വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • wcg അധ്യാ. 35 പേ. 158-161
  • മാനസാ​ന്ത​ര​പ്പെ​ടാൻ ധൈര്യം കാണിച്ചു

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • മാനസാ​ന്ത​ര​പ്പെ​ടാൻ ധൈര്യം കാണിച്ചു
  • ധൈര്യത്തോടെ ദൈവത്തിന്റെകൂടെ നടക്കുക
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ആഴത്തിൽ പഠിക്കാൻ
  • നമുക്കുള്ള പാഠങ്ങൾ
  • വിശാ​ല​മാ​യി ചിന്തി​ക്കാൻ
  • കൂടുതൽ അറിയാൻ
  • അവൻ യഹോവയോട്‌ കരുണയ്‌ക്കായി യാചിച്ചു
    2011 വീക്ഷാഗോപുരം
  • ക്ഷമിക്കാനുള്ള യഹോവയുടെ മനസ്സ്‌—നിങ്ങളുടെ ജീവിതത്തിൽ അതിനുള്ള പ്രസക്തി
    2012 വീക്ഷാഗോപുരം
  • എന്താണു ശരിക്കുള്ള മാനസാന്തരം?
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2021
  • ഇസ്രാ​യേൽ രാജാ​ക്ക​ന്മാ​രിൽനിന്ന്‌ പഠിക്കാ​നാ​കുന്ന പാഠങ്ങൾ
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2024
കൂടുതൽ കാണുക
ധൈര്യത്തോടെ ദൈവത്തിന്റെകൂടെ നടക്കുക
wcg അധ്യാ. 35 പേ. 158-161

35 മനശ്ശെ

മാനസാ​ന്ത​ര​പ്പെ​ടാൻ ധൈര്യം കാണിച്ചു

അച്ചടിച്ച പതിപ്പ്
അച്ചടിച്ച പതിപ്പ്

മനശ്ശെ​യു​ടെ ജനനം യഹോ​വ​യു​ടെ ഒരു അത്ഭുത​മാ​യി​രു​ന്നു. കാരണം തന്റെ അപ്പനായ ഹിസ്‌കി​യ​യു​ടെ ജീവൻ ഒരു അത്ഭുത​ത്തി​ലൂ​ടെ യഹോവ നീട്ടി​ക്കൊ​ടു​ത്ത​തു​കൊ​ണ്ടാ​ണു മനശ്ശെ ജനിച്ചത്‌. എന്നാൽ മനശ്ശെക്ക്‌ 12 വയസ്സു​ള്ള​പ്പോൾ ഹിസ്‌കിയ മരിച്ചു. തുടർന്ന്‌ മനശ്ശെ അടുത്ത രാജാ​വാ​യി. സങ്കടക​ര​മായ കാര്യം, അദ്ദേഹം തന്റെ അപ്പന്റെ നല്ല മാതൃ​ക​യ്‌ക്കു ചേർച്ച​യിൽ ജീവി​ച്ചില്ല എന്നതാണ്‌.

മനശ്ശെ വളരെ മോശ​മായ കാര്യങ്ങൾ ചെയ്‌തു. വർഷങ്ങ​ളോ​ളം അദ്ദേഹം വിശ്വാ​സ​ത്യാ​ഗം, വിഗ്ര​ഹാ​രാ​ധന, ഭൂതവി​ദ്യ എന്നിവ​പോ​ലുള്ള ഗുരു​ത​ര​മായ തെറ്റുകൾ ചെയ്‌തു. സ്വന്തം മക്കളെ​പ്പോ​ലും അദ്ദേഹം വ്യാജ​ദൈ​വ​ങ്ങൾക്കു ബലിയർപ്പി​ച്ചു. കൂടാതെ, തെറ്റായ കാര്യങ്ങൾ ചെയ്യാൻ ജനത്തെ​യും പ്രേരി​പ്പി​ച്ചു. മനശ്ശെ​യു​ടെ ഭരണകാ​ലത്ത്‌ ദേശം മുഴുവൻ അക്രമം​കൊണ്ട്‌ നിറഞ്ഞു. ദൈവ​ത്തി​ന്റെ സ്വന്തം നഗരമായ യരുശ​ലേ​മി​ന്റെ മേൽ വലിയ രക്തപാ​ത​ക​മാണ്‌ അദ്ദേഹം വരുത്തി​വെ​ച്ചത്‌. ഇനി, അദ്ദേഹത്തെ തിരു​ത്താൻ യഹോവ പ്രവാ​ച​ക​ന്മാ​രെ അയച്ച​പ്പോ​ഴും അവരെ​യൊ​ന്നും മനശ്ശെ ശ്രദ്ധി​ച്ചില്ല. ഇത്രയും മോശ​മായ കാര്യങ്ങൾ ചെയ്‌ത മനശ്ശെയെ ധൈര്യ​ത്തി​ന്റെ ഒരു നല്ല മാതൃക എന്ന്‌ എങ്ങനെ വിളി​ക്കാൻ പറ്റും? നമുക്കു നോക്കാം.

മനശ്ശെ​യു​ടെ ജീവിതം പെട്ടെ​ന്നൊ​രു ദിവസം മാറി​മ​റി​ഞ്ഞു. യഹോ​വ​യു​ടെ പ്രവാ​ച​ക​ന്മാർ കൊടുത്ത മുന്നറി​യി​പ്പു​കൾ രാജാവ്‌ കേൾക്കാ​തി​രു​ന്ന​തു​കൊണ്ട്‌ യഹൂദയെ ആക്രമി​ക്കാൻ യഹോവ അസീറി​യൻ പടയെ അനുവ​ദി​ച്ചു. നമ്മൾ ഇങ്ങനെ വായി​ക്കു​ന്നു: “മനശ്ശെയെ കൊളു​ത്തു​ക​ളിട്ട്‌ പിടിച്ച്‌ ചെമ്പു​കൊ​ണ്ടുള്ള രണ്ടു കാൽവി​ല​ങ്ങിട്ട്‌ ബാബി​ലോ​ണിലേക്കു കൊണ്ടു​പോ​യി.” അഹങ്കാ​രി​യായ രാജാ​വി​നു​ണ്ടായ വലി​യൊ​രു അപമാനം! കൊളു​ത്തു​ക​ളു​ടെ​യും കാൽവി​ല​ങ്ങു​ക​ളു​ടെ​യും കടുത്ത വേദന​യോ​ടെ രാജാ​വി​നു ദൂരെ​യുള്ള ബാബി​ലോ​ണി​ലേക്കു പോ​കേ​ണ്ടി​വന്നു.

മനശ്ശെ അങ്ങേയറ്റം ദുഷ്ടനാ​യി​രു​ന്നു. പക്ഷേ മാറ്റം വരുത്താ​നുള്ള അവസരം യഹോവ അദ്ദേഹ​ത്തി​നു നൽകി

ബാബി​ലോ​ണിൽ തടവറ​യി​ലാ​യി​രു​ന്ന​പ്പോൾ മുമ്പ്‌ ചെയ്‌തു​കൂ​ട്ടിയ തെറ്റു​ക​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കാൻ അദ്ദേഹ​ത്തി​നു സമയം കിട്ടി​യി​ട്ടു​ണ്ടാ​കും. നിസ്സഹാ​യ​ത​യും ഏകാന്ത​ത​യും അദ്ദേഹത്തെ വരിഞ്ഞു​മു​റു​ക്കി​യി​രി​ക്കണം. ഒരു ശക്തിയു​മി​ല്ലാത്ത വ്യാജ​ദൈ​വ​ങ്ങൾക്കാ​ണ​ല്ലോ സ്വന്തം ആൺമക്കളെ ബലി അർപ്പി​ച്ചത്‌ എന്നോർത്ത്‌ അദ്ദേഹം ദുഃഖി​ച്ചി​രി​ക്കണം. വലി​യൊ​രു മാറ്റത്തി​നാണ്‌ ഇതെല്ലാം തുടക്കം കുറി​ച്ചത്‌. മനശ്ശെ ആദ്യം​തന്നെ യഹോ​വ​യോ​ടു പ്രാർഥി​ച്ചു. ഇപ്പോൾ അഹങ്കാ​ര​ത്തി​ന്റെ ഒരു കണിക​പോ​ലും അദ്ദേഹ​ത്തി​ലില്ല. താഴ്‌മ​യോ​ടെ യഹോ​വ​യി​ലേക്ക്‌ അദ്ദേഹം തിരിഞ്ഞു. മനശ്ശെ തന്റെ “പൂർവി​ക​രു​ടെ ദൈവ​ത്തി​ന്റെ മുന്നിൽ തന്നെത്തന്നെ അങ്ങേയറ്റം താഴ്‌ത്തി.” നീറുന്ന ആ ഹൃദയം യഹോവ കാണാ​തെ​പോ​യോ? ഇല്ല. മനശ്ശെ​യു​ടെ ഈ താഴ്‌മ യഹോവ ശ്രദ്ധിച്ചു. മനശ്ശെ​യി​ലേക്ക്‌ യഹോവ കൂടുതൽ അടുത്തു. (സങ്കീ. 138:6) “തന്റെ ദൈവ​മായ യഹോ​വ​യോ​ടു” മനശ്ശെ കരുണ​യ്‌ക്കാ​യി യാചിച്ചു. ശരിക്കും പറഞ്ഞാൽ ‘പല തവണ പ്രാർഥി​ച്ചു.’

മനശ്ശെ​യു​ടെ പ്രാർഥ​നകൾ കേട്ട​പ്പോൾ യഹോ​വ​യ്‌ക്ക്‌ എന്താണു തോന്നി​യത്‌? വിവരണം പറയുന്നു: “കരുണ​യ്‌ക്കു​വേ​ണ്ടി​യുള്ള മനശ്ശെ​യു​ടെ അപേക്ഷ​യും യാചന​യും കേട്ട്‌ ദൈവ​ത്തി​ന്റെ മനസ്സ്‌ അലിഞ്ഞു.” അതു​കൊണ്ട്‌ യഹോവ കരുണ​യോ​ടെ വലി​യൊ​രു അനു​ഗ്രഹം മനശ്ശെക്കു കൊടു​ത്തു. “ദൈവം മനശ്ശെയെ യരുശ​ലേ​മി​ലേക്കു തിരികെ കൊണ്ടു​വന്ന്‌ വീണ്ടും രാജാ​വാ​ക്കി.” താൻ ശരിക്കും മാറി​യെന്നു പ്രവൃ​ത്തി​യി​ലൂ​ടെ തെളി​യി​ക്കാ​നുള്ള അവസരം അദ്ദേഹ​ത്തിന്‌ ഇപ്പോ​ഴുണ്ട്‌.

യരുശ​ലേ​മി​ലേക്കു തിരി​കെവന്ന മനശ്ശെയെ വിശ്വാ​സ​ത്തി​ന്റെ ഒരു വലിയ പരി​ശോ​ധന കാത്തി​രി​പ്പു​ണ്ടാ​യി​രു​ന്നു. ആ ദേശം മുഴുവൻ വർഷങ്ങ​ളാ​യി വഷളത്തം ചെയ്യുന്ന ആളുക​ളെ​ക്കൊണ്ട്‌ നിറഞ്ഞി​രി​ക്കു​ക​യാണ്‌. മനശ്ശെ​ത​ന്നെ​യാ​യി​രു​ന്നു അതി​നെ​ല്ലാം കാരണ​ക്കാ​രൻ. അതു​കൊണ്ട്‌ അദ്ദേഹ​ത്തി​ന്റെ ഈ മാറ്റം ജനം എങ്ങനെ സ്വീക​രി​ക്കു​മാ​യി​രു​ന്നു? അത്‌ അവരെ ദേഷ്യ​പ്പെ​ടു​ത്തു​മോ? മനശ്ശെക്ക്‌ അങ്ങനെ​യൊ​രു പേടി ഉണ്ടായി​രു​ന്നെ​ങ്കിൽത്തന്നെ അതിനെ മറിക​ടന്ന്‌ ധൈര്യ​ത്തോ​ടെ അദ്ദേഹം ശരിയാ​യതു ചെയ്‌തു. ശത്രു​ക്ക​ളു​ടെ ആക്രമ​ണ​ത്തിൽനിന്ന്‌ നഗരത്തെ സംരക്ഷി​ക്കാ​നാ​യി അദ്ദേഹം യരുശ​ലേ​മി​ന്റെ മതിലു​കൾ ബലപ്പെ​ടു​ത്തി. നഗരത്തി​ലും യഹോ​വ​യു​ടെ ആലയത്തി​ലും ഉണ്ടായി​രുന്ന വ്യാജ​ദൈ​വ​ങ്ങ​ളു​ടെ വിഗ്ര​ഹ​ങ്ങ​ളെ​ല്ലാം നശിപ്പി​ച്ചു. യഹോ​വ​യു​ടെ യാഗപീ​ഠ​ത്തി​ന്റെ അറ്റകു​റ്റ​പ്പ​ണി​കൾ നടത്തി​യിട്ട്‌ അവിടെ ബലികൾ അർപ്പി​ക്കു​ക​യും ചെയ്‌തു. ഒരുപക്ഷേ ഏറ്റവും ബുദ്ധി​മു​ട്ടുള്ള കാര്യം, ജനത്തോ​ടു സംസാ​രി​ക്കു​ന്ന​താ​യി​രു​ന്നു. കാരണം വർഷങ്ങ​ളാ​യി താൻ അവരോ​ടു ചെയ്യാൻ ആവശ്യ​പ്പെ​ട്ടത്‌ ഇപ്പോൾ അദ്ദേഹ​ത്തി​നു മാറ്റി​പ്പ​റ​യണം. വിവരണം ഇങ്ങനെ പറയുന്നു: “ഇസ്രാ​യേ​ലി​ന്റെ ദൈവ​മായ യഹോ​വയെ സേവി​ക്കാൻ” മനശ്ശെ ജനത്തെ പ്രോ​ത്സാ​ഹി​പ്പി​ച്ചു. ഇതെല്ലാം കാണി​ക്കു​ന്നതു തെറ്റുകൾ ചെയ്‌തു​കൂ​ട്ടിയ മനശ്ശെ ശരിക്കും തിരി​ഞ്ഞു​വന്നു എന്നാണ്‌. അത്‌ യഹോ​വയെ മഹത്ത്വ​പ്പെ​ടു​ത്തി. അങ്ങനെ താൻ “നല്ലവനും ക്ഷമിക്കാൻ സന്നദ്ധനും” ആണെന്ന്‌ യഹോവ ഒരിക്കൽക്കൂ​ടി കാണിച്ചു.—സങ്കീ. 86:5.

നല്ല തിരക്കുള്ള ചന്തസ്ഥലത്തുവെച്ച്‌ മനശ്ശെ യരുശലേമിലെ ആളുകളോടു സംസാരിക്കുന്നു. കടകളിൽ നിറയെ വിഗ്രഹങ്ങൾ വെച്ചിട്ടുണ്ട്‌. പടയാളികൾ പൂജാസ്‌തൂപങ്ങൾ വലിച്ച്‌ താഴെയിടുകയും വിഗ്രഹങ്ങൾ തകർക്കുകയും ചെയ്യുന്നു.

താൻ ചെയ്‌തു​കൂ​ട്ടിയ തെറ്റിന്റെ എല്ലാ പരിണ​ത​ഫ​ല​ങ്ങ​ളും ഇല്ലാതാ​ക്കാൻ മനശ്ശെക്കു കഴിഞ്ഞില്ല. യഹോവ മനശ്ശെ​യോ​ടു ക്ഷമി​ച്ചെ​ങ്കി​ലും ജനം അക്രമ​വും കൊല​പാ​ത​ക​വും ചെയ്യു​ന്ന​തിൽ തുടർന്ന​തു​കൊണ്ട്‌ യഹോ​വ​യ്‌ക്ക്‌ അവരെ ശിക്ഷി​ക്കാ​തെ വിടാൻ പറ്റില്ലാ​യി​രു​ന്നു. മനശ്ശെ​യു​ടെ സ്വന്തം മകനായ ആമോൻപോ​ലും അപ്പന്റെ മാനസാ​ന്ത​ര​ത്തിൽനിന്ന്‌ പാഠം പഠിച്ചില്ല. എന്നാൽ അതേസ​മയം മനശ്ശെ​യു​ടെ കൊച്ചു​മ​ക​നായ യോശി​യയെ സ്വാധീ​നി​ക്കാൻ സാധ്യ​ത​യ​നു​സ​രിച്ച്‌ മനശ്ശെക്കു കഴിഞ്ഞു. തന്റെ മുത്തച്ഛൻ തന്നെത്തന്നെ താഴ്‌ത്താ​നും മാനസാ​ന്ത​ര​പ്പെ​ടാ​നും കാണിച്ച ധൈര്യ​ത്തെ​ക്കു​റിച്ച്‌ യോശിയ ചിന്തി​ച്ചി​രി​ക്കണം. വർഷങ്ങ​ളോ​ളം മോശ​മായ കാര്യങ്ങൾ ചെയ്‌ത മനശ്ശെ ശരിക്കും മാറ്റം വരുത്തി. തന്റെ പിതാ​വായ യഹോവ തന്നോടു ക്ഷമിച്ചെന്ന ഉറപ്പോ​ടെ അദ്ദേഹം തുടർന്നും ജീവിച്ചു.

ബൈബിൾവി​വ​രണം വായി​ക്കുക:

  • 2 രാജാ​ക്ക​ന്മാർ 21:1-26

  • 2 ദിനവൃ​ത്താ​ന്തം 33:1-25

ചർച്ച ചെയ്യാൻ:

മനശ്ശെ എങ്ങനെ​യെ​ല്ലാ​മാ​ണു ധൈര്യം കാണി​ച്ചത്‌?

ആഴത്തിൽ പഠിക്കാൻ

  1. 1. അമോ​ര്യ​രാ​യി​രു​ന്നു കനാൻ ദേശത്ത്‌ മുമ്പ്‌ താമസി​ച്ചി​രു​ന്നത്‌. മനശ്ശെ “തനിക്കു മുമ്പു​ണ്ടാ​യി​രുന്ന എല്ലാ അമോ​ര്യ​രെ​ക്കാ​ളും അധികം ദുഷ്ടത ചെയ്‌തു” എന്നു പറയു​മ്പോൾ മനശ്ശെ​യെ​ക്കു​റിച്ച്‌ അതിൽനിന്ന്‌ എന്തു മനസ്സി​ലാ​ക്കാം? (2 രാജാ. 21:11; w00 10/15 പേ. 16 ഖ. 5-6; gl പേ. 10 ഖ. 5, അടിക്കു​റിപ്പ്‌)

  2. 2. മനശ്ശെ ജീവി​ച്ചി​രു​ന്നെ​ന്നും അദ്ദേഹ​ത്തി​ന്റെ ഭരണകാ​ലത്ത്‌ അസീറി​യ​ക്കാർ ശക്തരാ​യി​രു​ന്നെ​ന്നും സൂചി​പ്പി​ക്കുന്ന എന്തു തെളി​വാ​ണു പുരാ​വ​സ്‌തു ഗവേഷകർ കണ്ടെത്തി​യി​രി​ക്കു​ന്നത്‌? (it “മനശ്ശെ” നമ്പർ 4 ഖ. 2-wcgr) A

    © The Trustees of the British Museum. Licensed under CC BY-NC-SA 4.0. Source

    ചിത്രം A: ഏസെർ-ഹദ്ദോൻ പ്രിസ​ത്തിൽ “യഹൂദാ​രാ​ജാ​വായ മനശ്ശെ” എന്ന്‌ എഴുതിയിരിക്കുന്നു

  3. 3. അസീറി​യ​ക്കാർ ബന്ദികളെ കൊളു​ത്തു​ക​ളിട്ട്‌ പിടി​ച്ചു​കൊ​ണ്ടു​പോ​കു​മാ​യി​രു​ന്നു എന്നതിന്‌ എന്തു സൂചന​യാ​ണു​ള്ളത്‌? (2 ദിന. 33:11; it “കൊളുത്ത്‌” ഖ. 4-wcgr) B

    ഒരു പുരാതനചിത്രത്തിൽ ഒരു അസീറിയൻ രാജാവ്‌ മൂന്നു ബന്ദികളുടെ ചുണ്ടിൽ കൊളുത്തുകളിട്ട്‌ പിടിച്ചിരിക്കുന്നതു കാണാം. അവരിൽ ഒരാളുടെ കണ്ണ്‌ കുന്തംകൊണ്ട്‌ കുത്തിപ്പൊട്ടിക്കുന്നുമുണ്ട്‌.

    ചിത്രം B: ഏകദേശം ബി.സി. എട്ടാം നൂറ്റാ​ണ്ടിൽ അസീറി​യ​ക്കാർ കൊത്തി​യു​ണ്ടാ​ക്കിയ ഒരു രംഗത്തി​ന്റെ വരച്ചു​ണ്ടാ​ക്കിയ ചിത്രം

  4. 4. യഹോവ എങ്ങനെ​യാണ്‌ യരുശ​ലേ​മി​ന്റെ മേൽ “അളവു​നൂ​ലൂം” “തൂക്കു​ക​ട്ട​യും” പിടി​ച്ചത്‌? (2 രാജാ. 21:13; it “തൂക്കുകട്ട” ഖ. 2-wcgr)

നമുക്കുള്ള പാഠങ്ങൾ

  • ഈ വിവര​ണ​ത്തിൽനിന്ന്‌ മാനസാ​ന്ത​ര​ത്തെ​ക്കു​റിച്ച്‌ നമുക്ക്‌ എന്തെല്ലാം പഠിക്കാം?

  • മാനസാ​ന്ത​ര​പ്പെ​ടു​മ്പോൾ യഹോവ നമ്മുടെ പാപങ്ങൾ ക്ഷമിക്കു​മെ​ങ്കി​ലും പാപത്തി​ന്റെ പരിണ​ത​ഫ​ലങ്ങൾ അപ്പോ​ഴും നമ്മൾ അനുഭ​വി​ക്കേ​ണ്ടി​വ​ന്നേ​ക്കാ​മെന്നു മനശ്ശെ​യു​ടെ ഉദാഹ​രണം എങ്ങനെ കാണി​ക്കു​ന്നു? (യിരെ. 15:3-5) C

    ചിത്രങ്ങൾ: 1. ഒരു ചെറുപ്പക്കാരൻ രാത്രിയിൽ കാർ ഓടിക്കുന്നതിനിടയിൽ കൂട്ടുകാരുടെകൂടെ ബിയർ കുടിക്കുന്നു. 2. വർഷങ്ങൾക്കു ശേഷം അദ്ദേഹം വീൽച്ചെയറിൽ ഇരുന്നുകൊണ്ട്‌ മീറ്റിങ്ങിൽ അഭിപ്രായം പറയുന്നു. ഇടതുകൈയിൽ നിറയെ പച്ചകുത്തിയിട്ടുണ്ട്‌.

    ചിത്രം C

  • ഏതെല്ലാം വിധങ്ങ​ളിൽ നിങ്ങൾക്കു മനശ്ശെ​യു​ടെ ധൈര്യം അനുക​രി​ക്കാം?

വിശാ​ല​മാ​യി ചിന്തി​ക്കാൻ

  • ഈ വിവരണം യഹോ​വ​യെ​ക്കു​റിച്ച്‌ എന്നെ എന്താണു പഠിപ്പി​ക്കു​ന്നത്‌?

  • ഈ വിവരണം ഭൂമി​യെ​യും മനുഷ്യ​രെ​യും കുറി​ച്ചുള്ള യഹോ​വ​യു​ടെ ഉദ്ദേശ്യ​ങ്ങ​ളു​മാ​യി എങ്ങനെ ബന്ധപ്പെ​ട്ടി​രി​ക്കു​ന്നു?

  • പുനരു​ത്ഥാ​ന​പ്പെ​ട്ടു​വ​രുന്ന മനശ്ശെ​യോട്‌ എന്തു ചോദി​ക്കാ​നാ​ണു ഞാൻ ആഗ്രഹി​ക്കു​ന്നത്‌?

കൂടുതൽ അറിയാൻ

മനശ്ശെയുടെ മാതൃക യഹോ​വ​യി​ലേക്കു മടങ്ങി​വ​രാൻ ഒരു സഹോ​ദ​രനെ സഹായി​ച്ചത്‌ എങ്ങനെ​യെന്നു കാണുക.

ജയിൽ എനിക്ക്‌ സ്വാത​ന്ത്ര്യം നൽകി (5:10)

മുമ്പ്‌ ചെയ്‌ത തെറ്റുകൾ കാരണം നിങ്ങൾക്ക്‌ ഒരു വിലയു​മി​ല്ലെന്നു തോന്നു​ന്നെ​ങ്കിൽ മനശ്ശെ​യു​ടെ വിവരണം നിങ്ങൾക്കു പ്രോ​ത്സാ​ഹ​ന​മാ​യി​രി​ക്കു​ന്നത്‌ എങ്ങനെ?

“അവൻ യഹോ​വ​യോട്‌ കരുണ​യ്‌ക്കാ​യി യാചിച്ചു” (w11 7/1 പേ. 24)

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക