യഹോവയോടുള്ള സ്നേഹം സത്യാരാധനയെ ഉത്തേജിപ്പിക്കുന്നു
“ഇതാണ് ദൈവത്തോടുള്ള സ്നേഹത്തിന്റെ അർത്ഥം, നാം അവന്റെ കല്പനകൾ അനുസരിക്കണമെന്നതുതന്നെ.”—1 യോഹന്നാൻ 5:3, NW.
1, 2. നാം യഹോവയെ എന്ത് ആന്തരത്തോടെ സേവിക്കണം?
ജപ്പാനിൽനിന്നുള്ള 80 പേരുടെ ഒരു സന്ദർശകസംഘം യു.എസ്.എ. കാലിഫോർണിയായിലെ യഹോവയുടെ സാക്ഷികളുടെ ഒരു സമ്മേളനഹാളിൽ പര്യടനം നടത്തുകയായിരുന്നു. നീല ജേയ് കാക്കകളും പ്രാവുകളും ഹമ്മിംഗ് ബേർഡുകളും കൊണ്ടു പൂർണ്ണമായ ഒരു ഉദ്യാനംസഹിതമുള്ള ഉല്ലാസപ്രദമായ ചുററുപാടുകൾ അവരെ തങ്ങളുടെ മഹദ്സ്രഷ്ടാവായ യഹോവയാം ദൈവത്തോട് കുറേക്കൂടെ അടുപ്പിച്ചതായ തോന്നൽ അവർക്കുണ്ടായി. സംഘത്തിൽപെട്ട മിക്കവാറും എല്ലാവരുംതന്നെ പയനിയർമാർ എന്ന നിലയിൽ മുഴുസമയവും സേവിക്കുകയാണെന്ന് അവരുടെ വഴികാട്ടി പെട്ടെന്നുതന്നെ തിരിച്ചറിഞ്ഞു. അതുകൊണ്ട്, പിന്നീട്, മിക്കപ്പോഴും ചോദിക്കപ്പെട്ടിട്ടുള്ള ഒരു ചോദ്യം സംഘത്തോടു ചോദിക്കപ്പെട്ടു: “ജപ്പാനിൽ വളരെയധികം പയനിയർമാർ ഉള്ളതെന്തുകൊണ്ട്?” അല്പസമയം നിശ്ശബ്ദത കളിയാടി. അനന്തരം ഒരു ചെറുപ്പക്കാരി സ്വമേധയാ ഒരു ഉത്തരം പറഞ്ഞു: “കാരണം ഞങ്ങൾ യഹോവയെ സ്നേഹിക്കുന്നു.”
2 യഹോവയോടുള്ള സ്നേഹം—ഇത് അവന്റെ സേവനത്തിൽ തീക്ഷ്ണതയുള്ളവരായിരിക്കാൻ നമ്മെ എത്ര പ്രേരിപ്പിക്കുന്നു! എല്ലാവർക്കും പയനിയർവേല ചെയ്യാൻ സാദ്ധ്യമല്ലെന്നുള്ളത് സത്യംതന്നെ. തീർച്ചയായും, നമ്മുടെ നാല്പതു ലക്ഷത്തിലധികം വരുന്ന രാജ്യപ്രസംഗകരിൽ ഭൂരിപക്ഷത്തിനും ഈ പദവി ആസ്വദിക്കുന്നതിന് കാര്യങ്ങൾ ക്രമീകരിക്കാൻ കഴിഞ്ഞിട്ടില്ല. എന്നാൽ സാഹചര്യങ്ങൾ അനുവദിക്കുന്ന അനേകർ ഇതിനുവേണ്ടി എത്തിപ്പിടിക്കുന്നു. നമ്മിൽ ശേഷിച്ചവർക്കും ശിഷ്യരാക്കൽവേലയിൽ കുറെ പങ്കു വഹിച്ചുകൊണ്ട് നമ്മുടെ സ്നേഹം പ്രകടമാക്കുന്നതിനാൽ “യഹോവയിൽ ആശ്രയിക്കാനും നൻമ ചെയ്യാനും” കഴിയും. (സങ്കീർത്തനം 37:3, 4, NW.) യഹോവയുടെ സകല സമർപ്പിതാരാധകർക്കും പയനിയറിംഗ് നടത്തിക്കൊണ്ടിരിക്കുന്നവർക്ക് സ്നേഹപുരസ്സരമായ പിന്തുണ കൊടുത്തുകൊണ്ട് പയനിയറാത്മാവ് വളർത്തുന്നതിൽ പങ്കെടുക്കാൻ കഴിയും.—മത്തായി 24:14; 28:19.
3. ക്രിസ്താനികളെന്ന് അവകാശപ്പെടുന്ന മിക്ക ക്രിസ്ത്യാനികളും യഹോവയുടെ സാക്ഷികളും തമ്മിൽ എന്തു വ്യത്യാസം ശ്രദ്ധിക്കാനുണ്ട്?
3 മതത്തെ സൗകര്യപ്രദമായി തങ്ങളുടെ ജീവിതത്തിലെ കേവലമൊരു അനുബന്ധമായി കരുതുന്നവരായി ക്രിസ്ത്യാനികൾ എന്നവകാശപ്പെടുന്ന മിക്കവരിൽനിന്നും വ്യത്യസ്തമായി യഹോവയുടെ സാക്ഷികൾ ദൈവത്തോട് ഉററ സ്നേഹം പ്രകടമാക്കുന്നു, അത് “ഒന്നാമത് രാജ്യവും അവന്റെ നീതിയും അന്വേഷിച്ചുകൊണ്ടേയിരിക്കാൻ” അവരെ പ്രേരിപ്പിക്കുന്നു. ഇത് ത്യാഗം ആവശ്യമാക്കിത്തീർത്തിരിക്കുന്നു, എന്നാൽ ആ ത്യാഗം എത്ര പ്രയോജനകരമാണ്! (മത്തായി 6:33, NW; 16:24) അത് ആദ്യം മോശയാൽ പ്രസ്താവിക്കപ്പെട്ടതും യേശുക്രിസ്തുവിനാൽ ആവർത്തിക്കപ്പെട്ടതുമായ ഒന്നാമത്തെ വലിയ കല്പനയോട് ചേർച്ചയിലാണ്: “നമ്മുടെ ദൈവമായ യഹോവ ഏക യഹോവയാകുന്നു, നീ നിന്റെ ദൈവമായ യഹോവയെ നിന്റെ മുഴു ഹൃദയത്തോടും നിന്റെ മുഴു ദേഹിയോടും നിന്റെ മുഴു മനസ്സോടും നിന്റെ മുഴു ശക്തിയോടുംകൂടെ സ്നേഹിക്കേണ്ടതാണ്.”—മർക്കോസ് 12:29, 30, NW; ആവർത്തനം 6:4.
4, 5. ആരെ വിശ്വസ്തരെന്ന് പരിഗണിക്കേണ്ടതാണ്, എങ്ങനെ വിശ്വസ്തത പ്രകടമാക്കാവുന്നതാണ്?
4 മുഴുസമയ സേവനത്തിൽ 70ൽപരം വർഷം ചെലവഴിച്ചിരിക്കുന്ന വാച്ച്ററവർ സൊസൈററിയുടെ 98 വയസ്സുള്ള പ്രസിഡണ്ടായ എഫ്. ഡബ്ലിയു. ഫ്രാൻസിനോട് യഹോവയുടെ സാക്ഷികളുടെ മുഖ്യാസ്ഥാനത്തെ ജോലിക്കാരിലൊരാൾ ഈയിടെ ഇങ്ങനെ പ്രസ്താവിക്കുകയുണ്ടായി: “ഫ്രാൻസ് സഹോദരാ, താങ്കൾ വിശ്വസ്തതയുടെ ഒരു നല്ല മാതൃകയാണ്.” ഫ്രാൻസ് സഹോദരൻ ഇങ്ങനെ മറുപടി പറഞ്ഞു: “അതെ, നമ്മൾ വിശ്വസ്തരായിരിക്കണം.” ചുരുക്കത്തിൽ സംഗതി അതാണ്. നാം രാജ്യപ്രവർത്തനത്തിന്റെ ഏതു വശത്തു സേവിച്ചാലും, നമുക്ക് വിശ്വസ്തരായിരിക്കാൻ കഴിയും.—1 കൊരിന്ത്യർ 4:2; ഗലാത്യർ 3:9.
5 സത്യമായി, യഹോവയുടെ സേവനത്തിൽ വളരെയധികം ചെയ്യാൻ അനേകർ ആഗ്രഹിക്കുന്നു, എന്നാൽ തിരുവെഴുത്തുപരമായ ഉത്തരവാദിത്തങ്ങളോ ആരോഗ്യപ്രശ്നങ്ങളോ അവരെ കുറെ പരിമിതപ്പെടുത്തിയേക്കാം. എന്നിരുന്നാലും, പയനിയറിംഗ് നടത്താൻ കഴിയാത്തവരെ വിശ്വസ്തത കുറഞ്ഞവർ എന്നു പരിഗണിക്കേണ്ടതല്ല. ചിലർ അത്യന്തം പരിശോധനാകരമായ സാഹചര്യങ്ങളിൽ വിശ്വസ്തരായി ഉറച്ചുനിന്നിട്ടുണ്ട്, മിക്കപ്പോഴും ഒട്ടുവളരെ വർഷങ്ങളിൽ. അതെ, അവർ വിശ്വസ്തരായിരിക്കുന്നു! അവർ യഹോവയോടുള്ള സ്നേഹം പ്രകടമാക്കുകയും അവന്റെ ദിവ്യാധിപത്യക്രമീകരണങ്ങളെ മുഴുഹൃദയത്തോടെ പിന്താങ്ങിക്കൊണ്ട് ഉത്സാഹപൂർവം സേവിക്കുകയും ചെയ്തിരിക്കുന്നു. അവർ പയനിയർമാരുടെ പ്രവർത്തനത്തിൽ അതീവ താത്പര്യം പ്രകടമാക്കുകയും സകല ജീവിതവൃത്തികളെക്കാളും മികച്ച ജീവിതവൃത്തിയെന്ന നിലയിൽ പയനിയറിംഗ് ഏറെറടുക്കാൻ ശ്രമിക്കുന്നതിന് സ്വന്തം മക്കൾ ഉൾപ്പെടെ പയനിയറിംഗിനു സാദ്ധ്യതയുള്ളവർക്ക് പ്രോൽസാഹനം കൊടുക്കുകയും ചെയ്തിട്ടുണ്ട്.—ആവർത്തനം 30:19, 20 താരതമ്യംചെയ്യുക.
6, 7. ഒന്നു ശമുവേൽ 30:16-25വരെ വിവരിച്ചിരിക്കുന്ന മുൻവഴക്കം ഇന്ന് എങ്ങനെ ബാധകമാകുന്നു?
6 ഇന്നത്തെ സകല ദൈവജനത്തിന്റെയും പ്രവർത്തനത്തിലെ സ്നേഹപൂർവകമായ ഐക്യത്തെ 1 ശമുവേൽ 30:16-25ലെ (NW) വിവരണത്താൽ ദൃഷ്ടാന്തീകരിക്കാൻ കഴിയും. അമാലേക്യർക്കെതിരായ യുദ്ധത്തിൽ “ദാവീദ് രാവിലെ ഇരുട്ടുള്ളപ്പോൾ മുതൽ സന്ധ്യവരെ അവരെ വെട്ടിവീഴ്ത്തിക്കൊണ്ടിരുന്നു,” വളരെയധികം കൊള്ള കൈവശപ്പെടുത്തുകയും ചെയ്തു. പാളയത്തിലേക്കു മടങ്ങിവന്നപ്പോൾ ദാവീദിന്റെ പടയാളികളിൽ ചിലർ ഉഗ്രമായ യുദ്ധത്തിന് തങ്ങളോടുകൂടെ പോരാഞ്ഞവർക്ക് യാതൊരു കൊള്ളയും കൊടുക്കരുതെന്ന് അപേക്ഷിച്ചു. എന്നാൽ ദാവീദ് ഇങ്ങനെ ഉത്തരം പറഞ്ഞു: “ഈ പറഞ്ഞതിൽ ആർ നിങ്ങളോടു യോജിക്കും? യുദ്ധത്തിനു പോയവന്റെ പങ്കുപോലെതന്നെയായിരിക്കും ഭാണ്ഡങ്ങളുടെ അടുക്കൽ ഇരുന്നവന്റെ പങ്കും. എല്ലാവർക്കും ഒരുമിച്ച് പങ്കുണ്ടായിരിക്കും.”
7 ഇതേ തത്വം ഇന്നും ബാധകമാകുന്നു. പയനിയർമാർ ആത്മീയ യുദ്ധത്തിന്റെ മുന്നണിയിൽത്തന്നെയുണ്ട്. എന്നാൽ സഭയിലുള്ള മറെറല്ലാവരും മുഴുഹൃദയത്തോടെ വിശ്വസ്തമായ പിന്തുണ കൊടുക്കുന്നു. 1991-ലെ അവരുടെ സംയുക്ത പ്രവർത്തനത്തിന്റെ മഹത്തായ ഫലം സേവനവർഷ റിപ്പോർട്ടിൽ ചിത്രീകരിക്കപ്പെട്ടിരിക്കുന്നു.a
ഒരു മുന്തിയ റിപ്പോർട്ട്
8. (എ) മൊത്തം പ്രസംഗകരെസംബന്ധിച്ചും യഹോവയുടെ സേവനത്തിൽ അവർ ചെലവഴിക്കുന്ന മണിക്കൂറുകളെ സംബന്ധിച്ചും ലോകവ്യാപകറിപ്പോർട്ട് എന്തു വെളിപ്പെടുത്തുന്നു?
8 യഹോവയുടെ തീക്ഷ്ണതയുള്ള സകല ആരാധകരുടെയും സംയുക്തമായ ശ്രമങ്ങൾ 1991-ലെ പുളകംകൊള്ളിക്കുന്ന ലോകവ്യാപകമായ വികസനത്തിന് എങ്ങനെ സംഭാവന ചെയ്തിരിക്കുന്നുവെന്ന് 1991-ലെ സേവനവർഷ റിപ്പോർട്ട് പ്രകടമാക്കുന്നു. പ്രസംഗകരുടെ 42,78,820 എന്ന വിശിഷ്ടമായ ഒരു പുതിയ അത്യുച്ചം രേഖപ്പെടുത്തിയിരിക്കുന്നു—ഒരു 6.5 ശതമാനം വർദ്ധനവ്. ഇവർ സേവനത്തിന് 95,18,70,021 മണിക്കൂർ ചെലവഴിച്ചു. മുമ്പ് നിയന്ത്രിക്കപ്പെട്ടിരുന്നതും ഇപ്പോൾ ആദ്യമായി ലോകവ്യാപകമായ റിപ്പോർട്ടിൽ പ്രത്യക്ഷപ്പെടുന്നതുമായ രാജ്യങ്ങളിലെ—അംഗോളാ, ബൾഗേറിയാ, ചെക്കോസ്ലൊവാക്യാ, റുമേനിയ, യു.എസ്.എസ്.ആർ എന്നിവിടങ്ങളിലെ—നമ്മുടെ സഹോദരൻമാർ ചെലുത്തിയ മഹത്തായ ശ്രമം ഗൗനിക്കുക.
9, 10. (എ) പയനിയർമാർ പ്രയാസകാലങ്ങളുടെ വെല്ലുവിളിയോട് എങ്ങനെ പ്രതികരിച്ചിരിക്കുന്നു? (ബി) പയനിയർസേവനത്തിൽ പ്രവേശിക്കുന്നതിന് ഏതു പ്രോൽസാഹനം നൽകപ്പെടുന്നു?
9 സമീപവർഷങ്ങളിൽ പയനിയറാത്മാവ് ലോകത്തിലെങ്ങും വ്യാപിച്ചിട്ടുണ്ട്. അടുത്ത കാലത്തു മാത്രം ആരാധനാസ്വാതന്ത്ര്യം അനുവദിക്കപ്പെട്ട രാജ്യങ്ങളിൽ പോലും പയനിയർ അണികൾ വികസിക്കുകയാണ്. പ്രയാസമേറിയ സാമ്പത്തികാവസ്ഥകൾ ഈ ധീരരായ സാക്ഷികളെ തങ്ങൾക്കുള്ളതെല്ലാം യഹോവയുടെ ആരാധനക്ക് അർപ്പിക്കുന്നതിൽനിന്ന് പിന്തിരിപ്പിക്കുന്നില്ല. (2 കൊരിന്ത്യർ 11:23, 27 താരതമ്യപ്പെടുത്തുക.) പ്രതിമാസശരാശരിപ്രകാരം രാജ്യപ്രസംഗകരുടെയെല്ലാം 14 ശതമാനം പയനിയറിംഗ് നടത്തിക്കൊണ്ടാണിരിക്കുന്നത്. പയനിയർമാരുടെ അത്യുച്ച സംഖ്യ 7,80,202 ആണ്, അത് മുഴു പ്രസംഗകരുടെയും 18 ശതമാനമാണ്, അതിവിശിഷ്ടംതന്നെ.
10 പയനിയർമാർക്ക് അനുഭവപ്പെടുന്ന സന്തോഷം നിരീക്ഷിക്കുമ്പോൾ മററുള്ളവരും ഈ സേവനം കയ്യേൽക്കാൻ പ്രോൽസാഹിപ്പിക്കപ്പെടുകയാണ്. നിങ്ങൾ ഇപ്പോഴും പയനിയറിംഗ് നടത്തുന്നില്ലെങ്കിൽ, യഹോവയോടുള്ള നിങ്ങളുടെ സ്നേഹത്തിന് നാം യെശയ്യാവ് 6:8-ൽ (NW) വായിക്കുന്ന പ്രകാരം “ഞാൻ ഇതാ! എന്നെ അയക്കേണമേ” എന്ന് പറയാൻ പ്രേരിപ്പിക്കാൻ കഴിയുമോ? അല്ലെങ്കിൽ നിങ്ങളുടെ ഉത്സാഹപൂർവമായ ബൈബിൾപഠനത്താൽ പയനിയർസേവനത്തിൽ പ്രവേശിക്കുകയെന്ന കൂടുതലായ പടി സ്വീകരിക്ക മാത്രം ചെയ്യത്തക്കവണ്ണം ദൈവവചനം നിങ്ങളുടെ ഹൃദയത്തിൽ ഒരു തീക്ഷ്ണമായ ആഗ്രഹം ജ്വലിപ്പിച്ചേക്കുമോ? ഒരു പീഡാനുഭവ സമയത്തുപോലും, യഹോവയുടെ വചനം യിരെമ്യാവിനെ ഉത്തേജിപ്പിച്ചതുകൊണ്ട് അവന് പിൻമാറാൻ കഴിഞ്ഞില്ല.—യിരെമ്യാവ് 20:9.
മനുഷ്യവർഗ്ഗത്തിനുവേണ്ടിയുള്ള സ്നേഹപുരസ്സരമായ സേവനം
11. ഭവനബൈബിളദ്ധ്യയന പ്രവർത്തനം എങ്ങനെ അഭിവൃദ്ധിപ്പെട്ടിരിക്കുന്നു?
11 ഈ വർഷത്തെ റിപ്പോർട്ടിന്റെ പ്രമുഖ വശങ്ങളിലൊന്ന് ലോകവ്യാപകമായി ഓരോ മാസവും ക്രമമായി നടത്തപ്പെടുന്ന സൗജന്യ ഭവന ബൈബിളദ്ധ്യയനങ്ങളുടെ എണ്ണത്തിലെ വളർച്ചയാണ്—39,47,261. ഇത് തങ്ങളുടെ വീടുതോറുമുള്ള വേലയിൽ കണ്ടെത്തുന്ന താത്പര്യക്കാർക്ക് സഹായം കൊടുക്കുന്നതിന് യഹോവയുടെ സാക്ഷികൾ ചെയ്യുന്ന ഒരു സ്നേഹപൂർവകമായ ക്രമീകരണമാണ്. നമുക്ക് അപ്പോസ്തലനായ പൗലോസ് പ്രകടമാക്കിയ അതേ ആത്മാർത്ഥതയോടെ പ്രവർത്തിച്ചുകൊണ്ട് എല്ലാ ദേശീയതയിലും വർഗ്ഗീയ പശ്ചാത്തലത്തിലുമുള്ള ആളുകളുമായി ബൈബിളദ്ധ്യയനങ്ങൾ നടത്താൻ സന്തോഷമുണ്ട്. ‘യഹൂദൻമാർക്കും യവനർക്കും പൂർണ്ണസാക്ഷ്യം വഹിക്കുന്നതിന്’ അവൻ അനേകം മണിക്കൂർ സത്യം പഠിപ്പിക്കേണ്ടതാവശ്യമായിരുന്നു. (പ്രവൃത്തികൾ 20:20, 21) ഇന്നും അങ്ങനെതന്നെയാണ്. യഹോവയുടെ സാക്ഷികൾ “രക്ഷിക്കപ്പെടുന്നതിനും സത്യത്തിന്റെ സൂക്ഷ്മപരിജ്ഞാനത്തിലെത്തുന്നതിനും സകല തരം മനുഷ്യരെയും” സഹായിക്കുന്നുണ്ട്.—1 തിമൊഥെയോസ് 2:4, NW.
12-14. യൂറോപ്പിൽനിന്ന് ഏത് സന്തോഷകരമായ റിപ്പോർട്ടുകൾ വരുന്നു?
12 പൂർവ യൂറോപ്പിലെ വർദ്ധിച്ച ബൈബിളദ്ധ്യയനപ്രവർത്തനത്തിന്റെ റിപ്പോർട്ടുകൾ എത്ര ഉത്തേജകമാണ്! അവിടത്തെ നമ്മുടെ സഹോദരൻമാർക്ക് ദശാബ്ദങ്ങളോളം ചെറിയ കൂട്ടങ്ങളായി കൂടിവരേണ്ടതുണ്ടായിരുന്നു, ഒരുപക്ഷേ കൂട്ടത്തിലുള്ള എല്ലാവർക്കുമായി കല്ലച്ചിലുള്ള ജീർണ്ണിച്ച ഒരു പഴയ വീക്ഷാഗോപുര പതിപ്പുസഹിതം. എന്നാൽ ഇപ്പോൾ ധാരാളം ബൈബിളുകളും ബൈബിൾ സാഹിത്യങ്ങളും ആ രാജ്യങ്ങളിൽ എത്തുന്നുണ്ട്. അത് ഒരുവനെ ജെയിംസ്രാജാവിന്റെ ഭാഷാന്തരത്തിലെ ഉത്തമഗീതം 2:4 അനുസ്മരിപ്പിക്കുന്നു: “അവൻ [ക്രിസ്തു] എന്നെ [ആത്മീയ] വിരുന്നുവീട്ടിലേക്കു കൊണ്ടുവന്നു, എന്റെമേൽ പിടിച്ചിരുന്ന അവന്റെ കൊടി സ്നേഹമായിരുന്നു.” മാസികകളുടെ വ്യക്തിപരമായ പ്രതികൾ ഉള്ളതിനാൽ അനേകർ “സത്യവചനം ശരിയായി കൈകാര്യംചെയ്യാൻ” സുസജ്ജരായിത്തീരുകയാണ്.—2 തിമൊഥെയോസ് 2:15, NW.
13 റഷ്യയിലെ സെൻറ് പീറേറഴ്സ്ബർഗ്ഗിൽ 103 പ്രസംഗകരടങ്ങിയ ഒരു സഭ അടുത്ത കാലത്ത് 300 ഭവന ബൈബിളദ്ധ്യയനങ്ങൾ റിപ്പോർട്ടുചെയ്തു. ഈ ബൈബിളദ്ധ്യയന ശ്രമത്തിന്റെ ഫലമായി വെറും എട്ടുമാസംകൊണ്ട് 53 പുതിയ സാക്ഷികൾ സ്നാപനമേററു. സഭയിലുള്ള പകുതിയിലധികം പേർ സത്യത്തിൽ വന്നിട്ട് എട്ടുമാസമോ അതിൽകുറവോ മാത്രമേ ആയിട്ടുള്ളു! അവർക്ക് തങ്ങളുടെ ആത്മീയ പുരോഗതി കൈകാര്യംചെയ്യുന്നതിന് ഒരു ശുശ്രൂഷാദാസനല്ലാതെ മൂപ്പൻമാരില്ല.
14 എസ്തോണിയായിലെ ഒരു രാജ്യപ്രസംഗകയോട് ഒരു ബൈബിളദ്ധ്യേതാവ് തന്റെ സുഹൃത്തുക്കളിൽ ചിലരെ അദ്ധ്യയനത്തിലേക്ക് ക്ഷണിക്കട്ടേയെന്നു ചോദിച്ചു. അടുത്ത ആഴ്ചയിൽ സാക്ഷി ആ വീട്ടിലെത്തിയപ്പോൾ 50ൽപരം പേർ കൂടിവന്നിരിക്കുന്നതായി അവൾ കണ്ടെത്തി! തീർച്ചയായും ആ താത്പര്യക്കാരെയെല്ലാം തുടർന്ന് കൈകാര്യംചെയ്യുന്നതിന് പ്രത്യേക ക്രമീകരണങ്ങൾ ആവശ്യമായിരുന്നു.
15. സ്മാരകഹാജരിനെയും സ്നാപനങ്ങളെയുംകുറിച്ച് എന്ത് പറയാനുണ്ട്?
15 പഠിക്കുന്ന അനേകർ ക്രിസ്തീയ സഹവാസത്തിന്റെ ആദ്യത്തെ രുചിയറിയുന്നത് യേശുവിന്റെ മരണത്തിന്റെ സസ്മാരകത്തിന് ഹാജരാകുമ്പോഴാണ്. കഴിഞ്ഞ വർഷം ഈ സന്തോഷകരമായ അവസരത്തിൽ ലോകവ്യാപകമായുള്ള 55,207 സഭകളിൽ 1,05,50,158 പേർ ഹാജരായപ്പോൾ ആദ്യമായി ഹാജർ 1,00,00,000യിൽ കവിഞ്ഞു. ലാററിൻ അമേരിക്കയിലെയും ആഫ്രിക്കയിലെയും പൂർവ യൂറോപ്പിലെയും അനേകം രാജ്യങ്ങളിൽ രാജ്യപ്രസംഗകരുടെ എണ്ണത്തിന്റെ മൂന്നോ നാലോ മടങ്ങ് വരുന്ന ഹാജരുകൾ ഉണ്ടായിരുന്നു. നാം ഈ വർഷം ഏപ്രിൽ 17 വെള്ളിയാഴ്ച നടത്താനിരിക്കുന്ന സ്മാരകത്തിനുവേണ്ടി ഇപ്പോൾ ഒരുക്കംചെയ്തുതുടങ്ങണം. സസ്മാരകത്തിന് ഹാജരാകുന്ന ഒട്ടേറെ പുതിയ ബൈബിൾവിദ്യാർത്ഥികൾ സ്നാപനത്തിലേക്ക് തുടർന്ന് പുരോഗമിക്കുമെന്ന് ആശിക്കപ്പെടുന്നു. സ്നാപനങ്ങളേസംബന്ധിച്ചാണെങ്കിൽ, 1991-ൽ 3,00,000 പേരുടെ ഒരു പുതിയ അത്യുച്ചം യഹോവയാം ദൈവത്തിനുവേണ്ടിയുള്ള തങ്ങളുടെ സമർപ്പണത്തെ ജലസ്നാപനത്താൽ ലക്ഷ്യപ്പെടുത്തി.
ദൈവിക സ്വാതന്ത്ര്യസ്നേഹികൾ
16. “സ്വാതന്ത്ര്യസ്നേഹികൾ” ഡിസ്ത്രിക്ററ് കൺവെൻഷനുകളിൽനിന്ന് ഏതു പുളകപ്രദമായ റിപ്പോർട്ടുകൾ വരുന്നു?
16 ഉത്തരാർദ്ധഗോളത്തിൽ തുടങ്ങി ദക്ഷിണാർദ്ധഗോളത്തിൽ 1992-ൽ അവസാനിച്ച “സ്വാതന്ത്ര്യ സ്നേഹികൾ” ഡിസ്ട്രിക്ററ് കൺവെൻഷൻ ആയിരുന്നു 1991-ലെ സേവനവർഷത്തിന്റെ ഒരു ശ്രദ്ധാർഹമായ സവിശേഷത. മുഴു കൺവെൻഷൻപരിപാടിയും ഇദംപ്രഥമമായി നിരവധി പൂർവയൂറോപ്യൻരാജ്യങ്ങളിൽ അവതരിപ്പിക്കപ്പെട്ടു, അവിടെ നമ്മുടെ സഹോദരൻമാർ തങ്ങളുടെ പുതുതായി ലഭിച്ച സ്വാതന്ത്ര്യം യഹോവയുടെ സ്തുതിക്കായി ഉപയോഗിക്കുന്നതിൽ സന്തോഷിക്കുകയാണ്. 1991 ഒക്ടോബറിൽ 54 രാജ്യങ്ങളിൽ നടന്ന ആദ്യത്തെ കൺവെൻഷനുകളിൽ മൊത്തം റിപ്പോർട്ടുചെയ്ത ഹാജർ 47,74,937 ആയിരുന്നു.
17, 18. (എ) യഹോവയുടെ ആരാധകർ ഏത് സ്വാതന്ത്ര്യം ആസ്വദിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്നു? (ബി) ദൈവികസ്വാതന്ത്ര്യം ലൗകികസ്വാതന്ത്ര്യങ്ങളിൽനിന്ന് വ്യത്യസ്തമായിരിക്കുന്നതെങ്ങനെ?
17 യേശു തന്റെ ശിഷ്യൻമാരോട്: “സത്യം നിങ്ങളെ സ്വതന്ത്രരാക്കും” എന്നു പറഞ്ഞു. (യോഹന്നാൻ 8:32) ഇന്ന് ബൈബിൾസത്യം ക്രൈസ്തവലോകത്തിന്റെ സിദ്ധാന്തങ്ങളിൽനിന്ന് ദശലക്ഷക്കണക്കിനാളുകളെ സ്വതന്ത്രരാക്കിയിരിക്കുന്നു. യേശുവിന്റെ മറുവിലയാഗം സംബന്ധിച്ച കരുതൽ, മനുഷ്യവർഗ്ഗത്തിന് “ജീർണ്ണതയുടെ അടിമത്വത്തിൽനിന്നു സ്വതന്ത്രരാക്കപ്പെടുന്നതിനും ദൈവമക്കളുടെ മഹത്തായ സ്വാതന്ത്ര്യം പ്രാപിക്കുന്നതിനും” സാദ്ധ്യമാക്കുമെന്ന് ഈ ദശലക്ഷങ്ങൾ മനസ്സിലാക്കിയിരിക്കുന്നു. (റോമർ 8:19-22, NW.) അത് എന്തു മഹത്തായ സ്വാതന്ത്ര്യമായിരിക്കും—യഹോവ സ്നേഹപൂർവം തീരുമാനിക്കുന്ന ഉചിതമായ അതിരുകൾക്കുള്ളിൽ ഒരു പറുദീസാഭൂമിയിൽ എന്നേക്കും ജീവിക്കുന്നതുതന്നെ.—യെശയ്യാവ് 25:6-8; പ്രവൃത്തികൾ 17:24-26 താരതമ്യംചെയ്യുക.
18 യഹോവയുടെ സാക്ഷികൾ ഇപ്പോൾ ആസ്വദിക്കുന്നതും ദൈവത്തിന്റെ പുതിയ വ്യവസ്ഥിതിയിൽ കൂടുതൽ സമൃദ്ധമായി ഇനി ആസ്വദിക്കാൻ പ്രതീക്ഷിക്കുന്നതുമായ സ്വാതന്ത്ര്യങ്ങൾ നമ്മുടെ ദൈവമായ യഹോവയിൽനിന്നുള്ളവയാണ്. (2 കൊരിന്ത്യർ 3:17) അവ ഏതെങ്കിലും രാഷ്ട്രീയമോ വിപ്ലവാത്മകമോ ആയ പ്രസ്ഥാനത്തിൽ ആശ്രയിച്ചിരിക്കുന്നില്ല. (യാക്കോബ് 1:17) ഈ ആശയം സംബന്ധിച്ച ഏതെങ്കിലും തെററിദ്ധാരണ ഉണ്ടാകാതിരിക്കാൻ യഹോവയുടെ സാക്ഷികൾ ചില പൂർവ യൂറോപ്യൻ രാജ്യങ്ങളിൽ ധരിച്ച 1991-ലെ കൺവെൻഷൻ ബാഡ്ജുകളിൽ “ദൈവിക സ്വാതന്ത്ര്യസ്നേഹികൾ ഡിസ്ട്രിക്ററ് കൺവെൻഷൻ” എന്ന വാക്കുകളാണുണ്ടായിരുന്നത്.
യഹോവയോടുള്ള ഉററ സ്നേഹം
19. യഹോവയോടുള്ള പ്രാർത്ഥനാപൂർവകമായ അടുപ്പത്തിന് നമ്മെ എങ്ങനെ പുലർത്താൻ കഴിയും?
19 യഹോവയോടുള്ള നമ്മുടെ സ്നേഹവും അവനിലുള്ള നമ്മുടെ ആശ്രയവും നാം അവനോട് പ്രാർത്ഥനയിൽ പററിനിൽക്കാനിടയാക്കും. യഹോവയുമായുള്ള ഈ അടുപ്പമാണ് അനേകം പ്രയാസങ്ങളും പീഡനങ്ങളും സഹിക്കുന്നതിന് നമ്മുടെ സഹോദരങ്ങളെ സഹായിച്ചിട്ടുള്ളത്. (സങ്കീർത്തനം 25:14, 15) യേശു തന്റെ ഏററവും വലിയ പീഡാനുഭവത്തിന്റെ നാഴികയിൽ, പ്രാർത്ഥനയിലൂടെ തന്റെ പിതാവുമായുള്ള അടുപ്പം നിലനിർത്തി. (ലൂക്കോസ് 22:39-46) യഹോവയുമായുള്ള അങ്ങനെയുള്ള പ്രാർത്ഥനാപൂർവകമായ അടുപ്പമാണ് സ്തേഫാനോസിനെ തന്റെ രക്തസാക്ഷിത്വത്തിന്റെ കഠിനവേദനയിൽ പുലർത്തിയത്. തന്നെ കല്ലെറിഞ്ഞുകൊല്ലാറായപ്പോൾ അവൻ “നോക്കൂ! സ്വർഗ്ഗങ്ങൾ തുറന്നിരിക്കുന്നതും മനുഷ്യപുത്രൻ [യേശു] ദൈവത്തിന്റെ വലതുഭാഗത്ത് നിൽക്കുന്നതും ഞാൻ കാണുന്നു” എന്ന് പറഞ്ഞു.—പ്രവൃത്തികൾ 7:56, NW.
20-22. ദൈവം പ്രാർത്ഥന കേൾക്കുന്നുവെന്ന് ഒരു അനുഭവം വിശദമാക്കുന്നതെങ്ങനെ?
20 യഹോവയുടെ ആരാധകർക്ക് ഒട്ടുമിക്കപ്പോഴും അനുഭവപ്പെട്ടിട്ടുള്ളതുപോലെ, യഹോവ തന്റെ ഇഷ്ടത്തിന് ചേർച്ചയായിട്ടുള്ള പ്രാർത്ഥനകൾ കേൾക്കുന്നു. ദൃഷ്ടാന്തത്തിന്, സാക്ഷികളുടെ വേല നിരോധിച്ചിരിക്കുന്ന ഒരു ആഫ്രിക്കൻരാജ്യത്ത് ബസ്സിൽ വടക്കോട്ടു യാത്ര ചെയ്തിരുന്ന ഒരു പ്രത്യേക പയനിയർ രാജ്യസാഹിത്യങ്ങളും കവറുകളും അടങ്ങിയിരുന്ന ഒരു വലിയ ചാക്ക് എത്തിച്ചുകൊടുക്കണമായിരുന്നു. ബസ്സിൽ ലോഡ് കയററിക്കൊണ്ടിരുന്ന സേവകൻ “ചാക്കിലെന്താണ്?” എന്ന് സഹോദരനോടു ചോദിച്ചു. സഹോദരന്റെ മനസ്സിൽ ആദ്യം വന്ന സംഗതി സഹോദരൻ പറഞ്ഞു: “തപാൽ.”
21 യാത്രാവേളയിൽ ബസ്സ് വഴിമദ്ധ്യേയുള്ള ഒരു സാധാരണ പരിശോധനാസ്ഥലത്തുകൂടെ ശീഘ്രം കടന്നുപോയി. ട്രാഫിക്ക് പോലീസ് ബസ്സിനെ പിന്തുടരുകയും ബസ്സിൽ നിയമവിരുദ്ധ വസ്തുക്കൾ ഉണ്ടായിരിക്കുമെന്ന് സംശയിച്ചുകൊണ്ട് ബസ്സ് നിർത്തിക്കുകയും ചെയ്തു. യാത്രക്കാരെല്ലാം ബസ്സിൽനിന്ന് ഇറങ്ങാനും സാധനങ്ങളെല്ലാം പരിശോധിക്കാനും അവർ ആജ്ഞാപിച്ചു. അത് ഒരു പ്രതിസന്ധിയായിരുന്നു! സഹോദരൻ കുശുകുശുത്തുകൊണ്ടിരുന്ന ആൾക്കൂട്ടത്തിൽനിന്ന് അല്പം ദൂരേക്കു നടക്കുകയും മുട്ടിൻമേൽ വീണ് യഹോവയോടു പ്രാർത്ഥിക്കുകയും ചെയ്തു. അയാൾ വീണ്ടും ആൾക്കൂട്ടത്തോട് ചേർന്നപ്പോൾ ഓരോ യാത്രക്കാരന്റെയും ലഗ്ഗേജ് സസൂക്ഷ്മം തുറന്നു പരിശോധിക്കുകയായിരുന്നു. സഹോദരന്റെ ചാക്കു തുറക്കാറായപ്പോൾ അയാൾ നിശബ്ദമായി യഹോവയെ സഹായത്തിനായി വിളിച്ചപേക്ഷിച്ചു.
22 “ഇതാരുടെ ചാക്കാണ്, എന്താണിതിൽ?” പോലീസുകാരൻ അലറി. സഹോദരന് വായ് തുറക്കാൻ കഴിയുന്നതിനുമുമ്പ്, ബസ്സ് സേവകൻ “അത്——പോസ്ററാഫീസിൽനിന്ന്——പോസ്ററാഫീസിലേക്കു കൊണ്ടുപോകുന്ന തപാലാണ്” എന്ന് ഉത്തരം പറഞ്ഞു. “ശരി,” ഉദ്യോഗസ്ഥൻ പറഞ്ഞു. അയാൾ അത് പൊക്കിയെടുത്ത് സേവകന്റെ കയ്യിൽ കൊടുത്തു. “യാത്രക്ക് വളരെ സുരക്ഷിതമായ സ്ഥാനത്ത് അത് തീർച്ചയായും വെക്കുക,” അയാൾ ആജ്ഞാപിച്ചു. പ്രത്യേക പയനിയർ വീണ്ടും തന്റെ മുട്ടിൻമേൽ വീണ് പ്രാർത്ഥന കേൾക്കുന്നവന് നന്ദി കൊടുത്തു.—സങ്കീർത്തനം 65:2; സദൃശവാക്യങ്ങൾ 15:29.
23. യഹോവ എന്തു പ്രകടമാക്കിയിരിക്കുന്നു, എന്നിരുന്നാലും അവൻ ചിലപ്പോൾ പീഡനം അതിന്റെ അവസാനംവരെ തുടരാൻ അനുവദിക്കുന്നതെന്തുകൊണ്ട്?
23 എന്നിരുന്നാലും, യഹോവയുടെ ആരാധകർ അനർത്ഥകരമായ സംഭവങ്ങളിൽനിന്ന് തികച്ചും വിമുക്തരാണെന്ന് ഇതിനർത്ഥമില്ല. ബൈബിൾകാലങ്ങളിലും ഇന്നും ചില സാഹചര്യങ്ങളിൽ, തനിക്ക് തന്റെ ജനത്തെ വിടുവിക്കാൻ കഴിയും എന്ന് യഹോവ പ്രകടമാക്കിയിട്ടുണ്ട്. എന്നാൽ നിർമ്മലതയുടെ വിവാദപ്രശ്നത്തിന് തീർപ്പുണ്ടാക്കുന്നതിനോടുള്ള ചേർച്ചയിൽ, ചില സമയങ്ങളിൽ അവൻ പീഡനം അതിന്റെ അവസാനംവരെ തുടരാൻ അനുവദിക്കുന്നതുപോലെ തോന്നുന്നു. (മത്തായി 26:39 താരതമ്യപ്പെടുത്തുക.) കൂടാതെ യഹോവ തന്റെ ജനത്തെ അപകടങ്ങളിൽനിന്നോ ആഭ്യന്തരകലഹത്തിൽനിന്നോ കുററകൃത്യങ്ങളിൽനിന്നോ സ്വയംപ്രവർത്തകമായി സംരക്ഷിക്കുന്നില്ല, ബൈബിളധിഷ്ഠിത പ്രായോഗിക ജ്ഞാനത്തിന് മൂല്യവത്തായിരിക്കാൻ കഴിയുമെങ്കിലും. (സദൃശവാക്യങ്ങൾ 22:3; സഭാപ്രസംഗി 9:11) നാം പീഡാനുഭവസാഹചര്യങ്ങളിൽനിന്ന് വിടുവിക്കപ്പെട്ടാലും ഇല്ലെങ്കിലും ആവശ്യമായാൽ ഒരു പുനരുത്ഥാനത്താൽപോലും നമ്മുടെ വിശ്വസ്തതക്ക് പ്രതിഫലം ലഭിക്കും.—മത്തായി 10:21, 22; 24:13.
24. യഹോവ ഏത് സ്നേഹപൂർവകമായ ദാനങ്ങൾ നൽകിയിരിക്കുന്നു, നമുക്ക് അവന്റെ സ്നേഹത്തോട് എങ്ങനെ പ്രതികരിക്കാം?
24 യഹോവയുടെ സ്നേഹപൂർവകമായ ദാനങ്ങൾ എത്ര അത്ഭുതകരമാണ്! അവന്റെ ദാനങ്ങളായ ഈ ഭൂമിയും അതിലുള്ള സകലവും അവന്റെ സ്നേഹത്തിന്റെ ഒരു മുന്തിയ പ്രകടനമാണ്. (സങ്കീർത്തനം 104:1, 13-16; 115:16) മനുഷ്യവർഗ്ഗത്തെ പാപത്തിൽനിന്നും മരണത്തിൽനിന്നും വീണ്ടെടുക്കുന്നതിന് ദൈവം തന്റെ പുത്രനെ സഹതാപപൂർവം ദാനമായി നൽകിയത് ചെയ്യപ്പെട്ടിട്ടുള്ളതിലേക്കും അത്യന്തം സ്നേഹപൂർവകമായ ദാനമാണ്. “ദൈവം തന്റെ ഏകജാതനായ പുത്രനെ നാം അവനാൽ ജീവിക്കേണ്ടതിന് ലോകത്തിലേക്ക് അയച്ചുവെന്നുള്ളതിനാൽ ദൈവത്തിനു നമ്മോടുള്ള സ്നേഹം പ്രത്യക്ഷമായി. നാം ദൈവത്തെ സ്നേഹിച്ചതല്ല, അവൻ നമ്മെ സ്നേഹിച്ചു തന്റെ പുത്രനെ നമ്മുടെ പാപങ്ങൾക്കു പ്രായശ്ചിത്തമാകുവാൻ അയച്ചതുതന്നെ സാക്ഷാൽ സ്നേഹമാകുന്നു.” (1 യോഹന്നാൻ 4:9, 10) ആ സ്നേഹത്തോടുള്ള പ്രതികരണമായി, “മരണത്തിന്നോ ജീവന്നോ ദൂതൻമാർക്കോ വാഴ്ചകൾക്കോ അധികാരങ്ങൾക്കോ ഇപ്പോഴുള്ളതിന്നോ വരുവാനുള്ളതിന്നോ ഉയരത്തിന്നോ ആഴത്തിന്നോ മററു യാതൊരു സൃഷ്ടിക്കോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിലുള്ള ദൈവസ്നേഹത്തിൽനിന്ന് നമ്മെ വേറുപിരിപ്പാൻ കഴികയില്ല” എന്ന് നമുക്ക് ബോധ്യമുണ്ടായിരിക്കാൻ കഴിയും.—റോമർ 8:38, 39. (w92 1/1)
[അടിക്കുറിപ്പ്]
a ജനുവരി 1, 1992-ലെ ഇംഗ്ലീഷ് വാച്ച്ററവറിന്റെ 10-13വരെ പേജുകളിൽ ചാർട്ട് കൊടുത്തിരിക്കുന്നു.
ഈ ലേഖനത്തിന്റെ പുനരവലോകനം
◻ വിശ്വസ്തനായിരിക്കുകയെന്നാൽ അർത്ഥമെന്ത്?
◻ ഏതു പ്രവർത്തനമണ്ഡലങ്ങളിൽ നമുക്ക് യഹോവയോടുള്ള സ്നേഹം പ്രകടമാക്കാൻ കഴിയും?
◻ സേവനവർഷ റിപ്പോർട്ടിന്റെ ഏതു സവിശേഷതകൾ നിങ്ങളിൽ ഏററവുമധികം താത്പര്യം ജനിപ്പിച്ചു?
◻ യഹോവയുടെ സ്നേഹപൂർവകമായ ദാനങ്ങളോട് നമുക്ക് എങ്ങനെ വിലമതിപ്പു പ്രകടമാക്കാൻ കഴിയും?
[11-ാം പേജിലെ ചതുരം]
ഇത്രയേറെ പയനിയർമാർ ഉള്ളതെന്തുകൊണ്ട്?
റിപ്പോർട്ടനുസരിച്ച്, 2,600 വർഷക്കാലം ജപ്പാൻകാർ അവരുടെ ചക്രവർത്തിമാരുടെ തീക്ഷ്ണതയുള്ള ആരാധകരായിരുന്നു. ഈ 20-ാം നൂററാണ്ടിലെ യുദ്ധങ്ങളിൽമാത്രം മുപ്പതുലക്ഷത്തിൽപരം ജാപ്പനീസ് പടയാളികൾ തങ്ങളുടെ ജീവൻ ബലിചെയ്തു, എന്തെന്നാൽ തങ്ങളുടെ ചക്രവർത്തി-ദൈവത്തിനുവേണ്ടി മരിക്കുന്നതിനെക്കാൾ വലിയ ബഹുമതിയില്ലെന്ന് അവർ വിചാരിച്ചു. എന്നാൽ ബുദ്ധ-ഷിന്റോമത സൈനികവാഴ്ച രണ്ടാം ലോകമഹായുദ്ധത്തിൽ പരാജയപ്പെട്ടു. അതിനുശേഷം ചക്രവർത്തി തന്റെ ദൈവത്വം തള്ളിപ്പറഞ്ഞു. ഈ മതപരമായ ശൂന്യതയെ എന്തിനു നികത്താൻ കഴിയുമായിരുന്നു? സന്തോഷകരമെന്നു പറയട്ടെ, യഹോവയുടെ സാക്ഷികളുടെ മിഷനറിമാരും പിന്നീട് നാട്ടുകാരായ സാക്ഷികളും നടത്തിയ ഭവനബൈബിളദ്ധ്യയനങ്ങൾ സത്യദൈവമായ യഹോവയെ കണ്ടെത്തുന്നതിനും അവന് തങ്ങളുടെ ജീവനെ സമർപ്പിക്കുന്നതിനും അനേകരെ സഹായിച്ചു. ഈ സമർപ്പണം ആ ജാപ്പനീസ് സാക്ഷികൾക്ക് വളരെയധികം അർത്ഥവത്താണ്. മുൻകാലങ്ങളിൽ തങ്ങൾ ഒരു ചക്രവർത്തി-ദൈവത്തിന് തങ്ങളുടെ ജീവനെ സമർപ്പിക്കുമായിരുന്നുവെങ്കിൽ, ജീവനുള്ള ദൈവവും അഖിലാണ്ഡത്തിന്റെ സ്രഷ്ടാവുമായവനെ—പരമാധികാരിയാം കർത്താവായ യഹോവയെ—പയനിയർമാർ എന്ന നിലയിൽ ആരാധിക്കുന്നതിന് എത്രയധികമായ തീക്ഷ്ണതയോടെയാണ് അവർ തങ്ങളുടെ ഊർജ്ജങ്ങൾ വിനിയോഗിക്കുന്നത്!
[12-ാം പേജിലെ ചിത്രം]
ദൈവിക സ്വാതന്ത്ര്യസ്നേഹികൾ—പ്രേഗിൽ 1991 ഓഗസ്ററ് 9-11വരെ നടന്ന കൺവെൻഷനിൽ യഹോവയുടെ ആരാധകർ