വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w25 ഡിസംബർ പേ. 14-19
  • യഹോ​വ​യു​ടെ താഴ്‌മ അനുക​രി​ക്കുക

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • യഹോ​വ​യു​ടെ താഴ്‌മ അനുക​രി​ക്കുക
  • വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2025
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • യഹോ​വയെ സമീപി​ക്കാൻ എളുപ്പ​മാണ്‌
  • യഹോവ വഴക്കമു​ള്ള​വ​നാണ്‌
  • യഹോവ ക്ഷമയു​ള്ള​വ​നാണ്‌
  • യഹോവ എളിയ​വരെ ശ്രദ്ധി​ക്കു​ന്നു
  • യഹോ​വ​യും യേശു​വും ചിന്തി​ക്കുന്ന വിധം അനുക​രി​ക്കുക
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2025
  • നിങ്ങൾക്ക്‌ അറിയാത്ത കാര്യ​ങ്ങ​ളു​ണ്ടെന്ന്‌ എളിമ​യോ​ടെ അംഗീ​ക​രി​ക്കുക
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2025
  • കൊടു​ക്കു​ന്ന​തി​ന്റെ സന്തോഷം ആസ്വദി​ക്കുക
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2024
  • യഥാർഥ താഴ്‌മ നട്ടുവളർത്തുക
    2005 വീക്ഷാഗോപുരം
കൂടുതൽ കാണുക
വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2025
w25 ഡിസംബർ പേ. 14-19

പഠന​ലേ​ഖനം 50

ഗീതം 48 എന്നും യഹോ​വ​യോ​ടൊ​പ്പം നടക്കാം

യഹോ​വ​യു​ടെ താഴ്‌മ അനുക​രി​ക്കു​ക

“പ്രിയ​മ​ക്ക​ളാ​യി ദൈവത്തെ അനുക​രി​ക്കുക.”—എഫെ. 5:1.

ഉദ്ദേശ്യം

യഹോ​വ​യു​ടെ താഴ്‌മ അനുക​രി​ക്കാ​നാ​കുന്ന നാലു വിധങ്ങൾ പഠിക്കും.

1. യഹോ​വ​യു​ടെ താഴ്‌മ നമ്മളെ അത്ഭുത​പ്പെ​ടു​ത്തു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌?

അധികാ​ര​ത്തി​ലി​രി​ക്കുന്ന ആളുകളെ കാണു​മ്പോൾ അവർക്കു താഴ്‌മ​യു​ള്ള​താ​യി നിങ്ങൾക്കു തോന്നാ​റു​ണ്ടോ? ഒരുപക്ഷേ ഇല്ല എന്നായി​രി​ക്കും നിങ്ങളു​ടെ ഉത്തരം. എന്നാൽ അത്യു​ന്ന​ത​നാ​ണെ​ങ്കി​ലും യഹോവ താഴ്‌മ​യു​ള്ള​വ​നാണ്‌. (സങ്കീ. 113:5-8) യഹോ​വ​യെ​പ്പോ​ലെ താഴ്‌മ​യുള്ള വേറെ ആരുമില്ല. അഹങ്കാ​ര​ത്തി​ന്റെ ഒരു കണിക​പോ​ലും ദൈവ​ത്തിൽ കണ്ടെത്താ​നാ​കില്ല. അങ്ങനെ​യെ​ങ്കിൽ യഹോ​വ​യു​ടെ മനോ​ഹ​ര​മായ വ്യക്തി​ത്വ​ത്തി​ന്റെ നാലു വശങ്ങളും അതു താഴ്‌മ​യു​മാ​യി ബന്ധപ്പെ​ട്ടി​രി​ക്കു​ന്നത്‌ എങ്ങനെ​യാ​ണെ​ന്നും നമുക്കു നോക്കാം. യേശു പിതാ​വി​ന്റെ താഴ്‌മ അനുക​രി​ച്ചത്‌ എങ്ങനെ​യാ​ണെ​ന്നും നമ്മൾ പഠിക്കും. ഇതെക്കു​റി​ച്ചെ​ല്ലാം ചിന്തി​ക്കു​ന്നത്‌ യഹോ​വ​യോ​ടു കൂടുതൽ അടുക്കാ​നും ദൈവ​ത്തി​ന്റെ താഴ്‌മ കൂടു​തൽക്കൂ​ടു​തൽ അനുക​രി​ക്കാ​നും നമ്മളെ സഹായി​ക്കും.

യഹോ​വയെ സമീപി​ക്കാൻ എളുപ്പ​മാണ്‌

2. സങ്കീർത്തനം 62:8 യഹോ​വ​യെ​ക്കു​റിച്ച്‌ എന്താണു നമ്മളെ പഠിപ്പി​ക്കു​ന്നത്‌? (ചിത്ര​വും കാണുക.)

2 അഹങ്കാരം ഉള്ളവരെ സമീപി​ക്കാൻ പൊതു​വേ അത്ര എളുപ്പമല്ല. ഞാൻ എന്ന ഭാവം കാരണം അവർ ആളുക​ളോട്‌ ദയയി​ല്ലാ​തെ ആയിരി​ക്കും ഇടപെ​ടു​ന്നത്‌. അതു​കൊ​ണ്ടു​തന്നെ നമുക്ക്‌ അവരുടെ അടു​ത്തേക്കു പോകാൻപോ​ലും തോന്നില്ല. എന്നാൽ യഹോവ എത്ര വ്യത്യ​സ്‌ത​നാണ്‌! നമ്മുടെ സ്വർഗീയ പിതാ​വി​നു താഴ്‌മ​യു​ള്ള​തു​കൊണ്ട്‌, തന്നെ സമീപി​ക്കാ​നും നമ്മുടെ മനസ്സി​ലുള്ള ഭാര​പ്പെ​ടു​ത്തുന്ന ചിന്തകൾ എല്ലാം തുറന്നു​പ​റ​യാ​നും യഹോവ നമ്മളെ ക്ഷണിക്കു​ന്നു. (സങ്കീർത്തനം 62:8 വായി​ക്കുക.) തന്റെ മക്കളുടെ ചിന്തക​ളും വിഷമ​ങ്ങ​ളും കേൾക്കാൻ സ്‌നേ​ഹ​മുള്ള ഒരു പിതാവ്‌ എത്രയ​ധി​കം ആഗ്രഹി​ക്കു​ന്നു​ണ്ടെന്നു നമുക്ക്‌ അറിയാം. തന്റെ ആരാധ​ക​രു​ടെ പ്രാർഥ​നകൾ കേൾക്കാൻ യഹോ​വ​യ്‌ക്കും ഇതേ ആഗ്രഹ​മാ​ണു​ള്ളത്‌. അത്തരം ചില പ്രാർഥ​നകൾ യഹോവ ബൈബി​ളിൽ രേഖ​പ്പെ​ടു​ത്തി​വെ​ക്കു​ക​പോ​ലും ചെയ്‌തു. യഹോവ തന്റെ ദാസരു​ടെ പ്രാർഥ​നകൾ വളരെ​യ​ധി​കം വിലമ​തി​ക്കു​ന്നെ​ന്നും ആ പ്രാർഥ​നകൾ കേൾക്കാൻ ആഗ്രഹി​ക്കു​ന്നെ​ന്നും ആണ്‌ അതു കാണി​ക്കു​ന്നത്‌. (യോശു. 10:12-14; 1 ശമു. 1:10-18) എന്നാൽ ചില കാരണ​ങ്ങ​ളാൽ നമുക്ക്‌ യഹോ​വയെ സമീപി​ക്കാൻ അർഹത​യി​ല്ലെന്നു തോന്നു​ന്നെ​ങ്കി​ലോ?

ഒരു കുട്ടി താൻ കളിപ്പാട്ടം വെച്ച്‌ കളിക്കുന്നതിനിടെ അറിയാതെ പൂച്ചട്ടി പൊട്ടിച്ചത്‌ എങ്ങനെയാണെന്ന്‌ പറയുമ്പോൾ അച്ഛൻ ക്ഷമയോടെ കേൾക്കുന്നു.

കളിക്കു​ന്ന​തി​നി​ടെ പൂച്ചട്ടി പൊട്ടിച്ച തന്റെ മകന്‌ പറയാ​നു​ള്ളത്‌, യഹോ​വയെ അനുക​രി​ച്ചു​കൊണ്ട്‌ ഒരു പിതാവ്‌ താഴ്‌മ​യോ​ടെ കേൾക്കു​ന്നു (2-ാം ഖണ്ഡിക കാണുക)


3. നമ്മൾ പതിവാ​യി തന്നോടു പ്രാർഥി​ക്കാൻ യഹോവ ആഗ്രഹി​ക്കു​ന്നു​ണ്ടെന്ന്‌ നമുക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാ​നാ​കു​ന്നത്‌ എന്തു​കൊണ്ട്‌?

3 യഹോ​വ​യു​ടെ സ്‌നേ​ഹ​ത്തിന്‌ അർഹത​യി​ല്ലെന്നു തോന്നു​മ്പോൾപ്പോ​ലും നമുക്കു പ്രാർഥ​ന​യിൽ ദൈവത്തെ സമീപി​ക്കാ​നാ​കും. എന്തു​കൊ​ണ്ടാണ്‌ അങ്ങനെ പറയു​ന്നത്‌? ധൂർത്ത​പു​ത്ര​നെ​ക്കു​റി​ച്ചുള്ള ദൃഷ്ടാ​ന്ത​ക​ഥ​യിൽ, യേശു യഹോ​വയെ ആർദ്ര​സ്‌നേഹം കാണി​ക്കുന്ന ഒരു പിതാ​വി​നോ​ടാണ്‌ ഉപമി​ച്ചത്‌. ആ മകൻ പശ്ചാത്ത​പി​ച്ചെ​ങ്കി​ലും വീട്ടി​ലേക്കു തിരിച്ച്‌ ചെല്ലാ​നുള്ള അർഹത തനിക്കി​ല്ലെന്ന്‌ അവനു തോന്നി. എന്നാൽ മകനെ കണ്ട ഉടൻ ആ പിതാവ്‌ എന്താണു ചെയ്‌തത്‌? അദ്ദേഹം “ഓടി​ച്ചെന്ന്‌ അവനെ കെട്ടി​പ്പി​ടിച്ച്‌ സ്‌നേ​ഹ​ത്തോ​ടെ ചുംബി​ച്ചു.” (ലൂക്കോ. 15:17-20) യഹോ​വ​യും ആ പിതാ​വി​നെ​പ്പോ​ലെ​യാണ്‌. കുറ്റ​ബോ​ധ​മോ വിഷമ​ങ്ങ​ളോ കാരണം ഭാര​പ്പെട്ട്‌, ഹൃദയം തകർന്നി​രി​ക്കു​ന്നവർ പ്രാർഥി​ക്കുന്ന നിമി​ഷം​തന്നെ അവർക്കു പൂർണ​ശ്രദ്ധ കൊടു​ക്കാൻ താഴ്‌മ യഹോ​വയെ പ്രേരി​പ്പി​ക്കു​ന്നു. (വിലാ. 3:19, 20) അവരോട്‌ അനുകമ്പ തോന്നി​യിട്ട്‌ അവരെ ആശ്വസി​പ്പി​ക്കാ​നും തന്റെ സ്‌നേ​ഹ​ത്തെ​ക്കു​റിച്ച്‌ ഉറപ്പു​കൊ​ടു​ക്കാ​നും ആയി യഹോവ ആ പിതാ​വി​നെ​പ്പോ​ലെ അവരുടെ അടു​ത്തേക്ക്‌ ഓടി​ച്ചെ​ല്ലു​ന്നു. (യശ. 57:15) ഇന്ന്‌ എങ്ങനെ​യാ​ണു ദൈവം അതു ചെയ്യു​ന്നത്‌? മിക്ക​പ്പോ​ഴും അതിനാ​യി മൂപ്പന്മാ​രെ​യും വിശ്വാ​സ​ത്തി​ലുള്ള കുടും​ബാം​ഗ​ങ്ങ​ളെ​യും മറ്റു സഹോ​ദ​ര​ങ്ങ​ളെ​യും ആണ്‌ യഹോവ ഉപയോ​ഗി​ക്കു​ന്നത്‌. (യാക്കോ. 5:14, 15) നമ്മൾ തന്നോട്‌ അടുക്കാൻ യഹോവ ആഗ്രഹി​ക്കു​ന്നു എന്നതിന്റെ തെളി​വാണ്‌ ഇതെല്ലാം.

4. യേശു​വി​ന്റെ അടു​ത്തേക്കു ചെല്ലാൻ ആളുകൾക്കു ബുദ്ധി​മുട്ട്‌ തോന്നാ​തി​രു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌?

4 യേശു പിതാ​വി​നെ അനുക​രി​ക്കു​ന്നു. പിതാ​വി​നെ​പ്പോ​ലെ യേശു​വും താഴ്‌മ​യു​ള്ള​വ​നാണ്‌. അതു​കൊ​ണ്ടാണ്‌ ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ യേശു​വി​ന്റെ അടു​ത്തേക്കു വരാൻ ആളുകൾക്ക്‌ ഒരു മടിയും തോന്നാ​തി​രു​ന്നത്‌. യേശു​വി​നോ​ടു ചോദ്യ​ങ്ങൾ ചോദി​ക്കാൻ അവർക്കു ബുദ്ധി​മുട്ട്‌ തോന്നി​യില്ല. (മർക്കോ. 4:10, 11) എന്തെങ്കി​ലും ഒരു കാര്യ​ത്തെ​ക്കു​റിച്ച്‌ യേശു ആളുക​ളു​ടെ അഭി​പ്രാ​യം ചോദി​ച്ചാൽ അവർ ഉള്ളിലു​ള്ളതു തുറന്നു​പ​റ​യു​മാ​യി​രു​ന്നു. (മത്താ. 16:13-16) ഇനി തെറ്റുകൾ പറ്റിയ​പ്പോൾ യേശു ദേഷ്യ​പ്പെ​ടു​മോ എന്ന്‌ അവർ പേടി​ച്ചില്ല. കാരണം യേശു ദയയും കരുണ​യും ക്ഷമയും ഉള്ള ആളാ​ണെന്ന്‌ അവർക്ക്‌ അറിയാ​മാ​യി​രു​ന്നു. (മത്താ. 17:24-27) ഈ രീതി​യിൽ യേശു തന്റെ പിതാ​വി​നെ നന്നായി അനുക​രി​ച്ച​പ്പോൾ അനുഗാ​മി​കൾക്ക്‌ യഹോ​വയെ കൂടുതൽ മനസ്സി​ലാ​ക്കാൻ കഴിഞ്ഞു. (യോഹ. 14:9) അഹങ്കാ​രി​ക​ളും കടും​പി​ടു​ത്ത​ക്കാ​രും ആയ അന്നത്തെ മതനേ​താ​ക്ക​ന്മാ​രിൽനിന്ന്‌ തികച്ചും വ്യത്യ​സ്‌ത​മാ​യി യഹോവ താഴ്‌മ​യു​ള്ള​വ​നും എളുപ്പം സമീപി​ക്കാ​വു​ന്ന​വ​നും ആണെന്ന്‌ അവർ മനസ്സി​ലാ​ക്കി.

5. മറ്റുള്ള​വർക്കു സമീപി​ക്കാൻ പറ്റുന്ന ഒരാളാ​യി​രി​ക്കാൻ താഴ്‌മ നമ്മളെ എങ്ങനെ സഹായി​ക്കും?

5 നമുക്ക്‌ എങ്ങനെ യഹോ​വയെ അനുക​രി​ക്കാം? നമുക്കു താഴ്‌മ​യു​ണ്ടെ​ങ്കിൽ ആളുകൾക്കു നമ്മുടെ അടുത്തു​വ​രാ​നും സംസാ​രി​ക്കാ​നും തോന്നും. നമ്മൾ അസൂയ​യും അഹങ്കാ​ര​വും ക്ഷമിക്കാൻ ബുദ്ധി​മു​ട്ടും ഉള്ള ഒരാളാ​ണെ​ങ്കിൽ അത്‌ ആളുകളെ നമ്മളിൽനിന്ന്‌ അകറ്റും. എന്നാൽ താഴ്‌മ​യുള്ള ഒരാൾ ക്ഷമയും ദയയും മറ്റുള്ള​വ​രോ​ടു പൊറു​ക്കാൻ മനസ്സും ഉള്ള ഒരാളാ​യി​രി​ക്കും. അത്‌ ആളുകളെ നമ്മളി​ലേക്ക്‌ അടുപ്പി​ക്കും. (കൊലോ. 3:12-14) പ്രത്യേ​കിച്ച്‌ മൂപ്പന്മാർ സമീപി​ക്കാൻ എളുപ്പ​മു​ള്ളവർ ആയിരി​ക്കണം. അതിന്‌ ആദ്യം സഹോ​ദ​ര​ങ്ങൾക്ക്‌ അവരെ കാണാൻ പറ്റണം; അതായത്‌ അവർ സഹോ​ദ​ര​ങ്ങ​ളു​ടെ കൂടെ ഉണ്ടായി​രി​ക്കണം. അതു​കൊണ്ട്‌ അനാവ​ശ്യ​മാ​യി ഓൺ​ലൈ​നിൽ മീറ്റിങ്ങ്‌ കൂടാതെ പരമാ​വധി രാജ്യ​ഹാ​ളിൽ നേരി​ട്ടു​വ​രാൻ മൂപ്പന്മാർ ശ്രമി​ക്കു​ന്നു. ഇനി സാഹച​ര്യം അനുവ​ദി​ക്കു​മ്പോ​ഴെ​ല്ലാം സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രോ​ടൊ​പ്പം അവർ വീടു​തോ​റു​മുള്ള സാക്ഷീ​ക​ര​ണ​ത്തി​നു പോകു​ന്നു. ഇങ്ങനെ​യെ​ല്ലാം ചെയ്യു​മ്പോൾ മൂപ്പന്മാ​രോട്‌ ഒരു അടുപ്പം തോന്നാ​നും ആവശ്യം വരു​മ്പോൾ അവരോട്‌ ഉള്ളുതു​റന്ന്‌ സംസാ​രി​ക്കാ​നും സഹോ​ദ​ര​ങ്ങൾക്ക്‌ എളുപ്പ​മാ​യി​രി​ക്കും.

യഹോവ വഴക്കമു​ള്ള​വ​നാണ്‌

6-7. തന്റെ ദാസരു​ടെ അപേക്ഷകൾ കേട്ട്‌ യഹോവ വഴക്കം കാണി​ച്ച​തി​ന്റെ ചില ഉദാഹ​ര​ണങ്ങൾ പറയുക.

6 അഹങ്കാ​രി​ക​ളാ​യവർ ആളുക​ളോട്‌ ഇടപെ​ടു​മ്പോൾ മിക്ക​പ്പോ​ഴും വഴക്കം കാണി​ക്കാ​റില്ല. എന്നാൽ മറ്റാ​രെ​ക്കാ​ളും ഉന്നതനാ​ണെ​ങ്കി​ലും യഹോവ താഴ്‌മ​യു​ള്ള​വ​നാ​യ​തു​കൊണ്ട്‌ വഴക്കം കാണി​ക്കാ​നും തീരു​മാ​ന​ങ്ങ​ളിൽ മാറ്റം വരുത്താ​നും തയ്യാറാ​കു​ന്നു. അതി​നൊ​രു ഉദാഹ​ര​ണ​മാണ്‌ മോശ​യു​ടെ ചേച്ചി​യായ മിര്യാ​മി​നോട്‌ യഹോവ ഇടപെട്ട വിധം. മിര്യാ​മും അഹരോ​നും ദൈവ​ത്തി​ന്റെ പ്രതി​നി​ധി​യായ മോശ​യ്‌ക്ക്‌ എതിരെ പിറു​പി​റു​ത്തു. ശരിക്കും പറഞ്ഞാൽ മിര്യാം അതിലൂ​ടെ യഹോ​വ​യോ​ടാണ്‌ അനാദ​രവ്‌ കാണി​ച്ചത്‌. അതു​കൊണ്ട്‌ യഹോവ കോപി​ക്കു​ക​യും, കുഷ്‌ഠം വരുത്തി​ക്കൊണ്ട്‌ മിര്യാ​മി​നെ ശിക്ഷി​ക്കു​ക​യും ചെയ്‌തു. എന്നാൽ അഹരോൻ മോശ​യോട്‌ അപേക്ഷി​ച്ച​പ്പോൾ, മിര്യാ​മി​നെ സുഖ​പ്പെ​ടു​ത്തണേ എന്ന്‌ യഹോ​വ​യോ​ടു മോശ പ്രാർഥി​ച്ചു. അപ്പോൾ യഹോവ എങ്ങനെ​യാ​ണു പ്രതി​ക​രി​ച്ചത്‌? താൻ എടുത്ത തീരു​മാ​നം മാറ്റി​ല്ലെന്ന്‌ യഹോവ വാശി​പി​ടി​ച്ചില്ല. പകരം താഴ്‌മ​യു​ള്ള​വ​നാ​യ​തു​കൊണ്ട്‌ യഹോവ വഴക്കം കാണി​ക്കു​ക​യും മിര്യാ​മി​നെ സുഖ​പ്പെ​ടു​ത്തു​ക​യും ചെയ്‌തു.—സംഖ്യ 12:1-15.

7 ഹിസ്‌കിയ രാജാ​വി​നോട്‌ ഇടപെ​ട്ട​പ്പോ​ഴും യഹോവ താഴ്‌മ കാണിച്ചു. അദ്ദേഹം മരിക്കാൻപോ​കു​ക​യാ​ണെന്ന്‌ യഹോവ തന്റെ പ്രവാ​ച​ക​നി​ലൂ​ടെ ഹിസ്‌കി​യയെ അറിയി​ച്ച​പ്പോൾ, തന്നെ സുഖ​പ്പെ​ടു​ത്തണേ എന്നു ഹിസ്‌കിയ കണ്ണീ​രോ​ടെ പ്രാർഥി​ച്ചു. യഹോവ ആ പ്രാർഥന കേൾക്കു​ക​യും കരുണ​യോ​ടെ അദ്ദേഹ​ത്തി​ന്റെ ആയുസ്സ്‌ 15 വർഷം​കൂ​ടെ നീട്ടി​ക്കൊ​ടു​ക്കു​ക​യും ചെയ്‌തു. (2 രാജാ. 20:1, 5, 6) അതെ, അനുകമ്പ കാണി​ക്കാ​നും വഴക്കം കാണി​ക്കാ​നും താഴ്‌മ യഹോ​വയെ പ്രേരി​പ്പി​ക്കു​ന്നു.

8. യേശു വഴക്കമു​ള്ള​വ​നാ​ണെന്ന്‌ ഏതൊക്കെ ഉദാഹ​ര​ണങ്ങൾ കാണി​ക്കു​ന്നു? (മർക്കോസ്‌ 3:1-6)

8 യേശു പിതാ​വി​നെ അനുക​രി​ക്കു​ന്നു. ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ, സാധ്യ​മായ എല്ലാ അവസര​ങ്ങ​ളി​ലും യേശു ആളുകൾക്കു നന്മ ചെയ്‌തു. ഉദാഹ​ര​ണ​ത്തിന്‌ മതനേ​താ​ക്ക​ന്മാർ എതിർത്തി​ട്ടും യേശു ആളുകളെ ശബത്തിൽ സുഖ​പ്പെ​ടു​ത്തി. യേശു നിയമ​ത്തിൽ കടിച്ചു​തൂ​ങ്ങാ​തെ അനുക​മ്പ​യും വഴക്കവും കാണിച്ചു. (മർക്കോസ്‌ 3:1-6 വായി​ക്കുക.) ക്രിസ്‌തീ​യ​സ​ഭ​യു​ടെ തലയായ യേശു ഇന്നും വഴക്കം കാണി​ക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, സഭയിൽ ഒരാൾ ഗുരു​ത​ര​മായ പാപം ചെയ്യു​മ്പോൾ യേശു ക്ഷമ കാണി​ക്കു​ക​യും അദ്ദേഹ​ത്തി​നു മാറ്റം വരുത്താൻ ആവശ്യ​മായ സമയം അനുവ​ദി​ക്കു​ക​യും ചെയ്യു​ന്നുണ്ട്‌.—വെളി. 2:2-5.

9. ചിന്തക​ളി​ലും പ്രവൃ​ത്തി​ക​ളി​ലും വഴക്കമു​ള്ള​വ​രാ​ണെന്നു നമുക്ക്‌ എങ്ങനെ കാണി​ക്കാം? (ചിത്ര​ങ്ങ​ളും കാണുക.)

9 നമുക്ക്‌ എങ്ങനെ യഹോ​വയെ അനുക​രി​ക്കാം? ചിന്തക​ളി​ലും പ്രവൃ​ത്തി​ക​ളി​ലും എങ്ങനെ വഴക്കം കാണി​ക്കാ​മെന്നു നമ്മൾ യഹോ​വ​യിൽനിന്ന്‌ പഠി​ക്കേ​ണ്ട​തുണ്ട്‌. (യാക്കോ. 3:17) ഉദാഹ​ര​ണ​ത്തിന്‌, മാതാ​പി​താ​ക്കൾ മക്കൾക്ക്‌ എല്ലാ കാര്യ​ങ്ങ​ളും അനുവ​ദിച്ച്‌ കൊടു​ക്കി​ല്ലെ​ങ്കി​ലും അവർ വഴക്കം കാണി​ക്കണം. അവർ മക്കൾക്കു ചെയ്യാ​നാ​കു​ന്ന​തി​നും അപ്പുറം അവരിൽനിന്ന്‌ പ്രതീ​ക്ഷി​ക്കില്ല. യാക്കോബ്‌ അതിനു നല്ലൊരു ഉദാഹ​ര​ണ​മാ​ണെന്ന്‌ ഉൽപത്തി 33:12-14 വാക്യ​ങ്ങ​ളിൽനിന്ന്‌ മനസ്സി​ലാ​ക്കാം. താഴ്‌മ​യും വഴക്കവും ഉള്ള മാതാ​പി​താ​ക്കൾ ഒരു കുട്ടിയെ മറ്റൊരു കുട്ടി​യു​മാ​യി അനാവ​ശ്യ​മാ​യി താരത​മ്യം ചെയ്യു​ക​യു​മില്ല. ക്രിസ്‌തീയ മൂപ്പന്മാ​രും വിട്ടു​വീഴ്‌ച കാണി​ക്കാൻ മനസ്സു​ള്ള​വ​രാ​യി​രി​ക്കണം. അവർക്ക്‌ അതു ചെയ്യാ​നാ​കുന്ന ഒരു വിധം, ബൈബിൾത​ത്ത്വ​ങ്ങൾക്ക്‌ എതിര​ല്ലാ​ത്തി​ട​ത്തോ​ളം മൂപ്പന്മാ​രു​ടെ സംഘത്തി​ലെ ഭൂരി​പക്ഷം എടുക്കുന്ന തീരു​മാ​ന​ത്തോ​ടു യോജി​ക്കു​ന്ന​താണ്‌. (1 തിമൊ. 3:2, 3) ഇനി, നമ്മുടെ അഭി​പ്രാ​യം വ്യത്യ​സ്‌ത​മാ​യി​രി​ക്കു​മ്പോ​ഴും മറ്റുള്ള​വ​രു​ടെ വീക്ഷണം മനസ്സി​ലാ​ക്കാൻ ശ്രമി​ച്ചു​കൊണ്ട്‌ നമു​ക്കെ​ല്ലാം വഴക്കം കാണി​ക്കാം. (റോമ. 14:1) അതെ, ‘വിട്ടു​വീഴ്‌ച കാണി​ക്കാ​നുള്ള നമ്മുടെ സന്നദ്ധത എല്ലാവ​രും അറിയട്ടെ.’ സഭയിൽ ഓരോ​രു​ത്തർക്കും അതിനു ശ്രമി​ക്കാ​നാ​കും.—ഫിലി. 4:5.

ചിത്രങ്ങൾ: ഒരു അച്ഛൻ കുട്ടികളോടൊപ്പം വീടുതോറുമുള്ള ശുശ്രൂഷ ചെയ്യുന്നു. 1. മകൻ ഒരു വീട്ടുകാരന്‌ “ജീവിതം ആസ്വദിക്കാം” ലഘുപത്രിക കൊടുക്കുമ്പോൾ ആ അച്ഛൻ സന്തോഷത്തോടെ അത്‌ നോക്കുന്നു. 2. പീന്നിട്‌ തന്റെ മകൾ ഒരു സ്‌ത്രീക്ക്‌ jw.org സന്ദർശിക്കാനുള്ള കാർഡ്‌ കൊടുക്കുമ്പോഴും അദ്ദേഹം സന്തോഷത്തോടെ നോക്കുന്നു.

വഴക്കമുള്ള ഒരു പിതാവ്‌ ശുശ്രൂ​ഷ​യി​ലാ​യി​രി​ക്കു​മ്പോൾ തന്റെ മക്കളിൽനിന്ന്‌ ന്യായ​മാ​യതേ പ്രതീ​ക്ഷി​ക്കൂ (9-ാം ഖണ്ഡിക കാണുക)


യഹോവ ക്ഷമയു​ള്ള​വ​നാണ്‌

10. യഹോവ ഏതൊക്കെ വിധങ്ങ​ളിൽ ക്ഷമ കാണി​ച്ചി​ട്ടുണ്ട്‌?

10 കാത്തു​നിൽക്കേ​ണ്ടി​വ​രു​മ്പോൾ അഹങ്കാ​ര​മുള്ള ആളുകൾ അസ്വസ്ഥ​രാ​കു​ന്നതു നിങ്ങൾ കണ്ടിട്ടു​ണ്ടാ​കും. അവർക്ക്‌ ഒട്ടും ക്ഷമയില്ല. എന്നാൽ യഹോവ ഇതിൽനിന്ന്‌ തികച്ചും വ്യത്യ​സ്‌ത​നാണ്‌. ക്ഷമയുടെ ഏറ്റവും നല്ല മാതൃ​ക​യാണ്‌ യഹോവ. ഉദാഹ​ര​ണ​ത്തിന്‌, നോഹ​യു​ടെ കാലത്ത്‌ ദുഷ്ടന്മാ​രെ നശിപ്പി​ക്കാ​നാ​യി 120 വർഷം താൻ കാത്തി​രി​ക്കു​മെന്ന്‌ യഹോവ പറഞ്ഞു. (ഉൽപ. 6:3) മക്കളെ വളർത്താ​നും കുടും​ബ​ത്തി​ന്റെ സഹായ​ത്തോ​ടെ പെട്ടകം പണിയാ​നും ഒക്കെ നോഹ​യ്‌ക്ക്‌ ആ സമയത്ത്‌ സാധിച്ചു. പിന്നീട്‌, യഹോ​വ​യു​ടെ പ്രതി​നി​ധി​യാ​യി വന്ന ഒരു ദൂത​നോ​ടു സൊ​ദോ​മി​ന്റെ​യും ഗൊ​മോ​റ​യു​ടെ​യും നാശ​ത്തെ​ക്കു​റിച്ച്‌ അബ്രാ​ഹാം ചോദ്യ​ങ്ങൾ ചോദി​ച്ച​പ്പോൾ അദ്ദേഹം അതു ക്ഷമയോ​ടെ കേട്ടു​നി​ന്നു. അഹങ്കാ​ര​മുള്ള ഒരു വ്യക്തി​യാ​ണെ​ങ്കിൽ, ‘എന്നെ ചോദ്യം ചെയ്യാൻ നീ ആരാണ്‌?’ എന്നു ചോദി​ച്ചേനേ. പക്ഷേ യഹോ​വയെ അനുക​രി​ച്ചു​കൊണ്ട്‌ ആ ദൂതൻ അബ്രാ​ഹാ​മി​നോ​ടു ക്ഷമ കാണിച്ചു.—ഉൽപ. 18:20-33.

11. യഹോവ ഇന്ന്‌ ക്ഷമ കാണി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? (2 പത്രോസ്‌ 3:9)

11 യഹോവ ഇന്നും താഴ്‌മ​യോ​ടെ ക്ഷമ കാണി​ക്കു​ന്നു. ഈ വ്യവസ്ഥി​തി അവസാ​നി​പ്പി​ക്കാൻ താൻ നിശ്ചയി​ച്ചി​രി​ക്കുന്ന സമയം വന്നെത്താ​നാ​യി യഹോവ കാത്തി​രി​ക്കു​ക​യാണ്‌. യഹോവ ഇങ്ങനെ ക്ഷമ കാണി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? ‘ആരും നശിച്ചു​പോ​കാ​തെ എല്ലാവ​രും മാനസാ​ന്ത​ര​പ്പെ​ടാൻ ദൈവം ആഗ്രഹി​ക്കു​ന്ന​തു​കൊണ്ട്‌.’ (2 പത്രോസ്‌ 3:9 വായി​ക്കുക.) യഹോവ ക്ഷമ കാണി​ച്ചി​രി​ക്കു​ന്നതു വെറു​തേ​യാ​യി​പ്പോ​യോ? ഒരിക്ക​ലു​മില്ല. ആത്മാർഥ​ഹൃ​ദ​യ​രായ ലക്ഷക്കണ​ക്കിന്‌ ആളുക​ളാണ്‌ യഹോ​വ​യോട്‌ അടുത്തി​രി​ക്കു​ന്നത്‌. ഇനിയും ലക്ഷക്കണ​ക്കിന്‌ ആളുകൾ അങ്ങനെ വരു​മെന്നു നമ്മൾ പ്രതീ​ക്ഷി​ക്കു​ന്നു. എങ്കിലും യഹോ​വ​യു​ടെ ക്ഷമയ്‌ക്കു പരിധി​യുണ്ട്‌. യഹോവ ആളുകളെ സ്‌നേ​ഹി​ക്കു​ന്നു​ണ്ടെ​ങ്കി​ലും എന്തും അനുവ​ദിച്ച്‌ കൊടു​ക്കു​ക​യില്ല. ദുഷ്ടത എന്നേക്കും തുടരാൻ യഹോവ ഒരിക്ക​ലും സമ്മതി​ക്കില്ല.—ഹബ. 2:3.

12. യേശു യഹോ​വ​യു​ടെ ക്ഷമ അനുക​രി​ക്കു​ന്നത്‌ എങ്ങനെ​യാണ്‌?

12 യേശു പിതാ​വി​നെ അനുക​രി​ക്കു​ന്നു. ആയിര​ക്ക​ണ​ക്കി​നു വർഷങ്ങ​ളാ​യി യേശു യഹോ​വ​യു​ടെ ക്ഷമ അനുക​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌. സാത്താൻ യഹോ​വ​യെ​ക്കു​റി​ച്ചും വിശ്വ​സ്‌ത​രായ മനുഷ്യ​രെ​ക്കു​റി​ച്ചും നുണകൾ പറഞ്ഞു​പ​ര​ത്തു​ന്നത്‌ യേശു കണ്ടിട്ടുണ്ട്‌. (ഉൽപ. 3:4, 5; ഇയ്യോ. 1:11; വെളി. 12:10) അതിക​ഠി​ന​മായ കഷ്ടപ്പാ​ടു​ക​ളി​ലൂ​ടെ ആളുകൾ കടന്നു​പോ​കു​ന്ന​തും യേശു​വി​നു നോക്കി​നിൽക്കേ​ണ്ടി​വ​രു​ന്നു. ‘പിശാ​ചി​ന്റെ പ്രവൃ​ത്തി​കളെ തകർക്കാൻ‘ യേശു​വിന്‌ എന്തുമാ​ത്രം ആഗ്രഹം തോന്നു​ന്നു​ണ്ടാ​കും. (1 യോഹ. 3:8) എങ്കിലും സാത്താൻ ചെയ്‌തു​കൂ​ട്ടിയ കാര്യ​ങ്ങ​ളെ​ല്ലാം എന്നേക്കു​മാ​യി ഇല്ലാതാ​ക്കാ​നുള്ള യഹോ​വ​യു​ടെ അനുവാ​ദ​ത്തി​നാ​യി യേശു ക്ഷമയോ​ടെ കാത്തി​രി​ക്കു​ക​യാണ്‌. അതിന്‌ യേശു​വി​നെ സഹായി​ക്കുന്ന ഒരു ഗുണം താഴ്‌മ​യാണ്‌. അന്ത്യം എപ്പോൾ വരണ​മെന്നു തീരു​മാ​നി​ക്കു​ന്നത്‌ യഹോ​വ​യാ​ണെന്ന്‌ യേശു​വിന്‌ അറിയാം.—പ്രവൃ. 1:7.

13. യേശു അപ്പോ​സ്‌ത​ല​ന്മാ​രോ​ടു ക്ഷമ കാണി​ച്ചത്‌ എങ്ങനെ, എന്തു​കൊണ്ട്‌?

13 ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ യേശു തന്റെ അപ്പോ​സ്‌ത​ല​ന്മാ​രോ​ടും ക്ഷമ കാണിച്ചു. ഉദാഹ​ര​ണ​ത്തിന്‌, തങ്ങളിൽ ആരാണ്‌ വലിയവൻ എന്ന്‌ അവർ വീണ്ടും​വീ​ണ്ടും തർക്കി​ച്ച​പ്പോൾ, അവർ ഇനി നന്നാവി​ല്ലെന്ന്‌ യേശു ചിന്തി​ച്ചില്ല; പകരം ക്ഷമ കാണി​ച്ചു​കൊ​ണ്ടി​രു​ന്നു. (ലൂക്കോ. 9:46; 22:24-27) പതിയെ അവർ വേണ്ട മാറ്റങ്ങൾ വരുത്തു​മെന്ന്‌ യേശു വിശ്വ​സി​ച്ചു. നിങ്ങളും ഇതു​പോ​ലെ ഒരേ തെറ്റ്‌ വീണ്ടും​വീ​ണ്ടും ചെയ്‌തു​പോ​യി​ട്ടു​ണ്ടോ? ഉണ്ടെങ്കിൽ താഴ്‌മ​യും ക്ഷമയും ഉള്ള രാജാവ്‌ നിങ്ങളെ ഭരിക്കു​ന്ന​തിൽ നിങ്ങൾ നന്ദിയു​ള്ള​വ​രല്ലേ?

14. ക്ഷമ വളർത്തി​യെ​ടു​ക്കാൻ നമുക്ക്‌ എങ്ങനെ കഴിയും?

14 നമുക്ക്‌ എങ്ങനെ യഹോ​വയെ അനുക​രി​ക്കാം? യഹോ​വ​യെ​പ്പോ​ലെ ചിന്തി​ക്കാ​നും പ്രവർത്തി​ക്കാ​നും കഴിയ​ണ​മെ​ങ്കിൽ നമ്മൾ ‘ക്രിസ്‌തു​വി​ന്റെ മനസ്സ്‌’ വളർത്തി​യെ​ടു​ക്കണം. (1 കൊരി. 2:16) നമുക്ക്‌ ക്രിസ്‌തു​വി​ന്റെ മനസ്സ്‌ എങ്ങനെ നന്നായി മനസ്സി​ലാ​ക്കി​യെ​ടു​ക്കാം? അതിന്‌ എളുപ്പ​വഴി ഒന്നുമില്ല. നമ്മൾ സുവി​ശേ​ഷങ്ങൾ വായി​ക്കണം. അതിലെ വിവര​ണങ്ങൾ വായി​ക്കു​മ്പോൾ യേശു ഒരു കാര്യ​ത്തെ​ക്കു​റിച്ച്‌ എങ്ങനെ​യാണ്‌ ചിന്തി​ക്കു​ന്ന​തെന്നു സമയ​മെ​ടുത്ത്‌ മനസ്സി​ലാ​ക്കണം. കൂടാതെ യേശു​വി​ന്റെ താഴ്‌മ​യും ക്ഷമയും അനുക​രി​ക്കാൻ സഹായി​ക്കണേ എന്ന്‌ യഹോ​വ​യോ​ടു പ്രാർഥി​ക്കു​ക​യും വേണം. അങ്ങനെ ക്രിസ്‌തു​വി​ന്റെ മനസ്സ്‌ വളർത്തി​യെ​ടു​ക്കു​മ്പോൾ യഹോ​വയെ അനുക​രി​ച്ചു​കൊണ്ട്‌ നമ്മളോ​ടു​ത​ന്നെ​യും മറ്റുള്ള​വ​രോ​ടും ക്ഷമ കാണി​ക്കാൻ നമ്മൾ കൂടുതൽ പഠിക്കും.—മത്താ. 18:26-30, 35.

യഹോവ എളിയ​വരെ ശ്രദ്ധി​ക്കു​ന്നു

15. യഹോവ 1 ശമുവേൽ 2:8-ലെ വാക്കു​കൾക്കു ചേർച്ച​യിൽ പ്രവർത്തി​ച്ചി​രി​ക്കു​ന്നത്‌ എങ്ങനെ​യാണ്‌?

15 1 ശമുവേൽ 2:8 വായി​ക്കുക. പ്രപഞ്ച​ത്തി​ലെ അത്യു​ന്ന​ത​നായ യഹോവ, എളിയ​വർക്കു പ്രത്യേ​ക​ശ്രദ്ധ കൊടു​ക്കു​ന്നത്‌ എത്ര വലി​യൊ​രു കാര്യ​മാണ്‌! നൂറ്റാ​ണ്ടു​ക​ളി​ലു​ട​നീ​ളം യഹോവ എളിയ​വരെ ആദരി​ച്ച​തി​ന്റെ ചില ഉദാഹ​ര​ണങ്ങൾ നോക്കാം. അവരിൽ ചിലരു​ടെ പേരുകൾ പെട്ടെന്നു നമ്മുടെ ഓർമ​യി​ലേക്കു വരണ​മെ​ന്നില്ല. പക്ഷേ അവരുടെ പേരുകൾ ബൈബി​ളി​ലുണ്ട്‌. അതി​നൊ​രു ഉദാഹ​ര​ണ​മാണ്‌ ദബോര. യിസ്‌ഹാ​ക്കി​ന്റെ​യും യാക്കോ​ബി​ന്റെ​യും വീട്ടിൽ ദാസി​യാ​യി നിന്ന ദബോ​ര​യെ​ക്കു​റിച്ച്‌ യഹോവ മോശ​യി​ലൂ​ടെ ബൈബി​ളിൽ രേഖ​പ്പെ​ടു​ത്തി. രണ്ടു വീട്ടി​ലു​മാ​യി ഏതാണ്ട്‌ 125 വർഷം ദബോര വിശ്വ​സ്‌ത​മാ​യി സേവിച്ചു. ഈ വിശ്വസ്‌ത സ്‌ത്രീ​യെ​ക്കു​റിച്ച്‌ നമുക്ക്‌ അധിക​മൊ​ന്നും അറിയി​ല്ലെ​ങ്കി​ലും അവൾ എത്ര വില​പ്പെ​ട്ട​വ​ളാ​യി​രു​ന്നെന്നു സൂചി​പ്പി​ക്കുന്ന വിവരങ്ങൾ യഹോവ ബൈബി​ളിൽ ഉൾപ്പെ​ടു​ത്തി. (ഉൽപ. 24:59; 35:8, അടിക്കു​റിപ്പ്‌) നൂറ്റാ​ണ്ടു​കൾക്കു ശേഷം, ഒരു ഇടയബാ​ല​നായ ദാവീ​ദി​നെ യഹോവ ഇസ്രാ​യേ​ലി​ന്റെ രാജാ​വാ​യി ഉയർത്തി. (2 ശമു. 22:1, 36) ഇനി യേശു ഭൂമി​യിൽ ജനിച്ച ഉടനെ, ഭാവി​മി​ശിഹ ബേത്ത്‌ലെ​ഹെ​മിന്‌ അടുത്ത്‌ ജനിച്ചി​രി​ക്കു​ന്നു എന്ന വാർത്ത അറിയി​ക്കാൻ ദൈവം ദൂതനെ അയച്ചത്‌ എളിയ​വ​രായ ഇടയന്മാ​രു​ടെ അടു​ത്തേ​ക്കാണ്‌. അത്‌ അവർക്ക്‌ എത്ര വലി​യൊ​രു പദവി​യാ​യി​രു​ന്നു! (ലൂക്കോ. 2:8-11) യോ​സേ​ഫും മറിയ​യും യേശു​വി​നെ ആലയത്തി​ലേക്കു കൊണ്ടു​പോ​യ​പ്പോൾ തന്റെ മകനെ കാണാ​നുള്ള അവസരം പ്രായ​മായ ശിമെ​യോ​നും അന്നയ്‌ക്കും കൊടു​ത്തു​കൊണ്ട്‌ യഹോവ അവരെ ആദരിച്ചു. (ലൂക്കോ. 2:25-30, 36-38) അതെ, യഹോവ “സാധു​ക്കളെ പൊടി​യിൽനിന്ന്‌ ഉയർത്തു​ന്നു!”

16. തന്റെ പിതാവ്‌ മറ്റുള്ള​വ​രോട്‌ ഇടപെട്ട വിധം യേശു അനുക​രി​ച്ചത്‌ എങ്ങനെ?

16 യേശു പിതാ​വി​നെ അനുക​രി​ക്കു​ന്നു. പിതാ​വി​നെ​പ്പോ​ലെ യേശു​വും, ആളുകൾ വിലയി​ല്ലാ​ത്ത​വ​രാ​യി കണ്ടവ​രോ​ടു ബഹുമാ​ന​ത്തോ​ടെ ഇടപെട്ടു. ‘സാധാ​ര​ണ​ക്കാ​രെ​യും വലിയ പഠിപ്പി​ല്ലാ​ത്ത​വ​രെ​യും’ യേശു ദൈവ​രാ​ജ്യ​ത്തെ​ക്കു​റിച്ച്‌ പഠിപ്പി​ച്ചു. (പ്രവൃ. 4:13; മത്താ. 11:25) ഇനി രോഗി​കളെ സുഖ​പ്പെ​ടു​ത്തു​ക​യും തങ്ങളെ ബഹുമാ​നി​ക്കു​ന്നു​ണ്ടെന്ന്‌ അവർക്കു തോന്നുന്ന രീതി​യിൽ അവരോട്‌ ഇടപെ​ടു​ക​യും ചെയ്‌തു. (ലൂക്കോ. 5:13) തന്റെ മരണത്തി​ന്റെ തലേരാ​ത്രി അപ്പോ​സ്‌ത​ല​ന്മാ​രു​ടെ കാലുകൾ കഴുകി​ക്കൊണ്ട്‌ യേശു ഒരു ദാസന്റെ ജോലി ചെയ്യാൻ തയ്യാറാ​യി. (യോഹ. 13:5) പിന്നീട്‌ സ്വർഗ​ത്തി​ലേക്കു പോകു​ന്ന​തി​നു മുമ്പ്‌ യേശു, നിത്യ​ജീ​വൻ നേടാൻ ആളുകളെ സഹായി​ക്കുക എന്ന ഏറ്റവും പ്രധാ​ന​പ്പെട്ട ഉത്തരവാ​ദി​ത്വം നമ്മൾ ഉൾപ്പെ​ടെ​യുള്ള എല്ലാ ശിഷ്യ​രെ​യും ഏൽപ്പിച്ചു. അങ്ങനെ യേശു എളിയ​വ​രായ തന്റെ എല്ലാ അനുഗാ​മി​ക​ളെ​യും ആദരി​ച്ചി​രി​ക്കു​ന്നു.—മത്താ. 28:19, 20.

17. നമുക്ക്‌ എങ്ങനെ മറ്റുള്ള​വരെ സ്‌നേ​ഹി​ക്കു​ക​യും ബഹുമാ​നി​ക്കു​ക​യും ചെയ്യാം? (ചിത്ര​വും കാണുക.)

17 നമുക്ക്‌ എങ്ങനെ യഹോ​വയെ അനുക​രി​ക്കാം? ആളുക​ളു​ടെ പശ്ചാത്ത​ല​മോ നിറമോ വിദ്യാ​ഭ്യാ​സ​മോ ഒന്നും നോക്കാ​തെ, കേൾക്കാൻ തയ്യാറാ​കുന്ന എല്ലാവ​രോ​ടും സന്തോ​ഷ​വാർത്ത അറിയി​ച്ചു​കൊണ്ട്‌ നമ്മൾ ആളുകളെ ബഹുമാ​നി​ക്കു​ന്നു. ഇനി നമ്മൾ സഹോ​ദ​ര​ങ്ങ​ളെ​യും ആദരി​ക്കു​ന്നു. നമുക്ക്‌ എന്തൊക്കെ കഴിവു​ക​ളും ഉത്തരവാ​ദി​ത്വ​ങ്ങ​ളും ഉണ്ടെങ്കി​ലും അവരെ​യെ​ല്ലാം നമ്മൾ നമ്മളെ​ക്കാൾ ശ്രേഷ്‌ഠ​രാ​യി കാണുന്നു. (ഫിലി. 2:3) ഈ രീതി​യി​ലും മറ്റു വിധങ്ങ​ളി​ലും, പരസ്‌പരം സ്‌നേ​ഹി​ക്കാ​നും ബഹുമാ​നി​ക്കാ​നും താഴ്‌മ​യോ​ടെ നമ്മൾ ‘മുൻ​കൈ​യെ​ടു​ക്കു​മ്പോൾ’ യഹോവ അതിൽ സന്തോ​ഷി​ക്കും.—റോമ. 12:10; സെഫ. 3:12.

രണ്ടു സഹോദരിമാർ ജയിലിലുള്ള ഒരു സ്‌ത്രിക്ക്‌ ബൈബിൾപഠനം നടത്തുന്നു.

എല്ലാ തരത്തി​ലു​മുള്ള ആളുക​ളോ​ടു സന്തോ​ഷ​വാർത്ത അറിയി​ക്കു​മ്പോൾ നമ്മൾ യഹോ​വ​യു​ടെ താഴ്‌മ അനുക​രി​ക്കു​ക​യാണ്‌ (17-ാം ഖണ്ഡിക കാണുക)a


18. നിങ്ങൾ യഹോ​വ​യു​ടെ താഴ്‌മ അനുക​രി​ക്കാൻ ആഗ്രഹി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

18 സ്‌നേ​ഹ​നി​ധി​യായ സ്വർഗീ​യ​പി​താ​വി​ന്റെ താഴ്‌മ അനുക​രി​ക്കാൻ പരമാ​വധി ശ്രമി​ക്കു​മ്പോൾ നമ്മൾ സമീപി​ക്കാൻ കൂടുതൽ എളുപ്പ​മു​ള്ള​വ​രും കൂടുതൽ വഴക്കമു​ള്ള​വ​രും കൂടുതൽ ക്ഷമയു​ള്ള​വ​രും ആയിത്തീ​രും. യഹോ​വ​യെ​പ്പോ​ലെ മറ്റുള്ള​വരെ ആദരി​ക്കാ​നും നമ്മൾ പഠിക്കും. ഇങ്ങനെ താഴ്‌മ​യുള്ള നമ്മുടെ ദൈവ​ത്തോട്‌ അടുക്കാൻ നമ്മൾ കൂടുതൽ ശ്രമി​ക്കു​മ്പോൾ യഹോ​വ​യു​ടെ കണ്ണിൽ നമ്മൾ ഓരോ​രു​ത്ത​രും ഏറെ വില​പ്പെ​ട്ട​വ​രാ​യി​ത്തീ​രും.—യശ. 43:4.

താഴ്‌മ നിങ്ങളെ എങ്ങനെ സഹായി​ക്കും. . .

  • സമീപി​ക്കാൻ എളുപ്പ​മു​ള്ള​വ​രാ​യി​രി​ക്കു​ന്ന​തിന്‌?

  • വഴക്കമു​ള്ള​വ​രാ​യി​രി​ക്കു​ന്ന​തിന്‌?

  • ക്ഷമയു​ള്ള​വ​രാ​യി​രി​ക്കു​ന്ന​തിന്‌?

ഗീതം 159 യഹോ​വ​യ്‌ക്കു മഹത്ത്വം കൊടു​ക്കു​ക

a ചിത്രത്തിന്റെ വിവരണം: ജയിലി​ലു​ള്ള​വരെ ബൈബിൾ പഠിപ്പി​ച്ചു​കൊണ്ട്‌ സഹോ​ദ​രി​മാർ യഹോ​വ​യു​ടെ താഴ്‌മ അനുക​രി​ക്കു​ന്നു.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക