വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • wcg അധ്യാ. 30 പേ. 138-141
  • ബുദ്ധി​മു​ട്ടുള്ള സാഹച​ര്യ​ത്തി​ലും ധൈര്യം കാണിച്ചു

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ബുദ്ധി​മു​ട്ടുള്ള സാഹച​ര്യ​ത്തി​ലും ധൈര്യം കാണിച്ചു
  • ധൈര്യത്തോടെ ദൈവത്തിന്റെകൂടെ നടക്കുക
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ആഴത്തിൽ പഠിക്കാൻ
  • നമുക്കുള്ള പാഠങ്ങൾ
  • വിശാ​ല​മാ​യി ചിന്തി​ക്കാൻ
  • കൂടുതൽ അറിയാൻ
  • സാരെഫാത്തിലെ വിധവയുടെ വിശ്വാസത്തിന്‌ പ്രതിഫലം ലഭിച്ചു
    2014 വീക്ഷാഗോപുരം
  • വിധവയുടെ മകന്‌ ജീവൻ തിരിച്ചുകിട്ടി!
    ബൈബിൾ നൽകുന്ന ഗുണപാഠങ്ങൾ
  • “എന്റെ ദൈവം യഹോ​വ​യാണ്‌”
    ധൈര്യത്തോടെ ദൈവത്തിന്റെകൂടെ നടക്കുക
  • ഞാൻ ചെയ്യുന്നതു യഹോവ ശ്രദ്ധിക്കുന്നുണ്ടോ?
    2003 വീക്ഷാഗോപുരം
കൂടുതൽ കാണുക
ധൈര്യത്തോടെ ദൈവത്തിന്റെകൂടെ നടക്കുക
wcg അധ്യാ. 30 പേ. 138-141

30 സാരെ​ഫാ​ത്തി​ലെ വിധവ

ബുദ്ധി​മു​ട്ടുള്ള സാഹച​ര്യ​ത്തി​ലും ധൈര്യം കാണിച്ചു

അച്ചടിച്ച പതിപ്പ്
അച്ചടിച്ച പതിപ്പ്

സാരെ​ഫാ​ത്തിൽ ഒരു വിധവ​യും മകനും താമസി​ച്ചി​രു​ന്നു. കുറെ നാളു​ക​ളാ​യി മഴ പെയ്യാ​ത്തതു കാരണം ആ ദേശ​മെ​ല്ലാം വരണ്ടു​ണങ്ങി കിടക്കു​ക​യാ​യി​രു​ന്നു. കൃഷി ഒന്നും നടക്കാ​ത്ത​തു​കൊണ്ട്‌ ആളുകൾക്കു കഴിക്കാൻ കാര്യ​മാ​യി ഒന്നുമു​ണ്ടാ​യി​രു​ന്നില്ല. ഇസ്രാ​യേ​ലി​ലുള്ള വിധവ​മാർക്കും അനാഥർക്കും അവരുടെ ദൈവം കൊടുത്ത നിയമ​മ​നു​സ​രിച്ച്‌, ജീവി​ക്കാൻ ആവശ്യ​മാ​യതു കിട്ടു​മാ​യി​രു​ന്നു. എന്നാൽ ഈ വിധവ ഇസ്രാ​യേല്യ അല്ലായി​രു​ന്നു. അവർ താമസി​ച്ചി​രു​ന്നതു സീദോ​നി​ലെ സാരെ​ഫാ​ത്തി​ലാണ്‌. അസ്‌തോ​രെത്ത്‌ ദേവിയെ ആരാധി​ച്ചി​രുന്ന എത്‌ബാ​ലാണ്‌ അവിടം ഭരിച്ചി​രു​ന്നത്‌. അദ്ദേഹം അസ്‌തോ​രെ​ത്തി​ന്റെ ഒരു പുരോ​ഹി​തൻപോ​ലും ആയിരു​ന്നെന്നു തോന്നു​ന്നു. അസ്‌തോ​രെ​ത്തി​ന്റെ ആരാധകർ ആ ദേവിയെ പ്രസാ​ദി​പ്പി​ക്കു​ന്ന​തി​നാ​യി ക്രൂര​വും മ്ലേച്ഛവും ആയ ഒരുപാട്‌ ആചാരങ്ങൾ നടത്തി​യി​രു​ന്നു. വരൾച്ച​യു​ടെ​യും ക്ഷാമത്തി​ന്റെ​യും ഈ സമയത്ത്‌ അത്തരം ഒരു സാഹച​ര്യ​ത്തിൽ ജീവി​ക്കു​ന്നത്‌ ആ വിധവ​യ്‌ക്കും മകനും എത്ര ബുദ്ധി​മു​ട്ടാ​യി​രു​ന്നി​രി​ക്കണം! അവർ ഇങ്ങനെ ചിന്തി​ച്ചി​രി​ക്കാം: ‘എനിക്കും എന്റെ മകനും എന്തു സംഭവി​ക്കും? ആരെങ്കി​ലും ഞങ്ങളെ സഹായി​ക്കു​മോ? ആർക്കെ​ങ്കി​ലും ഞങ്ങളുടെ കാര്യ​ത്തിൽ താത്‌പ​ര്യ​മു​ണ്ടാ​കു​മോ?’

വീട്ടിൽ ആകെയുള്ള കുറച്ച്‌ സാധന​ങ്ങൾകൊണ്ട്‌ തനിക്കും മകനും വേണ്ടി എന്തെങ്കി​ലും ഉണ്ടാക്കി​യിട്ട്‌ അതു കഴിക്കണം. എന്നാൽ അതോടെ ഭക്ഷണസാ​ധ​ന​ങ്ങ​ളെ​ല്ലാം തീരു​മാ​യി​രു​ന്ന​തു​കൊണ്ട്‌ തങ്ങൾ മരിച്ചു​പോ​കു​മെന്ന്‌ അവർ ചിന്തിച്ചു.

എന്നാൽ ഈ വിധവ മറ്റുള്ള​വ​രിൽനിന്ന്‌ വ്യത്യ​സ്‌ത​യാ​ണെന്നു കണ്ട്‌ യഹോവ അവളെ സ്‌നേ​ഹി​ച്ചു. വ്യാജ​ദൈ​വ​ങ്ങളെ ആരാധി​ച്ചി​രുന്ന ഒരു ദേശത്താ​ണു താമസി​ച്ചി​രു​ന്ന​തെ​ങ്കി​ലും ആ വിധവ​യ്‌ക്ക്‌ യഹോ​വ​യിൽ വിശ്വാ​സ​മു​ണ്ടാ​യി​രു​ന്നു. ഇസ്രാ​യേ​ല്യ​രു​ടെ ദൈവ​മായ യഹോ​വ​യെ​ക്കു​റിച്ച്‌ അവർ എങ്ങനെ​യോ മനസ്സി​ലാ​ക്കി​യി​രു​ന്നു. ആ ദൈവം സ്വന്തം ജനത്തി​നു​വേണ്ടി ചെയ്‌ത കാര്യങ്ങൾ വിധവ​യു​ടെ ഹൃദയത്തെ സ്‌പർശി​ച്ചി​രി​ക്കണം. യഹോ​വ​യാ​ണു സത്യ​ദൈ​വ​മെന്ന്‌ അവർക്ക്‌ ഉറപ്പു​ണ്ടാ​യി​രു​ന്നു. ഏതാണ്ട്‌ 1,000 വർഷത്തി​നു ശേഷം യേശു ആ വിധവ​യു​ടെ നല്ല മാതൃ​ക​യെ​ക്കു​റി​ച്ചും യഹോവ അവർക്കു നൽകിയ ചില സഹായ​ങ്ങ​ളെ​ക്കു​റി​ച്ചും പറഞ്ഞു. ആ വിധവ​യ്‌ക്കു​വേണ്ടി യഹോവ എന്താണു ചെയ്‌തത്‌?

യഹോവ ഏലിയ​യോ​ടു സാരെ​ഫാ​ത്തി​ലേക്കു പോകാ​നും അവി​ടെ​യുള്ള ഒരു വിധവ അദ്ദേഹ​ത്തി​നു ഭക്ഷണം കൊടു​ക്കു​മെ​ന്നും പറഞ്ഞു. സാരെ​ഫാ​ത്തിൽ എത്തിയ​പ്പോൾ ഒരു സ്‌ത്രീ വിറകു പെറു​ക്കു​ന്നത്‌ ഏലിയ കണ്ടു. ഏലിയ സ്‌ത്രീ​യോട്‌, “എനിക്കു കുടി​ക്കാൻ ഒരു പാത്ര​ത്തിൽ അൽപ്പം വെള്ളം കൊണ്ടു​വ​രാ​മോ” എന്നു ചോദി​ച്ചു. ആ സ്‌ത്രീ ഏലിയയെ മുമ്പ്‌ കണ്ടിട്ടില്ല. എങ്കിലും ബൈബിൾ പറയുന്നു: ‘സ്‌ത്രീ വെള്ളം എടുക്കാൻ പോയി.’ ഒരുപക്ഷേ ഏലിയ​യു​ടെ സംസാ​ര​രീ​തി​യോ ദയയോ​ടെ​യുള്ള വാക്കു​ക​ളോ പ്രവാ​ച​ക​നെ​പ്പോ​ലെ​യുള്ള ലളിത​മായ വസ്‌ത്ര​ധാ​ര​ണ​രീ​തി​യോ കണ്ടപ്പോൾ അദ്ദേഹം യഹോ​വ​യു​ടെ ഒരു ദാസനാ​ണെന്ന്‌ അവർ തിരി​ച്ച​റി​ഞ്ഞി​രി​ക്കാം. അതേസ​മയം യഹോവ തന്നോടു പറഞ്ഞത്‌ ഈ വിധവ​യെ​ക്കു​റി​ച്ചാ​യി​രി​ക്കു​മോ എന്ന്‌ ഏലിയ​യും ചിന്തി​ച്ചു​കാ​ണും. ഏലിയ ആ സ്‌ത്രീ​യോട്‌ ഒരു കഷണം അപ്പവും​കൂ​ടെ കൊണ്ടു​വ​രാ​മോ എന്നു ചോദി​ച്ചു.

നഗരത്തിനു വെളിയിൽ വിറകു പെറുക്കിക്കൊണ്ടിരിക്കുന്ന സാരെഫാത്തിലെ വിധവയുടെ അടുത്തേക്ക്‌ ഏലിയ പ്രവാചകൻ നടന്നുചെല്ലുന്നു. ദേശം വരണ്ടുണങ്ങി വിജനമായിക്കിടക്കുന്നു. മരങ്ങളിലൊന്നും ഇലകളില്ല.

ഇപ്പോൾ വിധവ മനസ്സു​തു​റന്ന്‌ തന്റെ സാഹച​ര്യം പ്രവാ​ച​ക​നോ​ടു പറഞ്ഞു. “അങ്ങയുടെ ദൈവ​മായ യഹോ​വ​യാ​ണെ” എന്ന വാക്കു​ക​ളോ​ടെ​യാണ്‌ അവർ സംസാ​രി​ച്ചു​തു​ട​ങ്ങി​യത്‌. അതിലൂ​ടെ സത്യ​ദൈ​വ​ത്തിൽ, അതായത്‌ ‘ജീവനുള്ള ദൈവ​ത്തിൽ,’ തനിക്കു വിശ്വാ​സ​മു​ണ്ടെന്നു വിധവ തെളി​യി​ച്ചു. (യിരെ. 10:10) തുടർന്ന്‌ വിധവ ഏലിയ​യോ​ടു തന്റെ കൈയിൽ അപ്പമി​ല്ലെ​ന്നും ആകെയു​ള്ളതു വലിയ കലത്തിൽ ഒരു പിടി മാവും ചെറിയ ഭരണി​യിൽ അൽപ്പം എണ്ണയും മാത്ര​മാ​ണെ​ന്നും പറഞ്ഞു. താൻ പെറു​ക്കിയ വിറകു​മാ​യി ചെന്ന്‌ തനിക്കും മകനും കഴിക്കാൻ അവസാ​ന​മാ​യി ഭക്ഷണം ഉണ്ടാക്കാൻപോ​കു​ക​യാ​യി​രു​ന്നു ആ വിധവ. “അതു കഴിച്ച​ശേഷം ഞങ്ങൾ മരിക്കും” എന്നും അവർ പറഞ്ഞു.

വിധവയ്‌ക്കും മകനും കഴിക്കാൻ കാര്യ​മാ​യി ഒന്നും ഇല്ലാതി​രുന്ന സമയത്ത്‌ ആകെയുള്ള ഭക്ഷണം തനിക്കു തരാൻ യഹോ​വ​യു​ടെ പ്രവാ​ചകൻ ആവശ്യ​പ്പെ​ട്ടു

ഏലിയ തുടർന്ന്‌ പറഞ്ഞ വാക്കുകൾ കേട്ട്‌ ആ സ്‌ത്രീ അതിശ​യി​ച്ചു​കാ​ണും. “പേടി​ക്കേണ്ടാ!” എന്നാണ്‌ അദ്ദേഹം പറഞ്ഞത്‌. മകൻ പട്ടിണി കിടന്ന്‌ മരിക്കു​ന്നതു കാണേ​ണ്ടി​വ​രുന്ന ഒരു അമ്മ എങ്ങനെ പേടി​ക്കാ​തി​രി​ക്കും? എന്നിട്ടും ഏലിയ പറയു​ന്നതു ശ്രദ്ധി​ക്കാൻ അവർ തയ്യാറാ​യി. യഹോവ ആ സ്‌ത്രീ​ക്കു നൽകാൻപോ​കുന്ന അനു​ഗ്ര​ഹ​ത്തെ​ക്കു​റിച്ച്‌ ഏലിയ തുടർന്ന്‌ പറഞ്ഞു. ആ വിധവ ആദ്യം പ്രവാ​ച​ക​നു​വേണ്ടി ചെറി​യൊ​രു അപ്പം ഉണ്ടാക്കു​ന്നെ​ങ്കിൽ യഹോവ അതിനുള്ള പ്രതി​ഫലം കൊടു​ക്കു​മാ​യി​രു​ന്നു. വീണ്ടും മഴ പെയ്യു​ന്ന​തു​വരെ കലത്തിലെ മാവും ഭരണി​യി​ലെ എണ്ണയും തീർന്നു​പോ​കി​ല്ലാ​യി​രു​ന്നു. അങ്ങനെ അവർക്കു കഴിക്കാൻ എന്തെങ്കി​ലും ഉണ്ടാകു​മെന്ന്‌ യഹോവ ഉറപ്പു​വ​രു​ത്തു​മാ​യി​രു​ന്നു.

ആ വിധവ​യു​ടെ വിശ്വാ​സ​ത്തി​ന്റെ ഒരു പരീക്ഷ​ണ​മാ​യി​രു​ന്നു അത്‌. യഹോ​വ​യു​ടെ പ്രവാ​ച​ക​നു​വേണ്ടി തന്റെ കൈയിൽ ആകെയുള്ള ഭക്ഷണം കൊടു​ക്കാൻ അവർ തയ്യാറാ​കു​മാ​യി​രു​ന്നോ? ഒരു വിധവ​യ്‌ക്കും കുഞ്ഞി​നും ആഹാരം കൊടു​ക്കു​ന്ന​തി​നെ​ക്കാ​ളൊ​ക്കെ വലിയ​വ​ലിയ കാര്യങ്ങൾ യഹോവ തന്റെ ജനത്തി​നു​വേണ്ടി ചെയ്‌തി​ട്ടു​ണ്ടെന്ന കാര്യം സാധ്യ​ത​യ​നു​സ​രിച്ച്‌ ആ വിധവ​യ്‌ക്ക്‌ അറിയാ​മാ​യി​രു​ന്നു. എങ്കിലും പ്രവാ​ചകൻ പറഞ്ഞത്‌ അനുസ​രി​ക്കാ​നുള്ള ധൈര്യം ആ വിധവ കാണി​ക്കു​മാ​യി​രു​ന്നോ? വിവരണം പറയു​ന്നത്‌, “സ്‌ത്രീ പോയി ഏലിയ പറഞ്ഞതു​പോ​ലെ ചെയ്‌തു” എന്നാണ്‌.

യഹോവ തന്റെ വാക്കു പാലി​ച്ചു​കൊണ്ട്‌ ആ സ്‌ത്രീ​യെ അനു​ഗ്ര​ഹി​ച്ചു. വരൾച്ച​യു​ടെ കാലം അവസാ​നി​ക്കു​ന്ന​തു​വരെ ഏലിയ​യ്‌ക്കും വിധവ​യു​ടെ വീട്ടിൽ ഉള്ളവർക്കും ആവശ്യ​മായ മാവും എണ്ണയും ഉണ്ടെന്ന്‌ യഹോവ ഉറപ്പു​വ​രു​ത്തി. എന്നാൽ അതി​നെ​ക്കാൾ അതിശ​യ​ക​ര​മായ മറ്റൊരു കാര്യ​വും ആ വിധവ​യ്‌ക്കു​വേണ്ടി യഹോവ ചെയ്‌തു. മകന്‌ ഒരു രോഗം വന്ന്‌ പെട്ടെന്നു മരിച്ചു​പോ​യ​പ്പോൾ യഹോവ ഏലിയയെ ഉപയോ​ഗി​ച്ചു​കൊണ്ട്‌ അവനെ തിരികെ ജീവനി​ലേക്കു കൊണ്ടു​വന്നു. ബൈബി​ളിൽ രേഖ​പ്പെ​ടു​ത്തി​യി​ട്ടുള്ള ആദ്യത്തെ പുനരു​ത്ഥാ​നം അതാണ്‌. ആ അത്ഭുതം കണ്ടപ്പോൾ യഹോ​വ​യി​ലുള്ള വിധവ​യു​ടെ വിശ്വാ​സം ഉറപ്പാ​യും കൂടുതൽ ശക്തമാ​യി​ട്ടുണ്ട്‌. അന്നുമു​തൽ ഇങ്ങോട്ട്‌ ആ വിധവ​യു​ടെ മാതൃക യഹോ​വ​യിൽ ശക്തമായ വിശ്വാ​സ​മു​ണ്ടാ​യി​രി​ക്കാൻ ലക്ഷക്കണ​ക്കിന്‌ ആളുകളെ സഹായി​ച്ചി​രി​ക്കു​ന്നു.

ബൈബിൾവി​വ​രണം വായി​ക്കുക:

  • 1 രാജാ​ക്ക​ന്മാർ 17:8-24

  • ലൂക്കോസ്‌ 4:25, 26

ചർച്ച ചെയ്യാൻ:

സാരെ​ഫാ​ത്തി​ലെ വിധവ എങ്ങനെ​യെ​ല്ലാ​മാ​ണു ധൈര്യം കാണി​ച്ചത്‌?

ആഴത്തിൽ പഠിക്കാൻ

  1. 1. ഫൊയ്‌നി​ക്യ​യി​ലെ പ്രധാ​ന​ന​ഗ​ര​മായ സീദോ​നി​ലെ മതത്തെ​ക്കു​റിച്ച്‌ വിവരി​ക്കുക. ആ മതം ഇസ്രാ​യേ​ല്യ​രെ എങ്ങനെ​യാ​ണു സ്വാധീ​നി​ച്ചത്‌? (it “സീദോൻ” ഖ. 6-wcgr) A

    Penta Springs Limited/Alamy Stock Photo

    ചിത്രം A: അസ്‌തോ​രെ​ത്തി​ന്റെ പ്രതിമ, ഏകദേശം ബി.സി. 1500-ലേത്‌

  2. 2. എത്‌ബാ​ലും ഇസ്രാ​യേ​ലി​ലെ ആഹാബ്‌ രാജാ​വും തമ്മിലുള്ള ബന്ധം എന്തായി​രു​ന്നു? (it “എത്‌ബാൽ”-wcgr)

  3. 3. ഫൊയ്‌നി​ക്യ​ക്കാർ, അസ്‌തോ​രെത്ത്‌ (അസ്റ്റാർട്ടീ) ദേവിയെ ആരാധി​ച്ചി​രു​ന്നു. അവരുടെ മതവു​മാ​യി ബന്ധപ്പെട്ട ഏതെല്ലാം ആചാരങ്ങൾ ഇന്നും നിലവി​ലുണ്ട്‌? (g93 11/22 പേ. 13 ഖ. 1-4-wcgr)

  4. 4. വിധവ​യു​ടെ മകൻ മരിച്ച​പ്പോൾ എന്തു​കൊ​ണ്ടാ​യി​രി​ക്കാം അവർ ഏലിയ​യോട്‌, “എന്റെ പാപ​ത്തെ​ക്കു​റിച്ച്‌ എന്നെ ഓർമി​പ്പി​ക്കാ​നും എന്റെ മകനെ കൊല്ലാ​നും ആണോ അങ്ങ്‌ എന്റെ അടുത്ത്‌ വന്നത്‌” എന്നു ചോദി​ച്ചത്‌? (1 രാജാ. 17:18; w14 2/15 പേ. 15 ഖ. 4-5) B

    സാരെഫാത്തിലെ വിധവ മരിച്ചുപോയ മകനെ കൈത്തണ്ടയിൽ കിടത്തി സഹായത്തിനായി അപേക്ഷിക്കുന്നു.

    ചിത്രം B

നമുക്കുള്ള പാഠങ്ങൾ

  • ബാലിനെ ആരാധി​ക്കു​ന്ന​വ​രു​ടെ പട്ടണത്തി​ലാണ്‌ ആ വിധവ താമസി​ച്ചി​രു​ന്ന​തെ​ങ്കി​ലും യഹോവ അവരെ ശ്രദ്ധിച്ചു. അത്‌ യഹോ​വ​യെ​ക്കു​റി​ച്ചും നമ്മുടെ പ്രദേ​ശത്തെ ആളുക​ളെ​ക്കു​റിച്ച്‌ നമുക്കു​ണ്ടാ​യി​രി​ക്കേണ്ട കാഴ്‌ച​പ്പാ​ടി​നെ​ക്കു​റി​ച്ചും എന്താണു നമ്മളെ പഠിപ്പി​ക്കു​ന്നത്‌? (പ്രവൃ. 10:35)

  • സാമ്പത്തി​ക​മാ​യി ബുദ്ധി​മുട്ട്‌ അനുഭ​വി​ക്കുന്ന ക്രിസ്‌ത്യാ​നി​കൾക്കു സാരെ​ഫാ​ത്തി​ലെ വിധവ​യു​ടെ വിശ്വാ​സ​ത്തിൽനി​ന്നും ധൈര്യ​ത്തിൽനി​ന്നും എന്തു പഠിക്കാം? C

    ചിത്രങ്ങൾ: കൗമാരപ്രായത്തിലുള്ള ഒരു സഹോദരൻ ഭാവിയിലേക്കു വെക്കാനാകുന്ന പലപല ലക്ഷ്യങ്ങളെക്കുറിച്ച്‌ ചിന്തിക്കുന്നു. അടുത്ത മൂന്നു ചിത്രങ്ങളിലും ഓരോ രംഗവും വെവ്വേറെ കാണിച്ചിരിക്കുന്നു. ആ സഹോദരൻ സ്‌കൂളിൽ തന്റെ അധ്യാപകനോടു സംസാരിക്കുന്നു. അധ്യാപകൻ ഉന്നതവിദ്യാഭ്യാസത്തിന്റെ സാധ്യതകൾ വിവരിക്കുന്ന, ഒരു യൂണിവേഴ്‌സിറ്റിയുടെ പത്രിക കാണിക്കുന്നു. ആ സഹോദരൻ അധ്യാപകൻ കൊടുത്ത പത്രിക മാതാപിതാക്കളെ കാണിക്കുന്നു. ബൈബിൾ ഉപയോഗിച്ച്‌ അവർ അവനോടു സംസാരിക്കുന്നു. കുറച്ച്‌ കാലം കഴിഞ്ഞ്‌ ആ സഹോദരൻ ബഥേലിൽ സേവിക്കുന്നു, സന്ദർശകരെ സ്വാഗതം ചെയ്യുന്നു.

    ചിത്രം C

  • സാരെ​ഫാ​ത്തി​ലെ വിധവ​യു​ടെ ധൈര്യം മറ്റ്‌ ഏതെല്ലാം വിധങ്ങ​ളിൽ നിങ്ങൾക്ക്‌ അനുക​രി​ക്കാം?

വിശാ​ല​മാ​യി ചിന്തി​ക്കാൻ

  • ഈ വിവരണം യഹോ​വ​യെ​ക്കു​റിച്ച്‌ എന്നെ എന്താണു പഠിപ്പി​ക്കു​ന്നത്‌?

  • ഈ വിവരണം ഭൂമി​യെ​യും മനുഷ്യ​രെ​യും കുറി​ച്ചുള്ള യഹോ​വ​യു​ടെ ഉദ്ദേശ്യ​ങ്ങ​ളു​മാ​യി എങ്ങനെ ബന്ധപ്പെ​ട്ടി​രി​ക്കു​ന്നു?

  • പുനരു​ത്ഥാ​ന​പ്പെ​ട്ടു​വ​രുന്ന സാരെ​ഫാ​ത്തി​ലെ വിധവ​യോട്‌ എന്തു ചോദി​ക്കാ​നാ​ണു ഞാൻ ആഗ്രഹി​ക്കു​ന്നത്‌?

കൂടുതൽ അറിയാൻ

പണത്തെക്കാളും വസ്‌തു​വ​ക​ക​ളെ​ക്കാ​ളും യഹോ​വ​യു​മാ​യുള്ള സൗഹൃ​ദ​മാ​ണു നമുക്കു കൂടുതൽ പ്രധാ​ന​മെന്നു സാരെ​ഫാ​ത്തി​ലെ വിധവ​യെ​പ്പോ​ലെ നമുക്ക്‌ എങ്ങനെ തെളി​യി​ക്കാം?

“ദിവ്യാം​ഗീ​കാ​രം നേടു​ന്നതു നിത്യ​ജീ​വ​നി​ലേക്കു നയിക്കും” (w11 2/15 പേ. 13-17)

വിശ്വാസത്തിന്റെ എല്ലാ പ്രവർത്ത​ന​ങ്ങ​ളും, തീരെ ചെറു​തു​പോ​ലും, യഹോവ ശ്രദ്ധി​ക്കു​ന്നുണ്ട്‌ എന്നതിന്‌ എന്തു തെളി​വുണ്ട്‌?

“ഞാൻ ചെയ്യു​ന്നതു യഹോവ ശ്രദ്ധി​ക്കു​ന്നു​ണ്ടോ?” (w03 5/1 പേ. 28-31)

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക