വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 11/09 പേ. 7
  • ചോദ്യപ്പെട്ടി

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ചോദ്യപ്പെട്ടി
  • നമ്മുടെ രാജ്യ ശുശ്രൂഷ—2009
  • സമാനമായ വിവരം
  • ആരാധനയ്‌ക്കായി കൂടിവരേണ്ടത്‌ എന്തുകൊണ്ട്‌?
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2016
  • ഞങ്ങളുടെ മീറ്റി​ങ്ങു​കൾ നിങ്ങൾക്ക്‌ എങ്ങനെ പ്രയോ​ജനം ചെയ്യും?
    ജീവിതം ആസ്വദിക്കാം എന്നേക്കും!—ദൈവത്തിൽനിന്ന്‌ പഠിക്കാം
  • ടെലിഫോൺ സാക്ഷീകരണം ഫലകരമായി നടത്താനാകും
    നമ്മുടെ രാജ്യ ശുശ്രൂഷ—2009
  • പരിപുഷ്ടിപ്പെടുത്തുന്ന ക്രിസ്‌തീയ യോഗങ്ങൾ—നിങ്ങളുടെ പങ്ക്‌
    2010 വീക്ഷാഗോപുരം
കൂടുതൽ കാണുക
നമ്മുടെ രാജ്യ ശുശ്രൂഷ—2009
km 11/09 പേ. 7

ചോദ്യ​പ്പെ​ട്ടി

◼ സഭാ​യോഗ പരിപാ​ടി​കൾ വീട്ടി​ലി​രുന്ന്‌ ടെലി​ഫോ​ണി​ലൂ​ടെ ശ്രദ്ധി​ക്കാ​നുള്ള ഏർപ്പാടു ചെയ്യു​ന്ന​തിൽ നല്ല വിവേകം കാണി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

രോഗ​മോ ഒഴിവാ​ക്കാ​നാ​വാത്ത മറ്റേ​തെ​ങ്കി​ലും സാഹച​ര്യ​മോ നിമിത്തം ചില​പ്പോൾ സഭാ​യോ​ഗ​ത്തി​നു ഹാജരാ​കാൻ പറ്റാത്ത​വർക്കാ​യി, വീട്ടി​ലി​രുന്ന്‌ ടെലി​ഫോ​ണി​ലൂ​ടെ പരിപാ​ടി ശ്രദ്ധി​ക്കു​ന്ന​തി​നുള്ള ക്രമീ​ക​രണം പല സഭകളും ചെയ്‌തി​ട്ടുണ്ട്‌. തക്കതായ കാരണങ്ങൾ ഉള്ളവർക്കു​വേ​ണ്ടി​ത്തന്നെ ഇത്‌ ഉപയോ​ഗി​ക്കു​ന്നു​വെന്ന്‌ ഉറപ്പു​വ​രു​ത്താൻ നല്ല വിവേ​ക​വും ശ്രദ്ധ​യോ​ടെ​യുള്ള സംഘാ​ട​ന​വും ആവശ്യ​മാണ്‌. അങ്ങനെ ചെയ്യു​മ്പോൾ ‘സകലവും ഉചിത​മാ​യും ക്രമീ​കൃ​ത​മാ​യും നടക്കു​ന്നു​വെന്ന്‌’ മൂപ്പന്മാർക്ക്‌ ഉറപ്പു​വ​രു​ത്താ​നാ​കും.—1 കൊരി. 14:40.

മാറാ​രോ​ഗ​മോ അംഗ​വൈ​ക​ല്യ​മോ ഉള്ളവരോ മറ്റേ​തെ​ങ്കി​ലും കാരണ​ത്താൽ വീട്ടിൽനി​ന്നു പുറത്തി​റ​ങ്ങാൻ പറ്റാത്ത​വ​രോ ആയ പ്രസാ​ധ​കർക്കു വേണം മൂപ്പന്മാർ മുൻഗണന നൽകാൻ. താത്‌കാ​ലി​ക​മാ​യി രോഗാ​വ​സ്ഥ​യി​ലാ​കു​ക​യോ മറ്റോ ചെയ്‌ത ഒരു പ്രസാ​ധ​ക​നോ കിടപ്പി​ലാ​യ​തു​കൊണ്ട്‌ വീട്ടിൽനി​ന്നു പുറത്തു​പോ​കാൻ പറ്റാത്ത അവസ്ഥയി​ലുള്ള, പുരോ​ഗ​മി​ച്ചു​കൊ​ണ്ടി​രി​ക്കുന്ന ഒരു ബൈബിൾവി​ദ്യാർഥി​ക്കോ വേണ്ടി​യും ഈ ക്രമീ​ക​രണം പ്രയോ​ജ​ന​പ്പെ​ടു​ത്താ​വു​ന്ന​താണ്‌. അവരുടെ എണ്ണം സഭാ ഹാജരിൽ ഉൾപ്പെ​ടു​ത്തു​ക​യും വേണം. എന്നാൽ ന്യായ​മായ ആവശ്യ​മുള്ള എല്ലാവർക്കും ഉപയോ​ഗി​ക്കാൻ വേണ്ടത്ര ടെലി​ഫോൺ ലൈനു​കൾ ഇല്ലാത്ത​പക്ഷം, യോഗ​പ​രി​പാ​ടി​കൾ റെക്കോർഡു​ചെ​യ്‌ത്‌ നൽകു​ന്ന​തു​പോ​ലുള്ള മറ്റെ​ന്തെ​ങ്കി​ലും ക്രമീ​ക​രണം ചെയ്യാ​നാ​യേ​ക്കും.

എന്നാൽ വ്യക്തി​പ​ര​മാ​യി യോഗ​ങ്ങൾക്കു ഹാജരാ​കു​ന്ന​തി​ന്റെ പ്രയോ​ജ​നങ്ങൾ ഒന്നു വേറെ​ത​ന്നെ​യാണ്‌. രാജ്യ​ഹാ​ളിൽ വന്ന്‌ മറ്റുള്ള​വ​രു​മാ​യി സഹവസി​ക്കു​ന്ന​തി​ലൂ​ടെ “നമുക്കു പരസ്‌പരം പ്രോ​ത്സാ​ഹനം” ലഭിക്കും. കൂടാതെ, യോഗ​ങ്ങൾക്കു ഹാജരാ​കു​ന്ന​തി​ന്റെ മൂല്യം ഏറെ വിലമ​തി​ക്കാൻ പുതി​യ​വ​രെ​യും അതു സഹായി​ക്കും. രാജ്യ​ഹാ​ളിൽ യോഗ​ങ്ങൾക്കു ഹാജരാ​കു​മ്പോൾ അവതര​ണ​ങ്ങ​ളിൽനിന്ന്‌ കൂടുതൽ പ്രയോ​ജനം നേടാ​നാ​കു​ന്നു, മൂപ്പന്മാ​രിൽനിന്ന്‌ വ്യക്തിഗത സഹായം ലഭിക്കു​ന്നു, സഹോ​ദ​ര​വർഗ​ത്തി​ന്റെ സൗഹാർദ​സ്‌നേഹം നേരിട്ട്‌ അനുഭ​വി​ച്ച​റി​യാ​നാ​കു​ന്നു. രാജ്യ​ഹാ​ളിൽനി​ന്നു പോകു​മ്പോൾ ഊഷ്‌മ​ള​മായ ആശ്ലേഷം ലഭിച്ച പ്രായ​മായ ഒരു സഹോ​ദരി ഇങ്ങനെ പറയു​ക​യു​ണ്ടാ​യി: “ഇത്‌ ടെലി​ഫോ​ണി​ലൂ​ടെ കിട്ടി​ല്ല​ല്ലോ!” എത്ര ശരി!—റോമ. 1:11, 12.

“മുടങ്ങാ​തെ ദൈവാ​ല​യ​ത്തിൽ ആരാധന കഴിച്ചു​പോന്ന” ഹന്നാ​യെ​പ്പോ​ലെ ഇന്ന്‌ പ്രായ​മായ അനേകം സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാർ, തങ്ങളുടെ ആരോ​ഗ്യ​വും സാഹച​ര്യ​ങ്ങ​ളും അനുവ​ദി​ക്കു​ന്നി​ട​ത്തോ​ളം, രാജ്യ​ഹാ​ളിൽ ക്രിസ്‌തീയ യോഗ​ങ്ങൾക്ക്‌ ക്രമമാ​യി ഹാജരാ​കു​ന്നു. (ലൂക്കോ. 2:36, 37) തീരെ വയ്യാത്ത സാഹച​ര്യ​ങ്ങ​ളിൽ അവർ ടെലി​ഫോൺ സൗകര്യം പ്രയോ​ജ​ന​പ്പെ​ടു​ത്താ​റു​ണ്ടെ​ങ്കി​ലും രാജ്യ​ഹാ​ളിൽ പോകു​ന്ന​തി​നു പകരം വെക്കാ​വുന്ന സൗകര്യ​പ്ര​ദ​മായ ഒരു ക്രമീ​ക​ര​ണ​മാ​യി അവർ അതിനെ വീക്ഷി​ക്കു​ന്നില്ല. മഹാ​ദൈ​വ​മായ യഹോ​വയെ ആരാധി​ക്കവെ, അവരുടെ നല്ല മാതൃക അനുക​രി​ച്ചു​കൊണ്ട്‌ നമുക്കും ഏതുവി​ധേ​ന​യും യോഗ​ങ്ങൾക്ക്‌ നേരിട്ടു ഹാജരാ​കാൻ സന്തോ​ഷ​ത്തോ​ടെ ശ്രമം​ചെ​യ്യാം.—സങ്കീ. 95:1-3, 6; 122:1.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക