ഒക്ടോബർ 14-20
1 പത്രോസ് 1–2
ഗീതം 29, പ്രാർഥന
ആമുഖപ്രസ്താവനകൾ (3 മിനി. വരെ)
ദൈവവചനത്തിലെ നിധികൾ
“നിങ്ങൾ വിശുദ്ധരായിരിക്കണം:” (10 മിനി.)
(1 പത്രോസ്—ആമുഖം എന്ന വീഡിയോ കാണിക്കുക.)
1പത്ര 1:14, 15—നമ്മുടെ ആഗ്രഹങ്ങളും പെരുമാറ്റവും വിശുദ്ധമായിരിക്കണം (w17.02 9 ¶5)
1പത്ര 1:16—വിശുദ്ധനായ നമ്മുടെ ദൈവത്തെ അനുകരിക്കാൻ കഠിനശ്രമം ചെയ്യണം (lvs 77 ¶6)
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക: (8 മിനി.)
1പത്ര 1:10-12—പ്രവാചകന്മാരെയും ദൂതന്മാരെയും പോലെ നമുക്ക് എങ്ങനെ ഉത്സാഹമുള്ളവരായിരിക്കാം? (w08 11/15 21 ¶10)
1പത്ര 2:25, അടിക്കുറിപ്പ്—ആരാണ് ഏറ്റവും വലിയ മേൽവിചാരകൻ? (it-2-E 565 ¶3)
ഈ ആഴ്ചയിലെ ബൈബിൾവായന യഹോവയെപ്പറ്റി നിങ്ങളെ എന്താണു പഠിപ്പിച്ചത്?
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് മറ്റ് എന്തെല്ലാം ആത്മീയരത്നങ്ങളാണു നിങ്ങൾ കണ്ടെത്തിയത്?
ബൈബിൾവായന: (4 മിനി. വരെ) 1പത്ര 1:1-16 (th പാഠം 10)
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനത്തിന്റെ വീഡിയോ: (4 മിനി.) വീഡിയോ കാണിച്ച് ചർച്ച ചെയ്യുക.
ആദ്യസന്ദർശനം: (2 മിനി. വരെ) ‘സംഭാഷണത്തിനുള്ള ചില മാതൃകകൾ’ എന്ന ഭാഗത്തെ അവതരണം ഉപയോഗിക്കുക. (th പാഠം 1)
ആദ്യസന്ദർശനം: (3 മിനി. വരെ) ‘സംഭാഷണത്തിനുള്ള ചില മാതൃകകൾ’ ഉപയോഗിച്ച് തുടങ്ങുക. പ്രദേശത്ത് ആളുകൾ സാധാരണ പറയാറുള്ള ഒരു തടസ്സവാദം മറികടക്കുക. (th പാഠം 3)
ആദ്യസന്ദർശനം: (3 മിനി. വരെ) ‘സംഭാഷണത്തിനുള്ള ചില മാതൃകകൾ’ ഉപയോഗിച്ച് തുടങ്ങുക. ‘പഠിപ്പിക്കാനുള്ള ഉപകരണങ്ങൾ’ എന്ന ഭാഗത്തെ ഒരു പ്രസിദ്ധീകരണം കൊടുക്കുക. (th പാഠം 9)
ക്രിസ്ത്യാനികളായി ജീവിക്കാം
യഹോവയുടെ കൂട്ടുകാരാകാം—അടുക്കും ചിട്ടയും വൃത്തിയും: (6 മിനി.) വീഡിയോ കാണിക്കുക. എന്നിട്ട് നേരത്തേ തിരഞ്ഞെടുത്ത ചില കൊച്ചുകുട്ടികളെ സ്റ്റേജിലേക്കു വിളിച്ചിട്ട് പിൻവരുന്ന ചോദ്യങ്ങൾ ചോദിക്കുക: എല്ലാത്തിനും യഹോവ അതിന്റേതായ സ്ഥാനം കൊടുത്തത് എങ്ങനെ? കാണ്ടാമൃഗം എങ്ങനെയാണു വൃത്തിയായിട്ടിരിക്കുന്നത്? വീടു വൃത്തിയായി സൂക്ഷിക്കാൻ നിങ്ങൾ സഹായിക്കേണ്ടത് എന്തുകൊണ്ട്?
“ശുദ്ധിയുള്ളവരെ യഹോവ സ്നേഹിക്കുന്നു:” (9 മിനി.) ചർച്ച. ശുദ്ധിയുള്ളവരെ യഹോവ സ്നേഹിക്കുന്നു എന്ന വീഡിയോ കാണിക്കുക.
സഭാ ബൈബിൾപഠനം: (30 മിനി.) lfb പാഠം 17
പുനരവലോകനവും അടുത്ത ആഴ്ചയിലെ പരിപാടികളുടെ പൂർവാവലോകനവും (3 മിനി.)
ഗീതം 12, പ്രാർഥന