ഡിസംബർ 7-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ഡിസംബർ 7-ന് ആരംഭിക്കുന്ന വാരം
❑ സഭാ ബൈബിളധ്യയനം:
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: യോശുവ 1-5
നമ്പർ 1: യോശുവ 5:1-15
നമ്പർ 2: ദൈവത്തെ സ്നേഹിക്കുന്നവർ ആയിരിക്കണം നമ്മുടെ സുഹൃത്തുക്കൾ
നമ്പർ 3: മാതാപിതാക്കൾ ഒരാൾ മാത്രമുള്ള കുടുംബങ്ങൾക്കും വിജയിക്കാനാവും! (fy പേ. 103, 104 ¶1-4)
❑ സേവനയോഗം:
5 മിനി: അറിയിപ്പുകൾ.
15 മിനി: സംഘടിതമായ രീതിയിൽ പ്രദേശം പ്രവർത്തിക്കുക. സംഘടിതർ പുസ്തകത്തിന്റെ 102-104 പേജുകളിലെ “പ്രദേശം” എന്ന ഉപശീർഷകത്തിൻകീഴിലുള്ള ആറുഖണ്ഡികകളുടെ സദസ്യചർച്ച. ഇതിനായി സഭചെയ്തിരിക്കുന്ന ക്രമീകരണത്തെക്കുറിച്ച് സേവനമേൽവിചാരകനുമായി അഭിമുഖം നടത്തുക. 2008 ജനുവരി ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയുടെ 5-ാം പേജിലെ 14-17 ഖണ്ഡികകളിൽനിന്നുള്ള ആശയങ്ങൾ ഉൾപ്പെടുത്തുക. ‘സന്ദർശിക്കരുതാത്ത വീടുകളുടെ’ രേഖ സൂക്ഷിക്കുന്നതിന്റെ പ്രാധാന്യവും അതിനായുള്ള പ്രാദേശിക ക്രമീകരണങ്ങളും വിവരിക്കുക.
15 മിനി: ചോദ്യകർത്താവിന്റെ വീക്ഷണഗതി വിവേചിച്ചറിയുക. ശുശ്രൂഷാസ്കൂൾ പുസ്തകത്തിന്റെ 66-68 പേജുകളെ ആസ്പദമാക്കിയുള്ള സദസ്യചർച്ച.