അറിയിപ്പുകൾ
◼ സാഹിത്യ സമർപ്പണം. ജൂൺ: മഹാനായ അധ്യാപകനിൽനിന്നു പഠിക്കുക (ഇംഗ്ലീഷ്). തങ്ങൾക്കു കുട്ടികൾ ഇല്ലെന്ന് വീട്ടുകാർ പറയുന്നെങ്കിൽ ആവശ്യം ലഘുപത്രിക സമർപ്പിക്കുക. ലഘുപത്രിക ഉപയോഗിക്കുമ്പോൾ ഭവന ബൈബിളധ്യയനങ്ങൾ തുടങ്ങുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ജൂലൈ, ആഗസ്റ്റ്: താഴെ കൊടുത്തിരിക്കുന്ന 32 പേജുള്ള ഏതെങ്കിലും ലഘുപത്രിക സമർപ്പിക്കാവുന്നതാണ്: എന്നേക്കും നിലനിൽക്കുന്ന ദിവ്യനാമം (ഇംഗ്ലീഷ്), ജീവിതത്തിന്റെ ഉദ്ദേശ്യം എന്ത്?—അതു നിങ്ങൾക്കെങ്ങനെ കണ്ടെത്താം?, ദൈവം യഥാർത്ഥത്തിൽ നമ്മെ സംബന്ധിച്ചു കരുതുന്നുവോ?, നിങ്ങൾ ത്രിത്വത്തിൽ വിശ്വസിക്കണമോ?, നിങ്ങൾ സ്നേഹിക്കുന്ന ആരെങ്കിലും മരിക്കുമ്പോൾ, “നോക്കൂ! ഞാൻ സകലവും പുതുതാക്കുന്നു,” പറുദീസ സ്ഥാപിക്കുന്ന ഗവൺമെന്റ്, ഭൂമിയിൽ എന്നേക്കും ജീവിതം ആസ്വദിക്കുക!, മരിക്കുമ്പോൾ നമുക്ക് എന്തു സംഭവിക്കുന്നു? സെപ്റ്റംബർ: നിങ്ങളെക്കുറിച്ച് കരുതലുള്ള ഒരു സ്രഷ്ടാവ് ഉണ്ടോ? (ഇംഗ്ലീഷ്) പകരം സമർപ്പണം എന്ന നിലയിൽ, ജീവൻ—അത് ഇവിടെ എങ്ങനെ വന്നു? പരിണാമത്താലോ സൃഷ്ടിയാലോ? എന്ന പുസ്‌തകം വിശേഷവത്കരിക്കാവുന്നതാണ്.
◼ രാജ്യഹാളിന്റെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുവേണ്ടി, ഹാളിൽനിന്ന് ഒടുവിൽ പോകുന്ന ആൾ വാതിലുകൾ അടച്ചുപൂട്ടുകയും മറ്റു സുരക്ഷാ സംവിധാനങ്ങൾ ഉണ്ടെങ്കിൽ അവ ഓൺചെയ്തു വെക്കുകയും വേണം. ആ വ്യക്തിക്ക് അതിനു കഴിയുന്നില്ലെങ്കിൽ അതിനു പ്രാപ്തനായ മറ്റൊരാളെ വിളിച്ചിട്ട് അയാൾ വരുന്നതുവരെ അവിടെത്തന്നെ ഉണ്ടായിരിക്കണം. രാജ്യഹാളിന്റെ താക്കോലുകൾ കൈവശമുള്ള ഉത്തരവാദിത്വപ്പെട്ട പ്രസാധകരുടെ ഒരു പുതുക്കിയ ലിസ്റ്റ് മൂപ്പന്മാർ സൂക്ഷിക്കേണ്ടതാണ്.
◼ സെപ്റ്റംബർ ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയിൽ, യഹോവയുടെ അധികാരത്തെ ആദരിക്കുക (ഇംഗ്ലീഷ്) എന്ന വീഡിയോയുടെ പരിചിന്തനം പട്ടികപ്പെടുത്തുന്നതായിരിക്കും. തങ്ങളുടെ ലൈബ്രറിയിൽ ഈ വീഡിയോയുടെ കോപ്പി ഇല്ലാത്ത സഭകൾക്ക് അടുത്ത പ്രാവശ്യത്തെ സാഹിത്യ അപേക്ഷയോടൊപ്പം ഒരു കോപ്പി ഓർഡർ ചെയ്യാവുന്നതാണ്.
◼ MP3-ഫോർമാറ്റിൽ ലഭ്യമായിട്ടുള്ള കോംപാക്ട് ഡിസ്ക്കുകൾ:
രജ്യസംഗീതം, വാല്യം 1-9—ഒരു സിഡി
യഹോവയ്‌ക്കു സ്തുതിഗീതങ്ങൾ പാടുക (225 ഗീതങ്ങളുടെ പിയാനോ സംഗീതം)—ഒരു സിഡി
രാജ്യഗീതങ്ങൾ ആലപിക്കൽ—ഒരു സിഡി
മുകളിൽ പറഞ്ഞിരിക്കുന്നവ പ്രത്യേക അപേക്ഷാ ഇനങ്ങളാണ്. പ്രസാധകരുടെ സ്വന്തം ആവശ്യത്തിനു മാത്രമുള്ള കൃത്യമായ എണ്ണം സഭകൾക്ക് ഓർഡർ ചെയ്യാവുന്നതാണ്. ഇവ പൊതുജനങ്ങളെ ഉദ്ദേശിച്ചുള്ളതല്ല. MP3 സിഡി എല്ലാ സിഡി പ്ലെയറുകളിലും ഉപയോഗക്ഷമമല്ല എന്നത് ഓർക്കുക. അതുകൊണ്ട് ഓർഡർ ചെയ്യുന്നവർക്ക് MP3-ഫോർമാറ്റിലുള്ള സിഡി പ്രവർത്തിപ്പിക്കാനുള്ള സംവിധാനം ഉണ്ടെന്ന് സെക്രട്ടറിമാർ ദയവായി ഉറപ്പുവരുത്തുക.
◼ വിസിഡി-യിൽ ലഭ്യമായ ബൈബിൾ വീഡിയോകൾ (ഇംഗ്ലീഷിൽ):
ദിവ്യബോധനത്താൽ ഏകീകൃതർ
യുവജനങ്ങൾ ചോദിക്കുന്നു—എനിക്ക് എങ്ങനെ യഥാർഥ സുഹൃത്തുക്കളെ നേടാനാകും?
രക്തരഹിത ചികിത്സ—വൈദ്യശാസ്ത്രം വെല്ലുവിളിയെ വിജയകരമായി നേരിടുന്നു
മുകളിൽ കൊടുത്തിരിക്കുന്ന വിസിഡി-കൾ ഇപ്പോൾ സഭാ ലൈബ്രറിക്കു മാത്രമേ ലഭ്യമായിരിക്കുകയുള്ളൂ. അതുകൊണ്ട് നിങ്ങൾ ഓർഡർ ചെയ്യുമ്പോൾ ദയവായി സാഹിത്യ അപേക്ഷാ ഫാറത്തിലെ “Cong. Use” എന്ന കോളത്തിൽ അടയാളപ്പെടുത്തുക.