ശിഷ്യരെ ഉളവാക്കാൻ നമ്മെ സഹായിക്കുന്നതിനുളള യോഗങ്ങൾ
ജനുവരി 9-ന് ആരംഭിക്കുന്ന വാരം
ഗീതം 8 (65)
8 മിനി: സ്ഥലപരമായ അറിയിപ്പുകൾ, “മാസികാ വില വർദ്ധനവ്,” ദിവ്യാധിപത്യ വാർത്തകൾ. മാസത്തിലെ രണ്ടാം ശനിയാഴ്ചത്തെ മാസികാപ്രവർത്തനത്തിന് സഹോദരങ്ങളെ ഓർമ്മിപ്പിക്കുക.
20 മിനി: “വഴി ഇതാണ്.” ചോദ്യോത്തര പരിചിന്തനം. ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നു ലഘുപത്രിക ഉപയോഗിച്ചുകൊണ്ട് സ്ഥാപനത്തിലേക്ക് താൽപ്പര്യം തിരിച്ചുവിടുന്ന വിധം കാണിക്കുന്നതിന് ഒന്നോ രണ്ടോ ചുരുങ്ങിയ പ്രകടനങ്ങൾ ഉൾപ്പെടുത്തുക.
17 മിനി: “നിങ്ങളുടെ കൊടുക്കൽ ഒരു യാഗമാണോ?” വാച്ച്ടവറിന്റെ 1987 ഡിസംബർ 1 ലക്കത്തിലെ ലേഖനത്തെ അടിസ്ഥാനപ്പെടുത്തിയുളള പ്രസംഗം. (നാട്ടുഭാഷ: വീ88 ഒക്ടോബർ)
ഗീതം 42 (71), സമാപന പ്രാർത്ഥന.
ജനുവരി 16-ന് ആരംഭിക്കുന്ന വാരം
ഗീതം 65 (36)
12 മിനി: സ്ഥലപരമായ അറിയിപ്പുകൾ. കണക്കു റിപ്പോർട്ടും സഭ അയച്ച സംഭാവനക്ക് സൊസൈററിയിൽ നിന്ന് ലഭിച്ച അറിയിപ്പും ഉൾപ്പെടുത്തുക.
15 മിനി: മാസികകൾ കൊണ്ട് കടകൾ തോറും തെരുവിലുമുളള സാക്ഷീകരണത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ട് ഒരു മൂപ്പന്റെ പ്രസംഗം. നമ്മുടെ ശുശ്രൂഷ നിർവഹിക്കാൻ സംഘടിതർ, പേജ് 87-88; 1984 ഓഗസ്ററിലെ നമ്മുടെ രാജ്യ ശുശ്രൂഷ പേജ് 8 എന്നിവിടങ്ങളിൽ നിന്നുളള വിവരങ്ങൾ ഉപയോഗിക്കുക. കടകൾ തോറും തെരുവിലും നടത്തുന്ന സാക്ഷീകരണങ്ങളുടെ രണ്ട് പ്രകടനങ്ങൾ ഉൾപ്പെടുത്തുക.
18 മിനി: “ദിവ്യാധിപത്യ ശുശ്രൂഷാ സ്കൂൾ പ്രയോജനങ്ങൾ കൈവരുത്തുന്നു.” പ്രയോജനങ്ങൾ ഊന്നിപ്പറഞ്ഞുകൊണ്ടും ഈ വർഷത്തേക്കുളള ക്രമീകരണങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ടും സ്കൂൾമേൽവിചാരകനാലുളള പ്രസംഗം. പേർചേർത്തവരുടെ മൊത്തം എണ്ണം പറയുകയും ഇതുവരെ പേർ ചേർക്കാത്തവരെ അപ്രകാരം ചെയ്യുന്നതിന് പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.
ഗീതം 118 (99), സമാപന പ്രാർത്ഥന.
ജനുവരി 23-ന് ആരംഭിക്കുന്ന വാരം
ഗീതം 162 (89)
10 മിനി: സ്ഥലപരമായ അറിയിപ്പുകളും നമ്മുടെ രാജ്യ ശുശ്രൂഷയിൽ നിന്നുളള ഉചിതമായ അറിയിപ്പുകളും. നാലാം ശനിയാഴ്ച മാസികാ വേലയിൽ പങ്കെടുക്കുന്നതിന് പ്രോൽസാഹിപ്പിക്കുക.
15 മിനി: “നിങ്ങളുടെ പഠിപ്പിക്കലിന് നിരന്തര ശ്രദ്ധ കൊടുക്കുക.” സേവനമേൽവിചാരകൻ വാച്ച്ടവറിന്റെ 1988 ജൂലൈ 15 ലക്കത്തിലെ ലേഖനത്തിൽ നിന്നുളള പ്രായോഗിക ആശയങ്ങൾ പരിചിന്തിക്കുന്നു. ലേഖനത്തിന്റെ 16, 17 പേജുകളിൽ പറഞ്ഞിരിക്കുന്നതുപോലെ മുഖവുരകൾ മെച്ചപ്പെടുത്തുന്നതിന് ന്യായവാദം പുസ്തകം ഉപയോഗിക്കാൻ ഊന്നിപ്പറയുക. (നാട്ടുഭാഷ: വീ86 മാർച്ച്, “സാമർത്ഥ്യത്തോടെയും ഉൽസാഹത്തോടെയും പഠിപ്പിക്കുക.”)
20 മിനി: “നിങ്ങൾ പഠിച്ച കാര്യങ്ങൾ നിങ്ങൾ പ്രാവർത്തികമാക്കുന്നുണ്ടോ?” ചോദ്യോത്തര പരിചിന്തനം. “ദിവ്യനീതി” ഡിസ്ട്രിക്ട് കൺവെൻഷനിൽ പഠിച്ച കാര്യങ്ങൾ വ്യക്തിപരമായി ബാധകമാക്കുന്നതിന് സഹോദരങ്ങളെ സഹായിക്കുക.
ഗീതം 224 (106), സമാപന പ്രാർത്ഥന.
ജനുവരി 30-ന് ആരംഭിക്കുന്ന വാരം
ഗീതം 26 (9)
12 മിനി: സ്ഥലപരമായ അറിയിപ്പുകൾ. ഫെബ്രുവരിയിലെ ഒന്നാം ഞായറാഴ്ച സാക്ഷീകരണത്തിൽ പങ്കു പററുന്നതിന് എല്ലാവർക്കും പ്രോൽസാഹനം നൽകുക. ന്യായവാദം പുസ്തകത്തിൽ നിന്നുളള മുഖവുരകൾ ഉപയോഗിച്ചുകൊണ്ട് ഫെബ്രുവരി മാസത്തേക്കുളള സമർപ്പണം പ്രകടിപ്പിക്കുക. സമർപ്പണത്തോടൊപ്പം ഉപയോഗിക്കാവുന്ന മററ് മുഖവുരകൾ നിർദ്ദേശിക്കുക.
18 മിനി: “സുവാർത്ത സമർപ്പിക്കൽ—കൂടെക്കൂടെ പ്രവർത്തിക്കുന്ന പ്രദേശത്ത്.” ചോദ്യോത്തരങ്ങൾ. സ്ഥലപരമായ ആവശ്യങ്ങൾക്കനുസരിച്ച് ക്രമീകരിക്കുക. പ്രദേശം പൂർണ്ണമായി പ്രവർത്തിക്കുന്നതിന്റെയും എല്ലാ സമർപ്പണങ്ങൾക്കും മടക്കസന്ദർശനം നടത്തുന്നതിന്റെയും ആവശ്യം ഊന്നിപ്പറയുക.
15 മിനി: സ്ഥലപരമായ ആവശ്യങ്ങൾ അല്ലെങ്കിൽ, “ക്രിസ്തീയ തത്വങ്ങൾ ഓർമ്മിക്കുക” എന്ന 1988 ഒക്ടോബർ 1 വാച്ച്ടവറിലെ ലേഖനത്തെ അടിസ്ഥാനപ്പെടുത്തിയുളള പ്രസംഗം. (നാട്ടുഭാഷ: വീ87 ഫെബ്രുവരി, “നമുക്ക് പൂർണ്ണമായി യഹോവയെ പ്രസാദിപ്പിക്കുന്നവരായിരിക്കാൻ കഴിയുന്ന വിധം”)
ഗീതം 206 (111), സമാപന പ്രാർത്ഥന.