വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • wcg അധ്യാ. 46 പേ. 208-211
  • “ഞാൻ കർത്താ​വി​നെ കണ്ടു”

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • “ഞാൻ കർത്താ​വി​നെ കണ്ടു”
  • ധൈര്യത്തോടെ ദൈവത്തിന്റെകൂടെ നടക്കുക
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ആഴത്തിൽ പഠിക്കാൻ
  • നമുക്കുള്ള പാഠങ്ങൾ
  • വിശാ​ല​മാ​യി ചിന്തി​ക്കാൻ
  • കൂടുതൽ അറിയാൻ
  • മഗ്‌ദലക്കാരി മറിയ ആരായിരുന്നു?
    ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ
  • “ഞാൻ കർത്താ​വി​നെ കണ്ടു”
    അവരുടെ വിശ്വാസം അനുകരിക്കുക
  • വളരെ പ്രധാ​ന​പ്പെട്ട ഒരു നിയമനം സ്വീക​രി​ക്കാൻ ധൈര്യം കാണിച്ചു
    ധൈര്യത്തോടെ ദൈവത്തിന്റെകൂടെ നടക്കുക
  • “ഇവളെ​ക്കൊണ്ട്‌ പറ്റുന്നത്‌ ഇവൾ ചെയ്‌തു”
    ധൈര്യത്തോടെ ദൈവത്തിന്റെകൂടെ നടക്കുക
കൂടുതൽ കാണുക
ധൈര്യത്തോടെ ദൈവത്തിന്റെകൂടെ നടക്കുക
wcg അധ്യാ. 46 പേ. 208-211

46 മഗ്‌ദ​ല​ക്കാ​രി മറിയ

“ഞാൻ കർത്താ​വി​നെ കണ്ടു”

അച്ചടിച്ച പതിപ്പ്
അച്ചടിച്ച പതിപ്പ്

ദുഷ്ടാ​ത്മാ​ക്ക​ളു​ടെ നിയ​ന്ത്ര​ണ​ത്തി​ലാ​യി​രുന്ന മഗ്‌ദ​ല​ക്കാ​രി മറിയ​യു​ടെ ജീവിതം ദുരി​ത​പൂർണ​മാ​യി​രു​ന്നു, കഷ്ടപ്പാ​ടും ഭയവും നിറഞ്ഞ ജീവിതം. അങ്ങനെ​യി​രി​ക്കെ മറിയ യേശു​വി​നെ കണ്ടുമു​ട്ടു​ക​യും യേശു മറിയ​യിൽനിന്ന്‌ ‘ഏഴു ഭൂതങ്ങളെ’ പുറത്താ​ക്കു​ക​യും ചെയ്‌തു. അതോടെ മറിയ​യു​ടെ ജീവിതം ആകെ മാറി. തനിക്കു ലഭിച്ച ആ സ്വാത​ന്ത്ര്യ​ത്തി​നു മറിയ യേശു​വി​നോ​ടു നന്ദിയു​ള്ള​വ​ളാ​യി​രു​ന്നു. അതു​കൊണ്ട്‌ ധൈര്യ​ത്തോ​ടെ യേശു​വി​നെ അനുഗ​മി​ക്കാ​നും തന്നാലാ​കുന്ന വിധങ്ങ​ളി​ലെ​ല്ലാം സഹായി​ക്കാ​നും മറിയ തീരു​മാ​നി​ച്ചു.

മറിയ തന്റെ പ്രിയ​പ്പെട്ട കർത്താ​വി​നെ റബ്ബോനി എന്നാണു വിളി​ച്ചി​രു​ന്നത്‌. ആഴമായ ബഹുമാ​നത്തെ സൂചി​പ്പി​ക്കുന്ന ആ പദത്തിന്റെ അർഥം “ഗുരു” എന്നാണ്‌. യേശു 12 അപ്പോ​സ്‌ത​ല​ന്മാ​രോ​ടൊ​പ്പം ആ പ്രദേ​ശ​ത്തെ​ങ്ങും യാത്ര ചെയ്‌ത്‌ ദൈവ​രാ​ജ്യ​ത്തെ​ക്കു​റിച്ച്‌ ആളുകളെ പഠിപ്പി​ച്ചു. പ്രധാ​ന​പ്പെട്ട ഈ പ്രവർത്ത​ന​ത്തിന്‌ അവർ തങ്ങളുടെ സമയവും ഊർജ​വും മുഴു​വ​നാ​യി വിട്ടു​കൊ​ടു​ത്തി​രി​ക്കു​ന്നതു മറിയ കണ്ടു. അവർ തങ്ങളുടെ തൊഴിൽ ഉപേക്ഷി​ച്ചാ​ണു വന്നിരി​ക്കു​ന്ന​തെന്നു മറിയ​യ്‌ക്ക്‌ അറിയാ​മാ​യി​രു​ന്നു. അവരെ സഹായി​ക്കാൻ മറിയ എന്താണു ചെയ്‌തത്‌?

മുമ്പ്‌ മഗ്‌ദ​ല​ക്കാ​രി മറിയ​യു​ടെ ജീവിതം ദുരി​ത​പൂർണ​മാ​യി​രു​ന്നെ​ങ്കി​ലും പിന്നീട്‌ തന്റെ ജീവിതം യേശു​വി​നെ​യും അനുഗാ​മി​ക​ളെ​യും സഹായി​ക്കു​ന്ന​തി​നാ​യി മാറ്റി​വെ​ച്ചു

‘തങ്ങളുടെ സ്വത്തു​ക്കൾകൊണ്ട്‌ അവരെ ശുശ്രൂ​ഷി​ച്ചു​പോന്ന’ പല സ്‌ത്രീ​ക​ളിൽ ഒരാളാ​യി​രു​ന്നു മറിയ. യേശു​വി​നും അപ്പോ​സ്‌ത​ല​ന്മാർക്കും വേണ്ട സാമ്പത്തി​ക​പി​ന്തുണ ഈ സ്‌ത്രീ​കൾ നൽകി. യേശു​വി​ന്റെ​കൂ​ടെ ‘നഗരം​തോ​റും ഗ്രാമം​തോ​റും സഞ്ചരി​ച്ചി​രു​ന്ന​വ​രു​ടെ’ കൂട്ടത്തിൽ പുരു​ഷ​ന്മാ​രും സ്‌ത്രീ​ക​ളും ആയി 20 പേരെ​ങ്കി​ലും ഉണ്ടായി​രു​ന്നു. അക്കാലത്ത്‌ സ്‌ത്രീ​കൾ പൊതു​വേ ഒരു മതനേ​താ​വി​ന്റെ​കൂ​ടെ ഇങ്ങനെ യാത്ര ചെയ്യാ​റി​ല്ലാ​യി​രു​ന്നു. അതു​കൊ​ണ്ടു​തന്നെ ഇവർ ചെയ്‌ത​തി​നെ ആളുകൾ വിമർശി​ച്ചു​കാ​ണും. എന്നാൽ യേശു​വി​നെ​യും അപ്പോ​സ്‌ത​ല​ന്മാ​രെ​യും സഹായി​ക്കാൻ അവസരം കിട്ടി​യതു വലി​യൊ​രു അനു​ഗ്ര​ഹ​മാ​യി​ട്ടാ​ണു മറിയ​യും കൂട്ടു​കാ​രി​ക​ളും കണ്ടത്‌. മറ്റുള്ളവർ എന്തു പറയും എന്നൊ​ന്നും ചിന്തി​ക്കാ​തെ യേശു​വി​നെ പിന്തു​ണ​യ്‌ക്കാ​നുള്ള ധൈര്യം ഈ സ്‌ത്രീ​കൾ തുടർന്നും കാണിച്ചു.

പെസഹ​യു​ടെ അന്നു രാത്രി യരുശ​ലേ​മിൽവെച്ച്‌ യേശു​വി​നെ അറസ്റ്റു ചെയ്‌തു. എന്നിട്ട്‌ ദൈവ​ദൂ​ഷണം പറഞ്ഞെന്ന വ്യാജാ​രോ​പണം ഉന്നയിച്ച്‌ ദണ്ഡനസ്‌തം​ഭ​ത്തിൽ തൂക്കി. ഇതൊക്കെ കണ്ടപ്പോൾ മറിയ​യു​ടെ ഹൃദയം തകർന്നു​പോ​യി​ക്കാ​ണും. എന്നാൽ മറിയ അപ്പോ​ഴും ധൈര്യം കൈവി​ട്ടില്ല. യേശു​വി​ന്റെ അമ്മയോ​ടും വിശ്വ​സ്‌ത​രായ മറ്റു സ്‌ത്രീ​ക​ളോ​ടും ഒപ്പം മറിയ, യേശു​വി​നെ സ്‌തം​ഭ​ത്തിൽ തൂക്കിയ സ്ഥലത്തേക്കു പോയി. അങ്ങനെ അവർ യേശു​വി​നെ സ്‌നേ​ഹി​ക്കു​ന്നെ​ന്നും പിന്തു​ണ​യ്‌ക്കു​ന്നെ​ന്നും തെളി​യി​ച്ചു. സ്‌തം​ഭ​ത്തിൽ കഠിന​മായ വേദന അനുഭ​വി​ക്കു​മ്പോ​ഴും യേശു ഇതെല്ലാം കാണു​ന്നു​ണ്ടാ​യി​രു​ന്നു. യേശു അവസാ​ന​ശ്വാ​സം വലിക്കുന്ന സമയത്തും മറിയ അവി​ടെ​യു​ണ്ടാ​യി​രു​ന്നു. മരണം​വരെ യേശു വിശ്വ​സ്‌ത​നാ​യി​രു​ന്നെ​ന്നും പിതാവ്‌ ആവശ്യ​പ്പെട്ട കാര്യ​ങ്ങ​ളെ​ല്ലാം കൃത്യ​മാ​യി ചെയ്‌തെ​ന്നും ആ സ്‌ത്രീ​കൾക്കു കാണാ​നാ​യി.

യേശു ദണ്ഡനസ്‌തംഭത്തിൽ കഷ്ടം സഹിക്കുമ്പോൾ മഗ്‌ദലക്കാരി മറിയ യേശുവിന്റെ അമ്മയെ കെട്ടിപ്പിടിച്ച്‌ ആശ്വസിപ്പിക്കുന്നു. ജൂതമതനേതാക്കന്മാർ അവരെ തുറിച്ചുനോക്കുന്നുണ്ട്‌. റോമൻ പടയാളികളും അടുത്ത്‌ നിൽക്കുന്നു. മറ്റുള്ളവർ കുറച്ച്‌ മാറി നിന്ന്‌ സങ്കടത്തോടെ നോക്കുന്നു.

റോമൻ പടയാ​ളി​ക​ളും ജൂതമ​ത​നേ​താ​ക്ക​ന്മാ​രും യേശു​വി​നെ കൊന്നു​ക​ള​ഞ്ഞ​പ്പോൾ അവരുടെ മുന്നിൽവെച്ച്‌ കരയാ​നും ഈ സ്‌ത്രീ​കൾ ധൈര്യം കാണിച്ചു. ഇനി, തന്റെ പ്രിയ​പ്പെട്ട കർത്താ​വായ യേശു​വി​നോ​ടുള്ള സ്‌നേഹം മഗ്‌ദ​ല​ക്കാ​രി മറിയ വേറൊ​രു വിധത്തി​ലും തെളി​യി​ച്ചു. യഹൂദ്യ​യി​ലെ ചൂടു​കാ​ലാ​വസ്ഥ കാരണം ശവശരീ​രം പെട്ടെന്ന്‌ അഴുകു​മാ​യി​രു​ന്നു. അതിന്റെ ദുർഗന്ധം തടയാൻ ശവം അടക്കു​ന്ന​തി​നു മുമ്പ്‌ സുഗന്ധവ്യഞ്ജനങ്ങളും തൈല​ങ്ങ​ളും ശവശരീ​ര​ത്തിൽ പൂശുന്ന രീതി​യു​ണ്ടാ​യി​രു​ന്നു. എന്നാൽ യേശു​വി​ന്റെ കാര്യ​ത്തിൽ ശവസം​സ്‌കാ​രം അതി​നോ​ടകം കഴിഞ്ഞ​താണ്‌. എന്നിട്ടും ശബത്ത്‌ തീർന്ന ഉടനെ മറിയ​യും ചില സ്‌ത്രീ​ക​ളും യേശു​വി​ന്റെ ശരീര​ത്തിൽ പൂശാൻ ആവശ്യ​മായ സാധന​ങ്ങ​ളും വാങ്ങി, അതിരാ​വി​ലെ​തന്നെ കല്ലറയ്‌ക്ക​ലേക്കു പോയി.

അവിടെ ആദ്യം എത്തിയതു മറിയ​യാ​യി​രി​ക്കാം. കല്ലറ തുറന്നു​കി​ട​ക്കു​ന്നതു കണ്ടപ്പോൾ മറിയ അമ്പരന്നു​പോ​യി, യേശു​വി​ന്റെ ശരീരം അവി​ടെ​യില്ല! ഉടനെ​തന്നെ ഈ കാര്യം പത്രോ​സി​നെ​യും യോഹ​ന്നാ​നെ​യും അറിയി​ക്കാ​നാ​യി മറിയ ഓടി. എന്നാൽ, തിരിച്ച്‌ വന്നപ്പോ​ഴേ​ക്കും മറ്റു സ്‌ത്രീ​ക​ളെ​ല്ലാം പോയി​രു​ന്നു. മറിയ കുനിഞ്ഞ്‌ കല്ലറയു​ടെ ഉള്ളി​ലേക്കു നോക്കി​യ​പ്പോൾ ‘വെള്ളവ​സ്‌ത്രം ധരിച്ച രണ്ടു ദൈവ​ദൂ​ത​ന്മാർ യേശു​വി​ന്റെ ശരീരം കിടന്നി​രുന്ന സ്ഥലത്ത്‌ ഇരിക്കു​ന്നു​ണ്ടാ​യി​രു​ന്നു.’ താൻ യേശു​വി​ന്റെ ശരീരം അന്വേ​ഷി​ക്കു​ക​യാ​ണെന്ന്‌ അവരോ​ടു പറഞ്ഞിട്ട്‌ തിരി​ഞ്ഞു​നോ​ക്കി​യ​പ്പോൾ മറ്റൊ​രാൾ അവിടെ നിൽക്കു​ന്നതു കണ്ടു. അത്‌ അവിടത്തെ തോട്ട​ക്കാ​ര​നാ​യി​രി​ക്കു​മെ​ന്നാ​ണു മറിയ വിചാ​രി​ച്ചത്‌. “സ്‌ത്രീ​യേ, എന്തിനാ​ണു കരയു​ന്നത്‌” എന്ന്‌ അദ്ദേഹം ചോദി​ച്ചു. അപ്പോൾ മറിയ പറഞ്ഞു: “യജമാ​നനേ, അങ്ങാണു യേശു​വി​നെ എടുത്തു​കൊ​ണ്ടു​പോ​യ​തെ​ങ്കിൽ അദ്ദേഹത്തെ എവിടെ വെച്ചെന്നു പറയൂ. ഞാൻ കൊണ്ടു​പൊ​യ്‌ക്കൊ​ള്ളാം.” തനിക്ക്‌ ഒറ്റയ്‌ക്കു മുതിർന്ന ഒരാളു​ടെ ശരീരം എടുക്കാൻ പറ്റുമോ എന്നൊ​ന്നും മറിയ അപ്പോൾ ചിന്തി​ച്ചില്ല. യേശു​വി​നോ​ടുള്ള സ്‌നേഹം കാണി​ക്കാൻ തന്നാലാ​കു​ന്ന​തെ​ല്ലാം ചെയ്യണ​മെന്നു മാത്രമേ മറിയ വിചാ​രി​ച്ചു​ള്ളൂ.

മറിയ സങ്കട​ത്തോ​ടെ തിരി​ഞ്ഞ​പ്പോൾ അദ്ദേഹം “മറിയേ” എന്നു വിളിച്ചു. ആ ശബ്ദം മറിയ പെട്ടെന്നു തിരി​ച്ച​റി​ഞ്ഞു. “റബ്ബോനി!” എന്നു വിളിച്ച്‌ കരഞ്ഞു​കൊണ്ട്‌ മറിയ പ്രിയ​പ്പെട്ട കർത്താ​വി​നെ കെട്ടി​പ്പി​ടി​ച്ചു. തന്നെ പിടി​ച്ചു​നി​റു​ത്ത​രു​തെന്നു യേശു പറഞ്ഞു. എന്നിട്ട്‌, ചെന്ന്‌ ‘തന്റെ സഹോ​ദ​ര​ന്മാ​രെ’ കാണാ​നുള്ള സുപ്ര​ധാ​ന​നി​യ​മനം മറിയ​യ്‌ക്കു കൊടു​ത്തു. കർത്താവ്‌ ഉയിർത്തെ​ഴു​ന്നേ​റ്റി​രി​ക്കു​ന്നു എന്ന പ്രധാ​ന​പ്പെട്ട വാർത്ത മറിയ അപ്പോ​സ്‌ത​ല​ന്മാ​രെ അറിയി​ക്ക​ണ​മാ​യി​രു​ന്നു. മറിയ ഉടനെ പോയി അത്‌ അവരെ അറിയി​ച്ചു. എന്നാൽ അവർക്കു മറിയ “പറഞ്ഞ​തൊ​ക്കെ ഒരു കെട്ടു​ക​ഥ​പോ​ലെ തോന്നി.” പക്ഷേ അതൊ​ന്നും മറിയയെ തളർത്തി​യില്ല. അന്നുമു​തൽ മറിയ ആ സന്തോ​ഷ​വാർത്ത ആളുകളെ അറിയി​ച്ചു​കൊ​ണ്ടി​രു​ന്നു. അതിനു നല്ല ധൈര്യം വേണമാ​യി​രു​ന്നു.

ബൈബിൾവി​വ​രണം വായി​ക്കുക:

  • മത്തായി 27:55, 56

  • മർക്കോസ്‌ 16:1, 2

  • ലൂക്കോസ്‌ 8:1-3; 24:1-11

  • യോഹ​ന്നാൻ 19:25; 20:1, 2, 11-18

ചർച്ച ചെയ്യാൻ:

മഗ്‌ദ​ല​ക്കാ​രി മറിയ എങ്ങനെ​യെ​ല്ലാ​മാ​ണു ധൈര്യം കാണി​ച്ചത്‌?

ആഴത്തിൽ പഠിക്കാൻ

  1. 1. മഗ്‌ദ​ല​ക്കാ​രി മറിയ​യും മറ്റു സ്‌ത്രീ​ക​ളും ഏതെല്ലാം വിധങ്ങ​ളി​ലാ​യി​രി​ക്കാം യേശു​വി​നെ​യും അപ്പോ​സ്‌ത​ല​ന്മാ​രെ​യും പിന്തു​ണ​ച്ചത്‌? (ijwia ലേഖനം 6 ഖ. 5-6) A

    യേശുവും രണ്ട്‌ അപ്പോസ്‌തലന്മാരും തന്റെ വീട്ടിൽ വരുമ്പോൾ മഗ്‌ദലക്കാരി മറിയ അവരെ സ്വാഗതം ചെയ്യുന്നു. മറ്റു സ്‌ത്രീകൾ അവിടെ ഇരുന്ന്‌ സന്തോഷത്തോടെ അപ്പം ഉണ്ടാക്കുകയും വസ്‌ത്രങ്ങൾ തുന്നുകയും ചെയ്യുന്നുണ്ട്‌.

    ചിത്രം A

  2. 2. മറിയ​യ്‌ക്കു പുനരു​ത്ഥാ​ന​പ്പെട്ട യേശു​വി​നെ ആദ്യം തിരി​ച്ച​റി​യാൻ പറ്റാഞ്ഞത്‌ എന്തു​കൊണ്ട്‌? (ijwia ലേഖനം 6 ഖ. 16)

  3. 3. തന്നെ പിടി​ച്ചു​നി​റു​ത്ത​രു​തെന്നു മഗ്‌ദ​ല​ക്കാ​രി മറിയ​യോ​ടു യേശു പറഞ്ഞത്‌ എന്തു​കൊ​ണ്ടാണ്‌? (w08 4/15 പേ. 32 ഖ. 5)

  4. 4. യേശു പുനരു​ത്ഥാ​ന​പ്പെ​ട്ടെന്നു മഗ്‌ദ​ല​ക്കാ​രി മറിയ പറഞ്ഞ​പ്പോൾ അപ്പോ​സ്‌ത​ല​ന്മാർക്ക്‌ അതൊരു “കെട്ടു​ക​ഥ​പോ​ലെ തോന്നി.” എന്തു​കൊ​ണ്ടാ​യി​രി​ക്കാം അവർ അങ്ങനെ ചിന്തി​ച്ചത്‌? (ലൂക്കോ. 24:11; brwp120901 ഖ.12-13)

നമുക്കുള്ള പാഠങ്ങൾ

  • മറ്റുള്ള​വർക്കു​വേണ്ടി എളിയ ജോലി​കൾ ചെയ്യാൻ മഗ്‌ദ​ല​ക്കാ​രി മറിയ തയ്യാറാ​യി. നമുക്ക്‌ അതിൽനിന്ന്‌ എന്തു പഠിക്കാം? B

    ഒരു ദിവ്യാധിപത്യ നിർമാണസ്ഥലത്ത്‌ മൂന്നു സഹോദരിമാർ സന്തോഷത്തോടെ ഭക്ഷണം വിളമ്പുന്നു.

    ചിത്രം B

  • നമ്മൾ അറിയി​ക്കുന്ന സന്തോ​ഷ​വാർത്ത വിശ്വ​സി​ക്കാ​നോ വിലമ​തി​ക്കാ​നോ ആളുകൾ തയ്യാറാ​കാ​ത്ത​പ്പോൾ മഗ്‌ദ​ല​ക്കാ​രി മറിയയെ നമുക്ക്‌ എങ്ങനെ അനുക​രി​ക്കാം? (ലൂക്കോ. 24:10, 11)

  • നിങ്ങൾക്ക്‌ എങ്ങനെ മഗ്‌ദ​ല​ക്കാ​രി മറിയ​യു​ടെ ധൈര്യം അനുക​രി​ക്കാം?

വിശാ​ല​മാ​യി ചിന്തി​ക്കാൻ

  • ഈ വിവരണം യഹോ​വ​യെ​ക്കു​റിച്ച്‌ എന്നെ എന്താണു പഠിപ്പി​ക്കു​ന്നത്‌?

  • ഈ വിവരണം ഭൂമി​യെ​യും മനുഷ്യ​രെ​യും കുറി​ച്ചുള്ള യഹോ​വ​യു​ടെ ഉദ്ദേശ്യ​ങ്ങ​ളു​മാ​യി എങ്ങനെ ബന്ധപ്പെ​ട്ടി​രി​ക്കു​ന്നു?

  • ക്രിസ്‌തു​വി​നോ​ടൊ​പ്പം ഭരിക്കാൻ മഗ്‌ദ​ല​ക്കാ​രി മറിയയെ തിര​ഞ്ഞെ​ടു​ത്തി​ട്ടു​ണ്ടെ​ങ്കിൽ നിങ്ങൾക്ക്‌ അതിൽ നന്ദിയു​ള്ള​വ​രാ​യി​രി​ക്കാ​നാ​കു​ന്നത്‌ എന്തു​കൊണ്ട്‌?

കൂടുതൽ അറിയാൻ

മഗ്‌ദലക്കാരി മറിയ​യെ​ക്കു​റിച്ച്‌ ബൈബിൾ പറയുന്ന വസ്‌തു​ത​ക​ളും ആളുകൾക്കുള്ള ചില തെറ്റി​ദ്ധാ​ര​ണ​ക​ളും താരത​മ്യം ചെയ്യുക.

“മഗ്‌ദ​ല​ക്കാ​രി മറിയ ആരായി​രു​ന്നു?” (ijwbq ലേഖനം 172)

മഗ്‌ദലക്കാരി മറിയ​യോ​ടും മറ്റു സ്‌ത്രീ​ക​ളോ​ടും യേശു ഇടപെട്ട വിധത്തിൽനിന്ന്‌ സ്‌ത്രീ​ക​ളോ​ടു പെരു​മാ​റേണ്ട വിധ​ത്തെ​ക്കു​റിച്ച്‌ നമുക്ക്‌ എന്തു പഠിക്കാം?

“ക്രിസ്‌തീയ സ്‌ത്രീ​കൾ ബഹുമാ​ന​വും ആദരവും അർഹി​ക്കു​ന്നു” (w95 7/15 പേ. 15-18 ഖ. 3-8)

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക