വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • wcg അധ്യാ. 51 പേ. 228-231
  • “ആശ്വാ​സ​പു​ത്രൻ”

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • “ആശ്വാ​സ​പു​ത്രൻ”
  • ധൈര്യത്തോടെ ദൈവത്തിന്റെകൂടെ നടക്കുക
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ആഴത്തിൽ പഠിക്കാൻ
  • നമുക്കുള്ള പാഠങ്ങൾ
  • വിശാ​ല​മാ​യി ചിന്തി​ക്കാൻ
  • കൂടുതൽ അറിയാൻ
  • ബർന്നബാസ്‌—“ആശ്വാസപുത്രൻ”
    വീക്ഷാഗോപുരം—1998
  • അവർ “സന്തോ​ഷ​ത്തോ​ടെ പരിശു​ദ്ധാ​ത്മാവ്‌ നിറഞ്ഞ​വ​രാ​യി”
    “ദൈവരാജ്യത്തെക്കുറിച്ച്‌ സമഗ്രസാക്ഷ്യം” നൽകുക!
  • “യഹോ​വ​യിൽനി​ന്നുള്ള അധികാ​ര​ത്താൽ അവർ ധൈര്യ​ത്തോ​ടെ പ്രസം​ഗി​ച്ചു”
    “ദൈവരാജ്യത്തെക്കുറിച്ച്‌ സമഗ്രസാക്ഷ്യം” നൽകുക!
  • ക്രിസ്‌തീയ മിഷനറിപ്രവർത്തനത്തിന്റെ ഒരു നിശ്വസ്‌ത മാതൃക
    വീക്ഷാഗോപുരം—1992
കൂടുതൽ കാണുക
ധൈര്യത്തോടെ ദൈവത്തിന്റെകൂടെ നടക്കുക
wcg അധ്യാ. 51 പേ. 228-231

51 ബർന്നബാസ്‌

“ആശ്വാ​സ​പു​ത്രൻ”

അച്ചടിച്ച പതിപ്പ്
അച്ചടിച്ച പതിപ്പ്

തർസൊ​സു​കാ​ര​നായ ശൗൽ ഒരു ക്രിസ്‌ത്യാ​നി​യാ​യ​ശേഷം ഏതാണ്ട്‌ മൂന്നു വർഷം കഴിഞ്ഞ്‌, യരുശ​ലേ​മി​ലുള്ള ക്രിസ്‌ത്യാ​നി​കളെ കാണു​ന്ന​തിന്‌ അവി​ടേക്കു മടങ്ങി​വന്നു. (ഗലാ. 1:15-19) അദ്ദേഹ​ത്തിന്‌ ഇപ്പോൾ അവർ സ്വന്തം സഹോ​ദ​ര​ങ്ങ​ളാ​യി​രു​ന്നെ​ങ്കി​ലും അവരുടെ നോട്ട​ത്തിൽ അദ്ദേഹം ഇപ്പോ​ഴും തങ്ങളെ കഠിന​മാ​യി ഉപദ്ര​വി​ക്കുന്ന ഒരാൾത്ത​ന്നെ​യാ​യി​രു​ന്നു. കാരണം അദ്ദേഹം ശരിക്കും മാറ്റം വരുത്തി​യെന്ന്‌ അവരിൽ പലരും അറിഞ്ഞി​രു​ന്നില്ല. എന്നാൽ അക്കൂട്ട​ത്തിൽ ഒരാൾ അനുക​മ്പ​യോ​ടെ അദ്ദേഹത്തെ സഹായി​ക്കാൻ ധൈര്യം കാണിച്ചു. ബർന്നബാസ്‌ എന്നാണ്‌ അദ്ദേഹം പിന്നീട്‌ അറിയ​പ്പെ​ട്ടത്‌.

യരുശലേമിലെ ക്രിസ്‌ത്യാ​നി​കൾക്കു തർസൊ​സു​കാ​ര​നായ ശൗലിനെ സഹായി​ക്കാൻ പേടി​യാ​യി​രു​ന്നു. എന്നാൽ ബർന്നബാസ്‌ ധൈര്യ​ത്തോ​ടെ മുന്നോ​ട്ടു​വ​ന്നു

ബൈബിൾ ബർന്നബാ​സി​നെ യോ​സേഫ്‌ എന്ന പേരി​ലാണ്‌ ആദ്യം പരിച​യ​പ്പെ​ടു​ത്തു​ന്നത്‌. എ.ഡി. 33-ലെ പെന്തി​ക്കോ​സ്‌തി​നെ തുടർന്ന്‌ അദ്ദേഹം തന്റെ വസ്‌തു​വ​ക​ക​ളിൽ കുറച്ച്‌ വിറ്റിട്ട്‌ ആ പണം ദരി​ദ്ര​രായ ക്രിസ്‌ത്യാ​നി​കളെ സഹായി​ക്കു​ന്ന​തി​നു കൊടു​ത്തു. നല്ല ദയയും മറ്റുള്ള​വരെ ആശ്വസി​പ്പി​ക്കാൻ മനസ്സൊ​രു​ക്ക​വും ഉണ്ടായി​രു​ന്ന​തു​കൊണ്ട്‌ അപ്പോ​സ്‌ത​ല​ന്മാർ അദ്ദേഹ​ത്തി​നു ബർന്നബാസ്‌ എന്ന പേര്‌ നൽകി. “ആശ്വാ​സ​പു​ത്രൻ” എന്നാണ്‌ അതിന്റെ അർഥം. പിന്നീട്‌ ഏതാണ്ട്‌ എ.ഡി. 36-ൽ ശൗൽ യരുശ​ലേ​മിൽ എത്തിയ​പ്പോൾ അദ്ദേഹത്തെ ഒരു ക്രിസ്‌ത്യാ​നി​യാ​യി അംഗീ​ക​രി​ക്കാ​നും ബർന്നബാസ്‌ ധൈര്യം കാണിച്ചു. അതെക്കു​റിച്ച്‌ ബൈബിൾ പറയുന്നു: “ബർന്നബാസ്‌ ശൗലിന്റെ സഹായ​ത്തിന്‌ എത്തി. . . . ശൗലിനെ അപ്പോ​സ്‌ത​ല​ന്മാ​രു​ടെ അടുത്ത്‌ കൂട്ടി​ക്കൊ​ണ്ടു​പോ​യി.” അപ്പോൾമു​തൽ പൗലോ​സും ബർന്നബാ​സും ഉറ്റ സുഹൃ​ത്തു​ക്ക​ളാ​യി.

വീട്ടിൽ ഇരുന്ന്‌ ചുരുളുകൾ പരിശോധിച്ചുകൊണ്ടിരിക്കുന്ന രണ്ട്‌ അപ്പോസ്‌തലന്മാർക്കു ബർന്നബാസ്‌ സ്‌നേഹത്തോടെ ശൗലിനെ പരിചയപ്പെടുത്തിക്കൊടുക്കുന്നു.

യരുശ​ലേ​മി​ലാ​യി​രു​ന്ന​പ്പോൾ പൗലോസ്‌ ധൈര്യ​ത്തോ​ടെ യേശു​വി​നെ​ക്കു​റിച്ച്‌ പ്രസം​ഗി​ച്ച​തു​കൊണ്ട്‌ ചില ജൂതന്മാർ അദ്ദേഹത്തെ കൊല്ലാൻ തീരു​മാ​നി​ച്ചു. അതു​കൊണ്ട്‌ സഹോ​ദ​രങ്ങൾ പൗലോ​സി​നെ ജന്മനാ​ടായ തർസൊ​സി​ലേക്ക്‌ അയച്ചു. എന്നാൽ സിറി​യ​യി​ലെ അന്ത്യോ​ക്യ​യിൽ പുതു​താ​യി വിശ്വാ​സ​ത്തിൽ വന്നവരെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു ബർന്നബാ​സി​നെ ഏതാണ്ട്‌ ഒൻപതു വർഷം കഴിഞ്ഞ്‌ അവി​ടേക്ക്‌ അയച്ചു. ബൈബിൾ പറയു​ന്നത്‌ “പരിശു​ദ്ധാ​ത്മാവ്‌ നിറഞ്ഞ, ഉറച്ച വിശ്വാ​സ​മുള്ള ഒരു നല്ല മനുഷ്യ​നാ​യി​രു​ന്നു ബർന്നബാസ്‌” എന്നാണ്‌. അന്ത്യോ​ക്യ​യിൽ ഒരുപാ​ടു പേർ സത്യം പഠിക്കാൻ താത്‌പ​ര്യം കാണി​ച്ച​തു​കൊണ്ട്‌ ബർന്നബാ​സി​നു കൂടുതൽ സഹായം വേണ്ടി​വന്നു. അതു​കൊണ്ട്‌ അദ്ദേഹം കൂട്ടു​കാ​ര​നായ പൗലോ​സി​നെ അന്വേ​ഷിച്ച്‌ തർസൊ​സി​ലേക്കു പോയി. തുടർന്ന്‌ അവർ പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ ഒറ്റക്കെ​ട്ടാ​യി പ്രവർത്തി​ച്ചു. കൂടാതെ ദരി​ദ്ര​രായ ക്രിസ്‌ത്യാ​നി​കളെ സഹായി​ക്കു​ന്ന​തി​നു​വേ​ണ്ടി​യുള്ള ദുരി​താ​ശ്വാ​സ പ്രവർത്ത​ന​ത്തി​ലും അവർ ഒരുമി​ച്ചു​ണ്ടാ​യി​രു​ന്നു.

പിന്നീട്‌ ബർന്നബാ​സും പൗലോ​സും അന്ത്യോ​ക്യ​യിൽനിന്ന്‌ ഒരു മിഷന​റി​യാ​ത്ര ആരംഭി​ച്ചു. അതിന്‌ അവർക്കു നല്ല ധൈര്യം വേണമാ​യി​രു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, ഇക്കോ​ന്യ​യിൽ ചെന്ന​പ്പോൾ എതിരാ​ളി​ക​ളായ ചില ജൂതന്മാർ അവരെ കല്ലെറിഞ്ഞ്‌ കൊല്ലാൻ നോക്കി. അപ്പോൾ അവർ ലുസ്‌ത്ര​യി​ലേക്കു പോയി. അവിടത്തെ ആളുകൾ അവരെ ആദ്യം ദൈവ​ങ്ങ​ളാ​യി​ട്ടാ​ണു കണ്ടത്‌. എന്നാൽ അന്ത്യോ​ക്യ​യിൽനി​ന്നും ഇക്കോ​ന്യ​യിൽനി​ന്നും എതിരാ​ളി​കൾ വന്ന്‌ ജനത്തെ ഇളക്കി​വി​ട്ടു. അപ്പോൾ അവർ പൗലോ​സിന്‌ എതിരെ തിരിഞ്ഞ്‌ അദ്ദേഹത്തെ കല്ലെറി​ഞ്ഞു. പൗലോസ്‌ മരി​ച്ചെന്നു കരുതി അവർ അദ്ദേഹത്തെ നഗരത്തി​നു വെളി​യി​ലേക്കു വലിച്ചി​ഴ​ച്ചു​കൊ​ണ്ടു​പോ​യി. എന്നാൽ ലുസ്‌ത്ര​യിൽനി​ന്നുള്ള സഹോ​ദ​രങ്ങൾ ചുറ്റും കൂടി​യ​പ്പോൾ പൗലോസ്‌ എഴു​ന്നേറ്റ്‌, അവരോ​ടൊ​പ്പം നഗരത്തി​ലേക്കു പോയി. പൗലോസ്‌ മരിച്ചി​ട്ടി​ല്ലെന്ന്‌ അറിഞ്ഞ​പ്പോൾ ബർന്നബാ​സിന്‌ എത്ര ആശ്വാസം തോന്നി​ക്കാ​ണും! പിന്നീട്‌ അവർ അവി​ടെ​നിന്ന്‌ പോയി. എന്നാൽ അധികം താമസി​യാ​തെ അവർ വീണ്ടും ലുസ്‌ത്ര​യി​ലുള്ള സഹോ​ദ​ര​ങ്ങളെ ആശ്വസി​പ്പി​ക്കു​ന്ന​തിന്‌ അങ്ങോട്ടു മടങ്ങി​ച്ചെന്നു. എന്തൊരു ധൈര്യം!

അപകട​ക​ര​മാ​യ സാഹച​ര്യ​ങ്ങ​ളി​ലും ബർന്നബാ​സും പൗലോ​സും ദൈവ​സേ​വ​ന​ത്തിൽ ഉത്സാഹ​ത്തോ​ടെ പ്രവർത്തി​ച്ചു. എന്നാൽ പിന്നീട്‌ ഒരിക്കൽ അവർ തമ്മിൽ വലി​യൊ​രു തർക്കമു​ണ്ടാ​യി. അവരുടെ അടുത്ത മിഷന​റി​യാ​ത്ര​യ്‌ക്ക്‌, തന്റെ ബന്ധുവായ മർക്കോ​സി​നെ​യും കൂടെ​ക്കൊ​ണ്ടു​പോ​കാൻ ബർന്നബാസ്‌ തീരു​മാ​നി​ച്ചു​റ​ച്ചി​രു​ന്നു. പക്ഷേ പൗലോസ്‌ അതി​നോ​ടു യോജി​ച്ചില്ല. കാരണം മർക്കോസ്‌ മുമ്പൊ​രി​ക്കൽ പാതി​വ​ഴി​യിൽ അവരെ ഉപേക്ഷിച്ച്‌ പോയ​താണ്‌. എന്നാൽ രണ്ടു പേരും വിട്ടു​കൊ​ടു​ക്കാൻ തയ്യാറാ​കാ​തെ സ്വന്തം തീരു​മാ​ന​ത്തിൽ ഉറച്ചു​നി​ന്നു. അങ്ങനെ “അവർ തമ്മിൽ വലി​യൊ​രു വഴക്ക്‌ ഉണ്ടായി. ഒടുവിൽ രണ്ടു പേരും രണ്ടു വഴിക്കു” പിരിഞ്ഞു.

ബർന്നബാ​സി​ന്റെ ധൈര്യം പരീക്ഷി​ക്ക​പ്പെട്ട മറ്റൊരു സാഹച​ര്യ​മാ​യി​രു​ന്നു അത്‌. സഹോ​ദ​ര​ങ്ങ​ളു​മാ​യി എന്തെങ്കി​ലും പ്രശ്‌നം ഉണ്ടാകു​മ്പോൾ ദേഷ്യം വെച്ചു​കൊ​ണ്ടി​രി​ക്കാ​നോ അവരെ​ക്കു​റിച്ച്‌ മോശ​മായ കാര്യങ്ങൾ പറഞ്ഞു​ന​ട​ക്കാ​നോ മീറ്റി​ങ്ങു​കൾക്കു പോകാ​തി​രി​ക്കാ​നോ ഒക്കെയാ​യി​രി​ക്കാം പൊതു​വേ​യുള്ള ചായ്‌വ്‌. അത്തരം സാഹച​ര്യ​ങ്ങ​ളിൽ സഹോ​ദ​ര​ങ്ങ​ളോ​ടു ക്ഷമിക്കു​ക​യും അങ്ങനെ യഹോ​വ​യു​ടെ ഇഷ്ടത്തിനു ചേർച്ച​യിൽ പ്രവർത്തി​ക്കു​ക​യും വേണം. അതിനാ​ണു ശരിക്കും ധൈര്യം വേണ്ടത്‌.

വലിയ തർക്ക​മൊ​ക്കെ ഉണ്ടാ​യെ​ങ്കി​ലും ബർന്നബാ​സും പൗലോ​സും യഹോ​വ​യു​ടെ സേവനം ഉപേക്ഷി​ച്ചില്ല. ബർന്നബാസ്‌ മർക്കോ​സി​നെ​യും കൂട്ടി സൈ​പ്ര​സി​ലേക്കു പോയി സന്തോ​ഷ​വാർത്ത അറിയി​ച്ചു. പൗലോ​സാ​ണെ​ങ്കിൽ തന്റെ മിഷന​റി​യാ​ത്ര​യ്‌ക്കു ശീലാ​സി​നെ കൂടെ​ക്കൊ​ണ്ടു​പോ​യി. അവർ സഭകളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും കൂടു​തൽക്കൂ​ടു​തൽ ആളുകളെ സന്തോ​ഷ​വാർത്ത അറിയി​ക്കു​ക​യും ചെയ്‌തു.

ആ രണ്ടു പുരു​ഷ​ന്മാർ പരസ്‌പരം പക വെച്ചു​കൊ​ണ്ടി​രു​ന്നോ? ഇല്ല. എങ്ങനെ അറിയാം? പിന്നീട്‌ സഭകൾക്കു കത്തുകൾ എഴുതി​യ​പ്പോൾ പൗലോസ്‌ ബർന്നബാ​സി​നെ​ക്കു​റിച്ച്‌ നല്ല രീതി​യിൽ സംസാ​രി​ച്ചു. ഉദാഹ​ര​ണ​ത്തിന്‌, കൊരി​ന്ത്യർക്കുള്ള ഒരു കത്തിൽ ബർന്നബാ​സി​നെ​ക്കു​റിച്ച്‌, പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ തുടരു​ന്ന​തി​നു​വേണ്ടി അദ്ദേഹം കഠിനാ​ധ്വാ​നം ചെയ്‌ത്‌ ചെലവി​നുള്ള വക കണ്ടെത്തു​ന്ന​താ​യി പറഞ്ഞു. (1 കൊരി. 9:6) ഇനി, കൊ​ലോ​സ്യർക്കുള്ള കത്തിൽ മർക്കോ​സി​നെ​ക്കു​റിച്ച്‌, ‘ബർന്നബാ​സി​ന്റെ ബന്ധുവായ മർക്കോസ്‌’ എന്നു പറഞ്ഞതി​ലൂ​ടെ​യും ബർന്നബാ​സി​നോട്‌ ആദരവ്‌ കാണിച്ചു. (കൊലോ. 4:10, 11) ഒരുപക്ഷേ പിന്നീട്‌ പൗലോ​സും ബർന്നബാ​സും ഒരുമിച്ച്‌ പ്രസം​ഗ​പ്ര​വർത്തനം നടത്തി​യി​ല്ലെ​ങ്കി​ലും അവർ തുടർന്നും നല്ല കൂട്ടു​കാ​രാ​യി​രു​ന്നു. ഇനി, ബർന്നബാ​സാ​ണെ​ങ്കിൽ തന്റെ പേരിന്റെ അർഥത്തി​നു ചേർച്ച​യിൽ ജീവി​ച്ചെന്നു പറയാം. അദ്ദേഹം സന്തോ​ഷ​വാർത്ത അറിയി​ച്ചു​കൊണ്ട്‌ ആളുകൾക്ക്‌ ആശ്വാസം പകർന്നു​കൊ​ണ്ടി​രു​ന്നു. കൂടാതെ മർക്കോ​സി​നോ​ടൊ​പ്പം പ്രവർത്തി​ക്കു​മ്പോൾ ആ ചെറു​പ്പ​ക്കാ​രനു വേണ്ട നല്ല പരിശീ​ലനം നൽകാ​നും അദ്ദേഹ​ത്തി​നു കഴിഞ്ഞി​ട്ടുണ്ട്‌. മർക്കോ​സി​ന്റെ ധൈര്യ​ത്തെ​ക്കു​റിച്ച്‌ നമ്മൾ അടുത്ത അധ്യാ​യ​ത്തിൽ പഠിക്കും.

ബൈബിൾവി​വ​രണം വായി​ക്കുക:

  • പ്രവൃ​ത്തി​കൾ 4:34-37; 9:23-31; 11:19-30; 12:25–13:5, 42-52; 14:1-26; 15:35-41

ചർച്ച ചെയ്യാൻ:

ബർന്നബാസ്‌ എങ്ങനെ​യെ​ല്ലാ​മാ​ണു ധൈര്യം കാണി​ച്ചത്‌?

ആഴത്തിൽ പഠിക്കാൻ

  1. 1. ലേവ്യർക്ക്‌ അവകാ​ശ​മാ​യി ഇസ്രാ​യേ​ലിൽ ദേശം വിഭജിച്ച്‌ നൽകി​യി​രു​ന്നില്ല. പിന്നെ എങ്ങനെ​യാ​ണു ലേവ്യ​നായ ബർന്നബാ​സി​നു സ്വന്തമാ​യി സ്ഥലമു​ണ്ടാ​യി​രു​ന്നത്‌? (സംഖ്യ 18:20; പ്രവൃ. 4:36, 37; w98 4/15 പേ. 20 ഖ. 4, അടിക്കു​റിപ്പ്‌)

  2. 2. ബർന്നബാ​സി​നെ എന്തു​കൊ​ണ്ടാണ്‌ അപ്പോ​സ്‌തലൻ എന്നു വിളി​ച്ചി​രി​ക്കു​ന്നത്‌? (പ്രവൃ. 14:14; w98 4/15 പേ. 21 ഖ. 6)

  3. 3. സൈ​പ്ര​സിൽ ബർന്നബാ​സും പൗലോ​സും സെർഗ്യൊസ്‌ പൗലോസ്‌ എന്ന ഒരാ​ളോ​ടു സന്തോ​ഷ​വാർത്ത അറിയി​ച്ചു. പ്രവൃ​ത്തി​ക​ളു​ടെ പുസ്‌തകം എഴുതിയ ലൂക്കോസ്‌ അദ്ദേഹ​ത്തെ​ക്കു​റിച്ച്‌ “നാടു​വാ​ഴി” എന്നു പറഞ്ഞി​രി​ക്കു​ന്നതു ശരിയാ​ണോ? (പ്രവൃ. 13:7, 12; bt പേ. 87 ഖ. 6, അടിക്കു​റിപ്പ്‌) A

    Bank of Cyprus Cultural Foundation Collection

    ചിത്രം A: ക്ലൗദ്യൊ​സി​ന്റെ ഭരണകാ​ലത്തെ ഒരു നാണയം. ബർന്നബാ​സും പൗലോ​സും സൈ​പ്ര​സിൽ ചെല്ലു​മ്പോൾ ക്ലൗദ്യൊ​സാ​യി​രു​ന്നു റോമാ​സാ​മ്രാ​ജ്യ​ത്തി​ന്റെ ചക്രവർത്തി. ദ്വീപി​ന്റെ ഭരണാ​ധി​കാ​രി​യെ​ക്കു​റിച്ച്‌ “നാടു​വാ​ഴി” എന്നാണ്‌ ആ നാണയ​ത്തിൽ പറഞ്ഞി​രി​ക്കു​ന്നത്‌.

  4. 4. ലുസ്‌ത്ര​യി​ലെ ആളുകൾ ബലി അർപ്പി​ച്ചു​കൊണ്ട്‌ ബർന്നബാ​സി​നെ​യും പൗലോ​സി​നെ​യും സ്വീക​രി​ക്കാൻ ആഗ്രഹി​ച്ചത്‌ എന്തു​കൊ​ണ്ടാ​യി​രി​ക്കാം? (bt പേ. 97, ചതുരം)

നമുക്കുള്ള പാഠങ്ങൾ

  • ബർന്നബാ​സി​നെ​പ്പോ​ലെ നമുക്ക്‌ എങ്ങനെ​യെ​ല്ലാം ഉദാരത കാണി​ക്കാം?

  • ആദ്യത്തെ മിഷന​റി​യാ​ത്ര​യു​ടെ സമയത്ത്‌ ഒരുപക്ഷേ ബർന്നബാ​സാ​യി​രു​ന്നു നേതൃ​ത്വ​മെ​ടു​ത്തത്‌. എന്നാൽ പിന്നീട്‌ പൗലോ​സി​നു കൂടുതൽ ഉത്തരവാ​ദി​ത്വ​ങ്ങൾ നൽകി. പക്ഷേ അതിന്റെ പേരിൽ ബർന്നബാ​സി​നു പൗലോ​സി​നോട്‌ അസൂയ​യൊ​ന്നും തോന്നി​യില്ല. നമുക്ക്‌ എങ്ങനെ ബർന്നബാ​സി​ന്റെ മാതൃക അനുക​രി​ക്കാം? B

    ചിത്രങ്ങൾ: 1. മധ്യവയസ്‌കനായ ഒരു മൂപ്പൻ സന്തോഷത്തോടെ രാജ്യഹാളിൽ “വീക്ഷാഗോപുര”പഠനം നടത്തുന്നു. ചെറുപ്പക്കാരനായ ഒരു സഹോദരൻ “വീക്ഷാഗോപുരം” വായിക്കാനുള്ള നിയമനം സന്തോഷത്തോടെ ചെയ്യുന്നു. 2. വർഷങ്ങൾക്കു ശേഷം, ചെറുപ്പക്കാരനായ ആ സഹോദരൻ “വീക്ഷാഗോപുര”പഠനം നടത്തുമ്പോൾ ആ മൂപ്പൻ സദസ്സിൽ ഇരുന്ന്‌ ചർച്ച ആസ്വദിക്കുന്നു.

    ചിത്രം B

  • ഏതെല്ലാം വിധങ്ങ​ളിൽ നിങ്ങൾക്കു ബർന്നബാ​സി​ന്റെ ധൈര്യം അനുക​രി​ക്കാം?

വിശാ​ല​മാ​യി ചിന്തി​ക്കാൻ

  • ഈ വിവരണം യഹോ​വ​യെ​ക്കു​റിച്ച്‌ എന്നെ എന്താണു പഠിപ്പി​ക്കു​ന്നത്‌?

  • ഈ വിവരണം ഭൂമി​യെ​യും മനുഷ്യ​രെ​യും കുറി​ച്ചുള്ള യഹോ​വ​യു​ടെ ഉദ്ദേശ്യ​ങ്ങ​ളു​മാ​യി എങ്ങനെ ബന്ധപ്പെ​ട്ടി​രി​ക്കു​ന്നു?

  • ക്രിസ്‌തു​വി​നോ​ടൊ​പ്പം ഭരിക്കാൻ ബർന്നബാ​സി​നെ തിര​ഞ്ഞെ​ടു​ത്ത​തിൽ നിങ്ങൾ നന്ദിയു​ള്ള​വ​രാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

കൂടുതൽ അറിയാൻ

വ്യത്യസ്‌തസ്വഭാവങ്ങളുള്ള ആളുകൾക്കും ഒരുമിച്ച്‌ പ്രവർത്തി​ക്കാ​നാ​കു​മെന്നു ബർന്നബാ​സി​ന്റെ​യും പൗലോ​സി​ന്റെ​യും മാതൃക തെളി​യി​ക്കു​ന്നത്‌ എങ്ങനെ?

“ഭിന്നതകൾ പരിഹ​രിച്ച്‌ സമാധാ​ന​ത്തി​നാ​യി പ്രവർത്തി​ക്കാൻ നിങ്ങൾ തയ്യാറാ​ണോ?” (w17.06 പേ. 16-20)

ബർന്നബാസിനെയും പൗലോ​സി​നെ​യും പോലെ ഇന്നും സഹോ​ദ​ര​ന്മാർക്ക്‌ എങ്ങനെ ഭിന്നതകൾ പരിഹ​രി​ക്കാ​നാ​കു​മെന്ന്‌ ഈ വീഡി​യോ​യിൽ കാണുക.

“ഞങ്ങൾ കാര്യ​ങ്ങ​ളെ​ല്ലാം പറഞ്ഞ്‌ ശരിയാ​ക്ക​ണ​മാ​യി​രു​ന്നു” (3:23)

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക