വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 9/08 പേ. 3
  • അറിയിപ്പുകൾ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • അറിയിപ്പുകൾ
  • നമ്മുടെ രാജ്യ ശുശ്രൂഷ—2008
നമ്മുടെ രാജ്യ ശുശ്രൂഷ—2008
km 9/08 പേ. 3

അറിയി​പ്പു​കൾ

◼ സാഹിത്യ സമർപ്പണം. സെപ്‌റ്റം​ബർ: ബൈബിൾ യഥാർഥ​ത്തിൽ എന്തു പഠിപ്പി​ക്കു​ന്നു? ആദ്യ സന്ദർശ​ന​ത്തിൽ ബൈബി​ള​ധ്യ​യനം ആരംഭി​ക്കാൻ പ്രത്യേക ശ്രമം ചെയ്യുക. വീട്ടു​കാ​രു​ടെ പക്കൽ ഈ പുസ്‌തകം ഉണ്ടെങ്കിൽ ഒരു ബൈബി​ള​ധ്യ​യനം ഹ്രസ്വ​മാ​യി പ്രകടി​പ്പി​ച്ചു​കൊണ്ട്‌ അവർക്ക്‌ ഇതിൽനിന്ന്‌ എങ്ങനെ പ്രയോ​ജനം നേടാ​നാ​കു​മെന്നു കാണി​ക്കുക. ഒക്ടോബർ: വീക്ഷാ​ഗോ​പു​രം, ഉണരുക! മാസി​കകൾ. താത്‌പ​ര്യം കാണി​ക്കു​ന്നി​ടത്ത്‌ ബൈബി​ളി​നെ കുറിച്ച്‌ കൂടുതൽ അറിയാൻ നിങ്ങൾ ആഗ്രഹി​ക്കു​ന്നു​വോ? എന്ന ലഘുലേഖ നൽകി, അധ്യയനം ആരംഭി​ക്കുക എന്ന ലക്ഷ്യ​ത്തോ​ടെ അതു ചർച്ച​ചെ​യ്യുക. നവംബർ: ബൈബിൾ യഥാർഥ​ത്തിൽ എന്തു പഠിപ്പി​ക്കു​ന്നു? ബൈബി​ള​ധ്യ​യ​നങ്ങൾ ആരംഭി​ക്കാൻ പ്രത്യേക ശ്രമം ചെയ്യുക. ഡിസംബർ: ജീവി​ച്ചി​രു​ന്നി​ട്ടു​ള്ള​തി​ലേ​ക്കും ഏറ്റവും മഹാനായ മനുഷ്യൻ സമർപ്പി​ക്കുക. കുട്ടികൾ ഉള്ളവർക്ക്‌ എന്റെ ബൈബിൾ കഥാപു​സ്‌തകം സമർപ്പി​ക്കുക.

◼ നവംബ​റിൽ അഞ്ച്‌ വാരാ​ന്തങ്ങൾ ഉള്ളതി​നാൽ സഹായ പയനി​യ​റിങ്‌ ചെയ്യാൻ പറ്റിയ മാസമാ​യി​രി​ക്കും.

◼ 2009 സ്‌മാരക കാല​ത്തേ​ക്കുള്ള പ്രത്യേക പരസ്യ​പ്ര​സം​ഗം 2009 ഏപ്രിൽ 20-ന്‌ ആരംഭി​ക്കുന്ന വാരത്തിൽ നടത്ത​പ്പെ​ടും. പ്രസം​ഗ​ത്തി​ന്റെ വിഷയം പിന്നീട്‌ അറിയി​ക്കു​ന്ന​താ​യി​രി​ക്കും. ആ വാരത്തിൽ സർക്കിട്ട്‌ മേൽവി​ചാ​ര​കന്റെ സന്ദർശ​ന​മോ സമ്മേള​ന​മോ ഉള്ള സഭകൾക്ക്‌ തുടർന്നു​വ​രുന്ന വാരത്തിൽ പ്രസംഗം നടത്താ​വു​ന്ന​താണ്‌. ഏപ്രിൽ 20-ന്‌ മുമ്പ്‌ ഒരു സഭയും ഈ പ്രത്യേക പ്രസംഗം നടത്തരുത്‌.

◼ അടുത്ത മാസത്തെ സാഹിത്യ അപേക്ഷ​യോ​ടൊ​പ്പം സഭകൾ വീക്ഷാ​ഗോ​പുര പ്രസി​ദ്ധീ​കരണ സൂചിക 2008, വാച്ച്‌ടവർ ലൈ​ബ്രറി—2008 പതിപ്പി​ന്റെ (ഇംഗ്ലീഷ്‌) സിഡി-റോം എന്നിവ​യ്‌ക്കുള്ള അപേക്ഷ അയച്ചു​തു​ട​ങ്ങാ​വു​ന്ന​താണ്‌. പ്രസാ​ധ​കർക്കു മാത്ര​മുള്ള ഈ സിഡി സഭകളി​ലൂ​ടെയേ ലഭിക്കു​ക​യു​ള്ളൂ​വെ​ന്നതു ദയവായി ശ്രദ്ധി​ക്കുക.

◼ അധ്യക്ഷ മേൽവി​ചാ​രകൻ നിയമി​ക്കുന്ന ആരെങ്കി​ലും ജൂൺ, ജൂലൈ, ആഗസ്റ്റ്‌ മാസങ്ങ​ളി​ലെ സഭാ കണക്കുകൾ ഓഡിറ്റ്‌ ചെയ്യേ​ണ്ട​താണ്‌. തുടർച്ച​യാ​യി ഓഡിറ്റു ചെയ്യു​ന്ന​തിന്‌ ഒരേ വ്യക്തി​യെ​ത്തന്നെ നിയമി​ക്ക​രുത്‌. അടുത്ത തവണ കണക്കു റിപ്പോർട്ട്‌ വായി​ക്കു​മ്പോൾ ഓഡിറ്റു ചെയ്‌ത വിവരം സഭയെ അറിയി​ക്കുക.—സഭാ കണക്കുകൾ സംബന്ധിച്ച നിർദേ​ശങ്ങൾ (S-27) കാണുക.

◼ ലഭ്യമായ പുതിയ പ്രസി​ദ്ധീ​ക​ര​ണങ്ങൾ:

എന്റെ ബൈബിൾ കഥാപു​സ്‌തകം —വലിയ അക്ഷരത്തിൽ അച്ചടി​ച്ചത്‌ —പഞ്ചാബി

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക