വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 9/08 പേ. 2
  • സേവനയോഗ പട്ടിക

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • സേവനയോഗ പട്ടിക
  • നമ്മുടെ രാജ്യ ശുശ്രൂഷ—2008
  • ഉപതലക്കെട്ടുകള്‍
  • സെപ്‌റ്റം​ബർ 8-ന്‌ ആരംഭി​ക്കുന്ന വാരം
  • സെപ്‌റ്റം​ബർ 15-ന്‌ ആരംഭി​ക്കുന്ന വാരം
  • സെപ്‌റ്റം​ബർ 22-ന്‌ ആരംഭി​ക്കുന്ന വാരം
  • സെപ്‌റ്റം​ബർ 29-ന്‌ ആരംഭി​ക്കുന്ന വാരം
  • ഒക്ടോബർ 6-ന്‌ ആരംഭി​ക്കുന്ന വാരം
നമ്മുടെ രാജ്യ ശുശ്രൂഷ—2008
km 9/08 പേ. 2

സേവന​യോഗ പട്ടിക

സെപ്‌റ്റം​ബർ 8-ന്‌ ആരംഭി​ക്കുന്ന വാരം

ഗീതം 204

10 മിനി:പ്രാ​ദേ​ശിക അറിയി​പ്പു​കൾ. ജൂലൈ - സെപ്‌റ്റം​ബർ വീക്ഷാ​ഗോ​പു​ര​ത്തി​ലെ​യും ഉണരുക!യിലെ​യും ഏതു ലേഖന​ങ്ങ​ളാണ്‌ പ്രദേ​ശ​ത്തുള്ള ആളുക​ളിൽ കൂടുതൽ താത്‌പ​ര്യ​മു​ണർത്തി​യി​ട്ടു​ള്ള​തെന്നു സദസ്സി​നോ​ടു ചോദി​ക്കുക. ലേഖനം പരിച​യ​പ്പെ​ടു​ത്താൻ അവർ ഏതു ചോദ്യ​ങ്ങ​ളും തിരു​വെ​ഴു​ത്തു​ക​ളു​മാണ്‌ ഉപയോ​ഗി​ച്ചത്‌? വീട്ടു​കാ​രനു താത്‌പ​ര്യ​മു​ണ്ടെന്നു മനസ്സി​ലാ​ക്കി​യ​ശേഷം ഓരോ മാസി​ക​യും സമർപ്പി​ക്കു​ന്നത്‌ എങ്ങനെ​യെന്നു കാണി​ക്കുന്ന പ്രകട​നങ്ങൾ ഉൾപ്പെ​ടു​ത്തുക.

15 മിനി:ബൈബിൾ വിദ്യാർഥി​കളെ അധ്യാ​പ​ക​രാ​കാൻ എങ്ങനെ സഹായി​ക്കാം? 2007 ജനുവരി 15 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ 29-30 പേജു​ക​ളി​ലെ 14-20 ഖണ്ഡിക​കളെ ആസ്‌പ​ദ​മാ​ക്കി​യുള്ള പ്രസംഗം. ഹ്രസ്വ​മായ ഒരു പ്രകട​ന​വും ഉൾപ്പെ​ടു​ത്തുക. ഒരു പ്രസാ​ധകൻ പരസ്യ​പ്ര​സം​ഗ​ത്തെ​യും വീക്ഷാ​ഗോ​പുര അധ്യയ​ന​ത്തെ​യും​പറ്റി ഒരു പുതിയ ബൈബിൾ വിദ്യാർഥിക്ക്‌ വിശദീ​ക​രി​ച്ചു​കൊ​ടു​ക്കു​ന്ന​തും അദ്ദേഹത്തെ യോഗ​ങ്ങൾക്കു ക്ഷണിക്കു​ന്ന​തും കാണി​ക്കുക.

20 മിനി:ശുശ്രൂ​ഷ​യി​ലാ​യി​രി​ക്കെ മുൻവി​ധി എങ്ങനെ തരണം​ചെ​യ്യാം? മുൻവി​ധി നമ്മുടെ ശുശ്രൂ​ഷയെ എങ്ങനെ ബാധി​ച്ചേ​ക്കാം എന്നതി​നെ​ക്കു​റിച്ച്‌ പ്രസി​ദ്ധീ​ക​രി​ക്ക​പ്പെട്ട വിവരങ്ങൾ ആസ്‌പ​ദ​മാ​ക്കി ഒരു മൂപ്പൻ നടത്തുന്ന പ്രസംഗം. അത്തരം മുൻവി​ധി തരണം​ചെ​യ്യാൻ കഴിയു​ന്നത്‌ എങ്ങനെ​യെന്നു വിശദീ​ക​രി​ക്കുക. സുവാർത്ത അവതരി​പ്പി​ക്കു​മ്പോൾ നാം ഉപയോ​ഗി​ക്കുന്ന വാക്കു​കൾക്കും അതു​പോ​ലെ​തന്നെ വയൽസേ​വ​ന​ത്തി​ലാ​യി​രി​ക്കു​മ്പോ​ഴും അല്ലാത്ത​പ്പോ​ഴു​മുള്ള നമ്മുടെ പെരു​മാ​റ്റ​ത്തി​നും, നിരീ​ക്ഷ​ക​രു​ടെ മുൻവി​ധി ഇല്ലാതാ​ക്കാ​നും സത്യം മനസ്സി​ലാ​ക്കാൻ തക്കവണ്ണം അവരുടെ മനക്കണ്ണു​കളെ തുറപ്പി​ക്കാ​നും കഴിയും. അതു​കൊണ്ട്‌ എപ്പോ​ഴും നമ്മുടെ സംസാ​ര​വും പെരു​മാ​റ്റ​വും സൂക്ഷി​ക്കേ​ണ്ടത്‌ പ്രധാ​ന​മാണ്‌. (1 പത്രൊ. 2:12; 3:1, 2) മുൻവി​ധി​യെ തരണം​ചെ​യ്യാ​നാ​കു​മെന്നു കാണി​ക്കുന്ന പ്രാ​ദേ​ശി​ക​മോ പ്രസി​ദ്ധീ​ക​രി​ക്ക​പ്പെ​ട്ട​തോ ആയ ഏതാനും അനുഭ​വങ്ങൾ പറയുക.

ഗീതം 127

സെപ്‌റ്റം​ബർ 15-ന്‌ ആരംഭി​ക്കുന്ന വാരം

ഗീതം 94

10 മിനി:പ്രാ​ദേ​ശിക അറിയി​പ്പു​കൾ. നമ്മുടെ രാജ്യ ശുശ്രൂ​ഷ​യിൽനി​ന്നുള്ള തിര​ഞ്ഞെ​ടുത്ത അറിയി​പ്പു​കൾ.

20 മിനി:കഴിഞ്ഞ വർഷം നാം എന്തു നേട്ടം കൈവ​രി​ച്ചു? സേവന മേൽവി​ചാ​ര​ക​നോ യോഗ്യ​ത​യുള്ള മറ്റൊരു മൂപ്പനോ നടത്തുന്ന പ്രസം​ഗ​വും സദസ്യ​ചർച്ച​യും. ശുശ്രൂ​ഷ​യിൽ കൈവ​രിച്ച നേട്ടങ്ങ​ളിൽ ശ്രദ്ധ​കേ​ന്ദ്രീ​ക​രി​ച്ചു​കൊണ്ട്‌ കഴിഞ്ഞ സേവന​വർഷത്തെ സഭാ​പ്ര​വർത്ത​നങ്ങൾ പുനര​വ​ലോ​കനം ചെയ്യുക. അഭിന​ന്ദ​നാർഹ​മായ കാര്യ​ങ്ങ​ളിൽ സഭയെ അനു​മോ​ദി​ക്കുക. ശുശ്രൂ​ഷ​യി​ലു​ണ്ടായ ശ്രദ്ധേ​യ​മായ അനുഭ​വ​ങ്ങ​ളെ​ക്കു​റി​ച്ചു പറയാൻ ഒന്നോ രണ്ടോ പ്രസാ​ധ​കരെ മുന്നമേ ക്രമീ​ക​രി​ക്കുക. പുതിയ സേവന​വർഷം ശുശ്രൂ​ഷ​യിൽ സഭ ശ്രദ്ധനൽകേണ്ട ഒന്നോ രണ്ടോ സംഗതി​കൾ പരാമർശി​ക്കുക. മെച്ച​പ്പെ​ടാൻ ചില പ്രാ​യോ​ഗിക നിർദേ​ശ​ങ്ങ​ളും നൽകുക.

15 മിനി:സൃഷ്ടി​യി​ലുള്ള എന്റെ വിശ്വാ​സത്തെ എനി​ക്കെ​ങ്ങനെ സമർഥി​ക്കാ​നാ​കും? പ്രസി​ദ്ധീ​ക​രി​ക്ക​പ്പെട്ട വിവരങ്ങൾ ആധാര​മാ​ക്കി​യുള്ള പ്രസംഗം. സ്‌കൂ​ളി​ലോ ജോലി​സ്ഥ​ല​ത്തോ മറ്റെവി​ടെ​യെ​ങ്കി​ലു​മോ സൃഷ്ടി​യി​ലുള്ള വിശ്വാ​സം തങ്ങൾ എങ്ങനെ​യാണ്‌ സമർഥി​ച്ച​തെന്നു പറയാൻ സദസ്സിനെ ക്ഷണിക്കുക. അഭി​പ്രാ​യം പറയാൻ ഒന്നോ രണ്ടോ പേരെ മുന്നമേ ക്രമീ​ക​രി​ക്കാ​വു​ന്ന​താണ്‌.

ഗീതം 51

സെപ്‌റ്റം​ബർ 22-ന്‌ ആരംഭി​ക്കുന്ന വാരം

ഗീതം 104

10 മിനി:പ്രാ​ദേ​ശിക അറിയി​പ്പു​കൾ. കണക്കു റിപ്പോർട്ടും സംഭാവന കൈപ്പ​റ്റി​യ​താ​യുള്ള അറിയി​പ്പു​ക​ളും വായി​ക്കുക. ആദ്യ​പേ​ജിൽ കൊടു​ത്തി​രി​ക്കുന്ന ബ്രാഞ്ചിൽനി​ന്നുള്ള കത്ത്‌ ചർച്ച​ചെ​യ്യുക.

20 മിനി:നിങ്ങളു​ടെ പ്രവർത്ത​ന​ങ്ങൾക്കു പ്രതി​ഫ​ല​മുണ്ട്‌. 2005 ഏപ്രിൽ 15 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ 28-ാം പേജിലെ 6-ാം ഖണ്ഡിക മുതൽ 29-ാം പേജ്‌ വരെ അടിസ്ഥാ​ന​മാ​ക്കി​യുള്ള പ്രസംഗം. തീക്ഷ്‌ണ​ത​യുള്ള ഒന്നോ രണ്ടോ പ്രസാ​ധ​ക​രു​മാ​യി അഭിമു​ഖം നടത്തുക. യഹോവ അവർക്ക്‌ ഭൗതി​ക​മോ വൈകാ​രി​ക​മോ ആയ പിന്തുണ നൽകി​യത്‌ എങ്ങനെ​യെന്ന്‌ അവർ പറയട്ടെ.

15 മിനി:ഒക്ടോബർ - ഡിസംബർ ലക്കം വീക്ഷാ​ഗോ​പു​ര​വും ഉണരുക!യും സമർപ്പി​ക്കാൻ തയ്യാറാ​കുക. മാസി​കകൾ ഹ്രസ്വ​മാ​യി അവലോ​കനം ചെയ്‌ത​ശേഷം ഏതു ലേഖനങ്ങൾ പ്രദേ​ശ​ത്തുള്ള ആളുക​ളിൽ കൂടുതൽ താത്‌പ​ര്യ​മു​ണർത്തി​യേ​ക്കാ​മെന്നു സദസ്സി​നോ​ടു ചോദി​ക്കുക. ലേഖന​ങ്ങ​ളി​ലേക്കു ശ്രദ്ധക്ഷ​ണി​ക്കാൻ ഏതു ചോദ്യ​ങ്ങ​ളും തിരു​വെ​ഴു​ത്തു​ക​ളും ഉപയോ​ഗി​ക്കാ​നാ​കും? നമ്മുടെ സന്ദേശം ശ്രദ്ധി​ക്കാൻ വീട്ടു​കാ​രനു യഥാർഥ താത്‌പ​ര്യം ഉണ്ടോ​യെന്ന്‌ എങ്ങനെ മനസ്സി​ലാ​ക്കാം? നമ്മുടെ രാജ്യ ശുശ്രൂ​ഷ​യി​ലെ ഒരു മാതൃകാ അവതരണം എങ്ങനെ ഉപയോ​ഗി​ക്കാ​മെന്നു പ്രകടി​പ്പി​ച്ചു കാണി​ക്കുക. കൂടാതെ, പ്രദേ​ശ​ത്തി​നി​ണ​ങ്ങുന്ന ഒരു ലേഖനം ആധാര​മാ​ക്കി തയ്യാറായ ഒരു ഹ്രസ്വ അവതരണം ഒരു മൂപ്പൻ പ്രകടി​പ്പി​ച്ചു കാണി​ക്കട്ടെ.

ഗീതം 190

സെപ്‌റ്റം​ബർ 29-ന്‌ ആരംഭി​ക്കുന്ന വാരം

ഗീതം 45

10 മിനി:പ്രാ​ദേ​ശിക അറിയി​പ്പു​കൾ. സെപ്‌റ്റം​ബർ മാസത്തെ വയൽസേവന റിപ്പോർട്ട്‌ ഇടാൻ പ്രസാ​ധ​കരെ ഓർമി​പ്പി​ക്കുക. സമ്മേള​ന​ങ്ങ​ളോ​ടു ബന്ധപ്പെ​ട്ടോ ഒഴിവു​കാ​ല​ത്തോ വേനൽക്കാല മാസങ്ങ​ളി​ലോ അനൗപ​ചാ​രിക സാക്ഷീ​ക​ര​ണ​ത്തിൽ ഏർപ്പെ​ട്ട​പ്പോ​ഴു​ണ്ടായ നല്ല അനുഭ​വങ്ങൾ പറയാൻ ഒന്നോ രണ്ടോ പ്രസാ​ധ​കരെ മുന്നമേ ക്രമീ​ക​രി​ക്കാ​വു​ന്ന​താണ്‌.

15 മിനി:പ്രാ​ദേ​ശിക ആവശ്യങ്ങൾ

20 മിനി:“പ്രത്യേക ലഘു​ലേഖാ വിതരണം—നവംബർ 10-ഡിസംബർ 7”a ലഘു​ലേ​ഖകൾ ലഭ്യമാ​ണെ​ങ്കിൽ, ഓരോ കോപ്പി സദസ്സി​ലുള്ള എല്ലാവർക്കും കൊടു​ക്കുക. രണ്ടാമത്തെ ഖണ്ഡിക പരിചി​ന്തി​ക്കു​മ്പോൾ ലഘു​ലേ​ഖ​യു​ടെ ഉള്ളടക്കം ഹ്രസ്വ​മാ​യി അവലോ​കനം ചെയ്യുക. നാലാ​മത്തെ ഖണ്ഡിക പരിചി​ന്തി​ക്കു​മ്പോൾ, ലഘുലേഖ സമർപ്പി​ക്കുന്ന സമയത്ത്‌ പ്രസാ​ധകൻ നയവും വിവേ​ക​വും പ്രകട​മാ​ക്കു​ന്ന​തെ​ങ്ങ​നെ​യെന്ന്‌ പ്രകടി​പ്പി​ച്ചു കാണി​ക്കുക. ആറാമത്തെ ഖണ്ഡിക പരിചി​ന്തി​ക്കു​മ്പോൾ, മടക്കസ​ന്ദർശനം നടത്തുന്ന ഒരു പ്രസാ​ധകൻ ഈ ലഘുലേഖ ഉപയോ​ഗിച്ച്‌ ബൈബി​ള​ധ്യ​യനം ആരംഭി​ക്കു​ന്നത്‌ എങ്ങനെ​യെന്നു കാണി​ക്കുന്ന ഒരു അവതരണം ഉൾപ്പെ​ടു​ത്തുക.

ഗീതം 9

ഒക്ടോബർ 6-ന്‌ ആരംഭി​ക്കുന്ന വാരം

ഗീതം 15

10 മിനി:പ്രാ​ദേ​ശിക അറിയി​പ്പു​കൾ.

15 മിനി: ചോദ്യ​പ്പെട്ടി. സദസ്യ ചർച്ച. 2005 ജൂൺ 15 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ 20-22 പേജു​ക​ളി​ലെ 10-16 ഖണ്ഡിക​ക​ളിൽനി​ന്നുള്ള അഭി​പ്രാ​യ​ങ്ങ​ളും ഉൾപ്പെ​ടു​ത്തുക.

20 മിനി: “യഹോ​വയെ സ്‌നേ​ഹി​ക്കാൻ മറ്റുള്ള​വരെ പഠിപ്പി​ക്കുക.”b സമയം അനുവ​ദി​ക്കു​ന്ന​ത​നു​സ​രിച്ച്‌, പരാമർശി​ച്ചി​രി​ക്കുന്ന തിരു​വെ​ഴു​ത്തു​ക​ളെ​പ്പറ്റി അഭി​പ്രാ​യം പറയാൻ സദസ്സിനെ ക്ഷണിക്കുക.

ഗീതം 132

[അടിക്കു​റി​പ്പു​കൾ]

a ഒരു മിനി​ട്ടിൽ കുറഞ്ഞ സമയം​കൊണ്ട്‌ ആമുഖ പ്രസ്‌താ​വ​നകൾ നടത്തി​യിട്ട്‌, ചോ​ദ്യോ​ത്തര ചർച്ചയാ​യി അവതരി​പ്പി​ക്കുക.

b ഒരു മിനി​ട്ടിൽ കുറഞ്ഞ സമയം​കൊണ്ട്‌ ആമുഖ പ്രസ്‌താ​വ​നകൾ നടത്തി​യിട്ട്‌, ചോ​ദ്യോ​ത്തര ചർച്ചയാ​യി അവതരി​പ്പി​ക്കുക.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക