വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • wcg അധ്യാ. 33 പേ. 150-153
  • യഹോവ തിര​ഞ്ഞെ​ടുത്ത രാജാ​വി​നെ സംരക്ഷി​ച്ചു

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • യഹോവ തിര​ഞ്ഞെ​ടുത്ത രാജാ​വി​നെ സംരക്ഷി​ച്ചു
  • ധൈര്യത്തോടെ ദൈവത്തിന്റെകൂടെ നടക്കുക
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ആഴത്തിൽ പഠിക്കാൻ
  • നമുക്കുള്ള പാഠങ്ങൾ
  • വിശാ​ല​മാ​യി ചിന്തി​ക്കാൻ
  • കൂടുതൽ അറിയാൻ
  • യഹോയാദയുടെ ധൈര്യം
    ബൈബിൾ നൽകുന്ന ഗുണപാഠങ്ങൾ
  • ചീത്ത കൂട്ടുകെട്ടുനിമിത്തം യോവാശ്‌ യഹോവയെ ഉപേക്ഷിച്ചു
    2009 വീക്ഷാഗോപുരം
  • നമ്മൾ യഹോ​വയെ ഭയപ്പെ​ടേ​ണ്ടത്‌ എന്തു​കൊണ്ട്‌?
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2023
  • ധൈര്യത്തോടെ പ്രവർത്തിക്കുമ്പോൾ യഹോവ അനുഗ്രഹിക്കും
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2023
കൂടുതൽ കാണുക
ധൈര്യത്തോടെ ദൈവത്തിന്റെകൂടെ നടക്കുക
wcg അധ്യാ. 33 പേ. 150-153

33 യഹോ​യാ​ദ

യഹോവ തിര​ഞ്ഞെ​ടുത്ത രാജാ​വി​നെ സംരക്ഷി​ച്ചു

അച്ചടിച്ച പതിപ്പ്
അച്ചടിച്ച പതിപ്പ്

യഹോ​വ​യു​ടെ സേവന​ത്തിൽ തിര​ക്കോ​ടെ പ്രവർത്തിച്ച ഒരു വ്യക്തി​യാ​യി​രു​ന്നു യഹോ​യാദ. നല്ല പ്രായ​മാ​യ​പ്പോ​ഴും ശരിയായ കാര്യങ്ങൾ ചെയ്യു​ന്ന​തിൽ അദ്ദേഹം ഉറച്ചു​നി​ന്നു. യരുശ​ലേ​മി​ലെ ദേവാ​ല​യ​ത്തിൽ മഹാപു​രോ​ഹി​ത​നാ​യി​രു​ന്നു അദ്ദേഹം. ശരിയായ രീതി​യിൽ യഹോ​വയെ ആരാധി​ക്കാൻ ആളുകളെ സഹായി​ക്കുക എന്നത്‌ അദ്ദേഹ​ത്തി​ന്റെ ഉത്തരവാ​ദി​ത്വ​മാ​യി​രു​ന്നു. അവിടെ പലരും വ്യാജ​ദൈ​വ​ങ്ങളെ ആരാധി​ക്കു​ക​യും മോശ​മാ​യതു പ്രവർത്തി​ക്കു​ക​യും ചെയ്‌തി​രു​ന്ന​തു​കൊണ്ട്‌ അതത്ര എളുപ്പ​മാ​യി​രു​ന്നില്ല.

ആ ദേശത്തെ ദുഷ്ടത​യു​ടെ പ്രധാ​ന​കാ​രണം ഇസ്രാ​യേ​ലി​ലെ രാജാ​വായ ആഹാബി​ന്റെ​യും ഇസബേ​ലി​ന്റെ​യും മകളായ അഥല്യ​യാ​യി​രു​ന്നു. ആഹാബും ഇസബേ​ലും അങ്ങേയറ്റം ദുഷ്ടരാ​യി​രു​ന്ന​തു​കൊണ്ട്‌ അവരുടെ വംശപ​ര​മ്പ​ര​തന്നെ ഇല്ലാതാ​ക്കു​മെന്ന്‌ യഹോവ പറഞ്ഞി​രു​ന്നു. അഥല്യ​യു​ടെ ഭർത്താവ്‌ യഹൂദ​യി​ലെ രാജാ​വാ​യി​രു​ന്നി​ട്ടും അഥല്യ ശുദ്ധാ​രാ​ധന വെറു​ത്തി​രു​ന്നു. ഭർത്താ​വി​ന്റെ മരണ​ശേഷം അഥല്യ​യു​ടെ മകൻ രാജാ​വാ​യെ​ങ്കി​ലും യഹോവ അദ്ദേഹത്തെ കൊന്നു​ക​ളഞ്ഞു. തുടർന്ന്‌ അഥല്യ ഭരണം കൈയ​ടക്കി. യഹോ​വ​യ്‌ക്ക്‌ അത്‌ ഇഷ്ടമാ​യില്ല. കാരണം ദാവീ​ദി​ന്റെ വംശപ​ര​മ്പ​ര​യി​ലുള്ള ആണുങ്ങ​ളെ​യാണ്‌ യഹോവ രാജാ​വാ​യി തിര​ഞ്ഞെ​ടു​ത്തി​രു​ന്നത്‌. ഇനി, ഭരണം ഉറപ്പി​ക്കു​ന്ന​തി​നു​വേണ്ടി, രാജാ​വാ​കാൻ സാധ്യ​ത​യുള്ള എല്ലാവ​രെ​യും കൊന്നു​ക​ള​യാൻ അഥല്യ ഉത്തരവി​ട്ടു, അവർ സ്വന്തം കൊച്ചു​മ​ക്ക​ളാ​യി​രു​ന്നി​ട്ടു​പോ​ലും.

ഒരു മഹാപു​രോ​ഹി​ത​നും ഭാര്യ​യും സ്വന്തം ജീവൻ അപകട​പ്പെ​ടു​ത്തി​ക്കൊണ്ട്‌ ഒരു ദുഷ്ടരാ​ജ്ഞി​യിൽനിന്ന്‌ ഒരു കുഞ്ഞിന്റെ ജീവൻ രക്ഷിച്ചു

യഹോ​യാ​ദ വിവാഹം കഴിച്ചത്‌ രാജകു​ടും​ബ​ത്തിൽത്ത​ന്നെ​യുള്ള ധീരയായ യഹോ​ശേബ (യഹോ​ശ​ബത്ത്‌) എന്നൊരു യുവതി​യെ​യാണ്‌. ദാവീ​ദി​ന്റെ വംശപ​രമ്പര ഇല്ലാതാ​കു​ന്നതു അവർക്കു സഹിക്കാ​നാ​കു​മാ​യി​രു​ന്നില്ല. കാരണം ദാവീ​ദി​ന്റെ വംശത്തിൽപ്പെട്ട ഒരാൾ എന്നേക്കും രാജാ​വാ​യി​രി​ക്കു​മെന്ന്‌ യഹോവ വാഗ്‌ദാ​നം ചെയ്‌തി​രു​ന്നു. (2 ശമു. 7:12, 13) അതു​കൊണ്ട്‌ യഹോ​ശേബ ആ വംശപ​ര​മ്പ​ര​യിൽപ്പെട്ട ഒരു കുഞ്ഞിനെ സംരക്ഷി​ക്കാൻ തീരു​മാ​നി​ച്ചു. ധൈര്യ​ത്തോ​ടെ ആ രാജകു​മാ​രനെ കൊട്ടാ​ര​ത്തിൽനിന്ന്‌ ഒളിച്ചു​ക​ട​ത്തി​യിട്ട്‌ അവനെ​യും വളർത്ത​മ്മ​യെ​യും തന്റെ ഭർത്താ​വി​ന്റെ അടുക്കൽ എത്തിച്ചു. യഹോ​യാ​ദ​യും യഹോ​ശേ​ബ​യും ചേർന്ന്‌ ഒരു വയസ്സു​പോ​ലും ഇല്ലാത്ത ആ കുഞ്ഞിനെ ദേവാ​ല​യ​ത്തി​ലെ ഒരു ഉൾമു​റി​യിൽ ഒളിപ്പി​ച്ചു​വെച്ചു.

മഹാപുരോഹിതനായ യഹോയാദ യഹോശേബയെയും ഒരു വളർത്തമ്മയെയും രാത്രിയിൽ ആരും കാണാതെ ദേവാലയത്തിലേക്കു കൊണ്ടുപോകുന്നു. യഹോശേബയുടെ കൈയിൽ കുഞ്ഞായ യഹോവാശുമുണ്ട്‌.

ആറു വർഷ​ത്തോ​ളം യഹോ​വാശ്‌ യഹോ​യാ​ദ​യു​ടെ സംരക്ഷ​ണ​യിൽ അവിടെ രഹസ്യ​മാ​യി കഴിഞ്ഞു. ആ കാലഘട്ടം ബുദ്ധി​മു​ട്ടുള്ള ഒന്നായി​രു​ന്നു. കാരണം അഥല്യ ഇത്‌ അറിഞ്ഞാൽ അവരെ​യെ​ല്ലാം കൊന്നു​ക​ള​യു​മാ​യി​രു​ന്നു. ആറു വർഷത്തി​നു ശേഷം യഹോ​യാദ ധൈര്യ​ത്തോ​ടെ മറ്റൊരു തീരു​മാ​ന​മെ​ടു​ത്തു. അദ്ദേഹം വിശ്വ​സ്‌ത​രായ അഞ്ചു പട്ടാള​മേ​ധാ​വി​കളെ വിളി​ച്ചു​വ​രു​ത്തി​യിട്ട്‌ ദാവീ​ദി​ന്റെ സിംഹാ​സ​ന​ത്തി​നു നിയമ​പ​ര​മാ​യി അവകാ​ശ​മുള്ള ഒരാൾ ജീവി​ച്ചി​രി​പ്പു​ണ്ടെന്ന രഹസ്യം വെളി​പ്പെ​ടു​ത്തി. തുടർന്ന്‌ യഹോ​യാദ 500 പടയാ​ളി​കളെ ദേവാ​ല​യ​ത്തി​ലും അതിനു ചുറ്റു​മുള്ള പ്രധാ​ന​സ്ഥ​ല​ങ്ങ​ളി​ലും നിയമി​ക്കാൻ അവരോ​ടു പറഞ്ഞു. യഹോ​യാദ യഹോ​വാ​ശി​നെ രാജാ​വാ​യി വാഴി​ക്കുന്ന സമയത്ത്‌ ഈ പടയാ​ളി​കൾ ആലയത്തിൽനി​ന്നുള്ള ആയുധ​ങ്ങ​ളും പരിച​ക​ളും പിടിച്ച്‌ രാജാ​വി​നു ചുറ്റും നിന്നു. സന്തോ​ഷം​കൊണ്ട്‌ ജനമെ​ല്ലാം കൈയ​ടിച്ച്‌ ആഹ്ലാദി​ച്ചു. ആ ശബ്ദം കേട്ട​പ്പോൾ അഥല്യ ദേവാ​ല​യ​ത്തി​ലേക്ക്‌ ഓടി​വന്നു.

ദേവാ​ല​യ​ത്തി​ന്റെ മുറ്റ​ത്തേക്കു വന്ന അഥല്യക്കു പെട്ടെ​ന്നു​തന്നെ കാര്യം മനസ്സി​ലാ​യി. അധികാ​രം കൈവിട്ട്‌ പോകാ​തി​രി​ക്കാൻ അവസാ​ന​മാ​യി അഥല്യ ഒരു ശ്രമം​കൂ​ടെ നടത്തി. അവർ വിളി​ച്ചു​പ​റഞ്ഞു: “ചതി, കൊടും​ചതി!” എന്നാൽ ശരിക്കും ചതി കാണി​ച്ചത്‌ അഥല്യ​യാണ്‌. ആളുക​ളു​ടെ പിന്തുണ കിട്ടു​മെന്ന്‌ അഥല്യ വിചാ​രി​ച്ചെ​ങ്കിൽ അതു വെറു​തേ​യാ​യി. യഹോ​യാദ ധൈര്യ​ത്തോ​ടെ, ആ ദുഷ്ടരാ​ജ്ഞി​യെ ദേവാ​ല​യ​ത്തി​നു പുറ​ത്തേക്കു കൊണ്ടു​പോ​കാൻ സൈന്യാ​ധി​പ​ന്മാ​രോട്‌ ആജ്ഞാപി​ച്ചു. അവർ അഥല്യയെ കൊണ്ടു​പോ​യി കൊന്നു​ക​ളഞ്ഞു. അങ്ങനെ യഹോവ പറഞ്ഞതു​പോ​ലെ ‘ആഹാബി​ന്റെ ഭവനം നിശ്ശേഷം നശിച്ചു​പോ​യി.’ (2 രാജാ. 9:8) അഥല്യ​യാ​യി​രു​ന്നി​രി​ക്കാം ആഹാബി​ന്റെ​യും ഇസബേ​ലി​ന്റെ​യും ഭവനത്തിൽ കൊല്ല​പ്പെ​ടേ​ണ്ടി​യി​രുന്ന അവസാ​നത്തെ ആൾ.

അഥല്യ കൊല്ല​പ്പെ​ട്ടു​ക​ഴിഞ്ഞ്‌ മറ്റു ചില പ്രധാ​ന​പ്പെട്ട കാര്യ​ങ്ങ​ളും യഹോ​യാദ ചെയ്‌തു. യഹോ​വ​യോ​ടു വിശ്വ​സ്‌ത​രാ​യി​രി​ക്കു​മെന്ന്‌ ഒരു ഉടമ്പടി ചെയ്യാൻ അദ്ദേഹം രാജാ​വി​നെ​യും ജനത്തെ​യും സഹായി​ച്ചു. തുടർന്ന്‌ ബാലിന്റെ ക്ഷേത്രം നശിപ്പി​ക്കാ​നും അവി​ടെ​യുള്ള പുരോ​ഹി​ത​ന്മാ​രെ കൊന്നു​ക​ള​യാ​നും ജനത്തോ​ടു കല്പിച്ചു. യഹോ​വാ​ശി​നെ വിശ്വ​സ്‌ത​നായ ഒരു രാജാ​വാ​യി പരിശീ​ലി​പ്പി​ക്കു​ന്ന​തി​ലും യഹോ​യാദ നല്ലൊരു പങ്കുവ​ഹി​ച്ചു. അദ്ദേഹം ജീവി​ച്ചി​രുന്ന കാല​ത്തോ​ളം യഹോ​വാശ്‌ വിശ്വ​സ്‌ത​നാ​യി​രു​ന്നു. എന്നാൽ 130-ാമത്തെ വയസ്സിൽ യഹോ​യാദ മരിച്ചു. അദ്ദേഹത്തെ അടക്കം ചെയ്‌തത്‌ രാജാ​ക്ക​ന്മാ​രു​ടെ​കൂ​ടെ​യാണ്‌. മഹാപു​രോ​ഹി​ത​ന്മാർക്കു സാധാ​ര​ണ​മാ​യി കിട്ടാത്ത ഒരു ബഹുമ​തി​യാണ്‌ അത്‌.

എന്നാൽ വിശ്വ​സ്‌ത​നായ യഹോ​യാദ മരിച്ചു​ക​ഴിഞ്ഞ്‌ യഹോ​വാശ്‌ യഹോ​വ​യിൽനിന്ന്‌ അകന്നു​പോ​യി. യഹൂദാ​പ്ര​ഭു​ക്ക​ന്മാ​രു​ടെ സ്വാധീ​ന​ത്തിൽപ്പെട്ട്‌ യഹോ​വാശ്‌ വ്യാജാ​രാ​ധ​ന​യി​ലേക്കു തിരിഞ്ഞു, ജനത്തെ​യും അതിനു പ്രേരി​പ്പി​ച്ചു. പ്രവാ​ച​ക​ന്മാർ തിരു​ത്താൻ ശ്രമി​ച്ചെ​ങ്കി​ലും അദ്ദേഹം അതൊ​ന്നും കേട്ടില്ല. രാജാ​വി​നെ തിരു​ത്താൻ ശ്രമി​ച്ച​വ​രിൽ ഒരാളാ​യി​രു​ന്നു യഹോ​യാ​ദ​യു​ടെ മകനായ സെഖര്യ. അദ്ദേഹം ജനത്തോ​ടു ചോദി​ച്ചു: “എന്തു​കൊ​ണ്ടാ​ണു നിങ്ങൾ യഹോ​വ​യു​ടെ കല്പനകൾ അനുസ​രി​ക്കാ​ത്തത്‌?” എന്നാൽ സെഖര്യ​യെ കൊല്ലാൻ ഉത്തരവി​ട്ടു​കൊ​ണ്ടാണ്‌ രാജാവ്‌ അതി​നെ​ല്ലാം മറുപടി കൊടു​ത്തത്‌. എന്നിട്ടും സെഖര്യ തന്റെ പിതാ​വി​നെ​പ്പോ​ലെ അവസാ​ന​ശ്വാ​സം​വരെ ധൈര്യ​ത്തോ​ടെ നിന്നു. പിന്നീട്‌ നൂറ്റാ​ണ്ടു​കൾക്കു ശേഷം യേശു സെഖര്യ​യെ നീതി​മാൻ എന്നു വിളിച്ചു. അതെ, യഹോ​വ​യെ​പ്പോ​ലെ​തന്നെ യേശു​വും വിശ്വ​സ്‌ത​ദൈ​വ​ദാ​സ​രു​ടെ ധൈര്യം ഒരിക്ക​ലും മറക്കില്ല.

ബൈബിൾവി​വ​രണം വായി​ക്കുക:

  • 2 രാജാ​ക്ക​ന്മാർ 11:1-21; 12:1, 2

  • 2 ദിനവൃ​ത്താ​ന്തം 22:10-12; 23:1-21; 24:1, 2, 7, 15-22

  • മത്തായി 23:35

ചർച്ച ചെയ്യാൻ:

യഹോ​യാ​ദ എങ്ങനെ​യെ​ല്ലാ​മാ​ണു ധൈര്യം കാണി​ച്ചത്‌?

ആഴത്തിൽ പഠിക്കാൻ

  1. 1. അഥല്യയെ കൊന്നു​ക​ള​യാൻ യഹോ​യാ​ദയെ സഹായിച്ച ‘കാരീയൻ എന്നറി​യ​പ്പെ​ട്ടി​രുന്ന അംഗര​ക്ഷ​ക​രെ​ക്കു​റിച്ച്‌’ ചില പണ്ഡിത​ന്മാർ എന്താണു പറയു​ന്നത്‌? (2 രാജാ. 11:4, 19; it “കാരീയൻ എന്ന്‌ അറിയ​പ്പെ​ട്ടി​രുന്ന അംഗര​ക്ഷകർ”-wcgr)

  2. 2. ‘സാക്ഷ്യം’ എന്തി​നെ​യാ​യി​രി​ക്കാം അർഥമാ​ക്കു​ന്നത്‌, യഹോ​യാദ അത്‌ യഹോ​വാ​ശി​ന്റെ തലയിൽ വെച്ചത്‌ എന്തിനാണ്‌? (2 രാജാ. 11:12, അടിക്കു​റിപ്പ്‌; w91 2/1 പേ. 31 ഖ. 5-6-wcgr) A

    മഹാപുരോഹിതനായ യഹോയാദ ഒരു ചുരുൾ കുട്ടിയായ യഹോവാശ്‌ രാജാവിന്റെ തലയിൽ വെക്കുന്നു.

    ചിത്രം A

  3. 3. യഹോ​വ​യു​ടെ ഭവനത്തിൽ അറ്റകു​റ്റ​പ്പണി നടത്താൻ യഹോ​വാശ്‌ കല്പന കൊടു​ത്തത്‌ എന്തു​കൊണ്ട്‌? (2 ദിന. 24:4-7, 11-14; it “യഹോ​വാശ്‌” നമ്പർ 1 ഖ. 5-wcgr)

  4. 4. സെഖര്യ യഹോ​യാ​ദ​യു​ടെ മകനാ​യി​രു​ന്നു. പിന്നെ എന്തു​കൊ​ണ്ടാ​ണു യേശു അദ്ദേഹത്തെ ‘ബരെഖ്യ​യു​ടെ മകൻ’ എന്നു വിളി​ച്ചത്‌? (“ബരെഖ്യ​യു​ടെ മകൻ” മത്താ. 23:35-ന്റെ പഠനക്കു​റിപ്പ്‌, nwtsty)

നമുക്കുള്ള പാഠങ്ങൾ

  • യഹോ​വാ​ശി​നെ ഒളിപ്പി​ച്ച​പ്പോൾ യഹോ​യാ​ദ​യ്‌ക്കു സാധ്യ​ത​യ​നു​സ​രിച്ച്‌ 100-ലേറെ വയസ്സു​ണ്ടാ​യി​രു​ന്നു. അദ്ദേഹ​ത്തി​ന്റെ ഈ മാതൃക പ്രായ​മേ​റിയ ദൈവ​ദാ​സരെ ഇന്ന്‌ എങ്ങനെ പ്രോ​ത്സാ​ഹി​പ്പി​ച്ചേ​ക്കാം? (സങ്കീ. 92:12, 14) B

    വാക്കർ ഉപയോഗിച്ച്‌ നടക്കുന്ന പ്രായമായ ഒരു സഹോദരൻ മാതാപിതാക്കളുടെകൂടെ രാജ്യഹാളിലേക്കു വരുന്ന ഒരു കുട്ടിക്കു സന്തോഷത്തോടെ കൈ കൊടുക്കുന്നു.

    ചിത്രം B

  • യഹോ​യാദ പറഞ്ഞതി​നു ശ്രദ്ധ കൊടു​ത്ത​പ്പോൾ യഹോ​വാ​ശി​നു ശരിയായ തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാൻ കഴിഞ്ഞു. ഇന്നത്തെ ചെറു​പ്പ​ക്കാർക്ക്‌ ഇതിൽനിന്ന്‌ എന്തു പഠിക്കാം?

  • നിങ്ങൾക്ക്‌ എങ്ങനെ യഹോ​യാ​ദ​യു​ടെ ധൈര്യം അനുക​രി​ക്കാം?

വിശാ​ല​മാ​യി ചിന്തി​ക്കാൻ

  • ഈ വിവരണം യഹോ​വ​യെ​ക്കു​റിച്ച്‌ എന്നെ എന്താണു പഠിപ്പി​ക്കു​ന്നത്‌?

  • ഈ വിവരണം ഭൂമി​യെ​യും മനുഷ്യ​രെ​യും കുറി​ച്ചുള്ള യഹോ​വ​യു​ടെ ഉദ്ദേശ്യ​ങ്ങ​ളു​മാ​യി എങ്ങനെ ബന്ധപ്പെ​ട്ടി​രി​ക്കു​ന്നു?

  • പുനരു​ത്ഥാ​ന​പ്പെ​ട്ടു​വ​രുന്ന യഹോ​യാ​ദ​യോട്‌ എന്തു ചോദി​ക്കാ​നാ​ണു ഞാൻ ആഗ്രഹി​ക്കു​ന്നത്‌?

കൂടുതൽ അറിയാൻ

കൂട്ടുകാരെ ശ്രദ്ധ​യോ​ടെ തിര​ഞ്ഞെ​ടു​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ കുട്ടി​കൾക്ക്‌ യഹോ​വാ​ശിൽനിന്ന്‌ എന്തു പഠിക്കാം?

“ചീത്ത കൂട്ടു​കെ​ട്ടു​നി​മി​ത്തം യോവാശ്‌ യഹോ​വയെ ഉപേക്ഷി​ച്ചു” (w09 10/1 പേ. 22-23)

സത്യാരാധനയ്‌ക്കായി സംഭാ​വ​നകൾ കൊടു​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ യഹോ​യാ​ദ​യിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

“ദൈവ​ത്തി​ന്റെ ഹൃദയത്തെ സന്തോ​ഷി​പ്പി​ക്കുന്ന സംഭാ​വ​നകൾ” (w05 11/1 പേ. 26-27)

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക