെന്നു മാത്രമല്ല നമുക്കു​ത​ന്നെ​യും നമുക്കു ചുറ്റു​മു​ള്ള​വർക്കും പ്രയോ​ജ​ന​വും ചെയ്യും. പ്രത്യേ​കിച്ച്‌, പെട്ടെന്നു പൊട്ടി​ത്തെ​റി​ക്കാ​നോ വികാ​രങ്ങൾ നിയ​ന്ത്രി​ക്കാ​നോ ബുദ്ധി​മു​ട്ടു തോന്നുന്ന സാഹച​ര്യ​ങ്ങ​ളിൽ ഈ ഗുണം കൂടുതൽ ഉപകാ​ര​പ്പെ​ടും. ഉൾക്കാഴ്‌ച എങ്ങനെ​യാണ്‌ താഴ്‌മ​യോ​ടി​രി​ക്കാ​നും ശാന്തത കൈവി​ടാ​തി​രി​ക്കാ​നും യഹോ​വ​യിൽ പൂർണ​മാ​യി ആശ്രയി​ക്കാ​നും സഹായി​ക്കു​ന്ന​തെന്ന്‌ മൂന്നു ബൈബിൾ ഉദാഹ​ര​ണ​ങ്ങ​ളി​ലൂ​ടെ നമുക്ക്‌ ഇപ്പോൾ നോക്കാം.

അഹങ്കാരം ഒഴിവാ​ക്കുക, താഴ്‌മ കാണി​ക്കു​ക

3. ആരായി​രു​ന്നു നയമാൻ?

3 നമ്മൾ ശരിക്കും വിജയി​ക്ക​ണ​മെ​ങ്കിൽ അഹങ്കാരം ഒഴിവാ​ക്കേ​ണ്ട​തുണ്ട്‌. (1 പത്രോ. 5:5) ഉൾക്കാഴ്‌ച അതിനു സഹായി​ക്കും. എങ്ങനെ? നയമാന്റെ മാതൃക നോക്കുക. ഇസ്രാ​യേ​ലിന്‌ വടക്കുള്ള സിറിയ എന്ന രാജ്യ​ത്താണ്‌ അദ്ദേഹം ജീവി​ച്ചി​രു​ന്നത്‌. നയമാൻ ഒരു പ്രമുഖ വ്യക്തി​യാ​യി​രു​ന്നു, സിറിയൻ സൈന്യ​ത്തി​ന്റെ അധിപൻ. എന്നാൽ അദ്ദേഹം കുഷ്‌ഠ​രോ​ഗ​ത്താൽ വല്ലാതെ കഷ്ടപ്പെ​ടു​ക​യാ​യി​രു​ന്നു.—2 രാജാ. 5:1.

4. അടിമ​പ്പെൺകു​ട്ടി​യു​ടെ വാക്കു​ക​ളോട്‌ നയമാൻ പ്രതി​ക​രിച്ച വിധം അദ്ദേഹം ജ്ഞാനി​യാ​ണെന്ന്‌ കാണി​ച്ചത്‌ എങ്ങനെ?

4 നയമാന്റെ ഭാര്യക്ക്‌ സഹായ​ത്തി​നാ​യി ഇസ്രാ​യേ​ല്യ​യായ ഒരു അടിമ​പ്പെൺകു​ട്ടി ഉണ്ടായി​രു​ന്നു. നയമാന്റെ രോഗം മാറ്റാൻ കഴിവുള്ള ഒരു പ്രവാ​ചകൻ ഇസ്രാ​യേ​ലിൽ ഉണ്ടെന്ന്‌ ആ പെൺകു​ട്ടി നയമാന്റെ ഭാര്യ​യോട്‌ പറഞ്ഞു. (2 രാജാ. 5:2, 3) എന്നാൽ അതു കേട്ട​പ്പോൾ ‘ശത്രു​രാ​ജ്യ​ത്തു​നിന്ന്‌ വന്ന നിസ്സാ​ര​യായ ഈ അടിമ​പ്പെൺകു​ട്ടി എനിക്കു ഗുണം ചെയ്യുന്ന എന്തു കാര്യം പറയാ​നാണ്‌’ എന്നു വേണ​മെ​ങ്കിൽ നയമാന്‌ ചിന്തി​ക്കാ​മാ​യി​രു​ന്നു. പക്ഷേ അവളുടെ വാക്കുകൾ അഹങ്കാ​ര​ത്തോ​ടെ തള്ളിക്ക​ള​യു​ന്ന​തി​നു പകരം നയമാൻ അതെക്കു​റിച്ച്‌ ചിന്തിച്ചു, താഴ്‌മ​യോ​ടെ ആ വാക്കുകൾ ഗൗരവ​മാ​യി എടുത്തു. തന്റെ രോഗം മാറു​ന്ന​തി​നാ​യി ഇസ്രാ​യേ​ലി​ലേക്കു പോകാൻ സിറിയൻ രാജാ​വിൽനിന്ന്‌ അദ്ദേഹം അനുവാ​ദ​വും വാങ്ങി.—2 രാജാ. 5:4, 5.

5. ഇസ്രാ​യേ​ലിൽ എത്തിയ​പ്പോൾ നയമാന്‌ എന്താണ്‌ സംഭവി​ച്ചത്‌?

5 തന്റെ കുഷ്‌ഠം സുഖ​പ്പെ​ടു​മെന്ന പ്രതീ​ക്ഷ​യോ​ടെ നയമാൻ ഇസ്രാ​യേൽ രാജാ​വായ യഹോ​രാ​മി​ന്റെ കൊട്ടാ​ര​ത്തി​ലെത്തി. എന്നാൽ അദ്ദേഹത്തെ കണ്ടപ്പോൾ, സിറിയൻ രാജാവ്‌ താനു​മാ​യി വഴക്കി​നു​വ​രാൻ ശ്രമി​ക്കു​ക​യാ​ണെന്ന്‌ യഹോ​രാം ചിന്തിച്ചു. എലീശ പ്രവാ​ചകൻ അതെക്കു​റിച്ച്‌ കേട്ട​പ്പോൾ നയമാനെ തന്റെ അടു​ത്തേക്ക്‌ അയയ്‌ക്കാൻ രാജാ​വി​നോ​ടു പറഞ്ഞു. (2 രാജാ. 5:6-9) എന്നാൽ നയമാൻ പ്രതീ​ക്ഷി​ച്ച​തു​പോ​ലെ​യൊ​ന്നു​മല്ല പിന്നീട്‌ കാര്യങ്ങൾ നടന്നത്‌. നയമാനെ സ്വീക​രി​ക്കാ​നോ അദ്ദേഹ​ത്തോട്‌ സംസാ​രി​ക്കാ​നോ എലീശ പ്രവാ​ചകൻ വീടിന്‌ പുറ​ത്തേ​ക്കു​പോ​ലും വന്നില്ല. പകരം സുഖ​പ്പെ​ടു​ന്ന​തി​നാ​യി നയമാൻ എന്താണ്‌ ചെയ്യേ​ണ്ട​തെന്ന്‌ ഒരു ദൂതനെ അയച്ചു​കൊണ്ട്‌ പറയുക മാത്ര​മാണ്‌ ചെയ്‌തത്‌.—2 രാജാ. 5:10.

6. (എ) ദൂതന്റെ നിർദേ​ശ​ങ്ങ​ളോട്‌ നയമാൻ അഹങ്കാ​ര​ത്തോ​ടെ പ്രതി​ക​രി​ച്ചത്‌ എന്തു​കൊ​ണ്ടാ​യി​രി​ക്കാം? (ബി) നയമാന്റെ ഭൃത്യ​ന്മാർ ഉൾക്കാഴ്‌ച കാണി​ച്ചത്‌ എങ്ങനെ, എന്തായി​രു​ന്നു ഫലം? (2 രാജാ​ക്ക​ന്മാർ 5:13, 14)

6 നയമാൻ ആദ്യം എലീശ​യു​ടെ ദൂതൻ പറഞ്ഞ കാര്യ​ങ്ങ​ളോട്‌ നല്ല രീതി​യി​ലല്ല പ്രതി​ക​രി​ച്ചത്‌. അദ്ദേഹം ‘ദേഷ്യം സഹിക്കാൻ വയ്യാതെ തിരികെ പോയി.’ (2 രാജാ. 5:11, 12) എന്തു​കൊ​ണ്ടാണ്‌ അദ്ദേഹം അങ്ങനെ പ്രതി​ക​രി​ച്ചത്‌? ഉയർന്ന ഒരു സൈനിക ഉദ്യോ​ഗ​സ്ഥ​നായ തനിക്ക്‌ കിട്ടേണ്ട ബഹുമാ​നം എലീശ തന്നില്ല എന്ന്‌ അദ്ദേഹം ചിന്തി​ച്ചു​കാ​ണും. കൂടാതെ എലീശ​യു​ടെ നിർദേ​ശങ്ങൾ കേട്ട​പ്പോൾ അതു സിറി​യ​യോ​ടുള്ള അനാദ​ര​വാ​യും അദ്ദേഹ​ത്തി​നു തോന്നി​യി​ട്ടു​ണ്ടാ​കും. എന്തുത​ന്നെ​യാ​ണെ​ങ്കി​ലും സുഖ​പ്പെ​ടാ​നുള്ള ആഗ്രഹം വേണ്ടെ​ന്നു​വെച്ച്‌ അദ്ദേഹം വീട്ടി​ലേക്കു തിരി​കെ​പ്പോ​കാൻ തീരു​മാ​നി​ച്ചു. എന്നാൽ അദ്ദേഹ​ത്തി​ന്റെ ഭൃത്യ​ന്മാർ ഉൾക്കാഴ്‌ച കാണി​ച്ചു​കൊണ്ട്‌ ഒന്നുകൂ​ടി ചിന്തി​ക്കാൻ അദ്ദേഹ​ത്തോ​ടു യാചിച്ചു. അപ്പോൾ നയമാൻ തന്റെ അഹങ്കാരം മാറ്റി​വെച്ച്‌ എലീശ​യു​ടെ നിർദേ​ശങ്ങൾ താഴ്‌മ​യോ​ടെ അനുസ​രി​ച്ചു. അങ്ങനെ അദ്ദേഹം സുഖ​പ്പെ​ടു​ക​യും ചെയ്‌തു!—2 രാജാ​ക്ക​ന്മാർ 5:13, 14 വായി​ക്കുക.

7. നയമാന്റെ അനുഭ​വ​ത്തിൽനിന്ന്‌ നമ്മൾ എന്താണ്‌ പഠിക്കു​ന്നത്‌? (സുഭാ​ഷി​തങ്ങൾ 22:4) (ചിത്ര​ങ്ങ​ളും കാണുക.)

7 നമുക്ക്‌ എന്തു പഠിക്കാം? നമ്മൾ ഒരു കാര്യത്തെ വീക്ഷി​ക്കുന്ന വിധം എപ്പോ​ഴും ശരിയാ​യി​രി​ക്ക​ണ​മെ​ന്നില്ല. അതു​കൊണ്ട്‌ നമ്മൾ ഒരു കാര്യം ചെയ്യു​ന്ന​തി​നു മുമ്പ്‌ നന്നായി ചിന്തി​ച്ചു​കൊണ്ട്‌ ഉൾക്കാഴ്‌ച കാണി​ക്കണം. നമ്മുടെ തീരു​മാ​ന​ങ്ങളെ നിയ​ന്ത്രി​ക്കാൻ വികാ​ര​ങ്ങളെ അനുവ​ദി​ക്കാ​തി​രി​ക്കു​മ്പോ​ഴും നമ്മൾ ഉൾക്കാഴ്‌ച കാണി​ക്കു​ക​യാ​യി​രി​ക്കും. ഇനി താഴ്‌മ​യോ​ടെ​യി​രി​ക്കാ​നും ഉൾക്കാഴ്‌ച ഒരാളെ സഹായി​ക്കും. എന്നു പറഞ്ഞാൽ, നമുക്ക്‌ എല്ലാ കാര്യ​ങ്ങ​ളും അറിയി​ല്ലെന്ന്‌ നമ്മൾ അംഗീ​ക​രി​ക്കും. ചില​പ്പോൾ ഒരു കാര്യം നന്നായി മനസ്സി​ലാ​ക്കാൻ നമുക്കു മറ്റുള്ള​വ​രു​ടെ, പ്രത്യേ​കിച്ച്‌ യഹോ​വ​യു​ടെ സഹായം വേണ്ടി​വ​ന്നേ​ക്കാം. നയമാൻ അതുവരെ യഹോ​വ​യു​ടെ ഒരു ആരാധ​ക​ന​ല്ലാ​യി​രു​ന്നു. എന്നിട്ടും ഇസ്രാ​യേ​ല്യ​യായ അടിമ​പ്പെൺകു​ട്ടി​യു​ടെ​യും തന്റെ ഭൃത്യ​ന്മാ​രു​ടെ​യും, ഏറ്റവും പ്രധാ​ന​മാ​യി യഹോ​വ​യു​ടെ പ്രതി​നി​ധി​യായ എലീശ​യു​ടെ​യും വാക്കുകൾ താഴ്‌മ​യോ​ടെ ശ്രദ്ധി​ച്ചു​കൊണ്ട്‌ അദ്ദേഹം ഒരു പരിധി​വരെ ഉൾക്കാഴ്‌ച കാണിച്ചു. നയമാന്‌ തന്റെ അഹങ്കാരം മാറ്റി​വെ​ക്കാൻ കഴിഞ്ഞു. അങ്ങനെ വിജയ​ത്തി​ലേക്കു നയിക്കുന്ന ഒരു തീരു​മാ​ന​മെ​ടു​ക്കാ​നും അദ്ദേഹ​ത്തി​നാ​യി. അതു​കൊണ്ട്‌ നമ്മൾ ഒരു കാര്യം പറയു​ന്ന​തി​നോ ചെയ്യു​ന്ന​തി​നോ മുമ്പ്‌ ഒന്നു നിറുത്തി ചിന്തി​ക്കേ​ണ്ട​തുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, നമുക്ക്‌ അംഗീ​ക​രി​ക്കാൻ പറ്റാത്ത ഒരു ഉപദേശം ഒരാൾ ബൈബി​ളിൽനിന്ന്‌ കാണി​ച്ചു​ത​രു​ക​യോ അല്ലെങ്കിൽ നമുക്കു പൂർണ​മാ​യും മനസ്സി​ലാ​കാത്ത ഒരു നിർദേശം ലഭിക്കു​ക​യോ ചെയ്യു​ന്നെ​ന്നി​രി​ക്കട്ടെ. നമ്മൾ അതി​നോ​ടു പ്രതി​ക​രി​ക്കാൻപോ​കുന്ന വിധം നമ്മുടെ ഉള്ളിൽ താഴ്‌മ​യു​ണ്ടെ​ന്നാ​ണോ അഹങ്കാ​ര​മു​ണ്ടെ​ന്നാ​ണോ കാണി​ക്കുക എന്ന്‌ ഒന്നു ചിന്തി​ക്കാ​നാ​കും.—സുഭാ​ഷി​തങ്ങൾ 22:4 വായി​ക്കുക.

ചിത്രങ്ങൾ: മറ്റുള്ളവർ പറയുന്നത്‌ താഴ്‌മയോടെ കേട്ടുകൊണ്ട്‌ ഒരു സഹോദരൻ ഉൾക്കാഴ്‌ച കാണിക്കുന്നു. 1. ആ സഹോദരന്‌ “വായിക്കുന്നതിലും പഠിപ്പിക്കുന്നതിലും അർപ്പിതരായിരിക്കുക” എന്ന ലഘുപത്രിക ഉപയോഗിച്ചുകൊണ്ട്‌ ഒരു യുവസഹോദരൻ ഉപദേശം കൊടുക്കുമ്പോൾ അദ്ദേഹം അതു ശ്രദ്ധിക്കുന്നു. 2. പ്രായമുള്ള ഒരു സഹോദരി സഭയിലെ കാർട്ട്‌ സാക്ഷീകരണത്തിനായുള്ള ക്രമീകരണങ്ങളെക്കുറിച്ച്‌ പറയുമ്പോൾ സഹോദരൻ ശ്രദ്ധിച്ചുകേൾക്കുന്നു. 3. തന്റെ ടാബിൽ JW പ്രക്ഷേപണം കാണുന്ന ആ സഹോദരൻ അതു ശ്രദ്ധിച്ചുകേൾക്കുന്നു.

നമുക്ക്‌ ഒരു ഉപദേശം കിട്ടു​മ്പോ​ഴോ മറ്റുള്ളവർ ഒരു പ്രശ്‌നം പറയു​മ്പോ​ഴോ ദൈവ​ത്തി​ന്റെ സംഘട​ന​യിൽനിന്ന്‌ ഒരു നിർദേശം ലഭിക്കു​മ്പോ​ഴോ നമ്മൾ നയമാ​നെ​പ്പോ​ലെ താഴ്‌മ​യോ​ടെ ശ്രദ്ധി​ക്കണം (7-ാം ഖണ്ഡിക കാണുക)


ദേഷ്യം ഒഴിവാ​ക്കുക, ശാന്തത കാണി​ക്കു​ക

8. ശാന്തത​യോ​ടി​രി​ക്കാൻ നമുക്കു ബുദ്ധി​മു​ട്ടു തോന്നു​ന്നത്‌ എപ്പോ​ഴാ​യി​രി​ക്കാം?

8 നമ്മളെ അസ്വസ്ഥ​പ്പെ​ടു​ത്തുന്ന ഒരു സാഹച​ര്യ​മു​ണ്ടാ​കു​മ്പോൾ ദേഷ്യ​ത്തോ​ടെ പ്രതി​ക​രി​ക്കു​ന്ന​തി​നു പകരം ശാന്തരാ​യി​രി​ക്കാൻ ഉൾക്കാഴ്‌ച നമ്മളെ സഹായി​ക്കും. എന്നാൽ അത്‌ എപ്പോ​ഴും അത്ര എളുപ്പമല്ല എന്നതു ശരിയാണ്‌. കാരണം മറ്റുള്ളവർ നമ്മളോട്‌ ദയയി​ല്ലാ​തെ സംസാ​രി​ക്കു​മ്പോ​ഴോ അനീതി​യോ​ടെ പെരു​മാ​റു​മ്പോ​ഴോ നമുക്കു വിഷമം തോന്നി​യേ​ക്കാം. (എഫെ. 4:26) ദാവീ​ദും അബീഗ​യി​ലും സംഘർഷം നിറഞ്ഞ ഒരു സാഹച​ര്യ​ത്തിൽ എങ്ങനെ​യാണ്‌ ഉൾക്കാഴ്‌ച കാണി​ച്ച​തെന്ന്‌ നമുക്കു നോക്കാം.

9. ദാവീ​ദി​ന്റെ അപേക്ഷ​യോട്‌ നാബാൽ പ്രതി​ക​രി​ച്ചത്‌ എങ്ങനെ​യാണ്‌?

9 ഇതാണ്‌ സാഹച​ര്യം: ദാവീ​ദും കൂടെ​യു​ള്ള​വ​രും പാരാൻ വിജന​ഭൂ​മി​യിൽ അഭയാർഥി​ക​ളാ​യി കഴിയു​ക​യാണ്‌. (1 ശമു. 25:1) അവി​ടെ​യാ​യി​രു​ന്ന​പ്പോൾ നാബാൽ എന്നൊരു ധനിക​നായ വ്യക്തി​യു​ടെ ആട്ടിൻപ​റ്റ​ത്തെ​യും ഇടയന്മാ​രെ​യും അവർ സംരക്ഷി​ക്കു​മാ​യി​രു​ന്നു. (1 ശമു. 25:15, 16) അങ്ങനെ​യി​രി​ക്കെ ആടുക​ളു​ടെ രോമം കത്രി​ക്കുന്ന സമയം വന്നപ്പോൾ നാബാ​ലി​നെ ആശംസ അറിയി​ക്കാ​നും ആദര​വോ​ടെ കുറച്ച്‌ ഭക്ഷണം ചോദി​ക്കാ​നും വേണ്ടി ദാവീദ്‌ തന്റെ കൂടെ​യുള്ള പുരു​ഷ​ന്മാ​രെ അദ്ദേഹ​ത്തി​ന്റെ അടു​ത്തേക്ക്‌ അയച്ചു. (1 ശമു. 25:6-8) എന്നാൽ ദാവീ​ദും പുരു​ഷ​ന്മാ​രും തനിക്കു ചെയ്‌തു​തന്ന ഉപകാ​ര​ത്തോട്‌ നാബാൽ ഒരു നന്ദിയും കാണി​ച്ചില്ല. പകരം അയാൾ വന്നവ​രോട്‌ വളരെ പരുഷ​മാ​യി ഇടപെട്ടു. ദാവീ​ദി​നെ​യും കൂടെ​യു​ള്ള​വ​രെ​യും അപമാ​നി​ക്കുന്ന രീതി​യിൽ സംസാ​രി​ക്കു​ക​പോ​ലും ചെയ്‌തു.—1 ശമു. 25:10, 11.

10. ദാവീ​ദും അബീഗ​യി​ലും എങ്ങനെ​യാണ്‌ ഉൾക്കാഴ്‌ച കാണി​ച്ചത്‌? (1 ശമുവേൽ 25:32, 33) (ചിത്ര​വും കാണുക.)

10 നിങ്ങളാ​യി​രു​ന്നു ദാവീ​ദി​ന്റെ സ്ഥാന​ത്തെ​ങ്കിൽ നിങ്ങൾക്ക്‌ അപ്പോൾ എന്തു തോന്നു​മാ​യി​രു​ന്നു? ദാവീ​ദിന്‌ വളരെ​യ​ധി​കം ദേഷ്യം തോന്നി​യ​തിൽ അത്ഭുത​മൊ​ന്നു​മില്ല. ശരിക്കും പറഞ്ഞാൽ നാബാ​ലി​നെ കൊല്ലാ​നുള്ള ദേഷ്യം ദാവീ​ദി​നു​ണ്ടാ​യി​രു​ന്നു. (1 ശമു. 25:13, 21, 22) അതുതന്നെ ചെയ്യാൻ ദാവീദ്‌ പോകു​മ്പോ​ഴാണ്‌ നാബാ​ലി​ന്റെ വിവേ​ക​മുള്ള ഭാര്യ അബീഗ​യിൽ ദാവീ​ദി​നെ തടഞ്ഞത്‌. എങ്ങനെ​യാണ്‌ അബീഗ​യിൽ ഉൾക്കാഴ്‌ച കാണി​ച്ചത്‌? അങ്ങേയറ്റം ദേഷ്യ​ത്തോ​ടെ ദാവീദ്‌ പ്രതി​ക​രി​ച്ചെ​ങ്കി​ലും അദ്ദേഹം ശരിക്കും നല്ലൊരു മനുഷ്യ​നാ​ണെന്ന്‌ അവൾ മനസ്സി​ലാ​ക്കി. അതു​കൊണ്ട്‌ അബീഗ​യിൽ ഉദാര​മാ​യി സമ്മാനങ്ങൾ കൊടു​ക്കു​ക​യും താഴ്‌മ​യോ​ടെ ചില നല്ല ഉപദേ​ശങ്ങൾ നൽകു​ക​യും ചെയ്‌തു​കൊണ്ട്‌ ദാവീ​ദി​ന്റെ ദേഷ്യം തണുപ്പി​ക്കാൻ ശ്രമിച്ചു. (1 ശമു. 25:18, 23-31) ദാവീ​ദും ഉൾക്കാഴ്‌ച കാണിച്ചു. യഹോ​വ​യു​ടെ വീക്ഷണ​മാണ്‌ അബീഗ​യി​ലി​ന്റെ വാക്കു​ക​ളിൽ കാണു​ന്ന​തെന്ന്‌ ദാവീദ്‌ മനസ്സി​ലാ​ക്കി. അങ്ങനെ ആ വാക്കു​കൾക്ക്‌ ശ്രദ്ധ കൊടു​ത്ത​തു​കൊണ്ട്‌ ദാവീ​ദി​നു ശാന്തനാ​കാ​നും ഗുരു​ത​ര​മായ ഒരു തെറ്റ്‌ ഒഴിവാ​ക്കാ​നും കഴിഞ്ഞു.—1 ശമുവേൽ 25:32, 33 വായി​ക്കുക.

അബീഗയിൽ മുട്ടുകുത്തിനിന്ന്‌ ദാവീദിനോടു അപേക്ഷിക്കുമ്പോൾ അദ്ദേഹം അതു ശ്രദ്ധിച്ചുകേൾക്കുന്നു. ദാവീദിന്റെ ആളുകൾ അടുത്തുനിന്ന്‌ നിരീക്ഷിക്കുന്നു. അബീഗയിലിന്റെ ദാസർ ഒരുപാട്‌ സമ്മാനങ്ങൾ പിടിച്ചുകൊണ്ട്‌ പുറകിലായി നിൽക്കുന്നു.

സംഘർഷം നിറഞ്ഞ ഒരു സാഹച​ര്യ​ത്തിൽ ദാവീ​ദും അബീഗ​യി​ലും ഉൾക്കാഴ്‌ച കാണി​ച്ച​തു​കൊണ്ട്‌ ഒരു ദുരന്തം ഒഴിവാ​ക്കാ​നാ​യി (10-ാം ഖണ്ഡിക കാണുക)


11. ദേഷ്യം തോന്നുന്ന സാഹച​ര്യ​ത്തിൽ ഉൾക്കാഴ്‌ച കാണി​ക്കു​ന്നത്‌ നമ്മളെ എങ്ങനെ സഹായി​ക്കും? (സുഭാ​ഷി​തങ്ങൾ 19:11)

11 നമുക്ക്‌ എന്തു പഠിക്കാം? ദേഷ്യം തോന്നാൻ ന്യായ​മായ കാരണങ്ങൾ ഉള്ളപ്പോ​ഴും ശാന്തമാ​യി പ്രതി​ക​രി​ക്കാൻ ഉൾക്കാഴ്‌ച സഹായി​ക്കും. ദേഷ്യ​ത്തോ​ടെ​യുള്ള നമ്മുടെ വാക്കു​ക​ളും പ്രവൃ​ത്തി​ക​ളും കാരണ​മു​ണ്ടാ​യേ​ക്കാ​വുന്ന കുഴപ്പ​ങ്ങ​ളെ​ക്കു​റിച്ച്‌ ഉൾക്കാ​ഴ്‌ച​യുള്ള ഒരാൾ ചിന്തി​ക്കും. (സുഭാ​ഷി​തങ്ങൾ 19:11 വായി​ക്കുക.) യഹോ​വ​യു​ടെ ചിന്ത എന്താ​ണെന്ന്‌ ദാവീ​ദി​നെ ഓർമി​പ്പി​ച്ച​പ്പോൾ അദ്ദേഹ​ത്തി​നു തന്റെ ദേഷ്യം നിയ​ന്ത്രി​ക്കാ​നാ​യി. നിങ്ങൾക്കും ഒരു സാഹച​ര്യ​ത്തിൽ അസ്വസ്ഥ​ത​യോ ദേഷ്യ​മോ ഉണ്ടാകു​ന്നെ​ങ്കിൽ ചിന്തി​ക്കാ​തെ പെട്ടെന്ന്‌ പ്രതി​ക​രി​ക്കാൻ തോന്നി​യാ​ലും അങ്ങനെ ചെയ്യരുത്‌. (യാക്കോ. 1:19) യഹോ​വ​യോട്‌ പ്രാർഥി​ക്കുക. എന്നിട്ട്‌ ആ കാര്യ​ത്തിൽ യഹോ​വ​യു​ടെ ചിന്ത എന്താ​ണെന്ന്‌ മനസ്സി​ലാ​ക്കാൻ സമയ​മെ​ടു​ക്കുക. അതു ശാന്തരാ​യി​രി​ക്കാൻ നിങ്ങളെ സഹായി​ച്ചേ​ക്കും.

12. ഉൾക്കാഴ്‌ച കാണി​ക്കാ​നും ശാന്തരാ​യി​രി​ക്കാ​നും മറ്റുള്ള​വർക്കു നമ്മളെ എങ്ങനെ സഹായി​ക്കാ​നാ​കും?

12 യഹോ​വ​യു​ടെ ചിന്ത മനസ്സി​ലാ​ക്കാൻ ദാവീ​ദി​നെ സഹായി​ക്കു​ന്ന​തിന്‌ യഹോവ അബീഗ​യി​ലി​നെ ഉപയോ​ഗി​ച്ചു. ഒരു കാര്യത്തെ ഉൾക്കാ​ഴ്‌ച​യോ​ടെ കാണാൻ നമ്മളെ സഹായി​ക്കു​ന്ന​തി​നും യഹോ​വ​യ്‌ക്കു മറ്റുള്ള​വരെ ഉപയോ​ഗി​ക്കാ​നാ​കും. അതു​കൊണ്ട്‌ നമ്മളെ ദേഷ്യം​പി​ടി​പ്പി​ക്കുന്ന ഒരു സംഭവം നടന്നാൽ അതി​നോ​ടു പ്രതി​ക​രി​ക്കു​ന്ന​തി​നു മുമ്പ്‌ പക്വത​യുള്ള ഒരു ക്രിസ്‌ത്യാ​നി​യോട്‌ സംസാ​രി​ക്കു​ന്നതു നല്ലതാ​യി​രി​ക്കും. യഹോ​വ​യു​ടെ വീക്ഷണം എന്താ​ണെന്നു മനസ്സി​ലാ​ക്കാൻ ആ വ്യക്തിക്കു നിങ്ങളെ സഹായി​ക്കാ​നാ​യേ​ക്കും. (സുഭാ. 12:15; 20:18) ഇനി, നമ്മുടെ ഒരു സുഹൃത്ത്‌ അത്തര​മൊ​രു സാഹച​ര്യ​ത്തി​ലൂ​ടെ​യാണ്‌ കടന്നു​പോ​കു​ന്ന​തെ​ങ്കിൽ നമുക്ക്‌ അബീഗ​യി​ലി​നെ അനുക​രി​ക്കാ​നാ​കു​മോ? ആ വിഷയ​ത്തിൽ യഹോ​വ​യു​ടെ വീക്ഷണം മനസ്സി​ലാ​ക്കാൻ നമുക്ക്‌ ആ സുഹൃ​ത്തി​നെ സഹായി​ക്കാ​നാ​കു​മോ? ഉൾക്കാഴ്‌ച കാണി​ക്കാ​നും ശാന്തരാ​യി​രി​ക്കാ​നും നമ്മൾ മറ്റുള്ള​വരെ സഹായി​ക്കു​മ്പോൾ യഹോവ ആ ശ്രമങ്ങളെ ഉറപ്പാ​യും അനു​ഗ്ര​ഹി​ക്കും.

പേടി ഒഴിവാ​ക്കുക, യഹോ​വ​യിൽ ആശ്രയി​ക്കു​ക

13. പേടി തോന്നു​മ്പോൾ ഉൾക്കാഴ്‌ച നമ്മളെ എങ്ങനെ​യാണ്‌ സഹായി​ക്കു​ന്നത്‌?

13 ചില​പ്പോ​ഴൊ​ക്കെ പേടി തോന്നുന്ന സാഹച​ര്യ​ങ്ങൾ നമുക്കു നേരി​ടേ​ണ്ടി​വ​ന്നേ​ക്കാം. എന്നാൽ അതെല്ലാം യഹോ​വ​യു​ടെ മഹത്തായ ശക്തിയു​മാ​യി താരത​മ്യം ചെയ്യു​മ്പോൾ എത്ര നിസ്സാ​ര​മാ​ണെന്നു മനസ്സി​ലാ​ക്കാൻ ഉൾക്കാഴ്‌ച നമ്മളെ സഹായി​ക്കും. (സങ്കീ. 27:1) ഏതൊരു സാഹച​ര്യ​ത്തെ​യും നേരി​ടാൻ, അത്‌ എത്ര പ്രതീ​ക്ഷ​യ​റ്റ​താ​ണെന്ന്‌ തോന്നി​യാ​ലും അതിനെ മറിക​ട​ക്കാൻ യഹോ​വ​യ്‌ക്കു സഹായി​ക്കാ​നാ​കും. യോന പ്രവാ​ച​കന്റെ ജീവിതം അതാണ്‌ നമ്മളെ പഠിപ്പി​ക്കു​ന്നത്‌. അദ്ദേഹം ഒരു ആത്മീയ​മ​നു​ഷ്യൻ ആയിരു​ന്നു. പക്ഷേ ബുദ്ധി​മു​ട്ടുള്ള ഒരു നിയമനം കിട്ടി​യ​പ്പോൾ അതിൽ വിജയി​ക്കാൻ അദ്ദേഹം കൂടുതൽ ഉൾക്കാഴ്‌ച കാണി​ക്കേ​ണ്ട​തു​ണ്ടാ​യി​രു​ന്നു.

14. യഹോവ കൊടുത്ത നിയമനം സ്വീക​രി​ക്കാൻ യോന​യ്‌ക്ക്‌ പേടി തോന്നി​യത്‌ എന്തു​കൊ​ണ്ടാ​യി​രി​ക്കാം?

14 പേടി തോന്നുന്ന ഒരു നിയമനം യോന​യ്‌ക്ക്‌ യഹോ​വ​യിൽനിന്ന്‌ കിട്ടി. നിനെ​വെ​യി​ലേക്ക്‌ ചെന്ന്‌ അവി​ടെ​യു​ള്ള​വരെ ന്യായ​വി​ധി സന്ദേശം അറിയി​ക്കുക എന്നതാ​യി​രു​ന്നു അത്‌. (യോന 1:1, 2) ആ നിയമനം നിങ്ങൾക്കാണ്‌ കിട്ടി​യി​രു​ന്ന​തെ​ങ്കിൽ നിങ്ങൾക്ക്‌ എന്തു തോന്നു​മാ​യി​രു​ന്നു? ഇസ്രാ​യേ​ലിൽനിന്ന്‌ അസീറി​യൻ നഗരമായ നിനെ​വെ​യിൽ എത്താൻ ഏതാണ്ട്‌ ഒരു മാസം നടക്കേ​ണ്ടി​വ​രും. ഇനി, അക്രമ​ത്തി​നും ക്രൂര​ത​യ്‌ക്കും പേരു​കേ​ട്ട​വ​രാ​യി​രു​ന്നു അസീറി​യ​ക്കാർ. ‘രക്തച്ചൊ​രി​ച്ചി​ലി​ന്റെ നഗരം’ എന്നു​പോ​ലും നിനെ​വെയെ വിളി​ച്ചി​ട്ടുണ്ട്‌. (നഹൂം 3:1, 7) അതു​കൊ​ണ്ടാ​യി​രി​ക്കാം ആ നിയമനം സ്വീക​രി​ക്കു​ന്ന​തി​നു പകരം ഓടി​പ്പോ​കാൻ യോന തീരു​മാ​നി​ച്ചത്‌.—യോന 1:3.

15. യഹോ​വ​യിൽ കൂടുതൽ ആശ്രയി​ക്കാൻ യോന​യ്‌ക്ക്‌ എങ്ങനെ​യാണ്‌ കഴിഞ്ഞത്‌? (യോന 2:6-9)

15 ഒരു കപ്പൽ കയറി നിനെ​വെ​യിൽനിന്ന്‌ ദൂരെ​പ്പോ​കാൻ ശ്രമിച്ച യോന​യു​ടെ ജീവൻ അപകട​ത്തി​ലാ​യി. എന്നാൽ യഹോവ യോനയെ അത്ഭുത​ക​ര​മാ​യി രക്ഷിച്ചു​കൊണ്ട്‌ തന്റെ മഹാശക്തി അദ്ദേഹത്തെ ഓർമി​പ്പി​ച്ചു. (യോന 1:15, 17) അങ്ങനെ യോന ഒരു പാഠം പഠിച്ചു. തന്റെ നിയമ​ന​ത്തി​ലെ പേടി​പ്പെ​ടു​ത്തുന്ന വശങ്ങളി​ലേക്കല്ല, ഏതൊരു അപകട​ത്തിൽനി​ന്നും തന്നെ രക്ഷിക്കാൻ കഴിവുള്ള യഹോ​വ​യി​ലേക്കു നോക്കാൻ യോന​യ്‌ക്കു കഴിഞ്ഞു. (യോന 2:6-9 വായി​ക്കുക.) അതു​കൊ​ണ്ടു​തന്നെ യഹോവ വീണ്ടും ഒരു അവസരം കൊടു​ത്ത​പ്പോൾ യോന മടിച്ചു​നിൽക്കാ​തെ ആ നിയമനം സ്വീക​രി​ച്ചു. യോന നിനെ​വെ​യി​ലേക്കു പോയി. അവിടെ അദ്ദേഹ​ത്തി​ന്റെ പ്രവർത്തനം വലി​യൊ​രു വിജയ​മാ​യി​രു​ന്നു.—യോന 3:5.

16. പേടി തോന്നുന്ന സാഹച​ര്യ​ങ്ങ​ളിൽ ഉൾക്കാഴ്‌ച നമ്മളെ എങ്ങനെ സഹായി​ക്കും? (സുഭാ​ഷി​തങ്ങൾ 29:25) (ചിത്ര​ങ്ങ​ളും കാണുക.)

16 നമുക്ക്‌ എന്തു പഠിക്കാം? മനുഷ്യ​രോ​ടുള്ള പേടി യഹോ​വയെ സേവി​ക്കു​ന്ന​തിൽനിന്ന്‌ നമ്മളെ പിന്നോ​ട്ടു വലിക്കാൻ നമ്മൾ ആഗ്രഹി​ക്കു​ന്നില്ല. (സുഭാ​ഷി​തങ്ങൾ 29:25 വായി​ക്കുക.) തന്റെ ജീവി​ത​ത്തി​ലു​ണ്ടായ സംഭവ​ങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തി​ച്ചു​കൊണ്ട്‌ യോന ഉൾക്കാഴ്‌ച കാണി​ച്ച​പ്പോൾ നിയമ​ന​ത്തി​ലെ ബുദ്ധി​മു​ട്ടു​ക​ളി​ലേക്കു നോക്കു​ന്ന​തി​നു പകരം സഹായി​ക്കാ​നുള്ള യഹോ​വ​യു​ടെ ശക്തിയി​ലേ​ക്കാണ്‌ താൻ നോ​ക്കേ​ണ്ട​തെന്ന്‌ അദ്ദേഹ​ത്തി​നു മനസ്സി​ലാ​യി. ഇതു​പോ​ലെ​തന്നെ നമ്മളും മുൻകാ​ല​ങ്ങ​ളിൽ യഹോവ നമ്മളെ സഹായി​ക്കു​ക​യും സംരക്ഷി​ക്കു​ക​യും ചെയ്‌ത​തി​നെ​ക്കു​റിച്ച്‌ ചിന്തി​ക്കു​ന്നെ​ങ്കിൽ പേടിയെ മറിക​ട​ക്കാൻ നമുക്കും കഴിയും. അതു​പോ​ലെ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രു​ടെ മാതൃ​ക​ക​ളെ​ക്കു​റി​ച്ചും ഓർക്കാ​നാ​കും. പേടി തോന്നുന്ന സാഹച​ര്യ​ങ്ങൾ നേരി​ട്ട​പ്പോ​ഴോ ബുദ്ധി​മു​ട്ടുള്ള ഒരു നിയമനം കിട്ടി​യ​പ്പോ​ഴോ അവർ യഹോ​വ​യിൽ ആശ്രയി​ച്ചു​കൊണ്ട്‌ വിജയ​ക​ര​മാ​യി അതിനെ എങ്ങനെ​യാണ്‌ നേരി​ട്ട​തെന്നു നമുക്കു ചിന്തി​ക്കാ​നാ​കും.a (എബ്രാ. 13:6) അങ്ങനെ യഹോ​വ​യിൽ പൂർണ​മാ​യി ആശ്രയി​ച്ചു​കൊ​ണ്ടും മറ്റുള്ള​വരെ അതിനു സഹായി​ച്ചു​കൊ​ണ്ടും നമുക്ക്‌ ഉൾക്കാഴ്‌ച കാണി​ക്കാം.

ചിത്രങ്ങൾ: 1. നിനെവെയുടെ നഗരകവാടത്തിലേക്കു നടന്നടുക്കുന്ന പ്രവാചകനായ യോന. 2. കൗമാരപ്രായത്തിലുള്ള ഒരു സഹോദരൻ സ്‌കൂൾ വരാന്തയിലൂടെ നടന്നുപോകുന്നു. ചുറ്റും യഹോവ വെറുക്കുന്ന കാര്യങ്ങളാണുള്ളത്‌. മഴവില്ലിന്റെ ഫ്ലാഗുകൾ വരാന്തയിൽ എല്ലായിടത്തും തൂക്കിയിട്ടുണ്ട്‌. ഒരു ആൺകുട്ടി മറ്റൊരു ആൺകുട്ടിയെ ഉപദ്രവിക്കുന്നു.

ദൈവ​ത്തി​ന്റെ നിർദേശം അംഗീ​ക​രി​ക്കാ​നും ബുദ്ധി​മു​ട്ടുള്ള ഒരു സാഹച​ര്യ​ത്തിൽ വിജയി​ക്കാ​നും ഉൾക്കാഴ്‌ച നമ്മളെ സഹായി​ക്കു​മെന്ന്‌ യോന​യു​ടെ ജീവിതം പഠിപ്പി​ക്കു​ന്നു (16-ാം ഖണ്ഡിക കാണുക)


ഉൾക്കാഴ്‌ച നേടുക, അതു കാത്തു​സൂ​ക്ഷി​ക്കു​ക

17. നമുക്ക്‌ എങ്ങനെ കൂടുതൽ ഉൾക്കാഴ്‌ച നേടാം?

17 നമ്മൾ പഠിച്ച​തു​പോ​ലെ, ബുദ്ധി​മു​ട്ടു നിറഞ്ഞ സാഹച​ര്യ​ങ്ങളെ വിജയ​ക​ര​മാ​യി നേരി​ടാൻ ഉൾക്കാഴ്‌ച നമ്മളെ സഹായി​ക്കും. എങ്ങനെ നമുക്ക്‌ കൂടുതൽ ഉൾക്കാഴ്‌ച നേടാ​നാ​കും? യഹോ​വ​യാണ്‌ ഉൾക്കാ​ഴ്‌ച​യു​ടെ ഏറ്റവും വലിയ ഉറവിടം. ദൈവം അത്‌ തന്റെ വചനത്തി​ലൂ​ടെ​യും പരിശു​ദ്ധാ​ത്മാ​വി​ലൂ​ടെ​യും തന്റെ ആരാധ​കർക്കു കൊടു​ക്കു​ന്നു. (നെഹ. 9:20; സങ്കീ. 32:8) നല്ല തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാ​നും വികാ​രങ്ങൾ നിയ​ന്ത്രി​ക്കാ​നും സഹായി​ക്കുന്ന നല്ല ഉപദേ​ശങ്ങൾ യഹോവ തന്നിട്ടുണ്ട്‌. (സങ്കീ. 119:97-101) അതു​കൊണ്ട്‌ ബൈബിൾ പറയുന്ന കാര്യങ്ങൾ ശ്രദ്ധ​യോ​ടെ പരി​ശോ​ധി​ക്കു​ക​യും യഹോ​വ​യോ​ടു പരിശു​ദ്ധാ​ത്മാ​വി​നാ​യി പ്രാർഥി​ക്കു​ക​യും ചെയ്യു​മ്പോൾ നമുക്ക്‌ ഉൾക്കാഴ്‌ച നേടാ​നാ​കും. അങ്ങനെ ഓരോ സാഹച​ര്യ​ത്തെ​യും യഹോവ കാണു​ന്ന​തു​പോ​ലെ കാണാ​നും ആ സമയത്ത്‌ നമ്മൾ എന്തു ചെയ്യാ​നാ​ണോ യഹോവ പ്രതീ​ക്ഷി​ക്കു​ന്നത്‌ അതു​പോ​ലെ ചെയ്യാ​നും നമുക്കാ​കും.—സുഭാ. 21:11, അടിക്കു​റിപ്പ്‌.

18. നിങ്ങൾ എന്തു ചെയ്യാ​നാണ്‌ തീരു​മാ​നി​ച്ചു​റ​ച്ചി​രി​ക്കു​ന്നത്‌?

18 യഹോ​വ​യോ​ടു നമുക്ക്‌ ഉൾക്കാ​ഴ്‌ച​ക്കാ​യി ചോദി​ച്ചു​കൊ​ണ്ടി​രി​ക്കാം. തുടർന്നും അതിനെ വളരെ മൂല്യ​മുള്ള ഒന്നായി കാണാം. (സങ്കീ. 14:2) അങ്ങനെ ചെയ്യു​ന്നെ​ങ്കിൽ “ഉൾക്കാ​ഴ്‌ച​യു​ടെ വഴിയിൽനിന്ന്‌” നമ്മൾ മാറി​പ്പോ​കില്ല. (സുഭാ. 21:16) പകരം എല്ലാ സമയത്തും എല്ലാ സാഹച​ര്യ​ത്തി​ലും ഉൾക്കാഴ്‌ച കാണി​ക്കാൻ നമ്മൾ തീരു​മാ​നി​ച്ചു​റ​യ്‌ക്കും. അപ്പോൾ നമുക്ക്‌ ‘വിജയി​ക്കാ​നാ​കും!’

നമുക്ക്‌ എങ്ങനെ ഉൾക്കാഴ്‌ച കാണി​ക്കാം?

  • നയമാ​നെ​പ്പോ​ലെ

  • ദാവീ​ദി​നെ​യും അബീഗ​യി​ലി​നെ​യും പോലെ

  • യോന​യെ​പ്പോ​ലെ

ഗീതം 42 ദൈവ​ദാ​സന്റെ പ്രാർഥന

a ഉദാഹരണത്തിന്‌, JW ലൈ​ബ്ര​റി​യി​ലോ jw.org-ലോ “യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ജീവി​ത​ക​ഥകൾ” എന്ന ലേഖന​പ​ര​മ്പ​ര​യ്‌ക്കു കീഴിലെ ജോർജി പോർചൂ​ല്യ​ന്റെ അനുഭവം കാണുക.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക