ഫെബ്രുവരി 23-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ഫെബ്രുവരി 23-ന് ആരംഭിക്കുന്ന വാരം
❑ സഭാ ബൈബിളധ്യയനം:
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: ഉല്പത്തി 32-35
ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പുനരവലോകനം
❑ സേവനയോഗം:
5 മിനി: അറിയിപ്പുകൾ. മാർച്ചിലേക്കുള്ള സാഹിത്യസമർപ്പണത്തിലേക്കു ശ്രദ്ധ ക്ഷണിക്കുക.
10 മിനി: ജനുവരി - മാർച്ച് ലക്കം വീക്ഷാഗോപുരവും ഉണരുക!-യും എങ്ങനെ സമർപ്പിക്കാം? മാസികകൾ ഹ്രസ്വമായി അവലോകനം ചെയ്തശേഷം പ്രദേശത്തുള്ളവർക്ക് ഏതെല്ലാം ലേഖനങ്ങൾ താത്പര്യജനകമായിരിക്കുമെന്നും അത് എന്തുകൊണ്ടെന്നും സദസ്സിനോടു ചോദിക്കുക. പറയുന്നതു കേൾക്കാൻ വീട്ടുകാരന് താത്പര്യമുണ്ടോയെന്നു മനസ്സിലാക്കാൻ ഏതെല്ലാം ചോദ്യങ്ങൾ ചോദിക്കാമെന്നു പറയാൻ സദസ്സിനെ ക്ഷണിക്കുക. മാസികകൾ സമർപ്പിക്കുന്നതിനുമുമ്പ് അവർ ഏതു തിരുവെഴുത്തു വായിക്കും? ഓരോ മാസികയും സമർപ്പിക്കുന്നത് എങ്ങനെയെന്നു പ്രകടനത്തിലൂടെ കാണിക്കുക.
10 മിനി: പ്രാദേശിക ആവശ്യങ്ങൾ.
10 മിനി: തിരുവെഴുത്തുകൾ ദൈനംദിനം പരിശോധിക്കൽ എന്ന പുസ്തകം നിങ്ങൾ ഉപയോഗിക്കുന്നുണ്ടോ? തിരുവെഴുത്തുകൾ ദൈനംദിനം പരിശോധിക്കൽ—2009-ന്റെ ആമുഖത്തെ ആധാരമാക്കിയുള്ള പ്രസംഗവും സദസ്യചർച്ചയും. ഓരോ ദിവസത്തേക്കുമുള്ള തിരുവെഴുത്തും അഭിപ്രായങ്ങളും പരിചിന്തിക്കുന്നതുകൊണ്ടുള്ള പ്രയോജനം ചർച്ചചെയ്യുക. തിരുവെഴുത്തുകൾ ദൈനംദിനം പരിശോധിക്കാൻ എന്തു ക്രമീകരണമാണ് ചെയ്തിരിക്കുന്നതെന്നും അതുകൊണ്ട് എന്തു പ്രയോജനം ലഭിച്ചിരിക്കുന്നെന്നും പറയാൻ സദസ്സിനെ ക്ഷണിക്കുക.