വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 1/89 പേ. 1
  • “വഴി ഇതാണ്‌”

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • “വഴി ഇതാണ്‌”
  • നമ്മുടെ രാജ്യ ശുശ്രൂഷ—1989
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ലഘുപ​ത്രിക നന്നായി ഉപയോ​ഗി​ക്കു​ക
  • അത്‌ ലളിത​മാ​യി നിർവ​ഹി​ക്കു​ക
  • ബൈബിൾവിദ്യാർത്ഥികളെ യഹോവയുടെ സ്ഥാപനത്തിലേക്ക്‌ ആനയിക്കുക
    നമ്മുടെ രാജ്യ ശുശ്രൂഷ—1990
  • ദൈവത്തിൽനിന്നുള്ള സുവാർത്ത! എന്ന ലഘുപത്രിക എങ്ങനെ ഉപയോഗിക്കാം? മടക്കസന്ദർശനങ്ങളും ബൈബിളധ്യയനങ്ങളും തുടങ്ങാൻ ഒരു പുതിയ ലഘുപത്രിക
    2013 നമ്മുടെ രാജ്യശുശ്രൂഷ
  • ദൈവവ്യവസ്ഥകൾ പഠിക്കാൻ ആളുകളെ സഹായിക്കുന്നതിന്‌ ഒരു പുതിയ ഉപകരണം
    വീക്ഷാഗോപുരം—1997
  • നമ്മുടെ പേരിനു പിമ്പിലെ സ്ഥാപനത്തിലേക്കു വിദ്യാർഥികളെ നയിക്കൽ
    നമ്മുടെ രാജ്യ ശുശ്രൂഷ—1997
കൂടുതൽ കാണുക
നമ്മുടെ രാജ്യ ശുശ്രൂഷ—1989
km 1/89 പേ. 1

“വഴി ഇതാണ്‌”

1.യെശയ്യാവ്‌ 30:21 ഇപ്രകാ​രം പറയുന്നു: “നിങ്ങളു​ടെ പിമ്പിൽ നിന്ന്‌ ഒരു വാക്ക്‌ പറയു​ന്നത്‌ നിങ്ങളു​ടെ ചെവികൾ തന്നെ കേൾക്കും: ‘വഴിയി​താണ്‌. ജനങ്ങളേ ഇതിലെ നടക്കുക.’” “നിങ്ങളു​ടെ പിമ്പിൽനി​ന്നു​ളള ആ വാക്ക്‌” യഹോവ തന്റെ വചനത്തി​ലൂ​ടെ​യും സ്ഥാപന​ത്തി​ലൂ​ടെ​യും സംസാ​രി​ക്കുന്ന ശബ്ദമാണ്‌. നിങ്ങൾ ആ “വാക്കിന്‌” ശ്രദ്ധ കൊടു​ക്കു​ന്നു​ണ്ടോ, മററു​ള​ളവർ അതിന്‌ പ്രതി​ക​രണം കാണി​ക്കു​ന്ന​തിന്‌ സഹായി​ക്ക​യും ചെയ്യു​ന്നു​ണ്ടോ?—യാക്കോ. 4:17.

2.നാം ആരോ​ടൊത്ത്‌ അദ്ധ്യയനം നടത്തു​ന്നു​വോ അവർ യഹോ​വക്ക്‌ ഒരു സ്ഥാപന​മു​ണ്ടെന്ന്‌ വിലമ​തി​ക്കേണ്ട ആവശ്യ​മുണ്ട്‌. അവർ പ്രവചന നിവൃ​ത്തി​ക്കു ചേർച്ച​യിൽ സ്ഥാപനത്തെ വീക്ഷി​ക്കു​ന്ന​തി​നും അതി​നോട്‌ സഹകരി​ക്കു​ന്ന​തിന്‌ പ്രേരി​ത​രാ​യി​ത്തീ​രു​ന്ന​തി​നും നാം അവരെ സഹായി​ക്കണം. (പ്രവൃ​ത്തി​കൾ അ. 2; റോമർ 12:5 താരത​മ്യ​പ്പെ​ടു​ത്തുക.) അവരുടെ ജീവി​ത​ത്തിൽ സ്ഥാപന​ത്തി​ന്റെ പങ്കു സംബന്ധിച്ച്‌ ഊന്നൽ നൽകു​ന്ന​തിന്‌ നമുക്ക്‌ എന്ത്‌ ചെയ്യാൻ കഴിയും?

ലഘുപ​ത്രിക നന്നായി ഉപയോ​ഗി​ക്കു​ക

3.യഹോ​വ​യു​ടെ സാക്ഷികൾ—ലോക​വ്യാ​പ​ക​മാ​യി ഐക്യ​ത്തിൽ ദൈ​വേഷ്ടം ചെയ്യുന്നു എന്ന ലഘുപ​ത്രിക ബൈബിൾ വിദ്യാർത്ഥി​കളെ യഹോ​വ​യു​ടെ സ്ഥാപന​ത്തി​ലേക്ക്‌ നയിക്കാൻ വളരെ പ്രയോ​ജ​ന​പ്ര​ദ​മാ​യി​രി​ക്കാൻ കഴിയും. അത്‌ തിരു​വെ​ഴു​ത്തു​ക​ളും ചിത്ര​ങ്ങ​ളും പുനര​വ​ലോ​കന ചോദ്യ​ങ്ങ​ളും ഫലകര​മാ​യി ഉപയോ​ഗി​ക്കു​ന്നു. ഓരോ അദ്ധ്യയന പീരി​യ​ഡി​ന്റെ​യും ഇടയി​ലൊ അവസാ​ന​മൊ ലഘുപ​ത്രി​ക​യി​ലെ വിവരങ്ങൾ ചർച്ച​ചെ​യ്യാൻ പത്തു മിനി​ട്ടോ​ളം ചെലവ​ഴി​ക്കു​ന്നത്‌ വളരെ പ്രയോ​ജന പ്രദമാ​യി​രി​ക്കും.

4.മാററി​വെ​ച്ചി​ട്ടു​ളള സമയത്തി​നു​ള​ളിൽ തീർക്കാൻ കഴിയുന്ന ലേഖന​മൊ ഭാഗമൊ പുനര​വ​ലോ​കനം ചെയ്യു​ന്ന​തിന്‌ വിദ്യാർത്ഥി​യെ പ്രോ​ത്സാ​ഹി​പ്പി​ക്കണം. ഒരുപക്ഷേ നിങ്ങൾ നിങ്ങളു​ടെ ചർച്ച ഒന്നൊ രണ്ടൊ ചോദ്യ​ങ്ങ​ളിൽ പരിമി​ത​പ്പെ​ടു​ത്താൻ ആഗ്രഹി​ക്കും. ദൃഷ്ടാ​ന്ത​ത്തിന്‌, “യഹോവ തന്റെ ജനത്തെ കൂട്ടി​ച്ചേർക്കു​ക​യും വേലക്കു​വേണ്ടി ഒരുക്കു​ക​യും ചെയ്യുന്നു” എന്ന ഭാഗം ചർച്ച​ചെ​യ്യു​മ്പോൾ നിങ്ങൾക്ക്‌ 11-ാം പേജിലെ മൂന്നാം ചോദ്യ​ത്തിൽ മുഴു സമയവും ചെലവ​ഴി​ക്കാൻ കഴിയും. 8-ഉം 9-ഉം പേജു​ക​ളിൽ കൊടു​ത്തി​രി​ക്കുന്ന ആശയങ്ങൾ പുനര​വ​ലോ​കനം ചെയ്യു​മ്പോൾ പരാമർശി​ച്ചി​രി​ക്കുന്ന തിരു​വെ​ഴു​ത്തു​കൾ ഉപയോ​ഗി​ച്ചു​കൊണ്ട്‌ വിദ്യാർത്ഥി​യെ യഹോ​വ​യു​ടെ മാർഗ്ഗ​നിർദ്ദേശം ഗ്രഹി​ക്കാൻ സഹായി​ക്കാൻ കഴിയും.

5.പന്ത്രണ്ടാം പേജിലെ “സ്‌നേ​ഹ​ത്തി​ലും ഐക്യ​ത്തി​ലും കെട്ടു​പ​ണി​ചെ​യ്യു​ന്ന​തി​നു​വേ​ണ്ടി​യു​ളള സഭകൾ” എന്നതിൻ കീഴിലെ ചിത്രങ്ങൾ നന്നായി ഉപയോ​ഗി​ക്കുക. ഇവ എന്തു​കൊണ്ട്‌ മൂപ്പൻമാ​രു​ടെ അടിസ്ഥാന ഉത്തരവാ​ദി​ത്വ​ങ്ങൾ ചൂണ്ടി​ക്കാ​ട്ടു​ന്ന​തി​നു​ളള ഒരു സൂചക​മാ​യി ഉപയോ​ഗി​ച്ചു​കൂ​ടാ? അത്തരം ഊന്നൽ വിദ്യാർത്ഥിക്ക്‌ പ്രശ്‌നങ്ങൾ ഉണ്ടാകു​മ്പോൾ മൂപ്പൻമാ​രു​ടെ അടുക്ക​ലേക്ക്‌ പോകു​ന്നത്‌ എളുപ്പ​മാ​ക്കി​ത്തീർക്കും.

6.യോഗ​ങ്ങ​ളെ​ക്കു​റിച്ച്‌ പരിചി​ന്തി​ക്കു​മ്പോൾ ഒരോ വാരത്തി​ലും ഓരോ​ന്നു​മാ​ത്രം പരിചി​ന്തി​ക്കുക. “സ്‌നേ​ഹ​ത്തി​നും സൽപ്ര​വൃ​ത്തി​കൾക്കും പ്രോ​ത്സാ​ഹി​പ്പി​ക്കുന്ന യോഗങ്ങൾ” എന്ന ലേഖന​ത്തി​ലെ 2-ാം ചോദ്യ​ത്തി​നു​ളള ഉത്തരം ചർച്ച​ചെ​യ്യാൻ തുടങ്ങു​മ്പോൾ ഇത്‌ ചെയ്യാൻ കഴിയും. നിങ്ങൾ സഭാപു​സ്‌ത​കാ​ദ്ധ്യ​യ​ന​ത്തിന്‌ തയ്യാറാ​വു​ന്ന​തെ​ങ്ങ​നെ​യെന്ന്‌ വിദ്യാർത്ഥി​യെ കാണി​ച്ചു​കൊ​ടു​ക്കുക.

അത്‌ ലളിത​മാ​യി നിർവ​ഹി​ക്കു​ക

7.ദൈ​വേഷ്ടം ചെയ്യുന്നു എന്ന ലഘുപ​ത്രി​ക​യിൽ ആവശ്യം സംജാ​ത​മാ​കു​ന്ന​തി​ന​നു​സ​രിച്ച്‌ വികസി​പ്പി​ക്കാൻ കഴിയുന്ന മററ​നേകം വിഷയങ്ങൾ ഉണ്ട്‌. ഒരു സഹോ​ദരൻ പറഞ്ഞതു​പോ​ലെ: “ലാളി​ത്യ​ത്തി​നു​വേ​ണ്ടി​യാണ്‌ പരി​ശ്ര​മി​ക്കേ​ണ്ടത്‌. കേവലം രണ്ട്‌ തിരു​വെ​ഴു​ത്തു വാക്യങ്ങൾ, യോഗ​ങ്ങ​ളിൽ ഹാജരാ​കു​ന്ന​തി​ന്റെ ആവശ്യത്തെ സ്‌പർശി​ക്കുന്ന ഒരു ചുരു​ങ്ങിയ ചർച്ച, നിങ്ങൾ വിശ്വ​സി​ക്കു​ന്നോ എന്ന ചോദ്യ​വും—ഇത്രയും മതിയാ​കും! മറെറാ​രു സഹോ​ദരൻ ഇപ്രകാ​രം പറഞ്ഞു: “എന്റെ പ്രാരംഭ, സമാപന പ്രാർത്ഥ​ന​ക​ളിൽ ഞാൻ എപ്പോ​ഴും യഹോ​വ​യു​ടെ സ്ഥാപനത്തെ പരാമർശി​ക്കു​ന്നു.”

8.ദൈ​വേഷ്ടം ചെയ്യുന്നു ലഘുപ​ത്രി​കക്ക്‌, മാർഗ്ഗ​നിർദ്ദേശം നൽകു​ന്ന​തി​നും നിങ്ങളു​ടെ അദ്ധ്യയ​നത്തെ സജീവ​മാ​ക്കി​നിർത്തു​ന്ന​തി​നും മുന്നോ​ട്ടു നീങ്ങു​ന്ന​തി​നും അഭിവൃ​ദ്ധി പ്രാപി​ക്കു​ന്ന​തി​നും സഹായി​ക്കാൻ കഴിയും. ലഘുപ​ത്രി​ക​യിൽ നിന്ന്‌ ആശയങ്ങൾ ഒരു ക്രമമായ അടിസ്ഥാ​ന​ത്തിൽ പരിചി​ന്തി​ക്കു​ന്ന​തിന്‌ ഓർമ്മി​ക്കുക. ശ്രദ്ധയു​ളള വിദ്യാർത്ഥി​കളെ യഹോ​വ​യു​ടെ സ്ഥാപന​ത്തി​ലേക്ക്‌ തിരി​ക്കു​ന്ന​തി​നും യഹോ​വ​യോ​ടൊത്ത്‌, “വഴിയി​താണ്‌” എന്ന്‌ പറയു​ന്ന​തിൽ പങ്കു​ചേ​രു​ന്ന​തി​നും നമുക്ക്‌ നേതൃ​ത്വ​മെ​ടു​ക്കാം.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക