വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • wcg അധ്യാ. 34 പേ. 154-157
  • “യഹോ​വ​യോ​ടു പറ്റിനി​ന്നു”

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • “യഹോ​വ​യോ​ടു പറ്റിനി​ന്നു”
  • ധൈര്യത്തോടെ ദൈവത്തിന്റെകൂടെ നടക്കുക
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ആഴത്തിൽ പഠിക്കാൻ
  • നമുക്കുള്ള പാഠങ്ങൾ
  • വിശാ​ല​മാ​യി ചിന്തി​ക്കാൻ
  • കൂടുതൽ അറിയാൻ
  • ഒരു രാജാവിന്റെ വിശ്വാസത്തിനു പ്രതിഫലം ലഭിക്കുന്നു
    യെശയ്യാ പ്രവചനം—മുഴു മനുഷ്യവർഗത്തിനുമുള്ള വെളിച്ചം 1
  • ഇച്ഛാസ്വാതന്ത്ര്യം നൽകി അവൻ നമ്മെ മാനിച്ചിരിക്കുന്നു
    2011 വീക്ഷാഗോപുരം
  • ഹിസ്‌കീയാ രാജാവിനെ ദൈവം സഹായിക്കുന്നു
    എന്റെ ബൈബിൾ കഥാപുസ്‌തകം
  • ഏഴ്‌ ഇടയന്മാരും എട്ട്‌ പ്രഭുക്കന്മാരും, ഇന്ന്‌ അവർ ആരാണ്‌?
    2013 വീക്ഷാഗോപുരം
കൂടുതൽ കാണുക
ധൈര്യത്തോടെ ദൈവത്തിന്റെകൂടെ നടക്കുക
wcg അധ്യാ. 34 പേ. 154-157

34 ഹിസ്‌കി​യ

“യഹോ​വ​യോ​ടു പറ്റിനി​ന്നു”

അച്ചടിച്ച പതിപ്പ്
അച്ചടിച്ച പതിപ്പ്

യഹോ​വയെ ഒരുപാ​ടു സ്‌നേ​ഹിച്ച ചുരുക്കം ചില യഹൂദാ​രാ​ജാ​ക്ക​ന്മാ​രിൽ ഒരാളാ​യി​രു​ന്നു ഹിസ്‌കിയ. എന്നാൽ അദ്ദേഹ​ത്തി​ന്റെ അപ്പനായ ആഹാസ്‌ ഒരു ദുഷ്ടരാ​ജാ​വാ​യി​രു​ന്നു. അയാൾ വ്യാജ​ദൈ​വ​ങ്ങളെ ആരാധി​ക്കു​ക​യും അങ്ങനെ ചെയ്യാൻ ജനത്തെ പ്രേരി​പ്പി​ക്കു​ക​യും ചെയ്‌തു. കൂടാതെ ക്രൂര​രായ ആ ദൈവ​ങ്ങൾക്ക്‌ തന്റെ ആൺമക്ക​ളിൽ ഒരാ​ളെ​യെ​ങ്കി​ലും ബലിയർപ്പി​ച്ചി​ട്ടു​മുണ്ട്‌. (2 രാജാ. 16:2-4; 2 ദിന. 28:1, 3) അതു​കൊ​ണ്ടു​തന്നെ ഹിസ്‌കി​യ​യു​ടെ ബാല്യ​കാ​ലം അങ്ങേയറ്റം പേടി​പ്പെ​ടു​ത്തു​ന്ന​തും സങ്കടക​ര​വും ആയിരു​ന്നി​രി​ക്കണം. എങ്കിലും മുതിർന്നു​വ​ന്ന​പ്പോൾ അദ്ദേഹം അപ്പന്റെ മോശം മാതൃക പിന്തു​ടർന്നില്ല. ആഹാസ്‌ മരിച്ച​പ്പോൾ ഹിസ്‌കിയ രാജാ​വാ​യി. 25 വയസ്സു​ണ്ടാ​യി​രുന്ന അദ്ദേഹം സത്യാ​രാ​ധന പുനഃ​സ്ഥാ​പി​ക്കാ​നാ​യി ധൈര്യ​ത്തോ​ടെ നടപടി​കൾ സ്വീക​രി​ച്ചു.

ഹിസ്‌കി​യ യഹോ​വ​യു​ടെ ആലയം വീണ്ടും തുറന്ന്‌ അതിന്റെ കേടു​പാ​ടു​കൾ മാറ്റി. അദ്ദേഹം അവി​ടെ​യു​ണ്ടാ​യി​രുന്ന വിഗ്ര​ഹ​ങ്ങ​ളെ​ല്ലാം നീക്കി​ക്ക​ളഞ്ഞു. യഹോ​വ​യു​ടെ സേവന​ത്തി​ലെ തങ്ങളുടെ ഉത്തരവാ​ദി​ത്വ​ങ്ങൾ വീണ്ടും ചെയ്യാൻ ലേവ്യ​രോ​ടും പുരോ​ഹി​ത​ന്മാ​രോ​ടും ആവശ്യ​പ്പെ​ടു​ക​യും ചെയ്‌തു. എന്നിട്ട്‌ യരുശ​ലേ​മിൽ അദ്ദേഹം വലിയ തോതിൽ പെസഹ ആചരി​ക്കാ​നുള്ള ക്രമീ​ക​ര​ണങ്ങൾ ചെയ്‌തു. അതിനു​വേണ്ടി പത്തു-ഗോത്ര വടക്കേ രാജ്യ​മായ ഇസ്രാ​യേ​ലിൽ ഉള്ളവ​രെ​പ്പോ​ലും ക്ഷണിക്കു​ന്ന​തിന്‌ അവി​ടേക്കു സന്ദേശ​വാ​ഹ​കരെ അയച്ചു. ചിലർ ആ സന്ദേശ​വാ​ഹ​കരെ പരിഹ​സി​ച്ചെ​ങ്കി​ലും മറ്റു ചിലർ വരാൻ തയ്യാറാ​യി. ഹിസ്‌കി​യ​യു​ടെ ആ നല്ല മാതൃക, ഇസ്രാ​യേ​ലി​ലും യഹൂദ​യി​ലും ഉള്ളവർക്കു തങ്ങൾ ആരാധി​ച്ചി​രുന്ന വിഗ്ര​ഹ​ങ്ങ​ളും വ്യാജാ​രാ​ധ​ന​യ്‌ക്കുള്ള ഉയർന്ന സ്ഥലങ്ങളും നശിപ്പി​ക്കാൻ വേണ്ട ധൈര്യം നൽകി. അതു​പോ​ലെ 700 വർഷം മുമ്പ്‌ യഹോവ പറഞ്ഞിട്ട്‌ മോശ ഉണ്ടാക്കിയ താമ്ര​സർപ്പ​ത്തെ​യും അവർ നശിപ്പി​ച്ചു​ക​ളഞ്ഞു. കാരണം ഇസ്രാ​യേ​ല്യർ അതി​നെ​യും ആരാധി​ച്ചു​തു​ട​ങ്ങി​യി​രു​ന്നു.

കുറെ വർഷങ്ങ​ളാ​യി, പേടി​പ്പെ​ടു​ത്തുന്ന എന്തോ സംഭവി​ക്കാൻപോ​കു​ന്ന​താ​യി ഹിസ്‌കി​യ​യ്‌ക്കു തോന്നു​ന്നു​ണ്ടാ​യി​രു​ന്നു. കാരണം യഹോവ അതെക്കു​റിച്ച്‌ നേര​ത്തേ​തന്നെ അവർക്കു മുന്നറി​യി​പ്പു കൊടു​ത്തി​രു​ന്നു. അതുത​ന്നെ​യാ​ണു സംഭവി​ച്ച​തും. ഹിസ്‌കിയ ഭരണം തുടങ്ങി കുറച്ച്‌ വർഷങ്ങൾ കഴിഞ്ഞ​പ്പോൾ അസീറി​യ​ക്കാർ വടക്കേ രാജ്യത്തെ ആക്രമി​ക്കു​ക​യും അവി​ടെ​യുള്ള മിക്കവ​രെ​യും ബന്ദിക​ളാ​യി പിടി​ച്ചു​കൊ​ണ്ടു​പോ​കു​ക​യും ചെയ്‌തു. അടുത്തത്‌ യഹൂദ​യാ​യി​രി​ക്കു​മോ എന്നു ഹിസ്‌കിയ ഭയന്നി​ട്ടു​ണ്ടാ​കണം. കാരണം ഇസ്രാ​യേ​ലിൽ ഉള്ളവ​രെ​പ്പോ​ലെ​തന്നെ അവിശ്വ​സ്‌ത​രാ​യി​രു​ന്നു യഹൂദ​യിൽ ഉള്ളവരും, ശരിക്കും പറഞ്ഞാൽ അവരെ​ക്കാൾ മോശം. യഹോവ തന്റെ പ്രവാ​ച​ക​ന്മാ​രെ ഉപയോ​ഗിച്ച്‌ യഹൂദ​യ്‌ക്കും മുന്നറി​യി​പ്പു​കൾ കൊടു​ത്തി​രു​ന്നു. യഹോവ പറയു​ന്ന​തൊ​ന്നും ഒരിക്ക​ലും നടക്കാതെ പോകി​ല്ല​ല്ലോ. അതു​കൊണ്ട്‌ അസീറി​യ​ക്കാർ ഇപ്പോൾ യഹൂദയെ ആക്രമി​ക്കാ​നാ​യി വരുന്നതു കണ്ടപ്പോൾ ഹിസ്‌കി​യ​യ്‌ക്കു ഭയം തോന്നി​യ​തിൽ അതിശ​യ​മില്ല.

വൈകാ​തെ അസീറി​യൻ രാജാ​വായ സൻഹെ​രീ​ബും സൈന്യ​വും യഹൂദയെ ആക്രമി​ക്കാ​നാ​യി വന്നു. ഹിസ്‌കി​യ​യു​ടെ ഭരണത്തിൻകീ​ഴി​ലുള്ള നഗരങ്ങൾ ഓരോ​ന്നാ​യി അയാൾ പിടി​ച്ചെ​ടു​ത്തു. സാധ്യ​ത​യ​നു​സ​രിച്ച്‌ ഏതാണ്ട്‌ ഈ സമയത്താ​ണു ഹിസ്‌കി​യ​യ്‌ക്കു ഗുരു​ത​ര​മായ രോഗം പിടി​പെ​ടു​ന്നത്‌. അദ്ദേഹം മരിച്ചു​പോ​കു​മെന്ന്‌ ഉറപ്പാ​യി​രു​ന്നു. അങ്ങനെ സംഭവി​ച്ചാൽ അദ്ദേഹ​ത്തിന്‌ അതുവരെ ഒരു മകൻ ജനിച്ചി​ട്ടി​ല്ലാ​ത്ത​തു​കൊണ്ട്‌ ദാവീ​ദി​ന്റെ രാജവം​ശം നിലനി​റു​ത്താ​നാ​കു​മാ​യി​രു​ന്നില്ല. അസുഖം മാറാ​നാ​യി വിശ്വാ​സ​ത്തോ​ടെ അദ്ദേഹം യഹോ​വ​യോട്‌ ഉള്ളുരു​കി പ്രാർഥി​ച്ചു. യഹോവ ആ പ്രാർഥന കേട്ടു. ഹിസ്‌കി​യ​യു​ടെ ആയുസ്സ്‌ 15 വർഷം​കൂ​ടി നീട്ടി​ക്കൊ​ടു​ത്തു​കൊണ്ട്‌ യഹോവ അദ്ദേഹ​ത്തോ​ടു സ്‌നേഹം കാണിച്ചു. എങ്കിലും അസീറി​യ​ക്കാ​രു​ടെ ഭീഷണി അപ്പോ​ഴും മുന്നി​ലു​ണ്ടാ​യി​രു​ന്നു.

യഹോ​വ​യു​ടെ വിശു​ദ്ധ​ന​ഗ​ര​മായ യരുശ​ലേ​മി​നെ സംരക്ഷി​ക്കാൻ ഹിസ്‌കിയ പരമാ​വധി ശ്രമിച്ചു. അതിനു​വേണ്ടി സൻഹെ​രീബ്‌ ആവശ്യ​പ്പെട്ട പണം മുഴു​വ​നും ഹിസ്‌കിയ കൊടു​ത്തു. ആ വലിയ തുക കിട്ടി​യെ​ങ്കി​ലും നഗരത്തെ ആക്രമി​ക്കാ​നുള്ള തന്റെ പദ്ധതി ഉപേക്ഷി​ക്കാൻ സൻഹെ​രീബ്‌ തയ്യാറാ​യില്ല. അതേസ​മയം ഒരു ആക്രമ​ണ​മു​ണ്ടാ​യാ​ലും നഗരത്തെ സംരക്ഷി​ക്കാൻ ഹിസ്‌കിയ ഒരു പുതിയ മതിൽ പണിതു. ശത്രുക്കൾ നഗരം വളഞ്ഞാ​ലും ആവശ്യ​മായ വെള്ളം ലഭിക്കു​ന്ന​തിന്‌ ഒരു കനാലും ഉണ്ടാക്കി. അതു​പോ​ലെ, ശത്രു​സൈ​ന്യം എത്ര വലുതാ​ണെ​ങ്കി​ലും അവരെ​ക്കാ​ളെ​ല്ലാം ശക്തനാണ്‌ യഹോ​വ​യെന്ന്‌ ഓർമി​പ്പി​ച്ചു​കൊണ്ട്‌ അദ്ദേഹം ജനത്തെ ധൈര്യ​പ്പെ​ടു​ത്തു​ക​യും ചെയ്‌തു.

ശക്തരായ ശത്രുക്കൾ യരുശ​ലേ​മി​ലു​ള്ള​വരെ ഭയപ്പെ​ടു​ത്താൻ ശ്രമി​ച്ച​പ്പോൾ ഹിസ്‌കിയ അവരെ ബലപ്പെ​ടു​ത്തി

ഇതൊക്കെ കണ്ടപ്പോൾ സൻഹെ​രീ​ബി​ന്റെ കോപം ആളിക്കത്തി. ജനത്തിന്റെ ധൈര്യം കെടു​ത്തി​ക്ക​ള​യാ​നാ​യി അയാൾ തന്റെ ഒരു ഉയർന്ന ഉദ്യോ​ഗ​സ്ഥനെ, അതായത്‌ റബ്‌ശാ​ക്കെയെ, അവരുടെ അടു​ത്തേക്ക്‌ അയച്ചു. അയാൾ രാജാ​വി​നെ​യും അവരുടെ ദൈവ​മായ യഹോ​വ​യെ​യും നിന്ദി​ച്ചു​കൊണ്ട്‌ പലതും പറഞ്ഞു. എന്നാൽ ഹിസ്‌കിയ ധൈര്യ​ത്തോ​ടെ നിന്നു. അങ്ങനെ​തന്നെ തുടരാൻ ജനത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെയ്‌തു. അടുത്ത​താ​യി ഹിസ്‌കി​യ​യു​ടെ ധൈര്യം ചോർത്തി​ക്ക​ള​യാൻ, ഭീഷണി​പ്പെ​ടു​ത്തി​ക്കൊ​ണ്ടുള്ള ചില കത്തുകൾ സൻഹെ​രീബ്‌ അദ്ദേഹ​ത്തിന്‌ അയച്ചു. ഹിസ്‌കിയ യഹോ​വ​യു​ടെ ആലയത്തി​ലേക്കു ചെന്ന്‌ ആ കത്തുകൾ അവിടെ നിവർത്തി​വെച്ചു. അങ്ങനെ ചെയ്‌ത​തി​ലൂ​ടെ അദ്ദേഹം തന്റെ പ്രശ്‌ന​ങ്ങ​ളെ​ല്ലാം യഹോ​വ​യു​ടെ മേൽ ഇടുക​യാ​യി​രു​ന്നു. അതിനു മറുപ​ടി​യാ​യി യഹോവ, യശയ്യ പ്രവാ​ച​ക​നി​ലൂ​ടെ ഹിസ്‌കി​യയെ ധൈര്യ​പ്പെ​ടു​ത്തുന്ന ഒരു സന്ദേശം നൽകി. അതിൽ ഇങ്ങനെ​യൊ​രു ഉറപ്പു​മു​ണ്ടാ​യി​രു​ന്നു: സൻഹെ​രീബ്‌ യരുശ​ലേ​മി​ലേക്കു വരില്ല. അയാളു​ടെ സൈന്യം ഒരു അമ്പു​പോ​ലും അവി​ടേക്ക്‌ എയ്യില്ല.

സൻഹെരീബ്‌ അയച്ച കത്തുകൾ ഹിസ്‌കിയ തന്റെ മുന്നിൽ നിവർത്തിവെച്ച്‌ ദേവാലയത്തിന്റെ നടയിൽ മുട്ടുകുത്തിനിന്ന്‌ സഹായത്തിനായി യഹോവയോടു പ്രാർഥിക്കുന്നു. ചില പുരോഹിതന്മാർ ദൂരെ നിന്നുകൊണ്ട്‌ അതു നോക്കുന്നു.

ആ രാത്രി​തന്നെ യഹോവ ഒരു ദൂതനെ അസീറി​യ​ക്കാ​രു​ടെ പാളയ​ത്തി​ലേക്ക്‌ അയച്ചു. ചുരു​ങ്ങിയ സമയം​കൊണ്ട്‌ ആ ഒരൊറ്റ ദൂതൻ സൻഹെ​രീ​ബി​ന്റെ 1,85,000 വരുന്ന പടയാ​ളി​കളെ കൊന്നു​ക​ളഞ്ഞു. പിറ്റേന്ന്‌ ഉറക്കമു​ണർന്ന സൻഹെ​രീബ്‌ കണ്ടത്‌, ചുറ്റും തന്റെ പടയാ​ളി​കൾ മരിച്ചു​കി​ട​ക്കു​ന്ന​താണ്‌. അപ്പോൾ അയാൾക്കു​ണ്ടായ ഞെട്ടൽ ഒന്നു ഭാവന​യിൽ കാണുക. അയാൾ നാണം​കെട്ട്‌ സ്വന്തം ദേശ​ത്തേക്കു മടങ്ങി​പ്പോ​യി. കുറച്ചു​നാൾ കഴിഞ്ഞ്‌ സൻഹെ​രീബ്‌ അയാളു​ടെ ദൈവ​മായ നി​സ്രോ​ക്കി​ന്റെ ക്ഷേത്ര​ത്തിൽ കുമ്പി​ടു​മ്പോൾ സ്വന്തം മക്കൾതന്നെ അയാളെ കൊന്നു​ക​ളഞ്ഞു.

യഹോവ ഹിസ്‌കി​യ​യ്‌ക്ക്‌ എത്ര വലിയ വിജയ​മാ​ണു കൊടു​ത്തത്‌! അസീറി​യ​ക്കാ​രു​ടെ ഭീഷണി അവസാ​നി​ച്ചു. ഹിസ്‌കി​യ​യു​ടെ രോഗം മാറി. ഒരു മകനെ​ങ്കി​ലും അദ്ദേഹ​ത്തി​നു ജനിക്കു​ക​യും ചെയ്‌തു. പക്ഷേ കുറച്ച്‌ കഴിഞ്ഞ്‌ ഹിസ്‌കിയ അഹങ്കരി​ച്ചു. എന്നാൽ യഹോവ തിരു​ത്തി​യ​പ്പോൾ അദ്ദേഹം താഴ്‌മ​യോ​ടെ ആ തിരുത്തൽ സ്വീക​രി​ച്ചു. അതു​കൊണ്ട്‌ ദൈവ​ജ​നത്തെ ഭരിച്ച ഏറ്റവും നല്ല രാജാ​ക്ക​ന്മാ​രിൽ ഒരാളാ​യി​രു​ന്നു ഹിസ്‌കിയ എന്നു പറയാം. വലിയ പ്രശ്‌ന​ങ്ങ​ളി​ലൂ​ടെ കടന്നു​പോ​യ​പ്പോ​ഴും അദ്ദേഹം അസാമാ​ന്യ​ധൈ​ര്യം കാണി​ക്കു​ക​യും മരണ​ത്തോ​ളം വിശ്വ​സ്‌ത​നാ​യി തുടരു​ക​യും ചെയ്‌തു.

ബൈബിൾവി​വ​രണം വായി​ക്കുക:

  • 2 രാജാ​ക്ക​ന്മാർ 18:1–19:37

  • 2 ദിനവൃ​ത്താ​ന്തം 29:1–32:33

  • യശയ്യ 38:1–39:8

ചർച്ച ചെയ്യാൻ:

ഹിസ്‌കി​യ എങ്ങനെ​യെ​ല്ലാ​മാ​ണു ധൈര്യം കാണി​ച്ചത്‌?

ആഴത്തിൽ പഠിക്കാൻ

  1. 1. ഹിസ്‌കി​യ​യെ​ക്കു​റിച്ച്‌ ബൈബി​ളിൽ പറയു​ന്നതു സത്യമാ​ണെന്നു തെളി​യി​ക്കുന്ന എന്താണു പുരാ​വ​സ്‌തു ഗവേഷകർ കണ്ടെത്തി​യി​രി​ക്കു​ന്നത്‌? (w11 5/1 പേ. 15 ഖ. 1-3-wcgr) A

    Zev Radovan/Alamy Stock Photo

    ചിത്രം A: ബി.സി. എട്ടാം നൂറ്റാ​ണ്ടിൽനി​ന്നുള്ള ഒരു കളിമൺമു​ദ്ര​യിൽ ഇങ്ങനെ എഴുതി​യി​രി​ക്കു​ന്നു: “ആഹാസി​ന്റെ മകനായ, യഹൂദാ​രാ​ജാ​വായ ഹിസ്‌കി​യ​യു​ടേത്‌”

  2. 2. ‘പറക്കുന്ന ഒരു തീനാഗ’ത്തെക്കു​റി​ച്ചുള്ള യശയ്യയു​ടെ പ്രവചനം ഹിസ്‌കി​യ​യി​ലൂ​ടെ നിറ​വേ​റി​യത്‌ എങ്ങനെ? (യശ. 14:28, 29; ip-1 പേ. 190-191 ഖ. 4-6)

  3. 3. നിനെ​വെ​യിൽവെച്ച്‌ ഗവേഷകർ കണ്ടെത്തിയ ഒരു വസ്‌തു​വിൽ സൻഹെ​രീബ്‌ തന്റെ നേട്ടങ്ങ​ളെ​ക്കു​റിച്ച്‌ രേഖ​പ്പെ​ടു​ത്തി​രി​ക്കു​ന്നതു കാണാം. അതിൽ അദ്ദേഹം എന്തെല്ലാം എഴുതി​യി​ട്ടുണ്ട്‌? എന്തെല്ലാം ഒഴിവാ​ക്കി​യി​ട്ടുണ്ട്‌? അതു ശ്രദ്ധേ​യ​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? (g 12/10 പേ. 27 ഖ. 3-5-wcgr) B

    © The Trustees of the British Museum. Licensed under CC BY-NC-SA 4.0. Source

    ചിത്രം B: സൻഹെ​രീ​ബി​ന്റെ വിജയങ്ങൾ രേഖ​പ്പെ​ടു​ത്തി​യി​ട്ടുള്ള ടെയ്‌ലർ പ്രിസം

  4. 4. ഹിസ്‌കി​യ​യു​ടെ തുരങ്കം ശരിക്കും ഹിസ്‌കി​യ​യു​ടെ ഭരണകാ​ലത്ത്‌ പണിത​താ​ണോ എന്നു കണ്ടെത്താൻ ഒരു കൂട്ടം ഗവേഷകർ 2003-ൽ ഒരു ശ്രമം നടത്തി. അവർ എന്തു നിഗമ​ന​ത്തി​ലാണ്‌ എത്തിയത്‌? (w09 5/1 പേ. 27 ഖ. 3-5-wcgr)

നമുക്കുള്ള പാഠങ്ങൾ

  • യഹോ​വയെ ആരാധി​ക്കാത്ത അച്ഛനോ അമ്മയോ ഉള്ള ഒരു ക്രിസ്‌ത്യാ​നി​ക്കു ഹിസ്‌കി​യ​യു​ടെ മാതൃക ഒരു പ്രോ​ത്സാ​ഹ​ന​മാ​യി​രി​ക്കു​ന്നത്‌ എങ്ങനെ? C

    വീട്ടിൽ ബർത്ത്‌ഡേ പാർട്ടി നടക്കുമ്പോൾ ഒരു ചെറുപ്പക്കാരൻ അതിൽ പങ്കെടുക്കാതെ തല ഉയർത്തിപ്പിടിച്ച്‌ നടന്നുനീങ്ങുന്നു. അവന്റെ കൈയിൽ “ജീവിതം ആസ്വദിക്കാം” പുസ്‌തകമുണ്ട്‌. ഒരു കുടുംബാംഗം ദേഷ്യത്തോടെ കൈ കെട്ടി അവനെത്തന്നെ നോക്കുന്നു.

    ചിത്രം C

  • യരുശ​ലേ​മി​നു നേരെ ഭീഷണി ഉയർന്ന​പ്പോൾ ഹിസ്‌കി​യ​യു​ടെ ചിന്ത പ്രധാ​ന​മാ​യും എന്തി​നെ​ക്കു​റി​ച്ചാ​യി​രു​ന്നു? (2 രാജാ. 19:15-19) നമുക്ക്‌ ഇന്ന്‌ അദ്ദേഹത്തെ എങ്ങനെ അനുക​രി​ക്കാം?

  • ഹിസ്‌കി​യ​യു​ടെ ധൈര്യം നിങ്ങൾക്ക്‌ എങ്ങനെ അനുക​രി​ക്കാം?

വിശാ​ല​മാ​യി ചിന്തി​ക്കാൻ

  • ഈ വിവരണം യഹോ​വ​യെ​ക്കു​റിച്ച്‌ എന്നെ എന്താണു പഠിപ്പി​ക്കു​ന്നത്‌?

  • ഈ വിവരണം ഭൂമി​യെ​യും മനുഷ്യ​രെ​യും കുറി​ച്ചുള്ള യഹോ​വ​യു​ടെ ഉദ്ദേശ്യ​ങ്ങ​ളു​മാ​യി എങ്ങനെ ബന്ധപ്പെ​ട്ടി​രി​ക്കു​ന്നു?

  • പുനരു​ത്ഥാ​ന​പ്പെ​ട്ടു​വ​രുന്ന ഹിസ്‌കി​യ​യോട്‌ എന്തു ചോദി​ക്കാ​നാ​ണു ഞാൻ ആഗ്രഹി​ക്കു​ന്നത്‌?

കൂടുതൽ അറിയാൻ

2 രാജാ​ക്ക​ന്മാർ 19:14-36 വാക്യ​ങ്ങ​ളിൽ കാണുന്ന ആവേശം​കൊ​ള്ളി​ക്കുന്ന സംഭവങ്ങൾ ഈ വീഡി​യോ​യിൽ കാണുക.

“ഞങ്ങളെ രക്ഷി​ക്കേ​ണമേ” (5:38)

മീഖ 5:5-ൽ കാണുന്ന പ്രവചനം ഹിസ്‌കി​യ​യു​ടെ നാളിൽ എങ്ങനെ നിറ​വേറി, ഇന്ന്‌ അത്‌ എങ്ങനെ നിറ​വേ​റു​ന്നു?

“ഏഴ്‌ ഇടയന്മാ​രും എട്ട്‌ പ്രഭു​ക്ക​ന്മാ​രും, ഇന്ന്‌ അവർ ആരാണ്‌?” (w13 11/15 പേ. 18-20 ഖ. 9-18)

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക