ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പുനരവലോകനം
പിൻവരുന്ന ചോദ്യങ്ങൾ, 2009 ഫെബ്രുവരി 23-ന് ആരംഭിക്കുന്ന വാരത്തിലെ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിലെ പരിപാടിയിൽ പരിചിന്തിക്കുന്നതായിരിക്കും. സ്കൂൾ മേൽവിചാരകൻ നടത്തുന്ന 20 മിനിട്ട് ദൈർഘ്യമുള്ള ഈ പുനരവലോകനം, 2009 ജനുവരി 5 മുതൽ ഫെബ്രുവരി 23 വരെയുള്ള വാരങ്ങളിലെ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ നിയമനങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്ന വിവരങ്ങളെ ആസ്പദമാക്കി ആയിരിക്കും.
1. നാലാം ദിവസംവരെ പ്രകാശഗോളങ്ങൾ ഉണ്ടാക്കപ്പെട്ടിരുന്നില്ല എങ്കിൽ, ഒന്നാം ദിവസം എങ്ങനെയാണ് ദൈവത്തിന് പ്രകാശം ഉളവാക്കാൻ കഴിഞ്ഞത്? (ഉല്പ. 1:3, 16) [w04 1/1 പേ. 28 ഖ. 5]
2. നോഹ കനാനെ ശപിച്ചത് എന്തുകൊണ്ട്? (ഉല്പ. 9:20-25) [w04 1/1 പേ. 31 ഖ. 2]
3. എന്നാണ് അബ്രഹാമ്യ ഉടമ്പടി നിലവിൽവന്നത്, എത്ര കാലത്തേക്ക്? (ഉല്പ. 12:1-4) [w04 1/15 പേ. 26 ഖ. 4; w01 8/15 പേ. 17 ഖ. 13]
4. പ്രശസ്തമായ ‘ഒരു പേരുണ്ടാക്കാനുള്ള’ നിമ്രോദിന്റെയും കൂട്ടരുടെയും ശ്രമം പരാജയപ്പെട്ടെന്ന് എന്തു തെളിയിക്കുന്നു? (ഉല്പ. 11:4) [w98 3/15 പേ. 25]
5. 2 പത്രൊസ് 2:7 ലോത്തിനെ നീതിയുള്ളവൻ എന്നു വിളിക്കുന്ന സ്ഥിതിക്ക്, ലൈംഗിക ഭ്രാന്ത് പിടിച്ച ഒരു ജനക്കൂട്ടത്തിന് തന്റെ പെൺമക്കളെ വിട്ടുകൊടുക്കാൻ അവൻ തയ്യാറായത് എന്തുകൊണ്ടായിരിക്കാം? (ഉല്പ. 19:8) [w05 2/1 പേ. 26 ഖ. 15-16; w04 1/15 പേ. 27 ഖ. 3]
6. യിശ്മായേലിനെചൊല്ലി ഹാഗാറിനും സാറായ്ക്കും ഇടയിൽ ഉടലെടുത്ത പ്രശ്നം അബ്രാഹാം പരിഹരിച്ച വിധത്തിൽനിന്ന് ദമ്പതികൾക്ക് എന്തു പാഠം പഠിക്കാനാകും? (ഉല്പ. 21:10-14; 1 തെസ്സ. 2:13) [w06 4/15 പേ. 6 ഖ. 5-8]
7. യഹോവയ്ക്കു ഹിതകരമായവിധത്തിൽ യിസ്ഹാക്കിനുവേണ്ടി ഒരു ഭാര്യയെ കണ്ടെത്താനുള്ള എലിയേസറിന്റെ ശ്രമം നമ്മെ എന്തു പഠിപ്പിക്കുന്നു? (ഉല്പ. 24:14, 15, 17-19, 26, 27) [w97 1/1 പേ. 31 ഖ. 2]
8. ഒരു ഗോവണിയിൽക്കൂടി ദൈവത്തിന്റെ ദൂതന്മാർ കയറുകയും ഇറങ്ങുകയും ചെയ്തതായി യാക്കോബ് കണ്ട സ്വപ്നത്തിന്റെ അർഥമെന്തായിരുന്നു? (ഉല്പ. 28:10-13) [w03 10/15 പേ. 29 ഖ. 1; w04 1/15 പേ. 28]
9. ലേയയുടെ മകന്റെ ദൂദായിപ്പഴം റാഹേൽ അതിയായി ആഗ്രഹിച്ചത് എന്തുകൊണ്ട്? (ഉല്പ. 30:14, 15) [w04 1/15 പേ. 28 ഖ. 7]
10. അപകടമേഖലയുടെ അടുത്തു ചെല്ലുന്നതുപോലും ദുരന്തത്തിന് ഇടയാക്കിയേക്കാം എന്ന് ദീനായുടെ ദൃഷ്ടാന്തം കാണിക്കുന്നത് എങ്ങനെ? (ഉല്പ. 34:1, 2,19) [w04 10/15 പേ. 21 ഖ. 6; പേ. 22 ഖ.5]