ദൈവവചനത്തിലെ നിധികൾ | യാക്കോബ് 3–5
ദൈവികജ്ഞാനം പ്രകടമാക്കുക
നമ്മുടെ ജീവിതത്തിൽ ഉപകാരപ്പെടുന്നതാണ് യഹോവയുടെ ജ്ഞാനം. ഉദാഹരണത്തിന്, സഹവിശ്വാസികളുമായി സമാധാനം പുനഃസ്ഥാപിക്കുന്നതിനു നമ്മളെ സഹായിക്കാൻ അതിനു കഴിയും. നമ്മൾ ശരിക്കും ദൈവികജ്ഞാനം നേടിയിട്ടുണ്ടെങ്കിൽ നമ്മുടെ പെരുമാറ്റത്തിൽ അതു കാണാനാകും.
സ്വയം ചോദിക്കുക: ‘ദൈവികജ്ഞാനത്തിന്റെ ഏതെല്ലാം സവിശേഷതകളാണു ഞാൻ ഇയ്യിടെ കാണിച്ചത്? ചില കാര്യങ്ങളിൽ എനിക്ക് എങ്ങനെ മെച്ചപ്പെടാൻ കഴിയും?’
ശുദ്ധം
സമാധാനപരം
വിട്ടുവീഴ്ച ചെയ്യാൻ മനസ്സുള്ളത്
അനുസരിക്കാൻ ഒരുക്കമുള്ളത്
കരുണയും സത്ഫലങ്ങളും നിറഞ്ഞത്
പക്ഷപാതമില്ലാത്തത്
കാപട്യമില്ലാത്തത്