ഏപ്രിൽ 8-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ഏപ്രിൽ 8-ന് ആരംഭിക്കുന്ന വാരം
ഗീതം 37, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
bt അധ്യാ. 17 ¶1-7 (30 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: ലൂക്കോസ് 10–12 (10 മിനി.)
നമ്പർ 1: ലൂക്കോസ് 12:1-21 (4 മിനിട്ടുവരെ)
നമ്പർ 2: വംശപരമായ വിവിധ സവിശേഷതകൾ വികാസം പ്രാപിച്ചതിനുള്ള വിശദീകരണം എന്താണ്? (rs പേ. 302 ¶2–പേ. 303 ¶2) (5 മിനി.)
നമ്പർ 3: യഹോവയെ നാം നമ്മുടെ പിതാവായി കാണുന്നതിന്റെ കാരണം (മത്താ. 6:9) (5 മിനി.)
❑ സേവനയോഗം:
10 മിനി: നിങ്ങൾക്ക് അവരെ പ്രോത്സാഹിപ്പിക്കാനാകുമോ? (റോമ. 1:11, 12) സേവന മേൽവിചാരകൻ നടത്തുന്ന ചർച്ച. സഭയിൽ എത്ര സാധാരണ പയനിയർമാരുണ്ട് എന്നു പറയുക. പയനിയർമാരെ അഭിനന്ദിക്കുന്നതോ അവരോടൊപ്പം ശുശ്രൂഷയിൽ ഏർപ്പെടുന്നതോ യാത്രാച്ചെലവു വഹിക്കുന്നതോ ഒരു നേരത്തെ ഭക്ഷണത്തിന് ഉൾപ്പെടുത്തുന്നതോ പോലെ അവരെ പ്രോത്സാഹിപ്പിക്കാൻ കഴിയുന്ന ചില വിധങ്ങൾ വിശദീകരിക്കുക. മറ്റുള്ളവർ തങ്ങളെ എങ്ങനെയാണ് പ്രോത്സാഹിപ്പിച്ചതെന്നു പറയാൻ പയനിയർമാരെ ക്ഷണിക്കുക. സഭയിൽ സാധാരണ പയനിയർമാർ ഇല്ലെങ്കിൽ സഹായ പയനിയർമാർക്ക് ബാധകമാകുന്ന വിധത്തിൽ പരിപാടി അവതരിപ്പിക്കുക.
10 മിനി: അന്ത്യനാളുകളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകുക. ന്യായവാദം പുസ്തകത്തിന്റെ പേജ് 241 ഖണ്ഡിക 4 മുതൽ പേജ് 243 ഖണ്ഡിക 1 വരെയുള്ള വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള ചർച്ച. അതിലെ ഒരു നിർദേശം ഉപയോഗിച്ച് ഹ്രസ്വമായ അവതരണം നടത്തുക.
10 മിനി: “പ്രവാചകന്മാരുടെ മാതൃക അനുകരിക്കുക—യോനാ.” ചോദ്യോത്തര പരിചിന്തനം.
ഗീതം 13, പ്രാർഥന