വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • wcg അധ്യാ. 39 പേ. 176-179
  • “ഞാൻ നശിക്കു​ന്നെ​ങ്കിൽ നശിക്കട്ടെ”

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • “ഞാൻ നശിക്കു​ന്നെ​ങ്കിൽ നശിക്കട്ടെ”
  • ധൈര്യത്തോടെ ദൈവത്തിന്റെകൂടെ നടക്കുക
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ആഴത്തിൽ പഠിക്കാൻ
  • നമുക്കുള്ള പാഠങ്ങൾ
  • വിശാ​ല​മാ​യി ചിന്തി​ക്കാൻ
  • കൂടുതൽ അറിയാൻ
  • ബൈബിൾ പുസ്‌തക നമ്പർ 17—എസ്ഥേർ
    ‘എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്‌തവും പ്രയോജനപ്രദവുമാകുന്നു’
  • അവൾ വിവേകമതിയായി, നിസ്വാർഥയായി, ധൈര്യത്തോടെ പ്രവർത്തിച്ചു
    അവരുടെ വിശ്വാസം അനുകരിക്കുക
  • അവൾ ദൈവജനത്തിന്‌ തുണ നിന്നു
    അവരുടെ വിശ്വാസം അനുകരിക്കുക
  • മൊർദ്ദെഖായിയും എസ്ഥേറും
    എന്റെ ബൈബിൾ കഥാപുസ്‌തകം
കൂടുതൽ കാണുക
ധൈര്യത്തോടെ ദൈവത്തിന്റെകൂടെ നടക്കുക
wcg അധ്യാ. 39 പേ. 176-179

39 എസ്ഥേർ

“ഞാൻ നശിക്കു​ന്നെ​ങ്കിൽ നശിക്കട്ടെ”

അച്ചടിച്ച പതിപ്പ്
അച്ചടിച്ച പതിപ്പ്

ആ ചെറു​പ്പ​ക്കാ​രി രാജാ​വി​ന്റെ ഭവനത്തി​ലേക്കു മെല്ലെ നടന്നു​നീ​ങ്ങു​ക​യാണ്‌. രാജാ​വി​നെ കാണാ​നാണ്‌ അവൾ പോകു​ന്നത്‌. പക്ഷേ തന്നെ വന്നുകാ​ണാൻ രാജാവ്‌ അവളെ ക്ഷണിച്ചി​ട്ടില്ല. ക്ഷണിക്ക​പ്പെ​ടാ​തെ രാജാ​വി​നെ ചെന്ന്‌ കണ്ടാൽ ജീവൻ നഷ്ടപ്പെ​ടാൻപോ​ലും സാധ്യ​ത​യു​ണ്ടാ​യി​രു​ന്നു. അത്‌ അറിയാ​മാ​യി​രു​ന്നി​ട്ടും ധൈര്യം സംഭരിച്ച്‌ അവൾ അങ്ങോട്ടു ചെല്ലു​ക​യാണ്‌. ആരാണ്‌ അവൾ, എന്തിനാണ്‌ അവൾ അങ്ങനെ ചെയ്യു​ന്നത്‌?

ആ ചെറു​പ്പ​ക്കാ​രി എസ്ഥേർ ആയിരു​ന്നു. ചെറു​പ്പ​ത്തി​ലെ അപ്പനും അമ്മയും മരിച്ചു​പോ​യ​തു​കൊണ്ട്‌ ബന്ധുവായ മൊർദെ​ഖാ​യി അവളെ സ്വന്തം മകളെ​പ്പോ​ലെ വളർത്തി. പേർഷ്യൻ സാമ്രാ​ജ്യ​ത്തി​ലെ ശൂശൻ നഗരത്തി​ലാണ്‌ അവർ താമസി​ച്ചി​രു​ന്നത്‌. മൊർദെ​ഖാ​യി അവിടെ രാജാ​വി​ന്റെ സേവക​നാ​യി ജോലി ചെയ്യു​ക​യാ​യി​രു​ന്നു. വളർന്നു​വ​ന്ന​പ്പോൾ എസ്ഥേർ “അതിസു​ന്ദ​രി​യും ആകാര​ഭം​ഗി​യു​ള്ള​വ​ളും ആയിരു​ന്നു.”

ഒരിക്കൽ അഹശ്വേ​രശ്‌ രാജാവ്‌ (സാധ്യ​ത​യ​നു​സ​രിച്ച്‌ സെർക്‌സിസ്‌ ഒന്നാമൻ) പുതി​യൊ​രു ഭാര്യയെ തിര​ഞ്ഞെ​ടു​ക്കാൻ തീരു​മാ​നി​ച്ചു. അതിനു​വേണ്ടി സാമ്രാ​ജ്യ​ത്തി​ലെ​ങ്ങും സുന്ദരി​ക​ളായ യുവക​ന്യ​ക​മാ​രെ അന്വേ​ഷി​ച്ചു. എസ്ഥേർ അതിസു​ന്ദ​രി​യാ​ണെന്നു കണ്ടിട്ട്‌ രാജാ​വി​ന്റെ സേവക​ന്മാർ അവളെ രാജ​കൊ​ട്ടാ​ര​ത്തി​ലേക്കു കൊണ്ടു​പോ​യി. എന്നാൽ അവിടെ കൊണ്ടു​പോ​കു​ന്ന​തി​നു മുമ്പ്‌ മൊർദെ​ഖാ​യി അവളോട്‌, അവൾ ജൂതവം​ശ​ത്തിൽപ്പെ​ട്ട​വ​ളാ​ണെന്ന കാര്യം “ആരോ​ടും പറയരു​തെന്നു” നിർദേ​ശി​ച്ചു.

കൊട്ടാ​ര​ത്തിൽ, “തന്നെ കാണു​ന്ന​വ​രു​ടെ​യെ​ല്ലാം പ്രീതി എസ്ഥേർ നേടി​ക്കൊ​ണ്ടി​രു​ന്നു.” 12 മാസത്തെ സൗന്ദര്യ​പ​രി​ച​ര​ണ​ത്തി​നു ശേഷം അവളെ രാജാ​വി​ന്റെ അടുത്ത്‌ കൊണ്ടു​വന്നു. മറ്റ്‌ ഏതൊരു കന്യക​യെ​ക്കാ​ളും എസ്ഥേർ “രാജാ​വി​ന്റെ പ്രീതി​യും അംഗീ​കാ​ര​വും നേടി.” അങ്ങനെ എസ്ഥേർ ശക്തമായ പേർഷ്യൻ സാമ്രാ​ജ്യ​ത്തി​ന്റെ രാജ്ഞി​യാ​യി! എന്നാൽ മൊർദെ​ഖാ​യി പറഞ്ഞത്‌ എസ്ഥേർ അപ്പോ​ഴും അനുസ​രി​ച്ചു. താൻ ജൂതവം​ശ​ത്തിൽപ്പെ​ട്ട​വ​ളാ​ണെന്ന്‌ ആരോ​ടും പറഞ്ഞില്ല.

ആ കാലത്ത്‌ രാജാവ്‌, ഹാമാൻ എന്നൊ​രാ​ളെ പേർഷ്യൻ സാമ്രാ​ജ്യ​ത്തി​ലെ പ്രധാ​ന​മ​ന്ത്രി​യാ​ക്കി. ഹാമാനു മൊർദെ​ഖാ​യി​യോട്‌ അങ്ങേയറ്റം വെറു​പ്പാ​യി​രു​ന്നു. മൊർദെ​ഖാ​യി ഹാമാനെ വണങ്ങാ​തി​രു​ന്ന​താ​യി​രു​ന്നു കാരണം. അദ്ദേഹം അങ്ങനെ ചെയ്യാ​തി​രു​ന്നത്‌, താൻ ദൈവ​ത്തി​ന്റെ ഒരു വിശ്വ​സ്‌ത​ദാ​സ​നാ​യി​രു​ന്ന​തു​കൊ​ണ്ടാണ്‌. കാരണം, സാധ്യ​ത​യ​നു​സ​രിച്ച്‌ ഹാമാൻ ദൈവ​ജ​ന​ത്തി​ന്റെ ശത്രു​ജ​ന​ത​യിൽപ്പെട്ട ഒരാളാ​യി​രു​ന്നു. എന്തായാ​ലും ഹാമാനു മൊർദെ​ഖാ​യി​യോ​ടു കടുത്ത ദേഷ്യ​മാ​യി​രു​ന്നു. അതു​കൊണ്ട്‌ അഹശ്വേ​രശ്‌ രാജാ​വി​ന്റെ സാമ്രാ​ജ്യ​ത്തി​ലെ​ങ്ങു​മുള്ള ജൂതന്മാ​രെ മുഴുവൻ കൊ​ന്നൊ​ടു​ക്കാൻ ഹാമാൻ ശ്രമം തുടങ്ങി. ഇത്‌ അറിഞ്ഞ​പ്പോൾ മൊർദെ​ഖാ​യിക്ക്‌ അങ്ങേയറ്റം സങ്കടമാ​യി. അദ്ദേഹം ഈ വിവരം എസ്ഥേറി​നെ അറിയി​ക്കു​ക​യും എങ്ങനെ​യെ​ങ്കി​ലും രാജാ​വി​ന്റെ അടുത്ത്‌ ചെന്ന്‌ ജനത്തി​നു​വേണ്ടി സംസാ​രി​ക്കാൻ ആവശ്യ​പ്പെ​ടു​ക​യും ചെയ്‌തു. എന്നാൽ അതു ചെയ്യാൻ എസ്ഥേറി​നു നല്ല ധൈര്യം വേണമാ​യി​രു​ന്നു.

ക്ഷണിക്ക​പ്പെ​ടാ​തെ രാജാ​വി​ന്റെ മുന്നിൽ ചെന്നാൽ തനിക്കു മരണശി​ക്ഷ​പോ​ലും കിട്ടി​യേ​ക്കു​മെന്ന്‌ എസ്ഥേർ മൊർദെ​ഖാ​യി​യോ​ടു പറഞ്ഞു. ഈ രാജാ​വാ​ണെ​ങ്കിൽ ഒരു ദേഷ്യ​ക്കാ​ര​നു​മാണ്‌. എങ്കിലും മൊർദെ​ഖാ​യി എസ്ഥേറി​നെ പ്രോ​ത്സാ​ഹി​പ്പി​ച്ചു. രാജ്ഞി എന്ന സ്ഥാന​ത്തേക്ക്‌ എസ്ഥേർ വന്നതു​തന്നെ യഹോ​വ​യു​ടെ ജനത്തെ സംരക്ഷി​ക്കാ​നുള്ള ഉദ്ദേശ്യ​ത്തി​ലാ​യി​രി​ക്കാ​മെന്ന്‌ അദ്ദേഹം ഓർമി​പ്പി​ച്ചു. അതു കേട്ട​പ്പോൾ എസ്ഥേർ തന്റെ പേടി​യെ​ല്ലാം മാറ്റി​വെച്ച്‌ രാജാ​വി​നോ​ടു സംസാ​രി​ക്കാൻ തയ്യാറാ​യി. എസ്ഥേർ പറഞ്ഞു: “ഞാൻ നശിക്കു​ന്നെ​ങ്കിൽ നശിക്കട്ടെ.” മൂന്നു ദിവസം തനിക്കു​വേണ്ടി ഉപവസി​ക്കാൻ മാത്രം എസ്ഥേർ ജനത്തോട്‌ ആവശ്യ​പ്പെട്ടു. ഉറപ്പാ​യും ഈ വിഷയ​ത്തെ​ക്കു​റിച്ച്‌ എസ്ഥേറും ദൈവ​ജ​ന​വും ഒരുപാ​ടു തവണ പ്രാർഥി​ച്ചി​ട്ടുണ്ട്‌. എന്നിട്ട്‌ എസ്ഥേർ രാജാ​വി​ന്റെ അടുത്ത്‌ ചെന്നു.

കൊട്ടാരാങ്കണത്തിന്റെ വാതിൽക്കൽ നിന്നുകൊണ്ട്‌ എസ്ഥേർ രാജ്ഞി മൗനമായി പ്രാർഥിക്കുന്നു. സിംഹാസനത്തിൽ ഇരിക്കുന്ന അഹശ്വേരശ്‌ രാജാവിനു കാണാൻ പറ്റാത്ത വിധത്തിലാണ്‌ എസ്ഥേർ നിൽക്കുന്നത്‌. രാജ്ഞി പ്രാർഥിക്കുന്നതു കാവൽക്കാരിൽ ചിലർ നോക്കുന്നു.

കൊട്ടാ​ര​ത്തി​ന്റെ അകത്തെ അങ്കണത്തിൽ എസ്ഥേർ നിൽക്കു​ന്നത്‌ അഹശ്വേ​രശ്‌ രാജാവ്‌ കണ്ടു. അദ്ദേഹ​ത്തി​നു ദേഷ്യ​മൊ​ന്നും തോന്നി​യില്ല. അതു​കൊണ്ട്‌ മരണശിക്ഷ വിധി​ച്ചില്ല, പകരം എസ്ഥേർ രാജ്ഞിക്ക്‌ എന്താണു വേണ്ട​തെന്നു ചോദി​ച്ചു. താൻ ഒരുക്കി​യി​ട്ടുള്ള വിരു​ന്നി​നു രാജാ​വും ഹാമാ​നും വരണ​മെന്ന്‌ എസ്ഥേർ പറഞ്ഞു. വിരു​ന്നി​ന്റെ സമയത്തും വളരെ ശ്രദ്ധിച്ച്‌, ജ്ഞാന​ത്തോ​ടെ​യാണ്‌ എസ്ഥേർ സംസാ​രി​ച്ചത്‌. രാജാ​വും ഹാമാ​നും, പിറ്റെ ദിവസ​ത്തേക്കു താൻ ഒരുക്കി​യി​ട്ടുള്ള വിരു​ന്നി​നും വരണ​മെന്നു മാത്രം എസ്ഥേർ പറഞ്ഞു. ഈ സമയം ഹാമാൻ, മൊർദെ​ഖാ​യി​യെ വകവരു​ത്താ​നുള്ള പദ്ധതികൾ ഒരുക്കു​ക​യാ​യി​രു​ന്നു. മൊർദെ​ഖാ​യി​യെ തൂക്കി​ലേ​റ്റാൻ അയാൾ ഒരു സ്‌തം​ഭ​വും നാട്ടി. എന്നാൽ തന്റെ ഈ കുടി​ല​പ​ദ്ധ​തി​ക​ളെ​ല്ലാം തനിക്കു​തന്നെ ഒരു കെണി​യാ​കു​മെന്ന്‌ അയാൾ അപ്പോൾ അറിഞ്ഞില്ല.

ദൈവജനത്തെ ഒന്നടങ്കം ഇല്ലാതാ​ക്കാ​നുള്ള ശ്രമം തടയാൻ എസ്ഥേറി​നു ശക്തനായ ഒരു രാജാ​വി​നെ പറഞ്ഞ്‌ സമ്മതി​പ്പി​ക്കേ​ണ്ടി​വന്നു.

രണ്ടാമത്തെ വിരു​ന്നി​ന്റെ സമയത്ത്‌ അഹശ്വേ​രശ്‌ രാജാവ്‌ വീണ്ടും, രാജ്ഞി​ക്കു​വേണ്ടി താൻ എന്താണു ചെയ്‌തു​ത​രേ​ണ്ട​തെന്നു ചോദി​ച്ചു. ഇത്തവണ എസ്ഥേർ കാര്യം തുറന്നു​പ​റഞ്ഞു. തന്നെയും തന്റെ ജനത്തെ​യും നശിപ്പി​ക്കാൻ ഒരു ഗൂഢപ​ദ്ധതി നടക്കു​ന്നു​ണ്ടെന്ന കാര്യം എസ്ഥേർ ആദര​വോ​ടെ രാജാ​വി​നെ അറിയി​ച്ചു. ഈ നീക്കം രാജാ​വി​നു​തന്നെ ദോഷം ചെയ്യു​മെ​ന്നു​ള്ള​തു​കൊ​ണ്ടാ​ണു താൻ ഇതു പറയു​ന്ന​തെ​ന്നും അല്ലെങ്കിൽ മൗനം പാലി​ക്കു​മാ​യി​രു​ന്നെ​ന്നും എസ്ഥേർ പറഞ്ഞു. ഇതു കേട്ട്‌ അഹശ്വേ​രശ്‌ രാജാവ്‌ അതിശ​യ​ത്തോ​ടെ ആരാണ്‌ അയാൾ എന്നു ചോദി​ച്ചു. ദുഷ്ടനായ ഹാമാ​നാണ്‌ അതെന്ന്‌ എസ്ഥേർ അപ്പോൾ വെളി​പ്പെ​ടു​ത്തി. രാജാവ്‌ ഉഗ്ര​കോ​പ​ത്തോ​ടെ ഹാമാനെ കൊല്ലാൻ ഉത്തരവി​ട്ടു. അങ്ങനെ ഒടുവിൽ മൊർദെ​ഖാ​യി​യെ തൂക്കാൻ ഹാമാൻ ഒരുക്കിയ സ്‌തം​ഭ​ത്തിൽത്തന്നെ അയാളെ തൂക്കി!

പേർഷ്യൻ സാമ്രാ​ജ്യ​ത്തിൽനിന്ന്‌ മൊർദെ​ഖാ​യി​യെ മാത്രമല്ല, ദൈവ​ജ​നത്തെ ഒന്നടങ്കം ഇല്ലാതാ​ക്കാ​നാ​ണു ഹാമാൻ ശ്രമി​ച്ചത്‌. എന്നാൽ ഇല്ലാതാ​യ​തോ? ഹാമാ​നും ഒപ്പം യഹോ​വ​യു​ടെ​യും ദൈവ​ജ​ന​ത്തി​ന്റെ​യും മറ്റ്‌ അനേകം ശത്രു​ക്ക​ളും! അങ്ങനെ ദൈവ​ജ​നത്തെ സംരക്ഷി​ക്കാൻ യഹോവ ധൈര്യ​വും വിശ്വാ​സ​വും ഉള്ള ആ ചെറു​പ്പ​ക്കാ​രി​യെ ഉപയോ​ഗി​ച്ചു.

ബൈബിൾവി​വ​രണം വായി​ക്കുക:

  • എസ്ഥേർ 1:1–9:1, 5, 13-17

ചർച്ച ചെയ്യാൻ:

എസ്ഥേർ എങ്ങനെ​യെ​ല്ലാ​മാ​ണു ധൈര്യം കാണി​ച്ചത്‌?

ആഴത്തിൽ പഠിക്കാൻ

  1. 1. ഈ വിവരണം ചരി​ത്ര​പ​ര​മാ​യി കൃത്യ​ത​യു​ള്ള​താണ്‌ എന്നതിനു കൂടു​ത​ലാ​യി എന്തു തെളി​വുണ്ട്‌? (ia പേ. 160, ചതുരം) A

    Ungnad, Arthur. “Neubabylonische Privaturkunden aus der Sammlung Amherst.” Archiv für Orientforschung, vol. 19, 1959, pp. 74–82

    ചിത്രം A: മർദൂ​ക​യു​ടെ (മൊർദെ​ഖാ​യി​യു​ടെ) പേരുള്ള പുരാതന ഫലകം

  2. 2. ഹാമാനെ വണങ്ങാൻ മൊർദെ​ഖാ​യി വിസമ്മ​തി​ച്ചത്‌ എന്തു​കൊ​ണ്ടാ​യി​രി​ക്കാം? (ia പേ. 151 ഖ. 18)

  3. 3. ജൂതന്മാ​രെ ഒന്നടങ്കം ഇല്ലാതാ​ക്കാ​നുള്ള ശ്രമത്തി​നു പിന്നിൽ സാത്താ​നും ഭൂതങ്ങ​ളും ആയിരു​ന്നെന്നു നമുക്ക്‌ എങ്ങനെ അറിയാം? (g02 10/8 പേ. 7 ഖ. 3–പേ. 8 ഖ. 2) B

    Cube. Lot of Yahali, puru. Neo-Assyrian Clay. (YPM BC 021122). Courtesy of the Peabody Museum, Division of Anthropology, Babylonian Collection, Yale University; peabody.yale.edu

    ചിത്രം B: പുരാ​ത​ന​കാ​ലത്ത്‌ നറുക്ക്‌ ഇടാൻ ഉപയോ​ഗി​ച്ചി​രുന്ന വസ്‌തു

  4. 4. ഏതു പ്രവചനം സത്യമാ​യി​ത്തീ​രാൻ എസ്ഥേറും മൊർദെ​ഖാ​യി​യും സഹായി​ച്ചു? (ia പേ. 164, ചതുരം)

നമുക്കുള്ള പാഠങ്ങൾ

  • യഹോ​വയെ സേവി​ക്കു​ന്ന​വ​രിൽനിന്ന്‌ അകലെ​യാ​യി​രു​ന്നെ​ങ്കി​ലും എസ്ഥേർ ജ്ഞാനവും അനുസ​ര​ണ​വും ഉള്ളവളാ​ണെന്നു തെളി​യി​ച്ചു. ഇന്നത്തെ ചെറു​പ്പ​ക്കാർക്ക്‌ എസ്ഥേറിൽനിന്ന്‌ എന്തു പഠിക്കാം?

  • ഭർത്താ​വി​നോ​ടു സംസാ​രി​ച്ച​പ്പോൾ എസ്ഥേർ ക്ഷമയോ​ടും ആദര​വോ​ടും കൂടെ സത്യസ​ന്ധ​മാ​യി കാര്യങ്ങൾ തുറന്നു​പ​റ​ഞ്ഞ​തു​കൊണ്ട്‌ അദ്ദേഹം ശ്രദ്ധിച്ചു. ക്രിസ്‌തീ​യ​ഭാ​ര്യ​മാർക്ക്‌ എസ്ഥേറി​ന്റെ മാതൃക എങ്ങനെ അനുക​രി​ക്കാം? C

    പുറത്ത്‌ തീ കാഞ്ഞുകൊണ്ട്‌ കാപ്പി കുടിക്കുന്നതിനിടെ ഒരു സഹോദരി അവിശ്വാസിയായ തന്റെ ഭർത്താവിനോടു സംസാരിക്കുന്നു. സഹോദരി ബൈബിൾ തുറന്നുപിടിച്ച്‌ മനോഹരമായ പ്രകൃതിദൃശ്യം കാണിച്ചുകൊണ്ട്‌ സംസാരിക്കുന്നു.

    ചിത്രം C

  • എസ്ഥേറി​ന്റെ ധൈര്യം മറ്റ്‌ ഏതെല്ലാം വിധങ്ങ​ളിൽ നിങ്ങൾക്ക്‌ അനുക​രി​ക്കാം?

വിശാ​ല​മാ​യി ചിന്തി​ക്കാൻ

  • ഈ വിവരണം യഹോ​വ​യെ​ക്കു​റിച്ച്‌ എന്നെ എന്താണു പഠിപ്പി​ക്കു​ന്നത്‌?

  • ഈ വിവരണം ഭൂമി​യെ​യും മനുഷ്യ​രെ​യും കുറി​ച്ചുള്ള യഹോ​വ​യു​ടെ ഉദ്ദേശ്യ​ങ്ങ​ളു​മാ​യി എങ്ങനെ ബന്ധപ്പെ​ട്ടി​രി​ക്കു​ന്നു?

  • പുനരു​ത്ഥാ​ന​പ്പെ​ട്ടു​വ​രുന്ന എസ്ഥേറി​നോട്‌ എന്തു ചോദി​ക്കാ​നാ​ണു ഞാൻ ആഗ്രഹി​ക്കു​ന്നത്‌?

കൂടുതൽ അറിയാൻ

ഈ സംഗീത-വീഡി​യോ​യിൽനിന്ന്‌ എസ്ഥേറി​നെ​ക്കു​റിച്ച്‌ കുട്ടി​കൾക്കു പല കാര്യ​ങ്ങ​ളും പഠിക്കാം.

ധൈര്യ​ശാ​ലി​യായ എസ്ഥേർ (2:09)

ഇക്കാലത്ത്‌ സഹോ​ദ​ര​ങ്ങ​ളു​ടെ ജീവൻ അപകട​ത്തി​ലാ​യ​പ്പോൾ ചിലർ എസ്ഥേറി​ന്റെ ധൈര്യം അനുക​രി​ച്ചത്‌ എങ്ങനെ?

ക്ഷമയോ​ടെ കാത്തി​രുന്ന്‌ വാഗ്‌ദാ​നങ്ങൾ അവകാ​ശ​മാ​ക്കി​യ​വരെ അനുക​രി​ക്കു​ക—മൊർദെ​ഖാ​യി​യും എസ്ഥേറും (3:05)

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക