വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • wcg അധ്യാ. 36 പേ. 162-165
  • യഹോ​വ​യി​ലേക്കു മടങ്ങി​വ​രാൻ ജനത്തെ സഹായി​ച്ചു

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • യഹോ​വ​യി​ലേക്കു മടങ്ങി​വ​രാൻ ജനത്തെ സഹായി​ച്ചു
  • ധൈര്യത്തോടെ ദൈവത്തിന്റെകൂടെ നടക്കുക
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ആഴത്തിൽ പഠിക്കാൻ
  • നമുക്കുള്ള പാഠങ്ങൾ
  • വിശാ​ല​മാ​യി ചിന്തി​ക്കാൻ
  • കൂടുതൽ അറിയാൻ
  • യോശീയാവിന്‌ നല്ല കൂട്ടുകാരുണ്ടായിരുന്നു
    മക്കളെ പഠിപ്പിക്കുക
  • താഴ്‌മയുള്ള യോശീയാവിന്‌ യഹോവയുടെ പ്രീതി ഉണ്ടായിരുന്നു
    2000 വീക്ഷാഗോപുരം
  • ദൈവനിയമം പ്രിയപ്പെട്ട യോശിയ
    ബൈബിൾ നൽകുന്ന ഗുണപാഠങ്ങൾ
  • യോശീയാവ്‌ ശരിയായതു ചെയ്യാൻ തീരുമാനിച്ചു
    2009 വീക്ഷാഗോപുരം
കൂടുതൽ കാണുക
ധൈര്യത്തോടെ ദൈവത്തിന്റെകൂടെ നടക്കുക
wcg അധ്യാ. 36 പേ. 162-165

36 യോശിയ

യഹോ​വ​യി​ലേക്കു മടങ്ങി​വ​രാൻ ജനത്തെ സഹായി​ച്ചു

അച്ചടിച്ച പതിപ്പ്
അച്ചടിച്ച പതിപ്പ്

യോശി​യ​യ്‌ക്കു വെറും ആറു വയസ്സു​ള്ള​പ്പോൾ അവന്റെ മുത്തച്ഛ​നായ മനശ്ശെ രാജാവ്‌ മരിച്ചു. അദ്ദേഹം വളരെ മോശ​മായ കാര്യങ്ങൾ ചെയ്‌തി​രു​ന്നെ​ന്നും പിന്നീട്‌ മാറ്റം വരുത്തി വിശ്വ​സ്‌ത​മാ​യി യഹോ​വയെ സേവി​ക്കാൻ തുടങ്ങി​യ​താ​ണെ​ന്നും അവന്‌ ഒരുപക്ഷേ അറിയാ​മാ​യി​രു​ന്നു. അദ്ദേഹം വരുത്തിയ മാറ്റ​ത്തെ​ക്കു​റിച്ച്‌ യോശിയ എല്ലാക്കാ​ല​ത്തും ഓർത്തി​ട്ടു​ണ്ടാ​കും. മനശ്ശെ മരിച്ച​പ്പോൾ യോശി​യ​യു​ടെ അപ്പനായ ആമോൻ അടുത്ത രാജാ​വാ​യി. ദുഷ്ടനായ അയാൾ വ്യാജ​ദൈ​വ​ങ്ങ​ളെ​യും വിഗ്ര​ഹ​ങ്ങ​ളെ​യും ആരാധി​ക്കാ​നും ക്രൂര​മായ കാര്യങ്ങൾ ചെയ്യാ​നും ജനത്തെ പ്രോ​ത്സാ​ഹി​പ്പി​ച്ചു. വെറും രണ്ടു വർഷമേ അയാൾക്കു ഭരിക്കാ​നാ​യു​ള്ളൂ. അപ്പോ​ഴേ​ക്കും അയാൾ കൊല്ല​പ്പെട്ടു. അങ്ങനെ എട്ടാം വയസ്സിൽ യോശിയ അടുത്ത രാജാ​വാ​യി.

സാധ്യ​ത​യ​നു​സ​രിച്ച്‌ യോശി​യ​യു​ടെ ജീവി​തത്തെ നല്ല രീതി​യിൽ സ്വാധീ​നിച്ച ചിലരാ​യി​രു​ന്നു പ്രവാ​ച​ക​ന്മാ​രായ സെഫന്യ, യിരെമ്യ, പ്രവാ​ചി​ക​യായ ഹുൽദ, മഹാപു​രോ​ഹി​ത​നായ ഹിൽക്കിയ എന്നിവർ. യോശി​യ​യെ​ക്കു​റിച്ച്‌ ബൈബിൾ പറയു​ന്നത്‌, അദ്ദേഹം ചെറു​പ്രാ​യ​ത്തിൽ, ഏതാണ്ട്‌ 16 വയസ്സു​ള്ള​പ്പോൾത്തന്നെ “പൂർവി​ക​നായ ദാവീ​ദി​ന്റെ ദൈവത്തെ അന്വേ​ഷി​ച്ചു” എന്നാണ്‌. യോശി​യ​യ്‌ക്ക്‌ ഏകദേശം 20 വയസ്സു​ള്ള​പ്പോൾ, യഹൂദ​യിൽനിന്ന്‌ വ്യാജാ​രാ​ധ​ന​യും ദുഷ്ടത​യും തുടച്ചു​നീ​ക്കു​ന്ന​തി​നു നല്ല ധൈര്യ​വും ചുറു​ചു​റു​ക്കും ഉള്ള ഈ യുവരാ​ജാ​വി​നെ യഹോവ ഉപയോ​ഗി​ച്ചു.

യോശിയ പിന്നീടു പത്തു-ഗോത്ര വടക്കേ രാജ്യ​മായ ഇസ്രാ​യേ​ലി​ന്റെ നിയ​ന്ത്ര​ണ​ത്തി​ലു​ണ്ടാ​യി​രുന്ന പ്രദേ​ശ​ങ്ങ​ളി​ലേ​ക്കു​പോ​ലും ശുദ്ധാ​രാ​ധന വ്യാപി​പ്പി​ക്കാ​നുള്ള ശ്രമങ്ങൾ നടത്തി. അപ്പോ​ഴേ​ക്കും ഇസ്രാ​യേ​ല്യ​രിൽ മിക്കവ​രെ​യും അസീറി​യ​ക്കാർ ബന്ദിക​ളാ​യി കൊണ്ടു​പോ​യിട്ട്‌ കാലം കുറെ കഴിഞ്ഞി​രു​ന്നു. അതു​കൊണ്ട്‌ ഇസ്രാ​യേ​ലിൽ ഇപ്പോൾ കൂടു​ത​ലും ഉണ്ടായി​രു​ന്നതു വിദേ​ശി​ക​ളാണ്‌. എന്നിട്ടും അവിടെ ഉണ്ടായി​രുന്ന വിഗ്ര​ഹ​ങ്ങ​ളും യാഗപീ​ഠ​ങ്ങ​ളും യോശിയ നശിപ്പി​ച്ചു​ക​ളഞ്ഞു.

ചെറുപ്പമായിരുന്നെങ്കിലും യോശിയ രാജാവ്‌ ധൈര്യ​ത്തോ​ടെ വിഗ്ര​ഹാ​രാ​ധ​ന​യ്‌ക്ക്‌ എതിരെ പോരാ​ടു​ക​യും ജനത്തെ സത്യാ​രാ​ധ​ന​യി​ലേക്കു തിരികെ കൊണ്ടു​വ​രു​ക​യും ചെയ്‌തു

ഏതാണ്ട്‌ അഞ്ചു വർഷം കഴിഞ്ഞ​പ്പോൾ യഹോ​വ​യു​ടെ ആലയത്തി​ന്റെ അറ്റകു​റ്റ​പ്പ​ണി​കൾ ചെയ്യാൻ യോശിയ കല്പന പുറ​പ്പെ​ടു​വി​ച്ചു. പണിക്കി​ട​യിൽ മഹാപു​രോ​ഹി​ത​നായ ഹിൽക്കി​യ​യ്‌ക്ക്‌ ഒട്ടും പ്രതീ​ക്ഷി​ക്കാ​തെ ഒരു ചുരുൾ കിട്ടി. യഹോവ മോശ​യ്‌ക്കു കൊടുത്ത നിയമ​പു​സ്‌ത​ക​മാ​യി​രു​ന്നു അത്‌. നൂറു​ക​ണ​ക്കി​നു വർഷങ്ങൾ പഴക്കമുള്ള ആ ചുരുൾ സാധ്യ​ത​യ​നു​സ​രിച്ച്‌ മോശ സ്വന്തം കൈ​കൊണ്ട്‌ എഴുതി​യ​താ​യി​രു​ന്നു! അതു യോശി​യ​യു​ടെ അടുത്ത്‌ കൊണ്ടു​വന്ന്‌ വായി​ച്ചു​കേൾപ്പി​ച്ചു. കേട്ട കാര്യങ്ങൾ അദ്ദേഹ​ത്തി​ന്റെ ഹൃദയം തകർത്തു​ക​ളഞ്ഞു. ദൈവ​ത്തി​ന്റെ നിയമ​ത്തിൽനിന്ന്‌ ജനം എത്രമാ​ത്രം അകന്നു​പോ​യെന്ന്‌ യോശി​യ​യ്‌ക്ക്‌ ഇപ്പോൾ കൂടുതൽ വ്യക്തമാ​യി. യഹോ​വ​യ്‌ക്കു ജനത്തോട്‌ അങ്ങേയറ്റം ദേഷ്യ​മാ​യി​രി​ക്കു​മെ​ന്നും അദ്ദേഹം മനസ്സി​ലാ​ക്കി. വായി​ച്ചു​കേട്ട കാര്യ​ങ്ങൾക്കു ചേർച്ച​യിൽ മാറ്റം വരുത്താൻ യോശിയ ധൈര്യം കാണി​ക്കു​മാ​യി​രു​ന്നോ?

യഹോവയുടെ നിയമം അടങ്ങിയ ചുരുൾ ഒരാൾ വായിച്ചുകേൾപ്പിക്കുമ്പോൾ യോശിയ രാജാവ്‌ തന്റെ ഉള്ളങ്കി വലിച്ചുകീറുന്നു. അതു കണ്ട്‌ ചിലർ വിഷമത്തോടെ അദ്ദേഹത്തെ നോക്കുന്നു.

യഹോ​വ​യു​ടെ ചിന്ത എന്താ​ണെന്ന്‌ അറിയാൻ യോശിയ ഉടൻതന്നെ അഞ്ചു പേരെ ഹുൽദ പ്രവാ​ചി​ക​യു​ടെ അടു​ത്തേക്ക്‌ അയച്ചു. യഹൂദാ​ജനം വർഷങ്ങ​ളാ​യി യഹോ​വയെ ധിക്കരി​ച്ചി​രു​ന്ന​തു​കൊണ്ട്‌ യഹോവ കോപ​ത്തി​ലാ​ണെന്നു പ്രവാ​ചിക അവരോ​ടു പറഞ്ഞു. അതു​കൊണ്ട്‌ യരുശ​ലേ​മി​നും യഹൂദ​യ്‌ക്കും നാശം വരാൻ പോകു​ക​യാ​ണെ​ന്നും അറിയി​ച്ചു. എന്നാൽ യോശി​യ​യു​ടെ നല്ല ഹൃദയ​വും ശുദ്ധാ​രാ​ധന പുനഃ​സ്ഥാ​പി​ക്കാൻ അദ്ദേഹം ധൈര്യ​ത്തോ​ടെ ചെയ്‌ത കാര്യ​ങ്ങ​ളും യഹോവ കണ്ടിട്ടു​ണ്ടെ​ന്നും, അതു​കൊണ്ട്‌ ആ നാശം യോശി​യ​യു​ടെ കാലത്ത്‌ വരി​ല്ലെ​ന്നും ഹുൽദ പ്രവാ​ചിക പറഞ്ഞു.

എന്നിട്ടും തന്റെ ജനത്തെ യഹോ​വ​യി​ലേക്കു തിരികെ കൊണ്ടു​വ​രു​ന്ന​തി​നു യോശിയ പരമാ​വധി ശ്രമിച്ചു. ദൈവ​നി​യ​മ​ത്തിൽ പറയുന്ന എല്ലാ കാര്യ​ങ്ങ​ളും അനുസ​രി​ക്കാ​മെന്ന്‌ അദ്ദേഹ​വും ജനവും യഹോ​വ​യ്‌ക്കു വാക്കു​കൊ​ടു​ത്തു. അതിനു ശേഷം ദേശത്തുള്ള വിഗ്ര​ഹ​ങ്ങ​ളെ​യെ​ല്ലാം നശിപ്പി​ച്ചു​കൊണ്ട്‌ വിഗ്ര​ഹാ​രാ​ധന ഇല്ലാതാ​ക്കാൻ അദ്ദേഹം വളരെ വ്യാപ​ക​മായ ഒരു പ്രവർത്തനം സംഘടി​പ്പി​ച്ചു. കൂടാതെ ശുദ്ധാ​രാ​ധ​നയെ പ്രോ​ത്സാ​ഹി​പ്പി​ക്കാൻ വലി​യൊ​രു പെസഹാ​ച​ര​ണ​ത്തി​നുള്ള ക്രമീ​ക​ര​ണ​വും ചെയ്‌തു. യോശി​യ​യും പ്രഭു​ക്ക​ന്മാ​രും യഹോ​വ​യ്‌ക്കു ബലി അർപ്പി​ക്കാൻ ആയിര​ക്ക​ണ​ക്കി​നു മൃഗങ്ങളെ കൊണ്ടു​വന്നു. ഗായകർ യഹോ​വ​യ്‌ക്കു സ്‌തു​തി​ഗീ​ത​ങ്ങ​ളും പാടി. ദൈവ​ജനം നടത്തി​യി​ട്ടു​ള്ള​തി​ലേ​ക്കും വലിയ പെസഹാ​ച​ര​ണ​ങ്ങ​ളിൽ ഒന്നായി​രു​ന്നു അത്‌.

വ്യാജാ​രാ​ധ​ന​യ്‌ക്കെ​തി​രെ പ്രവർത്തി​ച്ചു​കൊണ്ട്‌ യോശിയ തുടർന്നും അസാമാ​ന്യ​മായ ധൈര്യ​വും ശക്തമായ വിശ്വാ​സ​വും കാണിച്ചു. ഒരിക്കൽ വ്യാജ​ദൈ​വ​ങ്ങൾക്കു ബലി അർപ്പി​ച്ചി​രുന്ന യാഗപീ​ഠ​ത്തിൽ അദ്ദേഹം മനുഷ്യാ​സ്ഥി​കൾ ദഹിപ്പി​ക്കു​ക​യും അത്‌ ഇടിച്ചു​ക​ള​യു​ക​യും ചെയ്‌തു. അങ്ങനെ അദ്ദേഹ​ത്തെ​ക്കു​റിച്ച്‌ 300 വർഷം മുമ്പു നടത്തിയ ഒരു പ്രവചനം നിറ​വേറി! (1 രാജാ. 13:2) ശലോ​മോൻ രാജാവ്‌ ഒരു വിശ്വാ​സ​ത്യാ​ഗി​യാ​യി​ത്തീർന്ന കാലം​മു​തൽ യഹൂദ​യിൽ വ്യാജാ​രാ​ധ​ന​യ്‌ക്കാ​യി ഉപയോ​ഗി​ച്ചി​രുന്ന യാഗപീ​ഠ​ങ്ങ​ളും വിഗ്ര​ഹ​ങ്ങ​ളും പോലും യോശിയ തകർത്തു​ക​ളഞ്ഞു. ഇങ്ങനെ​യൊ​ക്കെ​യാ​യി​രു​ന്നെ​ങ്കി​ലും യോശി​യ​യും ഒരിക്കൽ തെറ്റായ ഒരു തീരു​മാ​ന​മെ​ടു​ത്തു. ഈജി​പ്‌തി​ലെ ഫറവോ​നായ നെഖോ​യു​ടെ വലിയ സൈന്യ​ത്തിന്‌ എതിരെ യുദ്ധത്തി​നു പോയ​താ​യി​രു​ന്നു അത്‌. യഹോവ നെഖോ​യി​ലൂ​ടെ ആ യുദ്ധത്തിന്‌ അണി​ചേ​ര​രു​തെന്നു യോശി​യ​യോ​ടു പറഞ്ഞതാണ്‌. എന്നാൽ നെഖോ ശരിക്കും യഹോ​വ​യ്‌ക്കു​വേ​ണ്ടി​യാ​ണോ സംസാ​രി​ക്കു​ന്ന​തെന്നു പ്രവാ​ച​ക​ന്മാ​രോ​ടു ചോദിച്ച്‌ ഉറപ്പു​വ​രു​ത്താൻ ഒരുപക്ഷേ യോശിയ തയ്യാറാ​യില്ല. ആ വലിയ സൈന്യ​ത്തി​നു നേരെ പോരാ​ടു​ന്നതു ധീരമായ ഒരു നിലപാ​ടാ​യി യോശി​യ​യ്‌ക്കു തോന്നി​യെ​ങ്കിൽ അദ്ദേഹ​ത്തി​നു തെറ്റി. അതു ശരിക്കും മണ്ടത്തര​മാ​യി​രു​ന്നു. കാരണം വെറും 39-ാമത്തെ വയസ്സിൽ അദ്ദേഹ​ത്തി​നു ജീവൻ നഷ്ടമായി.

യോശിയ ചെയ്‌ത നല്ല കാര്യ​ങ്ങ​ളെ​ല്ലാം യഹോവ മറന്നു​ക​ള​ഞ്ഞോ? ഒരിക്ക​ലു​മില്ല! അദ്ദേഹം മരിച്ച​പ്പോൾ യിരെമ്യ പ്രവാ​ചകൻ അദ്ദേഹ​ത്തി​നു​വേണ്ടി ഒരു വിലാ​പ​ഗീ​തം എഴുതി. വർഷങ്ങ​ളോ​ളം ദൈവ​ജനം ആ പാട്ടു പാടി​യി​രി​ക്കണം. യോശിയ ഭാവി​യിൽ ഉയിർത്തെ​ഴു​ന്നേറ്റ്‌ വരു​മ്പോൾ തന്റെ ഭരണകാ​ല​ത്തെ​യും ആ വിലാ​പ​ഗീ​ത​ത്തെ​യും കുറിച്ച്‌ ബൈബി​ളിൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന കാര്യങ്ങൾ വായി​ച്ച​റി​യു​മാ​യി​രി​ക്കും. യഹോവ യോശി​യയെ സ്‌നേ​ഹി​ച്ചെ​ന്നും അദ്ദേഹ​ത്തി​ന്റെ വിശ്വാ​സ​വും ധൈര്യ​വും ഒരിക്ക​ലും മറന്നു​ക​ള​ഞ്ഞി​ട്ടി​ല്ലെ​ന്നും ഉറപ്പാണ്‌.

ബൈബിൾവി​വ​രണം വായി​ക്കുക:

  • 2 രാജാ​ക്ക​ന്മാർ 22:1–23:30

  • 2 ദിനവൃ​ത്താ​ന്തം 33:21–35:27

ചർച്ച ചെയ്യാൻ:

യോശിയ എങ്ങനെ​യെ​ല്ലാ​മാ​ണു ധൈര്യം കാണി​ച്ചത്‌?

ആഴത്തിൽ പഠിക്കാൻ

  1. 1. യോശി​യ​യു​ടെ സെക്ര​ട്ട​റി​യും പകർപ്പെ​ഴു​ത്തു​കാ​ര​നും ആയ ശാഫാ​നെ​ക്കു​റിച്ച്‌ ബൈബിൾ എന്തു പറയുന്നു? (w02 12/15 പേ. 19 ഖ. 2-6)

  2. 2. നിയമ​പു​സ്‌ത​ക​ത്തിൽ എഴുതി​യി​രി​ക്കു​ന്നതു വായി​ച്ചു​കേ​ട്ട​പ്പോൾ യോശിയ വസ്‌ത്രം കീറി​യത്‌ എന്തിനാണ്‌? (w14 4/15 പേ. 32)

  3. 3. ഫറവോൻ നെഖോ ശരിക്കും ജീവി​ച്ചി​രുന്ന ആളാണോ എന്നതി​നെ​ക്കു​റിച്ച്‌ ചരി​ത്ര​കാ​ര​ന്മാർ എന്തു പറയുന്നു? (2 ദിന. 35:22; it “നെഖോ” ഖ. 2-wcgr) A

പുരാതന മെഗിദ്ദോ നഗരത്തിന്റെ അവശിഷ്ടങ്ങൾ.

StockStudio/Alamy Stock Photo

ചിത്രം A: മെഗി​ദ്ദോ, ഫറവോൻ നെഖോ​യ്‌ക്കെ​തി​രെ യോശിയ പോരാ​ടിയ സ്ഥലം

ചിത്രം A: മെഗി​ദ്ദോ, ഫറവോൻ നെഖോ​യ്‌ക്കെ​തി​രെ യോശിയ പോരാ​ടിയ സ്ഥലം

StockStudio/Alamy Stock Photo

  1. 4. യോശിയ “സമാധാ​ന​ത്തോ​ടെ . . . കല്ലറയി​ലേക്കു പോകും” എന്നു ഹുൽദ പ്രവചി​ച്ചു. എന്നാൽ, അദ്ദേഹം ഒരു യുദ്ധത്തിൽ കൊല്ല​പ്പെ​ട്ട​തു​കൊണ്ട്‌ ആ പ്രവചനം ശരിയാ​യോ? (2 രാജാ. 22:20; w00 9/15 പേ. 30 ഖ. 2-3)

നമുക്കുള്ള പാഠങ്ങൾ

  • യോശി​യ​യു​ടെ അപ്പൻ ഒരു വിശ്വാ​സ​ത്യാ​ഗി​യാ​യി​രു​ന്നു. സത്യത്തെ എതിർക്കുന്ന മാതാ​പി​താ​ക്ക​ളുള്ള കുട്ടി​കൾക്കു യോശി​യ​യു​ടെ മാതൃ​ക​യിൽനിന്ന്‌ എന്തു പഠിക്കാം?

  • തിരു​വെ​ഴു​ത്തു​കൾ മനസ്സി​ലാ​ക്കാൻ യോശിയ നല്ല ശ്രമം ചെയ്‌തു. (2 ദിന. 34:21) നമുക്ക്‌ എങ്ങനെ അദ്ദേഹ​ത്തി​ന്റെ മാതൃക അനുക​രി​ക്കാം? B

    ബൈബിളിൽനിന്ന്‌ പഠിക്കുമ്പോൾ ഒരു സഹോദരൻ കുറിപ്പുകൾ എടുക്കുന്നു. അദ്ദേഹം കമ്പ്യൂട്ടറിലുള്ള JW ലൈബ്രറി ആപ്ലിക്കേഷനും ബൈബിളിന്റെ അച്ചടിച്ച കോപ്പിയും ഉപയോഗിച്ചാണു പഠിക്കുന്നത്‌.

    ചിത്രം B

  • യോശി​യ​യു​ടെ ധൈര്യം മറ്റ്‌ ഏതെല്ലാം വിധങ്ങ​ളിൽ നിങ്ങൾക്ക്‌ അനുക​രി​ക്കാം?

വിശാ​ല​മാ​യി ചിന്തി​ക്കാൻ

  • ഈ വിവരണം യഹോ​വ​യെ​ക്കു​റിച്ച്‌ എന്നെ എന്താണു പഠിപ്പി​ക്കു​ന്നത്‌?

  • ഈ വിവരണം ഭൂമി​യെ​യും മനുഷ്യ​രെ​യും കുറി​ച്ചുള്ള യഹോ​വ​യു​ടെ ഉദ്ദേശ്യ​ങ്ങ​ളു​മാ​യി എങ്ങനെ ബന്ധപ്പെ​ട്ടി​രി​ക്കു​ന്നു?

  • പുനരു​ത്ഥാ​ന​പ്പെ​ട്ടു​വ​രുന്ന യോശി​യ​യോട്‌ എന്തു ചോദി​ക്കാ​നാ​ണു ഞാൻ ആഗ്രഹി​ക്കു​ന്നത്‌?

കൂടുതൽ അറിയാൻ

യഹൂദയിൽ രാജാ​ക്ക​ന്മാ​രാ​യി ഭരിച്ച യോശി​യ​യും മറ്റു രണ്ടു ചെറു​പ്പ​ക്കാ​രും എടുത്ത തീരു​മാ​ന​ങ്ങ​ളിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

“ചെറു​പ്പ​ക്കാ​രേ, നിങ്ങൾ എങ്ങനെ​യുള്ള ജീവി​ത​മാണ്‌ ആഗ്രഹി​ക്കു​ന്നത്‌?” (w23.09 പേ. 8-13)

യോശിയ ദേശത്തു​നിന്ന്‌ വിഗ്ര​ഹാ​രാ​ധന തുടച്ചു​നീ​ക്കി​യതു സ്വന്തം ശക്തിയാ​ലാ​ണോ? അതിനുള്ള ഉത്തരം ഈ വീഡി​യോ​യിൽ കാണുക.

യോശി​യ​യു​ടെ കഥ: യഹോ​വയെ സ്‌നേ​ഹി​ക്കുക; മോശ​മാ​യതു വെറു​ക്കുക—ഭാഗം 2—ശകലം (3:43)

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക