സേവനയോഗ പട്ടിക
ജൂൺ 14-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. നമ്മുടെ രാജ്യ ശുശ്രൂഷയിൽനിന്നുള്ള തിരഞ്ഞെടുത്ത അറിയിപ്പുകൾ. 4-ാം പേജിലെ നിർദേശങ്ങൾ (നിങ്ങളുടെ പ്രദേശത്തിനു ചേരുന്നതെങ്കിൽ) ഉപയോഗിച്ചുകൊണ്ട് ജൂൺ 8 ലക്കം ഉണരുക!യും (മാസികാവതരണ കോളത്തിലെ ആദ്യത്തേത്) ജൂൺ 15 ലക്കം വീക്ഷാഗോപുരവും എങ്ങനെ സമർപ്പിക്കാമെന്നു പ്രകടിപ്പിക്കുക. ഒരു പ്രകടനത്തിൽ പ്രസാധകൻ ബിസിനസ് പ്രദേശത്ത് സാക്ഷീകരിക്കുന്ന വിധം അവതരിപ്പിക്കട്ടെ. സ്വാഭാവികമായ മറ്റ് അവതരണങ്ങളും ഉപയോഗിക്കാവുന്നതാണ്.
20 മിനി: “തന്നിൽ ആശ്രയിക്കുന്നവരെ യഹോവ സഹായിക്കുന്നു.”a 4-ാം ഖണ്ഡിക ചർച്ചചെയ്യുമ്പോൾ 2000 മേയിലെ നമ്മുടെ രാജ്യ ശുശ്രൂഷയുടെ 3-ാം പേജിലെ 4, 5 ഖണ്ഡികകൾ, ശുശ്രൂഷാസ്കൂൾ പുസ്തകത്തിന്റെ 67-ാം പേജിലെ 2-ാം ഖണ്ഡിക എന്നിവിടങ്ങളിൽ നിന്നുള്ള അഭിപ്രായങ്ങളും ഉൾപ്പെടുത്തുക.
15 മിനി: മയക്കുമരുന്നുകളുടെ ദുരുപയോഗം ഒഴിവാക്കേണ്ടത് എന്തുകൊണ്ട്? ന്യായവാദം പുസ്തകത്തിന്റെ 106-109 പേജുകളെ അടിസ്ഥാനപ്പെടുത്തിയുള്ള സദസ്യ ചർച്ച. “വിനോദത്തിനു” വേണ്ടി മയക്കുമരുന്ന് ഉപയോഗിക്കുന്ന രീതി ഇന്ന് സാധാരണമാണ്. ആ വിധത്തിലുള്ള ഉപയോഗം ദോഷകരമല്ലെന്നാണ് പലരും ശഠിക്കുന്നത്. ചിലർ മയക്കുമരുന്നുകളുടെ ഉപയോഗത്തിനു നിയമാംഗീകാരം നൽകണമെന്നുപോലും വാദിക്കുന്നു. അത്തരക്കാരോട് നമുക്ക് എപ്രകാരം ന്യായവാദം ചെയ്യാമെന്ന് ചർച്ചചെയ്യുക. 1999 നവംബർ 8 ഉണരുക!യുടെ 10-ാം പേജിലെ ചതുരത്തിൽനിന്നുള്ള അഭിപ്രായങ്ങളും ഉൾപ്പെടുത്തുക.
ഗീതം 179, സമാപന പ്രാർഥന.
ജൂൺ 21-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ.
15 മിനി: “ദൂതന്മാർ നമ്മെ സഹായിച്ചുകൊണ്ടിരിക്കുന്നു.”b സമയം അനുവദിക്കുന്നതനുസരിച്ച് പരാമർശിച്ചിരിക്കുന്ന തിരുവെഴുത്തുകളെ കുറിച്ച് അഭിപ്രായം പറയാൻ സദസ്സിനെ ക്ഷണിക്കുക.
20 മിനി: ഉയരത്തിൽനിന്നുള്ള ജ്ഞാനം “ന്യായബോധം” ഉള്ളതാകുന്നു. (യാക്കോബ് 3:17, NW) ശുശ്രൂഷാസ്കൂൾ പുസ്തകത്തിന്റെ 251-2 പേജുകളെ അടിസ്ഥാനമാക്കിയുള്ള പ്രസംഗവും സദസ്യ ചർച്ചയും. ന്യായബോധം ഉണ്ടായിരിക്കുക എന്നതിന്റെ അർഥം എന്താണ്? അത് നമ്മുടെ ശുശ്രൂഷയിൽ പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്? അപ്പൊസ്തലനായ പൗലൊസിന്റെ ദൃഷ്ടാന്തത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാൻ കഴിയും? പ്രദേശത്തെ ആളുകളുടെ പശ്ചാത്തലം കണക്കിലെടുക്കാൻ പ്രസാധകർക്ക് എങ്ങനെ കഴിയും? ന്യായബോധം പ്രകടമാക്കാൻ നമ്മുടെ ബൈബിൾ വിദ്യാർഥികളെ എങ്ങനെ സഹായിക്കാൻ കഴിയും? ന്യായയുക്തമായ ഒരു സമീപനത്തിന്റെ പ്രയോജനങ്ങൾ വ്യക്തമാക്കുന്ന അനുഭവങ്ങൾ പറയാൻ ഒന്നോ രണ്ടോ പേരെ മുന്നമേ ക്രമീകരിക്കുക.
ഗീതം 53, സമാപന പ്രാർഥന.
ജൂൺ 28-ന് ആരംഭിക്കുന്ന വാരം
12 മിനി: പ്രാദേശിക അറിയിപ്പുകൾ. കണക്കു റിപ്പോർട്ട്. ജൂണിലെ വയൽസേവന റിപ്പോർട്ട് നൽകാൻ പ്രസാധകരെ ഓർമിപ്പിക്കുക. 4-ാം പേജിലെ നിർദേശങ്ങൾ (നിങ്ങളുടെ പ്രദേശത്തിനു ചേരുന്നതെങ്കിൽ) ഉപയോഗിച്ചുകൊണ്ട് ജൂൺ 8 ലക്കം ഉണരുക!യും (മാസികാവതരണ കോളത്തിലെ മൂന്നാമത്തേത്) ജൂലൈ 1 ലക്കം വീക്ഷാഗോപുരവും എങ്ങനെ സമർപ്പിക്കാമെന്ന് പ്രകടിപ്പിക്കുക. ഓരോ അവതരണത്തിലും പ്രസാധകൻ, ഹ്രസ്വവും സൗഹൃദപൂർണവുമായ വാക്കുകളോടെ തുടങ്ങട്ടെ. അങ്ങനെ ചെയ്യുന്നത് വീട്ടുകാരനു പിരിമുറുക്കം തോന്നാതിരിക്കാൻ ഇടയാക്കുമെന്ന് പറയുക.
15 മിനി: പ്രാദേശിക ആവശ്യങ്ങൾ.
18 മിനി: “സഭാ പുസ്തകാധ്യയനം—അതു നമുക്ക് ആവശ്യമായിരിക്കുന്നതിന്റെ കാരണം.”c നൽകിയിരിക്കുന്ന ചോദ്യങ്ങൾ ഉപയോഗിക്കുക. 2002 നവംബർ ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയുടെ ഒന്നാം പേജിലെ “നിങ്ങളുടെ സഭാ പുസ്തകാധ്യയന മേൽവിചാരകനെ സഹായിക്കുക” എന്ന ലേഖനത്തിൽനിന്നുള്ള അഭിപ്രായങ്ങൾ ഉൾപ്പെടുത്തുക.
ഗീതം 20, സമാപന പ്രാർഥന.
ജൂലൈ 5-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ.
15 മിനി: നിങ്ങൾ എന്തു പറയും? പ്രസംഗവും സദസ്യ ചർച്ചയും. ജൂലൈയിലും ആഗസ്റ്റിലും നാം ലഘുപത്രികകൾ സമർപ്പിക്കുന്നതായിരിക്കും. ഏതു ലഘുപത്രികകളാണ് പ്രാദേശിക വയലിൽ ഫലപ്രദമായി പ്രസാധകർ കണ്ടെത്തിയിരിക്കുന്നത്? 1998 ജൂലൈ ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയുടെ 8-ാം പേജിൽനിന്നോ മറ്റേതെങ്കിലും പഴയ ലക്കങ്ങളിൽനിന്നോ ഉള്ള നിർദിഷ്ട അവതരണങ്ങൾ പുനരവലോകനം ചെയ്യുക. ഓരോ അവതരണത്തിലും (1) ഒരു ചോദ്യം (2) ഒരു തിരുവെഴുത്ത് (3) പ്രസിദ്ധീകരണത്തിൽനിന്നു കാണിച്ചുകൊടുക്കാനുള്ള ഒരു ആശയം എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു എന്നത് ഊന്നിപ്പറയുക. അവതരണങ്ങളിൽ ഒന്നോ രണ്ടോ പ്രകടിപ്പിക്കുക. സുവാർത്ത അവതരിപ്പിക്കുമ്പോൾ ബൈബിൾ ഉപയോഗിക്കാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക.
20 മിനി: മാതാപിതാക്കളിൽനിന്ന് കുട്ടികൾക്ക് ആവശ്യമായിരിക്കുന്നത്. മഹാനായ അധ്യാപകനിൽനിന്നു പഠിക്കുക എന്ന പുസ്തകത്തിന്റെ (ഇംഗ്ലീഷ്) 6-7 പേജുകളെ അടിസ്ഥാനമാക്കിയുള്ള പ്രസംഗം. സത്യാരാധനയെ ഭരിക്കുന്ന ബൈബിൾ തത്ത്വങ്ങൾ മനസ്സിലാക്കുന്നതും തങ്ങളെ പരിശീലിപ്പിക്കുന്നതിൽ മാതാപിതാക്കൾക്കുള്ള മുഖ്യ പങ്ക് തിരിച്ചറിയുന്നതും കുട്ടികളെ സംബന്ധിച്ച് അതിപ്രധാനമാണ്. പുസ്തകം പഠിക്കുന്നതിനു നൽകിയിരിക്കുന്ന നിർദേശങ്ങൾ ചർച്ചചെയ്യുക. ഈ പഠനസഹായി എങ്ങനെ ഉപയോഗിച്ചിരിക്കുന്നു എന്നു പറയാൻ മാതാപിതാക്കളെ ക്ഷണിക്കുക. ഈ പ്രസിദ്ധീകരണത്തെ എന്തുകൊണ്ടു വിലമതിക്കുന്നു എന്ന് ഒന്നോ രണ്ടോ കുട്ടികളോടു ചോദിക്കുക.
ഗീതം 65, സമാപന പ്രാർഥന.
[അടിക്കുറിപ്പുകൾ]
a ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.
b ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.
c ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.