വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w97 10/15 പേ. 18-23
  • പയനിയർ ശുശ്രൂഷയുടെ അനുഗ്രഹങ്ങൾ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • പയനിയർ ശുശ്രൂഷയുടെ അനുഗ്രഹങ്ങൾ
  • വീക്ഷാഗോപുരം—1997
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ആഴമായ സംതൃ​പ്‌തി​യും സന്തുഷ്ടി​യും അനുഭ​വി​ക്കൽ
  • യഹോ​വ​യു​ടെ പരിപാ​ല​ന​ത്തി​ന്റെ തെളിവ്‌
  • “യഹോ​വ​യു​മാ​യി അധിക​മ​ധി​കം അടുക്കു​ന്ന​തി​നുള്ള ഒരു ഉത്‌കൃഷ്ട മാർഗം”
  • കൂടുതൽ പ്രവർത്തി​ക്കാൻ നിങ്ങളു​ടെ ഹൃദയം വാഞ്‌ഛി​ക്കു​ന്നു​വോ?
  • എല്ലാവർക്കും പയനിയർ ആത്മാവ്‌ പ്രകടി​പ്പി​ക്കാ​നാ​കും
  • പയനിയർ ശുശ്രൂഷയുടെ അനുഗ്രഹങ്ങൾ
    നമ്മുടെ രാജ്യ ശുശ്രൂഷ—2003
  • പയനിയർമാർ—അനുഗ്രഹങ്ങൾ വർഷിക്കുന്നു, വാരിക്കൂട്ടുന്നു
    വീക്ഷാഗോപുരം—1994
  • പയനിയറിങ്‌ ദൈവവുമായുള്ള നമ്മുടെ ബന്ധം ബലിഷ്‌ഠമാക്കും
    2013 വീക്ഷാഗോപുരം
  • പയനിയർമാരോട്‌ പിന്തുണ പ്രകടമാക്കുക
    നമ്മുടെ രാജ്യ ശുശ്രൂഷ—1992
കൂടുതൽ കാണുക
വീക്ഷാഗോപുരം—1997
w97 10/15 പേ. 18-23

പയനിയർ ശുശ്രൂ​ഷ​യു​ടെ അനു​ഗ്ര​ഹ​ങ്ങൾ

“യഹോ​വ​യു​ടെ അനു​ഗ്രഹം—സമ്പത്തു​ണ്ടാ​ക്കു​ന്നത്‌ അതാണ്‌, അവൻ അതി​നോ​ടു വേദന കൂട്ടു​ന്നില്ല.”—സദൃശ​വാ​ക്യ​ങ്ങൾ 10:22, NW.

1, 2. (എ) ഒരു പയനിയർ മുഴു​സമയ ശുശ്രൂ​ഷ​യെ​ക്കു​റി​ച്ചുള്ള തന്റെ വികാ​രങ്ങൾ പ്രകടി​പ്പി​ച്ച​തെ​ങ്ങനെ? (ബി) പയനി​യർമാർ ശിഷ്യ​രാ​ക്കൽ വേലയു​ടെ ആഹ്ലാദങ്ങൾ കൂടുതൽ തികവിൽ അനുഭ​വി​ക്കാ​നുള്ള സ്ഥാനത്താ​യി​രി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌?

“നിങ്ങൾ അധ്യയ​ന​മെ​ടുത്ത ആരെങ്കി​ലും യഹോ​വ​യു​ടെ ഒരു സജീവ സ്‌തു​തി​പാ​ഠ​ക​നാ​യി​ത്തീ​രു​ന്നതു കാണു​ന്ന​തി​നെ​ക്കാൾ വലിയ സന്തോ​ഷ​മു​ണ്ടോ? യഹോ​വയെ പ്രസാ​ദി​പ്പി​ക്കു​ന്ന​തി​നു​വേണ്ടി ജീവി​ത​ത്തിൽ മാറ്റങ്ങൾ വരുത്തു​ന്ന​തിന്‌ ആളുകളെ പ്രചോ​ദി​പ്പി​ക്കു​ന്ന​തിൽ ദൈവ​വ​ചനം എത്ര ശക്തമാ​ണെന്നു കാണു​ന്നത്‌ ആഹ്ലാദ​ക​ര​മാണ്‌, അതു വിശ്വാ​സത്തെ ബലിഷ്‌ഠ​മാ​ക്കു​ക​യും ചെയ്യും.” 32 വർഷത്തി​ല​ധി​ക​മാ​യി മുഴു​സമയ ശുശ്രൂ​ഷ​യി​ലേർപ്പെ​ട്ടി​രി​ക്കുന്ന കാനഡ​യിൽനി​ന്നുള്ള ഒരു പയനിയർ അപ്രകാ​ര​മെ​ഴു​തി. തന്റെ പയനിയർ ശുശ്രൂ​ഷ​യെ​ക്കു​റിച്ച്‌ അദ്ദേഹം പറയുന്നു: “മറ്റെ​ന്തെ​ങ്കി​ലും ചെയ്യു​ന്ന​തി​നെ​ക്കു​റിച്ച്‌ എനിക്ക്‌ ആലോ​ചി​ക്കാ​നാ​കു​ന്നില്ല. ഇത്രയും സന്തുഷ്ടി കൈവ​രു​ത്തുന്ന മറ്റെ​ന്തെ​ങ്കി​ലു​മു​ണ്ടാ​യി​രി​ക്കു​മെന്ന്‌ എനിക്കു തോന്നു​ന്നില്ല.”

2 ആരെ​യെ​ങ്കി​ലും ജീവന്റെ വഴിയി​ലേക്കു വരാൻ സഹായി​ക്കു​ന്ന​തിൽ ഒരു പങ്കുണ്ടാ​യി​രി​ക്കു​ന്നത്‌ വളരെ സന്തോഷം കൈവ​രു​ത്തു​മെ​ന്ന​തി​നോ​ടു നിങ്ങൾ യോജി​ക്കു​ന്നു​ണ്ടോ? തീർച്ച​യാ​യും, അത്തരം സന്തുഷ്ടി ആസ്വദി​ക്കു​ന്നത്‌ പയനി​യർമാർ മാത്രമല്ല. “ആളുകളെ ശിഷ്യ​രാ​ക്കുന്ന”തിനുള്ള നിയോ​ഗം യഹോ​വ​യു​ടെ എല്ലാ ദാസന്മാർക്കു​മുണ്ട്‌, അവർ അതു ചെയ്യാൻ കഠിന​മാ​യി ശ്രമി​ക്കു​ന്നു. (മത്തായി 28:19) എന്നിരു​ന്നാ​ലും, പയനി​യർമാർക്കു വയൽസേ​വ​ന​ത്തിൽ അനേകം മണിക്കൂ​റു​കൾ ചെലവ​ഴി​ക്കാൻ സാധി​ക്കു​ന്ന​തു​കൊണ്ട്‌, മിക്ക​പ്പോ​ഴും അവർക്കാ​ണു ശിഷ്യ​രാ​ക്കൽവേ​ല​യു​ടെ ആഹ്ലാദങ്ങൾ കൂടുതൽ തികവിൽ അനുഭ​വി​ക്കാ​നാ​കു​ന്നത്‌. മാത്ര​വു​മല്ല, പയനിയർ ശുശ്രൂ​ഷ​യ്‌ക്കു മറ്റു പ്രതി​ഫ​ല​ങ്ങ​ളു​മുണ്ട്‌. പയനി​യർമാ​രോ​ടൊ​ന്നു സംസാ​രി​ച്ചു​നോ​ക്കുക, ‘സമ്പത്തു​ണ്ടാ​ക്കുന്ന യഹോ​വ​യു​ടെ അനു​ഗ്രഹം’ അനുഭ​വി​ക്കു​ന്ന​തി​നുള്ള അത്ഭുത​ക​ര​മായ മാർഗ​മാ​ണു പയനിയർ ശുശ്രൂ​ഷ​യെന്ന്‌ അവർ നിങ്ങ​ളോ​ടു പറയും.—സദൃശ​വാ​ക്യ​ങ്ങൾ 10:22.

3. നാം യഹോ​വയെ സേവി​ക്കു​ന്ന​തിൽ തുടരവേ നമ്മെ എന്തു പ്രചോ​ദി​പ്പി​ച്ചേ​ക്കാം?

3 ഈയിടെ, ലോക​ത്തി​ന്റെ നാനാ ഭാഗങ്ങ​ളിൽനി​ന്നു​മുള്ള പയനി​യർമാ​രോട്‌ മുഴു​സമയ ശുശ്രൂ​ഷ​യിൽ അവർ അനുഭ​വിച്ച അനു​ഗ്ര​ഹങ്ങൾ വർണി​ക്കാൻ ആവശ്യ​പ്പെ​ടു​ക​യു​ണ്ടാ​യി. അവർക്കെ​ന്തെ​ല്ലാ​മാ​ണു പറയാ​നു​ണ്ടാ​യി​രു​ന്ന​തെന്നു നമുക്കു പരിചി​ന്തി​ക്കാം. എന്നിരു​ന്നാ​ലും, ആരോ​ഗ്യ​ക്കു​റ​വോ വാർധ​ക്യ​മോ അല്ലെങ്കിൽ മറ്റു സാഹച​ര്യ​ങ്ങ​ളോ നിമിത്തം നിങ്ങളു​ടെ സേവനം പരിമി​ത​പ്പെ​ട്ടി​രി​ക്കു​ന്നെ​ങ്കിൽ, നിരു​ത്സാ​ഹി​ത​രാ​കേ​ണ്ട​തില്ല. ഓർക്കുക, ഏതു നിലയി​ലാ​യി​രു​ന്നാ​ലും, യഹോ​വയെ മുഴു​ദേ​ഹി​യോ​ടെ സേവി​ക്കു​ന്ന​താണ്‌ പ്രധാനം. എങ്കിലും, ചില പയനി​യർമാ​രു​ടെ അഭി​പ്രാ​യങ്ങൾ കേൾക്കു​ന്നത്‌, സാധി​ക്കു​മെ​ങ്കിൽ ഈ പ്രതി​ഫ​ല​ദാ​യക വേല ഏറ്റെടു​ക്കു​ന്ന​തി​നുള്ള നിങ്ങളു​ടെ താത്‌പ​ര്യ​ത്തെ വർധി​പ്പി​ച്ചേ​ക്കാം.

ആഴമായ സംതൃ​പ്‌തി​യും സന്തുഷ്ടി​യും അനുഭ​വി​ക്കൽ

4, 5. (എ) മറ്റുള്ള​വ​രു​മാ​യി സുവാർത്ത പങ്കു​വെ​ക്കു​ന്നതു വളരെ പ്രതി​ഫ​ല​ദാ​യ​ക​മാ​യൊ​രു അനുഭ​വ​മാ​യി​രി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌? (ബി) മുഴു​സമയ ശുശ്രൂ​ഷ​യിൽ പങ്കുപ​റ്റു​ന്ന​തി​നെ​ക്കു​റിച്ച്‌ പയനി​യർമാർക്ക്‌ എന്തു തോന്നു​ന്നു?

4 “സ്വീക​രി​ക്കു​ന്ന​തിൽ ഉള്ളതി​നെ​ക്കാൾ സന്തോഷം കൊടു​ക്കു​ന്ന​തി​ലുണ്ട്‌” എന്ന്‌ യേശു പറഞ്ഞു. (പ്രവൃ​ത്തി​കൾ 20:35, NW) അതേ, നിസ്വാർഥ​മായ കൊടു​ക്ക​ലിന്‌ അതി​ന്റേ​തായ പ്രതി​ഫ​ല​ങ്ങ​ളുണ്ട്‌. (സദൃശ​വാ​ക്യ​ങ്ങൾ 11:25) മറ്റുള്ള​വ​രു​മാ​യി സുവാർത്ത പങ്കു​വെ​ക്കുന്ന കാര്യ​ത്തിൽ ഇതു വിശേ​ഷാൽ സത്യമാണ്‌. വാസ്‌ത​വ​ത്തിൽ, നിത്യ​ജീ​വ​നി​ലേക്കു നയിക്കുന്ന ദൈവ​പ​രി​ജ്ഞാ​നം സമ്പാദി​ക്കാൻ സഹായി​ക്കു​ന്ന​തി​നെ​ക്കാൾ വലിയ എന്തു സമ്മാന​മാ​ണു നമുക്ക്‌ ഒരു സഹമനു​ഷ്യ​നു നൽകാ​നാ​കുക?—യോഹ​ന്നാൻ 17:3.

5 മുഴു​സമയ ശുശ്രൂ​ഷ​യി​ലേർപ്പെ​ടു​ന്നവർ തങ്ങൾക്കു ശുശ്രൂ​ഷ​യിൽനി​ന്നു ലഭിക്കുന്ന സന്തുഷ്ടി​യെ​യും ആഴമായ സംതൃ​പ്‌തി​യെ​യും കുറിച്ചു കൂടെ​ക്കൂ​ടെ പറയു​ന്ന​തിൽ അതിശ​യി​ക്കാ​നില്ല. “മറ്റുള്ള​വ​രു​മാ​യി സത്യം പങ്കു​വെ​ച്ച​തിൽനിന്ന്‌ എനിക്കു ലഭിച്ച സംതൃ​പ്‌തി മറ്റൊരു വേലയിൽനി​ന്നും ലഭിക്കു​മാ​യി​രു​ന്നി​ല്ലെന്ന്‌ എനിക്ക​റി​യാം,” ബ്രിട്ട​നിൽനി​ന്നുള്ള 64 വയസ്സു​കാ​ര​നായ ഒരു പയനിയർ പറയുന്നു. പയനി​യ​റി​ങ്ങി​നു തന്റെ ജീവി​ത​ത്തി​ലുള്ള സ്ഥാന​ത്തെ​ക്കു​റിച്ച്‌ സയറിൽനി​ന്നുള്ള ഒരു വിധവ ഇങ്ങനെ പറയു​ക​യു​ണ്ടാ​യി: “എന്റെ പ്രിയ ഭർത്താ​വി​ന്റെ വേർപാ​ടി​നു​ശേഷം പയനിയർ സേവന​മാ​യി​രു​ന്നു എനിക്കു യഥാർഥ​ത്തിൽ ആശ്വാ​സ​മ​രു​ളി​യത്‌. മറ്റുള്ള​വരെ സഹായി​ക്കാ​നാ​യി ഞാനെ​ത്ര​യ​ധി​കം സേവന​ത്തി​നു പോകു​ന്നു​വോ അത്രയും കുറച്ചേ ആ ദാരു​ണ​മായ നഷ്ടം എനിക്ക​നു​ഭ​വ​പ്പെ​ടു​ന്നു​ള്ളൂ. യഹോ​വ​യു​ടെ വാഗ്‌ദാ​ന​ങ്ങ​ളിൽ ഞാൻ വിശ്വാ​സ​മർപ്പി​ക്കു​ന്നു. കൂടാതെ, ജീവി​ത​ത്തിൽ മാറ്റങ്ങൾ വരുത്താൻ അധ്യേ​താ​ക്കളെ എനി​ക്കെ​ങ്ങനെ സഹായി​ക്കാ​നാ​കു​മെ​ന്ന​താണ്‌ മിക്ക​പ്പോ​ഴും എന്റെ ചിന്ത. എന്നും രാത്രി എന്റെ ഉറക്കം സുഖക​ര​മാണ്‌, കൂടാതെ ഹൃദയം നിറയെ സന്തുഷ്ടി​യും.”

6. ചില പയനി​യർമാർ ഏതു പ്രത്യേക സന്തോഷം അനുഭ​വി​ച്ചി​രി​ക്കു​ന്നു?

6 പല പതിറ്റാ​ണ്ടു​ക​ളാ​യി പയനിയർ സേവന​ത്തി​ലു​ള്ളവർ വിദൂര ദേശങ്ങ​ളിൽ സേവി​ക്കു​ന്ന​തി​ന്റെ പ്രത്യേക സന്തുഷ്ടി അനുഭ​വി​ച്ചി​ട്ടുണ്ട്‌. അവർ സ്ഥാപിച്ച സഭകൾ ക്രമേണ സർക്കി​ട്ടു​ക​ളാ​യി വളർന്നു. ഉദാഹ​ര​ണ​ത്തിന്‌, ഹൊ​ക്കൈ​ഡോ​യി​ലെ (ജപ്പാന്റെ ഏറ്റവും വടക്കേ​യ​റ്റ​ത്തുള്ള ദ്വീപ്‌) ആബശി​രി​യിൽ കഴിഞ്ഞ 33 വർഷമാ​യി പയനി​യ​റാ​യി സേവി​ച്ചു​കൊ​ണ്ടി​രി​ക്കുന്ന ഒരു സഹോ​ദ​രി​യുണ്ട്‌. മുഴു ഹൊ​ക്കൈ​ഡോ​യ്‌ക്കും​വേണ്ടി നടത്തിയ സർക്കിട്ടു സമ്മേള​ന​ത്തി​ലാ​യി​രു​ന്നു അവർ ആദ്യമാ​യി പങ്കെടു​ത്തത്‌, അതിൽ ആകെ സംബന്ധി​ച്ചത്‌ 70 പേരാ​യി​രു​ന്നെന്ന്‌ അവർ അനുസ്‌മ​രി​ക്കു​ന്നു. എന്നാൽ ഇപ്പോ​ഴോ? ഇപ്പോൾ ആ ദ്വീപിൽ 12,000-ത്തിലധി​കം പ്രസാ​ധ​ക​ര​ട​ങ്ങുന്ന 12 സർക്കി​ട്ടു​ക​ളുണ്ട്‌. ദ്വീപി​ലെ സഹരാ​ജ്യ​ഘോ​ഷ​ക​രു​ടെ അണിക​ളു​മൊത്ത്‌ സമ്മേള​ന​ങ്ങ​ളി​ലും കൺ​വെൻ​ഷ​നു​ക​ളി​ലും സംബന്ധി​ക്കു​മ്പോൾ അവരുടെ ഹൃദയം സന്തോ​ഷ​ത്താൽ എത്രമാ​ത്രം നിറയു​ന്നു​വെന്ന്‌ വിഭാവന ചെയ്യുക!

7, 8. ദീർഘ​നാ​ളാ​യി പയനിയർ സേവന​ത്തി​ലുള്ള മിക്കവ​രും ഏതു സന്തോഷം അനുഭ​വി​ച്ചി​രി​ക്കു​ന്നു?

7 ദീർഘ​നാ​ളാ​യി സേവന​ത്തി​ലേർപ്പെ​ട്ടി​രി​ക്കുന്ന മറ്റു പയനി​യർമാർക്കും ബൈബിൾ വിദ്യാർഥി​കൾ സ്‌നാ​പ​ന​മേറ്റ്‌ വലിയ സേവന​പ​ദ​വി​കൾ എത്തിപ്പി​ടി​ക്കു​ന്നതു കാണു​ന്ന​തി​ന്റെ സന്തോ​ഷ​മു​ണ്ടാ​യി​ട്ടുണ്ട്‌. 1957 മുതൽ ഒമ്പതു വ്യത്യസ്‌ത സ്ഥലങ്ങളിൽ പയനിയർ സേവന​നി​യ​മനം ലഭിച്ചി​ട്ടുള്ള ജപ്പാനി​ലെ ഒരു സഹോ​ദരി ബാങ്ക്‌ ഉദ്യോ​ഗ​സ്ഥ​യായ ഒരു യുവതിക്ക്‌ ഉണരുക! മാസിക സമർപ്പി​ച്ചത്‌ അനുസ്‌മ​രി​ക്കു​ന്നു. ഒമ്പതു മാസത്തി​നകം ആ യുവതി സ്‌നാ​പ​ന​മേറ്റു. പിന്നീട്‌ അവൾ വിവാ​ഹി​ത​യാ​യി, അവളും ഭർത്താ​വും പ്രത്യേക പയനി​യർമാ​രാ​യി​ത്തീർന്നു. തന്റെ മൂന്നാ​മത്തെ നിയമന സ്ഥലത്താ​യി​രി​ക്കു​മ്പോൾ സഭ സന്ദർശി​ക്കാ​നെ​ത്തിയ പുതിയ സർക്കിട്ട്‌ മേൽവി​ചാ​ര​ക​നെ​യും ഭാര്യ​യെ​യും കണ്ടപ്പോൾ ആ പയനിയർ സഹോ​ദ​രിക്ക്‌ എന്തൊരു സന്തോ​ഷ​മാ​യി​രു​ന്നു, അദ്ദേഹ​ത്തി​ന്റെ ഭാര്യ ആരെന്നോ, അവരുടെ മുൻ ബൈബിൾ വിദ്യാർഥി​നി!

8 പയനിയർ സേവനം ജീവി​ത​വൃ​ത്തി​യാ​ക്കി​യി​രി​ക്കു​ന്നവർ, 22 വർഷമാ​യി പയനി​യ​റാ​യി സേവി​ക്കുന്ന ഒരാൾ പറഞ്ഞതു​പോ​ലെ, “മതി​പ്പോ​ടെ കാത്തു​സൂ​ക്ഷി​ക്കേണ്ട ഒരമൂല്യ പദവി”യായി അതിനെ വീക്ഷി​ക്കു​ന്ന​തിൽ അത്ഭുത​പ്പെ​ടാ​നില്ല!

യഹോ​വ​യു​ടെ പരിപാ​ല​ന​ത്തി​ന്റെ തെളിവ്‌

9. മഹാ ദാതാവ്‌ എന്നനി​ല​യിൽ, യഹോവ തന്റെ ദാസന്മാർക്ക്‌ എന്തു വാഗ്‌ദാ​നം ചെയ്യുന്നു, നമുക്കിത്‌ എന്ത്‌ അർഥമാ​ക്കു​ന്നു?

9 മഹാ ദാതാ​വായ യഹോവ തന്റെ ദാസന്മാ​രെ ആത്മീയ​മാ​യും ഭൗതി​ക​മാ​യും പരിപാ​ലി​ച്ചു​കൊണ്ട്‌ അവരെ പിന്താ​ങ്ങു​മെന്നു വാഗ്‌ദാ​നം ചെയ്യുന്നു. പുരാതന രാജാ​വായ ദാവീ​ദിന്‌ ഇങ്ങനെ പറയാൻ കഴിഞ്ഞു: “ഞാൻ ബാലനാ​യി​രു​ന്നു, വൃദ്ധനാ​യി​ത്തീർന്നു; നീതി​മാൻ തുണയി​ല്ലാ​തി​രി​ക്കു​ന്ന​തും അവന്റെ സന്തതി ആഹാരം ഇരക്കു​ന്ന​തും ഞാൻ കണ്ടിട്ടില്ല.” (സങ്കീർത്തനം 37:25) എങ്കിലും ഈ ദിവ്യ ഉറപ്പ്‌ നമ്മെ കുടും​ബ​ത്തി​നു​വേണ്ടി ഭൗതി​ക​മാ​യി കരുതു​ന്ന​തി​നുള്ള ഉത്തരവാ​ദി​ത്വ​ത്തിൽനിന്ന്‌ ഒഴിവു​ള്ള​വ​രാ​ക്കു​ന്നില്ല. നമ്മുടെ ക്രിസ്‌തീയ സഹോ​ദ​ര​ങ്ങ​ളു​ടെ ഔദാ​ര്യം പ്രതീ​ക്ഷി​ച്ചു ജീവി​ക്കാ​നുള്ള സ്വാത​ന്ത്ര്യ​വും ഇതു നമുക്കു നൽകു​ന്നില്ല. (1 തെസ്സ​ലൊ​നീ​ക്യർ 4:11, 12; 1 തിമൊ​ഥെ​യൊസ്‌ 5:8) കൂടുതൽ തികവിൽ യഹോ​വയെ സേവി​ക്കു​ന്ന​തി​നാ​യി നാം മനസ്സോ​ടെ ജീവി​ത​ത്തിൽ ത്യാഗങ്ങൾ ചെയ്യു​മ്പോൾ, അവൻ നമ്മെ ഒരിക്ക​ലും ഉപേക്ഷി​ക്കു​ക​യില്ല.—മത്തായി 6:33.

10, 11. യഹോ​വ​യു​ടെ കരുതൽ പ്രാപ്‌തി​യെ​ക്കു​റിച്ച്‌ അനേകം പയനി​യർമാ​രും അനുഭ​വ​ത്തിൽനിന്ന്‌ എന്തു മനസ്സി​ലാ​ക്കി​യി​രി​ക്കു​ന്നു?

10 യഹോ​വ​യു​ടെ പരിപാ​ലനാ ഹസ്‌ത​ങ്ങ​ളിൽ ആശ്രയി​ക്കു​ന്ന​വർക്കാ​യി അവൻ കരുതു​ന്നു​വെന്ന്‌ ലോക​മെ​മ്പാ​ടു​മുള്ള പയനി​യർമാർക്ക്‌ അനുഭ​വ​ത്തിൽനിന്ന്‌ അറിയാം. രാജ്യ​പ്ര​സാ​ധ​ക​രു​ടെ കൂടുതൽ ആവശ്യ​മുള്ള ഒരു കൊച്ചു പട്ടണത്തി​ലേക്ക്‌ മാറി​ത്താ​മ​സിച്ച ഒരു പയനിയർ ദമ്പതി​മാ​രു​ടെ കാര്യം പരിചി​ന്തി​ക്കുക. ഏതാനും മാസങ്ങൾക്കു​ശേഷം ജോലി കിട്ടാൻ വളരെ ബുദ്ധി​മു​ട്ടാ​യി​ത്തീർന്നു. ഉണ്ടായി​രുന്ന പണവും തീർന്നു. അപ്പോൾ അവർക്ക്‌ 81 ഡോള​റി​ന്റെ കാർ-ഇൻഷ്വ​റൻസ്‌ അടയ്‌ക്ക​ണ​മെന്ന നോട്ടീ​സു കിട്ടി. സഹോ​ദരൻ പറയുന്നു: “അതടയ്‌ക്കാൻ ഞങ്ങൾക്കു യാതൊ​രു നിർവാ​ഹ​വു​മി​ല്ലാ​യി​രു​ന്നു. ആ രാത്രി ഞങ്ങൾ മുട്ടി​പ്പാ​യി പ്രാർഥി​ച്ചു.” പിറ്റേന്ന്‌, അവർക്കൊ​രു കത്തു കിട്ടി. സമാന​മാ​യി സാമ്പത്തിക ഞെരു​ക്ക​ത്തി​ലാ​യി​രുന്ന മറ്റൊരു കുടും​ബം അയച്ചതാ​യി​രു​ന്നു അത്‌. കൂടു​ത​ലാ​യി അടച്ച നികുതി തിരി​ച്ചു​കി​ട്ടി​യി​രി​ക്കു​ന്നെ​ന്നും അതു പ്രതീ​ക്ഷി​ച്ച​തി​ലും കൂടു​ത​ലാ​യ​തി​നാൽ അതിൽ കുറച്ച്‌ ഈ പയനിയർ ദമ്പതി​ക​ളു​മാ​യി പങ്കു​വെ​ക്കാൻ ആഗ്രഹി​ക്കു​ന്നെ​ന്നും കത്തിൽ എഴുതി​യി​രു​ന്നു. അതിൽ 81 ഡോള​റി​ന്റെ ഒരു ചെക്കും വെച്ചി​രു​ന്നു! ആ പയനിയർ സഹോ​ദരൻ പറയുന്നു: “ആ ദിവസം ഞാനൊ​രി​ക്ക​ലും മറക്കില്ല—എന്റെ കയ്യിലെ രോമ​ങ്ങ​ളെ​ല്ലാം എഴുന്നു​നി​ന്നു! ഈ കുടും​ബം കാണിച്ച ഔദാ​ര്യം ഞങ്ങൾ വളരെ​യ​ധി​കം വിലമ​തി​ച്ചു.” യഹോ​വ​യും അത്തരം ദയാ​പ്ര​വൃ​ത്തി​കൾ വിലമ​തി​ക്കു​ന്നു, അത്തരം ഔദാ​ര്യ​മ​നോ​ഭാ​വം ഉണ്ടായി​രി​ക്കാൻത​ന്നെ​യാണ്‌ അവൻ തന്റെ ദാസന്മാ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തും.—സദൃശ​വാ​ക്യ​ങ്ങൾ 19:17; എബ്രായർ 13:16.

11 അനേകം പയനി​യർമാർക്കും സമാന​മായ അനുഭ​വങ്ങൾ പറയാ​നു​ണ്ടാ​കും. അവരോ​ടു ചോദി​ക്കുക, തങ്ങൾ ഒരിക്ക​ലും “പൂർണ​മാ​യി പരിത്യ​ജിക്ക”പ്പെട്ടി​ട്ടി​ല്ലെന്ന്‌ അവർ നിങ്ങ​ളോ​ടു പറയും. 72 വയസ്സുള്ള ഒരു പയനിയർ സഹോ​ദരൻ കഴിഞ്ഞ 55 വർഷത്തെ മുഴു​സമയ ശുശ്രൂ​ഷ​യി​ലേക്കു നോക്കി​ക്കൊണ്ട്‌ പറയുന്നു: “യഹോവ എന്നെ ഒരിക്ക​ലും നിരാ​ശ​പ്പെ​ടു​ത്തി​യി​ട്ടില്ല.”—എബ്രായർ 13:5, 6.

“യഹോ​വ​യു​മാ​യി അധിക​മ​ധി​കം അടുക്കു​ന്ന​തി​നുള്ള ഒരു ഉത്‌കൃഷ്ട മാർഗം”

12. സുവാർത്ത ഘോഷി​ക്കുന്ന വേല ഇത്ര വിശി​ഷ്ട​മായ പദവി ആയിരി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌?

12 തന്റെ രാജ്യ​ത്തെ​ക്കു​റി​ച്ചുള്ള സുവാർത്ത ഘോഷി​ക്കാൻ യഹോവ നമ്മോട്‌ ആവശ്യ​പ്പെ​ടു​ന്നത്‌ നമ്മെ സംബന്ധി​ച്ചി​ട​ത്തോ​ളം ഒരു പദവി​യാണ്‌. അപൂർണ മനുഷ്യ​രാ​ണെ​ങ്കി​ലും, അവൻ നമ്മെ ഈ ജീവരക്ഷാ പ്രവർത്ത​ന​ത്തിൽ “കൂട്ടു​വേ​ലക്കാ”രായി വീക്ഷി​ക്കു​ന്നു. (1 കൊരി​ന്ത്യർ 3:9; 1 തിമൊ​ഥെ​യൊസ്‌ 4:16) നാം മറ്റുള്ള​വ​രോ​ടു ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചു പ്രസം​ഗി​ക്കവേ, ദുഷ്ടത​യു​ടെ അന്ത്യ​ത്തെ​ക്കു​റി​ച്ചു ഘോഷി​ക്കവേ, മറുവില പ്രദാനം ചെയ്‌ത​തി​ലെ യഹോ​വ​യു​ടെ അത്ഭുത​ക​ര​മായ സ്‌നേ​ഹ​ത്തെ​ക്കു​റിച്ച്‌ ആളുക​ളോ​ടു വിശദീ​ക​രി​ക്കവേ, അവന്റെ ജീവനുള്ള വചനം തുറന്ന്‌ അതില​ട​ങ്ങി​യി​രി​ക്കുന്ന അമൂല്യ​വി​വ​രങ്ങൾ പരമാർഥ​ഹൃ​ദ​യരെ പഠിപ്പി​ക്കവേ, നാം നമ്മുടെ സ്രഷ്ടാ​വായ യഹോ​വ​യോ​ടു സ്വാഭാ​വി​ക​മാ​യും അധിക​മ​ധി​കം അടുക്കു​ക​യാ​യി​രി​ക്കും.—സങ്കീർത്തനം 145:11; യോഹ​ന്നാൻ 3:16; എബ്രായർ 4:12.

13. പയനിയർ ശുശ്രൂഷ യഹോ​വ​യു​മാ​യുള്ള ബന്ധത്തി​ന്മേൽ എന്തു ഫലമു​ണ്ടാ​ക്കി​യി​രി​ക്കു​ന്നു​വെ​ന്നാ​ണു ചിലർ പറയു​ന്നത്‌?

13 യഹോ​വ​യെ​ക്കു​റി​ച്ചു പഠിച്ചും പഠിപ്പി​ച്ചും പയനി​യർമാർക്ക്‌ മാസം​തോ​റും ഏറെ സമയം ചെലവി​ടാൻ സാധി​ക്കു​ന്നു. ഇതു ദൈവ​വു​മാ​യുള്ള തങ്ങളുടെ ബന്ധത്തെ എങ്ങനെ ബാധി​ക്കു​ന്നു​വെ​ന്നാണ്‌ അവർക്കു തോന്നു​ന്നത്‌? പത്തു വർഷത്തി​ല​ധി​ക​മാ​യി പയനി​യ​റാ​യി സേവി​ക്കുന്ന ഫ്രാൻസി​ലെ ഒരു മൂപ്പൻ ഉത്തരം പറയുന്നു: “യഹോ​വ​യു​മാ​യി അധിക​മ​ധി​കം അടുക്കു​ന്ന​തി​നുള്ള ഒരു ഉത്‌കൃഷ്ട മാർഗ​മാണ്‌ പയനി​യ​റിങ്‌.” 18 വർഷം മുഴു​സമയ ശുശ്രൂ​ഷ​യിൽ ചെലവ​ഴി​ച്ചി​ട്ടുള്ള ആ രാജ്യത്തെ മറ്റൊരു പയനിയർ പറയുന്നു: “നമ്മുടെ സ്രഷ്ടാ​വു​മാ​യി അനുദി​നം ശക്തമാ​യി​ക്കൊ​ണ്ടി​രി​ക്കുന്ന ഒരു ബന്ധം പടുത്തു​യർത്തി ‘യഹോവ നല്ലവൻ എന്നു രുചി​ച്ച​റി​യാൻ’ പയനി​യർസേ​വനം നമുക്ക്‌ അവസര​മൊ​രു​ക്കു​ന്നു.” (സങ്കീർത്തനം 34:8) 30 വർഷമാ​യി പയനി​യ​റിങ്‌ ചെയ്യുന്ന ബ്രിട്ട​നി​ലെ ഒരു സഹോ​ദ​രി​ക്കും സമാന​മാ​യി അനുഭ​വ​പ്പെ​ടു​ന്ന​താ​യി പറയുന്നു: “എന്റെ ശുശ്രൂ​ഷ​യിൽ മാർഗ​നിർദേ​ശ​ത്തി​നാ​യി യഹോ​വ​യു​ടെ ആത്മാവി​ന്റെ സഹായ​മു​ള്ളത്‌ എന്നെ അവനി​ലേക്ക്‌ കൂടുതൽ അടുപ്പി​ക്കു​ന്നു. അനേകം സന്ദർഭ​ങ്ങ​ളിൽ യഹോ​വ​യു​ടെ ആത്മാവ്‌ എന്നെ കൃത്യ​സ​മ​യത്ത്‌ ഒരു പ്രത്യേക ഭവനത്തി​ലേക്കു നയിച്ച​താ​യി എനിക്കു തോന്നി​യി​ട്ടുണ്ട്‌.”—പ്രവൃ​ത്തി​കൾ 16:6-10 താരത​മ്യം ചെയ്യുക.

14. മറ്റുള്ള​വരെ പഠിപ്പി​ക്കാൻ ദിവസ​വും ബൈബി​ളും ബൈബി​ള​ധി​ഷ്‌ഠിത പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളും ഉപയോ​ഗി​ക്കു​ന്ന​തിൽനി​ന്നു പയനി​യർമാർക്കു പ്രയോ​ജ​ന​മു​ണ്ടാ​കു​ന്ന​തെ​ങ്ങനെ?

14 തിരു​വെ​ഴു​ത്തു സത്യങ്ങൾ വിശദീ​ക​രി​ക്കാ​നും പഠിപ്പി​ക്കാ​നു​മാ​യി ബൈബി​ളും ബൈബി​ള​ധി​ഷ്‌ഠിത പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളും അനുദി​നം ഉപയോ​ഗി​ക്കു​ന്നത്‌ ദൈവ​വ​ച​ന​ത്തി​ന്റെ പരിജ്ഞാ​ന​ത്തിൽ വളരാൻ തങ്ങളെ സഹായി​ക്കു​ന്നെന്ന്‌ അനേകം പയനി​യർമാ​രും മനസ്സി​ലാ​ക്കു​ന്നു. 31 വർഷമാ​യി പയനി​യ​റിങ്‌ ചെയ്യുന്ന സ്‌പെ​യി​നി​ലെ 85 വയസ്സുള്ള ഒരു സഹോ​ദരൻ പറയുന്നു: “ബൈബി​ളി​നെ​ക്കു​റിച്ച്‌ ആഴമായ പരിജ്ഞാ​നം അതായത്‌, യഹോ​വ​യെ​യും അവന്റെ ഉദ്ദേശ്യ​ങ്ങ​ളെ​യും കുറിച്ച്‌ അറിയാൻ അനേകരെ സഹായി​ക്കാൻ ഞാൻ ഉപയോ​ഗി​ച്ചി​ട്ടുള്ള പരിജ്ഞാ​നം, സമ്പാദി​ക്കാൻ പയനി​യ​റിങ്‌ എന്നെ സഹായി​ച്ചി​രി​ക്കു​ന്നു. 23 വർഷമാ​യി പയനി​യ​റിങ്‌ ചെയ്യുന്ന ബ്രിട്ട​നിൽനി​ന്നുള്ള ഒരു സഹോ​ദരി പറയുന്നു: “ആത്മീയ ഭക്ഷണത്തി​നാ​യുള്ള ഹൃദയം​ഗ​മ​മാ​യൊ​രു വിശപ്പു നട്ടുവ​ളർത്തി​യെ​ടു​ക്കാൻ മുഴു​സമയ ശുശ്രൂഷ എന്നെ സഹായി​ച്ചി​രി​ക്കു​ന്നു.” “നിങ്ങളി​ലുള്ള പ്രത്യാശ”യെക്കു​റി​ച്ചു മറ്റുള്ള​വ​രോ​ടു വിശദീ​ക​രി​ക്കു​ന്നത്‌ നിങ്ങൾ വിലമ​തി​ക്കുന്ന വിശ്വാ​സ​ങ്ങ​ളെ​ക്കു​റി​ച്ചുള്ള നിങ്ങളു​ടെ​തന്നെ ബോധ്യ​ത്തെ ബലിഷ്‌ഠ​മാ​ക്കും. (1 പത്രൊസ്‌ 3:15) ഓസ്‌​ട്രേ​ലി​യ​യിൽനി​ന്നുള്ള ഒരു പയനിയർ പറയുന്നു: “ഞാൻ മറ്റുള്ള​വ​രോ​ടു വിശദീ​ക​രി​ക്കു​ന്ന​തി​നാൽ പയനി​യ​റിങ്‌ എന്റെ വിശ്വാ​സത്തെ മെച്ച​പ്പെ​ടു​ത്തു​ന്നു.”

15. പയനിയർ ശുശ്രൂ​ഷ​യിൽ പ്രവേ​ശിച്ച്‌ അതിൽ തുടരു​ന്ന​തിന്‌ അനേക​രും എന്തു ചെയ്യാൻ മനസ്സൊ​രു​ക്കം കാട്ടി​യി​രി​ക്കു​ന്നു, എന്തു​കൊണ്ട്‌?

15 വ്യക്തമാ​യും, യഹോ​വ​യിൽനിന്ന്‌ എണ്ണമറ്റ അനു​ഗ്ര​ഹങ്ങൾ കൈവ​രു​ത്തുന്ന ഒരു സേവന​മാ​ണു തങ്ങൾ തിര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​തെന്ന്‌ ഈ പയനിയർ ശുശ്രൂ​ഷ​കർക്കു ബോധ്യ​മുണ്ട്‌. തങ്ങളുടെ ജീവി​ത​ത്തിൽ പൊരു​ത്ത​പ്പെ​ടു​ത്ത​ലു​കൾ വരുത്താൻ മനസ്സൊ​രു​ക്കം കാട്ടി​യും ലൗകിക ജോലി​യും ഭൗതിക സമ്പത്തും​പോ​ലും ഉപേക്ഷി​ച്ചും അനേകർ പയനിയർ ശുശ്രൂ​ഷ​യിൽ പ്രവേ​ശിച്ച്‌ അതിൽ തുടരു​ന്ന​തിൽ യാതൊ​രു അത്ഭുത​വു​മില്ല!—സദൃശ​വാ​ക്യ​ങ്ങൾ 28:20.

കൂടുതൽ പ്രവർത്തി​ക്കാൻ നിങ്ങളു​ടെ ഹൃദയം വാഞ്‌ഛി​ക്കു​ന്നു​വോ?

16, 17. (എ) പയനി​യ​റിങ്‌ ചെയ്യാ​നാ​കു​മോ​യെന്നു ചിന്തി​ക്കു​ന്നെ​ങ്കിൽ നിങ്ങൾ എന്തു ചെയ്യേ​ണ്ട​താണ്‌? (ബി) പയനി​യ​റിങ്‌ ചെയ്യാ​നാ​കാത്ത ചിലർക്ക്‌ എങ്ങനെ അനുഭ​വ​പ്പെ​ടു​ന്നു?

16 പയനിയർ ശുശ്രൂ​ഷ​യു​ടെ അനു​ഗ്ര​ഹ​ങ്ങ​ളെ​ക്കു​റിച്ച്‌ പയനി​യർമാർ പറയു​ന്നതു പരിചി​ന്തി​ച്ച​തി​നു​ശേഷം, പയനി​യ​റിങ്‌ ചെയ്യാൻ നിങ്ങൾക്കു സാധി​ക്കു​മോ​യെന്ന്‌ ഒരുപക്ഷേ നിങ്ങൾ ചിന്തി​ക്കു​ന്നു​ണ്ടാ​കാം. അങ്ങനെ​യെ​ങ്കിൽ, മുഴു​സമയ ശുശ്രൂഷ വിജയ​മാ​ക്കി​യി​ട്ടുള്ള ഒരു പയനി​യ​റോ​ടു സംസാ​രി​ക്ക​രു​തോ? നിങ്ങളു​ടെ ആരോ​ഗ്യ​സ്ഥി​തി​യും പരിമി​തി​ക​ളും കുടുംബ ഉത്തരവാ​ദി​ത്വ​ങ്ങ​ളും സംബന്ധിച്ച്‌ അറിയാ​വുന്ന ഒരു സഭാമൂ​പ്പ​നോ​ടു സംസാ​രി​ക്കു​ന്നത്‌ സഹായ​ക​മാ​യി​രി​ക്കു​മെന്നു നിങ്ങൾ കണ്ടെത്തി​യേ​ക്കാം. (സദൃശ​വാ​ക്യ​ങ്ങൾ 15:22) നിങ്ങൾക്കു പയനി​യ​റിങ്‌ നടത്താൻ സാധി​ക്കു​മോ എന്നു ശ്രദ്ധാ​പൂർവം നിർണ​യി​ക്കാൻ മറ്റുള്ള​വ​രു​ടെ യാഥാർഥ്യ​ബോ​ധ​ത്തോ​ടെ​യുള്ള അഭി​പ്രാ​യങ്ങൾ നിങ്ങളെ സഹായി​ക്കും. (ലൂക്കൊസ്‌ 14:28 താരത​മ്യം ചെയ്യുക.) പയനി​യ​റിങ്‌ ചെയ്യാൻ സാധി​ക്കു​മെ​ങ്കിൽ, തീർച്ച​യാ​യും നിങ്ങൾക്കു വലിയ അനു​ഗ്ര​ഹങ്ങൾ ലഭിക്കും.—മലാഖി 3:10.

17 എന്നാൽ ശുശ്രൂ​ഷ​യിൽ അധികം പ്രവർത്തി​ക്ക​ണ​മെന്ന ആഗ്രഹ​മു​ണ്ടെ​ങ്കി​ലും, പയനി​യ​റിങ്‌ ചെയ്യാൻ അനുകൂല സാഹച​ര്യ​മി​ല്ലാത്ത വിശ്വ​സ്‌ത​രായ അനേകം രാജ്യ​ഘോ​ഷ​ക​രു​ടെ കാര്യ​മോ? ഉദാഹ​ര​ണ​ത്തിന്‌, നാലു കുട്ടി​കളെ വളർത്തി​ക്കൊ​ണ്ടു​വ​രാൻ ഒറ്റയ്‌ക്കു പാടു​പെ​ടുന്ന ഒരു ക്രിസ്‌തീയ സഹോ​ദ​രി​യു​ടെ വികാ​രങ്ങൾ പരിചി​ന്തി​ക്കുക. “ഞാനൊ​രു നിരന്തര പയനി​യ​റാ​യി​രു​ന്നു, എന്നാൽ ഇപ്പോൾ അനുകൂല സാഹച​ര്യ​മ​ല്ലാ​ത്ത​തി​നാൽ മുമ്പ​ത്തെ​യ​ത്ര​യും സമയം വയൽസേ​വ​ന​ത്തിൽ ചെലവ​ഴി​ക്കാൻ എനിക്കാ​കു​ന്നില്ല. ഇതി​ലെ​നി​ക്കു വിഷമ​മുണ്ട്‌,” അവർ പറയുന്നു. കുട്ടി​കളെ അതിയാ​യി സ്‌നേ​ഹി​ക്കുന്ന ഈ സഹോ​ദരി അവർക്കാ​യി കരുതാൻ ആഗ്രഹി​ക്കു​ന്നു. അതേസ​മയം പ്രസം​ഗ​വേ​ല​യിൽ കൂടുതൽ ചെയ്യാ​നും വാഞ്‌ഛി​ക്കു​ന്നു. അവർ പറയുന്നു: “എനിക്കു ശുശ്രൂഷ വളരെ ഇഷ്ടമാണ്‌.” ദൈവ​ത്തോ​ടുള്ള സ്‌നേഹം നിമിത്തം “പൂർണ്ണ ഹൃദയ”ത്തോടെ യഹോ​വയെ സേവി​ക്കാൻ ആഗ്രഹി​ക്കുന്ന അർപ്പി​ത​രായ മറ്റു ക്രിസ്‌ത്യാ​നി​കൾക്കും സമാന​മാ​യി തോന്നു​ന്നു.—സങ്കീർത്തനം 86:12.

18. (എ) യഹോവ നമ്മിൽനിന്ന്‌ എന്തു പ്രതീ​ക്ഷി​ക്കു​ന്നു? (ബി) നമുക്കു ചെയ്യാ​വു​ന്ന​തി​നെ സാഹച​ര്യ​ങ്ങൾ പരിമി​ത​പ്പെ​ടു​ത്തു​ന്നെ​ങ്കിൽ നാം നിരു​ത്സാ​ഹി​ത​രാ​കേ​ണ്ട​തി​ല്ലാ​ത്ത​തെ​ന്തു​കൊണ്ട്‌?

18 യഹോവ നമ്മിൽനി​ന്നു മുഴു​ദേ​ഹി​യോ​ടെ​യുള്ള സേവനം പ്രതീ​ക്ഷി​ക്കു​ന്നു​വെന്ന്‌ ഓർക്കുക. ഇതിന്റെ അളവിന്‌ ഓരോ വ്യക്തി​യു​ടെ കാര്യ​ത്തി​ലും ഗണ്യമായ വ്യത്യാ​സ​മു​ണ്ടാ​കാം. നിരന്തര പയനി​യർമാ​രാ​യി സേവി​ക്കു​ന്ന​തി​നു ചിലർക്കു കാര്യാ​ദി​കൾ പൊരു​ത്ത​പ്പെ​ടു​ത്താ​നാ​കും. മാസം​തോ​റും ശുശ്രൂ​ഷ​യിൽ 60 മണിക്കൂർ ചെലവി​ട്ടു​കൊണ്ട്‌ ഇടയ്‌ക്കി​ട​യ്‌ക്കോ തുടർച്ച​യാ​യോ സഹായ​പ​യ​നി​യ​റിങ്‌ ചെയ്യുന്ന അനേക​രുണ്ട്‌. എന്നിരു​ന്നാ​ലും, യഹോ​വ​യു​ടെ ജനത്തിൽ നല്ലൊ​രു​പ​ങ്കും സഭാ പ്രസാ​ധ​ക​രെന്ന നിലയിൽ മുഴു​ദേ​ഹി​യോ​ടെ പ്രസംഗ-പഠിപ്പി​ക്കൽ വേലയി​ലേർപ്പെ​ടു​ന്ന​വ​രാണ്‌. അതു​കൊണ്ട്‌, മോശ​മായ ആരോ​ഗ്യ​സ്ഥി​തി​യോ കുടുംബ ഉത്തരവാ​ദി​ത്വ​ങ്ങ​ളോ മറ്റു സാഹച​ര്യ​ങ്ങ​ളോ നിമിത്തം നിങ്ങളു​ടെ പ്രവർത്തനം ശരിക്കും പരിമി​ത​പ്പെ​ടു​ന്നു​ണ്ടെ​ങ്കിൽ നിരു​ത്സാ​ഹി​ത​രാ​കേ​ണ്ട​തില്ല. നിങ്ങളു​ടെ പരമാ​വധി നിങ്ങൾ പ്രവർത്തി​ക്കു​ന്നി​ട​ത്തോ​ളം​കാ​ലം, ദൈവ​ദൃ​ഷ്ടി​യിൽ നിങ്ങളു​ടെ സേവനം മുഴു​സമയ ശുശ്രൂ​ഷ​യി​ലു​ള്ള​വ​രു​ടേ​തു​പോ​ലെ​തന്നെ വിലയു​ള്ള​താ​യി​രി​ക്കും.

എല്ലാവർക്കും പയനിയർ ആത്മാവ്‌ പ്രകടി​പ്പി​ക്കാ​നാ​കും

19. പയനിയർ ആത്മാവ്‌ എന്താണ്‌?

19 ഒരു പയനി​യ​റാ​യി പേർ ചാർത്താൻ കഴിഞ്ഞി​ല്ലെ​ങ്കി​ലും, നിങ്ങൾക്കു പയനിയർ ആത്മാവ്‌ പ്രകടി​പ്പി​ക്കാ​നാ​കും. പയനിയർ ആത്മാവ്‌ എന്താണ്‌? 1988 ജൂലൈ ലക്കം നമ്മുടെ രാജ്യ ശുശ്രൂഷ പ്രസ്‌താ​വി​ച്ചു: “പ്രസം​ഗി​ക്കാ​നും ശിഷ്യ​രാ​ക്കാ​നു​മുള്ള കൽപ്പന​യോട്‌ ഒരു ക്രിയാ​ത്മക മനോ​ഭാ​വ​മു​ണ്ടാ​യി​രി​ക്കൽ, ആളുക​ളോ​ടു സ്‌നേ​ഹ​വും താത്‌പ​ര്യ​വും പ്രകട​മാ​ക്കാൻ തികഞ്ഞ പ്രതി​ബ​ദ്ധ​ത​യു​ണ്ടാ​യി​രി​ക്കൽ, ആത്മത്യാഗ മനോ​ഭാ​വ​മു​ള്ള​വ​രാ​യി​രി​ക്കൽ, യജമാ​നനെ അടുത്തു പിൻപ​റ്റു​ന്ന​തിൽ സന്തോഷം കണ്ടെത്തൽ, ആനന്ദം തേടി ഭൗതിക സംഗതി​ക​ളി​ലേക്കു തിരി​യാ​തെ ആത്മീയ സംഗതി​ക​ളിൽ അതു കണ്ടെത്തൽ എന്നിവ​യാ​യി അതിനെ നിർവ​ചി​ക്കാ​വു​ന്ന​താണ്‌.” നിങ്ങൾക്കെ​ങ്ങനെ പയനിയർ ആത്മാവു പ്രകടി​പ്പി​ക്കാ​നാ​കും?

20. മാതാ​പി​താ​ക്കൾക്കു പയനിയർ ആത്മാവ്‌ പ്രകട​മാ​ക്കാ​നാ​കു​ന്ന​തെ​ങ്ങനെ?

20 യുവ​പ്രാ​യ​ക്കാ​രായ കുട്ടി​ക​ളുള്ള ഒരു മാതാ​വോ പിതാ​വോ ആണു നിങ്ങ​ളെ​ങ്കിൽ, അവരോ​ടു പയനിയർ ജീവി​ത​വൃ​ത്തി തിര​ഞ്ഞെ​ടു​ക്കാൻ നിങ്ങൾക്കു മുഴു​ഹൃ​ദ​യ​ത്തോ​ടെ ശുപാർശ ചെയ്യാ​വു​ന്ന​താണ്‌. തങ്ങളുടെ ജീവി​ത​ത്തിൽ യഹോ​വ​യു​ടെ സേവനം ഒന്നാം സ്ഥാനത്തു വെക്കേ​ണ്ട​തി​ന്റെ ആവശ്യം അവർക്കു തോന്നാൻ ശുശ്രൂ​ഷ​യോ​ടുള്ള നിങ്ങളു​ടെ ക്രിയാ​ത്മക മനോ​ഭാ​വം സഹായി​ക്കും. പയനി​യർമാ​രെ​യും സഞ്ചാര​മേൽവി​ചാ​ര​ക​ന്മാ​രെ​യും അവരുടെ ഭാര്യ​മാ​രെ​യും നിങ്ങളു​ടെ ഭവനത്തി​ലേക്കു ക്ഷണിക്കാ​വു​ന്ന​താണ്‌, അങ്ങനെ മുഴു​സമയ ശുശ്രൂ​ഷ​യിൽ സന്തോഷം കണ്ടെത്തി​യ​വ​രു​ടെ മാതൃ​ക​ക​ളിൽനി​ന്നു നിങ്ങളു​ടെ കുട്ടി​കൾക്ക്‌ പ്രയോ​ജനം നേടാ​നാ​കും. (എബ്രായർ 13:7 താരത​മ്യം ചെയ്യുക.) മതപര​മാ​യി ഭിന്നി​ച്ചി​രി​ക്കുന്ന ഭവനങ്ങ​ളിൽപ്പോ​ലും, തങ്ങളുടെ കുട്ടികൾ മുഴു​സമയ ശുശ്രൂഷ ജീവി​ത​ല​ക്ഷ്യ​മാ​ക്കു​ന്ന​തി​നു വിശ്വാ​സി​ക​ളായ മാതാ​പി​താ​ക്കൾക്ക്‌ അവരെ വാക്കി​ലൂ​ടെ​യും പ്രവൃ​ത്തി​യി​ലൂ​ടെ​യും സഹായി​ക്കാ​നാ​കും.—2 തിമൊ​ഥെ​യൊസ്‌ 1:5; 3:15.

21. (എ) പയനി​യ​റിങ്‌ ചെയ്യു​ന്ന​വരെ നമു​ക്കെ​ല്ലാം എങ്ങനെ പിന്തു​ണ​യ്‌ക്കാ​നാ​കും? (ബി) മൂപ്പന്മാർക്ക്‌ പയനി​യർമാ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കാൻ എന്തു ചെയ്യാ​നാ​കും?

21 സഭയിൽ, പയനി​യ​റിങ്‌ ചെയ്യാ​നാ​കു​ന്ന​വരെ നമു​ക്കെ​ല്ലാ​വർക്കും മുഴു​ഹൃ​ദ​യ​ത്തോ​ടെ പിന്തു​ണ​യ്‌ക്കാ​നാ​കും. ഉദാഹ​ര​ണ​ത്തിന്‌, ഒരു പയനി​യ​റു​മൊത്ത്‌, വിശേ​ഷി​ച്ചും ശുശ്രൂ​ഷ​യിൽ പയനിയർ തനിച്ചാ​യി​രി​ക്കു​മ്പോൾ പ്രവർത്തി​ക്കാൻ നിങ്ങൾക്കു പ്രത്യേക ശ്രമം ചെയ്യാ​നാ​കു​മോ? അതിലൂ​ടെ ‘പരസ്‌പരം പ്രോ​ത്സാ​ഹിത’രാകു​മെന്നു നിങ്ങൾ മനസ്സി​ലാ​ക്കും. (റോമർ 1:11, 12 പി.ഒ.സി. ബൈബിൾ) നിങ്ങൾ ഒരു മൂപ്പനാ​ണെ​ങ്കിൽ, പയനി​യർമാ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കാൻ നിങ്ങൾക്കു കൂടുതൽ ചെയ്യാ​നാ​കും. മൂപ്പന്മാ​രു​ടെ സംഘം യോഗം ചേരു​മ്പോൾ, അവർ പയനി​യർമാ​രു​ടെ ആവശ്യങ്ങൾ നിരന്തരം പരിചി​ന്തി​ക്കണം. ഒരു പയനി​യർക്കു നിരു​ത്സാ​ഹ​മോ ഏതെങ്കി​ലും വിഷമ​ത​ക​ളോ ഉള്ളപ്പോൾ, പയനി​യർസേ​വനം നിർത്താൻ അവനോ​ടോ അവളോ​ടോ ധൃതി​കൂ​ട്ടി ശുപാർശ ചെയ്യരുത്‌. ചിലരു​ടെ കാര്യ​ത്തിൽ അത്തരം ശുപാർശ ആവശ്യ​മാ​യി​രു​ന്നേ​ക്കാ​മെ​ങ്കി​ലും, ഒരു മുഴു​സമയ പ്രവർത്തകൻ അതിയാ​യി വിലമ​തി​ച്ചേ​ക്കാ​വുന്ന ഒരു അമൂല്യ പദവി​യാണ്‌ പയനി​യ​റി​ങ്ങെന്നു വിസ്‌മ​രി​ക്ക​രുത്‌. ചില​പ്പോൾ കുറച്ച്‌ പ്രോ​ത്സാ​ഹ​ന​വും പ്രാ​യോ​ഗിക ബുദ്ധ്യു​പ​ദേ​ശ​വും അല്ലെങ്കിൽ സഹായ​വും ആവശ്യ​മാ​യി​രി​ക്കാം. സ്‌പെ​യി​നി​ലെ സൊ​സൈ​റ്റി​യു​ടെ ബ്രാഞ്ച്‌ ഓഫീസ്‌ എഴുതു​ന്നു: “മൂപ്പന്മാർ പയനി​യ​റി​ങ്ങി​നെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും വയൽ ശുശ്രൂ​ഷ​യിൽ പയനി​യർമാ​രെ പിന്തു​ണ​യ്‌ക്കു​ക​യും അവർക്കു ക്രമമാ​യി ഇടയസ​ന്ദർശനം നടത്തു​ക​യും ചെയ്യു​മ്പോൾ പയനി​യർമാർക്കു കൂടുതൽ സന്തോ​ഷ​മു​ണ്ടാ​കു​ക​യും തങ്ങൾ ഉപയോ​ഗ​മു​ള്ള​വ​രാ​ണെന്നു തോന്നു​ക​യും പ്രതി​ബ​ന്ധങ്ങൾ നേരി​ട്ടാ​ലും തുടരാൻ ആഗ്രഹി​ക്കു​ക​യും ചെയ്യും.”

22. മനുഷ്യ ചരി​ത്ര​ത്തി​ലെ ഈ നിർണാ​യക കാലഘ​ട്ട​ത്തിൽ, നാം എന്തു ചെയ്യാൻ ദൃഢനി​ശ്ചയം ചെയ്യണം?

22 മനുഷ്യ ചരി​ത്ര​ത്തിൽ ഒരു നിർണാ​യക കാലഘ​ട്ട​ത്തി​ലാണ്‌ നാം ജീവി​ക്കു​ന്നത്‌. യഹോവ നമ്മോട്‌ ഒരു ജീവര​ക്ഷാ​കര വേല നിർവ​ഹി​ക്കാൻ ആവശ്യ​പ്പെ​ട്ടി​രി​ക്കു​ക​യാണ്‌. (റോമർ 10:13, 14) പയനി​യർമാ​രാ​യി ഈ വേലയിൽ മുഴു​സ​മയം സേവി​ക്കാൻ സാധി​ച്ചാ​ലും ഇല്ലെങ്കി​ലും, നമുക്കു പയനിയർ ആത്മാവ്‌ പ്രകട​മാ​ക്കാം. നമുക്ക്‌ അടിയ​ന്തി​രതാ ബോധ​വും ആത്മത്യാഗ മനോ​ഭാ​വ​വും ഉണ്ടായി​രി​ക്കട്ടെ. യഹോവ നമ്മിൽനിന്ന്‌ ആവശ്യ​പ്പെ​ടു​ന്നത്‌—മുഴു​ദേ​ഹി​യോ​ടെ​യുള്ള സേവനം—നൽകാൻ നമുക്കു ദൃഢനി​ശ്ചയം ചെയ്യാം. നാം നമ്മുടെ പരമാ​വധി നൽകു​മ്പോൾ, അതു വിധവ​യു​ടെ ചെറു​നാ​ണ​യ​ങ്ങ​ളോ​ടോ മറിയ​യു​ടെ വിലപി​ടി​പ്പുള്ള തൈല​ത്തോ​ടോ സാദൃ​ശ്യ​മു​ള്ള​താ​യാ​ലും, നമ്മുടെ സേവനം മുഴു​ദേ​ഹി​യോ​ടെ​യു​ള്ള​താണ്‌, യഹോവ അത്യധി​കം വിലമ​തി​ക്കുന്ന ഒന്നാണു നമ്മുടെ മുഴു​ദേ​ഹി​യോ​ടെ​യുള്ള സേവനം!

നിങ്ങൾ ഓർമി​ക്കു​ന്നു​വോ?

□ മുഴു​സമയ ശുശ്രൂഷ സംതൃ​പ്‌തി​യും സന്തോ​ഷ​വും കൈവ​രു​ത്തു​ന്ന​തെ​ന്തു​കൊണ്ട്‌?

□ തന്റെ ദാസന്മാർക്കു​വേണ്ടി കരുതു​ന്ന​തി​നുള്ള യഹോ​വ​യു​ടെ പ്രാപ്‌തി​യെ​ക്കു​റിച്ച്‌ അനേകം പയനി​യർമാർക്കും അനുഭ​വ​ത്തിൽനിന്ന്‌ എന്തറി​യാം?

□ പയനിയർ ശുശ്രൂഷ യഹോ​വ​യു​മാ​യുള്ള ബന്ധത്തി​ന്മേൽ എന്തു ഫലമു​ണ്ടാ​ക്കി​യെ​ന്നാ​ണു ചിലർക്കു തോന്നു​ന്നത്‌?

□ നിങ്ങൾക്കെ​ങ്ങനെ പയനിയർ ആത്മാവു പ്രകട​മാ​ക്കാ​നാ​കും?

[23-ാം പേജിലെ ചിത്രങ്ങൾ]

ശിഷ്യരാക്കൽവേലയിൽനിന്നു പയനി​യർമാർക്ക്‌ വലിയ സന്തോഷം ലഭിക്കു​ന്നു

[23-ാം പേജിലെ ചിത്രങ്ങൾ]

മുഴുസമയ രാജ്യ​ഘോ​ഷ​ക​രു​മാ​യുള്ള സഹവാ​സ​ത്തിൽനി​ന്നു നിങ്ങളു​ടെ കുട്ടി​കൾക്കു പ്രയോ​ജനം നേടാ​നാ​കും

[23-ാം പേജിലെ ചിത്രങ്ങൾ]

മൂപ്പന്മാർക്കു വയൽ ശുശ്രൂ​ഷ​യിൽ പയനി​യർമാ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നാ​കും

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക