വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • wcg അധ്യാ. 38 പേ. 170-175
  • “തീയുടെ ബലം കെടുത്തി”

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • “തീയുടെ ബലം കെടുത്തി”
  • ധൈര്യത്തോടെ ദൈവത്തിന്റെകൂടെ നടക്കുക
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ആഴത്തിൽ പഠിക്കാൻ
  • നമുക്കുള്ള പാഠങ്ങൾ
  • വിശാ​ല​മാ​യി ചിന്തി​ക്കാൻ
  • കൂടുതൽ അറിയാൻ
  • ‘അശുദ്ധ​നാ​കി​ല്ലെന്നു തീരു​മാ​നിച്ച്‌ ഉറപ്പിച്ചു’
    ധൈര്യത്തോടെ ദൈവത്തിന്റെകൂടെ നടക്കുക
  • നമ്മുടെ തീരുമാനങ്ങൾ യഹോവയിലുള്ള ആശ്രയം തെളിയിക്കും
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2023
  • ഈ ചോദ്യ​ങ്ങ​ളു​ടെ ഉത്തരങ്ങൾക്കാ​യി കാതോർക്കുക
    2025-2026 സർക്കിട്ട്‌ മേൽവി​ചാ​രകൻ സേവി​ക്കുന്ന സർക്കിട്ട്‌ സമ്മേള​ന​ത്തി​ന്റെ കാര്യ​പ​രി​പാ​ടി
  • ഈ ചോദ്യ​ങ്ങ​ളു​ടെ ഉത്തരങ്ങൾക്കാ​യി കാതോർക്കുക
    2025-2026 ബ്രാഞ്ച്‌ പ്രതി​നി​ധി പങ്കെടു​ക്കുന്ന സർക്കിട്ട്‌ സമ്മേള​ന​ത്തി​ന്റെ കാര്യ​പ​രി​പാ​ടി
കൂടുതൽ കാണുക
ധൈര്യത്തോടെ ദൈവത്തിന്റെകൂടെ നടക്കുക
wcg അധ്യാ. 38 പേ. 170-175

38 മൂന്ന്‌ എബ്രായർ

“തീയുടെ ബലം കെടുത്തി”

അച്ചടിച്ച പതിപ്പ്
അച്ചടിച്ച പതിപ്പ്
അച്ചടിച്ച പതിപ്പ്

ഹനന്യ, മീശാ​യേൽ, അസര്യ എന്നീ എബ്രാ​യ​ചെ​റു​പ്പ​ക്കാർ ഇപ്പോൾ ബാബി​ലോ​ണി​ലാണ്‌. ബാബി​ലോൺകാർ അവരുടെ പേരുകൾ ശദ്രക്ക്‌, മേശക്ക്‌, അബേദ്‌-നെഗൊ എന്നാക്കി മാറ്റി. ഈ മൂന്നു പേരും വിശ്വ​സ്‌ത​നായ ദാനി​യേ​ലി​ന്റെ അടുത്ത കൂട്ടു​കാ​രാണ്‌. പക്ഷേ, അവരുടെ ജീവൻ അപകട​ത്തി​ലായ ഒരു സാഹച​ര്യ​ത്തിൽ അവരെ ബലപ്പെ​ടു​ത്താ​നും സഹായി​ക്കാ​നും ദാനി​യേൽ കൂടെ​യില്ല. എന്തായി​രു​ന്നു സാഹച​ര്യം? നമുക്കു നോക്കാം.

നെബൂ​ഖ​ദ്‌നേ​സർ രാജാവ്‌ ഒരു കൂറ്റൻ പ്രതിമ ഉണ്ടാക്കി​യ​തിൽനി​ന്നാണ്‌ പ്രശ്‌ന​ങ്ങ​ളു​ടെ​യെ​ല്ലാം തുടക്കം. ആ പ്രതി​മ​യ്‌ക്ക്‌ ഒമ്പതു നില കെട്ടി​ട​ത്തി​ന്റെ ഉയരവും (ഏകദേശം 88 അടി) ഏതാണ്ട്‌ മൂന്നു മീറ്റർ (8.8 അടി) വീതി​യും ഉണ്ടായി​രു​ന്നു. പ്രതിമ ഉദ്‌ഘാ​ടനം ചെയ്യാൻ രാജാവ്‌ ഒരു വലിയ ആഘോഷം സംഘടി​പ്പി​ച്ചു. എല്ലാ ഗവൺമെന്റ്‌ ഉദ്യോ​ഗ​സ്ഥ​രും ആ ആഘോ​ഷ​ത്തി​നു വരണ​മെന്നു കല്പിക്കുകയും ചെയ്‌തു. ഇപ്പോൾ ഈ മൂന്നു ചെറു​പ്പ​ക്കാർ രാജാ​വി​ന്റെ കല്പന അനുസ​രി​ച്ചു​കൊണ്ട്‌ ഈ ആഘോ​ഷ​ത്തിൽ പങ്കുപ​റ്റാൻ നിർബ​ന്ധി​ത​രാണ്‌.

ഒരു ഉദ്യോ​ഗസ്ഥൻ രാജകല്പന വിളം​ബരം ചെയ്‌ത​പ്പോൾ ജനമെ​ല്ലാം നിശ്ശബ്ദ​രാ​യി. ആദ്യം സംഗീ​തോ​പ​ക​ര​ണ​ങ്ങ​ളു​ടെ ശബ്ദം കേൾക്കു​മെന്ന്‌ അദ്ദേഹം പറഞ്ഞു. സാധ്യ​ത​യ​നു​സ​രിച്ച്‌, അടുത്ത​താ​യി രാജാവ്‌ അവരോട്‌ ആവശ്യ​പ്പെ​ടാൻപോ​കുന്ന കാര്യം ചെയ്യാൻ ജനത്തെ പ്രേരി​പ്പി​ക്കാ​നാ​യി​രു​ന്നു അത്‌. സംഗീ​ത​ത്തി​ന്റെ ശബ്ദം കേൾക്കു​മ്പോൾ എല്ലാവ​രും ‘വീണ്‌ പ്രതി​മയെ ആരാധി​ക്ക​ണ​മെന്ന്‌’ അദ്ദേഹം പറഞ്ഞു. ഇപ്പോൾ ഈ മൂന്നു ചെറു​പ്പ​ക്കാർ എന്തു ചെയ്യു​മാ​യി​രു​ന്നു? വിഗ്ര​ഹാ​രാ​ധ​ന​യ്‌ക്ക്‌ എതി​രെ​യുള്ള യഹോ​വ​യു​ടെ കല്പന അവർക്കു നന്നായി അറിയാം.—പുറ. 20:4, 5.

ഒരു ജനക്കൂട്ടം നോക്കി​നിൽക്കെ വിഗ്ര​ഹത്തെ ആരാധി​ക്കാൻ അവരോ​ടു കല്പിച്ചു. അങ്ങനെ ചെയ്‌തി​ല്ലെ​ങ്കിൽ അവർ കൊല്ല​പ്പെ​ടു​മാ​യി​രു​ന്നു

സംഗീ​തോ​പ​ക​ര​ണ​ങ്ങ​ളു​ടെ ശബ്ദം ഉയർന്നു. ഉടനടി ജനമെ​ല്ലാം ആ പ്രതി​മ​യു​ടെ മുന്നിൽ വീണ്‌ അതിനെ ആരാധി​ച്ചു. എന്നാൽ മൂന്നു പേർ തല ഉയർത്തി നിൽക്കു​ക​യാണ്‌. എല്ലാവ​രു​ടെ​യും കണ്ണുകൾ അവരുടെ നേരെ​യാ​യി. അപ്പോൾ ഒരു കൂട്ടം കൽദയർ ആ അവസരം മുത​ലെ​ടു​ക്കാൻ ശ്രമിച്ചു. അവർ ആ മൂന്നു ജൂതന്മാർക്കെ​തി​രെ കുറ്റം ആരോ​പി​ച്ചു, അഥവാ പരദൂ​ഷണം പറഞ്ഞു. അവർ നെബൂ​ഖ​ദ്‌നേ​സ​റി​നോ​ടു പറഞ്ഞു: “രാജാവേ, അവർ അങ്ങയെ ഒട്ടും വകവെ​ക്കു​ന്നില്ല. അവർ അങ്ങയുടെ ദൈവ​ങ്ങളെ സേവി​ക്കു​ന്നില്ല. മാത്രമല്ല, അങ്ങ്‌ സ്ഥാപിച്ച സ്വർണ​പ്ര​തി​മയെ ആരാധി​ക്കാ​നും വിസമ്മ​തി​ക്കു​ന്നു.” അതു കേട്ട ഉടനെ അവരെ മൂന്നു പേരെ​യും തന്റെ മുന്നിൽ കൊണ്ടു​വ​രാൻ രാജാവ്‌ ആജ്ഞാപി​ച്ചു. എന്നിട്ട്‌ താൻ കേട്ട​തെ​ല്ലാം ശരിയാ​ണോ എന്ന്‌ അങ്ങേയറ്റം ദേഷ്യ​ത്തോ​ടെ രാജാവ്‌ അവരോ​ടു ചോദി​ച്ചു. എന്നിട്ട്‌ അവരുടെ ഉത്തരത്തി​നാ​യി കാത്തു​നിൽക്കാ​തെ അദ്ദേഹം അവരെ ഭീഷണി​പ്പെ​ടു​ത്തു​ക​യാ​ണു ചെയ്‌തത്‌. താൻ അവർക്ക്‌ ഒരു അവസരം​കൂ​ടി കൊടു​ക്കു​മെ​ന്നും അനുസ​രി​ക്കു​ന്നി​ല്ലെ​ങ്കിൽ അവരെ ‘ഉടനടി കത്തിജ്വ​ലി​ക്കുന്ന തീച്ചൂ​ള​യി​ലേക്ക്‌ എറിയു​മെ​ന്നും’ രാജാവ്‌ പറഞ്ഞു. അവരെ രക്ഷിക്കാൻ ഒരു ദൈവ​ത്തി​നും കഴിയി​ല്ലെ​ന്നും അദ്ദേഹം കൂട്ടി​ച്ചേർത്തു.

നെബൂഖദ്‌നേസർ സ്ഥാപിച്ച കൂറ്റൻ സ്വർണപ്രതിമയുടെ മുന്നിൽ ജനമെല്ലാം കുമ്പിടുമ്പോൾ ഹനന്യയും മീശായേലും അസര്യയും ധൈര്യത്തോടെ തല ഉയർത്തിപ്പിടിച്ച്‌ നിൽക്കുന്നു. ആയുധവുമായി മൂന്നു പടയാളികൾ അവരുടെ നേരെ നടന്നടുക്കുന്നു.

ഇക്കാര്യ​ത്തിൽ ആ എബ്രാ​യ​ചെ​റു​പ്പ​ക്കാർക്കു രണ്ടാമ​തൊന്ന്‌ ആലോ​ചി​ക്കേ​ണ്ടി​വ​ന്നില്ല. തങ്ങളുടെ ദൈവ​ത്തി​നു തങ്ങളെ മരണത്തിൽനിന്ന്‌ രക്ഷിക്കാ​നാ​കു​മെന്ന്‌ അവർ രാജാ​വി​നോ​ടു പറഞ്ഞു. അവർ ഇങ്ങനെ​യും കൂട്ടി​ച്ചേർത്തു: “ദൈവം അങ്ങനെ ചെയ്യു​ന്നി​ല്ലെ​ങ്കി​ലും രാജാവേ, ഇത്‌ അറിഞ്ഞാ​ലും: ഞങ്ങൾ അങ്ങയുടെ ദൈവ​ങ്ങളെ സേവി​ക്കു​ക​യോ അങ്ങ്‌ സ്ഥാപിച്ച സ്വർണ​പ്ര​തി​മയെ ആരാധി​ക്കു​ക​യോ ഇല്ല.” ഇതു കേട്ട​പ്പോൾ രാജാ​വി​ന്റെ കോപം ആളിക്കത്തി. ചൂള പതിവി​ലും കൂടുതൽ ചൂടാ​ക്കാ​നും ആ മൂന്നു പേരെ​യും ബന്ധിച്ച്‌ തീച്ചൂ​ള​യി​ലേക്ക്‌ എറിയാ​നും രാജാവ്‌ കല്പിച്ചു. ചൂള അസാധാ​ര​ണ​മാ​യി ചൂടു​ള്ള​താ​യി​രു​ന്ന​തു​കൊണ്ട്‌ അവരെ അതി​ലേക്ക്‌ എറിഞ്ഞ​വരെ തീജ്വാല ദഹിപ്പി​ച്ചു​ക​ളഞ്ഞു!

നെബൂ​ഖ​ദ്‌നേ​സർ രാജാവ്‌ തുടർന്ന്‌ കണ്ട കാഴ്‌ച അദ്ദേഹത്തെ ഞെട്ടിച്ചു. തീച്ചൂ​ള​യ്‌ക്കു​ള്ളിൽ ഇപ്പോൾ മൂന്ന്‌ അല്ല, നാലു പേരെ കാണുന്നു! യാതൊ​രു പൊള്ള​ലും ഏൽക്കാതെ അവർ തീയുടെ നടുവിൽ നടക്കു​ക​യാണ്‌! നാലാ​മനെ കണ്ടിട്ട്‌ “ദൈവ​ങ്ങ​ളു​ടെ ഒരു പുത്ര​നെ​പ്പോ​ലി​രി​ക്കു​ന്നു” എന്നു രാജാവ്‌ പറഞ്ഞു. നെബൂ​ഖ​ദ്‌നേസർ കത്തിജ്വ​ലി​ക്കുന്ന തീച്ചൂ​ള​യു​ടെ വാതി​ലിന്‌ അടു​ത്തേക്കു ചെന്ന്‌ അവരോട്‌ പുറത്ത്‌ വരാൻ ഉറക്കെ വിളിച്ച്‌ പറഞ്ഞു.

മൂന്ന്‌ എബ്രായചെറുപ്പക്കാർ അത്ഭുതത്തോടെ കത്തിജ്വലിക്കുന്ന തീച്ചൂളയുടെ നടുവിൽ നിൽക്കുന്നു. അവരുടെ മുന്നിലായി യഹോവയുടെ ദൂതൻ നിൽപ്പുണ്ട്‌. തീച്ചൂളയുടെ വെളിയിൽനിന്ന്‌ നെബൂഖദ്‌നേസറും കാവൽക്കാരും ഞെട്ടിത്തരിച്ച്‌ അവരെ നോക്കുന്നു.

ആ എബ്രാ​യ​യു​വാ​ക്കൾ പുറ​ത്തേക്കു വന്നപ്പോൾ അവിടെ കൂടി​യി​രു​ന്ന​വ​രെ​ല്ലാം ആകെ വിസ്‌മ​യി​ച്ചു. അവരുടെ വസ്‌ത്രങ്ങൾ പഴയതു​പോ​ലെ​തന്നെ! ശരീര​ത്തിൽ ഒരു പൊള്ള​ലു​മില്ല! പുകയു​ടെ മണം​പോ​ലു​മില്ല! എന്നാൽ അവരെ വരിഞ്ഞു​കെ​ട്ടിയ കെട്ടുകൾ മാത്രം പോയി​രി​ക്കു​ന്നു. ഇതെല്ലാം കണ്ട്‌ ശക്തനായ നെബൂ​ഖ​ദ്‌നേസർ രാജാവ്‌ ഞെട്ടി​ത്ത​രി​ച്ചു. ആ എബ്രാ​യ​യു​വാ​ക്കൾ അവരുടെ ദൈവത്തെ അനുസ​രി​ച്ച​തു​കൊണ്ട്‌ രാജാവ്‌ അവരെ പ്രശം​സി​ച്ചു. രാജാവ്‌ പറഞ്ഞു: “അവർ അവരുടെ ദൈവ​ത്തിൽ ആശ്രയിച്ച്‌ രാജകല്പനപോലും ലംഘിച്ചു. അവരുടെ ദൈവ​ത്തെ​യ​ല്ലാ​തെ മറ്റ്‌ ഒരു ദൈവ​ത്തെ​യും സേവി​ക്കാ​നോ ആരാധി​ക്കാ​നോ അവർ തയ്യാറാ​യില്ല. അതിനു​വേണ്ടി മരിക്കാ​നും അവർ ഒരുക്ക​മാ​യി​രു​ന്നു.”

ആരെങ്കി​ലും യഹോ​വ​യ്‌ക്കെ​തി​രെ എന്തെങ്കി​ലും ഉച്ചരി​ച്ചാൽ അവരെ കൊന്നു​ക​ള​യാ​നും രാജാവ്‌ കല്പിച്ചു. ആ മൂന്ന്‌ എബ്രാ​യ​യു​വാ​ക്കൾക്ക്‌ ഉന്നതപ​ദ​വി​ക​ളും രാജാവ്‌ കൊടു​ത്തു. പക്ഷേ, യഹോവ അതിലും അധികം ചെയ്‌തു. യഹോവ അവരെ ഓർത്തു. ഉദാഹ​ര​ണ​ത്തിന്‌, ഏതാണ്ട്‌ 700 വർഷത്തി​നു ശേഷം അപ്പോ​സ്‌ത​ല​നായ പൗലോസ്‌ ദൈവ​പ്ര​ചോ​ദി​ത​നാ​യി, വിശ്വാ​സ​ത്താൽ അവർ “തീയുടെ ബലം കെടുത്തി” എന്നു രേഖ​പ്പെ​ടു​ത്തി​യ​പ്പോൾ ഈ ചെറു​പ്പ​ക്കാ​രെ​യാ​യി​രി​ക്കാം ഉദ്ദേശി​ച്ചത്‌. അതെ, ഹനന്യ​യെ​യും മീശാ​യേ​ലി​നെ​യും അസര്യ​യെ​യും യഹോവ മറന്നില്ല.

ബൈബിൾവി​വ​രണം വായി​ക്കുക:

  • ദാനി​യേൽ 3:1-30

  • എബ്രായർ 11:33, 34

ചർച്ച ചെയ്യാൻ:

ഹനന്യ​യും മീശാ​യേ​ലും അസര്യ​യും എങ്ങനെ​യെ​ല്ലാ​മാ​ണു ധൈര്യം കാണി​ച്ചത്‌?

ആഴത്തിൽ പഠിക്കാൻ

  1. 1. പുരാ​വ​സ്‌തു​ഗ​വേ​ഷകർ കണ്ടെടുത്ത ചില സാധനങ്ങൾ ദാനി​യേൽ 3-ാം അധ്യാ​യ​ത്തി​ലെ ചരി​ത്ര​വി​വ​രണം കൃത്യ​ത​യു​ള്ള​താ​ണെന്നു തെളി​യി​ക്കു​ന്നത്‌ എങ്ങനെ? (w23.07 പേ. 31) A

    © The Trustees of the British Museum. Licensed under CC BY-NC-SA 4.0. Source. Modifications: Box added

    ചിത്രം A: നെബൂ​ഖ​ദ്‌നേ​സ​റി​ന്റെ പേര്‌ മുദ്രണം ചെയ്‌തി​ട്ടുള്ള ചുട്ടെ​ടുത്ത ഇഷ്ടിക

  2. 2. ആ മൂന്ന്‌ എബ്രാ​യർക്കു ബാബി​ലോൺകാർ നൽകിയ പേരു​ക​ളു​ടെ അർഥം എന്തായി​രി​ക്കാം? (dp പേ. 35 ഖ. 14)

  3. 3. നെബൂ​ഖ​ദ്‌നേസർ തികഞ്ഞ മതഭക്ത​നാ​യി​രു​ന്നെന്ന്‌ എന്തു തെളി​യി​ക്കു​ന്നു? (dp പേ. 69 ഖ. 3) B

    നെബൂഖദ്‌നേസർ രാജാവ്‌ ഒരു കെട്ടിടത്തിന്റെ മുകളിൽ നിന്നുകൊണ്ട്‌, അങ്ങ്‌ ദൂരെയുള്ള, താൻ പണികഴിപ്പിച്ച ക്ഷേത്രഗോപുരത്തിലേക്കു നോക്കുന്നു.

    ചിത്രം B: നെബൂ​ഖ​ദ്‌നേസർ ബാബി​ലോ​ണി​ലെ ഒരുപാ​ടു ദേവന്മാ​രു​ടെ ക്ഷേത്രങ്ങൾ നിർമി​ക്കു​ക​യും പുതു​ക്കി​പ്പ​ണി​യു​ക​യും ചെയ്‌തു

  4. 4. പല ‘ജനതക​ളിൽനി​ന്നും രാജ്യ​ങ്ങ​ളിൽനി​ന്നും ഭാഷക​ളിൽനി​ന്നും’ ഉള്ള ആളുകൾ സാധ്യ​ത​യ​നു​സ​രിച്ച്‌ തങ്ങളുടെ സ്വന്തം ദൈവ​ങ്ങളെ ആരാധി​ച്ചി​രു​ന്നെ​ങ്കി​ലും അവർ നെബൂ​ഖ​ദ്‌നേ​സ​റി​ന്റെ പ്രതി​മയെ ആരാധി​ക്കാൻ തയ്യാറാ​യത്‌ എന്തു​കൊ​ണ്ടാ​യി​രി​ക്കാം? (ദാനി. 3:7; dp പേ. 73 ഖ. 10)

നമുക്കുള്ള പാഠങ്ങൾ

  • ആ എബ്രായർ ദൈവം വിലക്കി​യി​രുന്ന ഭക്ഷണം കഴിക്കാൻ വിസമ്മ​തി​ച്ചു. പിന്നീട്‌ ജീവൻ അപകട​ത്തി​ലാ​യ​പ്പോൾപ്പോ​ലും അവർ വിശ്വ​സ്‌ത​രാ​യി ഉറച്ചു​നി​ന്നു. ചെറു​തെന്നു തോന്നുന്ന കാര്യ​ങ്ങ​ളിൽപ്പോ​ലും വിശ്വ​സ്‌ത​രാ​യി നിൽക്കേ​ണ്ട​തി​ന്റെ പ്രാധാ​ന്യ​ത്തെ​ക്കു​റിച്ച്‌ ഇതു നമ്മളെ എന്തു പഠിപ്പി​ക്കു​ന്നു? (ലൂക്കോ. 16:10) C

    ചിത്രങ്ങൾ: ഒരുപക്ഷേ ചെറുതെന്നു തോന്നാമെങ്കിലും വിശ്വസ്‌തത കാണിക്കാവുന്ന മൂന്നു മണ്ഡലങ്ങൾ. അടുത്ത ചിത്രങ്ങളിൽ ഓരോ രംഗവും വെവ്വേറെ കാണിച്ചിരിക്കുന്നു. ഒരു സഹോദരി ഓൺലൈനിൽ മാന്യമായ വസ്‌ത്രം വാങ്ങുന്നു. കമ്പ്യൂട്ടറിന്റെ അടുത്ത്‌ ഫാഷൻ മാസിക കിടപ്പുണ്ട്‌. ഒരു സഹോദരൻ രാവിലെ 7:​29-നുതന്നെ ജോലിക്ക്‌ എത്തുന്നു. അടുത്ത്‌ നിൽക്കുന്ന മറ്റു ജോലിക്കാർ മൊബൈൽ ഫോണിൽ എന്തോ കാണുകയാണ്‌. കാർ ഓടിക്കുന്നതിനു മുമ്പ്‌ ഒരു സഹോദരി സീറ്റ്‌ബെൽറ്റ്‌ ഇടുന്നു.

    ചിത്രം C

  • ഉപദ്രവം സഹി​ക്കേ​ണ്ടി​വ​രു​മ്പോൾ ആ മൂന്ന്‌ എബ്രാ​യ​രു​ടെ പിൻവ​രുന്ന ഗുണങ്ങൾ നമുക്ക്‌ എങ്ങനെ അനുക​രി​ക്കാം. . . (ദാനി. 3:16-18)

    • താഴ്‌മ?

    • സൗമ്യത?

    • വിശ്വ​സ്‌തത?

  • നിങ്ങൾക്ക്‌ എങ്ങനെ ആ മൂന്നു പേരുടെ ധൈര്യം അനുക​രി​ക്കാം?

വിശാ​ല​മാ​യി ചിന്തി​ക്കാൻ

  • ഈ വിവരണം യഹോ​വ​യെ​ക്കു​റിച്ച്‌ എന്നെ എന്താണു പഠിപ്പി​ക്കു​ന്നത്‌?

  • ഈ വിവരണം ഭൂമി​യെ​യും മനുഷ്യ​രെ​യും കുറി​ച്ചുള്ള യഹോ​വ​യു​ടെ ഉദ്ദേശ്യ​ങ്ങ​ളു​മാ​യി എങ്ങനെ ബന്ധപ്പെ​ട്ടി​രി​ക്കു​ന്നു?

  • പുനരു​ത്ഥാ​ന​പ്പെ​ട്ടു​വ​രുന്ന ഹനന്യ​യോ​ടും മീശാ​യേ​ലി​നോ​ടും അസര്യ​യോ​ടും എന്തു ചോദി​ക്കാ​നാ​ണു ഞാൻ ആഗ്രഹി​ക്കു​ന്നത്‌?

കൂടുതൽ അറിയാൻ

ദേശഭക്തിപരമായ ഒരു ചടങ്ങ്‌ നടക്കു​മ്പോൾ ഒരു ക്രിസ്‌ത്യാ​നിക്ക്‌ എങ്ങനെ ആദരവ്‌ കാണി​ക്കാ​നും അതേസ​മയം നിഷ്‌പ​ക്ഷ​നാ​യി​രി​ക്കാ​നും കഴിയും?

പൊതു​പ​രി​പാ​ടി​ക​ളിൽ നിഷ്‌പക്ഷത പാലി​ക്കുക (4:25)

ആ മൂന്ന്‌ എബ്രാ​യ​രു​ടെ ജീവി​താ​നു​ഭ​വ​ത്തിൽനിന്ന്‌ കൂടു​ത​ലാ​യി എന്തു പഠിക്കാ​നാ​കു​മെന്നു കാണുക.

“കത്തിജ്വ​ലി​ക്കുന്ന തീച്ചൂ​ള​യിൽനിന്ന്‌ രക്ഷിച്ചു!” (വെബ്‌​സൈ​റ്റി​ലെ “ബൈബിൾപ​ഠനം രസകര​മാ​ക്കാം.”-wcgr)

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക