വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • wcg അധ്യാ. 52 പേ. 232-235
  • “എനിക്ക്‌ ഒരു സഹായ​മാണ്‌”

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • “എനിക്ക്‌ ഒരു സഹായ​മാണ്‌”
  • ധൈര്യത്തോടെ ദൈവത്തിന്റെകൂടെ നടക്കുക
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ആഴത്തിൽ പഠിക്കാൻ
  • നമുക്കുള്ള പാഠങ്ങൾ
  • വിശാ​ല​മാ​യി ചിന്തി​ക്കാൻ
  • കൂടുതൽ അറിയാൻ
  • മർക്കോസ്‌ ഒരു നല്ല ശുശ്രൂഷകൻ
    2010 വീക്ഷാഗോപുരം
  • യുവസ​ഹോ​ദ​ര​ന്മാ​രേ, മർക്കോ​സി​നെ​യും തിമൊ​ഥെ​യൊ​സി​നെ​യും അനുക​രി​ക്കുക
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2025
  • “ആശ്വാ​സ​പു​ത്രൻ”
    ധൈര്യത്തോടെ ദൈവത്തിന്റെകൂടെ നടക്കുക
  • ബൈബിൾ പുസ്‌തക നമ്പർ 41—മർക്കൊസ്‌
    ‘എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്‌തവും പ്രയോജനപ്രദവുമാകുന്നു’
കൂടുതൽ കാണുക
ധൈര്യത്തോടെ ദൈവത്തിന്റെകൂടെ നടക്കുക
wcg അധ്യാ. 52 പേ. 232-235

52 മർക്കോസ്‌

“എനിക്ക്‌ ഒരു സഹായ​മാണ്‌”

അച്ചടിച്ച പതിപ്പ്
അച്ചടിച്ച പതിപ്പ്

ഒരു യുവാവ്‌ ആയിരു​ന്ന​പ്പോൾത്തന്നെ യോഹ​ന്നാൻ മർക്കോസ്‌ ധൈര്യം കാണി​ച്ചി​ട്ടുണ്ട്‌. ആയുധ​ധാ​രി​ക​ളായ ഒരു കൂട്ടം ആളുകൾ യേശു​വി​നെ അറസ്റ്റു ചെയ്‌ത്‌ ബന്ധിച്ച്‌ പിടി​ച്ചു​കൊ​ണ്ടു​പോ​യ​പ്പോൾ അപ്പോ​സ്‌ത​ല​ന്മാ​രെ​ല്ലാം ഓടി​പ്പോ​യി. എന്നാൽ “ഒരു യുവാവ്‌” യേശു​വി​നെ പിന്തു​ട​രാൻ ധൈര്യം കാണി​ച്ചെന്നു ബൈബിൾ പറയുന്നു. ചില ആളുകൾ ആ യുവാ​വി​നെ കാണു​ക​യും അദ്ദേഹത്തെ പിടി​കൂ​ടാൻ ശ്രമി​ക്കു​ക​യും ചെയ്‌തു. എന്നാൽ അവർക്ക്‌ അദ്ദേഹ​ത്തി​ന്റെ മേൽവ​സ്‌ത്രം മാത്രമേ കിട്ടി​യു​ള്ളൂ. ആ യുവാവ്‌ “നഗ്നനായി” അഥവാ അൽപ്പവ​സ്‌ത്ര​ധാ​രി​യാ​യി ഓടി​ര​ക്ഷ​പ്പെട്ടു. ഈ സംഭവ​ത്തെ​ക്കു​റിച്ച്‌ ബൈബി​ളിൽ മർക്കോ​സി​ന്റെ സുവി​ശേ​ഷ​ത്തിൽ മാത്രമേ പറഞ്ഞി​ട്ടു​ള്ളൂ. അതു​കൊണ്ട്‌ പേര്‌ പറഞ്ഞി​ട്ടി​ല്ലാത്ത ആ യുവാവ്‌ മർക്കോസ്‌ തന്നെയാ​ണെ​ന്നാ​ണു പൊതു​വേ ആളുകൾ വിശ്വ​സി​ക്കു​ന്നത്‌.

മർക്കോസ്‌ യരുശ​ലേ​മി​ലാ​ണു താമസി​ച്ചി​രു​ന്നത്‌. സാധ്യ​ത​യ​നു​സ​രിച്ച്‌, തന്റെ അമ്മയോ​ടൊ​പ്പം. അവരു​ടേത്‌ ഒരു സമ്പന്നകു​ടും​ബം ആയിരു​ന്നി​രി​ക്കണം. കാരണം യേശു​വി​ന്റെ മരണ​ശേഷം സഹോ​ദ​രങ്ങൾ പതിവാ​യി യോഗ​ങ്ങൾക്ക്‌ അവരുടെ വീട്ടിൽ കൂടി​വ​ന്നി​രു​ന്നു. അതു​കൊ​ണ്ടാ​യി​രി​ക്കാം അപ്പോ​സ്‌ത​ല​നായ പത്രോ​സി​നെ ഒരു ദൈവ​ദൂ​തൻ ജയിലിൽനിന്ന്‌ മോചി​പ്പി​ച്ച​പ്പോൾ, രാത്രി വളരെ വൈകി​യി​രു​ന്നെ​ങ്കി​ലും അദ്ദേഹം ആ വീട്ടി​ലേക്കു പോയത്‌. മർക്കോസ്‌ യേശു​വി​ന്റെ പല അപ്പോ​സ്‌ത​ല​ന്മാ​രെ​യും ശിഷ്യ​ന്മാ​രെ​യും കാണു​ക​യും അവരോ​ടു സംസാ​രി​ക്കു​ക​യും ചെയ്‌തി​ട്ടുണ്ട്‌. അവരിൽനിന്ന്‌ ധൈര്യ​ത്തെ​ക്കു​റിച്ച്‌ അദ്ദേഹം പലതും പഠിച്ചി​ട്ടു​ണ്ടാ​കും.

ഏകദേശം എ.ഡി. 46-ൽ മർക്കോ​സി​ന്റെ ബന്ധുവായ ബർന്നബാ​സും അപ്പോ​സ്‌ത​ല​നായ പൗലോ​സും യരുശ​ലേ​മിൽ വന്നു. മറ്റു സ്ഥലങ്ങളി​ലുള്ള സഹോ​ദ​ര​ങ്ങളെ സഹായി​ക്കു​ന്ന​തി​നു യുവാ​വായ മർക്കോ​സി​നെ പരിശീ​ലി​പ്പി​ക്കാൻ അവർ ആഗ്രഹി​ച്ചു. അതു​കൊണ്ട്‌ അവർ അന്ത്യോ​ക്യ​യി​ലേക്കു തിരി​കെ​പ്പോ​യ​പ്പോൾ മർക്കോ​സി​നെ​യും കൂടെ​ക്കൊ​ണ്ടു​പോ​യി. ഏതാണ്ട്‌ ഒരു വർഷം കഴിഞ്ഞ്‌, പൗലോ​സും ബർന്നബാ​സും ഒരു മിഷന​റി​യാ​ത്ര​യ്‌ക്കു പോയ​പ്പോൾ മർക്കോ​സി​നെ​യും ക്ഷണിച്ചു. തീക്ഷ്‌ണ​ത​യുള്ള ഈ മിഷന​റി​മാർക്ക്‌ “ഒരു സഹായി​യാ​യി” പ്രവർത്തി​ക്കാൻ അദ്ദേഹം ധൈര്യ​ത്തോ​ടെ മുന്നോ​ട്ടു​വന്നു.

അക്കാലത്ത്‌ ഇതു​പോ​ലുള്ള യാത്രകൾ ഒട്ടും എളുപ്പ​മാ​യി​രു​ന്നില്ല. അത്‌ അപകടം​പി​ടി​ച്ച​തു​മാ​യി​രു​ന്നു. പിന്നീട്‌ പൗലോസ്‌ എഴുതിയ ഒരു കത്തിൽ ഇത്തരം യാത്ര​ക​ളിൽ തനിക്കു നേരിട്ട “നദിക​ളി​ലെ ആപത്ത്‌, കവർച്ച​ക്കാ​രിൽനി​ന്നുള്ള ആപത്ത്‌, . . . നഗരത്തി​ലെ ആപത്ത്‌, മരുഭൂ​മി​യി​ലെ ആപത്ത്‌, കടലിലെ ആപത്ത്‌” എന്നിവ​യെ​ക്കു​റിച്ച്‌ പറഞ്ഞി​ട്ടുണ്ട്‌. (2 കൊരി. 11:26) ഒരു സഹായി​യെന്ന നിലയിൽ മർക്കോസ്‌, പൗലോ​സി​നും ബർന്നബാ​സി​നും ആവശ്യ​മാ​യ​തെ​ല്ലാം ചെയ്‌തു​കൊ​ടു​ക്ക​ണ​മാ​യി​രു​ന്നു. അതു ക്ഷീണി​പ്പി​ക്കുന്ന ഒരു ജോലി​യാ​യി​രു​ന്നോ? അതെക്കു​റിച്ച്‌ ബൈബിൾ ഒന്നും പറയു​ന്നില്ല. എന്നാൽ പംഫു​ല്യ​യിൽ എത്തിയ​പ്പോൾ പൗലോ​സി​നെ​യും ബർന്നബാ​സി​നെ​യും വിട്ട്‌ മർക്കോസ്‌ യരുശ​ലേ​മി​ലെ തന്റെ വീട്ടി​ലേക്കു മടങ്ങി​യ​താ​യി ബൈബി​ളിൽ കാണുന്നു. അത്‌ അവരെ രണ്ടു പേരെ​യും നിരാ​ശ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടാ​കണം, പ്രത്യേ​കിച്ച്‌ പൗലോ​സി​നെ.

ആദ്യത്തെ ആ നീണ്ട യാത്ര​യ്‌ക്കു ശേഷം, കുറച്ച്‌ കഴിഞ്ഞ്‌ പൗലോ​സും ബർന്നബാ​സും മറ്റൊരു മിഷന​റി​യാ​ത്ര​യ്‌ക്കു പദ്ധതി​യി​ട്ടു. ഇത്തവണ​യും മർക്കോ​സി​നെ കൂടെ​ക്കൊ​ണ്ടു​പോ​കാൻ ബർന്നബാസ്‌ ആഗ്രഹി​ച്ചെ​ങ്കി​ലും പൗലോസ്‌ അതി​നോ​ടു യോജി​ച്ചില്ല. മർക്കോ​സി​നെ ആശ്രയി​ക്കാൻ കൊള്ളി​ല്ലെ​ന്നാ​യി​രി​ക്കാം പൗലോസ്‌ ചിന്തി​ച്ചത്‌. അവർ രണ്ടു പേരും വിട്ടു​കൊ​ടു​ക്കാൻ തയ്യാറ​ല്ലാ​യി​രു​ന്നു. അങ്ങനെ അവർക്കി​ട​യിൽ “വലി​യൊ​രു വഴക്ക്‌ ഉണ്ടായി.” ഒടുവിൽ ബർന്നബാസ്‌ മർക്കോ​സി​നെ​യും കൂട്ടി സൈ​പ്ര​സി​ലേക്കു പോയി അവിടെ പ്രസം​ഗ​പ്ര​വർത്തനം ചെയ്‌തു. പൗലോസ്‌ മറ്റൊരു കൂട്ടാ​ളി​യെ കണ്ടെത്തി തന്റെ യാത്ര തുടർന്നു.

മർക്കോ​സിന്‌ ഉറപ്പാ​യും നല്ല വിഷമം തോന്നി​ക്കാ​ണും. കാരണം താൻ ഒരുപാട്‌ ആദരി​ക്കുന്ന പൗലോ​സി​നെ നിരാ​ശ​പ്പെ​ടു​ത്തി. അതു​പോ​ലെ, തന്റെ പേരിൽ രണ്ട്‌ അടുത്ത സുഹൃ​ത്തു​ക്കൾ തമ്മിൽ വഴക്കു​ണ്ടാ​കു​ക​യും അവർ രണ്ടു വഴിക്കു പിരി​യു​ക​യും ചെയ്‌തു. അതല്ലെ​ങ്കിൽ, പൗലോസ്‌ തന്നോട്‌ അന്യാ​യ​മാ​യി പെരു​മാ​റി​യെന്നു ചിന്തിച്ച്‌ മർക്കോ​സിന്‌ അദ്ദേഹ​ത്തോ​ടു ദേഷ്യം തോന്നാ​മാ​യി​രു​ന്നു. കൂടാതെ, സ്വന്തം പ്രവൃ​ത്തി​യെ​ക്കു​റിച്ച്‌ ഓർത്തും അദ്ദേഹ​ത്തി​നു വേണ​മെ​ങ്കിൽ നിരാ​ശ​പ്പെ​ടാ​മാ​യി​രു​ന്നു. അങ്ങനെ​യൊ​ക്കെ തോന്നി​യാൽപ്പോ​ലും അതൊ​ന്നും യഹോ​വയെ സേവി​ക്കു​ന്ന​തിൽനിന്ന്‌ തന്നെ പിന്തി​രി​പ്പി​ക്കാൻ അദ്ദേഹം അനുവ​ദി​ച്ചില്ല.

ദൈവസേവനത്തിൽ വലി​യൊ​രു അവസരം നഷ്ടപ്പെ​ട്ടെ​ങ്കി​ലും മർക്കോസ്‌ നിരാ​ശ​പ്പെ​ട്ടു​പോ​യില്ല

മറ്റു ക്രിസ്‌ത്യാ​നി​കളെ സഹായി​ക്കു​ന്ന​തി​നു​വേണ്ടി മർക്കോസ്‌ പല കാര്യ​ങ്ങ​ളും ചെയ്‌തു. ഏതാണ്ട്‌ എ.ഡി. 60-61 കാലഘ​ട്ട​ത്തിൽ പൗലോസ്‌ റോമിൽ വീട്ടു​ത​ട​ങ്ക​ലിൽ ആയിരു​ന്ന​പ്പോൾ എഴുതിയ കത്തിൽ, മർക്കോസ്‌ തന്നോ​ടൊ​പ്പ​മു​ള്ളതു തനിക്കു “വലിയ ഒരു ആശ്വാ​സ​മാണ്‌” എന്നു പറഞ്ഞി​ട്ടുണ്ട്‌. പിന്നീട്‌ എ.ഡി. 62-നും 64-നും ഇടയ്‌ക്കുള്ള ഒരു സമയത്ത്‌ അപ്പോ​സ്‌ത​ല​നായ പത്രോസ്‌ എഴുതിയ കത്തിലും മർക്കോ​സി​നെ​ക്കു​റിച്ച്‌ കാണാം. പ്രായ​മായ പത്രോ​സി​നെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും സഹായി​ക്കാ​നും ആയി മർക്കോസ്‌ അങ്ങു ദൂരെ ബാബി​ലോ​ണിൽ ചെന്നി​രി​ക്കണം. പത്രോസ്‌ മർക്കോ​സി​നെ ‘എന്റെ മകൻ’ എന്നാണു വിളി​ച്ചത്‌. അതിൽനിന്ന്‌ മർക്കോസ്‌ അദ്ദേഹ​ത്തി​നു വലി​യൊ​രു സഹായ​മാ​യി​രു​ന്നെന്നു മനസ്സി​ലാ​ക്കാം. യേശു​വി​ന്റെ​കൂ​ടെ ആയിരുന്ന സമയത്ത്‌ തനിക്കു​ണ്ടായ അനുഭ​വ​ങ്ങ​ളെ​ക്കു​റി​ച്ചൊ​ക്കെ പത്രോസ്‌ അപ്പോൾ മർക്കോ​സി​നോ​ടു പറഞ്ഞി​ട്ടു​ണ്ടാ​കണം. സാധ്യ​ത​യ​നു​സ​രിച്ച്‌ റോമിൽവെ​ച്ചാ​യി​രി​ക്കാം മർക്കോസ്‌ തന്റെ പേരി​ലുള്ള സുവി​ശേഷം എഴുതി​യത്‌. അതിൽ അദ്ദേഹം ഉൾപ്പെ​ടു​ത്തിയ പല വിവര​ങ്ങ​ളും പത്രോസ്‌ നേരിട്ട്‌ കണ്ട കാര്യ​ങ്ങ​ളാ​യി​രു​ന്നു.

ഒരു മേശയുടെ അടുത്ത്‌ ഇരിക്കുന്ന പൗലോസിന്റെ തോളിൽ കൈവെച്ച്‌ മർക്കോസ്‌ സ്‌നേഹത്തോടെ സംസാരിക്കുന്നു. അദ്ദേഹം പൗലോസിനു കുടിക്കാൻ എന്തോ കൊണ്ടുവന്നിട്ടുണ്ട്‌. പൗലോസിനെ ഒരു പടയാളിയോടു ചേർത്ത്‌ ബന്ധിച്ചിരിക്കുകയാണ്‌. മറ്റു രണ്ടു സഹോദരന്മാർ ചുരുളുകളിൽ എഴുതുകയും അതു പരിശോധിക്കുകയും ചെയ്യുന്നു.

മർക്കോ​സി​നെ​ക്കു​റിച്ച്‌ നമ്മൾ അവസാ​ന​മാ​യി കാണു​ന്നതു പൗലോസ്‌ തിമൊ​ഥെ​യൊ​സിന്‌ എഴുതിയ കത്തിലാണ്‌. പൗലോസ്‌ വീണ്ടും തടവി​ലാ​യ​പ്പോൾ തിമൊ​ഥെ​യൊ​സി​നോ​ടു തന്നെ വന്നുകാ​ണാ​നും വരു​മ്പോൾ മർക്കോ​സി​നെ​യും കൂടെ​ക്കൊ​ണ്ടു​വ​രാ​നും അതിൽ പറഞ്ഞി​രു​ന്നു. എന്തു​കൊണ്ട്‌? പൗലോസ്‌ പറഞ്ഞു: “ശുശ്രൂ​ഷ​യിൽ മർക്കോസ്‌ എനിക്ക്‌ ഒരു സഹായ​മാണ്‌.” പൗലോ​സി​ന്റെ അവസാ​ന​നാ​ളു​ക​ളിൽ അദ്ദേഹ​ത്തി​ന്റെ അടുത്ത്‌ ചെല്ലാ​നും അദ്ദേഹത്തെ ആശ്വസി​പ്പി​ക്കാ​നും അവർക്കു രണ്ടു പേർക്കും ആഗ്രഹ​മു​ണ്ടാ​യി​രു​ന്നി​രി​ക്കണം. ദൈവ​സേ​വ​ന​ത്തിൽ പല ബുദ്ധി​മു​ട്ടു​ക​ളു​ണ്ടാ​യി​ട്ടും തളർന്നു​പോ​കാ​തി​രു​ന്ന​തു​കൊണ്ട്‌ സഹോ​ദ​ര​ങ്ങളെ സഹായി​ക്കു​ന്ന​തിൽ തുടരാ​നും ദൈവ​ത്തി​ന്റെ പ്രീതി​യിൽ നിലനിൽക്കാ​നും മർക്കോ​സി​നു കഴിഞ്ഞു.

ബൈബിൾവി​വ​രണം വായി​ക്കുക:

  • മർക്കോസ്‌ 14:50-52

  • പ്രവൃ​ത്തി​കൾ 13:2-5, 13; 15:36-40

  • കൊ​ലോ​സ്യർ 4:10, 11

  • 2 തിമൊ​ഥെ​യൊസ്‌ 4:11

  • 1 പത്രോസ്‌ 5:13

ചർച്ച ചെയ്യാൻ:

മർക്കോസ്‌ എങ്ങനെ​യെ​ല്ലാ​മാ​ണു ധൈര്യം കാണി​ച്ചത്‌?

ആഴത്തിൽ പഠിക്കാൻ

  1. 1. മർക്കോസ്‌ ഒരു സമ്പന്നകു​ടും​ബ​ത്തിൽനി​ന്നുള്ള ആളായി​രി​ക്കാ​മെന്നു നമ്മൾ പറയു​ന്നത്‌ എന്തു​കൊണ്ട്‌? (w10 3/15 പേ. 6 ഖ. 6–പേ. 7 ഖ. 1)

  2. 2. പൗലോ​സി​ന്റെ​യും ബർന്നബാ​സി​ന്റെ​യും ‘സഹായി​യാ​യി’ പ്രവർത്തി​ച്ച​പ്പോൾ മർക്കോ​സി​ന്റെ ഉത്തരവാ​ദി​ത്വം എന്തായി​രു​ന്നി​രി​ക്കാം? (പ്രവൃ. 13:5; w10 3/15 പേ. 7 ഖ. 5)

  3. 3. മർക്കോസ്‌ പോയ ചില സ്ഥലങ്ങൾ ഏതൊ​ക്കെ​യാണ്‌? (w10 3/15 പേ. 8 ഖ. 5-7) A

    മർക്കോസ്‌ വിജനഭൂമിയിലൂടെ ദൂരെയുള്ള ഒരു നഗരത്തിലേക്കു നടന്നുപോകുന്നു. പശ്ചാത്തലത്തിലെ ഭൂപടത്തിൽ അദ്ദേഹം സന്ദർശിച്ചിരിക്കാനിടയുള്ള ചില സ്ഥലങ്ങൾ കാണിച്ചിട്ടുണ്ട്‌: 1. റോം. 2. എഫെസൊസ്‌. 3. കൊലോസ്യ. 4. പെർഗ. 5. സൈപ്രസ്‌. 6. അന്ത്യോക്യ (സിറിയയിലെ). 7. യരുശലേം. 8. ബാബിലോൺ.

    ചിത്രം A: മർക്കോസ്‌ സന്ദർശി​ച്ചി​രി​ക്കാ​നി​ട​യുള്ള ചില സ്ഥലങ്ങൾ

  4. 4. മർക്കോസ്‌ തന്റെ സുവി​ശേ​ഷ​ത്തിൽ എഴുതിയ ചില കാര്യങ്ങൾ പത്രോ​സിൽനിന്ന്‌ കേട്ടതാ​യി​രി​ക്കാം എന്നതിന്‌ ഒരു ഉദാഹ​രണം പറയുക. (w08 2/1 പേ. 26 ഖ. 1-wcgr)

നമുക്കുള്ള പാഠങ്ങൾ

  • മർക്കോസ്‌ ഒരു അപ്പോ​സ്‌ത​ല​നോ പ്രവാ​ച​ക​നോ ആയിരു​ന്ന​താ​യി എവി​ടെ​യും പറയു​ന്നില്ല. എന്നാൽ അദ്ദേഹം താഴ്‌മ​യോ​ടെ മറ്റുള്ള​വർക്കു സേവനങ്ങൾ ചെയ്‌തു. നമുക്ക്‌ എങ്ങനെ മർക്കോ​സി​നെ അനുക​രി​ക്കാം?

  • പൗലോ​സി​നോ​ടൊ​പ്പം പ്രവർത്തി​ക്കാ​നുള്ള അവസരം കുറച്ച്‌ കാല​ത്തേക്കു മർക്കോ​സി​നു നഷ്ടപ്പെട്ടു. എങ്കിലും അദ്ദേഹം വിശ്വ​സ്‌ത​നാ​യി തുടർന്നു. ഒരു സേവന​പ​ദവി നഷ്ടപ്പെ​ട്ടാൽ നമുക്ക്‌ എങ്ങനെ അദ്ദേഹ​ത്തി​ന്റെ മാതൃക അനുക​രി​ക്കാം? B

    ചിത്രങ്ങൾ: ഒരു സഹോദരനു സഭയിൽ അദ്ദേഹം വളരെ ഇഷ്ടപ്പെട്ടിരുന്ന സേവനപദവി നഷ്ടപ്പെടുന്നു. എങ്കിലും അദ്ദേഹം വിശ്വസ്‌തമായി മറ്റുള്ളവർക്കുവേണ്ടി പലതും ചെയ്യുന്നു. അടുത്ത ചിത്രങ്ങളിൽ ഓരോ രംഗവും വെവ്വേറെ കാണിച്ചിരിക്കുന്നു. രാജ്യഹാളിൽ അറിയിപ്പ്‌ നടത്തുമ്പോൾ ആ സഹോദരനും ഭാര്യയും സങ്കടത്തോടെ അതു കേട്ടിരിക്കുന്നു. പിന്നീടുള്ള ഒരു മീറ്റിങ്ങിൽ ആ സഹോദരൻ പ്രായമായ ഒരു സഹോദരിക്കും മറ്റൊരു സഹോദരിക്കും വേണ്ടി സന്തോഷത്തോടെ രാജ്യഹാളിന്റെ വാതിൽ തുറന്നുപിടിക്കുന്നു. മറ്റൊരിക്കൽ, ആ സഹോദരൻ ഒരു കടയിലെ ജോലിക്കാരനു jw.org വെബ്‌സൈറ്റ്‌ പരിചയപ്പെടുത്തുന്ന കാർഡ്‌ കൊടുത്തിട്ട്‌ ഫോണിൽ അദ്ദേഹത്തെ എന്തോ കാണിക്കുന്നു. സഹോദരന്റെ ഭാര്യ അടുത്ത്‌ നിന്ന്‌ ഒരു പുഞ്ചിരിയോടെ അതു നിരീക്ഷിക്കുന്നു.

    ചിത്രം B

  • ഏതെല്ലാം വിധങ്ങ​ളിൽ നിങ്ങൾക്കു മർക്കോ​സി​ന്റെ ധൈര്യം അനുക​രി​ക്കാം?

വിശാ​ല​മാ​യി ചിന്തി​ക്കാൻ

  • ഈ വിവരണം യഹോ​വ​യെ​ക്കു​റിച്ച്‌ എന്നെ എന്താണു പഠിപ്പി​ക്കു​ന്നത്‌?

  • ഈ വിവരണം ഭൂമി​യെ​യും മനുഷ്യ​രെ​യും കുറി​ച്ചുള്ള യഹോ​വ​യു​ടെ ഉദ്ദേശ്യ​ങ്ങ​ളു​മാ​യി എങ്ങനെ ബന്ധപ്പെ​ട്ടി​രി​ക്കു​ന്നു?

  • ക്രിസ്‌തു​വി​നോ​ടൊ​പ്പം ഭരിക്കാൻ മർക്കോ​സി​നെ തിര​ഞ്ഞെ​ടു​ത്ത​തിൽ നിങ്ങൾ നന്ദിയു​ള്ള​വ​രാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

കൂടുതൽ അറിയാൻ

മർക്കോസിന്റെ സുവി​ശേ​ഷ​ത്തിന്‌ എന്തു പ്രത്യേ​ക​ത​യുണ്ട്‌?

മർക്കോസ്‌—ആമുഖം (3:18)

ബുദ്ധിമുട്ടുകൾ ഉണ്ടായാ​ലും യഹോ​വയെ സേവി​ക്കു​ന്നതു നിറു​ത്താ​തി​രി​ക്കാൻ മക്കളെ പഠിപ്പി​ക്കു​ന്ന​തി​നു മർക്കോ​സി​ന്റെ മാതൃക ഉപയോ​ഗി​ക്കുക.

“മർക്കോസ്‌ നിറു​ത്തി​ക്ക​ള​ഞ്ഞില്ല” (w08 2/1 പേ. 24-26-wcgr)

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക